നീതിയുടെ വിധി 4

നീതിയുടെ വിധി 4
Neethiyude Vidhi Part 4 Author: Kiran Babu | Previous part

ദേവൻ : ആരാടാ ആരാ ആള്…… ?

സാജൻ : പ്രീത ലാൽകൃഷ്ണ……… ഡോക്ടർ ലാൽകൃഷ്ണയുടെ മോൾ…..നിന്റെ… ഫ്രണ്ട്…….

ദേവൻ : പ്രീതയോ……. അവൾക്ക് കാറോടിക്കാൻ അറിയില്ലല്ലോ….. നിനക്കറിയാല്ലോ പ്രീതയും മീനുവും ഒരുമിച്ചാ പഠിച്ചത്….. അന്നൊക്കെ ഞങ്ങൾ ഒരുമിച്ചു കുറെ സ്ഥലത്തൊക്കെ പോയിട്ടുണ്ട്…. അവൾ മരിക്കുന്നതിന്റെ ഒരാഴ്ച മുന്നേ ഞങ്ങൾ മൂന്നു പേരും കൂടി അജയ് സാറിന്റെ വീട്ടിൽ പോയതാ പ്രീതയുടെ കല്യാണം ക്ഷണിക്കാൻ……പക്ഷേ കാർ എടുക്കുന്ന കാര്യം അറിയില്ലായിരുന്നു

മീനുവിനെ നിന്റെ ഫ്രണ്ടിന് എങ്ങനെ അറിയാം…. ?

സാജൻ : രണ്ടുദിവസം മുന്നേ കണ്ടയാളെ…. മരിച്ച നിലയിൽ പത്രത്തിലും TV യിലുമൊക്കെ കണ്ടുകാണും….. പിന്നെ മരിച്ചത് നീലകണ്ഠൻ മുതലാളിയുടെ മകളല്ലേ….. ആളുകൾ അറിയാതിരിക്കുമോ…

സാജൻ : പ്രീതയുടെ കല്യാണത്തിന്റെ തലേന്നാണ് മീനു മരിക്കുന്നത്…
കല്യാണത്തലേന്നു എന്തായാലും പ്രീത മീനുവിന്റെ വീട്ടിൽ പോകില്ല….. അപ്പോൾ അറിയേണ്ട ഒന്നുണ്ട്….. മീനു കല്യാണത്തിന് പോയോ ?ഇല്ലയോ…. ?
കല്യാണത്തിന് പോയാൽ ആരോ അവളെയും കൊണ്ട് തിരികെ വന്നതാവാം അങ്ങനെയാണെങ്കിൽ കൊലയാളി കൂടെ വന്നയാളാകാം… അവൾ ഒറ്റയ്ക്ക് തിരികെ വരാൻ ഒട്ടും സാധ്യതയില്ല അങ്ങനെ വന്നിരുന്നേൽ ആ താക്കോൽ റിമോട്ടിന്റെ കൂടെയുണ്ടായേനെ…

കല്യാണത്തിന് പോകാതിരിക്കാൻ സാധ്യത കുറവാണ് അന്ന് ഉച്ചയ്ക്ക് എന്നോട് പറഞ്ഞത് പോകുമെന്നാണ്…..

നീ പ്രീതയെക്കൂടി ഒന്നു കണ്ടെത്തി തരണം….

സാജൻ : ഡാ അവൾ ഇവിടെയുണ്ട്….. അവളുടെ വീട്ടിൽ.അവളെന്തോ ഡിവോഴ്സ് ഒക്കെ ആയി നിൽക്കുകയാ….. ഞാൻ അവളോടാ ഇന്നലെ മീനുവിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം ചോദിച്ചത്….
ഞാൻ നിന്നോട് പറയാൻ വിട്ടുപോയി…..

ദേവൻ : എനിക്കവളെ ഒന്നു കാണണം…… ഒറ്റയ്ക്ക്….. കവിത ഹോട്ടലിൽ നീ വരാം എന്നു പറഞ്ഞാൽ മതി… എന്തെങ്കിലും അത്യാവശ്യമാണെന്ന് പറഞ്ഞാൽ മതി തല്ക്കാലം എന്റെ കാര്യം അറിയണ്ട…….

**** ****

ഹോട്ടലിന്റെ മുന്നിൽ ദേവനും സാജനും കാറിൽ കാത്തിരുന്നു…….

ഒരു വെള്ള പോളോ യിൽ പ്രീത വന്നിറങ്ങി……..

ദേവൻ : സാജാ നീ പൊയ്ക്കോ……..എനിക്ക് അവളോട്‌ ഒറ്റയ്ക്ക് ചിലത് സംസാരിക്കാനുണ്ട്…..

സാജൻ : …. നിന്നെ കണ്ട്.. പഴയ കാര്യം എന്തെങ്കിലും. പറഞ്ഞു പ്രശ്നമാക്കുമോ….. ഞാൻ കൂടി വരാം……

ദേവൻ : വേണ്ടെടാ നീ അവിടെ ഉണ്ടാകാൻ പാടില്ല….. എനിക്ക് കുറച്ചു കാര്യം അറിയാനുണ്ട്….. പ്രശ്നമാക്കുന്നേൽ ആക്കട്ടെ…..

സാജൻ : നീ ആളെ കണ്ടല്ലോ……. ഞാൻ പോകുന്നു… വൈകിട്ട് വരാം…. ഞാൻ വിളിക്കാടാ …

ദേവൻ അകത്തേക്ക് നടന്നു…. പ്രീതയുടെ മുന്നിൽ ചെന്ന് ദേവൻ പറഞ്ഞു….

“പ്രീത…. ഞാൻ ദേവനാണ്….. മീനുവിന്റെ……… “

പ്രീത : ദേവൻ…..!!!!!! … സാജൻ എവിടെ ?????

ദേവൻ : സാജൻ എനിക്കുവേണ്ടിയാണ് പ്രീതയെ വിളിച്ചു വരുത്തിയത് ………. പ്രീതയോട് എനിക്ക് കുറച്ചു സംസാരിക്കണം……

പൊട്ടിത്തെറി പ്രതീക്ഷിച്ച ദേവന്…. ഒരു പുഞ്ചിരി നൽകി പ്രീത പറഞ്ഞു…… “വാ നമുക്ക് അവിടെ ഇരിക്കാം… “

അവർ കസേരയിൽ ഇരുന്നു……….. വിരസമായ ഒരു മൗനത്തിനു വിരാമമിട്ട്… ദേവൻ പറഞ്ഞു….

” ഞാനല്ല അത് ചെയ്തത്……. “

പ്രീത : എനിക്കറിയാം…. പ്രേമിക്കുന്ന പെണ്ണിനെ കാമത്തിന് വേണ്ടി ആരാടോ കൊല്ലുക….
ഞങ്ങളുടെ ഉള്ളിലെ സഖാവ് അത് ചെയ്യില്ലെന്ന്
എനിക്കുറപ്പായിരുന്നു…….

ദേവൻ : നിയമത്തിന്റെ മുന്നിൽ ഞാൻ കുറ്റക്കാരനായത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്………..

മീനുവിന്റെ ശരീരത്തിൽ നിന്നു കിട്ടിയ എന്റേത് മാത്രമായ തെളിവ്..
അവളുടെ മാതാപിതാക്കളുടെ മൊഴി…
സാഹചര്യതെളിവ്…..

പ്രീത : അതെങ്ങനെ… ?????….

ദേവൻ : അറിയില്ല ആരൊക്കെയോ എന്നെ കരുതിക്കൂട്ടി കുറ്റക്കാരനാക്കിയതാണ്…. എന്തോ എവിടെയോ മാറി മറിഞ്ഞിട്ടുണ്ട്……

അവൾ അന്ന് തലേദിവസം കല്യാണവീട്ടിൽ വന്നിരുന്നേൽ എന്റെ മീനുവിനെ എനിക്ക് നഷ്ട്ടപ്പെടില്ലായിരുന്നു……

ദേവൻ മുൻപിലെ ടേബിളിൽ തലചായ്ച്ചു………

പ്രീത : ആരുപറഞ്ഞു അവൾ തലേദിവസം വന്നില്ലെന്ന്………….. ????

ദേവൻ മുഖമുയർത്തി…… “വന്നോ……… ????”

പ്രീത : ബ്യുട്ടീഷ്യൻ അവളുടെ വീട്ടിലാ വൈകിട്ട് വന്നത്… എന്നെ ഒരുക്കിയ ശേഷം അവളാ കാർ ഓടിച്ചു വീട്ടിൽ കൊണ്ടുവന്നത്…… വീട്ടിൽ തിരക്കായത് കൊണ്ടാ ബ്യുട്ടീഷനെ അവിടെ കൊണ്ടു വന്നത് മാത്രമല്ല ഞങ്ങളുടെ വീടുകൾ അടുത്തല്ലേ…….

ദേവൻ : അപ്പോൾ ആരാ മീനുവിനെ വീട്ടിൽ കൊണ്ടുപോയത്….. ?

പ്രീത : എനിക്കറിയില്ല ദേവാ അറിയാമല്ലോ വൈകിട്ട് തിരക്കായിരുന്നു അവൾ എപ്പോൾ പോയെന്ന് എനിക്കറിയില്ല…. അന്ന് കണ്ടശേഷം പിന്നീട് ഞാൻ കാണുന്നത് അവളുടെ മൃതുദേഹമാ….

ദേവന്റെ മുഖം ചുളിഞ്ഞു….. പ്രീത പറയുന്നത് ശെരിയാണെങ്കിൽ…… എനിക്ക് ഇനി മുന്നോട്ടു പോകാനാവില്ല……..തെളിവുകൾ ഒന്നുമില്ല തനിക്കു മുന്നിൽ,,,,, ദേവൻ മനസ്സിലോർത്തു……

ദേവൻ : മീനുവിന്റെ ഫോട്ടോകൾ ഉണ്ടോ പ്രീതാ ??

പ്രീത : എന്നെ ഒരുക്കിയ അന്ന് അവളുടെ വീട്ടിൽ വച്ചെടുത്ത കുറച്ചു ഫോട്ടോകളുണ്ട്……. പിന്നെ രാത്രിയിലെ വീഡിയോ ഉണ്ട്… പക്ഷേ ഒന്നും എഡിറ്റ്‌ ചെയ്തിട്ടില്ല 4 മണിക്കൂറുണ്ട്……. സ്‌ക്രീനിൽ തന്നെ ഡേറ്റും ടൈമും ഒക്കെയായി വൃത്തികേടാ……. അവൾ മരണപ്പെട്ടത് കൊണ്ട് കല്യാണം മാറ്റിവച്ചിരുന്നു……..

അതുകൊണ്ട് തലേദിവസത്തെ വീഡിയോ അവർ ഒന്നും ചെയ്തിരുന്നില്ല……. അതിൽ അവളുള്ളതുകൊണ്ട് ഞാൻ പോയി വാങ്ങിച്ചു.. നമുക്ക് മറക്കാൻ സാധിക്കില്ലല്ലോ അവളെ….. ഇപ്പോഴും അതൊക്കെ എന്റെ ഫോണിലുണ്ട്…

ദേവൻ : അതൊക്കെ എന്റെ ഫോണിലേക്ക് ഒന്നു അയക്കു…… അവളെ എന്നും കാണണം എനിക്ക്…… ഇനിയുള്ള ജീവിതത്തിൽ അവളുടെ ഓര്മകളെങ്കിലും എനിക്ക് വേണം

അവരുടെ സംസാരം നീണ്ടു….. വീട്ടുകാര്യങ്ങളും… ജീവിതവുമെല്ലാം……

***

രാത്രി കിടക്കുമ്പോൾ ദേവൻ ഫോട്ടോകൾ നോക്കി…… തലേ ദിവസത്തെ ഫോട്ടോകളിൽ കീ ഹോൾഡർ ഉൾപ്പെടുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു…… അതിൽ ആ റിമോട്ട് ഇല്ല

അപ്പോൾ കൊലപാതകിയുടേത് തന്നെയാണ് ആ റിമോട്ട്….. പക്ഷേ ആര്…….

ദേവൻ വീഡിയോയിലേക്ക് നോക്കി അവിടെ മീനുവിനെ കണ്ടശേഷം ദേവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു……… പെട്ടന്ന് ദേവൻ ചാടി എഴുന്നേറ്റു.,മിഴികൾ തുടച്ച ദേവന്റെ മുഖത്ത്
പല വികാരങ്ങളും മാഞ്ഞുപോയി…… ദേവൻ പെട്ടന്നു തന്നെ സാജനെ വിളിച്ചു…..

“സാജാ ഞാൻ അന്വേഷിച്ച,എന്റെയും മീനുവിന്റെയും ജീവിതം ഇല്ലാതാക്കിയ ആളെ ഞാൻ കണ്ടെത്തി…….. അല്ല ദൈവം എന്റെ മുന്നിൽ എത്തിച്ചു……………….

തുടരും……