നീതിയുടെ വിധി 2

നീതിയുടെ വിധി 2
Neethiyude Vidhi Part 2 Author: Kiran Babu | Previous part

ദേവൻ നേരെ ചെന്നത് മീനുവിന്റെ വീട്ടിലേക്കാണ് ആ വീട് അടഞ്ഞു കിടക്കുകയായിരുന്നു….
മുറ്റത്തു കിടന്നിരുന്ന പത്രങ്ങൾ ഇന്നത്തെ തിയതിയുൾപ്പടെയുള്ളവയായിരുന്നു.

അവർ വീടുമാറിയിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ലെന്ന് ദേവന് മനസ്സിലായി…..

പോകാൻ വീടോ,അന്വേഷിക്കാൻ ബന്ധുക്കളോ അയാൾക്കില്ല . കയ്യിലുള്ള പണം കൊടുത്ത് ദേവൻ അവിടെ അടുത്തായി ഒരു വാടക വീടെടുത്തു…..

ശിക്ഷ കഴിഞ്ഞെത്തിയ പ്രതികൾ പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിടണമെന്ന് നിയമം ഉള്ളതുകൊണ്ട് ദേവൻ പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ ചെന്നു..
അകത്തേക്ക് നടന്ന ദേവന്റെ തോളിൽ പുറകിൽ നിന്ന് ഒരു കൈ വന്നു വീണു…..

“നിനക്കെന്നെ മനസ്സിലായോടാ ?”
ഈ ചോദ്യം കേട്ട് തിരിഞ്ഞ ദേവൻ തന്റെയൊപ്പം കോളേജിൽ പഠിച്ച സാജൻ ജോസെഫിനെയാണ് കണ്ടത്….

സാജൻ ഇപ്പോൾ അവിടുത്തെ S.I ആണ്

സാജൻ : വാടാ നീ ഇന്നലെ വന്നുവെന്ന് ഞാൻ അറിഞ്ഞു.. നമുക്ക് ആ ക്യാന്റീനിൽ ഇരിക്കാം…… പോകാൻ നേരം ഒപ്പിടാം…..

സാജൻ : നീ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ലെടാ…. പക്ഷേ ആ തെളിവുകൾ എങ്ങനെ വന്നു… നിനക്കാരെയെങ്കിലും സംശയമുണ്ടോടാ…. ??

ദേവൻ : അങ്ങനെ ആരും എന്നെ ചതിക്കാൻ ഇല്ലെടാ……

മീനു അവളുടെ അമ്മയുടെയും അച്ഛന്റെയും കൂടെ അന്ന് ആ കല്യാണത്തിന് പോയിരുന്നേൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു…..

ആര്
എപ്പോൾ
എവിടെ
എങ്ങനെ
എനിക്കും കിട്ടേണ്ട ഉത്തരങ്ങളാണിവ
നിനക്ക് എന്നെ ഒന്നു സഹായിക്കാമോടാ…
മീനുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌, അവളുടെ മുറിയുടെ ഫോട്ടോഗ്രാഫ്സ്, CCTV വീഡിയോകൾ,
എനിക്കെതിരെയുള്ള മറ്റു തെളിവുകൾ എല്ലാം എനിക്കൊന്നു കാണണം…..

സാജൻ : ഞാൻ ശ്രെമിക്കാമെടാ…… വൈകിട്ട് നിന്റെ മുറിയിലേക്ക് ഞാൻ വരാം….

*** ***

സാജൻ :പോസ്റ്റുമാർട്ടം റിപ്പോർട്ട്‌, ഫോട്ടോഗ്രാഫ്സ്, മീനുവിന്റെ അച്ഛന്റെയും അമ്മയുടെയും മൊഴികൾ ഇതൊക്കെയേ കിട്ടിയുള്ളൂ…
വീഡിയോകൾ ഇല്ലെടാ……. തെളിവുകളായി വീഡിയോ പോലീസ് ഹാജരാക്കിയിട്ടില്ല……
അതിൽ എന്തോ പന്തികേടുണ്ടല്ലേ … ?

ദേവൻ : അതിൽ പന്തികേട് ഉണ്ടാകാൻ സാധ്യതയില്ല . കാരണം CCTV ഇപ്പോഴാണ് കൂടുതലായി സ്ഥാപിക്കുന്നത്…….
അപ്പോൾ വീഡിയോ കിട്ടാൻ സാധ്യത കുറവാണ് …..

പിന്നെ ഈ പോസ്റ്റുമാർട്ടം നടത്തിയത് ഡോക്ടർ ലാൽകൃഷ്ണയാണല്ലേ………

സാജൻ : അതേടാ സ്വന്തം അനിയന്റെ മോളെ പോസ്റ്റുമാർട്ടം ചെയ്യാൻ പുള്ളി തന്നെ ചോദിച്ചു വാങ്ങി…………. തെറ്റുകളോ വിട്ടുപോകലുകളോ ഒന്നും തന്നെ വരാതിരിക്കാനാവും……….