നിനക്കായ് 30

നിനക്കായ് 30
Ninakkayi Part 30 Rachana : CK Sajina | Previous Parts

ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ..

സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു..

ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു..

വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു.

ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,,
അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല
ഇത്രയും വർഷം ഒരു കാര്യത്തിൽ മാത്രം മനസ്സർപ്പിച്ചു വിശ്വസിച്ച കാര്യമാണ് ചോദിക്കാനും അല്ലെന്നു തിരുത്താനും പോവുന്നത് ….,,

അതിനിടയിൽ അൻവർ ഉണരാനോ വൈലന്റ അവാനോ പാടില്ല ..!!

അങ്ങനെ നടന്നാൽ
ഒന്നെങ്കിൽ അൻവർ എന്നന്നേക്കുമായി ഒരു മുഴുഭ്രാന്തനായി മാറും.,,
ഇല്ലങ്കിൽ ….
വേണ്ട പോസ്റ്റീവ് തന്നെ ആയി തീരട്ടെ
അങ്ങനെ ചിന്തിച്ചുവെങ്കിലും
ഡോക്ടറുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു…..

അൻവറിന്റെ മനസ്സിലെ അവസാന ഓർമ്മ
എന്താണെന്ന് ഡോക്ടർ ചോദിച്ചു…

ആദ്യമൊന്നും പറയാൻ കൂട്ടക്കാതിരുന്ന അൻവറിനോട് ഡോക്ടർ
അൻവർ അൻവറിന്റെ മനസ്സോട് തന്നെയാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു…

മനസ്സെന്ന മായജാലകലവറ അൻവർ തുറന്നു

അപ്പോഴും ഉണ്ടായിരുന്നു ഹംനയുടെ വേദന കൊണ്ടുള്ള ഞെരുക്കം , ഉമ്മയുടെ തേങ്ങലിൻ ശബ്ദ്ദം , രക്തത്തിന്റെ ഗന്ധം , അൻവറിന്റെ ഹൃദയമിടിപ്പ് കൂടുക ആയിരുന്നു…..,

ഹംനയ്ക്ക് വെള്ളം വേണമെന്ന് പറഞ്ഞു… .
അവളുടെ നാവൊക്കെ കുഴഞ്ഞു പോവുന്നു .. എന്റെ കൈകളിൽ നിന്നും ഞാൻ നോക്കി നിൽക്കെ …. ന്റെ… ഹംന വഴുതി .. പോവും.പോ ..ലെ….

വെള്ളം കുടിച്ചിട്ട് എന്തുണ്ടായി അൻവർ ?..
ഡോക്ക്റ്റർ ചോദിച്ചു ,

അത്…അത്.. കുടിച്ചു കഴിഞ്ഞ..പ്പോ .. ഹം.. ന.. കണ്ണുകൾ..അടഞ്ഞു…
അപ്പോയ.. ആരോ വാതിലിൽ ….
അത് പറഞ്ഞു പൂർത്തിയാക്കാതെ അൻവർ വല്ലാതെ വെപ്രാളം കാണിച്ചു കൊണ്ട് തലയാട്ടി കൊണ്ടിരുന്നു ,,,
പെട്ടന്ന് മുഖമൊക്കെ വലിഞ്ഞു മുറുകി

ജഡ്ജിയും ഡോക്ടറും മുഖത്തോട് മുഖം നോക്കി ഭയത്തോടെ ..

ഡോക്ടർ വീണ്ടും തന്റെ കഠിന ശ്രമം കൊണ്ട് അൻവറിനെ സമാധാനിപ്പിച്ചു…

ചോദ്യതിരുത്തലുകൾ

വീണ്ടും തുടർന്നു മണിക്കൂറുകളോളം
അതിടയ്ക്ക് പലപ്പോഴും അൻവർ വെപ്രാളപ്പെടുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു….,,

ജഡ്ജിയും ipsക്കാരനായ മനു എന്ന കൂട്ട്ക്കാരനും അതിനെല്ലാം സാക്ഷ്യം വഹിച്ചു …,,

********** ******** *********

ഫോൺ
റിങ് ചെയ്തപ്പോൾ കുഞ്ഞാറ്റ ആ ഫോൺ എടുത്തു നോക്കി ..
സ്‌ക്രീനിൽ “റിനി” എന്ന് കണ്ടപ്പോൾ ടീച്ചറിന് കൊടുക്കാൻ ആയി കുഞ്ഞാറ്റ നോക്കുമ്പോൾ
ടീച്ചർ നിസ്ക്കരിക്കുക ആയിരുന്നു..
കുഞ്ഞാറ്റ എടുക്കുമ്പോയേക്കും അത് കട്ട് ആയി പോയി..

നിസ്ക്കാരം കഴിഞ്ഞ ഉടൻ ടീച്ചർ റിനീഷയെ തിരിച്ചു വിളിച്ചു… മ്മ്മ്.. ശരി

ഉമ്മ കുഞ്ഞാറ്റെ കുഞ്ഞോളെ നമുക്കൊന്ന് ആസ്പത്രി വരെ പോവണം വേഗം റെഡി ആവ് ..

തിരിച്ചൊന്നും ചോദിക്കാതെ അവർ തയ്യാറായി ..
വയൽ കടന്ന് ഒരു ഓട്ടോ കയറി അവർ ഹോസ്പ്പിറ്റലിൽ എത്തി ,,

ഒരു പ്രേത്യക റൂമിൽ ടീച്ചറെയും കൂടെ വന്നവരെയും ഷബീർ കയറ്റി..
അവിടെ അൻവറിന്റെ ഉമ്മയും ഇത്തുവും റിനീഷയും ഒക്കെ ഉണ്ടായിരുന്നു …

ഹൃദയ തുടിപ്പുകളും ശ്വാസനിശ്വാസങ്ങളും അല്ലാതെ മറ്റു സംസാരങ്ങൾ ഒന്നും ആ മുറിയിൽ ഉണ്ടായില്ല..,,
ആശങ്കാ ജനകമായ നിമിഷങ്ങൾ ആയിരുന്നു അത്…!!

കുഞ്ഞോൾ ശ്രേദ്ധിച്ചു
ആ മുറിയിൽ ഏസി തണുപ്പ് ഉണ്ടായിട്ടും മിക്കവരും വിയർക്കുന്നുണ്ടായിരുന്നു…,
അപ്പോഴാണ് ആ മുറിക്കുളിൽ മറ്റൊരു വാതിൽ കൂടി ഉണ്ടെന്ന് അറിഞ്ഞത് ….,,

ആ വാതിൽ തുറന്ന് പത്തമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു.

ഡോക്ക്റ്റർ എന്ന് വിളിച്ചു കൊണ്ട് ഒരു ഇത്ത എണീച്ചു..

ഞാൻ അൻവറിന്റെ പെങ്ങൾ ആണ് , മോനൂന് ?.

ഇത് പോലുള്ള കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് …. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്
പലപ്പോഴും…,, അൻവർ എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയി…,,

അല്പ സമയത്തെ മൗനത്തിന് ശേഷം ഡോക്ക്റ്റർ പറഞ്ഞു ,

ഇപ്പൊ അൻവർ മായക്കത്തിലാണ് , മയക്കത്തിൽ ആവും മുമ്പ് ഹംന ജീവിച്ചിരിപ്പുള്ളതും ഇപ്പോഴുള്ള ഹംനയുടെ കണ്ടീഷൻ എല്ലാം വിശ്വസ്ത രീതിയിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് ..

എന്റെ മോനെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമോ ഡോക്ടർ , അൻവറിന്റെ ഉമ്മ സങ്കടത്തോടെ ചോദിച്ചു..

ഇത് വരെ അൻവർ ഒക്കെയാണ് പക്ഷെ
ഇനി ഉണരുന്നത് എങ്ങനെ എന്ന് ഇപ്പൊ പറയുവാൻ എനിക്ക് ആവില്ല ഉമ്മാ..,
ഡോക്ടർ തല താഴ്ത്തി കൊണ്ട് പറഞ്ഞു.

പ്രാർത്ഥിക്കാം നമുക്ക്‌
അൻവർ ഉണരുമ്പോൾ ഇനി മുന്നിൽ ഉണ്ടാവേണ്ടത് ഹംന ആണ് …
അതും പറഞ്ഞു കൊണ്ട് ഡോക്ക്റ്റർ പോയി…

കുഞ്ഞാറ്റയും കുഞ്ഞോളും മുറിയാകെ നോക്കി ദീദിയെ കാണുവാൻ അതിലും വേഗത ഉണ്ടായിരുന്നു ഹംനയുടെ ഉമ്മാന്റെ കണ്ണുകൾക്കും മനസ്സിനും ,,,,,

വീണ്ടും വാതിൽ തുറന്ന് പോലീസ് വേഷത്തിൽ പുറത്തു വന്ന ആൾ മനു ഏട്ടൻ ആണെന്ന് കുഞ്ഞോൾ ഓർത്തു ,,

മനുവിന്റെ അരികിലേക്ക് ടീച്ചർ എണീറ്റു പോയി … എന്തോ സംസാരിച്ചു അവർ..
പിന്നീട് പുറത്തേക്ക് പോയി ,,

എല്ലാം കണ്ട് മൂകമായി ഇരുന്ന ക്ഷമ നഷ്ട്ടമായ ഹംനയുടെ ഉമ്മ ചോദിച്ചു ,,

എന്റെ മോൾ എവിടെ ?..
എനികൊന്ന് കാണണം ,,,

റിനീഷയും ഇത്തുവും മുഖത്തോട് മുഖം നോക്കി..,,

അപ്പൊ ഉമ്മ ഇത് വരെ ഉമ്മാന്റെ മോളെ കണ്ടിട്ടില്ലെ ?….
റിനീഷ അത്ഭുതത്തോടെ ചോദിച്ചു

ഇല്ല മോളെ …

അതിനു മറുപടി അൻവറിന്റെ ഇത്തുവാണ് പറഞ്ഞത് ,

അതിന് മുമ്പ് ഉമ്മ ചിലത് അറിയണം
ഇത്തു ഹംനയുടെ ഉമ്മാന്റെ അരികിൽ പോയിരുന്ന്
ഉമ്മയുടെ കൈ സ്വന്തം കൈക്കുള്ളിൽ വെച്ച് കൊണ്ട് ,,
വീണ്ടും പുതിയൊരു അദ്ധ്യായം പറയാൻ ഒരുങ്ങി …

****** ************ ********
നീലവെളിച്ചം വീശുന്ന മുറിയിൽ മയങ്ങി കിടക്കുന്ന അൻവറിന്റെ കൈകൾ അവൾ മുറുകെ പിടിച്ചു

കണ്ണിൽ നിന്നും ഇടമുറിയാതെ കണ്ണുനീർ നിറഞ്ഞൊയുകി കൊണ്ടിരുന്നു…..,,,

അനൂ……
അഞ്ച്…അഞ്ച്.. വർഷമായി നമ്മൾ ക..ണ്ട് മുട്ടിയി..ട്ട്…

അവൾ അൻവറിന്റെ അരികിൽ ബെഡിൽ ഇരുന്നു ,,..

അറിയുന്നുണ്ടോ ?.. അനു
എന്റെ ഈ സാമിപ്യം നീ…,
തൊണ്ട ഇടറി കണ്ണീരോടെ അവൾ ചോദിച്ചു ….

നീ കണ്ണു തുറന്നാൽ എനിക്ക് പറയുവാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ … അനു
എന്താ ഈ കോലം ?..
ആകെ കോലം കേട്ട് ഒരു ഭ്രാ…..

മുഴുവൻ അക്കാതെ അവൾ വിങ്ങി പൊട്ടി….,,

******* *********** ********

ഉമ്മയോട്
ഇത്തു ഇനി എന്ത് കഥയാണ് പറയാൻ പോവുന്നത് എന്നോർത്ത്‌ കുഞ്ഞോളും കുഞ്ഞാറ്റയും കാതോർത്തിരുന്നു..

തുടരും…..