നിനക്കായ് 28

നിനക്കായ് 28
Ninakkayi Part 28 Rachana : CK Sajina | Previous Parts

നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,,

ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി
ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ്
ജയിലിൽ അല്ല..,

ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്…

അവിടെ വെച്ചല്ലെ എന്റെ മോള് പോയത്
ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,,

ഇതാണ് ഞാൻ പറഞ്ഞത്..
ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. ….

മനസ്സ് കേൾക്കുന്നില്ല മോളെ
അറിയാതെ പൊട്ടി പോവാ… തട്ടം കൊണ്ട് കണ്ണുനീർ തുടച്ച് ഉമ്മ പറഞ്ഞു..

ഇനി അൻവർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കരുത് രക്ഷപ്പെടുത്തണം അതാണ് ലക്‌ഷ്യം ,,, ടീച്ചർ പറഞ്ഞു

വേണം ടീച്ചർ .. ദീദി മരിച്ചു പോയിട്ടും ,, ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്റെയും കുഞ്ഞോളുടെയും ജീവന് ഭീഷണിയിൽ ആണെന്ന് മനസ്സിലാക്കി …..
ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കുറ്റസമ്മതം നടത്തി … എന്റെ ദീദിയോടുള്ള വാക്ക് പാലിച്ചു കൊണ്ട് ശിക്ഷ ഏറ്റ് വാങ്ങി പാവം അൻവർക്ക…,,
കുഞ്ഞാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു നിർത്തി

ശരിയാണ് കുഞ്ഞാറ്റ പറഞ്ഞത്.
ഹംനയ്യുടെ അവസാന മൊഴികൾ ആണ്. ..
അൻവറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് …

ആരും അറിയില്ലെന്ന് വാക്ക് താ അനു എന്ന് ഹംന പറഞ്ഞപ്പോൾ അനുവിന്റെ ഉമ്മ ഹംനയ്ക്ക് സത്യം ചെയ്യിപ്പിച്ചു ..,, വെള്ളം ചോദിച്ചു കുടിച്ച ശേഷം ഹംന കണ്ണടച്ചു …

അവിടം മുതൽ എല്ലാം മാറി മറഞ്ഞു..
പെട്ടന്നാണ് വാതിലിൽ ആരോ തട്ടി വിളിച്ചത് .

ആ സമയത്ത്‌ ഉമ്മയും അൻവറും നിന്നുരുക്കി ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുപാട് തവണ മുട്ട് തുടർന്നപ്പോൾ ..

ഉമ്മ പോയി വാതിൽ തുറന്നു
ഉമ്മാക്കും അനിയനും സര്‍പ്രൈസ് ആക്കി വന്ന ഇത്തയും അളിയനും ആയിരുന്നു അത് ..!

ഇത്തുവിനെ കണ്ടതും ഉമ്മ പൊട്ടി കരഞ്ഞു
പിന്നീട് കാര്യങ്ങൾ ധരിപ്പിച്ചു…

ഇത്തു ഓടി വന്ന് നോക്കുമ്പോ കണ്ടത് ഹംനയെ കെട്ടി പിടിച്ചിരിക്കുന്ന അനിയനെ ആണ് …

ചങ്ക് പൊട്ടുന്ന വേദനയോടെ ഇത്തു അനിയനെ നോക്കി മണിക്കൂറുകൾക്ക് മുമ്പ്
തന്നോട് ഫോണിൽ ഇത്തുവും അളിയനും വേഗം വരാൻ നോക്ക് എന്ന് പറഞ്ഞ മോനിപ്പോ ഇങ്ങനെ…

അൻവറിന്റെ തലയിൽ തഴുകി കൊണ്ട് ഇത്തു വിളിച്ചു മോനെ ….

എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് അൻവറിന്റെ ആ വാക്കുകൾ വന്നത്..

ഉമ്മാ… ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല

വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ .. ആര് ചോദിച്ചാലും.