ജിത്തുവിന്‍റെ അഞ്ജലി

ജിത്തുവിന്‍റെ അഞ്ജലി
Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍
www.kadhakal.com
“എടാ… നീ എണ്ണീറ്റിലെ ഇതു വരെ?”

അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ്‌ തുറന്ന് വാച്ചിലെക്ക നോക്കി.

സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല.

“ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്‌”

ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു…
.
അമ്മാവന്‍ ദുബായില്‍ ആണ്. അഞ്ജലി പഠിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ. അതിന്‍റെതായ ഒരു ഹുങ്ക് അവള്‍ക്കുണ്ട്‌. അത് കൊണ്ടു തന്നെ പണ്ടേ ഞാനുമായി അത്ര രസത്തിലല്ല.

ഡ്രൈവര്‍ ശിവന്‍ ആണെങ്കില്‍ ആ സമയം നോക്കി ഇന്ന് ലീവിലും, ഞാന്‍ തന്നെ പോണം ആ കൊന്തിയെ ഇങ്ങോട്ട് പെറുക്കിക്കൊണ്ട് വരാന്‍‌.

ശിവനെ മനസ്സാ ശപിച്ചു കൊണ്ടു ഞാന്‍ എഴുന്നേറ്റു.

വിട്ടില്‍നിന്നും രണ്ട് മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ടിലെക്ക്.

കുളിയും തെവാരവും ഒക്കെ കഴിഞ്ഞ് റെഡി ആയി ഞാന്‍ കാര്‍ എടുത്തിറങ്ങി.

7 മണിക്കാണ് ഫ്ലൈറ്റ്. 7 മണിയോടെ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഫ്ലൈറ്റ് വന്ന ഉടനെ അവള്‍ ഇറങ്ങി വരില്ലല്ലൊ. ഒരു ചായ കുടിച്ചു കളയാം എന്നു വിചാരിച്ച് ഞാന്‍ എയര്‍പോര്‍ട്ടിന്‍റെ അടുത്തു കണ്ട ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി.

കാപ്പിയൊക്കെ കുടിച്ച്‌ ഞാന്‍ വണ്ടി നേരെ എയര്‍പോര്‍ട്ടിലെക്ക് വിട്ടു. വണ്ടി പാര്‍ക്ക് ചെയ്ത് ഞാന്‍ അറൈവല്‍ ഗെയ്റ്റിലെക്ക് നടന്നു. ഫ്ലൈറ്റ് വന്നതായി അവിടെ സ്ക്രീനില്‍ എഴുതിക്കണ്ടു
ആളുകള്‍ ബാഗേജ് ഓക്കെ എടുത്തു ഇറങ്ങി വരുന്നതെയുള്ളു .

വരുന്ന ഓരോരുത്തരും നോക്കി ഞാന്‍ അവിടെ നിന്നു കുറച്ചു കഴിഞ്ഞപ്പേള്‍ അഞ്ജലി ഇറങ്ങി വന്നു..
ഇറുകിപ്പിടിക്കുന്ന ഒരു നീല ജീന്‍സും ഇറക്കാം കുറഞ്ഞ വെള്ള റ്റീഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസും തോളറ്റം മുറിച്ച മുടിയും ഓക്കെ ആയി ഒരു പച്ചപ്പരിഷ്ക്കാരി…

“ദേണ്ടെ ഒരു കലക്കന്‍‌ ചരക്കു വരുന്നെടാ… എന്‍റെമ്മെ…” 2-3 പിള്ളേരുടെ ഒരു ഗ്രൂപ്പിന്‍റെ ആത്മഗതം.

ഞാന്‍ പതുക്ക ഗെയിറ്റിന്റെ അവിടെക്ക് നടന്ന് അവളെ കൈ കാണിച്ചു വിളിച്ചു. എന്നെ കണ്ടപ്പോ തന്നെ അവളുടെ മുഖം കറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒരു ചെറിയ ഇഷ്ടക്കേടുണ്ടെങ്കിലും ആ മുഖത്തെരു ചെറിയ അല്‍ഭുതമോ കൌതുകമോ പുഞ്ചിരിയോ ഇല്ല. ഞാന്‍ നേരെ പോയി ട്രോളി അവളുടെ കയ്യില്‍ നിന്നും എടുത്ത് കാറിനടുത്തെക്ക് നടന്നു.

“ഹൊ… അവന്‍റെ ഓക്കെ ഒരു ടൈമേ…” പിള്ളേരുടെ ആത്മഗതം.

ട്രോളി കൊണ്ടു കാറിന്‍റെ അടുത്തു ചെന്നു സാധനങ്ങള്‍ ഓരോന്നു ഞാന്‍ ഡിക്കിയിലെക്ക് വെച്ചു.

അവള്‍ കൊച്ചമ്മ പോലെ നേരെ കാറിന്‍റെ പിന്നില്‍ കയറി ഇരുന്നു.

“ഞാനെന്താ ഇവളുടെ ഡ്രൈവറൊ… ഇവള്‍ക്ക് ഒന്നു മിണ്ടിയിലൊന്താ വായില്‍നിന്നും മുത്ത് പൊഴിയുമോ? അഹങ്കാരത്തിന്‍റെ ഭാണ്ഡാരം തന്നെ..” ഞാന്‍ മനസ്സില്‍ പറഞ്ഞു.

“പോകുന്ന വഴിക്ക് കാപ്പി വല്ലതും കഴിക്കണോ” കാര്‍ എയര്‍പോര്‍ട്ട് വിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു

“നോ നീഡ്‌..” അഞ്ജലി മൊഴിഞ്ഞു

“ഓ.. അവളൊരു മദാമ്മ.. ഇംഗ്ലീഷ് മാത്രമേ വായില്‍ വരൂ…” എന്ന് പറയണം എന്നുണ്ടായിരുന്നു,
പറഞ്ഞില്ല…

വീട്ടില്‍ എത്തുന്നത് വരെ പിന്നെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല….

വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു. കുശലങ്ങള്‍ ഒക്കെ പറഞ്ഞു അകത്തേക്ക് പോകുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു…

“ ജിത്തു… അവളുടെ പെട്ടിയൊക്കെ മുകളിലെ മുറിയിലേക്ക് വച്ചോളൂ”

അമ്മയോട് ദേഷ്യം വന്നെങ്കിലും അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറയാതെ പെട്ടിയെടുത്തു മുകളില്‍ കൊണ്ടുപോയി വച്ചു.
പെട്ടിയൊക്കെ മുകളില്‍ വച്ചു ഞാന്‍ താഴേക്ക് വരുബോള്‍ അമ്മയും അഞ്ജലിയും സംസാരിച്ചുകൊണ്ട് മുളകിലേക്ക് വരുന്നു.

“അമ്മേ ഞാന്‍ സുനിലിന്‍റെ വീടു വരെ പോയിട്ടു വരാം”

“നീ ഊണു കഴിക്കാന്‍ എത്തില്ലേ..?”

“ചിലപ്പോള്‍ വൈകും.. എത്രയും വേഗം വരാന്‍ നോക്കാം”

“ങ്ങാ.. ‍‌ അഞ്ചു ഉള്ളതല്ലേ.. ഞങ്ങള്‍ നേരത്തെ കഴിക്കും”

“ആ ശരി”

ഞാന്‍ ബൈക്കുമെടുത്ത്‌ നേരെ സുനിലിന്‍റെ വീട്ടിലേക്ക് വിട്ടു.
രാവിലെ മുതല്‍ ഒരു പുക ഉള്ളില്‍ ചെല്ലാത്തതിന്‍റെ വിഷമം.

വയലിന്‍റെ അറ്റത്താണ് സുനിലിന്‍റെ വീട്.. വീടിന്‍റെ പിന്നിലുള്ള തോട്ടത്തില്‍ നല്ല തണല്‍ ആണ്. തോട്ടത്തിന്‍റെ അറ്റത്തെ മതിലില്‍ ഇരുന്നാല്‍ പഞ്ചായത്ത് കുളവും കുളിക്കടവും ഒക്കെ കാണാം. മതിലിന്‍റെ അരികില്‍ ഉള്ള ഒരു കൊച്ചു ഷെഡ് ആണ് ഞങ്ങളുടെ താവളം. പുകവലിയും അവിടെ ചെത്തുന്ന ഫ്രഷ്‌ കള്ളും പിന്നെ കടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളും… അത് ഞങ്ങളുടെ സ്ഥിരം കേന്ദ്രം ആകാന്‍ വേറെന്ത് വേണം. ഞാനും സുനിലും പിന്നെ ചെത്തുകാരന്‍ രവി അവിടെ കൂടാത്ത ദിവസങ്ങള്‍ കുറവാണ്.

ബൈക്ക് തോട്ടത്തിന്‍റെ പുറത്ത് വെച്ച് ഞാന്‍ നേരെ താവളത്തിലേക്ക് വിട്ടു.

“എവിടെ ആയിരുന്നു ഇതുവരെ.. കള്ള് പുളിച്ചു കാണും..” കള്ളു കുടം നീട്ടിക്കൊണ്ടു സുനില്‍ പറഞ്ഞു.

“ഒരു മദാമ്മയെ എയര്‍പോര്‍ട്ടില്‍ ചെന്നു ആനയിപ്പിക്കാന്‍ പോയതാ. നീ ആ വലിയിങ്ങെടുത്തേ”

“രമേച്ചി നിന്നെ നോക്കി ഇവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു.. 10 മിനിറ്റ് മുന്‍പേ പോയല്ലോ
ഉള്ളൂ.”

“ച്ഛെ.. രാവിലത്തെ പഞ്ചാരയും പോയല്ലോ…”

കുളിക്കടവിലെ എന്‍റെ സ്ഥിരം കുറ്റിയാണ് രമേച്ചി….
സുനിലും രവിയും ഇല്ലാത്ത സമയങ്ങളില്‍ രമേച്ചിയുടെ നോട്ടത്തിലും ഭാവത്തിലും അത് പ്രകടമായിരുന്നു..

“ഹലോ… ഇവിടെ ഉണ്ടോ ആശാനെ…” സിഗരറ്റ് തന്നു കൊണ്ട് സുനില്‍ ചോദിച്ചു

“രാവിലെ വന്ന ചരക്കിന്‍റെ കാര്യം ആലോചിക്കുകയാവും… ഇതിലൂടെ കാറില്‍ പാഞ്ഞു പോകുന്നത് കണ്ടു കുറച്ചു നേരത്തെ” രവിയുടെ
ചോദ്യം

“ഏയ് അതാ അ കൊതയാ… അഞ്ജലി. അമ്മാവന്‍റെ മകള്‍‍‍. ഞാന്‍ നമ്മുടെ രമേച്ചിയുടെ കാര്യം ആലോചിക്കുകയായിരുന്നു” സിഗരറ്റ് കത്തിച്ചു
കൊണ്ട് ഞാന്‍ പറഞ്ഞു.

“ങാ.. ആ നടക്കട്ടെ നടക്കട്ടെ… നീ അവളെ കൊത്തുന്നത് ഒന്ന് കണ്ടാ.. മതി. പക്ഷേ ഈ കണക്കിനു പോയാല്‍ നിന്‍റെ മുന്‍പ് ഞാന്‍ അവളെ കൊത്തും”

“അങ്ങനെ ചാടിക്കയറി കൊത്താന്‍ പറ്റുമോ എന്‍റെ രവി.. എല്ലാ ഒന്ന് ഒത്തു വരണ്ടേ..”

“ങാ. നീ ഇങ്ങനെ നബൂതിരി മര്‍മ്മം നോക്കുന്ന പോലെ ഇരുന്നാല്‍ അവളെ വേറെ അബിള്ളേര്‍ കൊണ്ട് പോവും” സുനില്‍ പറഞ്ഞു.

“ഇതിലും കുടുതല്‍ അവള്‍ എങ്ങനെ സൂചന നല്‍കാനോ.. നീ ഒരു… അല്ലെങ്കിലും എറിയാന്‍ അറിയാവുന്നവന്‍റെ കയ്യില്‍ വടി കിട്ടില്ലല്ലോ…” രവി

രവി പറയുന്നതിലും കാര്യം ഉണ്ട്… എന്നെ
നോക്കിയുള്ള ആ നാണിച്ച ചിരിയും നഖം കടിക്കലും ഒരു സൂചനയല്ല… ഓര്‍ക്കുന്തോറും എനിക്ക് രമേച്ചിയെ കാണണം എന്ന ആഗ്രഹം കൂടികുടി വന്നു… എന്ത് വന്നാലും ഇന്ന് രാത്രി ഒരു കൈ നോക്കുക തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു. വിവരം രമേച്ചിയോടു എങ്ങനെ പറയും… ദാസപ്പന്‍റെ ചായ കടയിലേക്ക് രമേച്ചി പാല്‍ കൊടുക്കാന്‍ പോകുന്നത് ഞാന്‍ ഒര്‍ത്തു.. കറവക്കാരന്‍ രാമന്‍ രമേച്ചിയുടെ വിട്ടില്ലേ കറവ കഴിഞ്ഞു ഈ വഴിയാണ് വീട്ടിലേക്കു തിരിച്ചു പോകുന്നത് അയാളെ കാണുമ്പോള്‍ ഇറങ്ങിയാല്‍ രമേച്ചി ചായക്കടയില്‍ വച്ചു കാണം.

സുനിലും രവിയും ആയി കത്തിയടിച്ച് ഞാന്‍ അവിടെ കാത്തിരുന്നു. മുഴുവന്‍ സമയവും രാമന്‍ പോകുന്നതും നോക്കി ഇരിക്കുകയാണ്‌ എന്ന് പറയണ്ടല്ലോ. അതാ വരുന്നു രാമന്‍….. ‌

ഞാന്‍ സുനിലിനോട് പറഞ്ഞു… “എടാ… നമുക്ക് ദാസപ്പന്‍റെ കടയില്‍ വല്ലതും കഴിച്ചിട്ട് വരാം. വിശക്കുന്നു”

സുനില്‍ സമ്മതിക്കാന്‍ നിന്നില്ല.. എഴുന്നേറ്റ് വണ്ടിയുടെ നേരെ നടന്നു.

“വണ്ടി എടുക്കണോ.. നടന്നാല്‍ പോരെ… 10 മിനിട്ട് അല്ലേ ഉള്ളൂ” സുനില്‍ പറഞ്ഞു.

ഓ.. നടക്കാന്‍ ഒന്നും വയ്യ.. വണ്ടിയില്‍ പോവാം..” ഞാന്‍ പറഞ്ഞു

“ങാ… ഞങ്ങള്‍ പുറകേ വരുന്നു നീ വിട്ടോ’

ബൈക്ക്‌ ചായ കടയുടെ അരികില്‍ തണലത്ത് നിര്‍ത്തിയിട്ട് ഞാന്‍ അകത്തോട്ട് കയറി.

“ങ്ങാഹാ.. ഇതാരാ ജിത്തുവോ… ങാ.. സുനിലും ഉണ്ടല്ലോ… ഈ വഴിയൊക്കെ നിങ്ങള്‍ മറന്നു കാണും എന്ന ഞാന്‍ വിച്ചാരിച്ചേ…” ദാസപ്പന്‍ കുശലം ചോദിച്ചു…

“അതെന്താ ദാസട്ടോ അങ്ങനങ്ങ് മറക്കാന്‍ പറ്റുമോ..? പിന്നെ ഇപ്പോ കോളേജ് മുടക്കല്ലേ…” ഞാന്‍ പറഞ്ഞു നിര്‍ത്ത

“എന്തൊക്കെയുണ്ട് ദാസട്ടോ വിശേഷങ്ങള്‍.. കടയൊക്കെ എങ്ങനെ പോണു..?” എന്ന് ചോദിച്ച് സുനിലും അകത്തെത്തി.

ഇരുന്നതിനു ശേഷം ഞാന്‍ സുനിലിനോട് രവിയെവിടെ എന്ന് ചേദിച്ചു.
അവനിവിടെ പറ്റു കുറെ കൊടുക്കാനുണ്ട്… മുങ്ങി
നടക്കുവാ.” സുനില്‍ അടക്കം പറഞ്ഞു.

സംസാരിച്ചു കെണ്ടിരിക്കോ രമേച്ചി പാലുമായി എത്തി. പാല്‍ പാത്രവുമായി ദാസപ്പന്‍ അകത്തേക്കു പോയി. രമേച്ചി ഇങ്ങോട്ട് നോക്കാനായി ഞാന്‍ കാത്തിരുന്നു. രക്ഷയില്ല.

പത്രവുമായി ദാസപ്പന്‍ തിരിച്ചു വന്നു. കടലാസില്‍ എന്തോ കുറച്ചു കൊടുത്തു കൊണ്ട് രമേച്ചിയോട് പറഞ്ഞു “ഇന്നു കാശിരിപ്പില്ല.. നാളെ രണ്ടു കുട്ടി
തരാം”

തലയാട്ടി രമേച്ചി ഇറങ്ങാന്‍ തുടങ്ങി.

“ഏടാ.. ഞാന്‍ വണ്ടിയുടെ താക്കോല്‍ അതില്‍ തന്നെ മറന്നു വെച്ചെന്നോ തോന്നുന്നേ” പോകെറ്റ് തപ്പി കൊണ്ട് ഞാന്‍ പറഞ്ഞു “ഇപ്പോ വരാം..”

“എടാ എന്താണ് വേണ്ടത് എന്നു പറഞ്ഞിട്ട് പോ..” സുനില്‍ പിന്നില്‍ നിന്നും വളിച്ചു പറഞ്ഞു

“ദേ വരുന്നെടാ”

ഞാന്‍ ഓടി രമേച്ചിയുടെ അടുത്ത് എത്തി പതുക്കെ വളിച്ചു.. “രമേച്ചി”

രമേച്ചി മുഖം തിരിച്ചു ഒന്ന് നോക്കി

“ഞാന്‍ ഇന്നു രമേച്ചിയുടെ വീട്ടിലെ തെഴുത്തതിനു പുറകില്‍ കാത്തു നില്‍ക്കും… ഒരു മണിക്ക് വരില്ലേ” രമേച്ചിയോട്‌ മാന്തിച്ചു

ഒരു ചെറുപുഞ്ചിരിയില്‍ ഉത്തര മെതുക്കി രമേച്ചി തിരിഞ്ഞു നടന്നു

തിരിച്ചു ചായകടയിലെക്ക് തിരിച്ചു പോയി ദാസപ്പനോട് ഒരു കപ്പയും മിന്‍ കറിയും പറഞ്ഞ് ഇരിക്കുബോള്‍ സുനില്‍ ചോദിച്ചു

“ബൈക്ക് ലോക്ക് ചെയ്തോ”

ഞാന്‍ ഉവ്വെന്നു തലയാട്ടി

“ഈ താക്കോലു കൊണ്ട് തന്നെയാണെല്ലോ ലോക്ക് ചെയ്തത്…?” എന്‍റെ ബൈക്കിന്‍റെ താക്കോല്‍ കാണിച്ചു കൊണ്ട് അവന്‍ ചോദിച്ചു…

ചഛെ… വിണ്ടും കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു…

“മ്മ്ം… മനസ്സിലായി നടക്കട്ടെ നടക്കട്ടെ എപ്പോഴാണ് സംഭവം…?

“ഇന്ന് രാത്രി”

FacebookTwitterWhatsAppFacebook MessengerShare
“നാളെ സംഭവങ്ങള്‍ വളി പൂളി വിടാതെ പറഞ്ഞു കേള്‍പ്പിക്കണം…”

“ഓക്കേ”

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാന്‍ സുനിലിനോട് പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു.. വണ്ടി ഷെഡില്‍ വെച്ച് നേരെ എന്‍റെ മുറിയിലേക്ക് പോയി.. രാത്രി അവനുള്ള കാത്തിരിപ്പായിരുന്നു….

“ഹായ് ഡീയര്‍‍‍… ബിഗ്‌ ഗായ്” വാതില്‍ക്കല്‍ അഞ്ജലി മദാമ്മ

“വാട്ട്സപ്പ് ഡൃൂഡ് ഹൌ ഈസ്‌ ഗോയിങ്” മദാമ്മ മൊഴിഞ്ഞു

“ഓ ഇയ്യാള്‍ ഒരു അമേരിക്കക്കാരി.. ഇപ്പോ ഇംഗ്ലീഷ് മാത്രമേ അറിയുള്ളൂ ആയിരിക്കും”

“അങ്ങനെ അല്ല… ഞാന്‍ മലയാളം പറയുബോള്‍ ‘മലയാളം കൊരച്ച്‌ അരിയുന്നു’ എന്ന് പറഞ്ഞ് നിങ്ങള്‍ ഓക്കെ കളിയാക്കില്ല”

കുറച്ച് ഇംഗ്ലീഷ് ചായ്വുണ്ടൊങ്കിലും മോശമല്ലാത്ത മലയാളം ആണ് അഞ്ജലിയുടെ. നാട്ടില്‍ പ്രചാരത്തിലുള്ള ചില പ്രയോഗങ്ങളും മറ്റുമൊന്നും മനസ്സിലാവില്ല എന്ന് മാത്രം. അത് കൊണ്ട് ഇടക്ക് ആവള്‍ക്കിട്ട് വച്ചാലും പിടികിട്ടില്ല.

“ങാ.. ഇങ്ങനെ ഇംഗ്ലീഷില്‍ മലയാളം പറഞ്ഞല്‍ പിന്നെ കളിയാക്കാതെങ്ങനെയാ..”

ഇതെന്ത് പറ്റി… സാധാരണ അത്യാവശ്യം മാത്രം എന്നോട് മിണ്ടുന്ന അഞ്ജലി ഇന്നു മിണ്ടുന്നു

“നിനക്കിപ്പൊ നല്ല മീശയൊക്കെ വെച്ചല്ലേ…”

ഒത്തിരി അഭിമാനത്തോടെ ഞാന്‍ വിരലുകള്‍ മീശയുടെ മുകളിലുടെ ഒന്നു ഓടിച്ചു. അഞ്ജലി കഴിഞ്ഞ തവണ അമ്മാവന്‍റെ കൂടെ വന്നപ്പോള്‍ എനിക്ക് മീശ പൊടിക്കുന്നതോ ഉള്ളൂ
മീശയുടെ അറ്റം മുകളിലേക്ക് പിരിച്ചു കൊണ്ട് പറഞ്ഞു

“അപ്പെ നിനക്കെന്‍റെ മീശ പിടിച്ചെന്ന് പറ..”

നാണത്തിന്‍റെ ചുവയുള്ള ഒരു ചിരി അഞ്ജലിയുടെ മുഖത്ത് തെളിഞ്ഞു.. കവിളില്‍ നുണ കുഴികളും.

“നീ എന്നൊ.. ഞാന്‍ നിന്നെക്കാള്‍ രണ്ട് വയസ്സ് മൂത്തതല്ലെടാ..” കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവള്‍ പറഞ്ഞു.

“ങാ.. രണ്ടു വയസ്സിന്‍റെ മൂപ്പൊക്കെ കയില്‍ വെച്ചേണ്ടിരുന്നാല്‍ മതി”

“നിന്‍റെ പഠിത്തം ഓക്കെ എങ്ങനെ പോകുന്നു..? സെക്കന്‍റ് ഇയര്‍ മുതല്‍ ശരിക്കു പഠിക്കണം സബ്ജക്റ്റ് തുടങ്ങുകയല്ലേ… ഏതാ നിന്‍റെ ബ്രാഞ്ച്..?”

അകത്തേക്കു കയറി എന്‍റെ സ്റ്റഡി ടേബിളിനു താഴെ നിന്നും കസേര വലിച്ചിട്ടിരുന്നു കൊണ്ട് അവള്‍ ചേദിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്ക് മോളേ… കോളേജില്‍ എത്തിയതില്‍ പിന്നെ പരീക്ഷ അടുക്കുമ്പോള്‍ അല്ലാതെ പുസ്തകം കൈ കൊണ്ട് തൊടില്ല..” മുറിയുടെ വാതില്‍ക്കല്‍ നിന്നും അമ്മ

“ഞാന്‍ വേണ്ട സമയത്ത് പഠിക്കുന്നുണ്ട്‌. കോളേജില്‍ ഇത്ര്യൊക്കെയാണ് എല്ലാവരും പഠിക്കുന്നത്” ഞാന്‍ പറഞ്ഞു

“അല്ലേലും ആണുങ്ങള്‍ എല്ലാം ലേസിയാ.. എക്സാം വരുബോള്‍ ആണ് ബുക്സ് കയില്‍ എടുക്കുന്നെ” അഞ്ജലിയുടെ വക പാര

“ങാ.. ഞങ്ങള്‍ക്ക് ബുക്ക്‌ വിഴുങ്ങി അപ്പാടെ ശര്‍ദ്ദിക്കുന്ന ഏര്‍പ്പാടില്ല..” ഞാനും വിട്ടുകൊടുത്തില്ല

“ഓ..യാ.. അതു കൊണ്ടല്ലേ നോട്ട്സിനു വേണ്ടി എക്സാം ടൈമില്‍ ഗേള്‍സിന്‍റെ പുറകെ നടക്കുന്നത്”

എനിക്കുത്തരം മുട്ടി

“നീ വാ മെളേ ഇവനെ ഒന്നും ഉപദേശിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വാ നമുക്ക് അടുകളയിലെക്ക് പോകാം. ചോറും കറിയും ഉണ്ടാക്കുന്നതിനിടക്ക് വിശേഷങ്ങള്‍ പറയാമല്ലോ.”
അഞ്ജലിയെ വിളിച്ചു അമ്മ ഇറങ്ങി പോകുന്ന വഴിക്ക് എന്നെ നോക്കി പറഞ്ഞു “നീ ഇവളെ എന്തെങ്കിലും ഒക്കെ പഠിക്കടാ”

എനിക്ക് വിഷമം തോന്നി… അഞ്ജലിയുടെ മുന്നില്‍ വച്ചു തന്നെ അമ്മക്ക് എന്നെ കുറിച്ചു കുറ്റം പറയാന്‍ തോന്നിയുള്ളൂ.. എപ്പോഴും അവളുമായി താരതമ്യം ചെയ്ത് എന്നെ ഇടിച്ചു താഴ്ത്തി പറയും. അവിളിങ്ങനെ ചെയ്തു… അങ്ങനെ ചെയ്തു… നിനക്കും അങ്ങനെ ആയാല്‍ എന്താ… എന്നൊക്കെ…

അതൊക്കെ മറന്ന് ഇന്നു രാത്രി രമേച്ചിയെ കാണാന്‍ പോകുന്നതിനെ പറ്റി ഓര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്‍റെ ആദ്യത്തെ രതി ഇന്നു രാത്രി ആയിരിക്കുമോ.. ഓര്‍ക്കും തോറും എന്‍റെ അടിവയറ്റില്‍ നിന്നും ഒരു ചെറിയ വിറയല്‍ മുകളിക്ക്‌ കയറി. ഇന്ന് രമേച്ചി ഇറങ്ങി വരുമോ..? ഇറങ്ങി വന്നില്ലെങ്കില്‍!!! ഇനി രമേച്ചി വീട്ടുകാരോട് പ്രശ്നമുണ്ടക്കുമോ…? അങ്ങനെ ആണെങ്കില്‍ പിന്നെ തുങ്ങിയാല്‍ മതി……

രാത്രി 1മണിയോടടുക്കുന്നു.. ഞാന്‍ രമേച്ചിയുടെ വീടിനു പിന്നിലെ തൊഴുത്തില്‍ കാത്തു നില്‍ക്കുകയാണ്‌. ചാണകവും പശുക്കളുടെ മൂത്രവും നാറിയിട്ട്‌ അവിടെ നില്‍ക്കാന്‍ വയ്യാ…
അക്ഷമനായി ഇടക്കിടെ ഞാന്‍ രമേച്ചിയുടെ വീടിന്‍റെ പിന്‍വാതില്‍ക്കല്‍ നോക്കിക്കൊണ്ടിരുന്നു..

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രമേച്ചി ഇറങ്ങി വന്നു.. ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി രമേച്ചി പതുക്കെ നടന്ന് തൊഴുത്തിനടുത്തെത്തി പതുക്കെ വിളിച്ചു..

“ജിത്തു”
ഒറ്റവലിക്ക് രമേച്ചിയെ അകത്തെക്ക് വലിച്ച് കെട്ടിപിടിച്ച് ആ ചുണ്ടുകളില്‍ ഒരു ഉമ്മ കൊടുത്തു ഞാന്‍ ഉത്തരമേകി. രമേച്ചിയുടെ കൈകള്‍ എന്‍റെ കഴുത്തിനു പിന്നിലുടെ കൊര്‍ത്തു.

“എന്‍റെ ജിത്തു… ഈ ഒരു ദിവസം ഞാന്‍ എത്ര കാലമായി സ്വപ്നം കാണുന്നു.. എന്താണ് എന്നെ എന്‍റെ ഇഷ്ടത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ ഇത്രയും വൈകിയത്..”

ശക്തിയോടെ ആ ചുണ്ടുകളില്‍ ഒരു മുത്തം ഞാന്‍ കെടുത്തു… നിമിഷങ്ങളോളം നീണ്ട ഗാഢമായ ഒരു ചുബനം……

അതില്‍ നിന്നും മോചിതയാവനോന്നണം അവര്‍ എന്നെ തള്ളി… അപ്ര്യതക്ഷമായതില്‍‌ ഞാന്‍ നിലത്തു വിണു…

തല താഴെ ഇടിച്ച വേദനയില്‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റു…. രമേച്ചി എവിടെ? രമേച്ചിയുടെ സ്ഥാനത്ത് ഒരു തലയിണ… ഞാനിപ്പോഴും എന്‍റെ മുറിയില്‍ തന്നെ ആണെല്ലോ….

“ഏന്താ ജിത്തു എന്താ മറിഞ്ഞു വീണ ശബ്ദം…” താഴെ നിന്നും അമ്മയുടെ ചോദ്യം

“ഒന്നുമില്ലമ്മേ… തലയിണ താഴെ വിണതാ…” ഞാന്‍ വിളിച്ചു പറഞ്ഞു

ആരോ മുകളിലേക്ക് കയറി വരുന്ന ശബ്ദം… ഞാന്‍ വേഗം എഴുന്നേറ്റ് ലുങ്കി തപ്പി…

നാശം അത് എവിടെ പോയി… ദോ കട്ടിലിനടിയില്‍… ങാ കിട്ടി….

എഴുന്നേറ്റു വേഗം ലുങ്കി ചുറ്റി തലയിണ എടുക്കുബോള്‍ വാതില്‍ക്കല്‍ ഒരു നിഴലാട്ടം.
അഞ്ജലിയാണ് ആദ്യം എത്തിയത്…

പിന്നാലെ വരുന്ന അമ്മ ചോദിച്ചു “തലയിണ വീണാല്‍ ഇത്രയും ശബ്ദമോ..”

ഞാന്‍ ഒരു ഇളിച്ച ചിരിച്ചു കൊണ്ട് പറഞ്ഞു “തലയിണയുടെ കൂടെ ഞാനും ഉണ്ടായിരുന്നു”

അഞ്ജലി ചിരിയുടെ മുത്തുകള്‍ പൊഴിച്ചു… പളുങ്ക് പാത്രം വീണുടഞ്ഞപ്പോലെത്തെ ചിരി…

“നിനക്ക് ഒന്നും പറ്റിയില്ലല്ലോ..” അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു..

“വാ മോളേ” അഞ്ജലിയെ വിളിച്ചു അമ്മ താഴേക്ക്‌ പോയി

അഞ്ജലി ഒരു നിമിഷം വാതില്‍ക്കല്‍ നിന്നു… എന്നിട്ട് എന്നെ നോക്കി തലയാട്ടി…

“നിന്‍റെ കള്ളി ഞാന്‍ പിടിച്ചു മോനേ” എന്ന മട്ടില്‍ എന്നിട്ട് തിരിഞ്ഞു നടന്നും.

നാശം അവള്‍ വല്ലതും കണ്ടുകാണുമോ? വാതിലാണെങ്കില്‍ അടച്ചിട്ട് ഉണ്ടായിരുന്നില്ല.. ഏണിപ്പടില്‍ നിന്നാല്‍ എന്‍റെ മുറിയിലേക്ക് കുറെശ്ശെ കാണാം… കോറി വരുബോള്‍ അവളെങ്ങാനും വല്ലതും കണ്ടുകണുമോ..? ച്ഛെ നാണക്കേടയല്ലോ….

ഞാന്‍ വാതില്‍ ചാരി മുറിയെന്ന് മൊത്തത്തില്‍ നോക്കി. കിടക്ക ആലങ്കൊലാമായി കിടക്കുന്നു.
കിടക്ക ഒന്ന് കൂടഞ്ഞ്‌ ശരിയാക്കി ഞാന്‍ കുളിക്കാന്‍ കയറി. ഒരു കുളിയും പാസാക്കി താഴെയെത്തി.

ടി.വി മുറിയില്‍ എത്തിയപ്പോള്‍ അഞ്ജലിയും അമ്മയും അവിടെ നേരത്തെ സ്ഥാനം പിടിച്ചിരുന്നു… ഇന്ദുലേഖ എന്നൊരു മെഗാ(ദ്രോഹം) സിരിയല്‍ കാണുകയാണ്. വേറെ ഒന്നും ചെയാന്‍ ഇല്ലാത്തത് കൊണ്ട് ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു. ആ വധവും കുറേ പരസ്യങ്ങളും കണ്ട് മതിയായപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്ന പേപ്പര്‍ വായിച്ചു തുടങ്ങി…

സീരിയല്‍ കഴിഞ്ഞ് ഊണുകഴിക്കാന്‍ അമ്മ വിളിച്ചു. ഊണ്‍ മേശയില്‍ അഞ്ജലിയുടെ നേരെ ആണ് എനിക്ക് വിളബിയിരുന്നത്.. ഞാന്‍ പിന്നെ കഴിച്ചോളും എന്ന് അമ്മയോട് പറഞ്ഞെഴിയാന്‍ നോക്കി. അവള്‍ വല്ലതും കണ്ടു കാണുമോ എന്നൊരു സംശയം കൊണ്ട് നോരെ നോക്കാന്‍ ഉള്ള മടിയും പിന്നെ രാത്രി നടക്കാന്‍ പോകുന്ന
സംഭവങ്ങളെ കുറിച്ചുള്ള അങ്കലാപ്പും….

“നിന്‍റെ കൂടെ കഴിക്കാന്‍ ഇരിക്കവാ അവള്‍, കുറച്ചു ദിവസം അല്ലേ അവളിവിടെ ഉള്ളു മോനെ” ഒപ്പം ഇരിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു

നിവര്‍ത്തിയില്ലാതെ ഞാന്‍ ഇരുന്നു… ഊണു കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.

“ഇത്രയും വേഗം എഴുന്നേറ്റോ… നീ ഒന്നും കഴിച്ചാലല്ലോ ജിത്തു..”

അമ്മ പരാതി പറയുന്നത് കേള്‍ക്കാത്ത പോലെ ഞാന്‍ മുകളിലേക്ക് കയറി നേരെ ബാല്‍ക്കണിയിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അഞ്ജലി ബാല്‍ക്കണിയിലേക്ക് വന്നു

“ഞാന്‍ ഉള്ളത് കൊണ്ടാണോ കഴിക്കാഞ്ഞ” അഞ്ജലി പരിഭവിച്ചു കൊണ്ട് ചോദിച്ചു

“ഏയ് അങ്ങനെ ഒന്നും ഇല്ല”

“കഴിഞ്ഞ പ്രാവിശൃം വഴക്കിട്ടത് നീ ഇനിയും മറന്നിട്ടില്ലെന്നു തോന്നുന്നു. അത് മനസ്സില്‍ വെച്ചോണ്ടിരിക്കുവാണൊ..”

“ഏയ് അതല്ല.. എനിക്ക് ശരിക്കും വിശക്കുന്നില്ല… ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു”

“മ്മ്” അവള്‍ക്ക് അത് അത്ര വിശ്വാസം വന്നില്ലെന്ന് എനിക്ക് തോന്നി

“നീ കിടക്കുന്നില്ല” ഞാന്‍ ചോദിച്ചു

“ങാ ഞാന്‍ കിടക്കാന്‍ പോവാ.. ഗുഡ്നൈറ്റ്‌”

തിരിച്ചു പോകുന്ന അഞ്ജലിയോട് ഞാനും ഗുഡ്നൈറ്റ്‌ പറഞ്ഞു.

എന്‍റെ തലയില്‍ വിണ്ടും ഇന്നത്തെ രാത്രി എന്ത് എന്ന വിചാരങ്ങള്‍ ആയി. വയറില്‍ ഒരു ആളല്‍.. സുനിലിനെ ഒന്ന് വിളിച്ചാലോ? അല്ലെങ്കില്‍ വേണ്ട.. മുറിയില്‍ പോയി കിടന്നാലോ… വേണ്ട ഏങ്ങാനും ഉറങ്ങി പോയാലോ.. ടി.വി തന്നെ തല്‍ക്കാലം ശരണം. ടി.വി. മുറിയില്‍ എത്തിയപ്പോള്‍ ഭാഗ്യത്തിന് ആരും ഇല്ല.. 12 മണിവരെ പല ചാനലുകള്‍ മാറ്റി എന്തെക്കെയോ കണ്ടുകൊണ്ടിരുന്നു.. 12 മണിക്ക് മുറിയിലെത്തി ലൈറ്റ് അണച്ച് കിടക്കയില്‍ ഇരുന്നു.. പോകണോ വേണ്ടയെ എന്ന് കുറച്ചു നേരം ഇരുത്തി ചിന്തിച്ചു… മനസ്സില്‍ മിന്നിമറഞ്ഞ രമേച്ചി ഓര്‍ത്തപ്പോള്‍ വികാരം വിവേകത്തെ കീഴടക്കി.

ശബ്ദ മുണ്ടാക്കാതെ ഞാന്‍ പതുക്കെ മുറിക്ക് പുറത്തിറങ്ങി വാതില്‍ ചാരി കാതോര്‍ത്തു. ശബ്ദം ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തി ഞാന്‍ പതുക്കെ ബാല്‍ക്കണി വഴി താഴെക്കിറങ്ങി നിഴലുകളുടെ മറ പിടിച്ച് രമേച്ചിയുടെ വീട്ടിലേക്ക് നടന്നു. രമേച്ചിയുടെ വീടിന്‍റെ അടുതത്തിയപ്പോള്‍ ഞാന്‍ അവിടെ നിന്നും ചുറ്റും നോക്കി.. ആരും ആ ചുറ്റുവട്ടത്തെന്നും ഇല്ലെന്ന് ഉറപ്പാക്കി രമേച്ചിയുടെ വീടിന്‍റെ പിന്നിലേക്ക് നടന്നു. തെഴുത്തതിന്‍റെ നാറ്റാത്തതിന്‍റെ കാര്യം ഓര്‍ത്ത് ഞാന്‍ തെഴുത്തിന്‍ പിന്നിലുള്ള വൈകോല്‍ ഷെഡില്‍ കയറി വീടിന്‍റെ അടുക്കള വാതിലും നില്‍പ്പായി.

പെട്ടെന്ന് രണ്ട് കൈകള്‍ പിന്നില്‍ നിന്നും എന്‍റെ കണ്ണുകള്‍ പൊത്തി… ഞാന്‍ ഒന്ന് ഞെട്ടി.

“പേടിചോ എന്‍റെ ജിത്തു” രമേച്ചിയുടെ ചുടു നിശ്വാസം എന്‍റെ കഴുത്തില്‍ പതിച്ചപഴാണ് എന്‍റെ ശ്വാസം നേരെ വിണത്.

“എനിക്കറിയാമായിരുന്നു.. ഒരിക്കല്‍ എന്നെ തേടി ജിത്തു വരുമെന്ന്” എന്ന് പറഞ്ഞ് രമേച്ചി എന്‍റെ കവിളില്‍ ചുംബിച്ചു.

“എനിക്ക് എത്ര ഇഷ്ടം ആണ് ഈ ജിത്തുവിനെ എന്ന് അറിയമോ..?” എന്ന് ചോദിച്ചു കൊണ്ട് അവര്‍ എന്‍റെ മാറിലേക്ക് വീണു….

*************************************************************

“വീട്ടിലേക്കു പോകണ്ട” എന്‍റെ മൂടികളിലുടെ വിരലോടിച്ചു കൊണ്ട് രമേച്ചി ചോദിച്ചു.

“വേണ്ട… എനിക്കിങ്ങനെ രമേച്ചിയുടെ കൈകളില്‍
ഈ മാറില്‍ മുഖമുരുമ്മി ഇരുന്നാല്‍ മതി” രമേച്ചി മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

എന്‍റെ താടിയില്‍ പിടിച്ചു ഉയര്‍ത്തി എന്‍റെ മുഖത്തേക്ക് രമേച്ചി സാകൂതം നോക്കി…പിന്നെ എന്‍റെ നെറ്റിയില്‍ മൃദുവായി ചുംബിച്ചു..

“ഇനി എപ്പോഴാണ് ഞാന്‍ രമേച്ചിയെ കാണുക…?” എന്നെ വിട്ട് എഴുനേല്‍ക്കുന്ന രമേച്ചിയെ നോക്കി ഞാന്‍ ചോദിച്ചു.

ഉത്തരം പറയാതെ രമേച്ചി ഒരു കുസൃതി ചിരിയോടെ എന്‍റെ കവിളില്‍ ഒന്നു നുള്ളി
മുറിയുടെ വാതില്‍ക്കല്‍ പോയി ചുറ്റും നോക്കി, ആരും ഇല്ലെന്ന് ഉറപ്പു വരുത്തി. ഞാന്‍ തിരിഞ്ഞ് രമേച്ചിയോട് വിണ്ടും ചോദിച്ചു..

““ഇനി എപ്പോഴാണ് ഞാന്‍ രമേച്ചിയെ കാണുക…?”

എന്നെ പതുക്കെ തള്ളി പുറത്തിറങ്ങിക്കൊണ്ടു പറഞ്ഞു

“വേഗം പോക്കുള്ളു… നേരം പുലരുന്നു..”

മനസ്സില്ലാമനസ്സോടെ ഞാന്‍ വീട്ടിലേക്കു നടന്നു… മതിലിനു മുകളില്‍ നിന്നും ബാല്‍ക്കണിയിലേക്ക് കയറി ഞാന്‍ പതുക്കെ അകത്തേക്കെത്തി ആരും ഉണര്‍ന്നിട്ടില്ല… ഞാന്‍‌ പതുക്കെ ശബ്ദമുണ്ടാക്കാതെ കട്ടിലില്‍ കയറി പുതച്ചു മുടി കിട്ടുന്നു.. പലതും ആലോചിച്ചു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി.