ചില്ലു പോലൊരു പ്രണയം

ചില്ലു പോലൊരു പ്രണയം
Chillupoloru Pranayam എഴുതിയത് : സന റാസ്‌

“മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്”
“എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.”
“അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?”

അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് അവളുടെ കല്യാണം നടന്ന് കാണാൻ ഉമ്മാക്കും ഉപ്പാകും ഭയങ്ങര പൂതിയാ, കല്യാണo കഴിഞ്ഞാലും പടിക്കാലോ അതാണ് അവർ പറയുന്നത്, പക്ഷെ അവൾക്ക് അതിനോട് താല്പര്യമില്ല

“മോളെ അമ്മു ഉപ്പ കടയിൽ പോയി വരാം നീ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റിയിരിക്ക്”
വരുന്നിടത് വെച്ച് കാണാം എന്ന് കരുതി അവൾ റെഡി ആയി നിന്നു

ടിം ടിം

“അമ്മൂ ആരാ പുറത്ത് വന്നെന്ന് നോക്കിയേ”
അവൾ വാതിൽ തുറന്നു
“ഉപ്പ പുറത്ത് പോയി ഇരിക്കുകയാ, ഇപ്പൊ വരും, നിങ്ങൾ ഒറ്റക്കെ ഉള്ളു, ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, നമ്മൾ തമ്മിൽ മാച്ച് ആവുമോ ഇല്ലാലോ, നിങ്ങൾക്ക് എന്നേക്കാൾ നല്ല പെണ്ണിനെ വേറെ കിട്ടും”
പുറത്ത് വന്ന അയാളെ അവൾ ഒന്നും സംസാരിക്കാൻ വിടാതെ ചറ പറ പറയുകയാണ്, അല്ലേലും അവൾ അങ്ങനെ ആണ് നന്നായി സംസാരിക്കും
അവളുടെ സംസാരം കേട്ട് അയാൾ കണ്ണ് മിഴിച് ഇരിക്കുകയാണ്

“എന്നാ ശരി നിങ്ങൾ പൊയ്ക്കോ , ഉപ്പ വന്നാൽ ഞാൻ പറഞ്ഞോളാം”
അവന് സംഭവം മനസ്സിലായി, നൈസ് ആയിട്ട് കല്യാണം ഒഴിവാക്കുക ,അതും കെട്ടാൻ പോകുന്ന പെണ്ണ്,

“ ഞാൻ കുട്ടിനെ പെണ്ണ് കാണാൻ വന്നതൊന്നും അല്ല, ഈ വഴി പോയപ്പോൾ ഉമ്മർക്കാനെ കാണാൻ വന്നതാ, ഇയാൾക്ക് ഇഷ്ടമല്ലേൽ ഞാൻ മുടക്കി തരാം കല്യാണം”

അവൾ ആദ്യമൊന്ന് ചമ്മിയെങ്കിലും പ്രതീക്ഷയുടെ നേർത്ത കിരണം അവളുടെ മുഖത്ത് ഉദിച്ചു വന്നു

“അല്ല ഇയാൾക്ക് വേറെ വല്ല ലൈനും ഉണ്ടോ, ഉണ്ടേൽ അത് തുറന്ന് പറഞ്ഞാൽ പോരെ”

“എനിക്ക് ലൈൻ ഒന്നും ഇല്ല ചെക്കാ
ഇപ്പോഴേ കല്യാണം വേണ്ട അത്ര തന്നെ”
അവൾ അകത്തേക്ക് പോയി, ആഗതന് കുടിക്കാൻ വെള്ളം കൊണ്ട് കൊടുത്തു

“അല്ല ആരിത് റാസിയോ എന്താ ഈ വഴിക്കൊക്കെ”

കടയിൽ നിന്ന് വന്ന ഉമ്മർക്ക പരിചയം പുതുക്കി

ഒരുപാട് സംസാരിച്ചു അവർ, പിന്നീട് ഫോൺ എടുത്തു ആരെയോ വിളിച്ചിട്ട് പറഞ്ഞു
“നിങ്ങൾ പുറപ്പെട്ടൊ, ആഹ്…. എന്നാ ശരി , നമ്മുക്ക് പിന്നീട് ഒരിക്കൽ കാണാം, നേരിട്ട് കാണുമ്പോൾ വിശദമായി പ്രായം, തത്കാലം ഇന്ന് ഇങ്ങോട്ട് വരണ്ട”
വളളിക്കുടിലിലെ രാജകുമാരി
അവരുടെ സംസാരം എല്ലാം കേട്ട് നിന്ന അമാന സന്തോഷം കൊണ്ട് തുള്ളിച്ചാടി

FacebookTwitterWhatsAppFacebook MessengerShareഅഡ്മിഷനും കാര്യങ്ങളൊക്കെ കഴിഞ്ഞ് അമാന ഇന്ന് കോളേജിൽ പോവുകയാണ്, നല്ല മാർക് ഉള്ളത് കൊണ്ട് അവളുടെ ഇഷ്ട വിഷയം തന്നെ കിട്ടി Bsc physics, ആദ്യമായി കോളേജിലേക് പോകുന്നതിന്റെ ടെൻഷൻ മുഴുവൻ അവളുടെ മുഖത്ത് ഉണ്ട്, അവളെ ഏറ്റവും ഭയപ്പെടുത്തുന്നത് റാഗിങ് ആണ്, പത്രങ്ങളിലൊക്കെ വരുന്ന വാർത്ത അവലുടെ മനസ്സിലൂടെ മിന്നി മറഞ്ഞു….

1st ഇയർ ആയതിനാൽ അദ്യാപകരും സ്റ്റാഫും നല്ല കെയർ കൊടുക്കുന്നുണ്ട് കുട്ടികൾക്ക്, ആദ്യത്തെ കുറച്ച ദിവസം ഉച്ചക്ക് കോളേജ് വിടുകയും, കോളേജ് ബസിൽ ഫ്രീ ആയി ടൗൺ വരെ കൊണ്ട് വിടുകയും ചെയ്യും,
ഒരാഴ്ച കഴിഞ്ഞു
അമ്മുന്റെ പേടിയൊക്കെ പോയി,ഫ്രീ പിരീഡിൽ അവൾ ലൈബ്രറിയിലേക്ക് പോവുകയാണ്,
അവൾ ഇപ്പോഴും ഒറ്റക്കാണ് ,23 പെൺകുട്ടികളും 11 ആൺകുട്ടികളും ഉള്ള ക്ലാസ്സിൽ അവളോട് കൂട് കൂടാൻ ആരും തന്നെയില്ല, അവരൊക്കെ ഓരോ ഗാങ്ങ് ആയി, പ്ലസ് 2 വിന് ഒരുമിച് പഠിച്ചവർ ഒരു ടീം, ഒരേ നാട്ടിൽ നിന്ന് വരുന്നവർ ഒരു ടീം, അങ്ങനെ അവൾ അവരിൽ നിന്നൊക്കെ ഒറ്റപ്പെട്ടു പോയി

ലൈബ്രറി എത്താനായപ്പോഴാണ് അവൾ അത് ശ്രദിച്ചത്,

“അല്ല ചെക്കാ നിയെന്താ ഇവിടെ, ഏത് പെണ്ണിനെ വായി നോക്കാൻ വന്നതാ??”
“ആഹാ ഇതാര് കല്യാണം മൊടക്കിയോ”
“ദേ വേണ്ടാട്ടോ എന്നോട് കളിക്കേണ്ട, ”
“നമ്മൾ ഒന്നും പറഞ്ഞിലേ..”
“നിയെന്താ ഇവിടെ ആരേലും കാണാൻ വന്നതാണോ“
“ആ ഞാൻ കൊമേഴ്‌സ് ബ്ലോക്കിലേക്ക് വന്നതാ”
അപ്പോഴാണ് അവൾ അത് ശ്രദിച്ചത്, bsc, BA, Bcom എല്ലാം വേറെ വേറെ ബ്ലോക് ആണ്.
“എന്ന ശരി ഞാൻ ലൈബ്രറിയിലേക്കാണ്” അതും പറഞ്ഞു അവൾ നടന്നു,
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ഒരു മോഹം, ഇനിയും ബെല്ല് അടിക്കാൻ ടൈം ഉണ്ട്, കോളേജ് മൊത്തത്തിൽ ചുറ്റി കറങ്ങിയാലോ.പിന്നെ ഒന്നും ആലോചിച്ചില്ല, ഒരോ ഭാഗങ്ങൾ ആയി നടന്നു കണ്ടു, അവസാനം കോമേഴ്‌സ് ബ്ലോക്കിൽ എത്തി,അവിടെത്തെ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി
അവൾ ആ കാഴ്ച കണ്ട ഭാഗത്തേക്ക് ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി, അതെ റാസി തന്നെ.അവന് ഇവിടെ എന്താ കാര്യം. 11 മണിക്കെ വന്നതാണല്ലോ?? അവളുടെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയർന്നു. അവൾ അതൊന്നും മൈൻഡ് ആകാതെ നടന്നു, ആ ബ്ലോക്കിലെ മുക്കും മൂലയും നടന്നു നോക്കി, തിരിച്ചു നടക്കുമ്പോൾ റാസിനേ കണ്ട ക്ലാസ്സിലേക്ക് നോക്കി

ഇല്ല അവൻ അവിടെ ഇല്ല പിന്നെ എവിടെ പോയതാവും?? ചിലപ്പോൾ സറാൻമാരാട്ടം പിടിച്ച് കാണുമോ?

വാച്ചിലേക്ക് നോക്കി, 1.20 ബെല്ല് അടിക്കാൻ 10 മിനിറ്റ് ബാക്കിയുള്ളൂ, അവൾ ക്ലാസ്സിലേക്ക് നടന്നു, അപ്പോയുണ്ട് മുത്തശ്ശി മരത്തണലിൽ ഇരുന്ന് റാസി ബഡായി പൊട്ടിക്കുന്നു, അത് കേൾക്കാൻ കൊറേ കുട്ടികളും,
അമ്മു വേഗത്തിൽ നടന്നു…..
ഇവിടെ വാടീ…
അവൾ ശബ്ദം കേട്ട ഭാഗത്തെക്ക് നോക്കി,
റാസിയുടെ കൂടെയുള്ള ഒരു ഫ്രീക്കൻ ആണ്,
“ഡാ വിട്ടേക്ക് അവളെ , നമ്മളെ പരിച്ചയാക്കാരിയാ”
റാസിയുടെ വാക് കേട്ട് അമ്മുന് സമാധാനമായി☺

അവൾ വേഗത്തിൽ നടന്നു..

“ഡീ കോപ്പേ.. നിന്നോട് എത്ര പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഇറങ്ങി നടക്കല്ലെന്ന്”
“അത് ചോദിക്കാൻ താൻ ആരാ, ഇത് എന്റെ കോളേജ് ആണ്, ഞാൻ ഇഷ്ടം പോലെ നടക്കും, വായിനോക്കാൻ വന്നവൻ നോക്കീട് പോണം, അല്ലാണ്ട് നമ്മളെ ഭരിക്കാൻ വന്നാലുണ്ടല്ലോ”
“വന്ന നീയെന്ത് ചെയ്യും ”
“അപ്പൊ കാണിച്ച് തരാം“
“അത് പറഞ്ഞിട്ട് പോ കാന്താരി“
“കാന്താരി അല്ല പച്ചമുളക ആണ് പോടാ ഒന്ന്”
…………
“ഡാ റാസി നിനക്ക് ക്ലാസ് ഇല്ലേ?”
“ഉണ്ട് സർ ഞാൻ ക്ലാസ്സിലേക്ക് പോവുകയാ”
അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി
അവളുടെ കണ്ണുകൾ വിടർന്നു, ശബ്ദം ഇടറി
“അപ്പൊ നീ…. നീ…നീയീ കോളേജിലാണോ”
“അതെ”
“എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലലോ”
“നീ ചോദിച്ചില്ലല്ലോ”
“എന്നാലും പറഞ്ഞൂടെ
“ഇതൊക്കെ ഇങ്ങനെ പറഞ്ഞു നടക്കാൻ കയ്യോ. ഞാൻ PG ഫൈനൽ ഇയർ ന് പഠിക്കുന്നു, M.Com , പിന്നെ M S F ന്റെ കോളേജ് സെക്രട്ടറി യും ആണ്”
“ഓഹോ അതാണ് അല്ലെ നിന്നെ എല്ലാര്ക്കും എത്ര കാര്യം”
“അല്ലാണ്ട് പിന്നെ”
“അഞ്ച് പൈആക്കില്ലാത്ത മൊതൽ ഒന്ന് പോടാപ്പാ”
അവൾ ആക്കി ചിരിച്ചു കൊണ്ട് നടന്നു നീങ്ങി

“ഓഹ് ബല്ലാത്ത ജാതി”
അവൻ മനസ്സിൽ കരുതി
…………………..
ഫ്രഷസ് ഡേയും മറ്റു പ്രോഗ്രാമുകളുമായി കോളേജിലെ ഓരോ ദിവസവും കടന്നു പോയി.
അങ്ങനെ ആ ദിവസവും കടന്നു വന്നു, കോളേജ് ലൈഫ് ലെ ഏറ്റവും സുന്ദരമായ ദിവസങ്ങൾ…

കോളേജ് മുഴുവൻ ഇലക്ഷൻ ചൂടിലാണ്, ഒരോ രാഷ്ട്രീയ പാർട്ടിയും അവരവരുടെ സ്ഥാനാർത്ഥികളെ നിർണയിച്ചു കഴിഞ്ഞു, ബാനറുകളും ഫ്ളക്സുകളും ഉയർന്നു, ഇനി വോട്ട് പിടുത്തം ആണ്, ഓരോരുത്തരെ നേരിട്ട് കണ്ടും ക്ലാസ്സിൽ പോയി മൊത്തമായും വോട്ട് ചോദിക്കുന്നുണ്ട്, മിക്ക ബോയ്സും വെള്ള തുണിയും ഷർട്ടുമാണ് ഇട്ടിട്ടുള്ളത്
ആകെ മൊത്തം ടോട്ടൽ അടിപൊളിയന്നെ

അമാനക്ക് ഭയങ്കര സന്തോഷം തന്നെ ആദ്യമായിടാ വോട്ട് ചെയ്യുന്നത്, അതും 18 വയസ്സ് ആവുന്നതിന് മുമ്പ്.

ഒന്നും രണ്ടും അല്ല ഒരു വിദ്യാർത്ഥിക്ക് തന്നെ പത്തോളം വോട്ട് ഉണ്ട്, ചെയർമാൻ, fine arts Secretary, UUC ക്ക് രണ്ട് വോട്ട്, department പ്രതിനിധി,അങ്ങനെ പോകുന്നു ലിസ്റ്റ്
(ഇനിയും കൊറേ ഉണ്ട് തത്കാലം ഇത്ര മതി)

അമാനയോട് ഒരുവിധം സ്ഥാനർത്ഥികളൊക്കെ വോട്ട് ചോദിച്ചു, അപ്പോഴും അവളുടെ മനസ്സിൽ ഒരു സംശയം റാസി മത്സരിക്കുന്നിലെ??
അവൾ നോട്ടീസ് ബോർഡ് നോക്കാൻ ഓടി, പ്രതീക്ഷിച്ച പോലെ തന്നെയുണ്ട് ഫൈൻ ആർട്സ് സെക്രട്ടറി റാസിഖ് മുഹമ്മദ്
?പക്ഷെ അവൻ എന്നോട് വോട്ട് ചോദിച്ചില്ലലോ , എങ്ങനെ ചോദിക്കാൻ ആണ്, ഇപ്പൊ കണ്ടിട്ട് 2 ആഴ്ച കഴിഞ്ഞിരിക്കുന്നു, അവന് എന്ത് പറ്റി തിരക്കായിരിക്കും……..

ഈ പോത്ത് എവിടെ പോയി എത്ര ദിവസയി കണ്ടിട്ട്, റാസി മനസ്സിൽ പിറുപിറുത്തു കൊണ്ട് അമ്മുനേം തപ്പി നടക്കുകയാണ്. കാണട്ട് അവളെ വെച്ചിട്ടുണ്ട്, ഇനി വല്ല പനിയും പിടിച്ചു കാണുമോ, റബ്ബേ കത്തോളനെ
അവന് മനസ്സിൽ ചെറിയൊരു ചമ്മൽ തോന്നി, അല്ല അവളുടെ കാര്യത്തിൽ ഞാൻ എന്തിനാ ഇങ്ങനെ ബേജാറാവുന്നത്, അവൾ എന്റെ ആരാ???
ഒരു പരിജയക്കാരി, മതി അത്ര മതി കൂടുതൽ ഡെക്കറേഷൻ കൊടുത്താൽ ചിലപ്പോൾ ഫൈനൽ examin തോറ്റ് പോകും….
അവൻ മനസ്സ് ശാന്തമാക്കി നടന്നു, കാണുന്നവരോടൊക്കെ തനിക്കും തന്റെ പാർട്ടിയിലെ മറ്റുള്ളവർക്കും വോട്ട് ആവശ്യപ്പെടാൻ മറന്നില്ല,
ഓരോ ക്ലാസ്സിലും വോട്ട് പിടിക്കാൻ പോകുമ്പോ പ്രതേകിച്ചു ഫസ്റ്റ് ഇയർ ന്റെ ക്ലാസ്സിൽ പോകുമ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ പെൺകുട്ടികളുടെ ഭാഗത്താണ്…
ഓരോ മുഖം നോക്കുമ്പോഴും ഇതെന്റെ അമ്മു ആയിരിക്കണേ എന്ന അവന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ തോന്നി,
ശ്ശേ ?അവളോട് ഏതാ ക്ലാസ് എന്ന് ചോദിക്കാതിരുന്നത് മണ്ടത്തരമായി പോയി,Bsc chemistry യും കഴിഞ്ഞു, ഇനി ഫസ്റ്റ് ഇയർ ൽ ഒരു ക്ലാസ് മാത്രം ബാക്കി, അവനും സുഹൃത്തുക്കളും1st Bsc physics ലേക്ക് നടന്നു.????
അമ്മു നിന്നെ ഓഫീസിൽ നിന്നും വിളിക്കുന്നുണ്ട്, അമാന തിരിഞ്ഞു നോക്കിയപ്പോൾ നാജിയ ആണ്, അവർ രണ്ട് പേരുമാണ് ഇപ്പൊ കൂട്ടുകാർ, നാജി മാത്‌സ് ൽ നിന്നും വന്നതാണ്, ഫിസിക്സിലെ ഒരു കുട്ടി M B BS കിട്ടിയപ്പോൾ വന്ന ഒഴിവിലേക്ക് പരിഗണിക്കപ്പെട്ടതാണ് അവളെ

ദേ ഞാൻ വരുന്നു നാജി….
അമ്മു നാജിയോടൊപ്പം ഓഫീസിലേക്ക്
റാസി സഹപാടികളോടൊപ്പം അമ്മുന്റെ ക്ലാസ്സിലേക്കും??

ഡീ വേഗം നടക്ക് അതാ ഏതോ പാർട്ടിക്കാർ വോട്ട് ചോദിക്കാൻ വരുന്നു, അവർ വന്നാൽ പിന്നെ നമ്മളെ വിടൂല

നാജി അമ്മുന്റെ കയ്യും പിടിച്ച് ഓടി,
May i coming sir
Yes coming
ആഹ് അമാനയുടെ വീട്ടിൽ നിന്നും ഒരു call വന്നിട്ടുണ്ട് ഇയാൾ ഇപ്പോൾ തന്നെ ബാഗും എടുത് കോളേജ് ഗേറ്റിന് മുന്നിൽ പോയി നിന്നോ, വീട്ടിൽ നിന്ന് ആൾ കൂട്ടാൻ വരുന്നുണ്ട്,

എന്തിനാവും അവർ ഇപ്പോ വരുന്നേ? രാവിലെ ഒന്നും പറഞ്ഞില്ലലോ? ഇനി വല്ല പ്രോബ്ലെവും

ഡീ വേഗം നടക്ക്, നാജിയുടെ വാക് കേട്ടാണ് അമ്മുന് പരിസരബോധം വന്നത്, ക്ലാസ്സിൽ എത്തിയപ്പോൾ പാർട്ടിക്കാർ വോട്ടും ചോദിച്ച ഇറങ്ങുകയാണ്,

അപ്പോൾ നിങ്ങളുടെ ഓരോ വോട്ടും തന്ന് നമ്മുടെ പാർട്ടിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്, ജയ് ഹിന്ദ്

അവർ ക്ലാസ്സിൽ നിന്നും ഇറങ്ങി, റാസിയുണ്ടോന്ന് നോക്കുന്ന തിരക്കിലാണ് അമാന. നാജിയ അമാനയുടെ ബാഗ് എടുത്തു അവൾക്ക് കൊണ്ട് കൊടുത്തു,അവൾ തിരിഞ്ഞു നോക്കിയപ്പോൾ റാസി ആരെയോ അന്വേഷിക്കുന്നു, അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി..
അവളുടെ അടുത്തേക്ക് വരൻ ശ്രമിച്ചപ്പോൾ കൂടെ ഉള്ളവർ അവനെ എതിർ ദിശയിലേക്ക് വലിച്ചു കൊണ്ട് പോയി

അമാന ഗേറ്റിന്റെ അടുത്തേക്ക് പോയി അവിടെ ഉപ്പ കത്തിരിക്കുന്നുണ്ടായിരുന്നു
ഉമ്മാമ്മാക്ക് സുഖമില്ല, അഡ്മിറ്റ് ആണ് അത്ര മാത്രം പറഞ്ഞു അവർ യാത്രയായി

2 ദിവസമായി അമാന കോളേജിൽ വന്നിട്ട്, അവളെ ശരികൊന്ന് കണ്ടിട്ട് എത്ര ദിവസമായി,

റാസിയുടെ ഹൃദയം മിടിക്കാൻ തുടങ്ങി, വീട്ടിൽ പോയി നോക്കി അവിടെ ഇല്ല, അയൽവാസികൾ പറഞ്ഞതനുസരിച്ചു ഹോസ്പിറ്റലിൽ പോയി അവിടേം നിരാശ രാവിലെ ഡിസ്ചാർജ് ആയിരുന്നു, അഡ്രസ് നോക്കിയപ്പോൾ അത് അമ്മുന്റെ വീടിന്റെയും

ഇലക്ഷൻ പ്രചാരം പൊടി പൊടിക്കുന്നു, റാസിക്ക് മാത്രം മ്ലാനത, 4 ദിവസമായി അമ്മു കോളേജിൽ വന്നിട്ട്..
കാലാശകൊട്ടും കഴിഞ്ഞു , ഇനി പരസ്യ പ്രചാരണം പാടില്ല, നാളെയാണ് ഇലക്ഷൻ

നാളെയെങ്കിലും അമ്മു വരുമോ??
റാസിയുടെ ചിന്ത ഇത് മാത്രമാണ്
വോട്ട് ചെയ്യേണ്ട എല്ലാ ഒരുക്കവും പൂർത്തിയായി. കുട്ടികൾ ഓരോരുത്തരായി കോളേജ് id കാർഡുമായി വന്ന് വോട്ട് ചെയ്യുകയാണ്, ഗേറ്റ് കടന്നു വരുന്ന കുട്ടികളോട് സ്ഥാനാർത്ഥികൾ നമുക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഓര്മപെടുത്തുകയാണ്,
ഒരു ചെറിയ ആൾക്കൂട്ടം കണ്ട ഭാഗത്തേക്ക് റാസി നോക്കി, ഒരു പെണ്ണും അഞ്ചാറ് ആൺ കുട്ടികളും,
“ഓക്കേ മച്ചാ done”
ഇതും പറഞ്ഞു കൂൾ ആയി വരുന്ന അമ്മുനെ കണ്ട റാസിഖ് ദേഷ്യം മുഴുവൻ കടിച്ചമർത്തി കൊണ്ട് ചോദിച്ചു
“എത്ര ദിവസായെടീ നീ കോളേജിൽ വന്നിട്ട് ??ഇവിടെ ഒരുത്തൻ കാതിരിക്കുന്നുണ്ടെന്ന വിചാരം നിനക്കുണ്ടോടീ, എന്നിട്ട് കണ്ട അലവലാതികളോട് സംസാരിച്ചിരിക്കുന്നു, നിന്നെ പറ്റിയുള്ള വിവരങ്ങൾ അറിയാഞ്ഞിട്ട് 2 ദിവസമായി ഞാൻ ശരിക്ക് ഓറങ്ങീട്, അന്വേഷിക്കാൻ ഇനി ഒരു സ്ഥലം ബാക്കിയില്ല”
റാസി താൻ മനസ്സിൽ കൊണ്ട് നടന്ന എല്ല ദേഷ്യവും സങ്കടവും പുറത്തെടുത്തു

“അതിന് ഞാൻ തന്റെ ആരാ”
അമ്മുന്റെ ശബ്ദം കേട്ടപ്പോഴാണ് റാസിക്കിന് പരിസര ബോധം വന്നത്
‘അല്ലാഹ് ഞാൻ എന്തൊക്കെയാ വിളിച്ച് പറഞ്ഞെ, ഇതിന് മാത്രം നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലാലോ, ‘
അവൻ മനസ്സിൽ കരുതി
റാസിന്റെ സംസാരത്തിന്റെ
അവർക്കിടയിൽ മൗനം തളം കെട്ടി നിൽക്കുകയാണ്.
മൗനത്തെ കീറിമുറിച്ചു കൊണ്ട് റാസി തുടർന്നു
“അതൊക്കെ പോട്ട് ഇവിടെ ഒരാൾ ഇലക്ഷന് നിൽക്കുന്നുണ്ട് ,ഫൈൻ ആർട്സ് സെക്രട്ടറി അപ്പോ ന്തായാലും വോട്ട് ചെയ്തോണം”
“അതാരപ്പാ ഈ ഒരാൾ”
“അത് ഈ ഞാൻ തന്നെ?”
“Sorry mister u r tooo late”
അമ്മു കളിയാക്കി കൊണ്ട് പറഞ്ഞു
“ലേറ്റ് ആയെന്നോ , ഞാൻ നോമിനേഷൻ കൊടുത്തതിന് ശേഷം നിന്നെ കണ്ടിനോ”
“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ, എന്നോട് നിന്റെ എതിർ സ്ഥാനാർഥി ആദ്യമേ വോട്ട് ചോദിച്ചു, ഞാൻ അവൻ മാത്രമേ കൊടക്കുന്നുള്ളു”
“ഡീ കോപ്പേ കളിക്കല്ലേ, ഏറ്റവും കൊയപ്പം പിടിച്ച സീറ്റ് ആണ് എനിക്ക് കിട്ടിയേ, എന്റെ എതിർ സ്ഥാനാർഥി വളരെ ശക്തമാണ്, 50:50 ആണ് വിജയ സാധ്യത, അതോണ്ട് ഓരോ വോട്ടും വിലപ്പെട്ടതാ”
“എന്റെ ഒരു വോട്ട് കൊണ്ട് എന്ത് കാര്യം, നീ ഭയങ്ങയ പബ്ലിസിറ്റി ഉള്ള ആളല്ലേ”

“അതൊക്കെ ശരിയാ പക്ഷെ നിന്നെ കാണാത്ത വെപ്രാളത്തിൽ ഞാൻ കാര്യമായി ആരോടും വോട്ട് ഒന്നും പോയി ചോയിച്ചില്ലാടീ, പോരാത്തതിന് anti_ragging cell പ്രസിഡന്റ് ആയോണ്ട് പിള്ളേർക്കുന്നും ഇപ്പൊ എന്നെ കണ്ടൂടാ”

ഞാൻ പോകുന്നു ഇപ്പൊ തന്നെ ലേറ്റ് ആയി അതും പറഞ്ഞു അവൾ നടന്നു കുറച്ച് നടന്നതിന് ശേഷം അവൾ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു
“വോട്ടൊക്കെ ചെയ്യാം ജയിച്ചാൽ ട്രീറ്റ് വേണം”
“ഏറ്റു മുത്തേ ഇയ്യ് എന്ത് പറഞ്ഞാലും ഞാൻ വാങ്ങിത്തരാം, പിന്നെ നിന്റെ ഫ്രണ്ട്സിനോടും നമ്മളെ കാര്യം ഓര്മപ്പെടുത്തനെ”
അവൾ ചെറിയൊരു ചിരി പാസ്സാക്കിയിട്ട് നടന്നു.
സമയം 1 മണി , ഇലക്ഷൻ കഴിഞ്ഞു,കുട്ടികൾ കോളേജ് ഗ്രൗണ്ടിൽ തടിച്ചു കൂടിയിരിക്കുകയാണ് 2 മണിയോടെ റിസൾട്ട് വരും, ഉച്ച ഭക്ഷണ ശേഷം അദ്ധ്യാപകർ വോട്ട് എണ്ണാൻ റെഡി ആയിരിക്കുകയാണ്,

ഏറെക്കുറെ വോട്ടുകളൊക്കെ എണ്ണിത്തീരാറായി, അമാന അക്ഷമയായി ഇരിക്കുകയാണ് ,റാസി ജയിക്കണേ എന്ന് മനസ്സിൽ ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ്??

ആദ്യ റിസൾട്ടുമായി കോളേജിലെ വായാടി എത്തി
എല്ലാവരും ആകാംഷയോട് കൂടിയിരിക്കുകയാണ്

റിസൾട്ട് കേട്ട അമ്മുന്റെ ഹൃദയം കിടുങ്ങി,
റാസിയുടെ പാർട്ടി ജയിച്ചിരിക്കുന്നു, പക്ഷെ അവൻ തോറ്റിരുന്നു,
കരായതിരിക്കാൻ അവൾ പാട് പെടുകയാണ്, റാസിക്‌ടെ മുഖതേക്ക് നോക്കാൻ അവൾക് പേടിയാവുന്നു
പോട്ട് അളിയാ ന്ന് പറഞ്ഞു എല്ലാരും ഓന സമാധാനിപ്പിക്കുന്നുണ്ട്
മൈക്ക് മുട്ടി
പ്രിയപ്പെട്ട വിദ്യാർത്ഥികളെ
നിങ്ങൾ എല്ലാവരും കാത്തിരിക്കുന്ന കോളേജ് ഇലക്ഷന് 2011_12
അതിന്റെ അവസാന റിസൾട്ട് വന്നിട്ടുണ്ട്,
ആദ്യവസാനം വരെ വിധികർത്താക്കളെ മുൾമുനയിൽ നിർത്തിയ ഒരു ഫലമാണിത്,

ഓരോ റിസൾട്ട് ആയി പ്രഖ്യാപിക്കാൻ തുടങ്ങി, വിജയിച്ച ആളുടെയും അവരുടെ പാർട്ടിയുടെയും പേര്, അമ്മു ഒന്ന് ഞെട്ടി അത് റാസിന്റെ പേര് അല്ലെ കേൾക്കുന്നത്, അതെ അവൻ വിജയിച്ചിരിക്കുന്നു, അവന്റെ ഫ്രണ്ട്സ് എല്ലാവരും അവനെ എടുത്തുയർത്തുകയാണ്,അപ്പൊ നേരത്തെ വായാടി ഫൗസിയ വന്ന് പറഞ്ഞതോ, ചിലപ്പോൾ അപ്പോൾ ഫുൾ റിസൾട്ട് വരുന്നതിന് മുമ്പ് പറഞ്ഞത് ആവും… അമാനയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു?
ആഘോഷപരിപാടികളെല്ലാം കഴിഞ്ഞു, ലഡു വിതരണവും നാരങ്ങാ വെള്ളമൊക്കെ ഉണ്ടായിരുന്നു

കുട്ടികളെയൊന്നും കണ്ടാൽ മനസ്സിലാവുന്നില്ല എല്ലാരുടെയും മുഖത്തും കൈകളിലുമൊക്കെ വർണ്ണ പൊടികൾ ആണ്

“ഡീ പതുക്കെ തട്ടെടീ എനിക്ക് വേദനിക്കുന്നു”
“ആൺകുട്ടികളുടെ കൂടെ കളിക്കാൻ പോകുമ്പോൾ ഓർക്കണമായിരുന്നു”
നാജിയുടെ സംസാരം അമ്മുന് അത്രക്ക് പിടിച്ചില്ലാന് തോന്നുന്നു
“ നീ പോടി അവരൊക്കെ എന്റെ ബ്രോ അല്ലെ”
“അപ്പൊ നീ ഈ ബ്രോ നെയാണോഡീ കെട്ടുന്നെ”
“കെട്ടലോ ഞാനോ നിയെന്താ ഉദ്ദേശിക്കുനേ”

“ഞാൻ റാസിഖ് നെ കുറിച്ചാണ് പറഞ്ഞെ”

“അവന് എന്ത് പറ്റി”
“ഒന്നും അറിയാത്ത പോലെ, എന്നാലും ബാക്കിയുള്ളവർ പറഞ്ഞിട്ട് വേണം ലെ ഞാൻ അറിയാൻ”
“ഓഹ് അതാണ് ലെ കാര്യം
ഞാൻ പോലും അറിഞ്ഞില്ല , അതാ നിന്നോട് പറയാൻ മറന്ന് പോയെ”
“അപ്പോ ഒന്നുലെ”
“മഹ്”
“എന്നച്ച ”
“ഇല്ലാന്നേ, നമ്മൾ കാണൽ തന്നെ വല്ലപ്പോഴും അല്ലെ നീ എപ്പോഴും എന്റെ കൂടെ ഉള്ളതലെ, ……
ഡീയേ…..”
“ന്നാടീ….’
“ഒന്നുല്ലാ…”
“പറയന്നേ അമ്മു”
“നാളെ പറയാം”
“Mm ന്ന വേഗം വാ ബസ് കിട്ടൂല”

ഇലക്ഷൻ കഴിഞ്ഞു department inaguration എല്ലാം കഴിഞ്ഞു എന്നിട്ടും അമ്മുനെ ഒന്ന് കാണാൻ കിട്ടുന്നില്ലലോ…
ഇതിന് മാത്രം അവൾക്ക് ന്താ ഇത്ര തിരക്ക്, റാസിയുടെ മനസ്സ് വ്യാകുലതപ്പെട്ടു
കോളേജിലെ കുട്ടികൾക്കിടയിൽ ഗോസിപ്പ് ഉള്ളതിനാൽ അമ്മു സ്വയം ഒഴിഞ്ഞു മാറുകയാണ്, ചിലപ്പോ ഈ ന്യൂസ് അവൻ അറിഞ്ഞുകാണില്ലെന്നു അമ്മുന്റെ മനസ്സ് പറയുന്നു
എങ്കിലും അവന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ അവൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്

റാസിക്ക് കിടന്നിട്ട് ഉറക്ക് വരുന്നില്ല, അമ്മുന്റെ ഓർമകൾ അവനെ വേട്ടയാടുന്നു, ഇതെന്താ www.kadhakal.com തന്റെ മനസ്സ് ഇങ്ങനെ, ഇനി വല്ല പ്രേമവും ആണോ ? ഏയ് അതിനൊന്നും ഈ റാസിഖ് നെ കിട്ടുല

തിരിഞ്ഞും മറിഞ്ഞും കിടന്നിട് ഉറക്ക് വരുന്നില്ല , അവസാനം അവൻ ഫോൺ എടുത്ത് whatsp ഓൺ ആക്കി, സ്റ്റാറ്റസ് മാറ്റി

“അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ…….???

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി, അമാനയെ മാത്രം കാണാൻ സാധിച്ചില്ല, അവളുടെ ക്ലാസ്സിൽ എല്ലാ ദിവസവും പോകും പക്ഷെ കാണാൻ സാധിക്കുന്നില്ല,
റാസിയുടെ മുന്നിൽ പെടാതെ ഒളിച്ചു നടന്നു അമാനക്ക് മടുത്തു, എത്ര നാൾ തുടരും ഇങ്ങനെ
1st sem exam കഴിഞ്ഞു, ഇപ്പോൾ സെക്കന്റ് തുടങ്ങി,
അപ്പോഴാണ് കൂട്ടുകാരികൾ ഒക്കെ പറയ്യുന്നത് കേട്ടത് അടുത്ത ആഴ്ച college fine arts and college Union inguration ആണെന്ന്, പൊതുവെ 1st ഇയർ പരിപാടി അവതരിപ്പിക്കൽ ഇല്ല , അതൊക്കെ സീനിയർ ന്റെ കൊട്ടകയാണ്,
അതുടെ കേട്ടപ്പോൾ ന്തായാലും ഒരു പാട്ട് പാടണം എന്നായി അമാനയുടെ മോഹം, എന്ത് ചെയ്‌യും വരുന്നിടത്ത് വെച്ച കാണാം എന്ന കരുതി പേര് കൊടുത്തു

…………..

റാസിയോട് മാത്രമേ അമാന അകൽച്ച കാണിക്കുന്നുള്ളൂ, ബാക്കി കോളേജിലെ എല്ലാവരോടും നല്ല കമ്പനി ആണ്,
പാട്ട് പാടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അവരൊക്കെ നല്ല സപ്പോർട്ട് കൊടുത്തു
പ്രത്യേകിച്ചു സീനിയർ ബോയ്സ്
അവരുടെ കാന്താരി പെങ്ങളൂട്ടി ആണ് അമ്മൂസ്….

……………..
“ഡാ റാസി നീ ഇവിടെ എന്തെടുക്കുകയാ, അവിടെ നിന്റെ പെണ്ണ് തകർക്കുകയാ”
“ന്റെ പെണ്ണോ”
“അതേടാ പൊട്ട അമ്മൂസ്, നുമ്മള ചുങ്ക്”
“ഓഹോ ഒളിപ്പോ നിങ്ങളുടെ ചുങ്ക് ആണലെ വെറുതെ അല്ല മഷിയിട്ട നോക്കിയിട്ടും കാണാതെ“
“നീ അത് വിടടാ ഞാൻ ചുമ്മാ പറഞ്ഞതാ”

റാസി ഓഡിറ്റോറിയം ലക്ഷ്യമാക്കി പാഞ്ഞു,
അമ്മു അതി മനോഹരമായി പാടുകയാണ്, ശ്രേയ ഗോശാലിന്റെ sweet melody….. സദസ്സ് ഒന്നടങ്കം അതിൽ ലയിച്ചിരിക്കുകയ….

നിറഞ്ഞ കയ്യടിയോട് കൂടി അവൾ പാടി അവസാനിപ്പിച്ചു

സ്റ്റേജിൽ നിന്ന് ഇറങ്ങി വരുന്ന അവളെ സ്വീകരിക്കാൻ എല്ലാരും ഓടി
റാസിഖ് അവളുടെ അടുത്തെത്താൻ കയ്യാതെ വിഷമിച്ചു
സസി?