ഹൃദയത്തിന്‍റെ കോടതിയിൽ

ഹൃദയത്തിന്‍റെ കോടതിയിൽ
Hridayathinte Kodathiyil
“ഇക്കാ….. നമ്മുടെ മോൾ …
നീ കരയല്ലെ ആയ്ശു .. അവൾ എന്തായാലും നമ്മുടെ കൂടെ തന്നെ പോരും .. ”
കോടതി വളപ്പിൽ അവരുടെ ഒരേയൊരു മകൾ ശഹാനയെ കാത്തു നിൽക്കുകയാണ് സുലൈമാനും ആയ്ഷയും..
“എന്നാലും എന്റെ മകൾക്ക് ഇത് എങ്ങനെ തോന്നി .. അവളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ‌ അല്ലെ ഞാനും അവളുടെ ഉമ്മയും നോക്കിയത് …., ഇന്നലെ രാത്രി ഭക്ഷണം കഴിക്കുംബോൾ പോലും അവളുടെ മുഖത്ത് ഞാൻ ഒരു മാറ്റവും കണ്ടില്ല .. ആയ്ശയും ശാനുവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഞാൻ അറിയാതെ നോക്കിയിരുന്ന് പോയി .. അത്രയ്ക്കും ഇഷ്ടാണ് ആയ്ശുവിനി അവളെയും ശാനുവിനി തിരിച്ചും ..
എനിക്ക് എന്റെ ബീവിയോട് അസൂയ തോന്നിയിട്ടുണ്ട് മകൾക്ക് അവളൊടുള്ള സ്നേഹം കണ്ടിട്ട് … സാധാരണ പെൺകുട്ടികൾക്ക് ഉപ്പമാരോടാണ് ഇഷടം കൂടുതൽ എന്ന് പറയുന്നത് കേട്ടിട്ടുണ്ട് .. പക്ഷെ ഇവിടെ നേരെ തിരിച്ചാണ് .. ഒരുപക്ഷേ ജീവിതത്തിന്റെ മുക്കാൽ ഭാഗവും പ്രവാസി ആയത് കൊണ്ടായിരിക്കാം .. അവളുടെ എല്ലാ കാര്യവും നോക്കി നടന്നത് അവളുടെ ഉമ്മയാണ് .. ശാനു എന്നോട് ഒന്നും നേരിട്ട് ചോദിക്കാറില്ല .. എല്ലാം അവളുടെ ഉമ്മ വഴിയാണ് ..എന്നിട്ടും എങ്ങനെ തോന്നി എന്റെ മകൾക്ക് കൂടെ പഠിക്കുന്ന ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ .. എവിടെയാ എനിക്ക് തെറ്റ് പറ്റിയത് … അവൾ പറയുന്നത് മുഴുവൻ അങ്ങോട്ട് ഒന്നും ചോദിക്കാതെ തന്നെ‌ വാങ്ങി കൊടുത്തതിലോ .. അതോ അവളുടെ കാര്യത്തിൽ എനിക്ക് ശ്രദ്ധിക്കാൻ പറ്റാത്തതിലോ ..
” ഇക്കാ അവൾ അതാ വരുന്നു ..
മോളേ …. ശാനൂ… ”
“ആയ്ഷു നീ അടങ്ങ്… ഇത് കോടതിയാണു”
” എന്നാലും ഇക്കാ .. നമ്മുടെ മോൾ നമ്മളെ ഒന്ന് നോക്കുന്നു പോലും ഇല്ലല്ലൊ ..
“അഖിൽ .. എന്റെ ഉമ്മ .. ”
“ശാനൂ .. അങ്ങോട്ട് നോക്കണ്ട …. അവരെ നീ ശ്രദ്ധിച്ചാൽ ചിലപ്പൊ എനിക്ക്‌ നിന്നെ നഷ്ടമാകും ..നമ്മൾ ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും പാഴാകും .. വേഗം വാ ..
അഖിൽ അവളെയും കൂട്ടി വേഗം‌ കോടതിയുടെ അകത്തേക്ക് കടന്നു ..
“കേസ് നമ്പർ 125 ശഹാന , അഖിൽ ..”
” ആയ്ഷു .. കേസ് വിളിച്ചു ..‌നീ‌ വാ .. കരയാതെ മോളേ .. അവൾ നമ്മോടൊപ്പം വരും .. ”
അത് പറയുമ്പോഴും സുലൈമാന്റെ മനസ്സ് ആരും കാണാതെ ഇടറുന്നുണ്ടായിരുന്നു ..
“പുത്തൻ തറവാട്ടിൽ ആയ്ഷ ..മേലേടത്ത് സുലൈമാൻ..”
” ആയ്ഷു .. വാ .. ഒന്നും പേടിക്കണ്ട.. ഞാനില്ലെ കൂടെ ..”
“പുത്തൻ തറവാട്ടിൽ ശഹാന ”
“ശാനു .. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലൊ ..
നമുക്ക്‌ നമ്മുടെ ജീവിതമാണ് വലുത് .. അതിനി വേണ്ടിയാണ് ഇതൊക്കെയും ഞങ്ങൾ കളിച്ചത് .. ചെല്ല് ..‌”
“ശഹാന എന്നല്ലെ പേര് ..
“അതെ ..
” ഇവർ ശഹാനാന്റെ ആരാ ??
അവൾ ഒരു നിമിഷം പകച്ചു പോയി ..
പതിയെ അവൾ പറഞ്ഞു .
“ഉമ്മയും ഉപ്പയും “

“ഒകെ .. ഈ ഉമ്മയുടെയും ഉപ്പയുടെയും പരാതി പ്രകാരമാണ് കുട്ടി ഇന്നിവിടെ എത്തിയത് ..
“കുട്ടിയുടെ തീരുമാനത്തിനി വേണ്ടിയാണ് ഇവർ എല്ലാവരും കാത്തു നിൽക്കുന്നത് .. എനി ശഹാന ആണ് പറയേണ്ടത് .. ആരുടെ കൂടെ പോകണം എന്നുള്ളത് ..
” 21 വർഷം ഒരു കുറവും കൂടാതെ പോറ്റിവളർത്തിയ സ്വന്തം മാതാപിതാക്കളുടെ കൂടെ പോകണോ , അതൊ കാമുകനായ അഖിലിന്റെ കൂടെ പോകണോ ??
അവൾ എന്താ പറയേണ്ടത് എന്ന് അറിയാതെ ചുറ്റും‌ നോക്കി .. എല്ലാവരുടെയും കണ്ണ് തന്റെ മേലാണ് .. ഞാൻ എന്ത് പറയുന്നോ അതാണ് ഇവിടുത്തെ തീരുമാനം .. ഒരു നിമിഷം അവൾ ചിന്താവിഷ്ടയായി.. ഒരു ഭാഗത്ത് തന്നെ‌ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഉമ്മയും തനിക്ക്‌ കിട്ടിയ സ്നേഹം ഉതുവരെ തിരിച്ചു കൊടുക്കാൻ പറ്റാതെ പോയ ഉപ്പയും ..
മറു ഭാഗത്ത് തന്നോടൊത്തുള്ള ജീവിതം‌ സ്വപ്നം കണ്ടിരിക്കുന്ന അഖിൽ ..
” ശഹാന .. തനിക്ക് 20 മിനുറ്റ് സമയം തരാം .. നന്നായൊന്ന് ആലോചിച്ച് പറഞ്ഞാൽ മതി .. ”
അവൾ ജഡ്ജിയെ നോക്കി .. അവളുടെ കണ്ണുകൾ നന്ദി പറയുന്നുണ്ടായിരുന്നു ..
ശേഷം നാല് ചുവരുകൾക്കുള്ളിൽ ശഹാന മാത്രം . അവളുടെ ഭാവി തീരുമാനിക്കാനുള്ള അവസാന ഇരുപത് മിനുറ്റ് സമയം ..
ഞാൻ എന്ത് ചെയ്യും പടച്ചോനേ .. ഒന്നും‌ മനസ്സിലാകുന്നില്ല .. ഇന്നലെ ഉണ്ടായ ധൈര്യമൊക്കെ എവിടെയൊക്കെയോ ഒലിച്ചുപോയ പോലെ … ആരുടെ കൂടെ പോകും .. ആരെ ചതിക്കും .. അള്ളാഹ് .. ഒന്നും വേണ്ടായിരുന്നു ..
“ശഹാന .. സമയം കഴിഞ്ഞിരിക്കുന്നു .. വന്നോളൂ ..”
അവൾ പെട്ടെന്ന് നെട്ടി … ഓരോന്ന് ആലോചിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല .. എന്തോ ഒരു ഉറച്ച തീരുമാനത്തോടെ അവൾ കോടതിക്കുള്ളിലേക്ക് നടന്നു …
” കുട്ടി എന്ത് തീരുമാനിച്ചു” ..
“ഞാൻ … ഞാൻ ..
“ധൈര്യമായി പറഞ്ഞോളൂ ..ശഹാനയെ ആരും ഒന്നും ചെയ്യില്ല ..”
ആദ്യം അവളൊന്ന് അഖിലിനെ നോക്കി .. അവന്റെ മുഖത്ത് ഒരു പിരിമുറുക്കം അവൾക്ക് കാണാമായിരുന്നു .. പിന്നെ അവൾ ഒന്ന് ഉപ്പയുടെയും‌ ഉമ്മയുടെയും മുഖത്ത് നോക്കി .. അവർ പ്രതീക്ഷയോടെ തന്നെ നോക്കുന്നത് കണ്ട ശഹാന പരിസരം മറന്ന് പൊട്ടിക്കരയാൻ തുടങ്ങി ….
“ഉമ്മാാ … ”
” എനിക്ക് എന്റെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ പോയാൽ മതി ”
“മോളേ ശാനൂ .. …” ആയിഷ സന്തോഷക്കണ്ണീരോടെ ശഹാനയുടെ അടുത്തേക്ക് ഓടി ..
അള്ളാഹ് .. അൽഹംദുലില്ലാഹ് .. പടച്ചവനി സ്തുതി .. എന്റെ മകൾക്ക് നീ നേർമാർഗം കാണിച്ചു കൊടുത്തല്ലോ .. എല്ലാം എന്റെ ആയ്ഷയുടെ പ്രാർത്ഥനയുടെ ഫലമാണ് ..”
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു … ഒരാൾടെ ഒഴികെ .. അഖിൽ .. ശഹാനയുടെ പെട്ടെന്നുള്ള ഈ മാറ്റം അവനി ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല .. ഒരേ സമയം ദേഷ്യവും സങ്കടവും വന്ന അഖിൽ പിന്നെ ഒരു നിമിഷം പോലും അവിടെ നിന്നില്ല .. അവിടുന്ന്‌ ഓരോന്ന് പിരിമുറുക്കിക്കൊണ്ട് അവൻ ഇറങ്ങിപ്പോയി ..
” ഉപ്പാ .. മാപ്പ് .. എന്നോട് ക്ഷമിക്കണം .. തെറ്റ് പറ്റിപ്പോയി .. ”
ദൂരെ നിന്നും തന്നെ നോക്കുന്ന ഉപ്പയുടെ അടുത്തേക്ക് ഓടിപ്പോയി കാലിൽ വീണ് കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു ..

തന്റെ നെറ്റിത്തടത്തിലേക്ക് വന്നു വീണ ആ കണ്ണുനീർ കണ്ട അവൾ ഉപ്പാന്റെ കാലിലെ പിടി മുറുക്കിക്കൊണ്ട് പൊട്ടിക്കരയാൻ‌ തുടങ്ങി ..
” മോളേ ..‌ശാനൂ .. എഴുന്നേൽക്ക് ..എന്താ മോളേ ഇത് .. ദേ ആൾക്കാരൊക്കെ നോക്കുന്നു .. അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്റെ നേർക്ക് നിർത്തി ..
” സാരമില്ല മോളേ.. ഉപ്പാന്റെ മോൾ തെറ്റ് മനസ്സിലാക്കി വന്നല്ലൊ ‌ അത് മതി .. ” അവളുടെ കണ്ണീർ തുടച്ച് കൊണ്ട് തന്റെ നെഞ്ചത്തേക്ക് ചേർത്ത് പിടിച്ച് ആ ഉപ്പയും‌ കരഞ്ഞു .. ആരും‌ കാണാതെ ….
തന്റെ ഉപ്പയുടെയും ഉമ്മയുടെയും കൈകൾ പിടിച്ചു കൊണ്ട് കോടതി വളപ്പിൽ നിന്നും ഇറങ്ങി പോകുമ്പോൾ ശഹാന ഒന്ന് തീരുമാനിച്ചിരുന്നു ..
എനി ഇവരെ ഞാൻ സങ്കടപ്പെടുത്തില്ല .. ഞാൻ കാരണം ഇവരുടെ കണ്ണുകൾ നിറയാൻ പാടില്ല …. എനിക്ക് ജീവിക്കണം എന്റെ ഉപ്പാന്റെ പൊന്നു മോളായി .. ഉമ്മാന്റെ‌ ജീവനായി ……
___________________________________________
ഇത് വെറും ഒരു കഥ അല്ല .. ഇന്നത്തെ‌ കാലത്ത് ഫാഷനായി മാറിക്കൊണ്ടിരിക്കുന്ന ഒരു സംഭവം.. തന്നെ പൊന്നുപോലെ നോക്കിയ തന്റെ മാതാപിതാക്കളെ ഇട്ടെറിഞ്ഞു കൊണ്ട് ഇന്നലെ കണ്ട കാമുകന്റെ കൂടെ ഇറങ്ങി പോകുന്ന പെൺകുട്ടികൾ അറിയാൻ .. സ്നേഹിക്കുന്നത് തെറ്റല്ല .‌ പക്ഷെ അത് ആണത്തമുള്ളവനെ ആയിരിക്കണം .. അത് എനി സ്വന്തം മതത്തിൽ പെട്ടവനായാലും‌ ശരി … ആരും കാണാതെ ഒരു രാത്രി നിന്നെ ഇറക്കിക്കൊണ്ട് പോകുന്നതല്ല ആണത്തം .. തന്റെ‌ ഇഷടം വീട്ടുകാരോട് പറഞ്ഞ് അവരെ സമ്മതിപ്പിച്ച് അവരുടെ കൂടെ സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്ന് അവളെ ചോദിക്കുന്നതാണ് ആണത്തം ..
ഈ നിമിഷം‌ ഇറങ്ങിപ്പോകാൻ തയ്യാറെടുത്തവർ ഒന്നു ആലോചിക്കുക ..‌ ഒന്നും‌ അറിയാത്ത രണ്ട് പാവം പൊട്ട ജന്മങ്ങൾ ഉണ്ട് അകത്ത് .. നിന്നെ വിശ്വസിച്ച് നീ ചോദിക്കുന്നതെല്ലാം വാങ്ങിത്തന്ന് നിന്റെ എല്ലാ കാര്യങ്ങൾക്കും‌ കൂട്ടുനിന്ന് നിന്നെ നീ ആക്കിയ രണ്ട് ജന്മങ്ങൾ ……………
ശുഭം ..
…….
എന്റെ ആദ്യ കൃതി ആണ് … തെറ്റുകൾ ഒരുപാട് ഉണ്ടായേക്കാം .. എല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു .. നിങ്ങളുടെ വിലപ്പെട്ട സമയം ഇതിനു വേണ്ടി ഉപയോഗപ്പെടുത്തിയതിൽ ഒരുപാട് നന്ദി .. ?