ഭർത്താവിന്റെ കാമുകി

ഇതൊരു ഭാര്യയുടെ അന്വേഷണ കുറിപ്പ് ആണ് ,

എന്റെ കല്യാണം സുകു ഏട്ടനും ആയി നടത്താൻ തീരുമാനിക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു സുകു ഏട്ടന് വേറെ ഒരു കാമുകി ഉണ്ടായിരുന്ന കാര്യം പിന്നെ ഞാൻ സമ്മതിച്ചു എന്നെ ഉള്ളു

സുകു ഏട്ടൻ എന്റെ അമ്മാവന്റെ മകൻ ആണ്. സുകേഷ് എന്നാണ് പേര് ഞങ്ങൾ വിളിക്കുന്നത് സുകു ഏട്ടാ എന്നാണ്. കാമുകി ഉണ്ടായിരുന്നിട്ടും ഞാൻ കല്യാണത്തിന് സമ്മതിച്ചത് ഏട്ടൻ ഒരു സംഭവം ആയിരുന്നു, ഏട്ടനെ കുറിച്ച് പറഞ്ഞാൽ തീരില്ല

ഏട്ടനോട് ഇഷ്ട്ടം ഇല്ലാത്ത ആരും തന്നെ കാണില്ല, ഞങ്ങളുടെ നാട്ടിലെ ഏറ്റവും സുന്ദരൻ. നല്ല ആരോഗ്യം ഒത്ത വണ്ണം പൊക്കം എല്ലാം ഉണ്ട്‌. ഏട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ കയറാൻ ഞാനും എന്റെ കൂട്ടുകാരികളും ഒരുപാട് കൊതിച്ചിരുന്നു എന്നാൽ ഞങ്ങളെ ആരെയും നോക്കാതെ പോകും ദുഷ്ടൻ, ഞാൻ ഓർത്തിട്ടു ഉണ്ട്‌ എന്നെ എങ്കിലും കയറ്റി കൂടെ ഞാൻ നിങ്ങളുടെ മുറപ്പെണ്ണ് അല്ലെ

ആ ഏട്ടനെ കുറിച്ച് പറഞ്ഞു തീർന്നില്ല എല്ലായിടത്തും മുൻപിൽ ഉണ്ട്‌. അല്പം രാഷ്ട്രീയം ഒക്കെ കയ്യിൽ ഉണ്ട്‌ അത്കൊണ്ട് തന്നെ പെട്ടെന്ന് ഒരുത്തനും മുട്ടാൻ പോകില്ല. പണി കിട്ടും അറിയാം . ഏട്ടൻ അറിയാതെ ഏട്ടന്റെ മുറപ്പെണ്ണ് ചമഞ്ഞു ഞാനും കുറച്ചു ഗമ ഒക്കെ കാണിച്ചിട്ട് ഉണ്ട്‌

അതൊക്കെ പഴയ കാലം, കോളേജിൽ പഠിച്ചപ്പോൾ ഒരു കാമുകി ഉണ്ടായിരുന്നു അവളെ കെട്ടാൻ പറ്റാത്ത വിഷമത്തിൽ ആണ് ആളു ഇപ്പോൾ. ഫുൾ ടൈം ശോകം, അന്നേരം ആണ് എനിക്ക് നറുക്ക് വീഴുന്നത് എല്ലാം അറിയാവുന്ന പെണ്ണ് അല്ലെ അതാകുമ്പോൾ കുഴപ്പം ഇല്ലല്ലോ, വീട്ടുകാർ ആലോചിച്ചു, അല്ലേലും എനിക്ക് കുഴപ്പം ഇല്ലായിരുന്നു അതാണ് സത്യം

ഏട്ടനും ആയിട്ടുള്ള കല്യാണം പൊടിപൊടിച്ചു നടന്നു. നാട്ടിലെ ഏട്ടന്റെ തരുണിമണിമാർ ആയുള്ള ആരാധികമാർ എല്ലാം എന്നെ അസൂയയും കുശുമ്പും കലർത്തി നോക്കി. ഞാനും വിട്ടു കൊടുത്തില്ല എല്ലാവരുടെയും മുൻപിൽ കണ്ടോടി എന്റെ ചെറുക്കനെ എന്ന മട്ടിൽ നിന്നു

ഏട്ടന്റെ താലി എന്റെ കഴുത്തിൽ വീണപ്പോൾ എനിക്ക് എന്റെ ശരീരം ആകെ കുളിരു കേറി. എപ്പോളോ നഷ്ടപെട്ട എന്റെ ഏട്ടനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. ദൈവമേ നിനക്ക് നന്ദി ഞാൻ മനസ്സിൽ പറഞ്ഞു

ആദ്യ രാത്രിയിൽ ഏട്ടന്റെ മുറിയിലോട്ടു ചെല്ലുമ്പോൾ എനിക്ക് വല്ലാത്ത ചങ്ക് ഇടിപ്പ് ആയിരുന്നു. ഏട്ടന്റെ മുറിയിൽ ഏട്ടന്റെ പെണ്ണ് ആയി ആ നെഞ്ചത്ത് തലയും വച്ചു ഉറങ്ങുന്നതും സ്വപ്നം കണ്ടു ഞാൻ കയറി ചെന്നു

ഏട്ടാ, ഞാൻ വിളിച്ചു

നീ വന്നോ, ആ പാൽ കുടിച്ചിട്ട് കയറി കിടന്നു ഉറങ്ങിക്കോ

ഞാൻ ഏട്ടന്റെ ഭാര്യ ആണ്, എനിക്ക് ഏട്ടനോട് സംസാരിക്കുക എങ്കിലും വേണം

നിനക്ക് അറിയാമല്ലോ എന്റെ കാര്യങ്ങൾ, എനിക്ക് വേറെ ഒരാളെ അവളുടെ സ്ഥാനത്തു കാണാൻ കഴിയില്ല, ഇതൊക്കെ ഞാൻ എന്റെയും നിന്റെയും വീട്ടുകാരോട് പറഞ്ഞിട്ടുള്ളതാണ്

അത്രയും പറഞ്ഞു ഏട്ടൻ ഷെൽഫിൽ നിന്നും ഒരു മദ്യ കുപ്പി എടുത്തു വേറെ ഒരു ഗ്ലാസിൽ പകർത്തി വെള്ളം പോലും ചേർക്കാതെ അകത്തു ആക്കി

ഞാൻ ഓർത്തു അധപതനം എന്ന് പറഞ്ഞാൽ അത് ഇതാണ്

ഞാൻ ഇങ്ങനെ ഓരോന്നും ഓർത്തു ഇരുന്നപ്പോൾ ഏട്ടന്റെ ചോദ്യം വന്നു എന്താ നീ ഉറങ്ങുന്നില്ലേ?

ഏട്ടനും കൂടി വന്നിട്ട് ഉറങ്ങാം വച്ചു ഇരുന്നതാണ്

അതൊന്നും വേണ്ട, ഞാൻ താഴെ കിടന്നോളാം, ഇത്രയും പറഞ്ഞു ഒരു ഗ്ലാസ്‌ മദ്യം കൂടി ആകത്തു ആക്കി ഏട്ടൻ തുണി വിരിച്ചു കിടന്നു

കിടന്നു കൊണ്ട് ഞാൻ ഓർത്തു പതുക്കെ പതുക്കെ മാറ്റി എടുക്കാം എന്തായാലും ഞാനും ഒരു സുന്ദരി പെണ്ണല്ലേ, എനിക്ക് പറ്റും

പിറ്റേ ദിവസം കിടക്കും മുൻപ് ഞാൻ കുളിച്ചു എന്റെ ശരീരം മുഴുവൻ കാണുന്ന രീതിയിൽ ഉള്ള ഡ്രസ്സ്‌ ഇട്ടു ഏട്ടന്റെ മുൻപിലൂടെ നടന്നു,

ഏട്ടന് ഒരു പെണ്ണ് ആ മുറിയിൽ നടക്കുന്നത് കാണുക പോലും വേണ്ട, വേറെ വല്ലവരും ആയിരുന്നു എങ്കിൽ എന്നെ കടിച്ചു കീറി കൊന്നേനെ എന്ന് ഞാൻ ഓർത്തു

ഞാൻ എന്റെ ശരീരവും മനസും വച്ചു പഠിച്ച പണി മുഴുവൻ പയറ്റി, ഏട്ടന് ഒരു മാറ്റവും ഇല്ല. എന്റെ കണ്ട്രോൾ പോയി ഞാൻ ഒരു ഉമ്മ കൊടുത്തു, പുച്ഛത്തോടെ ഉള്ള നോട്ടം ആയിരുന്നു മറുപടി

അവസാനം ഞാൻ തീർത്തു പറഞ്ഞു, കാര്യം പറ എന്താണ് ഇത്രയും വലിയ പ്രോബ്ലം?
പ്രേമം പൊട്ടൽ ഒക്കെ എല്ലാവർക്കും ഉണ്ടാകുന്നത് ആണ് അല്ലാതെ ലോകത്തിലെ ആദ്യ സംഭവം ഒന്നും അല്ല

ഏട്ടൻ പേഴ്സിൽ നിന്നും അതീവ സുന്ദരി ആയ ഒരു പെണ്ണിന്റെ ഫോട്ടോ എടുത്തു
ഇതാണ് എന്റെ അനന്യ, എന്റെ മാത്രം അനു.
ഇവൾ സ്വന്തം ചേച്ചി മരിച്ചപ്പോൾ അവരുടെ കുഞ്ഞിന് വേണ്ടി ജീവിതം ഉപേക്ഷിച്ചു ചേച്ചിയുടെ ഭർത്താവിനെ കല്യാണം കഴിച്ച പെണ്ണാണ്, അവൾക്കു ഇപ്പോൾ ഒരു ജീവിതം ഇല്ല, അവൾക്കു ഇല്ലാത്തത് ഒന്നും എനിക്കും വേണ്ട, എനിക്ക് എന്റെ ജീവനേക്കാൾ ഇഷ്ട്ടം ആണ് അവളെ

അപ്പോൾ അതാണ്‌ കാര്യം, ഞാൻ ഈ കിടന്നു പയറ്റിയിട്ട് ഒന്നും നടക്കാത്തത്
ലാലേട്ടൻ പറയും പോലെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കണം അതെ ഉള്ളു മാർഗം

ഞാൻ മറുപടി ഒന്നും പറയാതെ കണ്ണുകൾ ഈറൻ അണിഞ്ഞു കിടന്നു
എന്റെ ഫോട്ടോ ഇരിക്കണ്ട പേഴ്സിൽ വേറെ ഒരു പെണ്ണ്
ഞാൻ ഇരിക്കണ്ട ഹൃദയത്തിൽ വേറെ ഒരു പെണ്ണ്

എനിക്ക് അവളുടെ അഡ്രസ് തരുമോ ഒന്ന് പോയി കാണാൻ ആണ്

അതൊന്നും വേണ്ട, അതൊന്നും എനിക്ക് ഇഷ്ട്ടം അല്ല, എല്ലാം അറിഞ്ഞു കൊണ്ട് അല്ലെ കെട്ടിയത് പിന്നെ എന്താണ്

അടുത്ത ദിവസം ഏട്ടൻ കുളിക്കാൻ പോയ തക്കത്തിനു ഞാൻ ഏട്ടന്റെ വാട്സ്ആപ്പ് നോക്കി, അതിൽ കോളേജ് ഗ്രൂപ്പ്‌ ഉണ്ട്‌. അവളുടെ പേര് മാത്രം ഇല്ല. വേറെ കുറെ പെണ്ണുങ്ങൾ ഉണ്ട്‌, ഞാൻ എല്ലാ പെണ്ണുങ്ങളുടെയും നമ്പർ പൊക്കി

ഓരോരുത്തരെ വീതം വിളിച്ചു, ആർക്കു എങ്കിലും എന്നോട് കനിവ് തോന്നി സഹായിക്കും വച്ചു
ആരും തന്നെ എന്റെ കണ്ണുനീർ കണ്ടില്ല, മാത്രം അല്ല ഏട്ടനോട് പറയുകയും ചെയ്തു.

ഏട്ടൻ അതും പറഞ്ഞു എന്നോട് കുറെ വഴക്ക് ഉണ്ടാക്കി എന്നിട്ട് ഏട്ടന്റെ ഫോൺ ലോക്ക് ആക്കി

എല്ലാ മാർഗവും അടഞ്ഞു ഇനി എന്ത് ചെയ്യണം കരുതി ഞാൻ ഇരിക്കുമ്പോൾ ആണ് ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് അനൂപ് എന്നെ വിളിച്ചത്, അവളുടെ നമ്പറും അഡ്രസ്സും ഞാൻ തരാം, നിനക്ക് അവനെ മാറ്റി എടുക്കാൻ പറ്റും എങ്കിൽ അത് നല്ലത് ആണ്. പിന്നെ ഞാൻ ആണ് തന്നത് എന്ന് അവൻ അറിയരുത്