ഇമ്മിണി ബല്യ കെട്ടിയോൾ

സംശയം, സംശയം, സംശയം
സർവത്ര സംശയം
സംശയം കാരണം ജീവിതം മുൻപോട്ടു പോകും തോന്നുന്നില്ല
ആർക്കു ആണെന്നല്ലേ
എനിക്ക് തന്നെ
എന്നെ കുറച്ചു പറയുക ആണെങ്കിൽ
ഞാൻ ജീവിതത്തിൽ വിജയിച്ച ഒരു ബിസ്സിനെസ്സ്കാരൻ ആണ്, നല്ല പിശുക്കൻ, സ്വന്തം കാര്യം സിന്ദാബാദ്‌ അതാണ്‌ തത്വം

എന്റെ ആകാര വടിവ് വർണിക്കുക ആണെങ്കിൽ കഥ പറയുമ്പോൾ സിനിമയിൽ ശ്രീനിവാസനെ പോലെ പൊക്കവും ഇല്ല, നിറവും ഇല്ല, പിള്ളേര് ചോദിക്കാറുണ്ടോ ആവോ പെണ്ണുംപിള്ളയോട്, ഈ അച്ഛനെ എന്തിനാ കെട്ടിയത് എന്ന്

അച്ഛനുണ്ട് പക്ഷേ ഞാൻ അങ്ങോട്ട്‌ ഒന്നും പോകാറില്ല, ചുമ്മാ എന്തിനാ പെട്രോൾ കളയുന്നെ, ഒരു പെങ്ങൾ ഉണ്ടായിരുന്നത് എന്റെ പിശുക്കു കാരണം ഇറങ്ങി പോയത് ആണോ ചോദിച്ചാൽ അറിയില്ല എന്തായാലും പോയി ഒരു ഓട്ടോ ഡ്രൈവറുടെ കൂടെ

ഇനിയും എന്റെ പൂർണ സ്വഭാവം വിവരിച്ചാൽ നിങ്ങൾ തപ്പി പിടിച്ചു വന്നു എന്നെ കൊല്ലും.
ഞാൻ കാണാൻ ഒരു ഊച്ചാളി ആണെന്ന് സ്വയം അറിയാവുന്നത് കൊണ്ട് പ്രേമിച്ചാണ് കല്യാണം കഴിച്ചത് അതും സുന്ദരി ആയ പെണ്ണിനെ

പിന്നെ വേറെ ഒരു കാര്യം ഉണ്ട്‌ കേട്ടോ അത്രക്കും അടുത്ത് അറിയുന്നവർക്ക് മാത്രമേ എന്റെ സ്വഭാവം മനസിലാകു വെളിയിൽ എന്നെ പോലെ ഒരു മാന്യൻ ഈ ലോകത്ത് കാണില്ല

വടക്കുനോക്കി യന്ത്രം സിനിമ പോലെ തന്നെ എന്റെ ഭാര്യയുടെ സൗന്ദര്യം ആണ് എനിക്ക് പ്രശ്നം, അവൾ അവളുടെ സഹോദരനോടോ, അച്ഛനോടോ കൂടുതൽ മിണ്ടുന്നതു പോലും എനിക്ക് ഇഷ്ട്ടം അല്ല,
അല്ല പിന്നെ ഞാൻ ഇല്ലേ മിണ്ടാൻ അവൾക്കു അത് പോരെ
ഇനി ഞാൻ എൻറെ പ്രശ്നം പറയാം, എന്റെ ഭാര്യക്ക് വല്ല രഹസ്യകാരനും ഉണ്ടോന്നു എനിക്ക് ഭയങ്കര സംശയം

സംശയത്തിന്റെ മൂലകാരണം ഞാൻ കിടപ്പറയിൽ ഒരു പൂർണ പരാജയം ആണ്, അത് എന്റെ തോന്നൽ ആണോന്നു അറിയത്തും ഇല്ല

ഞാൻ ബിസ്സിനെസ്സ് നടത്താൻ പോകും
അവിടേയും പോകാതെ ഇരിക്കാൻ പറ്റില്ല എനിക്ക് സ്റ്റാഫുകളെ ഒന്നും വിശ്വാസം ഇല്ല.

പിള്ളേര് സ്കൂളിലും പോകും, ഇവൾ ഒറ്റയ്ക്ക് ഇരിക്കുന്ന സമയത്ത് വല്ല ചുറ്റികളിയും ഉണ്ടോന്നു ഈശ്വരനാണേ മുടിഞ്ഞ സംശയം ആണ്,

എന്നാൽ ഒരു തെളിവും ഇല്ലാതെ ചോദിക്കാൻ പറ്റുമോ?

എന്നാലും എല്ലാ ദിവസവും അവളുടെ ഫേസ്ബുക്കും, വാട്സ്ആപ്പ്, ജി മെയിൽ എന്ന് വേണ്ട അവൾ ഉടുക്കുന്ന ഡ്രസ്സ്‌ കളർ വരെ നോക്കും,
ചുവന്നത് ഇട്ടു രാവിലെ കാണുന്ന ദിവസം പേടിയാ എനിക്ക് പോകാൻ,
കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്

” ചുവന്നത് പെണ്ണുങ്ങൾ ധരിക്കുന്നത് അവർക്കു സെക്സിൽ മോഹം ഉള്ളപ്പോൾ ആണെന്ന് ”

ഇങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും, ഒരു രക്ഷയും ഇല്ല, അവളു വേറെ ലെവൽ ആണ്, നമുക്ക് ഒന്നും കണ്ടു പിടിക്കാൻ പറ്റും തോന്നുന്നില്ല

അങ്ങനെ ഇരിക്കേ ആണ് എന്റെ അപ്പുറത്തെ വീട്ടിൽ റിട്ടയേർഡ് ആയ ഒരു പോലീസുകാരൻ ഉണ്ട്‌, നല്ല അന്തസ് ഉള്ള വായിനോക്കി, എനിക്ക് അയാളേം സംശയം ഉണ്ട്‌,
അയാൾ എന്റെ ഭാര്യ വെളിയിൽ ഇറങ്ങുമ്പോൾ എല്ലാം ഇറച്ചി കഷ്ണം കണ്ട പട്ടിയെ പോലെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,
പക്ഷെ വിളിക്കുന്നത് മോളെ എന്നാ, ചെറ്റ

എനിക്ക് അതും പ്രശ്നം ആണെങ്കിലും ഇപ്പോളത്തെ എന്റെ പ്രശ്നം അത് അല്ലല്ലോ,

“അയാളു പറയുവാണ് ഇടയ്ക്കു ഇടയ്ക്കു എന്റെ വീട്ടിൽ കാണൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരൻ വന്നു പോകുന്നുണ്ടെന്നു ”

എന്റെ സമാധാനം മുഴുവൻ പോകാൻ വേറെ വല്ലതും വേണോ?

ദൈവമേ എതാണോ ആ നാശം, ഇവളുടെ രഹസ്യ കാമുകൻ

അമ്പടി വഞ്ചകി എന്റെ കൂടെ കിടന്നു നീ എന്നെ ചതിക്കുക ആയിരുന്നല്ലേ, എന്നു ചോദിക്കാതെ ഞാൻ അവളോട്‌ എപ്പോളും ചോദിച്ചു കൊണ്ടിരിക്കും

ഒരു ദിവസം ഞാൻ ചോദിച്ചു

“നമ്മുടെ വീട്ടിൽ ഒരു ചെറുക്കൻ വരുന്നുണ്ടെന്നു നാട്ടുകാർ പറയുന്നുണ്ടല്ലോ അതാരാ? ”

“ഓഹ്, അത് എന്റെ അനിയൻ ആണ് ”

“അവൻ എന്തിനാണ് എപ്പോളും വരുന്നത് ”

“അവനോടു അച്ഛൻ പറഞ്ഞു മാസത്തിൽ ഒരു പ്രാവശ്യം വന്നു ചേച്ചിയുടെ കാര്യം തിരക്കാൻ, ഒന്നും ഇല്ലങ്കിലും അമ്മ ഇല്ലാത്ത അവനെ ഞാൻ ഇത്രയും വലുതാകിയത് അല്ലെ ”

“നിനക്ക് എന്നാൽ എന്നോട് പറയാമായിരുന്നില്ലേ?
ഞാൻ നാട്ടുകാർ പറഞ്ഞു വേണോ അറിയാൻ ”

“അവൻ വെറുതെ വരുന്നത് കൊണ്ടാണ് പറയാഞ്ഞത്, പിന്നെ ചേട്ടന് അവനെ കുറിച്ച് പറഞ്ഞാലും ഇഷ്ട്ടം ആകില്ലല്ലോ ‘

ഞാൻ വിശ്വസിക്കുന്ന പോലെ നടിച്ചു അവിടുന്ന് ഇറങ്ങി, എന്നിട്ടു എന്റെ മൊബൈലിൽ കിടക്കുന്ന അവന്റെ ഫോട്ടോ കൊണ്ടേ നമ്മുടെ വായിനോക്കി പോലീസുകാരനെ കാണിച്ചു

ആയാളു പറഞ്ഞു,

“ഇവൻ അല്ല, ഇത് നിങ്ങളുടെ ബ്രദർ ഇൻ ലോ അല്ലെ, അത് എനിക്ക് അറിയാം ”

എന്റെ സമാധാനം പൂർണമായും പോയി, അവൾ എന്നോട് നുണ പറഞ്ഞിരിക്കുന്നു, പണി കൊടുക്കണം.
അവളെ തട്ടാം വിചാരിച്ചാൽ പിന്നെ കുഞ്ഞുങ്ങളെ ആരു നോക്കും,
നമുക്ക് ഡയലോഗ് അടിക്കാൻ അല്ലെ അറിയു,
അവനെ തട്ടണം, ഇനി അവൻ വരുമ്പോൾ പിടിക്കണം

ഞാൻ ഇപ്പോൾ ബിസ്സിനെസ്സ് ആണെന്ന് പറഞ്ഞു പോയാലും ജോലിക്ക് പോകാതെ ആയി,

വീടിന്റെ അടുത്ത് ചുറ്റി പറ്റി നടക്കും. എങ്ങനെയും അവളുടെ കള്ള കാമുകനെ പിടിക്കണം

എന്റെ സംശയ രോഗം കൊണ്ട് മാത്രം അല്ല ഇപ്പോൾ തെളിവ് ആയി,
അതും ആ കള്ള കിളവൻ വായിനോക്കി തെളിവ് തന്നു

അങ്ങനെ ഇരിക്കേ ഒരു ദിവസം അഞ്ചു മണി ആയിക്കാണും,പിള്ളേർ സ്കൂൾ കഴിഞ്ഞു വന്നു ട്യൂഷനു പോകുന്ന സമയം, ഞാൻ നോക്കി നിൽക്കേ ഞാൻ കണ്ടു എന്റെ ഭാര്യയുടെ രഹസ്യ കാമുകനെ

എന്റെ പൊന്നോ എന്ത് പൊക്കം ആണ്, അത്യവശ്യം ആരോഗ്യവും ഉണ്ട്‌, ഇപ്പോൾ നേരിട്ട് മുട്ടണ്ട,
അവൻ വലിച്ചു വാരി ഭിത്തിയിൽ ഒട്ടിക്കും, ആകെ നാറും
പിന്നെ ആ ചീത്തപ്പേര് കൂടി ആകും

ഭാര്യയുടെ കാമുകന്റെ കൈൽ നിന്നും തല്ലു കൊണ്ടവൻ, ഓർക്കാൻ വയ്യ

ഞാൻ ഇതൊക്കെ ഓർത്തു ഇരിക്കുമ്പോൾ അവൻ എന്റെ മുൻപിലൂടെ പോകുന്നു,

“കഴിഞ്ഞോടാ നിന്റെ ഇന്നത്തെ രഹസ്യ ബന്ധം? ”

അവൻ കേൾക്കാതെ ഞാൻ മനസ്സിൽ ചോദിച്ചു

ഞാൻ അവന്റെ പുറകെ വലിച്ചു വിട്ടു വണ്ടിയിൽ

അങ്ങനെ അവന്റെ വീട് കണ്ടു പിടിച്ചു,

നിനക്ക് ഉള്ളത് ഞാൻ തരുമെടാ എന്ന് മനസ്സിൽ പറഞ്ഞു തിരിച്ചു വന്നു

കഞ്ഞികുടിക്കാൻ വക ഇല്ല എന്നാലും അവന്റെ ഒരു രഹസ്യ ബന്ധം

പിന്നെ താമസിച്ചില്ല ഞാൻ ഗുണ്ടകളെ ഏർപ്പാട് ചെയ്തു അവന്റെ കയ്യും കാലും തല്ലി ഒടിക്കാൻ

ഇന്ന് രാത്രിയിൽ തന്നെ നടത്തണം അത് എന്റെ വാശി ആയിരുന്നു.

ഗുണ്ടകൾ ചോദിച്ച പൈസ കൊടുത്തു

എന്റെ കണ്മുന്നിൽ മുൻപിൽ വച്ചു തന്നെ അവന്മാർ അവനെ തല്ലി കാലും കയ്യും ഓടിച്ചു

എന്റെ വക ഒരു താക്കിതും കൊടുത്തു

അവന്റെ വീട്ടുകാർക്ക് മകനെ മര്യാദക്ക് വളർത്തണം എന്ന്

അവന്റെ പണി തീർത്ത സന്തോഷത്തിൽ ഞാൻ വീട്ടിൽ എത്തി

എന്റെ ഭാര്യയുടെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി
അതൊക്കെ പതിവ് ആയതു കൊണ്ട് അവൾക്കു ഒന്നും തോന്നിയില്ല

എനിക്ക് പറയണം എന്നുണ്ടാരുന്നു നിന്റെ കാമുകന്റെ പണി തീർത്തിട്ടാണ് നിന്റെ ഭർത്താവ് വന്നിരിക്കുന്നത് എന്ന്

അല്ലങ്കിൽ വേണ്ട വല്ല കലിപ്പിനും വിഷവും കലക്കി തന്നാലോ

അവൾ ചായയും ആയി എന്റെ അടുത്ത് വന്നു

“ചേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്‌ ”

പറയടി നിന്റെ കുമ്പസാരം കേൾക്കാൻ ആണേടി ഞാൻ ഇരിക്കുന്നത് വഞ്ചകി

ഞാൻ മനസ്സിൽ പറഞ്ഞു

“ഞാൻ ഒരു തെറ്റ് ചെയ്തു ”

“എനിക്ക് അറിയാം, നീ മനസ്സിൽ കാണുമ്പോൾ അത് മാനത്തു കാണുന്നവൻ ആണ് ഞാൻ ”

“അറിഞ്ഞാരുന്നോ ചേട്ടൻ എല്ലാം,.
പറയാഞ്ഞത് സമ്മതിക്കില്ല കരുതിയാണ് ”

“അതേടി നിന്റെ രഹസ്യ ബന്ധത്തിന് ഞാൻ ഇനി സമ്മതവും തരാം ”

“നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്

ഞാൻ പറഞ്ഞത്
നിങ്ങൾ അറിയാതെ ഞാൻ നിങ്ങളുടെ പെങ്ങൾക്ക് ഒരു ലക്ഷം രൂപ കൊടുത്തു അത് എന്റെ സ്വർണം പണയം വച്ചാണ് കൊടുത്തത്, ഇന്ന് അത് അടച്ചു തീർന്നു, തീർന്നിട്ട് പറയാം വച്ചാണ് മിണ്ടാതെ ഇരുന്നത്”

“ദൈവമേ ഒരു ലക്ഷം രൂപയോ?
നിനക്ക് വട്ടാണോ മൂദേവി
അപ്പോൾ വേറെ ഒന്നും പറയാൻ ഇല്ലേ ”

“പിന്നെ നിങ്ങൾ അന്ന് ചോദിച്ചില്ലേ ഇവിടെ വരുന്ന ഒരു ചെറുക്കൻ ആരാണെന്നു അത് എന്റെ അനിയൻ അല്ല അത് സ്വർണം പണയം വച്ച ഫിനാൻസ് കമ്പനിയിലെ എക്സിക്യൂട്ടീവ് ആണ്, നിങ്ങളോട് അപ്പോൾ പറഞ്ഞാൽ പിന്നെ എന്റെ കയ്യിൽ പൈസ ഒന്നും തരില്ലെന്ന് അറിയാമായിരുന്നു ”

“എന്നാലും എന്റെ ഒരു ലക്ഷം രൂപ നശിപ്പിച്ചല്ലോ, ഇനി എത്ര പേരെ പറ്റിക്കണം അത് ഉണ്ടാക്കാൻ ഞാൻ അലറി”

എന്നാലും മനസ്സിൽ ഓർത്തു ഇവളുടെ കാമുകൻ അല്ലല്ലോ

“അപ്പോൾ നീയും അവനും തമ്മിൽ വേറെ ബന്ധം ഒന്നും ഇല്ലേ”
പണി പാളിയോ

“ഞങ്ങൾ തമ്മിൽ വേറെ എന്ത് ബന്ധം, പിന്നെ ചേട്ടനെ അറിയാം, ചേട്ടന്റെ കമ്പനിയിൽ ആളെ എടുക്കുമ്പോൾ വന്നു കാണാൻ ഇരിക്കുക ആണെന്ന് പറഞ്ഞു, ഒരു പാവം പയ്യൻ ആണെന്നെ ”

“അവൻ എന്നെ കണ്ടിട്ട് ഉണ്ടോ? ”

“ഫോട്ടോ ഒക്കെ കണ്ടിട്ട് ഉണ്ട്‌ അല്ല സാറിനെ നേരിട്ട് കണ്ടിട്ട് ഉണ്ടെന്ന അവൻ പറഞ്ഞിട്ട് ഉള്ളത്, വലിയ ബഹുമാനം ആണ് നിങ്ങളെ”

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ഒരു ജീപ്പ് വന്നു വീടിന്റെ മുൻപിൽ നിന്നു, അതിൽ നിന്നും കാക്കി ഉടുപ്പ് ധരിച്ച ഒരു മാന്യൻ ഇറങ്ങി വന്നു, അവന്റെയും കണ്ണ് എന്റെ ഭാര്യേടെ നേരെ ആണോ, എനിക്ക് ഒരു സംശയം

വന്ന പോലീസുകാരൻ വളരെ മാന്യമായി കാര്യങ്ങൾ പറഞ്ഞു

“അവനും വീട്ടുകാരും കേസ് കൊടുത്തിട്ടുണ്ട് അതും വധശ്രമത്തിന്
പോലീസുകാർ ഒത്തു തീർത്തു തരും പക്ഷെ ചോദിക്കുന്നത് കൊടുക്കണം അത് സാറിനെ
സംബന്ധിച്ചു നിസാരം ആണ് “

പോലീസുകാരൻ തുടർന്നു

ഞാൻ ചോദിച്ചു

“എത്ര കൊടുക്കണം ഇതൊന്നു തീർന്നു കിട്ടാൻ? ”

“ഒരു 10 ലക്ഷം വീട്ടുകാർക്കും പിന്നെ 5 ലക്ഷം ഞങ്ങൾ പോലീസുകാർക്കും അതാണ്‌ കണ്ടിഷൻ (നിയമവിരുദ്ധം ആയത്കൊണ്ട് ആണ് തല ചൊറിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു )”

ഞാൻ പറഞ്ഞു

“സമ്മതിച്ചു”
അയാൾക്ക്‌ കൈ കൊടുത്തു

പോകാൻ ഇറങ്ങിയപ്പോൾ പോലീസുകാരൻ ചോദിക്കുവാണ്

“എന്തിനാണ് ആ ചെറുക്കനെ തല്ലിച്ചതെന്നു ”

ഭാര്യ വാതിൽ പടിയിൽ നിന്നും ചിരിച്ചു, ഞാൻ പറഞ്ഞു
“തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണ് ”

അങ്ങനെ എന്റെ സംശയം കാരണം എനിക്ക് 15 ലക്ഷം രൂപ കണ്ണിൽ കൂടി പോയി
ഇടി കൊള്ളുന്നതിലും ഭേദം അതല്ലേ
ഞാൻ കേസിൽ നിന്നും ഒരു വിധത്തിൽ തടി ഊരി

എന്നാലും എനിക്ക് നല്ല ഉറച്ച വിശ്വാസം ഉണ്ട്‌ ഒരുനാൾ ഞാൻ എന്റെ ഭാര്യയുടെ കാമുകനെ കണ്ടു പിടിക്കും

ഇപ്പോൾ അവൾ ഒരു” ഇമ്മിണി ബല്യ ഭാര്യ” ആയി ഇരുന്നോട്ടെ