മാധവേട്ടന് രണ്ട് മക്കളാണ്…
ഒരാണും ഒരു പെണ്ണും..
മൂത്തത് മോനാണെങ്കിലും വലിയ കാര്യമൊന്നുമില്ല…
ഒരു സാപ്പാട് രാമൻ…സാപ്പാടടിയുടെ ഭീകരത ആശരീരം കണ്ടാലറിയാം…
പക്ഷേ മന്ദബുദ്ധിയേ പോലെയാണ് അവന്റെ ഓരോ പ്രവർത്തനവും…
പോരാത്തതിന് അപസ്മാരവും…
വല്ലപ്പോഴേ ഇളകു ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല..
അവന്റെ തന്നെ കൈതണ്ട കടിച്ച് പൊളിക്കും.. കടിച്ച് കടിച്ച് കൈതണ്ടയിൽ തഴമ്പ് വീണു…
അതിനാൽ ഉത്തരവാദിത്വമുള്ള ഒരു ജോലിയും അവനെ കൊണ്ട് മാധവേട്ടൻ ചെയ്യിക്കാറില്ല….വലിയ വാശികാരനാണ്…
അസുഖമുള്ള കുട്ടിക്കാരണം അവൻ എന്ത് പറഞ്ഞാലും മാധവേട്ടൻ സാധിച്ചു കൊടുക്കും…
വാശിപിടിച്ചപ്പോൾ വാങ്ങി കൊടുത്ത മൊബൈലിലാണ് ഇപ്പോൾ ചങ്ങാതിയുടെ കളി…..
മകൾ അമ്മയെ പോലെ തന്നെ സുന്ദരിയാണ്…
അധികം പ്രായമില്ലെങ്കിലും ഭാര്യ ഈയിടെ തളർവാതം വന്ന് കിടപ്പിലാണ്..
അത്യാവശ്യം ജീവിക്കാൻ മാർഗ്ഗമുള്ള വീട്ടുകാരാണ്..
എന്നിരുന്നാലും ഭാര്യയുടെ അസുഖം മൂലം…എന്തിനും.. ഏതിനും മാധവേട്ടൻ തന്നെ ഓടണം….
അമ്മയുടെ കാര്യങ്ങൾ നോക്കി മകൾ എപ്പോഴും കൂടെയുണ്ടാവും…
അത്യാവശ്യ ഘട്ടങ്ങളിൽ അച്ഛൻ പെങ്ങളുണ്ട് (അമ്മായി) വന്ന് സഹായിക്കും…
വീടിനടുത്തൂന്ന് മാറി കവലയിൽ മാധവേട്ടൻ സ്വർണ്ണ പണി നടത്തുണ്ട്…
കൂടെ മൂന്നാല് പണിക്കാരുണ്ട്…മോൻ ഏതു സമയവും പണിക്കാരുടെ കൂടെയാണ്…
അവർ അയച്ചു കൊടുക്കുന്ന പാട്ടും വീഡിയോകളും കണ്ട്… അവരോടൊപ്പം നേരം കളയലാണ് മകന്റെ ജോലി….പണിക്കാര് പിള്ളാർക്ക് ഒരു കളിപ്പാട്ടം പോലെയാണ് ചങ്ങാതി..
അമ്മ കിടപ്പിലായതിനാൽ അമ്മയെ നോക്കാൻ മകളുടെ പഠിപ്പ് മുടക്കേണ്ടി വന്നു മാധവേട്ടന്…
അതിനിടയിൽ നല്ലൊരു വിവാഹാലോചന ഒത്തു വന്നപ്പോൾ…അത് ഉറപ്പിക്കുകയും ചെയ്യ്തു…
ചെക്കൻ ഗൾഫാ….
പയ്യൻ നാട്ടിൽ വന്നാൽ ഉടനെ ഉണ്ടാകും മകളുടെ കല്യാണം…
പക്ഷേ..വിധിയെ തടുക്കാൻ ആർക്കാണ് കഴിയുക…!
മാധവേട്ടന്റെ മുറ്റത്ത് അയലത്തുക്കാർ.. ടാർപോളിൻ വലിച്ചു കെട്ടാനുള്ള പരിശ്രമത്തിലാണ്..
ജനങ്ങൾ അങ്ങിങ്ങായി തടിച്ചു കൂടിയട്ടുണ്ട്…
പലരും പലവിധ നിഗമനങ്ങളിലാണ്…
കമന്റുകൾക്ക് കാതോർക്കാതെ മകളെ ഓർത്ത്.. മാധവേട്ടൻ നെഞ്ചുരുകി വിതുമ്പി…
നിമിഷങ്ങൾക്കകും പാഞ്ഞു വന്നൊരു ആംബുലൻസ്…വീടിനു മുന്നിൽ കിതച്ചു നിന്നു…
അതിൽ നിന്നും വെള്ളയിൽ പൊതിഞ്ഞ.. മാധവേട്ടന്റെ മകൾ സരിഗയുടെ ചേതനയറ്റ ശരീരം… നാട്ടുകാർ താങ്ങിയെടുത്ത് വീടിന്റെ നടുത്തളത്തിൽ കിടത്തി…
കരളലിയിക്കുന്ന വികാര നിർഭരമായ നിമിഷങ്ങൾ…
ആ കുടുംബത്തിന്റ അപ്പോഴത്തെ അവസ്ഥ കണ്ടാൽ..ഏത് കരിങ്കൽ ഹൃദയത്തിൽ നിന്നും.. സഹതാപത്തിന്റ കന്മദം നീരുറവയായി കിനിഞ്ഞിറങ്ങും….
തെക്കേ തൊടിയിൽ….
മൂവാണ്ടൻ മാവിന്റ വിറകിനിടയിൽ…വിറകിനോടൊപ്പം…
വെറും ചാരമായ് മാറി….
സുന്ദര സ്വപ്നങ്ങൾ കണ്ട് മതിമറന്നുറങ്ങേണ്ട..ആ കൊച്ചു സുന്ദരി സരിഗ…
വഴിപിഴച്ചവൾ എന്ന ഓമനപ്പേരും പേറി….
കാരണം…
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവൾ രണ്ടു മാസം ഗർഭിണിയായിരുന്നത്രെ….!
ഉമ്മറ പടിയിലെ…സന്ധ്യാദീപം കരിന്തിരി കത്തി…
എന്താ മോളെ…. നീ…എന്തോർത്തിരിക്യാ…
വിളക്കിലെ എണ്ണ തീർന്ന് കരിന്തിരി കത്തണ കണ്ടില്ലെ…
അയ്യോ…!
അച്ഛാ… ഞാൻ..!
സരിഗയുടെ കാര്യമോർത്തങ്ങിനെ ഇരുന്നു പോയതാ…
പാവം മാധവേട്ടൻ ഇനി ആരാണ് മൂപ്പർക്ക് ഒരു താങ്ങായുള്ളത്….
ഒന്നിനും കൊള്ളാതൊരു മോനും… തളർന്ന് കിടപ്പിലായ ഭാര്യയും…
ആ പെങ്കൊച്ചിന് ആരുടെ കണ്ണേറ് കിട്ടിയതു കൊണ്ടതാണാവൊ… ഇങ്ങനെ ഒരു ദുരന്തം വന്ന് ചേർന്നത്…
പരദൂഷണ പാഷാണങ്ങൾക്ക് വരെ ആ കൊച്ചിനെ പറ്റി നല്ലതെ പറയാനുള്ളു…
പിന്നെ എന്താണ് സംഭവിച്ചത്..?
എവിടെയാണ്.. പിഴച്ചത്..?
ആരാണ്..പിഴപ്പിച്ചത്..?
ഇപ്പഴും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായ് ഓരോമനസ്സുകളും നീറ്റുകയാണ്…
ആ കൊച്ച് മരിച്ചതറിഞ്ഞ് …കെട്ടാനിരുന്ന പയ്യൻ നാട്ടിൽ വന്നിട്ടുണ്ട്…അവന്റ കരച്ചിൽ കേട്ടാൽ സഹിക്കില്യാ ട്ടാ….
മക്കളെ നിങ്ങൾ സൂക്ഷിക്കണം…
പലരും പല വേഷത്തിലും പല പല പ്രലോഭനങ്ങളുമായ് വരും… ഒന്നിനും തലവെച്ച് കൊടുക്കല്ലെ…!
എന്താണെങ്കിലും എന്റെ മക്കൾ അമ്മയോടെന്ന പോലെ… അച്ഛനോട് തുറന്ന് പറഞ്ഞോളോട്ടാ…
നിങ്ങൾക്ക് അച്ഛനും അമ്മയും ഞാനല്ലെ…. എനിക്ക് നിങ്ങളും….
അച്ഛന്റ വാക്കുകൾ മക്കളുടെ കണ്ണുകളെ ഈറനണിയിച്ചു…
അത് കണ്ടില്ലെന്ന ഭാവത്താൽ മുഖം തിരിച്ച്…മക്കൾ കാണാതെ നിറഞ്ഞു നിന്ന കണ്ണുനീർ തുടച്ചു കോണ്ട്…അയ്യാൾ അകത്തേക്ക് കയറി പോയി….
ദിനരാത്രങ്ങൾ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി….
മനസ്സുകളിൽ മറവിയുടെ വലകെട്ടി…ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ പോൽ കാലം പുതു കഥകൾക്കായ് കാത്തിരുന്നു..
നീലിമയും മെല്ലെ ഉല്ലാസവതിയായി…
അവളുടെ അസ്വസ്ഥതകളെല്ലാം പമ്പകടന്ന് പൂഞ്ഞാറിലെത്തി…
മാസമൊന്ന് കഴിഞ്ഞിട്ടും മാസമുറ എത്താഞ്ഞിട്ടും…ഒരു ഭയപ്പാടും നീലിമയിൽ കണ്ടില്ല….
പലപ്പോഴും അത് കൃത്യമായി നടക്കാറില്ല… എന്നതും തന്നെയാണ് അതിന്റെ കാരണം…
ആരോ വിളിക്കുന്നത് കേട്ടാണ് നീലിമ വീടിന്റെ ഉമ്മറത്തേക്ക് വന്നത്…
ദേ നിക്കണ് പുഞ്ചിരി തൂകി പോസ്റ്റ്മാൻ നാണപ്പേട്ടൻ…
അച്ഛനില്ലെ മോളെ..,?
ഇല്ല്യ മാഷേ…അച്ഛൻ പണിക്ക് പോയി…. ഊണ് കഴിക്കാൻ വരാറായിട്ടുണ്ട്..
അനുജത്തിമാര് സ്ക്കൂളിൽ പോയി..
എന്താണ് മാഷേ എന്നോട് പറഞ്ഞോ…!
വെറുതെ ചോദിച്ചതാ.. ഇന്നാ മോളുക്കൊരു കത്തുണ്ട്….
എനിക്ക് കത്തോ..?
എന്റെ ക്യഷ്ണാ…!
ഈ ദുനിയാവിൽ ആരപ്പാ എനിക്ക് കത്തയക്കാൻ..
FacebookTwitterWhatsAppFacebook MessengerShare
ഏതായാലും നോക്കി കളയാം…
എന്റെ മുത്തിന്…
ഓ…ചന്ദ്രൂന്റ കത്താണല്ലൊ…
ആ പൊട്ടൻ കുണാപ്പന്റ ഒരു കാര്യം..
അച്ഛനില്ലാത്തത് ഭാഗ്യം..അച്ഛന്റ കൈയ്യിലെങ്ങാൻ കിട്ടിയിരുന്നെങ്കിൽ ഞാൻ വെവരമറിഞ്ഞേനെ..
അച്ഛൻ ഊണ് കഴിഞ്ഞ് പോയിട്ടാകാം…കാമുകന്റെ പ്രയണ ലീലകൾ വായിച്ചുള്ള സുഖിക്കല്…
മോളെ… കഞ്ഞിയാക്കി എടുത്താ മതി ട്ടാ..എന്തോ ഉള്ളിൽ കിടന്ന് വല്ലാത്ത പരവേശം..
ശരിയച്ഛാ…ദേ കൊണ്ടുവരണ്..
പാത്രങ്ങൾ തട്ടിമറയണ ശബ്ദം കേട്ടാണ്.. നീലിമയെ തേടി അച്ഛൻ അടുക്കളയിലേക്ക് ഓടി ചെന്നത്..
കണ്ട കാഴ്ച അങ്ങേരെ നടുക്കി കളഞ്ഞു….
കഞ്ഞിയും പാത്രങ്ങളും ചിതറി കിടക്കുന്നു..അതോടൊപ്പം തന്നെ നിലത്ത് ബോധമില്ലാതെ നീലിമയും…
അച്ഛൻ മകളെ വാരിയെടുത്തു..
ഡോക്ടർ അച്ഛനോട് പറയുന്ന വാക്കുകൾ കേട്ടുകൊണ്ടാണ്.. നീലിമ മയക്കം വിട്ടുണർന്നത്…
ഡോക്ടർ ഒരു ചിരി പാസാക്കി കൊണ്ട് തന്നെ പറഞ്ഞു…
പേടിക്കണ്ട കാര്യമൊന്നും ഇവളുടെ കാര്യത്തിലില്ല മിസ്റ്റർ.. നേരെമറിച്ച് ഇയാള് സന്തോഷിച്ചോളു..
നിങ്ങൾ ഒരു മുത്തച്ഛനാകാൻ പൊകുന്നു.. നിങ്ങളുടെ മകൾ നീലിമ ഗർഭിണിയാണ്…
ഈ നിമിഷം ഭൂമി പിളർന്ന് ഉടലോടെ താൻ ഭൂമിയിലെ ക്ക് താഴ് പോയെങ്കിൽ….
ആശിച്ചു പോയി..!അവൾ..!
നീലിമ തളർന്നു പോയി…!
അവളുടെ ജീവിതം തകർന്നു പോയി…!