വേട്ട – 2

ഇരുപത് വയസുകാരിയായ നീലിമയുടെ വീട്ടിൽ…..

അച്ഛനും…. വേറെ പതിനാറും…. പതിനാലും വയസായ രണ്ട് അനുജത്തി മാരുമാണുള്ളത്…

അമ്മ നേരത്തെ മരിച്ചു…

പഴയ ഒരു ഓടിട്ട വീട്… കറണ്ട് ഇപ്പഴും അവർക്ക് തീണ്ടാപ്പാടകലെയണ്….

മണ്ണെണ്ണ വിളക്കാണ് ആശ്രയം…

ചെറിയ വീട്ടിൽ ചായ്പ്പ് മുറികളടക്കം അടച്ചുറപ്പുള്ള മൂന്ന് മുറികളുണ്ട്….

അടുക്കളയൊടു ചേർന്ന മുറിയിലാണ് നീലിമയുടെ കിടത്തി…..

മറ്റു രണ്ടു മുറികളിലായി അച്ഛനും അനുജത്തി മാരും കിടക്കും…

ബാത് റൂം മാത്രം പുറമെയാണ്…

പേടി മൂലം അനുജത്തിമാരെല്ലാം രാത്രിയിൽ ഒന്നിന് പുറത്ത് പോകാറില്ല…

എല്ലാം അകത്ത് വച്ചിരിക്കുന്ന പാത്രത്തിൽ സാധിക്കാറാണ് പതിവ്…

രണ്ടിനാണെങ്കിൽ മാത്രമേ അവർ ചേച്ചിയെ ബുദ്ധിമുട്ടിക്കാറുള്ളു….

ജോലി കഴിഞ്ഞു വരുന്ന അച്ഛൻ ചിലപ്പോൾ രണ്ടെണ്ണം വിടുന്ന കൂട്ടത്തിലാണ്….

അത്തരം ദിനങ്ങളിൽ മൂപ്പർക്ക് കിടക്കണതേ ഓമ്മ കാണു…. പിന്നെ നേരം വെളുക്കണം…

രാത്രിയിൽ വാതിൽ തുറന്നാലും അടഞ്ഞാലും.. നീലിമ ബാത് റൂമിൽ പോണതാണന്നേ മറ്റുള്ളവർ കരുതാറുള്ളു….

അങ്ങിനെയാണ് എല്ലാ വരും ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷം….അവൾ ചന്ദ്രുനെ കാണാൻ വീടിനു പുറകിലുള്ള വാകമര ചോട്ടിൽ പോവാറുള്ളതും ഇന്ന് പോയതും….

തന്നെയുമല്ല നാളെയാണ് കൂട്ടുകാരന്റ ക്ഷണ പ്രകാരം ചന്ദ്രു ജോലി തേടി മദ്രാസിലേക്ക് പോണതും… നീലിമയെ പെണ്ണുകാനുള്ള ചെക്കൻ വീട്ടുകാർ വരാമെന്ന് പറഞ്ഞിട്ടുള്ളതും…

രാത്രിയുടെ അവസാന യാമത്തിലാണ് നീലിമ അവളുടെ നീല മിഴിയിണകൾ കഷ്ടപ്പെട്ട് തുറന്നത്…..

മഞ്ഞു തുള്ളികളാൽ ശരീരം ആകെ കുതിർന്ന് മരവിച്ച പോലെ.,..

അവൾ വളരെ കഷ്ടപ്പെട്ട് എഴുനേറ്റ് തറയിൽ തന്നെ ഇരുന്നു….

തലയ്ക്ക് വല്ലാത്ത ഭാരം…

ശരീര മാസകലം ഞെക്കി പിഴിഞ്ഞ വേദന….

ഒരു വിധം വീടിനകത്തു കയറി…

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അലമാരയുടെ മങ്ങിയ ചില്ലിലൂടെ….തന്നെ അവൾ മുഴുവനായും നോക്കി കൊണ്ടു….

ഇല്ല…… മേലാകെ അല്പം ചളിപുരണ്ടു. എന്നതൊഴിച്ചാൽ വേറൊന്നും സംഭവിച്ചിട്ടില്ല…

കുറച്ചധികം നനഞ്ഞിട്ടുണ്ട്… അത് മഞ്ഞത്ത് കിടന്നതു കൊണ്ടാവും..

ദേഹ മാസകലം വേദനിക്കുന്നണ്ടല്ലൊ….

ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരിയാവുമായിരിക്കും..നേരം വെളുക്കട്ടെ…

അവൾ കിടക്കാൻ ഒരുങ്ങിയപ്പഴേയ്ക്കും…

പുറത്ത് കോഴികൾ നീട്ടി കൂവി….

തൊട്ടടുത്ത ക്ഷേത്രത്തിൽ നിന്നും ഭക്തിയുടെ ഈരടികൾ… അവളുടെ കാതുകളിലേയ്ക്ക് ഒഴുകിയെത്തി….

എന്റെ ക്യഷ്ണാ…

നേരം വെളുത്തൊ…

അപ്പൊ എത്രനേരാ ഞാൻ പുറത്ത് കിടന്നത്…

എനിക്കെന്താണ് സംഭവിച്ചത്…

ഇനി ഉറങ്ങാൻ നേരമില്ല…

ആദ്യം ചൂടുവെള്ളത്തിൽ ഒരു കുളി…. അത് കഴിഞ്ഞാകാം ബാക്കി കാര്യങ്ങൾ….

നേരം പുലർക്കാലെ…നേരിയ മഞ്ഞിൽ ചൂടു വെള്ളവുമായി അവൾ കുളിമുറിയിലേക്ക് കടന്നു….

ഒന്നിന് പോകണമെന്ന് തോന്നിയപ്പോഴാണ്…അവൾ ആകെ വിയർത്ത്….

വല്ലാത്ത നീറ്റലോടെ അല്പാല്പമായാണ് മൂത്രം പുറത്തേക്കു വന്നത്…

തനിക്കെന്തു പറ്റി….

ഇനി വല്ല മൂത്രത്തിൽ പഴുപ്പും…

ഒരു വിധത്തിൽ നീലിമ കുളികഴിഞ്ഞു പുറത്തിറങ്ങി… അപ്പോഴേക്കും. അനുജത്തിമാർ രണ്ടുപേരും എഴുന്നേറ്റു വന്നു…

ചേച്ചിക്ക് തലയും മേലും വേദനിച്ചിട്ടു വയ്യടാ….