ആട്ടക്കഥ [രാജീവ്]

ആട്ടക്കഥ
Attakkadha രചന രാജീവ്

പത്താം ക്ലാസ് തോറ്റതോടെ അച്ഛന്റൊപ്പം ഫ്രഷ് ചപ്പാത്തി സെന്റർ നോക്കി നടത്താൻ സായൂജ് തീരുമാനിച്ചു.

മിക്കദിവസവും സ്കൂൾ കഴിഞ്ഞു പോകുംവഴി ചപ്പാത്തി വാങ്ങാൻ എത്തുന്ന ഒരു പെൺകുട്ടിയുടെ മൊഞ്ചിൽ അവന്റെ മനസുടക്കി.

“എടാ …ഇന്ന് എന്തായാലും അവളോട്‌ ഇഷ്ടമാണെന്ന് ഞാൻ പറയും… ” ഒരു ദിവസം സായൂജ് കൂട്ടുകാരനായ മനുവിനോട് പറഞ്ഞു.

“എടാ. ..അവളുടെ ചേട്ടൻ എങ്ങാനം അറിഞ്ഞാൽ …??” മനു സായൂജിനോട് ചോദിച്ചു.

“എന്തും വരട്ടെ… നേരിടാൻ ഞാൻ തയ്യാറാണ്…” സായൂജ് പറഞ്ഞു.

***
ഒരു ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വരുന്ന വഴി അവൾ, ഫ്രഷ് ചപ്പാത്തി സെന്ററിലേക്ക് പതിവ് പോലെ കയറി വരുന്നത് സായൂജ് കണ്ടു.

അവൾക്കൊപ്പം ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.

“എടാ അവൾ നോ പറയുമോ… ” സായൂജ് മനുവിനോട് മെല്ലെ ചോദിച്ചു.

“നി ധൈര്യമായി പറയടാ..”മനു പറഞ്ഞു.

മനു അവളെ എത്തി നോക്കിക്കൊണ്ടിരുന്നു.

“എടാ എങ്ങനെ പറയും… എനിക്ക് ആകെ ഒരു വിറയൽ…” സായൂജ് മെല്ലെ പറഞ്ഞു.

“എടാ നിനക്കു പറയാൻ പറ്റും… പറ്റൂടാ….” മനു ധൈര്യം പകർന്നു.

സായൂജിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രണയത്തിന്റെ നൈർമല്യം നിറഞ്ഞ പാൽ പുഞ്ചിരി.

“കാവ്യാ എന്നല്ലേ പേര്…..” സായൂജ് അവളോട്‌ ചോദിച്ചു.

“അല്ല…” അവൾ പറഞ്ഞു.

“പിന്നെ എന്താ പേര്…..”അവൻ വീണ്ടും ചോദിച്ചു.

“പറയാൻ മനസില്ല… കാവ്വ്യെ നി ചപ്പാത്തിടെ പൈസ വേഗം കൊട്…”അവളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി ദേഷ്യത്തോടെ പറഞ്ഞു.

“കാവ്യ…” സായൂജ് മെല്ലെ പറഞ്ഞു.

അവൾ ചപ്പാത്തിയുടെ കാശ് കൊടുത്തു.

” കാവ്വ്യെ…ഐ ലൗ യൂ…” ബാലൻസ് പൈസ കൊടുക്കുന്നതിനിടയിൽ സായൂജ് വിറയലോടെ പറഞ്ഞു.

അവൾ അവനെ അമ്പരപ്പോടെ ഒന്നു നോക്കി.

“പോടാ…വായിനോക്കി..” കാവ്യയുടെ കൂട്ടുകാരി ഒച്ചവെച്ചു.

അവർ വേഗം നടന്നു പോകുകയും ചെയ്തു.

“സംഭവം ചിറ്റിപ്പോയി…” മനു ചിരിയോടെ പറഞ്ഞു.

****

ചപ്പാത്തിക്കവറിൽ ഒളിപ്പിച്ച് കാവ്യയ്ക്ക് ലൗ ലെറ്റർ കൊടുക്കാമെന്ന ആശയം ഉദിച്ചത് മനുവിന്റെ തലയിലായിരുന്നു.

ലൗ ലെറ്ററിൽ തന്റെ ഫോട്ടോ കൂടി ഒട്ടിച്ചു വെക്കാൻ സായൂജ് നിർബദ്ധം പിടിച്ചു.

സാഹിത്യത്തിൽ അഭിരുചി ഉള്ള ഗോകുലാണ് ലൗ ലെറ്റർ എഴുതിയത്.

അങ്ങനെ അന്ന് കാവ്യയ്ക്ക് കൊടുത്ത ചപ്പാത്തി കവറിനുള്ളിൽ സായൂജിന്റെ പ്രേമ ലേഖനവും ഉണ്ടായിരുന്നു.

****
പിറ്റേന്ന്, ഫ്രഷ് ചപ്പാത്തി സെന്ററിലേക്ക് കാവ്യയുടെ ചേട്ടൻ കയറിച്ചെന്നു.

“എടാ അവളുടെ ചേട്ടൻ കടയിലേക്ക് വരുന്നുണ്ട്… നി ഇപ്പോൾ ഇങ്ങോട്ട് വരണ്ട…”