കറുത്ത വംശം

ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല

രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ് അമ്മയും.

ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി പാസായത്, പഠിത്തവും ജോലിയും, വീട്ടുകാര്യം നോക്കലും എല്ലാം ഒരുമിച്ചായിരുന്നു
കാർമേഘങ്ങൾ എപ്പോളും ഞങ്ങളുടെ വീടിന്റെ മുകളിൽ മഴയായി പെയ്യാൻ കൊതിച്ചു നിൽക്കുക ആയിരുന്നു

പെങ്ങമാരേ കെട്ടിച്ചു വിട്ടപ്പോൾ ഉണ്ടായ കടങ്ങൾ ഒക്കെ കഷ്ടപ്പെട്ട് തീർത്തതിന് ശേഷം ആണ് ഞാൻ വിവാഹം കഴിച്ചത്.

സ്വന്തമായി വീട് ഒന്നും ഇല്ലാരുന്നു അത്കൊണ്ട് തന്നെ പെണ്ണ് കിട്ടാൻ കുറെ അധികം ചായ കുടിച്ചു, അവസാനം അച്ഛനും അമ്മയും നേരത്തെ മരിച്ചിട്ടു അമ്മാവന്മാർ നോക്കിയ ഒരു പെണ്ണിനെ കിട്ടി, അവർക്കു അവളെ എങ്ങനെ എങ്കിലും എന്റെ തലയിൽ കെട്ടിവെച്ചു ആ ബാധ്യത തീർക്കാൻ ഉള്ള മോഹം ആയിരുന്നു

ജന്മം കൊണ്ട് ഹതഭാഗ്യൻ ആയ എനിക്ക് അത് പോലെ തന്നെ ഉള്ള പെണ്ണ്, നന്നായി എന്ന് മാത്രമേ തോന്നിയുള്ളൂ.

കല്യാണം കഴിഞ്ഞപ്പോൾ ആണ് ഒരു വീട് സ്വന്തമായി വെക്കണം തോന്നിയത് അങ്ങനെ പറയുന്നത് ഒരുതരത്തിൽ കള്ളത്തരം ആണ് കടം ഒഴിഞ്ഞത് ഇപ്പോൾ ആണ് അതാണ് സത്യം എങ്കിലും കടങ്ങൾ ഒക്കെ ഒഴിഞ്ഞല്ലോ അത് തന്നെ ജീവിതത്തിൽ ആദ്യം സാലറി സ്ലിപ് കാണിച്ചു കുറച്ചു പൈസ അടച്ചാൽ വീട് തരം ആക്കി തരാമെന്നു ഒരു ബ്രോക്കർ പറഞ്ഞു അതും പ്രകാരം കയ്യിൽ ഉണ്ടായിരുന്ന പൈസ മുഴുവനും അവൾക്കു ഉള്ള സ്വർണവും വിറ്റ് ഞങ്ങൾ ഒരു വീട് മേടിച്ചു.

ബാക്കി പൈസ ഗഡുക്കൾ ആയിരുന്നു മാസാമാസം അടച്ചാൽ മതി 10 വർഷത്തേക്ക്,ഈ സമയം കൊണ്ട് ഞങ്ങൾക്ക് ഒരു കുഞ്ഞും പിറന്നു, വീട് വച്ചു 2 വർഷത്തിനുള്ളിൽ ഞങ്ങൾക്ക് അടുത്ത കുഞ്ഞും പിറന്നു,ശരിക്കും സന്തോഷം ഉള്ള ജീവിതം .

ഭാര്യക്ക് ജോലി ഒന്നും ഇല്ല, നമുക്കോ മാതാപിതാക്കളുടെ സ്നേഹം ശരിക്കും അനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ല അത്കൊണ്ട് കുഞ്ഞുങ്ങളുടെ കൂടെ എപ്പോളും ഭാര്യ ഉണ്ടാകണം എന്നുള്ളത് എന്റെ ഏറ്റവും വലിയ വാശി ആയിരുന്നു

വീട് വച്ചു 4 വർഷം സന്തോഷം വാരി കോരി തന്നു ഈശ്വരൻ.കുഞ്ഞുങ്ങളെ കൊണ്ട് ട്രിപ്പും ആഘോഷങ്ങളും ഒക്കെ ആയി ശരിക്കും പൊളി ജീവിതം. തന്ന കഷ്ടപാടുകൾക്കു എല്ലാം ദൈവം സന്തോഷം നല്കുന്നുണ്ടല്ലോ.. ഞങ്ങൾ മനസ്സിൽ പറഞ്ഞു

എല്ലാം തകർത്തത് ഒരു പാർട്ടി ആയിരുന്നു, സ്ഥിരം ആയിട്ട് കള്ള് കുടിക്കില്ല എങ്കിലും അന്ന് കൂട്ടുകാർ നിർബന്ധിച്ചപോൾ കുറച്ചു കുടിച്ചു.

വീട്ടിലേക്കു വണ്ടിയും ഓടിച്ചു വരുന്ന വഴിക്കു ഏതോ വണ്ടിയും ആയി കൂട്ടി ഇടിച്ചു ഞാൻ വീണു, പിന്നെ ഒന്നും ഓർമ്മ ഇല്ല

ബോധം വന്നപ്പോൾ ഞാൻ ആശുപത്രി കിടക്കയിൽ ആണ്, രണ്ടു വശങ്ങളും തളർന്നു കിടപ്പിൽ ആയി.
വീടിന്റെ കടങ്ങൾ ഓർത്തപ്പോൾ മരിക്കുന്നത് ആയിരുന്നു നല്ലത് തോന്നി പോയി, ദൈവമേ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളേം കൊണ്ട് അവൾ എന്ത് ചെയ്യുമോ ആവോ?

ബാങ്കിൽ അവശേഷിച്ചിരുന്ന പൈസ മുഴുവനും ഹോസ്പിറ്റലിൽ ചിലവായി.

ഒന്നിനും പൈസ തികയാത്ത ഘട്ടം വന്നപ്പോൾ പൂർണമായും ഉണങ്ങി ഇല്ലങ്കിലും ഉള്ളത് മതി വച്ചു വീട്ടിലേക്കു പോന്നു

ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ട് പോകും, ഒരു എത്തും പിടിയും അവൾക്കു കിട്ടുന്നില്ല. ഒന്നും വിൽക്കാനും ഇല്ല, ഒന്നിനും പൈസയും ഇല്ല

ഒന്ന് രണ്ടു മാസം വലിയ കുഴപ്പം ഇല്ലാരുന്നു, പെങ്ങള്മാരും,അയൽക്കാരും, കൂട്ടുകാരും ഒക്കെ സഹായിച്ചു

അതിനു ശേഷം അവർ മറന്നു അല്ലങ്കിൽ മറന്നു നടിച്ചു.

പൈസ ഇല്ലാത്ത പ്രശ്നം കലശൽ ആയി

വീടിന്റെ ലോൺ അടക്കണം
വീട്ടു ചിലവ് നോക്കണം
കുട്ടികളെ സ്കൂളിൽ വിടണം
അതിനെല്ലാം പുറമെ എന്റെ ചികിത്സ ചിലവും

“എങ്ങനെ ജീവിക്കും ചേട്ടാ? “എന്ന് അവൾ എന്നോട് ചോദിക്കും

കരയാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയുമായിരുന്നില്ല

അവസാനം ഞാൻ അവളോട്‌ ചോദിച്ചു,,

” എന്നെ നോക്കി നീ ഇവിടെ ഇരിക്കണ്ട, വല്ല ജോലിക്കും പോയി കൂടെ ”

“ഞാൻ ഇല്ലാതെ ഏട്ടന്റെ കാര്യങ്ങൾ എങ്ങനെ നടക്കും? ”

“അതൊന്നും ഓർക്കണ്ട.മക്കളെ കുറിച്ച് ഓർത്താൽ മാത്രം മതി ”

അങ്ങനെ അവൾ അടുത്തുള്ള ഒരു തുണി കടയിൽ ജോലിക്ക് പോയി തുടങ്ങി,

ഊഹിക്കാമല്ലോ ഒന്നിനും കൊള്ളാത്ത ഭർത്താവ് ഉള്ള ഒരു പെണ്ണ് വെളിയിൽ ഇറങ്ങി ജോലിക്ക് പോയാൽ ഉള്ള അവസ്ഥ

നാട്ടുകാർ അവളുടെ കഷ്ടപാട് ഒന്നും കണ്ടില്ല,പക്ഷേ അവളുടെ ശരീരം ശരിക്കും കാണാൻ തുടങ്ങി അകക്കണ്ണിലൂടെ.

ഓരോരുത്തരുടേം മോഹങ്ങൾ കഥകൾ ആയി നാട്ടിൽ പാട്ട് ആയി.

അവൾക്കു വീട്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങാൻ വയ്യാത്ത അവസ്ഥ ആയി,

അല്ലാതെ വരാൻ അവൾ കല്ലു കൊണ്ട് സൃഷ്ഠിക്കപെട്ടവൾ അല്ലായിരുന്നു

കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല, ദ്രോഹികൾ

അവസാനം ആയി
അവൾ ജോലിക്ക് പോയിട്ട് വന്ന ദിവസം അവൾ എല്ലാവർക്കും ബിരിയാണി മേടിച്ചു കൊണ്ടാണ് വന്നത്,

ഞാൻ ചോദിച്ചു

“എന്താടോ ഇത്ര സന്തോഷം?”

“ഞാൻ ഇനി മുതൽ ജോലിക്ക് പോകുന്നില്ല. മടുത്തു ചേട്ടാ അപമാനം,”

“26 വയസ് അല്ലെ ഉള്ളു എല്ലാവർക്കും വേണ്ടത് എന്റെ ശരീരം ആണ് ”

“ജോലിക്ക് പോയില്ലെങ്കിൽ എങ്ങനെ കുഞ്ഞുങ്ങളെ നോക്കും? ”

ഞാൻ ദുഃഖത്തിൽ ചോദിച്ചു

“ഈ ബിരിയാണി കഴിച്ചു കഴിഞ്ഞാൽ പിന്നെ അവരേം നമ്മൾ നോക്കണ്ട,”

“നമ്മളെ ഇങ്ങനെ ആക്കിയ ദൈവത്തിനു തന്നെ കൊടുക്കാൻ പോകുവാണ് ”

“എന്താ ഈ പറയുന്നത് ഒന്നും അറിയാത്ത മക്കളെ കൊല്ലാനോ? ”

സർവ്വതും തകർന്നു പോകുന്നത് ഞാൻ അറിഞ്ഞു

“അതെ
അല്ലങ്കിൽ രണ്ടു പെൺമക്കളേം കുറച്ചു കൂടി കഴിഞ്ഞാൽ നാട്ടുകാർ കൊണ്ട് നടക്കും,
കണ്ണും കാതും ഇല്ലാത്ത സമൂഹമാണ്.
ദയവു ഇല്ലാത്ത ആൾക്കാർ, ”

“വേണ്ട ഏട്ടാ ഈ ജീവിതം
അവർക്കു ഇനി വരും ജന്മം എങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ”

“ഈ പാപം ചെയുന്ന എനിക്ക് ജന്മം കിട്ടിയില്ല എങ്കിലും ”

ഞാൻ ഒന്ന് മൂളിയതെ ഉള്ളു,

കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നു

ഞാൻ പറഞ്ഞു എന്നും കഴിക്കും പോലെ ഞാൻ ആദ്യം കഴിക്കാം

അവൾ പറഞ്ഞു ഇന്ന് അതുവേണ്ട മക്കൾ ആദ്യം കഴിച്ചോട്ടെ, അവർ കഴിക്കുന്നത് കണ്ടിട്ട് വേണം നമുക്ക് കഴിക്കാൻ

മക്കൾ കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒന്നും അറിയാതെ മയങ്ങി കിടക്കുന്നത് ഞാൻ കണ്ടു,
എന്റെ കട്ടിലിൽ ഇരുന്നു ആണ് കഴിച്ചത്, വിഷം അവരെ മരണത്തിനു വിട്ടു കൊടുക്കുമ്പോൾ അവർ എന്റെ തളർന്ന കാലുകകളിൽ അഭയം തേടിയിരുന്നു, അച്ഛൻ രക്ഷിക്കും എന്നാ വിശ്വാസം ആണോ, എനിക്ക് അറിയില്ല

ഭാര്യ സങ്കടം സഹിക്കാൻ ആവാതെ നെഞ്ച് പൊട്ടി കരയുനുണ്ടാരുന്നു, വയറ്റിൽ കിടന്നപ്പോൾ അവൾ കഴിച്ചതിന്റെ പങ്കു കഴിച്ചു വളർന്ന പിള്ളേരല്ലേ, അമ്മ കൊടുത്തത് അവർ സന്തോഷത്തോടെ കഴിച്ചു ഈ ലോകത്തോട് വിട പറഞ്ഞു

ഏട്ടാ ഇനി നമ്മുക്ക് എന്തിനാണ് ഈ ലോകത്തിൽ സമയം അനുവദിക്കുന്നത്, പോകണ്ടേ നമുക്കും മക്കളുടെ അടുത്തേക്ക്

വേണം എത്രയും പെട്ടെന്നു പോകണം, ഈ നശിച്ച ലോകത്ത് നിന്നും

അവൾ ഞങ്ങൾക്ക് കഴിക്കാൻ ബിരിയാണി എടുത്തു, ഞാൻ പറഞ്ഞു എനിക്ക് താ ആദ്യം

വേണ്ട നമുക്ക് ഒരുമിച്ചു കഴിക്കാം

ഞങ്ങൾ ഒരുമിച്ചു കഴിച്ചു, 3 പിടി അകത്തു ചെന്നപ്പോൾ തന്നെ എന്റെ വാമഭാഗം, എന്റെ താലി അണിഞ്ഞ തമ്പുരാട്ടി, എന്റെ നേർപകുതി, എന്റെ ജീവന്റെ ജീവൻ,
വിഷത്തിന്റെ തീവ്രതയിൽ മരണത്തിലേക്ക് നടന്നു നീങ്ങുന്നത് ഞാൻ കണ്ടു

ഞാൻ എന്റെ മരണത്തിലേക്ക് ഉള്ള യാത്രയിൽ കണ്ട കാഴ്ചകൾ എല്ലാം ദുഃഖം നിറഞ്ഞത് ആയിരുന്നു

വേദന നിറഞ്ഞ ജീവിതം തന്ന ദൈവത്തോട് പരാതി ഇല്ല, ഇങ്ങനെ ഒരു ജീവിതം തന്ന ദൈവത്തിനു തിരിച്ചു കൊടുക്കാൻ നല്ലത് ഒന്നും ഇല്ല, ഞാനും എന്റെ ഭാര്യയും മക്കളും കൂടി കണ്ട സ്വപ്‌നങ്ങൾ ഒഴികെ
ഞാൻ എന്റെ സ്വപ്നം ദൈവത്തിനു വിൽക്കുന്നു

അപ്പോളേക്കും ആ വീടിന്റെ മുകളിൽ ഭാര്യയുടെയും, മക്കളുടെയും ആത്മാക്കൾ അവരുടെ അച്ഛനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

ഞങ്ങളുടെ ഉള്ളിൽ തിങ്ങി കിടന്ന മേഘങ്ങൾ അപ്പോൾ പുറത്ത് മഴയായി പെയ്യുണ്ടായിരുന്നു