കല്യാണ പിറ്റേന്ന്

ആദ്യരാത്രി കഴിഞ്ഞു പിറ്റേ ദിവസം വെളുപ്പിനെ ഞാൻ ഉണർന്നു.കല്യാണം കഴിഞ്ഞാൽ വന്നു കയറുന്ന പെണ്ണ് തണുത്ത വെളുപ്പാൻ കാലത്ത് തന്നെ കുളിക്കണം.പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കണം.വീട്ടിൽ ആരെങ്കിലും ചായയിട്ട് തന്നാൽ ഭർത്താവിനു കൊണ്ടു കൊടുക്കണം.ഇതൊക്കെ ഒരു സ്ഥിരം പതിവാണ്. എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ…

ഞാൻ ഭർത്താവിനെ നോക്കി.അദ്ദേഹം മൂടിപ്പുതച്ച് ഒടുക്കത്തെ ഉറക്കം.ഇതിയാനു ഉറങ്ങാമെങ്കിൽ പിന്നെ എനിക്ക് മാത്രമെന്താ തൊട്ടുകൂടായ്മ. ഞാനും പുതപ്പ് തലവഴിമൂടിയൊരറ്റ ഉറക്കം.തണുപ്പ് സമയം ആയതിനാൽ അടിപൊളി….

പിന്നെ ഞാൻ എഴുന്നേൽക്കുന്നത് ആരോ തട്ടി വിളിച്ചപ്പഴാണ്.ഭർത്താവ് ബെഡ്കോഫിയുമായി മുന്നിൽ നിൽക്കുന്നു. ആൾ കുളിച്ച് ഒരുങ്ങി സുന്ദരക്കുട്ടപ്പനായിട്ടുണ്ട്.എനിക്ക് നേരെ ചായക്കപ്പ് നീട്ടി.മടിക്കാതെ തന്നെ ഞാൻ വാങ്ങിയങ് ഒരൊറ്റ മോന്ത്.ഭാഗ്യം ചൂട് കുറവായിരുന്നു.തണുപ്പ് കാരണം പല്ലുകൾ കൂട്ടിമുട്ടുന്നുണ്ട്.അതിനിടയിൽ വായും മുഖവും കഴുകുന്ന കാര്യം ഞാൻ മറന്നു….

“രാവിലത്ത കാപ്പിക്ക് എന്നതാ വേണ്ടേ.”

“.പുട്ടും ബീഫ് കറിയും.”.ഞാൻ പെട്ടെന്ന് പറഞ്ഞു

ഭർത്താവ് അടുക്കളയിലേക്ക് പോയി.ഞാൻ കുറച്ചു നേരം കൂടി കിടന്നു.മടി അല്ലാതെന്ത്.സമയം ഏട്ടായി.ഞാൻ ബാത്ത് റൂമിൽ കയറി ഫ്രഷായി.ഡൈനിംഗ് ടേബിളിൽ ചെല്ലുമ്പോൾ എല്ലായിടത്തും അവിടെയുണ്ട്.ഞാനാരെയും മൈൻഡ് ചെയ്യാതെ കാപ്പി കുടിച്ചു.വയറു കത്തുകയാണ്.അപ്പോൾ ആദ്യം നമ്മുടെ വിശപ്പ് മാറ്റുക…