ഖൽബിലെ മൊഞ്ചത്തി – 1

ഞാൻ ഫൈസൽ,അത്യാവിശം നല്ല കുടുംബത്തിലെ പയ്യൻ ആണെന്നൊക്കെ പറയാം….നാട്ടുകാർക്ക് എന്നെ പറ്റിയുള്ള അഭിപ്രായം അറിയില്ലാട്ടോ…എങ്കിലും ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്…പിന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരാളെ ഉള്ളു..അതെന്റെ വീട്ടിൽ ഉള്ള ആളാണ് എന്റെ പുന്നാര പെങ്ങൾ…അവൾക്ക് എന്റെ കുറ്റം കണ്ടുപിടിക്കാൻ നേരം ഉള്ളു….ഉപ്പയും,ഉമ്മയും പെങ്ങളും ഞാനും മാത്രമുള്ള ഒരു കൊച്ചു കുടുംബം ആണ് എന്റേത്…ഇപോ താമസിക്കുന്ന വീട്ടിൽ നിന്ന് കുറച്ച് അകലെ വേറെ ഒരു വീട്ടിലേക്ക് താമസം മാറുകയാണ്…അതിന്റെ തയ്യാറെടുപ്പിലാണ് എല്ലാവരും…,
ഡാ… ഫൈസലെ…നീ അവിടെ എന്താ പണി…ഒന്നിങ്ങു വാ…
ആഹ്…ഉമ്മ വിളി തുടങ്ങി…
എന്താ ഉമ്മാ…ഞാൻ ഇവിടെ ഉണ്ട്…!!
ഡാ… അവൾ ഡ്രസ് ഒക്കെ എടുത്തു വെച്ചു…നീ എന്തെടുക്കുവാ..നാളെ രാവിലെ പോവാൻ ഉള്ളതാ… ഉപ്പാന്റെ വഴക്ക് കേൾക്കണ്ടെങ്കിൽ പെട്ടെന്ന് എല്ലാം എടുത്തു വെക്ക്….!!
ഓഹ്…അവൾക്ക് വേറെ പണിയൊന്നും ഇല്ലല്ലോ…ഞാൻ എടുത്തു വെച്ചോളാം..!!
പിന്നേ.. ഇക്കാക്കക്ക് എന്താ ഇത്ര പണി…വെറുതെ എന്റെ വായീന്നു കേൾക്കാൻ നിക്കണ്ട…!!
ഒന്നു പോടി…എന്താ ഇപോ ഇത്ര കേൾക്കാൻ… ഉമ്മാ…പുതിയ വീടൊക്കെ എങ്ങനെ അടിപൊളി ആണോ…!!
നിന്റെ ഉപ്പ യല്ലേ…കണ്ടുപിടിച്ചത് നല്ലതാവും…!!
ഉവ്വ്…വീട് ഒന്നും അല്ല ഉമ്മാ ഇക്കാക്ക നോക്കുന്നത് വായി നോട്ടത്തിന് പറ്റിയ ഏരിയ ആണൊന്ന… !!
ഇവളിന്ന് കയ്യീന്ന് മേടിക്കും മിണ്ടാതെ പോടി….!!
ഷെമി…നീയൊന്ന് മിണ്ടാതെ ഇരിക്ക്..
കണ്ണിൽ കണ്ടാൽ അപ്പോ തുടങ്ങും രണ്ടും…!!
ദേ…ഉപ്പ വരുന്നു…ഞാൻ പോയിട്ടോ…!!

ഇക്കാക്ക മുങ്ങി…ഇനി എപ്പോഴാണോ പൊങ്ങുന്നത്…!!
പിറ്റേന്ന് രാവിലെ പുതിയ വീട്ടിലേക്ക് വന്നു..
നേരത്തെ താമസിച്ച സ്ഥലത്തു നിന്നും ഒരുപാട് ദൂരെ ആണ്…ഉപ്പാക്ക് ജോലിക്ക്
പോവാനുള്ള എളുപ്പം നോക്കിയാണ് ഇങ്ങോട്ട് മാറിയത്…
ആഹാ…നല്ല അടിപൊളി വീട്…രണ്ടു നില
ആണ്..ഡീ… ഞാൻ ഇപ്പോഴേ..പറഞ്ഞേക്കാം താഴത്തെ നിലയിലെ റൂമിൽ നിങ്ങളൊക്കെ…മുകളിൽ
ഞാൻ മാത്രം ഒറ്റക്ക്…!!
അയ്യട…ആഗ്രഹം കൊള്ളാം.. ഇന്നാ പിന്നെ അവിടെ എന്തു നടന്നാലും നമ്മൾ അറിയില്ലല്ലോ…!!
ഒന്നു പോടി…നീ എന്താ ഉദ്ദേശിച്ചത്…!!
ഏയ്‌…ഒന്നൂല്ലേ…നമ്മളെ വിട്ടേക്ക്…!!
അങ്ങനെ വിടാൻ പറ്റില്ല…നിന്റെ ഡിഗ്രി
ഒന്നു കഴിഞ്ഞോട്ടെ…ഏതെങ്കിലും ഒരുത്തനെ കൊണ്ട് കെട്ടിക്കും നിന്നെ…ഇന്നാലെ എനിക്ക് സമാധാനം കിട്ടു.!!…
ആഹാ…മിക്കവാറും നടന്നത് തന്നെ…!!
പിന്നേ… കാണാലോ….!!
ഉം..കാണാം കാണാം…!!
ഇക്കാക്ക ആണെന്നുള്ള ഒരു ബഹുമാനം പോലും ഇല്ല…എന്തൊരു സാധനം..!!
ഏയ്‌…എനിക്ക് തീരെ ബഹുമാനം ഇല്ല..!!
തുടങ്ങി…പിന്നേം..തർക്കിച്ചു നിക്കാതെ ഇതൊക്കെ അടുക്കി വെക്ക്…!! ഉമ്മ ദേഷ്യപ്പെടാൻ തുടങ്ങി…

എന്തായാലും വീടും പരിസരവും എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി…
ആരെയാണാവോ..നോക്കുന്നത്…!!
ദേ…പിന്നെയും വന്നു…!!
ആഹ്..വരും..രണ്ടാം നിലയിൽ നിന്ന് താഴെ റോഡിലേക്ക് നോക്കിയാൽ ഒരുപാട് കാഴ്ചകൾ ഉണ്ടല്ലോ അല്ലെ…!!
ആഹ് ഉണ്ട്..നിനക്ക് എന്താടി..ഞാൻ നോക്കുന്നതിന്…!!
ഏയ്‌…എനിക്ക് ഒരു കുഴപ്പവും ഇല്ല…വലിയ പഠിത്തം പഠിച്ചിട്ട്…ജോലിക്കും
പോവാതെ ഇങ്ങനെ വായി നോക്കി നിൽക്കാൻ നല്ല രസം ആണല്ലോ…!!
അത്…അവള് പറഞ്ഞത് ശെരിയ…ഇപോ
ജോലിയൊന്നും ഇല്ല..ഇനി ഇവിടെ എവിടെയേലും
നോക്കണം…ഇങ്ങനെ ഇരുന്നാൽ പറ്റില്ല..
അതേയ്..മോള് പോവാൻ നോക്ക്
ജോലിയൊക്കെ ഞാൻ കണ്ടുപിടിച്ചോളാം.!!
അല്ലേലും തന്നെ കണ്ടുപിടിക്കണം..ആരും
സഹായിക്കില്ല…മനസ്സിലായോ..ഞാൻ പോകുവാ…ഇരുന്നു ചിന്തിക്ക്….!!
ഹോ…ഇനി ഇപോ ചിന്തിക്കാതെ പറ്റില്ല..
അല്ലെങ്കിൽ ഉപ്പാന്റെ വക..അടുത്തത് കേൾക്കും