പടയോട്ടം 1

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം.

“കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യം പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും..”

പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി വളരെ പാടുപെട്ട് എഴുന്നേറ്റ് സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.

“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..” അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ അപരനോട് പറഞ്ഞു.

“ഇവന്‍ കുറേക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ? ഏതായാലും അവന്‍ അവന്റെ വരവറിയിച്ചു..കേശവന്റെ കാര്യം കഷ്ടം തന്നെ…ഒരിടിക്ക് അവന്‍ തീര്‍ന്നു” മറ്റൊരാള്‍ പറഞ്ഞു.

“കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു….” അത് വേറെ ഒരാളുടെ അഭിപ്രായം ആയിരുന്നു.

“എന്തായാലും ഇവന്‍ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണ്..കണ്ടില്ലേ കേശവന്റെ പരുവം..അവനിനി വല്ല ആശൂത്രീലും പോയി ചികിത്സിക്കേണ്ടി വരും..”

“ചികില്‍സിക്കട്ടെ..അവനും ഇതുപോലെ കുറേപ്പേരെ തല്ലിയിട്ടില്ലേ..ചെയ്യുന്നതിന്റെ ഒക്കെ ഫലം ഇന്നല്ലെങ്കില്‍ നാളെ എല്ലാര്‍ക്കും കിട്ടും..ഇതും അതുപോലെ കണ്ടാല്‍ മതി..”

“എന്നാലും ഈ ചെക്കന്‍ ആള് മറ്റാരെയും പോലെയല്ല..വല്ലാത്തൊരു ജന്മം ആണ് അവന്റേത്..എനിക്ക് അവനെ കാണുന്നത് തന്നെ പേടിയാണ്” ആദ്യം സംസാരിച്ച മധ്യവയ്സകന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് അറിയില്ലേ…കുട്ടികള്‍ ഇല്ലാതിരുന്ന ശങ്കരന്റെ ഭാര്യയ്ക്ക് അമ്പലനടയില്‍ നിന്നും കിട്ടിയ സന്താനം ആണ് വാസു..ദേവന്‍ നല്‍കിയ കുഞ്ഞാണ് എന്നും പറഞ്ഞാണ് ആ പാവം അവനെ വളര്‍ത്തിയത്..പക്ഷെ വളര്‍ന്നപ്പോള്‍ അല്ലെ അവന്റെ വിശ്വരൂപം മനസിലായത്..ജാരസന്തതി അല്ലെ..അതിന്റെ ഗുണം കാണാതിരിക്കുമോ..” ഒരാള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.

“അതെയതെ..ശങ്കരനും അവന്റെ മോള്‍ക്കും ഇവനെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു..ഇപ്പോള്‍ എങ്ങനാണ് എന്നറിയില്ല..ഇവന്‍ കുറെ ഏറെക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ..അവന്റെ പോക്കോടെ ആണ് കേശവനും കുറെ ഞാഞ്ഞൂലുകളും തല പൊക്കാന്‍ തുടങ്ങിയത്…..”

“ശങ്കരന് മോള്‍ ഉണ്ടായ ശേഷമാണ്‌ ഇവനോട് സ്നേഹം ഇല്ലാതായത്..പക്ഷെ രുക്മിണിക്ക് അവനെ അന്നും ഇന്നും ജീവനാ..വളര്‍ത്തമ്മയെന്നു പറഞ്ഞാല്‍ ഇവനും ജീവന്റെ ജീവനാ…അവള് പറഞ്ഞാല്‍ മാത്രമേ ഇവന്‍ അനുസരിക്കൂ..രുക്മിണി പറയുന്നതിനപ്പുറം വാസു ഒരിഞ്ചു ചലിക്കില്ല….”

“പക്ഷെ ആ പെണ്ണ്പെണ്ണുണ്ടല്ലോ…ശങ്കരന്റെയും രുക്മിണിയുടെയും മോള്‍..ഭൂലോക രംഭ…അവള്‍ക്ക് ഇവനോട് ഭയങ്കര വെറുപ്പാണ്…ഈ കണ്ണില്‍ ചോര ഇല്ലാത്തവന്‍ അതിനെ വല്ലോം ചെയ്തേക്കുമോ എന്നൊരു ഭയം ശങ്കരനുണ്ട്…അവനും ഇപ്പോള്‍ ഇവനെ പേടിയാ……”

ആളുകള്‍ അവനെക്കുറിച്ചു ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കെ വാസു ചന്തയില്‍ നിന്നും നേരെ ഷാപ്പിലേക്ക് ആണ് പോയത്. നേരെ അവിടെ കയറി രണ്ടു ഗ്ലാസ് സ്പിരിറ്റ്‌ കുടിച്ച് മൂന്നു മുട്ടകളും തിന്നിട്ട്, കുറച്ചു മദ്യം ഒരു കുപ്പിയില്‍ വാങ്ങി ഇടുപ്പില്‍ തിരുകിയിട്ട് അവന്‍ ഇറങ്ങി.

അഞ്ചേമുക്കാല്‍ അടി ഉയരവും ഒത്ത ശരീരവും ഉള്ള വാസുവിന് പ്രായം 25 ആണ്. അനാഥനായ അവനെ അമ്പലത്തിലെ പൂജാരിയാണ്‌ മക്കള്‍ ഉണ്ടാകാതിരുന്ന ശങ്കരന്റെ ഭാര്യ രുക്മിണിക്ക് കാണിച്ചു കൊടുത്തത്. എവിടെ നിന്നോ വന്നു കയറിയ അഞ്ചു വയസുകാരനായ സുന്ദരനായ ആണ്‍കുട്ടിയെ അവിടെ നിന്നും പറഞ്ഞു വിടാന്‍ അയാള്‍ പലവുരു ശ്രമിച്ചിട്ടും നടന്നില്ല. രാത്രി തനിച്ച് അവന്‍ യക്ഷി അമ്പലത്തിന്റെ നടയില്‍ കിടന്നുറങ്ങി. ആ ചെറിയ പ്രായത്തില്‍പ്പോലും അവന് ഭയമെന്ന വികാരം ഉണ്ടായിരുന്നില്ല. മറ്റാരും നോക്കാനില്ലാത്ത അവന് പൂജാരി തന്നെ വീട്ടില്‍ നിന്നും ആഹാരം എത്തിച്ചു നല്‍കി. അമ്പലത്തില്‍ തൊഴാന്‍ വരുന്ന പലരോടും കുട്ടിയുടെ കാര്യം പറഞ്ഞെങ്കിലും ആരും അവനെ സ്വീകരിക്കാനോ സഹായിക്കാനോ തയാറായില്ല. ഏതോ ഭിക്ഷാടന സംഘത്തിന്റെ കൈയില്‍ ആയിരുന്ന അവന്‍ അവിടെ നിന്നും ഓടി രക്ഷപെട്ടു വന്നതാണ്‌ എന്ന് ഒരിക്കല്‍ അയാള്‍ അവനില്‍ നിന്നും മനസിലാക്കി. അതോടെ അയാള്‍ക്ക് അവനെ പറഞ്ഞയയ്ക്കാന്‍ മനസുംതീരെ മനസ് വന്നില്ല. ആരെങ്കിലും സ്വീകരിക്കാന്‍ മനസ് കാണിക്കുന്നത് വരെ അവനവിടെ കഴിഞ്ഞോട്ടെ എന്നയാള്‍ അവസാനം തീരുമാനിച്ചു.

അങ്ങനെയിരിക്കെ കുട്ടികള്‍ ഉണ്ടാകാനായി നിരന്തരം നേര്‍ച്ചകള്‍ നേര്‍ന്ന് സ്ഥിരം അമ്പലത്തിലെ സന്ദര്‍ശക ആയിരുന്ന രുക്മിണി എന്ന യുവതിയോട് പൂജാരി വാസുവിന്റെ കാര്യം പറഞ്ഞു. അവള്‍ക്ക് എന്തോ കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടമായി. പക്ഷെ ഭര്‍ത്താവ് ശങ്കരന്‍ അവളെ എതിര്‍ത്തു. മക്കളില്ലാത്ത തങ്ങള്‍ക്ക് ദേവന്‍ നല്‍കിയ ദാനം ആണ് അവനെന്നു പറഞ്ഞാണ് അവസാനം രുക്മിണി ശങ്കരനെക്കൊണ്ട് സമ്മതിപ്പിച്ചത്. പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസ് നടത്തുന്ന ശങ്കരന് പണം ഇഷ്ടം പോലെ ഉണ്ട്. തന്റെ സ്വത്ത് തന്റേതല്ലാത്ത ഒരുത്തന്‍ കൊണ്ടുപോകുമല്ലോ എന്നുള്ള ചിന്തയാണ് വാസുവിനെ ദത്തെടുക്കുന്നതില്‍ അയാള്‍ വൈമനസ്യം കാണിക്കാന്‍ ഉണ്ടായ പ്രധാന കാരണം. പക്ഷെ രുക്മിണിയെ അതിയായി സ്നേഹിച്ചിരുന്ന ശങ്കരന്‍, അവള്‍ അവനെ ഇഷ്ടപ്പെട്ടുപോയി എന്ന കാരണത്താല്‍ അവസാനം സമ്മതം മൂളുകയായിരുന്നു; മനസില്ലാമനസോടെ. അതുകൊണ്ട് തന്നെ രുക്മിണിയെപ്പോലെ അവനെ മകനായി കാണാന്‍ ശങ്കരന് സാധിച്ചിരുന്നില്ല. അയാള്‍ക്ക് തന്നെ ഇഷ്ടമല്ല എന്ന് വാസുവും വന്ന നാള്‍ മുതല്‍ മനസിലാക്കിയതാണ്. തരം കിട്ടുമ്പോള്‍ ഒക്കെ അവനെ അധിക്ഷേപിക്കാനും ശകരിക്കാനും അടിക്കാനും ശങ്കരന്‍ ഉത്സാഹിച്ചിരുന്നു. പക്ഷെ രുക്മിണി അവനെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ചതിനാല്‍, അവന്‍ അവിടെ ജീവിച്ചു പോന്നു എന്ന് മാത്രം. ശങ്കരന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം അവന് ചെറുപ്രായത്തില്‍ തന്നെ ദുഃഖം സമ്മാനിച്ചിരുന്നു.

അങ്ങനെയിരിക്കെ, വാസു വന്ന് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ആ വീട്ടിലേക്ക് സന്തോഷം വിരുന്നെത്തിയത്. വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ ഇനി ബാക്കി ഒന്നുമില്ലാതെ പ്രതീക്ഷ പൂര്‍ണ്ണമായി അസ്തമിച്ച ആ സമയത്താണ് രുക്മിണി അത്ഭുതകരമായി ഗര്‍ഭവതി ആയത്. ശങ്കരനും രുക്മിണിയും അതിസന്തോഷത്തോടെ ആയിരുന്നു ഡോക്ടറുടെ വായില്‍ നിന്നും ആ ഹൃദയം നിറച്ച വാര്‍ത്ത കേട്ടത്. വാസു വീട്ടില്‍ വന്നതിന്റെ ഐശ്വരമാണ് അതെന്നു രുക്മിണി പറഞ്ഞപ്പോള്‍ ശങ്കരന്‍ മറുപടി ഒന്നും പറഞ്ഞില്ല. അയാള്‍ ന്‍ അവനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. രുക്മിണിക്ക് അവനോടുള്ള ഇഷ്ടം കാരണം ശങ്കരന്‍ തന്റെ ആഗ്രഹം തല്ക്കാലം മനസ്സില്‍ തന്നെ സൂക്ഷിച്ചു. അങ്ങനെ അവര്‍ക്ക് വെളുത്ത് തുടുത്ത് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ദിവ്യ എന്ന് പേരും ഇട്ടു.

ശങ്കരന്‍ വാസുവിനെ തന്റെ മകളെ തൊടുന്നതില്‍ നിന്നും അടുത്തേക്ക് വരുന്നതില്‍ നിന്നുപോലും ശക്തമായി വിലക്ക് ഏര്‍പ്പെടുത്തി.

“എടാ എമ്പോക്കി ചെക്കാ..മോളുടെ അടുത്തു നീ ചെന്നു പോകരുത്..ദൂരെ മാറി നിന്നോണം..കേട്ടല്ലോ?”

ഒരിക്കല്‍ അവളെ താലോലിച്ചുകൊണ്ടിരുന്ന വാസുവിന്റെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് ശങ്കരന്‍ അലറി. വാസു നിസ്സഹായനായി കരഞ്ഞുകൊണ്ട് തലയാട്ടി.

“എന്താ ചേട്ടാ ഇത്..അവനും നമ്മുടെ മോനല്ലേ..ഇങ്ങനെയാണോ അതിനോട് സംസാരിക്കുന്നത്” ഇത് കണ്ടു വന്ന രുക്മിണി വാസുവിനെ തന്നോട് ചേര്‍ത്ത് അവന്റെ ചെവിയില്‍ തലോടിക്കൊണ്ട് ശങ്കരനെ ശാസിച്ചു.

“നിനക്കാ അവന്‍ മോന്‍..എങ്ങാണ്ട് കിടന്ന വയ്യാവലി..ത്ഫൂ..” നീട്ടി ഒന്ന് തുപ്പിയിട്ട് അയാള്‍ ഇറങ്ങിപ്പോയി.

“മോന്‍ കരയാതെ..അച്ഛന്‍ ചുമ്മാ പറയുന്നതാ..മോന്‍ വാ..അമ്മ ചോറ് തരാം” ഏങ്ങലടിച്ചു കരഞ്ഞ വാസുവിനെ ചേര്‍ത്തു പിടിച്ച് രുക്മിണി പറഞ്ഞു.

“ഇല്ല..ഞാന്‍ ആരും ഇല്ലാത്തവനാ..എന്നെ അച്ഛന് ഇഷ്ടമല്ല..ഞാന്‍ ഊര് തെണ്ടിയാണ് എന്ന് അച്ഛന്‍ എപ്പോഴും പറയും..” അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

രുക്മിണി നിലത്ത് കുന്തിച്ചിരുന്ന് അവന്റെ മുഖത്ത് ചുംബിച്ചു. അവളുടെ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകി.

“എന്റെ പൊന്നുമോന്‍ ഊരുതെണ്ടി അല്ല..മോന് ഈ അമ്മയില്ലേ..പിന്നെന്തിനാ കരയുന്നത്..” അവള്‍ അവന്റെ കവിളില്‍ തലോടിക്കൊണ്ട് അവനെ ആശ്വസിപ്പിച്ചു.

“അമ്മ കരേണ്ട..”

അവന്‍ അവളുടെ കവിളുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. രുക്മിണി പുഞ്ചിരിച്ചു.
അങ്ങനെ രുക്മിണിയുടെ കറ കളഞ്ഞ സ്നേഹവും ശങ്കരന്റെയും ദിവ്യയുടെയും വെറുപ്പും സ്വീകരിച്ച് വാസു വളര്‍ന്നു. ശങ്കരന്‍ അവനെ മനസില്ലാമനസോടെയാണ് പഠിപ്പിക്കാന്‍ വിട്ടത്. പക്ഷെ എന്നും അതിന്റെ ചിലവിനെ കുറിച്ച് പറഞ്ഞു ശങ്കരന്‍ അവനെ അധിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അഞ്ചാം ക്ലാസില്‍ തന്നെ അവന്‍ പഠനം അവസാനിപ്പിച്ചു. രുക്മിണി വളരെയേറെ നിര്‍ബന്ധിച്ചെങ്കിലും അവന്‍ അക്കാര്യത്തില്‍ അവളെ അനുസരിക്കാന്‍ തയാറായില്ല.

“എനിക്ക് ഒരു ഭിക്ഷക്കരനെപ്പോലെ ജീവിക്കാന്‍ വയ്യമ്മേ..അച്ഛന്‍ മനസില്ലാതെയാണ് എന്നെ അയയ്ക്കുന്നത്..വേണ്ട..എനിക്ക് പഠിക്കണ്ട”

അവന്‍ അമ്മയുടെ കാലുകളില്‍ പിടിച്ചു കരഞ്ഞുകൊണ്ട് അങ്ങനെ അപേക്ഷിച്ചപ്പോള്‍ രുക്മിണി പിന്നെയവനെ നിര്‍ബന്ധിക്കാന്‍ പോയില്ല. അവനെ പഠിപ്പിക്കാന്‍ അവള്‍ക്ക് സ്വന്തമായി പണവും ഉണ്ടായിരുന്നില്ല.

അങ്ങനെ വാസു വളര്‍ന്നു; ഒപ്പം ദിവ്യയും.
വീട്ടിലെ ഒട്ടുമിക്ക പണികളും ശങ്കരന്‍ അവനെക്കൊണ്ട് ചെയ്യിപ്പിച്ചു; അടുക്കളപ്പണിയൊഴികെ. മകള്‍ ഉണ്ടായതോടെ രുക്മിണിയുടെ വാക്കുകള്‍ക്ക് ശങ്കരന്‍ പഴയതുപോലെ വില നല്‍കാതായി. വാസുവിനോട് അവള്‍ക്കുള്ള സ്നേഹം ഇഷ്ടപ്പെടഞ്ഞതായിരുന്നു അതിന്റെ കാരണം. അമ്മയ്ക്ക് അവനോടുള്ള അതിരുകവിഞ്ഞ വാത്സല്യവും സ്നേഹവും ദിവ്യയെയും പ്രകോപിപ്പിച്ചിരുന്നു. അവള്‍ അവന്‍ കാരണം അമ്മയെ വകവയ്ക്കാതെയായി. ശങ്കരന്‍ മകളെ അമിത സ്വാതന്ത്ര്യം നല്‍കി, അവളുടെ ഇഷ്ടങ്ങള്‍ എല്ലാം സാധിച്ച് വളര്‍ത്തിയത് മെല്ലെമെല്ലെ അവളെ വഴിപിഴപ്പിച്ചു തുടങ്ങിയിരുന്നത് അയാള്‍ മനസിലാക്കിയിരുന്നില്ല.

പതിനഞ്ചു വയസ് കഴിഞ്ഞതോടെ വാസു പുറം ജോലികള്‍ക്കു പോകാന്‍ തുടങ്ങി. ശങ്കരന്‍ ഭിക്ഷപോലെ നല്‍കുന്ന ആഹാരം കഴിക്കാന്‍ കുറെയൊക്കെ പക്വത വന്നതോടെ അവനു മനസില്ലായിരുന്നു. അങ്ങനെ അവന്‍ ജോലി ചെയ്ത് പണം ഉണ്ടാക്കാന്‍ തുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ എന്ത് ജോലിയും അവന്‍ ചെയ്യുമായിരുന്നു. അവന് ഏതാണ്ട് ഇരുപത് വയസു പ്രായമായ സമയത്ത് ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് അവന്‍ അമ്മയ്ക്ക് ഒരു സാരിയും ബ്ലൌസും വാങ്ങി നല്‍കി. അതിന്റെയൊപ്പം ദിവ്യയ്ക്ക് അവന്‍ ഒരു പാവാടയും ബ്ലൌസും, അച്ഛന് ഒരു മുണ്ടും ഷര്‍ട്ടും കൂടിയും അവന്‍ വാങ്ങിയിരുന്നു.

“കണ്ട ഊര് തെണ്ടികളുടെ സമ്മാനമൊന്നും എനിക്ക് ആവശ്യമില്ല…”

ദിവ്യ അവന്‍ കൊടുത്ത വസ്ത്രം വലിച്ചെറിഞ്ഞുകൊണ്ട് വെറുപ്പോടെ പറഞ്ഞു. ശങ്കരനും അത് സ്വീകരിക്കാതെ അവനെ അധിക്ഷേപിച്ച് മടക്കി നല്‍കി. വാസുവിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു അത്. അച്ഛന്റെയും മകളുടെയും നിരന്തര അപമാനം കാരണം താന്‍ വീട് വിട്ടു പോകുകയാണ് എന്ന് അവന്‍ രുക്മിണിയോട് പലതവണ പറഞ്ഞെങ്കിലും അവള്‍ സമ്മതിച്ചില്ല. അവന്‍ പോയാല്‍ താന്‍ ജീവിച്ചിരിക്കില്ല എന്നവള്‍ കരഞ്ഞു പറഞ്ഞപ്പോള്‍ വാസു നിസ്സഹായനായി. അമ്മ വല്ല കടുംകൈയും ചെയ്യുമോ എന്ന ഭയം കാരണം അവന്‍ എല്ലാം സഹിച്ച്, അപമാനിതനായി അവിടെത്തന്നെ തുടര്‍ന്നു. പക്ഷെ ചെറുപ്രായത്തില്‍ത്തന്നെ നേരിടാന്‍ തുടങ്ങിയിരുന്ന ദുരനുഭവങ്ങള്‍ അവന്റെ മനസ്സ് കരുത്തുറ്റതാക്കി മാറ്റുന്നുണ്ടായിരുന്നു. ശാരീരികമായ കരുത്തും, മാനസിക കരുത്തും ഒരേപോലെ സമ്മേളിച്ചിരുന്ന അവനില്‍, പ്രകോപനങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവും വേരുറപ്പിച്ചു. ഒഴിവു സമയങ്ങളില്‍ അവന്‍ കുറെ അകലെയുള്ള ഒരു കളരിയില്‍ പോയി അടവുകള്‍ അഭ്യസിക്കാനും ആ സമയത്ത് തുടങ്ങിയിരുന്നു.

ശങ്കരന്‍ മകള്‍ക്ക് സകല സ്വാതന്ത്ര്യവും അനുവദിച്ചിരുന്നതിനാലും, അയാള്‍ സ്വയം രുക്മിണിയെ വിലവയ്ക്കാതെ മാറിയതുകൊണ്ടും അമ്മ പറയുന്നതിന് യാതൊരു വിലയും ദിവ്യയും നല്‍കിയില്ല. കൌമാരത്തിലേക്ക് പ്രവേശിച്ച അവള്‍ പക്ഷെ തനിക്ക് ബോധിച്ചതുപോലെ ജീവിച്ചു തുടങ്ങിയത് ശങ്കരന്‍ അറിയുന്നുണ്ടായിരുന്നില്ല. അമിതായ ശരീര വളര്‍ച്ചയും സൗന്ദര്യവും ഉണ്ടായിരുന്ന അവള്‍ക്ക് ആ പ്രായത്തില്‍ തന്നെ പല ആണ്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവള്‍ക്ക് പതിനെട്ട് വയസുള്ളപ്പോള്‍ നടന്ന ഒരു സംഭവമാണ് അവളെ വാസുവിന്റെ ഏറ്റവും വലിയ ശത്രു ആക്കി മാറ്റിയത്.

അന്ന് ശങ്കരനും രുക്മിണിയും കൂടി എവിടോ പോയിരുന്നു. വീട്ടില്‍ ദിവ്യ മാത്രം. ആരു കണ്ടാലും കൊതിക്കുന്ന സൌന്ദര്യമുണ്ടായിരുന്ന അവള്‍ക്ക് അമിതമായ കാമാസക്തി കൌമാരദശയില്‍ത്തന്നെ ഉണ്ടായിരുന്നു. വാസു ചരല് വരാനായി രാവലെ തന്നെ പോയിരുന്നു. അവനു ഇരുപത്തിനാല് വയസ് ആയിരുന്നു അപ്പോള്‍ പ്രായം. വീട്ടില്‍ ആരുമില്ലാതെ തനിച്ചായപ്പോള്‍ ദിവ്യയില്‍ കാമാസക്തി ഉടലെടുത്തു. അടുത്തിടെ അടുപ്പത്തിലായ രതീഷ്‌ എന്ന സഹപാഠിക്ക് അവള്‍ ഫോണ്‍ ചെയ്തു.

“എടാ രതീഷേ ഇവിടാരുമില്ല…ഞാന്‍ തനിച്ചേ ഉള്ളൂ…നീ വേഗം വരാമോ….” അവള്‍ കൊഞ്ചലോടെ അവനോട് ചോദിച്ചു.

“ആണോടി..ഊ..ഹമ്മേ.ഞാന്‍ ദാ എത്തിക്കഴിഞ്ഞു…..” രതീഷ്‌ അടക്കാനാകാത്ത ആര്‍ത്തിയോടെ പറയുന്നത് കേട്ടപ്പോള്‍ അവളുടെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നു..

“ശരി..താമസിക്കല്ലേ..വേഗം വാ….”

അവള്‍ വിരല്‍ വായില്‍ ഇട്ടുകൊണ്ട് അങ്ങനെ പറഞ്ഞ ശേഷം ഫോണ്‍ വച്ചു.
അവളും രതീഷും തമ്മില്‍ ഇഷ്ടത്തിലായിരുന്നു എങ്കിലും ദിവ്യയ്ക്ക് അവനോട് പ്രണയം ഒന്നുമുണ്ടായിരുന്നില്ല. സൗന്ദര്യവും കരുത്തുമുള്ള ഏത് ആണിനെ കണ്ടാലും അവള്‍ക്ക് അവരോട് ആസക്തി തോന്നുമായിരുന്നു. കുറെ നാളുകളായി രതീഷുമായി ബന്ധപ്പെടാന്‍ അവള്‍ മോഹിക്കുന്നുണ്ടായിരുന്നു എങ്കിലും രണ്ടുപേര്‍ക്കും അതുവരെ അവസരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാല്‍ രതീഷിന്റെ ചില വൈകല്യങ്ങള്‍ ദിവ്യ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടികളെ വലയിലാക്കി അവരുമായി ബന്ധപ്പെട്ട ശേഷം അതിന്റെ വീഡിയോ എടുത്ത് സൂക്ഷിക്കുന്ന ഒരു രീതി അവന്‍ പിന്തുടര്‍ന്നിരുന്നു. അവനു തോന്നുമ്പോള്‍ ഒക്കെ അവരെ വീണ്ടും ഉപയോഗിക്കാനുള്ള ആയുധമായാണ് അവനത് സൂക്ഷിച്ചിരുന്നത്.

മുന്‍വാതില്‍ തുറന്നിട്ട ശേഷം അവള്‍ അവന്‍ വരാനായി അക്ഷമയോടെ സ്വീകരണ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടയ്ക്കിടെ അവള്‍ പുറത്തേക്ക് നോക്കുന്നുമുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരു സൈക്കിളില്‍ രതീഷ്‌ എത്തി. അവനെ കണ്ടതോടെ ദിവ്യയുടെ സിരകള്‍ക്ക് തീപിടിച്ചു. അവന്‍ സൈക്കിള്‍ സ്റ്റാന്റില്‍ വച്ച ശേഷം ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീടിന്റെ ഉള്ളിലേക്ക് കയറി. ദിവ്യ വേഗം തന്നെ കതകടച്ചു. ഒരു ഇറുകിയ ടീ ഷര്‍ട്ടും ചുവപ്പും കറുപ്പും കലര്‍ന്ന പ്രിന്റ്‌ അരപ്പാവാടയും ആണ് അവള്‍ ധരിച്ചിരുന്നത്. പാവാടയുടെ താഴെ കൊഴുത്ത കണംകാലുകള്‍ നഗ്നമായിരുന്നു. അവയും അവളുടെ നിറഞ്ഞ മാറിടങ്ങളും കണ്ടപ്പോള്‍ രതീഷിന്റെ രക്തം തിളച്ചു. അവന്‍ അവളെ പിടിച്ചു ആര്‍ത്തിയോടെ കക്ഷങ്ങളില്‍ കൈ കടത്തി ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു. ഇരുവരും ഭ്രാന്തന്‍ വികാരത്തോടെ അധരപാനം കുറേനേരം തുടര്‍ന്നിട്ട് അകന്നു മാറി.

“എടി..നമുക്ക് ഇതിന്റെ വീഡിയോ എടുക്കാം..ഇടയ്ക്കിടെ ഇട്ടു കണ്ടു സുഖിക്കാമെടി..” കിതച്ചുകൊണ്ട് രതീഷ്‌ പറഞ്ഞു.

“എന്നാല്‍ നമുക്ക് എന്റെ റൂമില്‍ പോകാം നീ വാ..”

കാമം കൊണ്ട് അന്ധയായിപ്പോയിരുന്ന ദിവ്യ അതിനെ ഭവിഷ്യത്ത് ഓര്‍ക്കാതെ പറഞ്ഞു. രണ്ടുപേരും കൂടി അവളുടെ മുറിയില്‍ കയറി കതകടച്ചു.

“ഞാന്‍ മൊബൈല്‍ ഇവിടെ സെറ്റ് ചെയ്ത് വയ്ക്കാം…”
രതീഷ്‌ മേശയുടെ പുറത്ത് മൊബൈല്‍ വച്ച് വീഡിയോ നിലവാരം നോക്കിക്കൊണ്ട്‌ പറഞ്ഞു. ദിവ്യ എന്തിനും തയാറായിരുന്നു.

“മതി.. വാടാ..” അവള്‍ അക്ഷമയോടെ അവനെ വിളിച്ചു. അവന്‍ മൊബൈല്‍ കട്ടില്‍ കേന്ദ്രീകരിച്ച് വച്ച ശേഷം അവളുടെ അരികിലെത്തി.

“ദാ..ഇത്ര ഇടത്തിനും അപ്പുറം പോകരുത്…കേട്ടല്ലോ…” അവന്‍ പറഞ്ഞു. ദിവ്യയുടെ കൈകള്‍ അവനെ ചുറ്റി വരിഞ്ഞു കഴിഞ്ഞിരുന്നു. ഇരുവരും കട്ടിലിലേക്ക് മറിഞ്ഞു. രതീഷ്‌ അവള്‍ ക്യാമറയുടെ പരിധിയുടെ ഉള്ളില്‍ത്തന്നെ ആണ് എന്ന് ഇടയ്ക്കിടെ ഉറപ്പ് വരുത്തുണ്ടായിരുന്നു.

(തുടരും)