എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്..
“ടാ ശരതേ…” പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി രോഹിതായിരുന്നു അത്…
“നീ വൈകിയപ്പോൾ ഞാൻ കരുതി ഇനി വരവുണ്ടാവില്ലെന്ന്…”
“വരരുതെന്ന് കരുതിയതാ പിന്നെ നീ നിർബന്ധിച്ചോണ്ടാ….. അതു പോട്ടെ ബാക്കിയുള്ളോരൊക്കെ എവിടെ?…” “ഹാ.. അവരൊക്കെ അവിടെ ഹാളിലുണ്ട്.. നീ വാ നമുക്കങ്ങോട്ട് പോകാം…”
ഞങ്ങൾ രണ്ടു പേരും ഹാളിലേക്ക് നടന്നു… അവിടെ ഞങ്ങളുടെ പഴയ കോളേജ് യൂണിയൻ സെക്രട്ടറി റിയാസ് സ്റ്റേജിൽ കയറി നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു…
” നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷമുണ്ട്… ഇന്നത്തെ ഈ ഒത്തു ചേരലിൽ നമ്മുടെ ആ പഴയ കലാലയ ജീവിതം വീണ്ടും തിരിച്ചു വന്നതു പോലെ… പക്ഷേ.. നമ്മുടെ അരുൺ.. അവൻ ഇന്ന് നമ്മളോടൊപ്പം ഇല്ല… അവനെ ഓർത്ത് ഒരു പാട് സങ്കടമുണ്ട്.. എന്തിനവൻ ആത്മഹത്യ ചെയ്തു ഇന്നും ആർക്കും അറിയാത്തൊരു സത്യമാണ്… എനിക്ക് കൂടുതലൊന്നും പറയാനില്ല ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു… “റിയാസിന്റെ വാക്കുകൾ കേട്ട് എല്ലാവരുടേയും കണ്ണ് നിറയുന്നുണ്ടായിരുന്നു.. പക്ഷേ അതിനിടയിലും ഞാൻ അന്വേശിച്ചത് മറ്റൊരു മുഖമായിരുന്നു…
” ടാ… വാ.. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി.. നമുക്കും പോകാം.. “ഞാനും രോഹിതും ഭക്ഷണം കഴിക്കാൻ ചെന്നു..
ഭക്ഷണം കഴിച്ച് കഴ്ഞ്ഞ് ഞങ്ങൾ ഞങ്ങളുടെ ആ പഴയ ക്ലാസിലേക്ക് ചെന്നു… അവിടെ ഞാൻ കണ്ടു ഞാൻ അന്വേശിച്ച ആ മുഖം… അതേ അവൾ അശ്വതി… അവളെന്നെ നോക്കുന്നുണ്ടായിരുന്നു… അവൾക്കെന്നോട് എന്തൊക്കെയോ
സംസാരിക്കാനുണ്ടെന്ന് അവളുടെ ആ നോട്ടത്തിൽ എനിക്ക് കാണാം… പക്ഷേ ഞാനവളുടെഅടുത്തേക് ചെന്നില്ല.. ക്ലാസിൽ കൂട്ടുകാരെല്ലാവരും സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു ഞാനവിടെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ പോയിരുന്നു… ഞാനവളെ ഒന്നു വീണ്ടും നോക്കി അവളെന്നേയും.. ആ ഇരുത്തം എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടു പോയി…
‘അവൻ അരുൺ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അവനായിരുന്നു എനിക്ക് എല്ലാം… എനിക്ക് മാത്രമല്ല കോളേജിലുള്ള എല്ലാവർക്കും അവനെ ഒരുപാടിഷ്ടമായിരുന്നു… കാരണം.. പഠനത്തിലായാലും പഠനേതര വിശയത്തിലായാലും മുൻപന്തിയിലായിരുന്നു അവൻ ചുരുക്കി പറഞ്ഞാൽ കോളേജിലെ ഹീറോ എന്ന് തന്നെ പറയാം….
ഞാനും അവനും ബെസ്റ്റ് ഫ്രണ്ട്സായിരുന്നു….കോളേജ് ഹോസ്റ്റലിലായിരുന്നു ഞങ്ങൾ താമസം.. ഞങ്ങൾ രണ്ട് പേരും റൂം മേറ്റും… അന്ന് കലാലയ ജീവിതം അടിച്ചു പൊളിച്ചിരുന്ന കാലം ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോക്കും മറ്റും.. എല്ലാത്തിനും അവനായിരിക്കും മുന്നിൽ സാറമ്മാര് പിടിച്ചാൽ കേൾക്കുന്നത് ഫുൾ എനിക്കും.. ഞാനണവനെ വശളാക്കുന്നതെന്നും പറഞ്ഞ്…
കോളേജിലെ പെൺ കുട്ടികളെല്ലാം അവന്റെ പിന്നാലെ യായിരുന്നു പക്ഷേ ആർക്കും അവൻ തല വെച്ചു കൊടുക്കാറില്ലായിരുന്നു… ഒരാൾക്കൊഴികെ…’
“ടാ.. ശരതേ…” രോഹിതിന്റെ വിളിയാണ് എന്നെ ഓർമകളിൽ നിന്നും പിന്തിരിപ്പിച്ചത്..
“ഞങ്ങളെല്ലാവരും പോകുവാ നീ വരുന്നില്ലേ..?” “ഞാൻ വരാം നിങ്ങള് നടന്നോ..” “എന്നാ ശരി ഞങ്ങളിറങ്ങട്ടെ നമുക്ക് പിന്നീടൊരിക്കൽ കാണാം….”
” ശരി”
എല്ലാവരും പോയികഴിഞ്ഞപ്പോൾ ആ ക്ലാസ് മുറിയിൽ ഞാനൊറ്റക്കായി… വീണ്ടും ഞാനാ പഴയ ഓർമകളിലേക്കിറങ്ങിപ്പോയി… ‘സെക്കന്റിയറിൽ പഠിക്കുന്ന സമയത്ത്… അന്നായിരുന്നു ഞങ്ങളുടെ ക്ലാസിലേക്ക് പുതിയ ഒരധിദി വന്നത്… കാണാൻ അധി സുന്ദരിയായ ഒരു പെൺ കുട്ടി… അവൾ അശ്വതി… അന്നത്തെ ക്ലാസ് കഴിഞ്ഞ് ഞാൻ പോകാൻ നേരം ഞാനവളെ പരിചയപ്പെടാൻ ചെന്നു..
“ഹായ്.. ഞാൻ ശരത്.. എന്താ പേര്..” “അശ്വതി..” അങ്ങിനെ ഞങ്ങൾ പരിചയപ്പെട്ടു. ഞങ്ങൾ പെട്ടെന്ന് കൂട്ടായി.. അവളെനിക്ക് ഒരുകൂട്ടുകാരിയും ഞാനവൾക്ക് ഒരു കൂട്ടുകാരനും…
ഒരു ദിവസം കോളേജ് ഗ്രൗണ്ടിലെ ആ മരത്തണലിൽ ഞാനും അരുണും ഇരിക്കുകയായിരുന്നു… “ടാ… എന്തൊരു ഭംഗിയാ ല്ലെ അവളെ കാണാൻ..” “ആരെ കാണാൻ…”
“ടാ.. അവളെ അശ്വതിയെ…”
“എന്താ അളിയാ… ഒരു പ്രണയം മണക്കുന്നുണ്ടല്ലോ….” “അത് പിന്നെ അവളെ കണ്ട അന്നു മുതൽ തുടങ്ങിയതാടാ മനസ്സിലൊരു കുലുക്കം…” “മ്മ്.മ്മ്….” “ടാ അളിയാ നീയും അവളെ ബയങ്കര ഫ്രണ്ട്സല്ലേ… അവളെ ഒന്ന് സെറ്റാക്കി താടാ..” “അതു വേണോ.. ” “നീ നമ്മളെ മുത്തല്ലെടാ..” “മ്മ്മ്മ്… ശരി..” അവരെ ഒന്നിപ്പിക്കുക എന്ന ദൗത്യം ഞാനേറ്റെടുത്തു.. അങ്ങിനെ ഒരു ദിവസം അരുണിന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു… ആദ്യമൊക്കെ അവൾ എതിർത്തെങ്കിലും പിന്നീട് അവനെ മനസ്സിലാക്കിയപ്പോൾ അവളും അവനെ ഇഷ്ടപ്പെടാൻ തുടങ്ങി.. അവരെ തമ്മിൽ ഒന്നിപ്പിക്കുക എന്ന ദൗത്യം ഞാൻ നിറവേറ്റി… അവർ അവരുടെ ലോകത്തേക്ക് വഴിമാറാൻ തുടങ്ങി… അതിനിടയിൽ കട്ടുറുമ്പായി നിന്നിരുന്ന എന്നെ പോലും അവർ ഒഴിവാക്കി… അങ്ങനെയൊക്കെ യാണെങ്കിലും അവരുടെ ഇടയിലെ ഇണക്കങ്ങളിലും പിണക്കങ്ങളിലും മധ്യസ്ഥൻ ഞാൻ തന്നെയായിരുന്നു…. അങ്ങനെ രണ്ടാം വർഷവും കഴിഞ്ഞ് മൂന്നാം വർഷത്തിലേക്ക് കടന്നു… അപ്പോഴും അവർ ലൈലാ മജ്നുവിനെ പോലെയായിരുന്നു… ആയിടക്കാണ് കോളേജിൽ ഒരു സംഭവമുണ്ടായത്… സെക്കന്റിയറിൽ പഠിക്കുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്… മായ അതായിരുന്നു അവളുടെ പേര്… അശ്വതിയുടെ റൂം മേറ്റായിരുന്നു അവൾ… എന്തിനാ കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ആർക്കും മനസ്സിലായില്ല….
“ആരാ അവിടെ…” ആ ശബ്ദം വീണ്ടും ഓർമകളിൽ നിന്നെന്നെ ഉണർത്തി…
“ചോദിച്ചതു കേട്ടില്ലേ ആരാ അവിടേന്ന്…” പ്യൂൺ ചന്ദ്രേട്ടനായിരുന്നു
അത്… “ഞാനാ ചന്ദ്രേട്ടാ ശരത്…”
“ഹാ… മോനോ മോനിതുവരെ പോയില്ലേ എല്ലരും പോയല്ലോ… മോനെന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്….” “ഹേയ്… ഒന്നൂല്ല ചന്ദ്രേട്ടാ ഞാൻ വെറുതെ…” “മ്മ്മ്മ്…. അരുണിനെ കുറിച്ച് ആലോചിച്ചിരിക്കുകാവും…. നിങ്ങള് വലിയ
കൂട്ടായിരുന്നല്ലോ…” “ഹേയ് അങ്ങനെയൊന്നും ഇല്ല ചന്ദ്രേട്ടാ… നേരം കുറേ ആയി എന്നാ ഞാനിറങ്ങട്ടെ…. ” ” മോനേ നിങ്ങള് വലിയ കൂട്ടായിരുന്നല്ലോ അതു കൊണ്ട് ചോദിക്കുകയാ എന്തിനാ അരുൺ ആത്മഹത്യ ചെയ്തത്..
നിനക്കറിയാതിരിക്കില്ല….. “ഞാൻ ചന്ദ്രേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ക്ലാസിൽ നിന്ന് പുറത്തിറങ്ങി എന്റെ വണ്ടിയുടെ അടുത്തേക്ക് ചെന്നു….വണ്ടി സ്റ്റാർട്ട് ചെയ്ത് കോളേജ് ഗെയ്റ്റ് പിന്നിട്ടു…… അതേ ചന്ദ്രേട്ടൻ പറഞ്ഞത് ശരിയാ… എനിക്കറിയാം അവൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന്…… സത്യത്തിൽ അതൊരു ആത്മഹത്യ ആയിരുന്നോ…. അല്ല… എനിക്കും അവൾക്കും മാത്രം അറിയാവുന്ന സത്യം… അന്ന് അവസാനത്തെ എക്സാം കഴിഞ്ഞ് ഹോസ്റ്റലിലിരിക്കുന്ന സമയത്ത്…. ഓരോരുത്തരും വീട്ടിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു……
“ടാ…. നീ നാളെയല്ലേ പോകുന്നുള്ളൂ….” “മ്മ്മ്മ്….” അപ്പോ പിന്നെ നമുക്കിന്നൊരു സിനിമയൊക്കെ കണ്ട് ജോളിയായിട്ട് പിരിയാം ല്ലേ….. “മ്മ്… ശരി…” “ടാ ഞാനിപ്പോ വരാം എനിക്കൊരു കാൾ ചെയ്യാനുണ്ട്…..” “മ്മ് മ്മ്…. നടക്കട്ടെ നടക്കട്ടെ…” ഇതും പറഞ്ഞവൻ ഫോൺ വിളിക്കാനായി ടെറസിനു മുകളിൽ പോയി……. ഞാൻ താഴേക്കും ഇറങ്ങി…. ‘ഒരു തെണ്ടിയേയും കാണുന്നില്ലല്ലോ ഇവൻമാരൊക്കെ ഇതെവിടെ പോയി…’ അപ്പോഴാണ് അവിടേക്ക് അശ്വതി നടന്നു വന്നത്….അവളുടെ മുഖത്ത് എന്തൊക്കെയോ ദേഷ്യവും സങ്കടവും മിന്നി മറയുന്നുണ്ടായിരുന്നു….
“ഹാ ആരിത് അശ്വതിയോ നീ എന്താ ഇവിടെ..?”അരുണെവിടെ” ” അവൻ ടെറസിനു മുകളിൽ ഫോൺ വിളിക്കുന്നുണ്ട്… എന്താ പ്രശ്നം….?” അവളൊന്നും മിണ്ടാതെ ടെറസിനു മുകളിലേക്കോടി….
കുറച്ച് നേരമായിട്ടും അവർരണ്ടു പേരേയും കാണാഞ്ഞിട്ട് ഞാൻ മുകളിലേക്ക് ചെന്നു….. അപ്പോൾ അവിടെ….
” അതേടീ ഞാൻ എല്ലാവരേയും ചതിക്കുകയായിരുന്നു നീ പറയുന്നതൊക്കെ സത്യം തന്നെയാ…. നീ എന്താ കരുതിയത് നിന്റെ കൂട്ടുകാരി മായ വെറുതെയങ്ങ് ആത്മഹത്യ ചെയ്തതാണെന്നോ…… എനിക്ക് തോന്നിയ ഒരു മോഹം അത് മാത്രമായിരുന്നു അവൾ……. അങ്ങനെ എത്രയോ പെൺകുട്ടികൾ…. അതിൽ ഒന്ന് മാത്രമായിരുന്നു നീയും….. നിന്നെ കണ്ട അന്നു മുതൽ മോഹിച്ചതാണ് ഞാൻ….. അതിന് ഞാൻ അവനെ ശരതിനെ മുതലെടുത്തു…. പാവം മണ്ടൻ എല്ലാം
വിശ്വസിച്ചു….. പക്ഷേ നിന്റെ കാര്യത്തിൽ മാത്രം എനിക്കൊന്ന് പിഴച്ചു…… പക്ഷേ ആ പിഴവ് ഞാനിപ്പോഴങ്ങ് നികത്തുവാ…….. ”
” എടാ…. ദ്രോഹീ…. നീ ഇത്രയും വൃത്തികെട്ടവനായിരന്നല്ലേ…… അത്മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി… ഇത്രയും കാലം എല്ലാവരുടെ ഇടയിലും മാന്യനായി അഭിനയിച്ച്…… ഇല്ലെടാ….. നിനക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല…… “ഇതും പറഞ്ഞ് അവൾ അവനെ ടെറസിനുമുകളിൽ നിന്നും ഒറ്റ തള്ള് അവൻ താഴേക്ക് ചെന്ന് പതിച്ചു…..
” അശ്വതീ…. ” ” ശരത്…… ഞാൻ… ” ” വേണ്ട നീ ഒന്നും പറയണ്ട എല്ലാം എനിക്ക് മനസ്സിലായി…. ഞാനെല്ലാം കേട്ടു……….. “അപ്പോഴേക്കും താഴെ ആളുകൾ കൂടാൻ തുടങ്ങി……”
ഇനി നീ ഇവിടെ നിൽക്കുന്നത് ആപത്താണ് നീ ഇവിടെ വന്നത് ആരും കണ്ടിട്ടില്ല അതു കൊണ്ട് തന്നെ നീ ഇവിടെ വന്നിട്ടുമില്ല….. അവൺ ആത്മഹത്യ ചെയ്തതാണ് അത് മതി… നീ വാ…..
” ഞാനവളേയും കൂട്ടി ആരും കാണതെ താഴേക്കിറങ്ങി ഹോസ്റ്റലിന്റെ പുറകിലൂടെയുള്ള വഴിയിലൂടെ അവളെ പറഞ്ഞയച്ചു….. അന്ന് സത്യത്തിൽ നടന്നത് ഇതാണ്…….. ഇന്നും അതൊരു ആത്മഹത്യയായി നിലനിൽക്കുന്നു അതങ്ങിനെ തന്നെ നില നിൽക്കട്ടെ……
ഞങ്ങൾക്ക് രണ്ടു പേർക്കും അറിയുന്ന ആ സത്യം മറ്റൊരാളറിയാതെ ഞങ്ങളിൽ തന്നെ അവസാനിക്കട്ടെ…………