അനാർക്കലി – 1

അഗാധമായ ഒരു ഗർത്തത്തിലേക്ക് താണ് പോകും പോലെയാണ് ശ്രുതിക്ക് തോന്നിയത്.കൈകാലുകൾ ഉയർത്തി തുഴയാൻ ശ്രമിക്കും തോറും വീണ്ടും താണു പോകുന്നു.
“അർജുൻ….”അവൾ ഉറക്കെ കരഞ്ഞു.

മാഡം…. മാഡം… ആരോ വിളിക്കുന്നു.അവൾ ചുറ്റും നോക്കി.
അപരിചിതനായ ഒരാൾ മുന്നിൽ നിൽക്കുന്നു…. എവിടെയാണ് താൻ….?
അവൾ വീണ്ടും അയാളെ നോക്കി.
മാഡം….എന്തു പറ്റി? അയാൾ ചോദിച്ചു.
ഈശ്വരാ…. ടാക്സി കാറിലാണ് ഇരിക്കുന്നത്.അറിയാതെ മയങ്ങിപ്പോയി.
“നത്തിങ്ങ്ഐം ഫൈൻ…
വണ്ടിയെടുത്തോളൂ…. ശ്രുതി പറഞ്ഞു.
ഡ്രൈവർ അവളെ ഒന്ന് കൂടി നോക്കിയിട്ട് കാർ സ്റ്റാർട്ട് ചെയ്തു..അവൾ പുറത്തേക്ക് നോക്കി ഇരുന്നു.അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു വന്നു.
അപ്പോഴാണ് മോബൈൽ റിങ് ചെയ്തത്.
“ഏട്ടൻ കോളിംങ്….”
ആ…ഏട്ടാ അവൾ കോളെടുത്തു
“മോളേ നീ എവിടെയെത്തി?”ശരത് ചോദിച്ചു
“ഇനിയൊരു ഹാഫ് ആൻ അവർ എയർപോർട്ടിൽ എത്താൻ…..ശ്രുതി പുറത്തേക്ക് നോക്കി പറഞ്ഞു.
“ഊം… നിനക്ക് ഇന്ന് തന്നെ പോണമായിരുന്നോ ശ്രുതീ…. വർഷ ആകെ സങ്കടത്തിലാ… നീയല്ലാതെ വേറാരാ അവൾക്ക് കൂട്ട്? എന്നിട്ട് ആ നീ തന്നെ അവളുടെ കല്യാണത്തിന് ഉണ്ടാകാണ്ടിരിക്കുക…”ശരത് ചോദിച്ചു

“ഏട്ടാ….. എത്ര നാൾ കാത്തിരുന്നതാ ഞാനീ ജോലി… അത് അവൾക്കറിയാം അവൾക്കെന്നെ മനസിലാകും…. ശ്രുതി പറഞ്ഞു..
അവൾക്ക് മാത്രമല്ല മോളേ…. അർജുൻനും നിന്നെ മനസിലാകും … അത് നീ മറക്കരുത്”
അവൾ ഒന്നും മിണ്ടിയില്ല
ഓക്കേ…. ഏട്ടാ… ഞാൻ പിന്നെ വിളിക്കാം
അവൾ കോൾ കട്ട് ചെയ്തു.
എങ്ങോട്ടാണീ യാത്ര….ശ്രുതി അമ്പരന്നു
ഇന്നലെ വരെ തനിക്ക് പ്രിയപ്പെട്ടതായിരുന്നതെല്ലാം വിട്ടെറിഞ്ഞ് പോകുകയാണ്….അവൾ സീറ്റിലേക്ക് ചാരി കണ്ണടച്ചു.

ഇമ്മിഗ്രേഷനിലെ വെയ്റ്റിംഗ് ലോഞ്ചിൽ ശ്രുതി ഇരുന്നു.ഫ്ലൈറ്റ് ലേറ്റായതിൽ ഖേദമറിയിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് കേൾക്കുന്നുണ്ട്.
അവൾ മൊബൈൽ എടുത്തു നോക്കി.
2 മിസ്ഡ് കോൾ വന്നിട്ടുണ്ട്.
“വർഷ….”
തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന് ശ്രുതി ആലോചിച്ചു അവസാനം കോൾ ബട്ടണിൽ വിരലമർത്തി.
“ശ്രുതീ…… ഒറ്റ റിങ്ങിൽ തന്നെ വർഷയുടെ സ്വരം അവളുടെ കാതിലെത്തി.
നീയെവിടാ…. അവളുടെ സ്വരത്തിൽ പരിഭ്രമം കലർന്നിരുന്നു.
“ഞാൻ ദ്ദാ എയർപോർട്ടിൽ എത്തിയതേയുള്ളൂ…. ഫ്ലൈറ്റ് വൺ അവർ ലേറ്റാ…. ശ്രുതി പറഞ്ഞു.
“നീയെന്തിനാ പോണത് ….. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു പോകാൻ ഞാനാരാ നിന്റെ???? വർഷയുടെ സ്വരം ഇടറി
നിനക്കു വേണ്ടിയോ? ശ്രുതി ചിരിച്ചു
എടീ മണ്ടീ… ഞാൻ ഈ ജോബ് എത്ര നാളായി കാത്തിരുന്നതാന്ന് നിനക്കറിഞ്ഞൂടെ? കഷ്ടകാലത്തിന് അത് കിട്ടി പോകേണ്ടി വന്നത് നിന്റെ മാര്യേജിൻറെ അന്നായ്പോയി… അതിന് നീ കൂടുതൽ ഒന്നും ആലോചിക്കണ്ടാ….കേട്ടോ.
വർഷ ഒന്നും മിണ്ടിയില്ല… അവൾക്കറിയാം ശ്രുതി പറഞ്ഞത് നുണയാണെന്ന്.

നീ പോയി മണ്ഡപത്തിൽ ഇരിക്ക് പെണ്ണേ…
ഞാനിവിടെയിരുന്ന് നിന്റെ മാര്യേജ് കണ്ടോളാം… എന്റെ മനസ്സിൽ കേട്ടോടീ
വർഷ എന്തെങ്കിലും പറയും മുൻപേ ശ്രുതി വേഗം കോൾ കട്ട് ചെയ്തു.
താൻ പൊട്ടിക്കരഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ അവൾ റെസ്റ്റ് റൂമിലേക്ക് നടന്നു. തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ ശ്രുതിക്ക് വല്ലാത്ത ആശ്വാസം തോന്നി. മുഖം പഴയ പടിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോഴാണാ വിളി….
ശ്രുതീ……
അവൾ തിരിഞ്ഞു നോക്കി.അറിയാതെ അവളുടെ മുഖം മങ്ങി.
മുന്നിൽ നിൽക്കുന്നയാളെ അപ്പോഴവിടെ
കാണാൻ അവളൊട്ടും ആഗ്രഹിച്ചിരുന്നില്ല.
“ക്രിക്കറ്റ് ബാറ്റ് കൊണ്ട് അർജുൻ ഒരു യുവാവിനെ ആഞ്ഞടിക്കുന്നത് അവളുടെ മനസിൽ തെളിഞ്ഞു”
“ആദി….അവൾ പതിയെ പറഞ്ഞു
“ഓ…അപ്പോ എന്നെ മറന്നിട്ടില്ല അല്ലേ?? ആദി അവളോട് ചോദിച്ചു
“എങ്ങിനെ മറക്കും? ശ്രുതി പെട്ടെന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു
“മുറിവിന്റെ പാട് പോലും മായും മുൻപേ അങ്ങനങ്ങു മറക്കാൻ പറ്റുമോ?”
ഓ…ഹ് ആദി ചിരിച്ചു കൊണ്ട് നെറ്റിയിലെ മുറിവിന്റെ പാടിൽ വിരലോടിച്ചു.
എനിവേ…. നൈസ് മീറ്റിങ് യു എഗൈൻ ശ്രുതീ…. കോളേജിൽ നിന്നും പോന്നു കഴിഞ്ഞിട്ട് ആദ്യമായ്ട്ടാ നമ്മൾ കാണുന്നത്…. ആദി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
അതേ…. ആഫ്റ്റർ ലോങ് ടൈം… ശ്രുതി ചിരിച്ചു.
അതിരിക്കട്ടെ ശ്രുതി എവിടേക്കാണ്?

ശ്രുതി ഒന്ന് പതറി….
“യു കെ….അവിടെ ജോബ് ആയ്ട്ട്”..അവൾ
ആദിയെ നോക്കാതെ പറഞ്ഞു.
ഗ്രേറ്റ്…..! ആദി തള്ളവിരൽ ഉയർത്തി കാണിച്ചു.
അല്ലാ…. താൻ ഒറ്റയ്ക്ക് ആണോ? ചുറ്റും നോക്കിക്കൊണ്ട് ആദി ചോദിച്ചു.
അത്… പിന്നെ… ശ്രുതി വിക്കി.
ഫാമിലി വന്നിട്ടില്ലേ തന്നെ യാത്രയാക്കാൻ?
അർജുൻ പോലും…?
അത്…റിലേഷനിലെ ഒരു കുട്ടിയുടെ മാര്യേജ് ആണ്. അത് കൊണ്ട് എന്റെ കൂടെ ആരും വരണ്ടാന്നു ഞാൻ പറഞ്ഞു.ശ്രുതി പറഞ്ഞു.
ഓ…. ആദി ചിരിച്ചു
റിലേഷനിൽ ഒരു കുട്ടീടെ മാര്യേജിന് വേണ്ടി അർജുൻ ശ്രുതിയെ യാത്രയാക്കാൻ വന്നില്ലാന്നോ….അൺ ബിലീവബിൾ…
ശ്രുതി മറുപടി ഒന്നും പറഞ്ഞില്ല.
അവളുടെ മൊബൈൽ റിങ് ചെയ്തപ്പോൾ ആദി കണ്ടു…”അർജുൻ കോളിംങ്….”
ശ്രുതി കോൾ അറ്റൻഡ്. ചെയ്യാതെ കട്ട് ചെയ്തു.
ഈ അർജുൻ എപ്പോഴും ഇങ്ങനെ വിളിച്ചോണ്ടിരിക്കും… ഇപ്പോ തന്നെ അഞ്ചാമത്തെ തവണയാണ്…അവൾ ആദിയോട് പറഞ്ഞു.
ഊം… ആദി തലയാട്ടി…. അർജുനന് ശ്രുതിയോടുള്ള സ്നേഹം നേരിട്ടറിഞ്ഞവനാണല്ലോ ഞാൻ…അവൻ വീണ്ടും നെറ്റിയിലെ മുറിവിന്റെ പാടിൽ വിരലോടിച്ചു…

അത് കണ്ട ശ്രുതി ചിരിച്ചു.
ഓക്കേ…ശ്രുതീ….ഐ ഹാവ് ടൂ ലീവ് നൗ…
ആദി പോകാനായി തിരിഞ്ഞു.
ഓ..ക്കേ ശ്രുതിയുടെ മുഖത്ത് ഒരാശ്വാസ ഭാവം തെളിഞ്ഞു..
രണ്ടടി നടന്നിട്ട് ആദി എന്തോ ഓർത്തതു പോലെ നിന്നു.
ശ്രുതീ…..
അവൾ തിരിഞ്ഞു നോക്കി.
എന്തായാലും തന്നെ കണ്ട സ്ഥിതിക്ക് ഇത് കൂടെ തന്നേക്കാം..അവൻ ബാഗിൽ നിന്നും ഒരു കാർഡ് ശ്രുതിക്ക് നീട്ടി.
ആ കാർഡ് വാങ്ങിത്തുറന്ന അവളുടെ മുഖം വിവർണമായി.. ആദിയെ നേരിടാനാകാതെ അവൾ തിരിഞ്ഞു നിന്നു.
“എന്തായിത് ശ്രുതീ….. ആദി അവളുടെ മുന്നിലേക്ക് ചെന്നു.
ആ…ദീ ഞാൻ… ശ്രുതി അടുത്ത് കണ്ട കസേരയിൽ ഇരുന്നു.അവനും അവൾക്കടുത്ത് ഇരുന്നു.
“ശ്രുതീ…..ടെൽ മീ…എന്താ നിങ്ങൾക്ക് പറ്റ്യത്? നിനക്ക് വേണ്ടി എന്നെ കൊല്ലാൻ പോലും ഒരുങ്ങിയ അർജുൻ ആണോ ഇപ്പോ നിന്നെ ഉപേക്ഷിച്ചു വേറെ വിവാഹത്തിന് ഒരുങ്ങുന്നത്???”
ശ്രുതി മുഖം പൊത്തി കുനിഞ്ഞിരുന്നു.
ആദിയും ഒന്നും മിണ്ടിയില്ല…
കുറച്ചു സമയത്തിന് ശേഷം അവൾ മുഖം അമർത്തി തുടച്ചു….
“ചില സമയങ്ങളിൽ ഈ സ്നേഹം എന്ന് പറയുന്നത് അങ്ങനെയാ ആദി…. ഒരിക്കലും സ്നേഹത്തിൻറ അവസാനം വിവാഹം അല്ല…അകന്നിരുന്നും നമുക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ….അതല്ലേ യഥാർത്ഥ സ്നേഹം…”അവൾ പറഞ്ഞത് കേട്ട് ആദി മുഖം ചുളിച്ചു.
ശ്രുതീ…. എനിക്ക് നിന്നെ മനസിലാകുന്നില്ല..

ശ്രുതി പുഞ്ചിരിച്ചു
“ചില സമയങ്ങളിൽ എനിക്ക് പോലും എന്നെ മനസിലാക്കാൻ പറ്റുന്നില്ല….അവൾ മനസ്സിലോർത്തു”
ആരായീ വർഷ? ആദി ചോദിച്ചു
ശ്രുതി ഫോൺ ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ ആദിക്കു നേരെ നീട്ടി.
ഇടത് വശത്ത് ശ്രുതിയും വലത് വശത്ത് ഒരു പെൺകുട്ടിയും നടുവിൽ അർജുനും
നിൽക്കുന്ന ചിത്രം….
ശ്രുതിയോളം വരില്ലെങ്കിലും അവൾ സുന്ദരി ആണവളെന്ന് ആദി ഓർത്തു.
ബട്ട് ശ്രുതീ….അവനെങ്ങനെ നിന്നെ മറന്നിട്ട്
വേറൊരു പെണ്ണിനെ….? ആദിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു…
“അവനല്ല…..ഞാനാ അവനെ വേണ്ടാന്നു വെച്ചത്” ശ്രുതി പറഞ്ഞു.
“വാട്ട്….. ആദി അന്തംവിട്ടു
“അതേ ആദി….. ശ്രുതി കണ്ണുതുടച്ചു
എനിക്കിനി വയ്യ…. ആരോടെങ്കിലും പറയാതെ പറ്റില്ല….ശ്രുതി ആദിയുടെ കൈയിൽ പിടിച്ച് പറഞ്ഞു.
ആദി അവളുടെ മുഖത്തേക്ക് നോക്കി….
അവന്റെ മുന്നിൽ ആ കഥ തുറക്കുകയായിരുന്നു…….
ശ്രുതിയുടെയും അർജുന്റെയും കഥ……..

(തുടരും)