മൂക്കുത്തി

ഓണത്തിനു പത്തു ദിവസം സ്കൂൾ അടച്ചു. ഭാര്യയേയും മോനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി.

തിരിച്ചു വീട്ടിൽ വന്ന ഞാൻ കണ്ടത് മേശപ്പുറത്തിറക്കുന്ന അവളുടെ മൂക്കുത്തി ആണ്. ഇവൾ ഇതു മറന്നോ? എന്തായാലും പറയണ്ട പറ്റിക്കണം.
ഇടക്കുള്ള ഫോൺ വിളികളിൽ രണ്ടാളും മൂക്കുത്തിയെ കുറിച്ച് സംസാരിച്ചില്ല. ഇവൾ ഇതു മറന്നോ?
അത്രക്കും ആഗ്രഹം പറഞ്ഞ് വേടിപ്പിച്ചിട്ട് ഒരു മാസം ആയില്ല.
ഇങ്ങടു വരട്ടെ ശരിയാക്കി കൊടുക്കാം…. മനസ്സിൽ ദിവസവും ഈ ചിന്ത മാത്രം ആണ്. ഇതിന് മറുപടി എങ്ങനെ കൊടുക്കും.
കാത്തിരുന്ന ദിവസം എത്തി അവളെ വിളിക്കാൻ ഞാൻ പോയി.

തിരിച്ചു വരുമ്പോൾ അവൾ എന്നോട് എന്റെ മൂക്കുത്തി തന്നേ.

ഞാൻ ഒന്നു ചമ്മി. നിനക്കറിയാമായിരുന്നോ?
ഞാൻ മനപ്പൂർവ്വം മറന്നു വെച്ചതാ.

അതു നിങ്ങടെ കൈയിൽ വെച്ചാൽ ഈ പത്തു ദിവസവും എന്നെ കുറിച്ചു ഓർക്കാതിരിക്കില്ലല്ലോ?
ഓർത്തപ്പോൾ ശരിയാണ് ആ പത്തു ദിവസം അവളും മൂക്കുത്തിയും മാത്രം ആയിരുന്നു എന്റെ മനസ്സിൽ.

നീ എന്നെ ഓർത്തില്ലല്ലോ? എന്ന ചോദ്യത്തിനു. അവളുടെ ബാഗിൽ നിന്നും എന്റെ ഷർട്ടാണ് മറുപടി പറഞ്ഞതു….