പള്ളി പെരുന്നാളിന് കഴുന്ന് എടുത്ത് തിരിച്ചു വന്ന് കൂട്ടുകാരൻ അനൂപിന്റെ കൂടെ നിൽക്കുമ്പോളാണ് സിബി ആദ്യമായി അവളേ കാണുന്നത്. ഇളം പിങ്ക് ചുരിദാറിൽ ഒരു മാലാഖ. വട്ടമുഖം. തുടുത്ത കവിളുകൾ നല്ല നിറം.ഇവിടെ ഒന്നും കണ്ടിട്ടില്ല ആ സുന്ദരിയേ. അപ്പോളാണ് അനൂപും അവളേ കാണുന്നത്. എന്റളിയാ ഏതാ ഈ സുന്ദരി? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? ആർക്കറിയാം എന്ന് വലിയ താല്പര്യമില്ലാതെ അവനോട് പറഞ്ഞിട്ട് വാദ്യമേളകാരുടെ അടുത്ത് ചെന്നപ്പോൾ അവിടെ ചെണ്ടമേളം തകർക്കുന്നു. ഇനി പ്രതിക്ഷമാണ് എന്ന് പള്ളിയിൽ നിന്നുള്ള അറിയിപ്പ് കേൾക്കാം. നോക്കുമ്പോൾ അവളുണ്ട് തന്റെ ഒരേ ഒരു പെങ്ങളായ ഹെലനോടും വർത്താനം പറഞ്ഞു ചിരിക്കുന്നു. ഒരു നിമിഷം ഈ ലോകം ആ ഒരു ചിരിയിൽ വന്ന് ലയിക്കുന്നത് പോലെ തോന്നി സിബിക്ക്.
തേക്കുമ്പറബിലേ വർഗ്ഗീസ് അന്നമ്മാ ദമ്പതികളുടെ മൂത്ത പുത്രനാണ് സിബി. അവന് ഇളയത് ഹെലൻ. ഡിഗ്രിക്കു പഠിക്കുന്നു. പണ്ട് ഒരുത്തി അസലായി പറ്റിച്ചതുകൊണ്ട് ഇനി കല്യാണമേ വേണ്ട എന്നാണ് തീരുമാനം.
ഡിഗ്രി കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ പ്രേമിച്ചപെണ്ണിന് അമേരിക്കക്ക് പറക്കണം എന്ന് പറഞ്ഞ് ഒരു അമേരിക്കക്കാരനുമായി കല്യാണം കഴിഞ്ഞ് അവൾ അമേരിക്കക്ക് പറന്നു. അന്ന് തുടങ്ങിയതാണ് ഈ സ്ത്രീവിരോധം.
ആങ്ങളയുടെ ഏതു കാര്യത്തിനും സപ്പോർട്ട് നിൽക്കുന്ന പെങ്ങൾക്ക് അവന്റെ സ്ത്രീ വിരോധം മാത്രം അംഗീകരിക്കാൻ പറ്റിയില്ല. അതിന് അവൾ ഇടക്ക് അവനേ കുറ്റപെടുത്താറും ഉണ്ട്.
രാത്രിയിലേ പ്രതിക്ഷണം കഴിഞ്ഞ് മൊബൈൽ നോക്കിയപ്പോൾ ഹെലന്റെ മെസേജ് ചേട്ടായി ഞാൻ ചാച്ചന്റെ കൂടെ വീട്ടിലേക്ക് പോകുവാ. എന്നെ കണ്ടില്ലെങ്കിൽ പേടിക്കേണ്ട.
അവരുടെ അമ്മ കാലിന് ഒരു ചെറിയ ഓപ്പറേഷനുമായി വീട്ടിൽ വിശ്രമത്തിലാണ്. വീട്ടിലേ എല്ലാ കാര്യവും എല്ലാവരും ഒന്നിച്ചാണ് ചെയ്യുക. അതുകൊണ്ട് തന്നെ അമ്മയുടെ വിശ്രമം അവർക്ക് ഒരു പ്രശ്നമേ ആയരുന്നില്ല.
ഹെലൻ ചെന്നിട്ട് വേണം അമ്മക്ക് മരുന്നും ആഹാരവും കൊടുക്കാൻ.അവൾ പള്ളിയിലേ വിശേഷം ഒക്കെ പറഞ്ഞ് അമ്മക്ക് ആഹാരം വിളമ്പി കൊടുത്തു. എന്നിട്ട് താങ്ങി എണീപ്പിച്ച് കട്ടിലിൽ ഇരുത്തി. അവർ ആഹാരം കഴിച്ചു കഴിഞ്ഞപ്പോളാണ് സിബിയുടെ വരവ്.
അവൾ അപ്പനും ആങ്ങളക്കും ഉള്ള ആഹാരം വിളമ്പി. അവർ മൂന്നുപേരും ഒന്നിച്ചിരുന്ന് പെരുന്നാൾ വിശേഷമൊക്കെ പറഞ്ഞ് ആഹാരം കഴിക്കാൻ തുടങ്ങി.
അവൻ ഒന്നും അറിയാത്തതു പോലെ അവളോട് ചോദിച്ചു ഇന്ന് കഴുന്നെടുത്തപ്പോൾ നിന്റെ കൂടെ ഒരു പെണ്ണിനേ കണ്ടല്ലോ ഏതാ അവൾ? ഹെലൻ അവനേ ഒന്ന് സൂക്ഷിച്ചു നോക്കി എന്നിട്ട് ആക്കിയ ഒരു ചിരി ചിരിച്ചു.
അവന് മനസിലായി അവൾ അവനേ കളിയാക്കി ചിരിച്ചതാണെന്ന്. അവന് പെട്ടന്ന് ദേഷ്യം വന്നു. അതിനെന്തിനാടി നീ കിണിക്കുന്നത്? അവൻ അവളോട് ദേഷ്യപെട്ടു. സ്ത്രി വിരോധി എന്തിനാ ഒരു പെണ്ണിന്റെ കാര്യം ചോദിക്കുന്നത് എന്ന് ഓർത്ത് ചിരിച്ചതാണേ. അവൾ അവനേ കളിയാക്കികൊണ്ട് ഉത്തരം പറഞ്ഞു.
ശരിയാ മോളേ ഏതാ ആ പെൺകൊച്ച് എന്ന് അവരുടെ അപ്പനും ചോദിച്ചു. അപ്പാ അത് നമ്മുടെ തേമ്പനാട്ടേ സ്കറിയാ ചേട്ടന്റെ അളിയന്റെ മോളാ. പേര് സെലിൻ.
നല്ല സുന്ദരി കൊച്ച് അപ്പൻ സെലിന് സർട്ടിഫിക്കേറ്റ് കൊടുത്തു. തേമ്പനാട്ടേ എന്ന് കേട്ടമാത്രയിൽ സിബിയുടെ മുഖം കടന്നലുകുത്തിയത് പോലെ ആയി.സ്കറിയായുടെ മോളാണ് ഒരു കൃഷിക്കാരനേ എനിക്ക് വേണ്ട എന്ന് പറഞ്ഞ് അവനേ പറ്റിച്ചിട്ട് പോയ അനിത. അവൻ ഒന്നും മിണ്ടാതെ തന്റെ റൂമിലേക്ക് പോയി. അറിയാതേ മനസിൽ സെലിന്റെ മുഖ്ം ഓർമ്മ വന്നു.
അവൻ ഓർക്കുക യായിരുന്നു അനിത എത്ര പെട്ടന്ന് എല്ലാം മറന്നു. ആറ് വർഷത്തേ പ്രണയം. ഡിഗ്രി പരീക്ഷ കഴിഞ്ഞു നിൽക്കുമ്പോൾ അപ്പന്റെ കൂടെ വെറുതേ തോട്ടത്തിലേക്ക് ഇറങ്ങിയതാ.
പിന്നെ അത് ഒരു ലഹരമായി മാറാൻ അധികം വേണ്ടി വന്നില്ല. റിസൾട്ട് വന്നപ്പോൾ നല്ല മാർക്കുണ്ട്. എന്നാൽ പഠിക്കാൻ താല്പര്യമില്ല എന്ന് അപ്പനോട് പറഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞു. കൃഷിയാണ് തന്റെ മേഖല എന്ന് പറഞ്ഞപ്പോൾ തന്നെ പ്രേമിച്ച പെണ്ണു പറഞ്ഞു തന്നെ കിട്ടണമെങ്കിൽ ചുരുങ്ങിയ പക്ഷം ഒരു ഗവൺമെന്റ് ജോലി എങ്കിലും വേണം.
ഇല്ലെങ്കിൽ നമ്മുടെ കല്യാണത്തിന് അപ്പൻ സമ്മതിക്കില്ല എന്ന്. അങ്ങനെയെങ്കിൽ ഈ കല്യാണം നടക്കില്ല എന്ന് താനും പറഞ്ഞു. അവളേ പറഞ്ഞു തിരിക്കാൻ ഒത്തിരി നോക്കി. നടന്നില്ല അവസാനം പിരിഞ്ഞു. അവൾ ഒരു അമേരിക്കക്കാരനേ കല്യാണം കഴിച്ച് അമേരിക്കക്ക് പറന്നു. ഇപ്പോഴും അവൾ ഉണ്ടാക്കിയ മനസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല.
രാവിലെ എണീറ്റ് അമ്മയുടെ അടുത്ത് ചെന്നപ്പോൾ അമ്മ പറഞ്ഞു മോനേ നാളെയാണ് പെണ്ണുകാണാൻ ചെല്ലാം എന്ന് പറഞ്ഞത്. നാളെ പോകണം കേട്ടോ. അയാൾ വലിയ താല്പര്യമില്ലാതെ കേട്ടിരുന്നു.
ആ പെണ്ണ് നിന്നെ കണ്ടിട്ടുണ്ടെന്നാ പറഞ്ഞത്. അവരാണ് ആലോചനയുമായി ഇങ്ങോട്ട് വന്നത്. പെണ്ണ് നഴസിങ്ങ് ഒക്കെ കഴിഞ്ഞതാണ്. അവൾക്ക് ജോലിക്ക് പോകാൻ വലിയ താല്പര്യമില്ലെന്ന്. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയാനാ ഇഷ്ടം എന്ന്.
പിന്നെ നിനക്ക് ഇഷ്ടമാണെങ്കിൽ അവളേ ജോലിക്ക് വിടാം. അമ്മ പറഞ്ഞു നിർത്തി. അവൻ അപ്പോൾ വീണ്ടും സെലിനേ ഓർമ്മ വന്നു. എന്തൊരു
ഭംഗിയാണ് ആ മുഖം കാണാൻ.ഒരു പെണ്ണിനേം ഇഷ്ടപെടാത്ത തനിക്ക് ഇത് എന്തുപറ്റി? അവൻ അത്ഭുതത്തോടെ ഓർത്തു.
വെറുതേ പോയി നോക്കാം. ഇഷ്ടപെട്ടാൻ ചിന്തിച്ചാൽ മതിയല്ലോ എന്ന് ഓർത്ത് ഒരുങ്ങി പള്ളിയിലേക്ക് നടന്നു. കണ്ണുകൾ അവളേ തേടിയെങ്കിലും കണാൻ കഴിഞ്ഞില്ല.
പിറ്റേന്ന് അനൂപും ഹെലനും ബ്രോക്കറും അവനും കൂടെ പെണ്ണുകാണാൻ പോയി. വിട് കുഴപ്പമില്ല. കാശിന്റെ എല്ലാ ആർഭാടവും അവിടെ കാണാം. പെണ്ണിന്റെ അപ്പൻ അവരേ അകത്തേക്ക് ആനയിച്ചു.
പെട്ടന്നാണ് തേമ്പനാട്ടേ സ്കറിയാച്ചൻ അങ്ങോട്ട് വന്നത്. അയാൾ പരിചയപെടുത്തി ഇത് എന്റെ അളിയൻ മാത്തുകുട്ടി. എന്റെ പെങ്ങളുടെ മോളാണ് സെലിൻ. സിബിക്ക് എണീറ്റ് ഓടാൻ തോന്നി. ഹോ ഇങ്ങോട്ടാണോ വന്നത്. വേണ്ടിരുന്നില്ല എന്ന് അവന് തോന്നി. അപ്പോളേക്കും മാത്തുകുട്ടി മോളേ വിളിച്ചു. ആദ്യം വന്നത് അവളുടെ അമ്മയാണ് പുറകേ കൈയ്യിൽ ചായ ട്രേയുമായി അവളും.
സാരിയിൽ അവൾ കുറേകൂടി സുന്ദരിയായി. അനൂപ് അവനിട്ട് ഒരു നുള്ള് കൊടുത്തിട്ട് കാതിൽ മെല്ലെ പറഞ്ഞു അളിയാ നടന്നാൽ ബംബറാടാ.അവൾ എല്ലാവർക്കും ചായ കൊടുത്തിട്ട് അവനേ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവന് വീണ്ടും തോന്നി ലോകം ആ പുഞ്ചിരി യിലേക്ക് ഒതുങ്ങുന്നത് പോലെ.
ഇനി പിള്ളേർക്ക് എന്തേലും സംസാരിക്കണമെങ്കിൽ സംസാരിക്കാം. കാന്താരിയായിരുന്ന തന്റെ പെങ്ങൾ അടങ്ങി ഒതുങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ അവന് അത്ഭുതം തോന്നി. എവിടെ ചെന്നാലും ചാടികേറി ഓരോ പൊട്ടത്തരം പറയുന്നവൾ അടങ്ങി ഇരുന്നു ചായ കുടിക്കുന്നു.
അവൾ അവനേ മെല്ലെ പിടിച്ച് ഉന്തി. അവൻ എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി. സെലിൻ കട്ടിലിനോട് ചേന്ന് നോക്കുക യായിരുന്നു. അവൾ ഒരു പുഞ്ചിരിയോടെ അവനേ സ്വാഗതം ചെയ്തു.
അവൻ അവളോട് പറഞ്ഞു എന്റെ പേര് സിബി. ജോലി കൃഷിയാണ്. ഇതൊക്കെ അറിഞ്ഞാണോ ഈ ആലോചനയുമായി വന്നത്? അവൾ ചെറു ചിരിയോടെ പറഞ്ഞു അതേ. എനിക്ക് കൃഷികാരനേയാ ഇഷ്ടം. അതാകുമ്പോൾ വഴക്കിടാനായാലും സ്നേഹിക്കാനായാലും കൂടെ കാണുമല്ലോ?
പിന്നെ കൃഷി അത്ര മോശം പ്രൊഫഷൻ ഒന്നും അല്ല. എന്റെ അപ്പനും നല്ല ഒന്നാന്തരം കൃഷിക്കാരനാണ്. അപ്പൻ എപ്പോഴും പറയും മണ്ണിനേ സ്നേഹിക്കുന്നവനേ മനുഷ്യനേ മനസിലാക്കാൻ പറ്റു.
പിന്നെ അനിത ചേച്ചി പറ്റിച്ചതൊക്കെ എനിക്ക് അറിയാം. അന്ന് ചേച്ചിയേക്കാൾ സങ്കടം എനിക്കായിരുന്നു. ഇന്ന് ചേച്ചി സങ്കടപെടുന്നു.
അമേരിക്കക്ക് പറന്ന ചേച്ചി അവർക്ക് വെറും ഒന്നും അറിയാത്ത ഒരു നാട്ടിൻ പുറത്ത്കാരി മാത്രമാണ്. അവരുടെ കൂടെ കൂട്ടാൻ പോലും അവർക്ക് നാണകേടാണ് പോലും.