വൈഷ്ണവഹൃദയം – 2


ഇത്രയും വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് പ്രശ്നങ്ങൾ കാരണമാണ് ഈ ഭാഗം ഇത്രയും വൈകിയത്. ഇടയ്ക്ക് മൊബൈൽ കേടായിപോയി. ഇനിമുതൽ ഉടനെ തന്നെ എല്ലാ ഭാഗവും തരുന്നതായിരിക്കും. കഴിഞ്ഞ ഭാഗ്യത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി പറയുന്നു, ഈ ഭാഗത്തിലും അത് പ്രതീക്ഷിക്കുന്നു.കഥയുടെ ആദ്യ ഭാഗം വായിച്ചിട്ട് ഇത് വായിച്ചാലെ ഒരു തുടർച്ച കിട്ടുകയുള്ളു.

ശിവൻ : ഡാ………

പെട്ടന്ന് തന്നെ രണ്ടുപേരും പിടഞ്ഞെനെഴുനേറ്റു. ശിവൻ അപ്പോഴാണ് വിശ്വനാണ് ഇത്രയും നേരം തന്റെ അനിയത്തിയെ കെട്ടിപിടിച്ചു ഇരുന്നതെന്ന് മനസ്സിലായെ.ശിവൻ : ഡാ.. നീയോ! എന്നാലും കൂടെ നിന്ന് ഊമ്പിക്കുമെന്ന് കരുതിയില്ല മൈരേ.ഇതേസമയം ശബരിയും ശേഖരനും ക്ഷേത്രത്തിനുള്ളിൽ സുമയെ കാണാത്തതുകൊണ്ട് രണ്ടുപേരും കുളക്കടവിൽ വന്നപ്പോൾ ശിവൻ വിശ്വനു നേരെ ഉച്ചത്തിൽ സംസാരിക്കുന്നതാണ് കണ്ടത്.അവർ രണ്ടും വേഗം അങ്ങോട്ട് പോയി.ശിവൻ വിശ്വനെ തല്ലാനായി മുതിർന്നപ്പോൾ അരവിന്ദൻ അവനെ പിടിച്ചുമാറ്റി അരവിന്ദൻ വിശ്വനിട്ടു ഒന്നു പൊട്ടിച്ചു.

ശിവൻ : നീ എന്തിനാ മൈരേ അവനെ അടിച്ചത്. അവൻ കേറിപ്പിടിച്ചത് എന്റെ പെങ്ങളെയല്ലേ അല്ലാതെ നിന്റെ ആരെയും അല്ലല്ലോ. നീ എന്തിനാ എന്നെ പിടിച്ചു മാറ്റിയത്.അരവിന്ദൻ : ഡാ അത് നിന്റെ പെങ്ങളെന്ന് വച്ചാൽ എന്റെയും പെങ്ങളല്ലേ. അതുകൊണ്ട് പെട്ടന്ന് ഒരു ആവേശത്തിൽ ഒന്ന് പൊട്ടിച്ചതാ.

ശിവൻ : ഡാ ഞാൻ അവനെ അടിക്കാൻ പോയപ്പോൾ നീ എന്തിനാ എന്നെ പിടിച്ചു മാറ്റിയിട്ടു അവനെ അടിച്ചത്. അതിനു ഉത്തരം താ.

അരവിന്ദൻ : ഇനി അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കേണ്ട. അവന് എന്തായാലും ഒന്ന് കിട്ടേണ്ടത് തന്നെയാണല്ലോ.നമുക്ക് ഇത് ഇപ്പോൾ ഇവിടെ വച്ച് എല്ലാം സംസാരിച്ചു തീർക്കാം.ശിവൻ : എന്ത് സംസാരിക്കാൻ. നീയും കണ്ടതല്ലേ അവൻ എന്താ കാണിച്ചെയെന്ന്.വിശ്വൻ : ഡാ ഞാൻ ഒന്ന് പറയട്ടെ.ശിവൻ : നീ ഒരു മൈരും പറയണ്ട. നീ കാണിച്ചിക്കൂട്ടിയത് നേരിട്ട് കണ്ടില്ലേ. എനിക്ക് മതിയായി.സുമ : ഏട്ടാ.. അത്..ശിവൻ : നീ ഒന്നും പറയണ്ട. നീ വീട്ടിൽ പോടീ.. നിനക്കുള്ളത് ഞാൻ വീട്ടിൽ വന്നിട്ട് തരാം.ഇപ്പോഴൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി സുമ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി.ശബരി : സുമ എന്തിനാ കരയുന്നെ. എന്ത് പറ്റി?സുമ ഒന്നും മിണ്ടാതെ പോയി. അപ്പോൾ എന്തോ പ്രശ്നമുണ്ട്, ഭയങ്കര കൂട്ടുകാരായത്കൊണ്ട് അവർ സാധാരണ ചെറിയ കാര്യങ്ങൾക്ക് അങ്ങനെ വഴക്ക് കൂടില്ലെന്ന് ശബരിക്ക് മനസ്സിലായി.ശബരി : എന്താ പ്രശ്നം. എന്തിനാ നിങ്ങൾ വഴക്ക് കൂടുന്നത്.എന്തിനാ അവൾ കരഞ്ഞുകൊണ്ട് പോയത്.ശിവൻ : എല്ലാം നിന്റെ ഏട്ടനോട് തന്നെ ചോദിക്ക്, ഈ മൈരൻ എന്തോന്നാ കാണിച്ചതെന്ന്.അരവിന്ദൻ : ഡാ നീ ഒന്ന് അടങ്. നീ ഒന്ന് പതുക്കെ സംസാരിക്ക്, ഇപ്പോൾ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളു നീ വെറുതെ വിളിച്ചുകൂവി നാട്ടുകാരെ കൂടി അറിയിക്കണോ.ശേഖരൻ : ഡാ വിശ്വാ…എന്തോന്നാടാ നീ കാണിച്ചേ. എന്തിനാ സുമ കരഞ്ഞുകൊണ്ട് പോയെ. നീ വെറുതെ മിണ്ടാതെ നിൽക്കാതെ.ശബരി : ഏട്ടാ.. കാര്യം എന്താന്നു പറ.പക്ഷെ വിശ്വൻ ഒന്നും മിണ്ടിയില്ല കാരണം ഇപ്പോൾ എന്തെങ്കിലും മിണ്ടിയാൽ ശിവൻ എങ്ങനെ പ്രതികരിക്കും എന്ന് അവനു അറിയില്ല.സ്വന്തം അനിയത്തിയോടുള്ള അവന്റെ സ്നേഹം എത്രത്തോളമാണെന്ന് വിശ്വനു നന്നായി അറിയാം.ശിവൻ : അവനൊന്നും മിണ്ടില്ല, അങ്ങനത്തെ കാര്യമല്ലേ അവൻ ചെയ്തത്.ഇവനൊക്കെ നമ്മൾ കാണാതെ എന്തൊക്ക ചെയ്തിട്ടുണ്ടാവും.വിശ്വൻ : ഡാ മൈരേ നീ വെറുതെ ആവശ്യമില്ലാത്തത് പറയാതെ.ഈ മൈരനാണെങ്കിൽ ഒന്നും പറയാനും സമ്മതിക്കുന്നില്ല.ശിവൻ വിശ്വനെ അടിക്കാൻ വേണ്ടി കയ്യോങ്ങി. അരവിന്ദൻ അവനെ വന്നു പിടിച്ചു മാറ്റിഅരവിന്ദൻ : ഡേയ് ഞാൻ നേരുത്തേ പറഞ്ഞതല്ലേ വെറുതെ കയ്യാങ്കളി വേണ്ടെന്ന് . നമുക്ക് കാര്യങ്ങൾ സംസാരിച്ചു തീർക്കാം.ശേഖരൻ : കുറേ നേരമായി വെറുതെ ആവശ്യമില്ലാതെ സംസാരിക്കുന്നു. ഇതുവരെയും കാര്യമെന്താണ് ആരും പറയുന്നില്ല.അരവിന്ദൻ : ഡാ അത് ഞാനും ശിവനും കൂടെ കുളത്തിന്റെ കടവിൽ വന്നപ്പോൾ ഒന്ന് മുഖം കഴുകികേറാം എന്ന് കരുതി പടിക്കെട്ട് ഇറങ്ങി നോക്കിയപ്പോൾ ഒരു മൂലയിൽ..ശിവൻ : ഡാ നിർത്ത് ബാക്കി ഞാൻ പറയാം. ഇവൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ സുമ ഒരുത്തനുമായി കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ ഞാൻ ഓടി അവനിട്ട് ഒന്ന് പൊട്ടിക്കാൻ പോയപ്പോൾ ധാ ഇവനായിരുന്നു.ശേഖരൻ : വിശ്വനോ…ഡാ നീ എന്താടാ കാണിച്ചുകൂട്ടുന്നെ. നേരത്തെ നീയൊക്കെയല്ലേ അവളൊക്കെ നമ്മുടെ പെങ്ങമ്മാരെപോലെയാണ് എന്നൊക്ക പറഞ്ഞുകൊണ്ട് നടന്നത്.അരവിന്ദൻ : അതൊക്കെ അവന്റെ പറച്ചിൽ മാത്രമേയുള്ളു, എന്നിട്ട് പ്രവർത്തി ഇങ്ങനെയും. എന്താടാ ശബരി നിനക്കൊന്നും നിന്റെ ഏട്ടനോട് ചോദിക്കാനില്ലേ. അതൊ നിനക്ക് ഇവരുടെ കാര്യങ്ങൾ നേരുത്തേ അറിയാമായിരുന്നോ.ശബരി : അത് പിന്നെ. അവൻ ഇടയ്ക്ക് എന്നോടൊന്നു സൂചിപ്പിച്ചായിരുന്നു. പക്ഷെ അവൻ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല.ശിവൻ : അപ്പോൾ നിനക്കും അറിയാമായിരുന്നോ. അനിയനും ചേട്ടനും കൂടെ പ്ലാൻ ചെയ്ത് മനപ്പൂർവം എന്നെയും എന്റെ വീട്ടുകാരെയും നാറ്റിക്കാൻ തീരുമാനിച്ചതാണല്ലേ.ശബരി : എന്ത് പ്ലാൻ ചെയ്തതെന്നാ ഏട്ടൻ പറഞ്ഞുവരുന്നേ.പിന്നെ ഏട്ടന് സുമയെ ഇഷ്ടമാണെന്നല്ലേ ഉള്ളു അല്ലാതെ നിങ്ങളെയൊക്കെ നാറ്റിക്കാൻ വേണ്ടി ഇവിടെ ആരും ഒന്നും ചെയ്തില്ലല്ലോ.ശിവൻ : നിനക്ക് അത് പറയാം. ഈ സംഭവം നമ്മല്ലാത്തതെ വേറെ ആരെങ്കിലും കണ്ടിരുന്നെങ്കിൽ ഈ നാട് മുഴുവൻ അറിയുമായിരുന്നില്ലേ.ശേഖരൻ : അത് ശെരിയാണ്. ഡാ വിശ്വാ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ. നിനക്ക് ഒന്നും പറയാനില്ലേ.ശിവൻ : എല്ലാം ചെയ്ത് വച്ചിട്ട് മൈരൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കാണുമ്പോഴാണ് ഇല്ലാത്ത കലിവരുന്നത്.വിശ്വൻ : എനിക്ക് അവളെ ഇഷ്ടമാണ്. ഈ കാര്യം നിന്നോട് പറയാൻ തീരുമാനിച്ച് തന്നെയാ ഇന്ന് വന്നേ. പക്ഷെ സുമ ഇന്നലെ തന്നെ പറഞ്ഞിരുന്നു അവൾക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് അതുകൊണ്ടാ അവിടെ പോയത്.ശിവൻ : അതിനു അവൾ നിന്നോട് പറഞ്ഞോ കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കാൻ. അത് നീ മനഃപൂർവം ചെയ്തതല്ലേ.വിശ്വൻ : അത് മനഃപൂർവം ചെയ്തതൊന്നുമല്ല, അപ്പോഴത്തെ സാഹചര്യത്തിൽ പറ്റിപോയതാ.ശിവൻ : പറ്റിപോയത്. ഇത് എന്റെ തെറ്റാ. വീട്ടുകാരെക്കാൾ നിന്നെയൊക്കെ വിശ്വസിച്ചതിന്റെ പ്രതിഫലം ആയിരിക്കും നീയൊക്കെ തന്നത്. പിന്നെ നീ എന്തോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…എങ്ങനത്തെ ഇഷ്ടമാ നിനക്ക്. നിന്റെ കഴപ്പ് തീർക്കാനല്ലേ നീ അവളെ പ്രേമിക്കുന്നതുപോലെ നടിക്കുന്നത്.എന്നിട്ടും വേറെ ഏതെങ്കിലും പണക്കാരിയെ കെട്ടി ജീവിക്കാന്നല്ലേ നിന്റെ ഉദ്ദേശം.അല്ലെങ്കിൽ തന്നെ നിന്റെ വീട്ടുകാർ ഇതറിഞ്ഞാൽ ഈ കാര്യം അംഗീകരിക്കുമോ.ശബരി : ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല.ഞാൻ ഒന്ന് പറയുന്ന കേൾക്ക്.ശിവൻ : ഡാ നീ ഒന്നും മിണ്ടണ്ടാ അവൻ പറയട്ടെ.വിശ്വൻ : ഡാ മൈരേ, നീ പറയുന്ന പോലെ ഞാൻ അത്രക്ക് കഴപ്പ് കേറി നടക്കുകയൊന്നും അല്ല. ഞാൻ അവളോട് തെണ്ടിത്തരം കാണിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടല്ലേ അവൾ നിന്നോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ പറഞ്ഞത്.ശിവൻ : കല്യാണമോ…., കളരിക്കൽ തറവാട്ടിലെ തമ്പുരാന്റെ മൂത്ത സന്തതി ഈ അഷ്ടിക്ക് വകയില്ലാത്ത കേറി കിടക്കാൻ നല്ലൊരു വീട് പോലുമില്ലാത്ത ശിവന്റെ പെങ്ങളെ കെട്ടുമെന്ന്…ഡാ നിങ്ങളൊക്കെ കേട്ടോ ഈ മൈരൻ പറയുന്നത്.ഇവന് വട്ടാന്നാ തോന്നുന്നേ.അരവിന്ദൻ : നിന്റെ വീട്ടുകാർ ഇത് സമ്മതിക്കുമോ. അല്ലെങ്കിൽ തന്നെ നീ ഈ കാണിച്ചുകൂട്ടിന്നതിന് മുൻപ് ആ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.ശേഖരൻ : അല്ലെങ്കിൽ തന്നെ ഒരേ ജാതിപോലും അല്ല. പിന്നെ നിനക്ക് എന്ത് ഉറപ്പ് തരാൻ പറ്റും നീ അവളെ തന്നെ കെട്ടുമെന്ന്.വിശ്വൻ :ഡാ വീട്ടില്ലെല്ലാം അറിയാം എനിക്ക് അവളെ ഇഷ്ടമാണെന്ന്. പിന്നെ നിനക്ക് തന്നെ അറിയാം ഞാനും ശബരിയും അത്രക്ക് പണക്കാരല്ലെന്നും നമ്മുടെ തറവാടിന്റെ അവസ്ഥയും. അവളെ ഞാൻ സ്നേഹിച്ചത് അവളുടെ പണമോ സ്ത്രീധനമോ നോക്കിയല്ലല്ലോ. പിന്നെ ജാതി നോക്കിയാണെങ്കിൽ ഞാൻ നിന്നെയൊക്കെ ജാതി നോക്കിയാണോ കൂട്ടുകാർ ആക്കിയത്.അരവിന്ദൻ : ശെരി. നിന്റെ വീട്ടില്ലെല്ലാം ഈ കാര്യം അറിയാമെന്നല്ലേ നീ പറയുന്നത്. അവർ ഈ കല്യാണം നടത്തിതരുമെന്നാണോ നീ കരുതുന്നത്.വിശ്വൻ : ഡാ രാവിലെ ഇതിനെക്കുറിച്ചു വീട്ടിൽ സംസാരിച്ചതേയുള്ളു. അവർ ഇത് നടത്താൻ സമ്മതിച്ചു. പിന്നെ ജാതിയൊന്നും നോക്കണ്ട എന്ന് പറയുകയും ചെയ്തു.ഇനി അവർ എന്തെങ്കിലും തടസ്സം പറഞ്ഞാൽ ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യുംശിവൻ : ഡാ അവർ സമ്മതിച്ചാലും ഈ ബന്ധം വേണ്ട നമുക്ക്. അതൊന്നും ശെരിയാകില്ല.വിശ്വൻ : എന്ത് ശെരിയാകില്ലെന്ന്. എനിക്ക് അവളെ ഇഷ്ടമാണ് അവൾക്ക് എന്നെയും പിന്നെ എനിക്കിപ്പോൾ ഒരു ജോലി ഇല്ലേ അവളെ ഞാൻ പൊന്നുപോലെ നോക്കാം.ശിവൻ : എന്നാലും എനിക്കെന്തോ ഇത് ശെരിയല്ല എന്ന് തോന്നുന്നു.അരവിന്ദൻ : ഡാ നമ്മുക്ക് ഈ കാര്യം പിന്നീട് സംസാരിക്കാം. ഇപ്പോൾ നമ്മുക്ക് ഈ ഉത്സവത്തിന്റെ കാര്യം നോക്കാം.വിശ്വൻ : ഡാ ഇതിന് ഇപ്പോൾ ഒരു തീരുമാനം അവൻ പറയട്ടെ.ശിവൻ : എനിക്ക് എതിർപ്പൊന്നും ഇല്ല, എന്നാലും…വിശ്വൻ : ഒരു എന്നാലും ഇല്ല. നിന്റെ സമ്മതം കിട്ടിയല്ലോ ഇനി നിന്റെ വീട്ടുകാരോട് ഞാൻ സംസാരിക്കാം. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് നോക്കാമെടാ.ശിവൻ : ഡാ അത് വേണ്ട ഞാൻ അവരോട് ഒന്ന് സംസാരിച്ചു നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം.

അരവിന്ദൻ : ഡാ ശിവാ, ഇതൊന്നും ശെരിയാകില്ല. നീ വെറുതെ ഇതിന്റെ പുറകെ നടക്കണ്ട.

വിശ്വൻ : ഡാ നിനക്ക് എന്തിന്റെ കുഴപ്പമാ. അവൻ വരെ സമ്മതിച്ചു, പിന്നെ നീ എന്തിനാ ഇങ്ങനെ പെരുമാറുന്നെ?

ശിവൻ : അത് നോക്കേണ്ട ഞാൻ എന്തായാലും വീട്ടുകാരോട് സംസാരിക്കാം.

വിശ്വൻ : താങ്ക്സ് ഡാ അളിയാ.വിശ്വൻ ശിവനെ കെട്ടിപിടിച്ചു.വിശ്വൻ : ഇനി എനിക്ക് ശെരിക്കും നിന്നെ വിളിക്കാമല്ലോ അളിയാന്ന്.ശിവൻ : ഡാ മൈരേ…എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ തന്നെ നീ എങ്ങനെയാ നമ്മൾ ആരും അറിയാതെ അവളെ പ്രേമിച്ചത്.വിശ്വൻ : ഡാ അതിനൊക്കെ ഒരു കഴിവ് വേണം.ശിവൻ : അവന്റെ ഒരു കഴിവ്…. മൈരൻ

രണ്ടുപേരും കെട്ടിപിടിച്ചു ചിരിക്കാൻ തുടങ്ങി. ബാക്കിയുള്ളവരും അതിൽ പങ്ക് ചേർന്നു.അരവിന്ദൻ : ഡാ വാ നമുക്ക് അങ്ങോട്ട്‌ പോകാം.ശബരി : നില്ല്…നില്ല്.. എനിക്കും ഒരു കാര്യം പറയാനുണ്ട്.ശിവൻ : ഇനി എന്താ…ശബരി : എനിക്കും ഒരു കുട്ടിയെ ഇഷ്ടമാണ്.അരവിന്ദൻ : ദേണ്ടേ കിടക്കണ്. ഇവിടെ ഒരാളുടെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതേയുള്ളു അപ്പോഴേക്കും അടുത്തവനും തുടങ്ങിയോ.വിശ്വൻ : ഡാ തെണ്ടി നീ എന്നോടുപോലും ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ.ശേഖരൻ : ആരാടാ കുട്ടി? ആ കുട്ടിക്കും നിന്നെ ഇഷ്ടമാണോ.ശബരി : ആളെ നിങ്ങൾക്കെല്ലാം അറിയാം എന്റെ കൂടെ പഠിച്ച കുട്ടിയാ അവൾക്ക് എന്നെ ഇഷ്ടമാ. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.വിശ്വൻ : ആര് രശ്മിയോ. ഡാ തെണ്ടി ഇതാണല്ലേ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞു പാതിരാക്കും നീ ഫോൺ വിളിക്കുന്നത്.( അന്നത്തെ കാലത്ത് ഈ കീപാഡ് ഫോൺ ആണ് ഉള്ളത്. ഇവനൊക്കെ സ്മാർട്ട്ഫോൺ വല്ലതും കിട്ടിയിരുന്നേൽ.)അരവിന്ദൻ : നല്ല ബെസ്റ്റ് ഫ്രണ്ട്. ഉളുപ്പുണ്ടോ മൈരേ ബെസ്റ്റ് ഫ്രണ്ടെന്ന് പറഞ്ഞു നടന്നിട്ട് അവളെ തന്നെ പ്രേമിക്കാൻ.ശബരി : എന്റെ ഏട്ടന് ബെസ്റ്റ് ഫ്രണ്ടിന്റെ പെങ്ങളെ പ്രേമിക്കാമെങ്കിൽ എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ തന്നെ പ്രേമിക്കാം.അരവിന്ദൻ : ഡാ ആ കുട്ടിയുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചതല്ലേ.അത് നമ്മുക്ക് വേണോ?ശബരി : ധാ വീണ്ടും, അവളുടെ അച്ഛനും അമ്മയും നേരുത്തേ മരിച്ചതാ, ഇപ്പോൾ അവളുടെ മാമന്റെ വീട്ടിലാണ് നിൽക്കുന്നെ.ശേഖരൻ : എന്തായാലും ആദ്യം ധാ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ. എന്നിട്ടാവാം നിന്റെ.ആ സമയത്താണ് അതു വഴി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ പ്രസാദ് ഏട്ടൻ വന്നത്.പ്രസാദ് : എന്തോടാ എല്ലാം കൂടെ ഒരു ചർച്ച. വെള്ളമടിക്കാൻ പ്ലാൻ ഇടുകയാണോ.ശിവൻ : ഇല്ല ഏട്ടാ. ഇന്ന് കുപ്പിയൊന്നും എടുത്തില്ല.ശേഖരൻ : അപ്പോൾ നേരത്തെ ഇവൻ ഇവിടെയെവിടെയോ കുപ്പി ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞതോ .

പ്രസാദ് : ഇവിടെ ഇരിപ്പുണ്ടെങ്കിൽ എടുത്തിട്ട് വാ നമുക്ക് കമ്മിറ്റി ഓഫീസിൽ വച്ച് ഓരോന്നങ്ങ് പിടിപ്പിക്കാം.വിശ്വൻ ശേഖരന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തുകൊണ്ട്.വിശ്വൻ : ഇല്ല ഏട്ടാ എടുക്കാൻ വിട്ടുപോയി. വീട്ടിൽ വച്ചിരുക്കുകയാ.പ്രസാദ് : എന്നാൽ ശെരി. ഞാൻ ഒന്ന് ആനക്കാരുടെ അടുത്ത് ഒന്ന് പോയിട്ട് വരാം.വിശ്വൻ : ശെരി ഏട്ടാ.

പ്രസാദ് ആ ഭാഗത്തു നിന്നും പോയപ്പോൾവിശ്വൻ : നീ എന്തിനാ അങ്ങേര് വന്നപ്പോൾ കുപ്പിയുടെ കാര്യം പറഞ്ഞത്.ശേഖരൻ : പിന്നെ നീയല്ലേ പറഞ്ഞത് ഇവിടെയെവിടെയോ കുപ്പി കൊണ്ടുവച്ചിട്ടുണ്ടെന്ന്.വിശ്വൻ : എന്ന് പറഞ്ഞു, അങ്ങേരാണെങ്കിൽ ഈ കാര്യത്തിൽ ഒരു ദയയും ഇല്ലാത്തവനാ. അങ്ങേരുടെ കൂടെ ഇരുന്നിട്ട് വേണം ആ കുപ്പി മൊത്തം അങ്ങേർക്ക് വിഴുങ്ങാൻ. നമുക്ക് ഒരു പൈന്റ് പോലും കിട്ടില്ല.അരവിന്ദൻ : എന്തായാലും അങ്ങേര് പോയില്ലേ നീ ആ കുപ്പി എടുക്ക്.വിശ്വൻ : ഏത് കുപ്പി.അരവിന്ദൻ : നീ ഇവനോട് ഒളിപ്പിച്ചു വച്ചന്ന് പറഞ്ഞ കുപ്പി.വിശ്വൻ : ഞാൻ വെറുതെ പറഞ്ഞതാ.ശേഖരൻ : മൈരേ പറ്റിച്ചല്ലേ. എന്നിട്ട് അവന്റെ ഒരു കോണച്ച ഡയലോഗും ഒരു ലാർജ് കൂടുതൽ തരാമെന്നും.വിശ്വൻ : ഡേയ് നിനക്ക് കുപ്പി കിട്ടിയാൽ പോരെ. ഒന്ന് വൈകുന്നേരം ആയിക്കോട്ടെ കൊണ്ടുവരാം. ഇപ്പോൾ ആ സംഭാവനക്കുള്ള പൈസ എടുക്ക് ഇങ്ങോട്ട്.എല്ലാവരും പൈസ എടുത്ത് വിശ്വന്റെ കയ്യിൽ കൊടുത്തു.വിശ്വൻ : ടാ അടുത്ത പ്രാവശ്യം ഈ തുകയുടെ ഇരട്ടി നമുക്ക് കൊടുക്കണം.ശിവൻ : ടാ ഇത് തന്നെ ഒപ്പിക്കാൻ പെട്ട പാട് എനിക്കറിയാം.വിശ്വൻ : എല്ലാം ശെരിയാകും അളിയാ.(ഈ കൂട്ടത്തിൽ ശിവനും ശേഖരനും നല്ല പാവപെട്ടവരാണ്. കൂലിപ്പണിയെടുത്താണ് രണ്ടുപേരും ഇപ്പോൾ വീട്ടിലെ കാര്യം നോക്കുന്നത്.അരവിന്ദൻ ഒരു ആവറേജ് കുടുംബത്തിൽ ജനിച്ചതുകൊണ്ട് വലിയ കുഴപ്പമില്ലാതെ പോകുന്നു പിന്നെ അവനും ഇപ്പോൾ അവന്റെ അച്ഛന്റെ പലചരക്കു കട നോക്കിപോകുന്നു )ശിവൻ : നിന്റെ ഈ അളിയാ വിളി എനിക്കിട്ട് താങ്ങുന്ന പോലെയാ തോന്നുന്നേ.വിശ്വൻ : പോടാ ഞാൻ വെറുതെ വിളിച്ചതാ.ശബരി : വാ നമുക്കെല്ലാം ആ സ്റ്റേജിന്റെ അടുത്ത് പോകാം. അന്നദാനം തുടങ്ങാൻ സമയമായി.അവരെല്ലാം അങ്ങോട്ട് നടന്നു. വിശ്വനും ശിവൻ അവരുടെ പുറകിൽ നിന്ന് പോയി.ശിവൻ : ടാ നിനക്ക് എന്റെ അവസ്ഥ അറിയാമല്ലോ. ഇപ്പോൾ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടാ വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അച്ഛനും ഞാനും സമ്പാദിക്കുന്നത് എല്ലാം കൂടെ കൂട്ടി വച്ച് ഒരു നല്ല വീട് വയ്ക്കുന്നത് പ്ലാൻ ഇട്ടിരിക്കുകയാ.വിശ്വൻ : ഡാ നല്ല കാര്യം. അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ ആ മൺകട്ട കൊണ്ടുള്ള വീട് ഏത് നേരം വേണമെങ്കിലും പൊളിയാമെന്ന രീതിക്കല്ലേ നിൽക്കുന്നെ.ശിവൻ : ഡാ അതല്ല. ഇതിന്റെ ഇടയ്ക്ക് കല്യാണം കൂടെ ആകുമ്പോൾ എന്നെ കൊണ്ട് പറ്റില്ലടാ. നിനക്ക് സ്ത്രീധനമായി തരാൻ എന്റെ കയ്യിൽ ഒന്നുമില്ലാതെ വരും.വിശ്വൻ : ഡാ ഞാൻ ഇപ്പൊത്തന്നെ കല്യാണം വേണം എന്ന് പറഞ്ഞോ. പിന്നെ നിന്നോട് അല്ലെങ്കിൽ തന്നെ സ്ത്രീധനത്തിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ. ഞാൻ അവളെയാണ് പ്രേമിച്ചെ അല്ലാതെ അവൾ എനിക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാത്ത ആ പണത്തെയല്ല.ശിവൻ : എനിക്കെന്തോ… ഡാ നിന്റെ ബന്ധുക്കൾ ഈ ബന്ധം സമ്മതിക്കുമോ. ഇനി നാട്ടുകാർ എന്തൊക്കെ പറഞ്ഞൊപ്പിക്കും.വിശ്വൻ : ഡാ നീ നാട്ടുകാരുടെ കാര്യം വിട്, അവർ എന്തും പറഞ്ഞോട്ടെ നമ്മൾ ചെവികൊടുക്കാൻ പോകാതിരുന്നാൽ മതി. പിന്നെ ബന്ധുക്കൾ….അച്ഛന്റെ കയ്യിൽ നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങി അവരുടെ ആവശ്യങ്ങൾ സാധിച്ചെടുത്തിട്ട് അവർ അവരുടെ കാര്യം മാത്രമല്ലെ നോക്കിയിട്ടുള്ളു. അല്ലെങ്കിൽ തന്നെ ഇത്രെയും നാളായി അച്ഛന് വയ്യാണ്ടായിട്ട് ഈ ബന്ധുക്കളിൽ ഒരാൾപോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് ഇവറ്റകൾ രണ്ടിന്റെയും കാര്യം നമ്മൾ നോക്കണ്ട.ശിവൻ : ഡാ ഞാൻ നേരുത്തേ എന്തൊക്കെയാ വിളിച്ചു കൂവിയെ.. അളിയാ സോറി ഡാ അപ്പോഴത്തെ ദേഷ്യത്തിലാ അങ്ങനെയൊക്കെ പറഞ്ഞത്, നിനക്കറിയാലോ എനിക്ക് എന്റെ അനിയത്തി എങ്ങനെയാന്ന്.വിശ്വൻ : ഡാ എനിക്ക് മനസ്സിലാകും. നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ആദ്യം തന്നെ രണ്ട് പൊട്ടിച്ചിട്ടേ സംസാരിക്കു……. അതുപോട്ടെ ആ അരവിന്ദൻ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ നീ എന്നെ തല്ലുമായിരുന്നല്ലേ എന്നിട്ട് അവൻ എന്നെ എന്തിന് തല്ലിയത് എന്തിനാന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല.ശിവൻ : ഡാ സോറി അളിയാ…. ഡാ അവന്മാർ അങ്ങ് എത്തിക്കാണും. പെട്ടന്ന് വാ അല്ലെങ്കിൽ അവന്മാർ ഇങ്ങോട്ട് വരും.ആ സമയം രുദ്രദേവൻ അതു വഴി നടന്നുവരുന്നുണ്ടായിരുന്നു. ( ഈ പുതിയ അവതാരം ആരാന്നല്ലെ, അച്ഛന്റെ കൂട്ടുകാരനാ. പണ്ടൊക്കെ എപ്പോഴും അച്ഛന്റെ കൂടെ ഒരു വേദാളം പോലെ കൂടെയുണ്ടായിരുന്നു, ഇപ്പോഴാണെങ്കിൽ ആ വഴിക്കെ കാണാറില്ല.)രുദ്രദേവൻ : ഡാ വിശ്വാ, നിന്റെ അച്ഛന് കുറവുണ്ടോടാ?വാസുകി സുഖമായിരിക്കുന്നോ.വിശ്വൻ : ഇല്ല അങ്കിൾളെ. ഇപ്പോൾ ഇത്തിരി കൂടുതലാ, നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകണം.രുദ്രദേവൻ : എന്ത് പറയാനാടാ നല്ല മനുഷ്യന്മാർക്കെല്ലാം മാത്രമേ ദൈവം ഇതുപോലെ ഓരോ അവസ്ഥ കൊടുക്കുകയുള്ളു. എല്ലാം ശെരിയാകുമെടാ.( ഒരു ഓഞ്ഞ ഇളി ഇളിച്ചുകൊണ്ട് അങ്ങേര് ഇത് പറയുന്നത് ശിവൻ ശ്രെദ്ധിച്ചു.)ശിവൻ : ഡാ വാ നമുക്ക് പോകാം.വിശ്വാ : നമ്മൾ അങ്ങോട്ട് നടക്കുകയാണെ പിന്നെ കാണാം.വിശ്വനും ശിവനും അവർ നിൽക്കുന്നടിത്തു എത്തി.ശേഖരൻ : എന്താടാ താമസിച്ചേ. രണ്ടും കൂടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നോ.ശിവൻ : ഡേയ് വെറുതെ കൂടുതൽ ഇളക്കാതെ.ഇവന്റെ അച്ഛന്റെ പഴയ കൂട്ടുകാരനെ കണ്ടു.ശബരി : ഏത് കൂട്ടുകാരൻ? നമ്മളാരും കണ്ടില്ലല്ലോ.ശിവൻ : ഡാ ആ രുദ്രൻ. ആ നാറി നിന്റെ അച്ഛന്റെ സുഖവിവരം തിരക്കി. കൂട്ടത്തിൽ നിന്റെ അമ്മയെയും അന്വേശിച്ചു.ശബരി : ആ തെണ്ടി എന്തിനാ ഇപ്പോൾ നമ്മുടെ വീട്ടിലെ കാര്യം തിരക്കുന്നത്. അച്ഛന്റെ വലിയ കൂട്ടുകാരനാണുപോലും എന്നിട്ട് ഇത്രയും കാലം അച്ഛൻ വയ്യാതെ കിടന്നിട്ട് ഒരു ദിവസം പോലും അങ്ങോട്ട് ഒന്ന് തിരിഞ്ഞുനോക്കിയിട്ടില്ല.ശിവൻ : അയാൾ പണ്ടുമുതലേ ഉഡായിപ്പിന്റെ ഉസ്താദാ. അങ്ങേര് ഇതെല്ലാം ചോദിക്കുമ്പോഴും ഒരു ഊമ്പിയ ചിരി ചിരിക്കുന്നുണ്ടായിരുന്നു.

ശേഖരൻ : ഡാ ഇനി ഇങ്ങേര് വല്ല കൂടോത്രം ചെയ്തിട്ടാണോ ഇവന്റെ അച്ഛന് ഈ ഗതിയായത്.അരവിന്ദൻ : പിന്നെ കൂടോത്രം, ഒന്ന് പോടെയ്. വേറെന്തെങ്കിലും ഉണ്ടെങ്കിൽ പറ.വിശ്വൻ : ഡാ അങ്ങനെ അവൻ പറഞ്ഞത് അങ്ങനെ അങ്ങ് തള്ളിക്കളയാൻ പറ്റില്ല. അച്ഛൻ അങ്ങേരുടെ കൂട്ടുകൂടിയതിന് ശേഷമാണ് ഉള്ള സ്വത്തെല്ലാം പലവഴിക്ക് പോയത്.ശബരി : അങ്ങേര് പണിഞ്ഞതാണോന്ന് എനിക്ക് നല്ല സംശയം ഉണ്ട്. പണ്ട് അഷ്ടിക്ക് വകയില്ലാതെ പലപ്പോഴും അച്ഛനോട് പൈസ കടം വാങ്ങിക്കൊണ്ടിരുന്നവനാ, ഇന്ന് ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഒരാൾ.ശേഖരൻ : ഇങ്ങേര് മറ്റേ ഇമ്പിരീയൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥൻ അല്ലെ ഇപ്പോൾ.വിശ്വൻ : എന്തായാലും അച്ഛനോട് ഇതിനെക്കുറിച്ച് ഒന്ന് സംസാരിക്കണം.ഡാ എനിക്ക് ടൌൺ വരെ ഒന്ന് പോകണം. ഇനി വൈകിട്ട് കാണാം.അരവിന്ദൻ : ഇതെന്താടാ ഇത്ര പെട്ടന്ന് നീ ഇപ്പോൾ വന്നതല്ലെയുള്ളു. കുറച്ച് കഴിഞ്ഞ് പോകാം.വിശ്വൻ : ഇല്ലടാ ഒരു അത്യാവശ്യ കാര്യമാ, ഡാ ശബരി നീയും വാ.ശേഖരൻ : എന്നാൽ ശെരി നിങ്ങൾ പോയിട്ട് വാ. പിന്നെ വൈകിട്ട് വരുമ്പോൾ കുപ്പി കൊണ്ടുവരാണേടാ….വിശ്വൻ : ഓക്കേ ഡാ.ശേഖരൻ : ഡാ നേരത്തെ എത്തുകയാണെങ്കിൽ ഇങ് പോരെ നമ്മൾ ഇവിടെ തന്നെ കാണും.

( പോകുന്ന വഴിയിൽ വച്ച് ശബരി വിശ്വനെ തടഞ്ഞു നിർത്തി)

ശബരി : ഏട്ടൻ എന്തിനാ സുമയെ അവിടെവച്ച് കെട്ടിപിടിച്ചത്.

വിശ്വൻ : ഡാ ഞാൻ പറഞ്ഞില്ലേ അത് പറ്റിപോയതാന്ന്.

ശബരി : ഏട്ടനിട്ട് നല്ലവണ്ണം കിട്ടിയല്ലേ മുഖത്ത് നീര് കാണാനുണ്ട്.അരവിന്ദേട്ടൻ എന്തിനാ ഏട്ടനെ തല്ലിയത്.

വിശ്വൻ : അതാണ്‌ എനിക്കും മനസ്സിലാകാത്തെ. ഈയിടെയായി അവന്റെ പ്രവർത്തിയും പെരുമാറ്റവുമെല്ലാം ഒരുപാട് മാറി. ഇടയ്ക്ക് ഒരു ദിവസം അവനെ ആ പരനാറി രുദ്രന്റെകൂടെ കണ്ടു.

ശബരി : അപ്പോൾ അങ്ങേര് എന്തോ പണി ഒപ്പിക്കാൻ നോക്കുവാണെന്നാ എനിക്ക് തോന്നുന്നേ. അരവിന്ദേട്ടൻ കൂടെ ഉണ്ടെങ്കിൽ അങ്ങേര് എന്ത് വേണമെങ്കിലും ചെയ്യും.

വിശ്വൻ : അയാൾ ഇടയ്ക്കിടയ്ക്ക് അമ്മയെക്കുറിച്ചു മാത്രം ചോദിക്കുന്നത് കേൾക്കുമ്പോഴാണ് എനിക്ക് ചൊറിഞ്ഞു വരുന്നത്.

ശബരി : എന്തായാലും നമുക്ക് വീട്ടിൽ ചെന്നിട്ട് അച്ഛനോട് ഇതെക്കുറിച്ച് സംസാരിക്കാം.

വിശ്വൻ : വാ പോകാം.

(ഇതേസമയം സുമയുടെ വീട്ടിൽ )

സുമ കരഞ്ഞുകൊണ്ട് വരുന്നത് കാണുന്ന സിന്ധു ( സുമയുടെ അമ്മ )

സിന്ധു : എന്തിനാ പെണ്ണെ മോങ്ങിക്കൊണ്ട് വരുന്നേ. വീണ്ടും അവനുമായി തല്ലുകൂടിയോ?

സുമ : ഒന്നുമില്ല അമ്മേ. ( കണ്ണുനീരെല്ലാം തുടച്ച് കളഞ്ഞിട്ട് ) കണ്ണിൽ എന്തോ പോടി വീണതാ.

സിന്ധു : നീ എന്തിനാ എന്നോട് കള്ളം പറയുന്നേ. നിന്നെ കണ്ടാൽ അറിയാമല്ലോ വേറെയെന്തോ പ്രശ്നമുണ്ടെന്ന്. അവൻ ഇങ് വരട്ടെ ഈയിടെയായി അവന് ഇത്തിരി ഇളക്കം കൂടുതലാ.

സുമ : അതിനു ഏട്ടൻ ഒന്നും ചെയ്തില്ല. ഞാൻ പറഞ്ഞില്ലേ കണ്ണിൽ എന്തോ പ്രാണി വീണതാന്നു.

സിന്ധു : നീ കൂടുതൽ വിശദീകരിക്കണ്ട ഞാൻ അവനോടു ചോദിച്ചോളാം. നീ പോയില്ലേ മുഖം കഴുകി വാ, എന്നിട്ട് ഈ പത്രമത്രയുമൊന്നു കഴുകിവയ്ക്ക്.

സുമ : ആ ശെരി. ( ദൈവമെ ഇനി ഏട്ടൻ വരുമ്പോൾ എന്തൊക്കെ പുകിലാണൊന്തോ നടക്കാൻ പോകുന്നത്. പാവം വിശ്വേട്ടനെ വീണ്ടും തല്ലിയൊന്നുപോലും അറിയില്ല. ഓരോന്നു ആലോചിട്ട് ഒരുപാട് സമാധാനവും ഇല്ല )

( ഇതേസമയം അങ്ങ് അമ്പലപ്പറമ്പിൽ.)

ശിവൻ : ഡാ അരവിന്ദാ നീ എന്തിനാ അവനെ തല്ലിയതെന്ന് എനിക്ക് അറിയണം.

അരവിന്ദൻ : ഡാ ഞാൻ പറഞ്ഞില്ലേ പെട്ടെന്ന് അതെല്ലാം കൂടിയായപ്പോൾ ഒന്നു പൊട്ടിച്ചു പോയി. എന്തായാലും നീ ഒന്ന് കൊടുക്കുമായിരുന്നല്ലോ, അതിനുപകരം ഞാൻ ഒന്ന് കൊടുത്തെന്നല്ലേയുള്ളു.

ശേഖരൻ : ഒന്ന് നിർത്തുമോ മൈരുകളെ, കുറേ നേരമായി അവന്മാരെ കൊണയടി. വേറെ എന്തെങ്കിലും സംസാരിക്കാം.

( അപ്പോഴാണ് അമ്പലപറമ്പിന്റെ ഒരു മൂലയിൽ നിന്ന് രുദ്രദേവൻ അരവിന്ദൻ കൈ കാട്ടി വിളിക്കുന്നത് അരവിന്ദൻ ശ്രെദ്ധിക്കുന്നത്.)

അരവിന്ദൻ : ഡാ ഞാൻ ഇപ്പോൾ വരാം. നിങ്ങൾ ഇവിടെ നിന്നോ.

ശേഖരൻ : നീയും പോണോ.

അരവിന്ദൻ : ഡാ ഞാൻ ഇപ്പോൾ വരും ഇവിടെ നിന്നോ.

(അരവിന്ദൻ നേരെ എന്നും അയാളെ കണ്ടുമുട്ടുന്ന കുളത്തിന്റെ സൈഡിൽ എത്തി.)

രുദ്രൻ : എന്താ അരവിന്ദാ, അവനിട്ട് നല്ലവണ്ണം പൊട്ടിച്ചല്ലേ. അവനെയൊക്കെ തല്ലികൊല്ലുകയാ വേണ്ടത്.

അരവിന്ദൻ : ആശാൻ പറഞ്ഞത് ശെരിയാ. ഇന്ന് ഒന്ന് നല്ലവണ്ണം കൊടുത്തു. പണ്ട് ആശാന്റെ കയ്യിൽ നിന്ന് അവന്റെ അച്ഛൻ തട്ടിപ്പറിച്ചത് പോലെ ഇന്ന് അവൻ എനിക്ക് കിട്ടേണ്ട പെണ്ണിന് അവൻ കൊണ്ടുപോയി.

രുദ്രൻ : മ്മ്, അവനെയൊന്നും വെറുതെ വിടരുത്. അവന്റെ അച്ഛന്റെ അവസ്ഥ തന്നെ അവനും താമസികാതെ വരും. നീ വിഷമിക്കേണ്ട ആ പെണ്ണ് നിനക്കുള്ളത് തന്നെയാ.

അരവിന്ദൻ : അതിനു ആ വിശ്വൻ ശിവനോട് എല്ലാം പറഞ്ഞു, എല്ലാം ഏകദേശം തീരുമാനമായതുപോലെയാ.

രുദ്രൻ : ഡാ നീ പേടിക്കണ്ട. ശരീരം മുഴുവൻ സ്തംഭിച്ചു കിടക്കുന്ന ഒരുത്തനും ആരും പെണ്ണ് കൊടുക്കില്ല. അതിനു നീ എന്റെ കൂടെ നിൽക്കണം. ഇനി വെറും നാല് ദിവസം മാത്രമേയുള്ളു ഉത്സവം തീരാൻ, ഇതിനുള്ളിൽ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പിലാക്കണം.

അരവിന്ദൻ : മ്മ്, വൈകിട്ട് നമുക്ക് കാണാം.

(തുടരും)