തിരുവട്ടൂർ കോവിലകം 6

തിരുവട്ടൂർ കോവിലകം 6
Story Name : Thiruvattoor Kovilakam Part 6

Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി .

ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു .
കോവിലകത്തേ നോക്കി അവള്‍ രണ്ട് തവണ അട്ടഹിച്ചു .

അപ്പോഴും ഉറങ്ങാതെയിരുന്ന അവന്തിക കോവിലകത്ത് പകലിൽ നടന്ന സംഭവങ്ങള്‍ ഭയപ്പാടോടെ വിദേശത്തുള്ള ശ്യാമിനെ അറിയിക്കുകയായിരുന്നു.

ഇടിമിന്നലുകൾ അവളുടെ കാതുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു .

“ശരി, ശ്യാമേട്ടാ ഇടിയും മിന്നലും ഉണ്ട് “

“എങ്കില്‍ നീ വെച്ചോ ഇവിടെ രണ്ട് ദിവസത്തെ തിരക്കു കൂടി ഉണ്ട് അത് മാനേജറേ ഏൽപ്പിച്ച് ഞാന്‍ പെട്ടെന്ന് എത്താം “

ശ്യാം ഫോണ്‍ വെച്ചു കഴിഞ്ഞിട്ടും അവന്തികക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല
കണ്ണുകളില്‍ അപ്പോഴും കാവല്‍ക്കാരന്റെ തുറിച്ച കണ്ണുകളും, നാവ് കടിച്ചു പിടിച്ച രൂപമായിരുന്നു.

ഈ സമയം പുറത്തേ ആട്ടുകട്ടിലിൽ ആടിക്കൊണ്ടിരുന്ന ആ സ്ത്രീ രൂപം എഴുന്നേറ്റ് പൂമുഖ വാതിലിനു നേരെ നടന്നു ചെന്നു. തൽക്ഷണം വാതില്‍ താനേ തുറന്നു .

കോവിലകത്തിന്റ അകത്തളത്തിലേക്ക് കടന്ന് മേനോന്‍ കിടക്കുന്ന മുറിയിലേക്ക് ആ സ്ത്രീ രൂപം പ്രവേശിച്ചു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണർന്ന മേനോന്‍ എന്താ മോളെ എന്തു പറ്റി എന്ന് ചോദിച്ചു കൊണ്ട് ചാടി എഴുന്നേറ്റു .

പെട്ടെന്ന് ആ സ്ത്രീ രൂപത്തിന്റെ കണ്ണുകളില്‍ നിന്നും അഗ്നി ചീളുകൾ ചിതറി. ദ്രംഷ്ടകൾ പുറത്തേക്ക് തള്ളി വന്നു, നാക്കു നീട്ടി തന്റെ നേരെ പാഞ്ഞടുക്കുന്നു . ഈ കാഴ്ച്ച കണ്ട മേനോന്‍ ഉറക്കെ നിലവിളിച്ചു.

മേനോന്റെ നിലവിളികേട്ട ജോലിക്കാരി മേനോന്റെ മുറിയിലേക്ക് ഓടിയെത്തി .

ആ സമയം തിളങ്ങുന്ന കണ്ണുകളുള്ള ഒരു കറുത്ത പൂച്ച മേനോന്റെ മുറിയില്‍ നിന്നും പുറത്ത് കടന്നു വന്നു.അത് അമ്മുവിനെ തന്നെ നോക്കികൊണ്ട് ഒരു അസഹനീമായ ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോയി.

ഈ സമയം ഇതൊന്നും അറിയാതെ അവന്തിക നല്ല ഉറക്കത്തിലായിരുന്നു .
പേടിച്ചരണ്ട് തൊണ്ട ഇടറിയ മേനോന്റെ ശബ്ദം അവന്തികയിലെക്കെത്തിക്കാൻ അയാൾക് കഴിഞ്ഞില്ല എന്നതാണ് സത്യം. വെള്ളം വേണമെന്ന് അമ്മുവിനോട് കൈകൊണ്ട് ആഗ്യം കാണിച്ചു .

അമ്മു മുകളില്‍ പോയി അവന്തികയുടെ കതകിൽ ശക്തമായി തട്ടി . രണ്ട് മൂന്ന് തവണ തട്ടിയപ്പോൾ അവന്തിക വാതില്‍ തുറന്ന് പുറത്തേക്ക് വന്നു.

അമ്മു അവന്തികയോട് കാര്യങ്ങള്‍ വിശദീകരിച്ചു . അമ്മുവിന്റെ കൂടെ അവന്തികയും താഴേക്കിറങ്ങി വന്നു .
അമ്മു അടുക്കളിയിലേക്കും അവന്തിക മേനോന്റെ മുറിയിലേക്കും നടന്നു പോയി .

“എന്താ എന്തു പറ്റി അച്ഛാ.?

മേനോന്‍ ഭയപ്പാടോടെ അവന്തികയോട് കാര്യങ്ങള്‍ വിശദീകരിച്ചു .

എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവന്തിക പറഞ്ഞു .

“അച്ഛന് തോന്നിയതാവും . വെറുതെ ഒരോന്ന് ചിന്തിച്ചതു കൊണ്ടാണ് “

പിന്നീട് മേനോന് ഉറങ്ങാന്‍ കഴിഞ്ഞില്ല .

നേരം പുലർന്നപ്പോഴും മേനോന്റെ മുഖത്ത് ഭയത്തിന്റെ ഒരു നിഴലാട്ടം ഉണ്ടായിരുന്നു .

ചാരുകസേരയില്‍ ചാരിക്കിടന്ന് എന്തോ ചിന്തിക്കുകയിരുന്നു മേനോന്‍ അപ്പോള്‍ അങ്ങോട്ട് കടന്നു വന്ന അവന്തിക പറഞ്ഞു

“ആ ഡ്രൈവര്‍ പോയിട്ട് വന്നില്ലല്ലോ ഇന്ന് വരാമെന്നല്ലേ പറഞ്ഞത് ?

“വൈകീട്ട് വരുമായിരിക്കും “

മേനോന്‍ മറുപടി പറഞ്ഞു .
“ശ്യാം എന്നാ വരുന്നത് മോളെ.?

“നാളെ പുലർച്ചേ വരും അച്ചാ”

മേനോന്‍ ഒന്ന് മൂളുകമാത്രം ചെയ്തു .
അന്നത്തെ ദിവസവും അങ്ങനെ കൊഴിഞ്ഞു വീണു .

വൈകീട്ട് തിരിച്ചത്തിയ ഡ്രൈവര്‍ സുകുവിന് വണ്ടിയുടെ താക്കോല്‍ കൊടുത്ത് അവന്തിക പറഞ്ഞു

“സുകു ശ്യാമേട്ടൻ നാലുമണിക്ക് ഇറങ്ങും . എയര്‍പോർട്ടിലേക്ക് പോകണം. മറക്കണ്ട”

“ശരി മാഡം “

സുകു വണ്ടിയുടെ താക്കോല്‍ വാങ്ങി സ്വന്തം മുറയിലേക്ക് നടന്നു .
രാത്രി സമയം പന്ത്രണ്ട് കഴിഞ്ഞതും സുകു വണ്ടി എടുത്ത് എയര്‍പോർട്ടിലേക്ക് പോകാന്‍ കോവിലകം ഗെയ്റ്റ് കടന്നു .

കാർ നിറുത്തി ഇറങ്ങി വന്ന് ഗെയ്റ്റടച്ച് തിരിച്ചു വണ്ടിയില്‍ വന്നു കയറി.

ഈ സമയം അവനറിയാതെ മറ്റൊരാള്‍ കൂടി ആ കാറിനുള്ളിൽ കയറിയിരുന്നു..!!

(തുടരും……)