തിരുവട്ടൂർ കോവിലകം 20

തിരുവട്ടൂർ കോവിലകം 20
Story Name : Thiruvattoor Kovilakam Part 20
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

തിരുമേനി പറഞ്ഞ കഥകൾ കേട്ട് ശ്യാമും മേനോനും ആകെ അന്തം വിട്ടിരുന്നൂ.എങ്ങനെയാവും തിരുമേനിയുടെ ബന്ധനത്തിൽ നിന്ന് മോചിതയായത് അതായിരുന്നൂ അവരുടെ ചിന്ത മുഴുവനും.

“മോചിതയായ അവൾ ശക്തി പ്രാപിച്ചിരിക്കുന്നൂ. എന്നന്നേക്കുമായി ബന്ധിക്കണം എങ്കിലേ രക്ഷയുള്ളൂ മേനോൻ”

മുത്തേടം മേനോനോട് പറഞ്ഞു.

“ആവാം തിരുമേനി എങ്ങനെയെങ്കിലും എന്റെ കുട്ടികൾ രക്ഷപ്പെട്ടാൽ മതി”

മേനോൻ അപേക്ഷ സ്വരത്തിൽ യാചിച്ചു.

“അതിന് മുൻപ് അവൾ എങ്ങനെ മോചിതയായി എന്ന് കണ്ടെത്തേണ്ടതുണ്ട് എങ്കിലെ നിങ്ങളിലേക്കെത്തിയ വഴി കണ്ടെത്താൻ കഴിയു”

“പൂജയും ഹോമവും നടത്തണം ഞാനൊരു ചാർത്തെഴുതി തരാം അതിലുള്ള സാധനങ്ങൾ വാങ്ങണം.”

അരികിൽ നിന്നിരുന്ന പരികർമി ഒരു പേപ്പറെടുത്ത് എഴുതാൻ തുടങ്ങി.

“കടുത്ത പ്രയോഗം തന്നെ വേണ്ടി വരും മേനോൻ അത്രയ്ക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്.തെക്ക് തൊടിയുടെ ഭാഗത്ത് നിൽക്കുന്ന വരിക്ക പ്ലാവിന്റെ തടിയിൽ അവന്തികയുടെ രൂപത്തിൽ ഒരു സ്ത്രീ രൂപം പണിയണം ആദ്യം”.എല്ലാം കൃത്യമായി വരണം എന്താ ആവുമോ?

തിരുമേനി ചോദിച്ചു.

” ശ്രമിക്കാം”ശ്യാമാണ് മറുപടി പറഞ്ഞത്.ശ്രമിച്ചാൽ പോരാ നടക്കണം.

“ദാ …. തൊടിയുടെ തെക്കു ഭാഗത്ത് ഒരു പ്ലാവുണ്ട്.തിരുമേനി പറഞ്ഞ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു പ്ലാവ് നിൽക്കുന്നത് കണ്ടു.ഒരു കാര്യം ശ്രദ്ധിക്കണം തടിയുടെ ബാക്കി ഭാഗം വിറകിനുപയോഗിക്കരുത്.”
നാളെ തന്നെ പണി തുടങ്ങിക്കോളൂ.

“സ്ത്രീ രൂപം പണി കഴിഞ്ഞാൽ അറിയിക്കുക.”
“മൂന്നു ദിവസം നെയ്യിലും മൂന്നു ദിവസം പാലിലും അഭിഷേകം ചെയ്യണം , മുടക്കമുണ്ടാകും കാര്യമാക്കണ്ട”

“ചാർത്തിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ വാങ്ങിക്കുക.” ഒരു ഹോമകുണ്ഡവും തയ്യാറാക്കണം”

“എല്ലാം ചെയ്യാൻ ശങ്കരാ നീ ഇവിടെ നിൽക്കൂ “

തിരുമേനി പരികർമിയോട് പറഞ്ഞു.

“തിരുമേനി ഒരു കാര്യം ചോദിച്ചോട്ടെ”

ശ്യാം മടിച്ച് മടിച്ചാണ് ചോദിച്ചത്

“ആയിക്കോളൂ”

തിരുമേനി സമ്മതം കൊടുത്തു.

“അവന്തികയും ഉമയും?ഞാനും ദത്തനും??

“എന്താണ് ബന്ധം എന്നല്ലേ?

“അവന്തികയും ഉമയും അല്ല ഉത്തരയുടെ പുനർജന്മമാണ് അവന്തിക”

തിരുമേനി പറഞ്ഞൂ.

” അപ്പോൾ കാരൂർ മഠം പറഞ്ഞത്!!
“അതെല്ലാം അവളുടെ കളികളാണ്”അതാണ് ഞാൻ വന്ന ഉടനെ പറഞ്ഞത് നീ ഉമയല്ല എന്ന് ജാതകം വരെ തിരുത്തിയിരിക്കുന്നു.അവന്തികയിൽ കയറി കോവിലകം നശിപ്പിക്കുക.അവസാനം കുടിയേറിയ ശരീരവും”.

” ഈശ്വരാധീനം ഒന്നും സംഭവിക്കാതിരുന്നത്”

“നീ തന്നെയാടോ ദത്തൻ താടിയില്ലാന്നെ ഉള്ളൂ.തന്നെ അവൾ ഉപദ്രവിക്കില്ല കാരണം അവളുടെ കണ്ണിൽ അതിപ്പോഴും അവളുടെ ദത്തനാണ്.അവന്തിക കണ്ട സ്വപ്നവും കുഞ്ഞപ്പനുമെല്ലാം നിങ്ങളെ ഇങ്ങോട്ട് വരുത്താൻ അവൾ കാണിച്ച മായകളാണ്.”

വഴി തിരിച്ച് വിടാൻ മാത്രം ഉഗ്ര കോപിയായ് മാറിയിട്ടുണ്ടവൾ”

“ശങ്കരാ…. ആ ബാഗിൽ നിന്നും ഏലസുകൾ ഇങ്ങെടുക്കൂ”

ബാഗിൽ നിന്നുമെടുത്ത ഏലസുകൾ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ധ്യാനിച്ച് മേനോന്റെ കയ്യിലേക്ക് കൊടുത്തു.ശേഷം മേനോനോട് പറഞ്ഞു

“ആ കുട്ടിയെ ഇങ്ങോട്ട് വിളിക്കൂ ,കുട്ടി ഇപ്പോളൊന്നുമറിയണ്ട.”

ശ്യാം പോയി അവന്തികയെ വിളിച്ചു കൊണ്ടു വന്നു.തിരുമേനി ഒരു ഏലസെടുത്ത് അവളുടെ കയ്യിൽ ധരിപ്പിച്ചു. ശേഷം പറഞ്ഞു

“കുട്ടി അഴിഞ്ഞു പോകാതെ നോക്കണം പൊട്ടി പോകാനുംസാധ്യത കാണുന്നുണ്ട്”.

“സാരല്ല്യ എല്ലാം നമുക്ക് ശരിയാക്കാം”.

അവന്തികയ്ക്ക് ഒന്നും മനസിലായില്ല.ശ്യാം അവളെ നോക്കി ഒന്നുമില്ലാ എന്ന് കണ്ണിറുക്കി കാണിച്ചു.

ഏലസ് അവളുടെ കയ്യിൽ ധരിപ്പിച്ചു തിരുമേനി അനുഗ്രഹിക്കാനെന്നോണം കൈ അവളുടെ മൂർദ്ധാവിൽ വെച്ചു.തിരിച്ചെടുത്ത തിരുമേനിയുടെ കൈ വിരലുകളിൽ അവളുടെ മൂന്ന് മുടിയിഴകൾ ഉണ്ടായിരുന്നൂ.

” ഇനി കുട്ടി അകത്തേക്ക് പൊയ്ക്കോളൂ”.

അവൾ തിരുമേനിയെ നോക്കി കൈകൾ കൂപ്പി അകത്തേക്ക് പോയി.
അവളുടെ തലയിൽ നിന്നും അവളറിയാതെ പറിച്ചെടുത്ത മുടിയിഴകൾ പരികർമിയെ ഏൽപ്പിച്ച് തിരുമേനി പറഞ്ഞു

“ശങ്കരാ വെച്ചോളു കളയണ്ട”.

” ഇല്ല”

ശങ്കരൻ ഒരു പേപ്പറിൽ പൊതിഞ്ഞ ആ മുടിയിഴകൾ കയ്യിലുള്ള ബാഗിൽ സൂക്ഷിച്ചു.

പിന്നീട് തിരുമേനി നാല് ചെമ്പ് തകിടും നാല് വെള്ളി തകിടും എടുത്ത് ശങ്കരനോട് പറഞ്ഞു

“ദാ ഇത് നാലും കോവിലകത്തിന്റെ നാലു കോണിലായ് കുഴിച്ചിടുക വെള്ളിയും ചെമ്പും ഒരേ കുഴിയിൽ തന്നെ ആവട്ടെ”

“തടസം എന്ത് ഉണ്ടായാലും പിൻമാറരുത് “

കഴുത്തിൽ കിടന്ന രുദ്രാക്ഷ മാല ഊരി ശങ്കരന് നൽകി തിരുമേനി പറഞ്ഞു

“ദാ ഇത് വെച്ചോളു കളയരുത്.”

ഇരു കൈയും നീട്ടി ഭക്ത്യാദരപൂർവം ശങ്കരൻ അത് വാങ്ങിച്ചു.

” ശരി മേനോൻ ഞാൻ കിഴക്കൻ മല വരെ ഒന്ന് പോയിട്ട് വരാം”എല്ലാം തയ്യാറായാൽ അറിയിക്കൂ അത് വരെ ആ ഏലസും തകിടുകളും നിങ്ങളെ കാക്കും.”

കിഴക്കൻ മല എന്ന് കേട്ടപ്പോൾ ശ്യാമിന് ആ പേര് കേട്ട് മറന്ന പോലെ തോന്നി.

പൂമുഖത്ത് നിന്നും മുറ്റത്തേക്കിറങ്ങിയ തിരുമേനി തെക്കേ തൊടിയിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം ഊന്നുവടി കുത്തി ഗെയ്റ്റിൽ പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്ന് പോയി

കാറിലേക്ക് കയറാന്‍ സമയം തിരുമേനി പറഞ്ഞു

“ബാബൂ , വിശ്വന്റെ നമ്പര്‍ അടിച്ചു ആ ഫോണ്‍ ഒന്ന് തരൂ”

“അടിക്കുന്നുണ്ട് തിരുമേനി “

മൂത്തേടത്തിനു ഫോണ്‍ കൊടുത്തു കൊണ്ട് പറഞ്ഞു .

“ഹലോ , വിശ്വൻ ഒരു യാത്രയുണ്ട് കൂടുന്നോടൊ?

“അതിനെന്താ തിരുമേനി കൂടാലോ”

എങ്ങോട്ടാണെന്ന് ചോദിച്ചില്ല അതല്ലെങ്കിലും തിരുമേനി വിളിച്ചാല്‍ ചോദിക്കാറും ഇല്ലല്ലോ .

“ആൽത്തറയിൽ കാണും അല്ലേടോ?

“ഉവ്വ്”

“അതുവഴി വരാം , അവിടെതന്നെ കാണണം “

“ഓ , കാണും എങ്ങും പോവില്ല”

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂത്തേടത്തിന്റെ തൂവെള്ള അമ്പാസഡർ ആൽത്തറയ്ക്കു അടുത്ത് വന്നു നിന്നു .

ആ യാത്രയിലാണ് മൂത്തേടം ഈ സംഭവങ്ങള്‍ എന്നോട് പറയുന്നത്
യാത്ര അവസാനിച്ചത് കിഴക്കൻ മലയിലായിരുന്നു .

അവിടെ കണ്ട കാഴ്ച്ചയും അറിഞ്ഞ വിവരങ്ങളും ഞങ്ങളിൽ ഞെട്ടലുളവാക്കി !!!!!!

(തുടരും………)