ഒന്നുമില്ലാത്തവർ

ഒന്നുമില്ലാത്തവർ
Suraj Narayanan | Author. Software Engineer. From Mangard, Kasaragod. Lives in Dubai

ഒന്നാമത്തെ പീരിയടിനു മുന്നേ ടീച്ചർ സ്കൂൾ വിട്ടിറങ്ങുമ്പോ അമ്പരപ്പായിരുന്നു കുട്ടികളുടെ മുഖത്ത്.കൊയ്ത്തൊഴിഞ്ഞ നെൽപാടം പിന്നിട്ടാൽ ഇനിയുമേറെ നേരം നടന്നാലേ ബസ് സ്റൊപ്പിലെത്തൂള്ളൂ. ധനു മാസവെയിലിലെ നടത്തം സുഖമുള്ളതല്ലെങ്കിലും പിന്നിടുന്ന കാഴ്ചകളിലെ നൈർമ്മല്ല്യം ക്ഷീണം തോന്നിച്ചില്ല. പാടം കഴിഞ്ഞു തോട്ടിറുമ്പിലെത്തിയാൽ മെല്ലെയെങ്കിലും ഒഴുകുന്ന വെള്ളം ഒരു കുളിരായി മനസ്സിൽ പടരുന്നുണ്ടാവും. ആ കുളിര് മാത്രം മതിയായിരുന്നു കശുമാവിൻ തോട്ടങ്ങൾ അതിരിടുന്ന ചെറുകുന്നുകൾ കയറിയിറങ്ങാൻ. കശുമാവിൻ തോട്ടത്തിലെ ചൂരിപഴ ചെടികളും കാക്കപൂചെടികളും പരിഭവത്തോടെ കാത്തിരിക്കയവും. എന്നാലും കാണേണ്ട താമസം പരിഭവം മറന്നു തലയാട്ടി നില്ക്കാൻ ഞാൻ ഒന്ന് തലോടിയാൽ മതി എന്ന് തോന്നിയിട്ടുണ്ട്. മുള്ളുകൊണ്ട് ചോരപോടിഞ്ഞാലും ചെടികളുടെ സന്തോഷം എനിക്ക് വേണമായിരുന്നു. ചില ജീവിതങ്ങൾ അങ്ങനെയാണ്. തങ്ങളുടെയല്ലാത്ത കാരണങ്ങളാൽ പര്ശ്വവൽക്കരിക്കപ്പെട്ടവർ. അവർക്കും സഹാനുഭൂതിക്ക് അര്ഹതയുണ്ട് എന്ന് മനസ്സിലക്കിതന്നത് സ്വന്തം ജീവിതം തന്നെയാണ്.

കിലുകിലെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴ്നു മനസ്സിലയിത്, അംഗനവാടി കഴിഞ്ഞിരിക്കുന്നു. നിര്നിമെഷരായി ജനല പടിയിൽ താടിവച്ചു ഏന്തിവലിഞ്ഞു നോക്കുന്ന കോളനിയിലെ കുട്ടികൾ ഒരു നൊമ്പരമാണ്. ഉച്ചക്കഞ്ഞി മാത്രമാണ് പ്രതീക്ഷാ. ചിരി മാഞ്ഞു പോയിരുന്ന മുഖം.

അമ്മയുടെ കൈയിൽ തൂങ്ങി മൂക്കിള ഒളിപ്പിച്ചു വന്നിരുന്ന കാലം അകലെയയിരുന്നില്ല. അമ്മയുടെ ദൈന്യതയാർന്ന മുഖം ഓർക്കെണ്ടിയിരുന്നില്ല. എന്നെ വാർത്തെടുക്കാൻ വേണ്ടി മാത്രം ഉരുകിയ മെഴുകുതിരിയയിരുന്നു അമ്മ.

തോൾ സഞ്ചിയിലെ ചോറ്റു പത്രവും ഡയറിയും പുസ്തകങ്ങളും തല്ലു കൂടാറുണ്ടെന്നു തോന്നിയിട്ടുണ്ട്. സ്വകാര്യങ്ങൾ, അത് ദുഃഖമായാലും സന്തോഷമായാലും ഡയറിയുമായാണ് പങ്കു വെക്കാര്. അതിൻറെയാകാം. ഒരു കയറ്റം കൂടി കയറിയാൽ റോഡിലെത്തം. റോഡിനിരുവശത്തെ മുളികൾക്ക് എന്നെക്കാളും ഉയരമുണ്ടോ? ആ ഉയരത്തിന്റെ ഭവ്യത കാരണമാവാം, റോഡിലേക്ക് തലകുനിച്ചു നില്ക്കയാവും അതുങ്ങൾ.

പലപ്പോഴും തോന്നിയുട്ടുണ്ട്, എന്നെ കാത്തു, എന്റെ പദചലനം കാതോര്ത് നില്ല്ക്കുന്ന ആരോ ഒരാൾ റോഡിലെവിടെയോ എന്നെ തന്നെ നോക്കിയിരുപ്പുണ്ട്. ഈ ചെറിയ കുഗ്രാമത്തിൽ, പക്ഷെ ആ ഗൂഡ സ്മിതം ചാർത്തിയ മുഖം കണ്ടെത്തുവാൻ പോലും ആശക്തയയിരുന്നു ഞാൻ എന്നാ തിരിച്ചറിവ് എന്നെ വല്ലാതെ ഉലച്ചിരുന്നു. മുളിയരിയുന്ന അടിയന്മാരിലും അങ്ങനവാടി പരിസരത്തെ തൊഴിലാളികളിലും ഏക സർക്കാർ സ്ഥാപനമായ വില്ലെജ് ഓഫീസ് പരിസരത്തും പീടികതിന്നയിലും ബസ് സ്റ്റോപ്പിൽ പോലും ഞാൻ ആ കുസൃതി കണ്ണുകൾ കണ്ടില്ല. ഓല കെട്ടിയ ബസ് സ്റ്റോപ്പിൽ ഇരുന്നാൽ പുറകിലൂടെ വന്നു അരയ്ക്കു ചുറ്റിപിടിക്കുന്ന മുളിപ്പുല്ലുകളിൽ ഒരുവേള ആ ഗൂഡ മന്ദഹാസം കാണാൻ ശ്രമിച്ചിരുന്നു. അതോ അവറ്റകൾക്ക് എന്നോട് ഒരു കൂട്ടം പറയനുണ്ടയിരുന്നോ?

അങ്ങേയറ്റത്തെ തീഷ്ണതയോടെ പ്രണയിക്കപ്പെടാൻ തുടിക്കാത്ത പെൺമനസ്സ് ഉണ്ടാകുമോ? പക്ഷെ ആ കണ്ണുകൾ ഇപ്പോഴും എന്നിൽ നിന്ന് കാതങ്ങളകലെയാണ്. ഒരു മരുപച്ച പോലെ. ഒരു തുണ വേണമെന്ന് തോന്നുന്നത് ഇത്തരം നിസഹായവസ്ഥയിലല്ലേ?

വളവുകല്ക്കപ്പുരം നീണ്ട ഹോണ് മുഴങ്ങി കേള്ക്കുന്നുണ്ട്. ബസ് ഓടികിതച്ചു വന്നു. എന്നെപോലെ തന്നെ അര്ക്കൊക്കെയോ വേണ്ടി ഓടിതീരാൻ ഒരു സൃഷ്ടി. സീറ്റുകൾ മിക്കതും ഒഴിഞ്ഞു കിടക്കുന്നു. ഒരു ചെറിയ ഞരക്കത്തോടെ അത് മുന്നോട്ടാഞ്ഞു. ജീവിതവും ഈ ബസും തമ്മിൽ എവിടെയൊക്കെയോ സാമ്യം ഉള്ളതായി തോന്നുന്നു. ചിലപ്പോള വര്ധിത വീര്യത്തോടെ മലയും കുന്നും മഴയും വെയിലും കുണ്ടും കുഴിയും ഒക്കെ മറികടന്നു ഓടും. ചിലപ്പോ ആരോടും മിണ്ടാണ്ടെ ഇരിക്കും. ചിലപ്പോ ആരെയും ഗൌനിക്കാതെ അഹങ്കാരത്തോടെ ഓടും. മറ്റു ചിലപ്പോൾ മറ്റുള്ളവരുടെ കരുണക്ക് വേണ്ടി യാചിക്കും.

ബസ് റയിൽവേ സ്റ്റേഷൻ അടുക്കാറായി. പാസഞ്ചർ വണ്ടിയിൽ ഓടിക്കയരാനുള്ള ആൾക്കാർ തിരക്ക് കൂട്ടുന്നു. ജീവിതം അത്രമേൽ തിരക്ക് പിടിച്ചു കഴിഞ്ഞു. ആര്ക്കും ആരെയും ശ്രദ്ധിക്കാനില്ല. ആര്ക്കും ആരോടും ബാധ്യതയില്ല. ഏറ്റവും വേഗത്തിൽ ജീവിത ലക്ഷ്യം നിറവേറ്റാനുള്ള ഓട്ടത്തിലാണവർ. പാവം മനുഷ്യർ.

ബസിറങ്ങി മുന്നോട്ടു നടന്നു. മുന്നേ പോയവർ പിറുപിറുത്തു കൊണ്ട് പ്ലറ്റ്ഫൊർമിൽ അക്ഷമരായി ഇരിപ്പുണ്ടാവും. പിച്ചക്കാരികൾ അവരുടെ ഉത്തരവാദിത്തം വെടിപ്പായി ചെയ്യുന്നുണ്ട്. പാവപ്പെട്ടവനും പണക്കാരനും രോഗിയും കൂടിരുപ്പുകാരനും ഒക്കെ അവര്ക്ക് ഒരേ പോലെയാണ്. അവരുടെ മുഖത്ത് കാണുന്ന ഊർജസ്വലത, പണക്കാരുടെയും മധ്യവര്ഗതിന്റെയും മുഖത്ത് കാണുന്നില്ല. എല്ലമുണ്ടായിട്ടും ഒന്നുമില്ലാത്തവർ. എന്തൊരു വിരോധാഭാസം.

പച്ചക്കൊടിയുമേന്തി മാസ്റ്ററും അക്ഷമയോടെ ഉലാത്തുന്നു. വണ്ടി ശകലം വൈകിയിട്ടുണ്ടാവും. എല്ലാവരും അക്ഷമരാണ്. ഈ ലോകത്ത് ഞാൻ മാത്രം ക്ഷമയോടെ ഇനിയും കാത്തിരിക്കുന്നു. കരി പുരണ്ട ജീവിതമാണെങ്കിലും ഓടി കിതച്ചു കുതിച്ചു വരുന്ന വണ്ടി അനേകായിരങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നുണ്ട്. അതിന്റെ നന്ദി ആരേലും തിരിച്ചു കാണിക്കാരുണ്ടോ? അറിയില്ല. കുറഞ്ഞ സമയം കൊണ്ട് എല്ലാവരെയും ഉൾകൊണ്ട വണ്ടി ചെറിയ ഞെട്ടലോടെ മുന്നോട്ടു നീങ്ങി. സ്റ്റേഷൻ പിന്നിടുകയാണ്. പ്ലാറ്റ്ഫോമും പിന്നിടും. ഈ നാടും പിന്നിട്ടു ഒരുപാടു മുന്നോട്ടു പോകാനുണ്ട്. വണ്ടിക്കു എന്നെങ്കിലും ഗൃഹാതുരത്വം തോന്നിക്കനുമൊ?

ചിന്തകൾക്ക് താത്കാലിക വിരാമമിട്ടു ചായ വിൽപനക്കാരൻ ജോലി ആരംഭിചിരിക്കുന്നു. വിശപ്പുന്ടെങ്കിലും വേണ്ട. ചിന്തകൾ തുടരട്ടെ. ആൾക്കാർ മുഖാമുഖം ഇരുന്നു യാത്ര ചെയ്യുന്ന യാത്ര യായിട്ടു പോലും ആരും ആരോടും ഒന്നും മിണ്ടുന്നില്ല. സ്വന്തം ലോകം ശ്രിഷ്ടിച്ചു അതിൽ ജീവിക്കുകയനവർ. അടുത്ത കമ്പാർട്ട്മെന്റിൽ സംഗീതം ആരംഭിച്ചിരിക്കുന്നു. വിദ്യാർതികൾ, അധ്യാപകർ, വക്കീലന്മാർ, സ്വർണപണിക്കാർ അങ്ങനെ ലോകത്തിന്റെ നാനാ തുറയിൽ പെട്ടവരും ഒരു മണിക്കൂർ യാത്രയിൽ എല്ലാം മറന്നു സംഗീതത്തിൽ ലയിക്കുന്നു. നാണയത്തിന്റെ രണ്ടു വശങ്ങളായി രണ്ടു കമ്പാർട്ട്മെന്റുകൾ.

മയക്കം കണ്ണുകളിൽ ഓടിക്കളിക്കുന്നു. ഒന്നു മയങ്ങാൻ പറ്റുമോ? ചിന്തകൾ തേരു തളിച്ച് കൊണ്ട് എവിടെയൊക്കെയോ അലയുന്നു. എല്ലായിടത്തും അമ്മയുടെ മുഖം മിന്നിമറയുന്നുണ്ട്. എത്രയും വേഗം അമ്മയുടെ അടുത്ത് എത്തിച്ചേരാൻ വെമ്പൽ കൊള്ളുന്ന മനസ്സിനെ അടക്കി നിരത്താൻ പറ്റുന്നില്ല.

മംഗലാപുരം എത്തുവാൻ ഇനി 10 മിനുട്ട് ബാക്കി. ഒന്ന് മുഖം കഴുകി വരൻ സമയമുണ്ട്. വേണ്ട. സ്റ്റേഷൻ പരിസരം ജനങ്ങൾ നിറഞ്ഞിരിക്കുന്നു. അനിയൻ കാത്തിരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പ്ലാറ്റ്‌ഫോമിനു പുറത്തായിരിക്കും. പുറത്തേക്കു നടന്നു. ടാക്സി കാരുടെയും ഓട്ടോക്കാരുടെയും കയ്യിൽ നിന്ന് വഴുതി മാറാൻ പ്രത്യേക കഴിവ് തന്നെ വേണം. ആകാശത്തെ താങ്ങി നിർതിയപൊൽ അഹങ്കരിക്കുന്ന കെട്ടിടങ്ങൾക്കു അപരിചിത ഭാവം. അവൻ പുറത്തു തന്നെയുണ്ട്. മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു പരാജയപെട്ടു. അവന്റെ മുഖത്തിന് പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല. നിർവികാരത തളം കെട്ടി നില്ക്കുന്നുണ്ട് എന്നത്തേയും പോലെ.

വലിയ ആശുപത്രി വരാന്തയിലൂടെ മുന്നോട്ടു നടന്നു. ലോകത്തിന്റെ അങ്ങേ കോണിലാണ് വരാന്തയുടെ അവസാനം എന്ന് തോന്നിപോയി. വെള്ളരിപ്രാവുകളെ കൂട്ട് മാലാഖമാർ വലിയ ശബ്ദങ്ങലോടെ കടന്നു പോയി. എങ്കിലും ഒരു നനുത്ത തലോടൽ അരികിലൂടെ കടന്നു പോയോ പോലെ.

വടി കുത്തി വെച്ചു നടക്കുന്ന വൃദ്ധന്റെ കണ്ണിൽ എന്താണെന്നു മനസ്സിലായില്ല. എന്നാലും എന്തോക്കെയോ പിറുപിറുക്കുന്നുണ്ട്. നട തള്ളിയ മക്കളെ ശപിക്കരുതെന്നു ദൈവത്തോട് കേഴുന്നതാവാം. വരാന്ത അവസാനിക്കുകയാണ്. ഇപ്പൊ അനിയൻ വഴികാണിക്കുന്നു. അമ്മയെ അഡ്മിറ്റ് ചെയ്ത റൂമിലല്ല പോലും അമ്മയിപ്പോ. ഭേദമായിട്ട് കിടത്തുന്ന സ്ഥലത്തിന് മോർച്ചറി എന്നും പെരുണ്ടത്രേ. അനിയൻ കവൽക്കരനോട് കയർത്തു സംസരിക്കയാണ്. അമ്മ കിടക്കുന്ന റൂമിലേക്ക് പോകാൻ മക്കൾക്ക് അനുവാദം ഇല്ല. പുറത്തു കാത്തു നില്ക്കാം. എന്നത്തേയും പോലെ അമ്മ വെളുത്ത വസ്ത്രം തന്നെ ധരിച്ചിരിക്കുന്നു. ശാന്തമായ മുഖത്ത് ഒരു ചെറിയ മന്ദഹാസം കാണുന്നുണ്ടോ? കണ്ണീർ ധാരയായി ഒഴുകി. അരികെ നിൽക്കുന്നവർ അറിയാത്ത ഭാഷയിൽ സമാധാനിപ്പിക്കുന്നുണ്ട്. കണ്ണ് തുടച്ചു ചുറ്റിലും നോക്കി. ആ കണ്ണുകൾ ഇവിടെയെങ്ങാനും ഉണ്ടോ? ആ കൈകളിൽ ഒന്ന് മുഖം ചേർത്ത് കരയാൻ നെഞ്ചോട് ചേർന്നു നില്ക്കാൻ….