നഷ്ടപ്രണയം

നഷ്ടപ്രണയം
Nashtta Pranayam Author : Sunil Thrissur

പോയ് പോയ് ഒരു നാണല്ല്യണ്ടായിരിക്കണു ഇവറ്റോൾക്ക് ഇത് സ്വന്തം റൂമിൽ പോയി ചെയ്തുടെ
മറ്റുള്ളവർ കാണും എന്ന വിചാരം പോലും ഇല്ല

ഹും…
ചാടി കുലുക്കി പിറുപിറുത്ത് കലപ്പിൽ നടന്ന സുജയെ കണ്ട്കാര്യം തിരക്കി കല്യാണിയമ്മ …

അമ്മേടെ ഇളയമോളില്ലെ എന്റെ അനിയത്തി അവളും കെട്ടിയോനും എപ്പ നോക്കിയാലും തോളത്ത് കയ്യിട്ട് നടക്കലും മടിയിൽ തലവച്ച് കിടക്കലും കൊഞ്ചലും കുറുങ്ങലും പറയാൻ തന്നെ നാണാവാ വണ്ടില് വരണവരവ് കണ്ടാ കെട്ടിപ്പിടിച്ച് നാട്ടാര് കാണും എന്ന വല്ല വിചാരോം ഇണ്ടാ അവറ്റോൾക്ക് ….

അതിന് നീയെന്തിനാ സുജെ ദേഷ്യപ്പെടണെ അവറ്റോൾടെ കല്ല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമല്ലെ ആയുള്ളു …..

ഞാനും കല്ല്യാണം കഴിഞ്ഞതല്ലെ ഞങ്ങൾ ഇങ്ങനായിരുന്നോ ഇവിടെ …

അത് നിന്നെ കൊള്ളില്ലാണ്ട് കല്ല്യാണം കഴിഞ്ഞാ കുറച്ചൊക്കെ ക്ഷമിക്കാനും സഹിക്കാനും കേട്ടിയോനെ സ്നേഹിക്കാനും പഠിക്കണം അങ്ങനാ പെൺകുട്ട്യോള് ചെയ്യണ്ടത് നല്ലോരു ജീവിതം ഇല്ല്യാണ്ടാക്കിയില്ലെ നീ …

എന്റെ ശ്രുതി മോള് ഭാഗ്യമുള്ളവളാ അവൾക്ക് അവൾടെ മനസ്സ്പോലെ തന്നെ നല്ല ചെക്കനെ കിട്ടി..
അതിന് നീഅസൂയപ്പെട്ടിട്ട് കാര്യമില്ല ….

അല്ലെലും അമ്മ അവൾക്കാസപ്പോർട്ട് അതെങ്ങനാ ഞാൻ ഇവിടെ അധികപറ്റാണല്ലോ..

കെട്ടിച്ച് വിട്ടിട്ടും സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നവൾ ….

സുജേ നീ എഴുതാപ്പുറം വായിക്കണ്ട അവറ്റോള് എത്ര പറഞ്ഞിട്ടാന്നറിയോ രണ്ടീസം നിക്കാൻ വന്നത് അതിനിടക്ക് നീ ഇങ്ങനെ ഒരോന്ന് പറഞ്ഞ് വഴക്കുണ്ടാക്കല്ലെ…

അഭിയും ശ്രുതിയും ബൈക്കിൽനിന്ന് ഇറങ്ങി വരുന്നത് കണ്ട് രണ്ടു പേരും സംസാരം നിർത്തി….

എന്താമ്മെ രണ്ടു പേരും കൂടൊരു ചർച്ച ഞങ്ങളും കൂടണാ ശ്രുതിയുടെ തോളിൽ കയ്യിട്ട് ഒന്നുടെ ചേർത്ത് പിടിച്ച് ചേച്ചി കാണുന്നുണ്ടോന്ന് നോക്കി കൊണ്ടാണ് അഭിചോദിച്ചത് ….

നല്ല സൂപ്പർ സിനിമ നിങ്ങളും കൂടെ വരാതിരുന്നത് നഷ്ട്ടായി അമ്മെ…

തന്റെ ആ വാക്കുകൾ ഇഷ്ടപെടാത്ത പോലെ ചേച്ചി ഒരു ലോഡ് പുച്ഛം മുഖത്ത് വാരി വിതറിയത് ശ്രദ്ധിച്ചു അഭി

FacebookTwitterWhatsAppFacebook MessengerShareരണ്ടുവർഷത്തെ പ്രണയത്തിന് ശേഷമാണ് താൻശ്രുതിയെ കെട്ടിയത്…

അതിന് മുൻപുള്ള പ്രണയിനി ഒറ്റക്ക് ഒരു ദിവസം കൊണ്ട് ഒരു ബിൽഡിങ്ങ് വരെതേക്കാൻ കഴിവുള്ളവളായിരുന്നെന്ന് ഒരു ഗൾഫ് കാരന്റെ കല്ല്യണ കാര്യം വന്നപ്പോഴാണ് മനസ്സിലായത് ……

വീട്ടുക്കാർ വിവാഹം ഉറപ്പിച്ചു ഇനി എനിക്കതിൽ നിന്നും പിൻമാറാൻ പറ്റില്ല നീ എല്ലാം മറക്കണം അഭി നമുക്ക് ഈ ജന്മം ഒന്നിക്കാനുള്ളയോഗമില്ല ഇനി നീ എന്നെ വിളിക്കരുത് കാണാൻ ശ്രമിക്കരുത് ..

കെട്ടാൻ പോകുന്ന ഗൾഫ് കാരനെയും അയ്യാളുടെ കൂടെയുള്ള ഗൾഫീൽ പോക്കും സ്വപ്നം കണ്ട് ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞവൾ പോയപ്പോൾ നിന്ന് പോയ ശ്വാസം വീണ്ടെടുക്കാൻ നെഞ്ചിൽ രണ്ടിടി ഇടിക്കേണ്ടി വന്നു തനിക്ക് ….

എല്ലാതേപ്പു കിട്ടിയവരെപ്പോലെ താനും ചിന്തിച്ചതും ഒന്ന് തന്നെ…

മുട്ടിനൊപ്പം താടിവളർത്താ ഒരിക്കലും കഴുകാത്ത ജുബയും പാന്റും ധരിക്യാ നേരം വെളുക്കുമ്പോൾ തൊട്ട് വെള്ളമടിക്യാ …..

ബീവറേജിന്റെ പഠിക്കലെ ഷെയറടിക്കാരുടെ കൂടെ കൂടി ഒരു പൈയിന്റ് മൂന്നാക്കി പൂശീ വീട്ടിലെത്തിയതേ ഓർമ്മയുള്ളു നേരം വെളുത്തപ്പോൾ വീട് മുഴുവൻ വാളുകൊണ്ടുള്ള പൂക്കളം ……

തന്നെ കൊണ്ട്അടിച്ച് തുടച്ച് ഇടീച്ചതും പോരാതെ അച്ഛന്റെയും അമ്മയുടെയും വക സ്പെഷൽ തൊഴിയും ….