mallu kambi kadha നിനക്കായ് 6

നിനക്കായ് 6
Ninakkayi Part 6 Rachana : CK Sajina

മനസ്സിലെ നിലാവ് മാഞ്ഞു ,
സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി ……

എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ ,

എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ എന്ന വിളിച്ചത് …

അപ്പോഴാണ് എന്റെ ശ്രദ്ധയിൽ ടേബിളിന് പുറത്തുള്ള ബാഗിന് മുകളിൽ വെച്ച റിനിയുടെ നോട്ട്സ് കണ്ടത് ….,,

ഞാൻ ബെഡിൽ നിന്നും എണീറ്റ് , ടേബിളിന് അരികിലുള്ള കസേര വലിച്ചിട്ട് അലസമായി ഇരുന്നു .. എന്നിട്ടാ നോട്ട് എടുത്തു
(അവളുടെ കൈ പട കാണണം , അവളുടെ മൈലാഞ്ചി ചുവപ്പർന്ന നഖവിരൽ ചേർത്തു പിടിച്ചെഴുതിയ അക്ഷരങ്ങൾ വെറുതെ നോക്കി ഇരിക്കണം ,,

ഞാനാ ബുക്കിന്റെ ആദ്യപേജ് മറച്ചു .. (ഇവളെന്താ അത്തറ് ബുക്കിലാണോ തേയ്ക്കുന്നത് എന്ത് നല്ല സുഗന്ധം ആ സുഗന്ധം ഞാൻ കുറച്ചു നേരം കണ്ണടച്ച് ഇരുന്ന് കൊണ്ട് ആസ്വദിച്ചു…
ആ നേരം റിനീഷയെ ഞാൻ തൊട്ട് മുന്നിൽ എന്ന പോലെ കാണുക ആയിരുന്നു ……,,

ഡാ… ചെക്കാ നിനക്ക് ഉറങ്ങാൻ ആയില്ലെ ?.

പടച്ചോനെ അവള് ഇവിടെയും വന്നോ … ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു…

ഹൂ …. ഇത്തൂ ആണോ

പിന്നെ നീ എന്താ കരുതിയെ ഈ പാതി രാത്രി നിന്നെ നോക്കി ആര് വരാനാ …

ഇത്താത്ത ഉറങ്ങിയില്ലെ ?.ഇത് വരെ

ഇക്കാന്റെ ഫോൺ വന്നപ്പോ എണീറ്റതാണ് അപ്പോഴ ഇവിടെ വെളിച്ചം കണ്ടത് എന്റെ കൊച്ചനിയൻ എന്താ ഉറങ്ങാത്തെന്ന് അറിയാൻ വന്നതാണ് ,,,
ഇത്തൂ ശ്വാസം വലിച്ചുകൊണ്ട് ചോദിച്ചു ..

അല്ല അനു എവിടുന്ന ഇത്രയും നല്ല അത്തറിൻ മണം .

ഞാൻ കസേരയിൽ നിന്ന് എണീറ്റ് റിനിയുടെ നോട്ട് ഇത്തൂന്റെ മുഖത്തോട് അടുപ്പിച്ചു ..

മ്മ്മ് ..ഹാ … എന്ത് നല്ല സുഗന്ധം ഇതെവിടുന്ന മോനു,,

ഇത് റിനി അപ്പുറത്തെ രമ്യക്ക് കൊടുക്കാൻ തന്നതാണ്.. രമ്യ ഇനി തിങ്കളാഴ്ച്ചയെ വരൂ….
ഞാൻ പറഞ്ഞു

അതിന് രമ്യ എവിടെ പോയി ഇത്താത്ത ചോദിച്ചു .

അവള് അമ്മയുടെ തറവാട്ടിൽ പോയി എന്ന റിനി പറഞ്ഞത്
തിങ്കളാഴ്ച്ച രാവിലെ കൊടുക്കാൻ ഏല്പിച്ചതാണ് ..

രമ്യ അവളുടെ വീട്ടിൽ തന്നെ ഉണ്ടല്ലോ… ഞാൻ കുറച്ചു മുമ്പ് ഇറച്ചിപത്തിരി കൊണ്ട് കൊടുക്കാൻ പോയപ്പോൾ കണ്ടതണല്ലോ , ഇത്താത്ത പറഞ്ഞു…

എന്ന അവള് പോയി കാണില്ല . ഞാൻ പറഞ്ഞു

മോനെ അനു.. ഇത് രമ്യക്ക് ഉള്ള ബുക്കാണെന്ന് എനിക്ക് തോന്നുന്നില്ല…
ആ ബുക്കിൽ നിന്ന് വരുന്നത് ഒരു സ്കൂൾ സ്റ്റുഡന്റിന്റെ പുതുപുസ്തക ഗന്ധമല്ല….,,
ഇത് അസ്സല് പ്രണയത്തിൻ ഗന്ധമാണ് മോനെ….
അതും പറഞ്ഞ് ഒരു കള്ള ചിരിയോടെ ഇത്തു വാതിൽ ചാരിയിട്ട് പോയി…..,

ഇത്തൂന്റെ ചിന്ത പോയൊരു പോക്ക് നോക്കണേ .
.മ്മ്മ്.. ഇതിന് പ്രണയത്തിന്റെ ഗന്ധമാണോ ?..
ബെഡിൽ ചാരി ഇരുന്ന് ഞാൻ
ആദ്യത്തെ പേജ് മറിച്ചു..

നാണമില്ലല്ലോ മറ്റൊരാളുടെ ബുക്ക് തുറന്നു നോക്കാൻ ….
എന്തായാലും നോക്കി ഇനി മുഴുവൻ വായിച്ചിട്ട് ബുക്ക് പൂട്ടിയ മതി അനുമോൻ..

(പടച്ചോനെ ഇതെന്താ ,,,
ഞാൻ വായിക്കുമെന്ന് അവളെങ്ങനെ മനസ്സിലാക്കി..
എന്ന പിന്നെ വായിച്ചിട്ട് തന്നെ കാര്യം , ഞാൻ വായന തുടർന്നു……..

കുറച്ചു കഷ്ടപ്പെട്ട് എഴുതിയതാണെ . പാതിയിൽ വെച്ച് വായന നിർത്തരുത്…..,,

ഇങ്ങളെ വിചാരമെന്താ ഞാൻ അങ്ങോട്ട് വന്ന് ഇഷ്ടം പറയുമെന്നോ ?..

അല്ല എന്ന് മറുപടി ആണെങ്കിൽ ..
ഞാൻ ഒന്ന് ചോദിക്കട്ടെ
പിന്നെ ഈ രണ്ടു വർഷം അൻവർക്ക എന്തിനാ എന്നോടുള്ള പ്രണയം മറച്ചു വെച്ച് നടന്നത് ?…

കണ്ണ് തള്ളണ്ട അൻവർക്കാക്ക് എന്നെ ഇഷ്ട്ടമാണെന്ന് . എന്നോട് കുറച്ചു മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾ പറഞ്ഞിട്ട് ഞാൻ അറിഞ്ഞിരുന്നു …,

(ഞാൻ ഓർത്തു എന്നിട്ടാണോ നീ വേറെ പ്രണയിക്കാൻ പോയത് .
തുറന്നു പറയാൻ വന്ന എന്നെ അതിനൊന്ന് സമ്മതിച്ചത് പോലും ഇല്ലല്ലോ ,,
ഞാൻ ബാക്കി അക്ഷരങ്ങളിലേക്ക് സഞ്ചാരം തുടങ്ങി ..

ഈ കള്ളനും പോലീസും കളി അവസാനിപ്പിക്കാനാണ്
ഷെബീക്കാ വന്ന് എന്നെ ഇഷ്ടമാണെന്ന് ഡ്രാമ ഇറക്കിയത് … ഞങ്ങളുടെ പ്ലാനിങ് ആയിരുന്നു….
അതേറ്റു അതാ ഓടി വരുന്നു പ്രണയം പറയാൻ …
മനഃപൂർവം കള്ളം പറഞ്ഞതാണ് ഞാൻ വേറേ പ്രൊപ്പോസൽ കാര്യം എന്ന് കരുതരുത് അത് സത്യം തന്നെയാണ്…..,,

എന്റെ പ്രണനായ ഒരാൾ ഉണ്ട് എന്റെ ഉള്ളിൽ
ഒരു മംഗല്യ ജീവിതം ഉണ്ടങ്കിൽ അവനോടൊപ്പം മാത്രമായിരിക്കും ..

പക്ഷെ നിറഞ്ഞ കണ്ണ് ആരും കാണാതിരിക്കാൻ വേണ്ടി മുഖം കഴുകുന്നത് കണ്ടപ്പോ എനിക്ക് ശരിക്കും നൊന്തു അൻവർക്കാ ?..നിങ്ങളെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടേ ഇല്ല…

പിന്നെ എന്തിനാണ് ഷെബിക്കയോടൊപ്പം കൂടി ഞാൻ അങ്ങനൊരു ഡ്രാമ കളിച്ചതെന്ന് ചോദിച്ചാൽ..

ഉത്തരം എന്റെ പക്കൽ വ്യക്തമാണ്
എന്നെ അൻവർക്ക പ്രണയിക്കുന്നു .

എന്നിൽ അങ്ങനൊരു പ്രണയം ഇല്ലന്ന് തെളിയിക്കണമെങ്കിൽ .
അൻവർക്കാന്റെ ഉള്ളിലെ പ്രണയം പുറത്തു കൊണ്ട് വരാൻ വേണ്ടി മാത്രമാണ് …..,,,,

ഇതിനൊക്കെ കാരണം
മറ്റൊരു പ്രണയ മനസ്സ് എനിക്ക് വ്യക്തമായിട്ട് അറിയാം അതുകൊണ്ടാണ്…,,

ഇനി ആ വ്യക്തി എഴുതട്ടെ
അൻവർക്ക എല്ലാം അറിയാൻ…..,,

(സത്യത്തിൽ എനിക്കിത്രയും വായിച്ചപ്പോൾ തന്നെ കീറി കളയാൻ ആണ് തോന്നിയത് പിന്നെ തോന്നി ആരാണ് ആ വ്യക്തി.. എന്താണ് അവർക്ക് എന്നോട് പറയാൻ ഉള്ളത് അറിയാൻ തോന്നി ….
അടുത്ത പേജ് മറച്ചപ്പോൾ

അക്ഷരത്തിന് വിത്യാസം കണ്ടു നല്ല ഭംഗി ആയിരുന്നു ആ എഴുത്തിന് ഇനി ആ എഴുത്ത് എന്താന്ന് അറിയണം ….
ഞാൻ വായന തുടർന്നു

ഇങ്ങനൊരു എഴുത്ത്‌ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല …
പക്ഷെ എഴുതേണ്ടി വന്നു
ഇത് വായിച്ചിട്ട് എന്നെ മനസ്സിലാക്കുമെന്നോ വെറുക്കുമോ എന്നൊന്നും എനിക്കറിയില്ല …

അനു .. അങ്ങനെ വിളിച്ചോട്ടെ ഞാൻ..
കഴിഞ്ഞ മൂന്ന് വർഷമായി ഈ അനുനേ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്..

നമ്മൾ ഏകദേശം ഒരേ ടൈപ്പ് ആണ് ..
അനു റിനീഷ അറിയാതെ
അവളെ രണ്ടു വർഷം പ്രണയിച്ചു..

അത്പോലെ ഞാൻ മൂന്ന് വർഷമായി അനുനോട്. തുറന്നു പറയാൻ പേടിച്ചിട്ട്
അനുവറിയാതെ
അനുവിനെ സ്നേഹിക്കുന്നു…

എന്നേക്കാൾ ഒരു വർഷത്തെ സീനിയർ ആയ അനുവിനെ മൊഞ്ചുകണ്ടിട്ട് സ്നേഹിച്ചതല്ല ഞാൻ ..
ആ മനസ്സിലെ നന്മ കണ്ട് ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ്..

അനുവിനെ സ്നേഹിക്കാൻ മാത്രം അർഹത എന്നിൽ ഉണ്ടോ എന്നറിയില്ല …

സ്നേഹത്തിന് ഒന്നും നോക്കണ്ടല്ലോ മനസ്സിൽ തുടങ്ങിയ ഹൃദയം അത് ഏറ്റ് വാങ്ങി മുല്ലവള്ളി പോലെ പന്തലിക്കും….

ഇന്ന് ഉച്ച മുതൽ എഴുതി തുടങ്ങിയതാണ് ഈ ബുക്ക് ഞാനും റിനീഷയും കൂടി..

ഉച്ചയ്ക്ക് റിനീഷ വന്ന് അനുവിനോട് . കാമുകൻ ആയി അഭിനയിക്കുമോ എന്ന് ചോദിച്ചില്ലെ ..

യെസ് എന്നായിരുന്നു അനുവിന്റെ റിപ്ലൈ എങ്കിൽ ഞാൻ ഇങ്ങനൊരു എഴുത്ത്‌ എഴുതില്ലായിരുന്നു …
എന്നോടൊപ്പം തീരുമായിരുന്നു ഈ പ്രണയവും ,,,

എനിക്കറിയാമായിരുന്നു അനു . നീ റിനീഷയെ രണ്ടു വർഷമായി പ്രണയിക്കുന്നത് ഞാൻ പറഞ്ഞിട്ടാണ് അവൾ അറിയുന്നത് പോലും…

പിന്നെ എല്ലാ ഞാറാഴ്ചയും ഫ്രണ്ട്സിനൊപ്പം വിളിക്കാത്ത കല്യാണത്തിന് ബിരിയാണി തിന്നാൻ പോവാറില്ലെ ?..

ആ ഞാറാഴ്ചകളിൽ അനുവിന്റെ ഈ വീട്ടിൽ വേറൊരു കാര്യം നടക്കാറുണ്ട് അതെന്താന്ന് അറിയോ ?…

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാറാഴ്ചകളിൽ ഞാൻ ഉച്ച ഭക്ഷണം കഴിക്കാറ് അനുവിന്റെ ഉമ്മച്ചിയുടെയും ഇത്തൂന്റെയും കൂടെയാണ്….

ഇപ്പൊ ശരിക്കും ഒന്ന് ഞെട്ടിയല്ലെ ,
രമ്യന്റെ വീട്ടിൽ പോവാന്ന് പറഞ്ഞ ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങാറ് …

ഇത് വരെ ഇത്തു ഇത് പറഞ്ഞില്ലല്ലോ ,
അതാണ് ഇത്തുവും ഞാനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്….,,

എത്ര വട്ടം അനുവിന്റെ മുറിയിൽ ഞാൻ വന്നു എന്നറിയോ ,
അയ്യേ എന്ത് വൃത്തിക്കെട്ട മുറിയാ അനുവിന്റെ

(ഞാനെന്റെ മുറി ആദ്യമായി കാണും പോലെ ഒന്ന് വീക്ഷിച്ചു , എനിക്ക് ഒന്നും വൃത്തികേടായി തോന്നിയില്ല . പിന്നെ ഇവൾക്കെന്ത അങ്ങനെ തോന്നാൻ ,,
ഞാൻ വായന തുടർന്നു .

ടെബിളിൽ മുഴുവൻ ബുക്ക്സ് വാരി വലിച്ചിട്ടിന് . മുഷിഞ്ഞ ഡ്രസ്സ് ബെഡിലും കസേരയിലും…

അതൊക്കെ ഒന്ന് റെഡി ആക്കി വെച്ചൂടെ …
ഡ്രസ്സ് ഒക്കെ മടക്കി അനുന്റെ ആൾ പൊക്കത്തിൽ ഒരു അലമാര ഉണ്ടല്ലോ അതിൽ വെച്ചൂടെ …….

എല്ലാത്തിനും ഉമ്മച്ചിന്റെയും ഇത്തൂന്റെയും കൈ എത്താൻ കാക്കണോ ,,,

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം .
അനു ഇതൊരു പൈങ്കിളി പെണ്ണിന്റെ നിസാര കാഴ്ചപ്പാടായി അവഗണിക്കരുത്….

(എന്തായിരിക്കും അങ്ങനൊരു കാര്യം
ഞാൻ പേജ് മറിച്ചു കൊണ്ട് വായന തുടർന്നു…

ഇത്തുനോട് ഞാൻ അനുവിന്റെ ഇഷ്ട്ടനിഷ്ട്ടങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിരുന്നു ..

അനുവിന്റെ അതെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ ..
രുചികളും നിറങ്ങളും എല്ലാം.. ഒന്നാണ് നമ്മുടേത് ,,

എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ഉണ്ടായിരുന്നു അതിൽ
ബൈക്ക് കിട്ടിയ ശേഷം അനു രാത്രി കാലങ്ങളിൽ തോന്നിയ സമയത്താണ് കയറി വരാറെന്ന് .
ഇത്തു പറഞ്ഞിരുന്നു…..,,
അതിലെന്ത ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാവാം അനു

അതിൽ കാര്യം ഉണ്ട്.., അനു
ശ്രദ്ധിക്കാതെ പോയൊരു കാര്യം…

അസുഖമുള്ള ഉമ്മനെയും ഇത്തുനേയും തനിച്ചാക്കിട്ട് പാതിരാത്രി വരെ കറങ്ങി നടക്കുന്നത് ശരിയല്ല ട്ടോ ..

ഉമ്മാക്ക് വയ്യാതെ മറ്റോ ആയെങ്കിലോ ഇത്തു ഒറ്റയ്ക്ക് വിഷമിക്കില്ലെ ,,

രാത്രി എങ്കിലും അവർക്കൊപ്പം നിന്നുടെ
അനുവിനെ കുറിച്ച് പറയാൻ ഉമ്മച്ചിക്കും ഇത്തുനും നൂറ് നാവാണ് .

അനുവിനെ കുറിച്ച് ഓർക്കുവാൻ എനിക്ക് ആയിരം മനസ്സുമാണ്?

(ആരാണ് റബ്ബേ എന്നെ ഇത്ര സൂക്ഷമമായി സ്നേഹിക്കുന്ന പെണ്ണ്
എന്നോടുള്ള സ്നേഹം അവളെന്റെ കുടുംബത്തിൽ കയറി വരെ തെളിയിച്ചിരിക്കുന്നു …
ഇത്തൂ ….. നാളെ ശരിയാക്കി തരാട്ടോ ,,
അവൾ ആരെന്ന് അറിയാൻ എനിക്ക് തിടുക്കമായി ഞാൻ വായന തുടർന്നു…..

തുടരും….