kambimalayalamkadhakal ഇഷ്ഖ്

Ishq രചന : Khader Khan

ഇളം തെന്നലിന്റെ തണുപ്പുള്ള സായാഹ്നത്തിൽ അവൾ ക്ലാസ് കഴിഞ്ഞു വരുന്നത് കാണാൻ വേണ്ടി ഒരു ദിവസം അവൻ ടൗണിലേക്ക് പുറപ്പെട്ടു. കോടതി പരിസത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു എന്നും അവൾ ബസ്സ് കയറലെന്ന് എങ്ങനെയോ മനസിലാക്കി വെച്ചിരുന്നു അവളുടെ ഒരു പുഞ്ചിരിയിലുള്ള നോട്ടം മതിയായിരുന്നു ജീവിതകാലം മുഴുവൻ അവനവളെ ഓർത്തിരിക്കാൻ…!!!

അവളെ കാത്തിരിക്കുന്ന സമയത്താണ് രണ്ടു ബസ്സുള്ള അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ നിന്ന് ഒരെണ്ണം അവനെ കടന്നു പോയത്.. ബസ്സിലുള്ളവരുടെ ‘കയറുന്നില്ലേ..?’ എന്ന അർത്ഥം വെച്ചുള്ള നോട്ടത്തിൽ നിന്ന് രക്ഷപെടാൻ കുറച്ചൊന്നു വിഷമിച്ചു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ വേറെ ഒരു ബസ്സും കൂടി ഉണ്ട്. അതിലാണ് അവളെന്നും പോക്കും വരവും… അവളെ കാണാത്തതും സമയമെടുത്തെത്തിയ വെപ്രാളവും അവനെ അസ്വസ്ഥനാക്കി.
അവളെ കാണാത്തത് പോലെ എന്നാൽ അവളുടെ ശ്രദ്ധകിട്ടുന്ന തരത്തിൽ ബസ്സ് സ്റ്റോപ്പിന്റെ നടുവിലായി നിലയുറപ്പിച്ചു ദൂരെ നിന്ന് നടന്നു വരുന്ന അവൾക്ക് മുൻപ് അവളിലേക്ക് അവന്റെ നോട്ടം പതിഞ്ഞു…

മന്ദം മന്ദം മൂകമായി കടന്നു വരുന്ന അവളുടെ ഓരോ കാലടിയും അവന്റെ ഹൃദയത്തിന്റെ താളം മുറുകി കൊണ്ടേയിരുന്നു…!!

ദൂരെ നിന്ന് വരുന്ന അവളുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം പ്രിയപ്പെട്ട എന്തോ ഒന്ന് കരസ്ഥമാക്കിയവളുടെ ചിരിയോട് കൂടിയാണ് ഓരോ കാലടിയും പതുക്കെ ഭൂമിയിൽ പതിഞ്ഞിരുന്നത് എന്ന്…

പിന്നിൽ നിന്നുള്ള അവളുടെ വിളിയിൽ അവനൊന്ന് തിരിഞ്ഞു നോക്കി.

“എടാ നിയോ…!! ?”

എന്തൊക്കെയാ വിശേഷം..
എത്ര നാളായി കണ്ടിട്ട്..
സുഖണോ…
ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ഒന്നിച്ചു നേരിട്ടത് കൊണ്ടാണ് തോന്നുന്നു അവളുടെ ചിരിയിൽ അൽപ്പം ഗൗരവം നിറഞ്ഞു.
എന്നുമുള്ള പഠിപ്പിസ്റ്റിന്റെ ഒരു ഗമയും, സൗന്ദര്യം ഉണ്ടെന്നുള്ള അഹങ്കാരവും അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും അവളുടെ മാറ്റ് കൂട്ടുന്നതല്ലാതെ കുറച്ചിട്ടില്ല…!!

കൃത്യമായി അളന്നു മുറിച്ചുള്ള അവളുടെ മറുപടി അവനെ തെല്ലൊന്നു അലോസര പെടുത്താതിരുന്നില്ല…

പെട്ടന്നവളുടെ മുഖത്തിന്റെ പേശികൾ വലിഞ്ഞു മുറുകി…, സംസാരത്തിൽ കുറച്ചു കൂടി ഗൗരവം കടന്നു കൂടി. മുഖവുരയോടെ എടാ എന്ന ഒരു വിളിയും…
അൽപ്പ നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു തുടങ്ങി…

“എടാ…
എനിക്കറിയാം നീ എന്നെ കാണാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത് എന്ന്.. എന്നോട് നീ കാണിക്കുന്ന പെരുമാറ്റവും സ്നേഹവും കാണുമ്പോ നിനക്ക് ഇന്നും എന്നോട് കുട്ടിക്കാലത്തു നീ കൊണ്ടുനടന്ന ഇഷ്ടം കെടാതെ കിടക്കുന്നുണ്ടെന്ന് എനിക്ക് മനസിലാവുന്നുണ്ട്… “

ഒരു നിമിഷം മൗനമായിട്ടവൾ തുടർന്നു…

“എന്നോട് നീ ക്ഷമിക്കണം… അന്ന് ഞാൻ അറിവില്ലായ്മ കൊണ്ട് കണ്ണ് മഞ്ഞളിച്ചിരുന്നു… മറ്റുപലരെയും ഞാൻ പരിഗണിച്ചു.. യാതാർത്ഥമായിട്ടുള്ള നിന്നെ ഞാൻ അവഗണിച്ചു…
അന്ന് നീ എന്നോട് ചോദിച്ച ഇഷ്ടമാണോ എന്നുള്ളതിനുള്ള മറുപടി ഞാൻ ഇന്ന് പറയുന്നു….
എനിക്കും നിന്നെ ഇഷ്ട്ടമാണ്

ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ അവന് ചുറ്റും പ്രണയ ദൃശ്യങ്ങളിലെ മനോഹര രംഗങ്ങളും പ്രണയ രചനകളിലെ ഗുല്മോഹറിന്റെ മണവും അലിഞ്ഞു ചേരുന്ന അനുഭൂതിയുണ്ടാക്കി…
ആ കണ്ടുമുട്ടലുകൾക്ക് അധിക ദിവസത്തെ ആയുസുണ്ടായിരുന്നില്ല. അവന് ജോലി സംബന്ധമായി നാടും വീടും വിടേണ്ടി വന്നു. മാസങ്ങളും കൊല്ലങ്ങളും ലാൻഡ് ലൈൻ ഫോണിലും ഇടക്കിടെയുള്ള കണ്ടുമുട്ടലുകൾ അവളിലുള്ള അവന്റെ ബഹുമാനവും ആദരവും കൂടുന്നതല്ലതെ കുറഞ്ഞിരുന്നില്ല…