സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം
അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു.
ബന്ധുവഴിക്കുള്ള നാലഞ്ചാളുകൾ സഹായത്തിനായി രാത്രിയിൽ എത്തിച്ചേ -രും, ചാത്തു പണിക്കു നിൽക്കുന്ന വീട്ടിലെ
മുതലാളിയും, നാളെ വരും. മനസ്സിൽ നെരിപ്പോടെരിയുന്നു. എങ്കിലും, പുഴയിൽ
ഒന്നു കുളിച്ചാൽ ശരീരത്തിന് അല്പം തണുപ്പ് ലഭ്യമാവുകയല്ലൊ എന്നു കരുതി ചാത്തു സോപ്പു പെട്ടിയുമായി പുഴക്കരയി-ലേക്ക് നടന്നു.
ആകാശത്ത് മഴക്കാറുരുണ്ടു കൂടിയിരിക്കുന്നു. ഇരുട്ട് നല്ലപോലെ പരക്കാൻ തുടങ്ങിയിരിക്കുന്നു. സുഖശീതളമായ ഒരു കാറ്റ് ചാത്തുവിനെ പുൽകി നിന്നു.എതിരെ നടന്നു വരുന്ന സോമൻ മാഷ് ചാത്തുവിനോടു ചോദിച്ചു.
” നാളെ എത്തുമല്ലെ ”
അതിന് അതെ എന്നർത്ഥത്തിലുള്ള ഒരു ദയനീയമായ നോട്ടം മാത്രമായിരുന്നു ചാത്തുവിന്റെ മറുപടി. അന്തിച്ചന്തയിൽ നിന്നു
തിരിച്ചു വരുന്ന . മീൻകാരിപ്പെണ്ണുങ്ങൾ ദയനീയമായി തന്നെ നോക്കുന്നത് ചാത്തു ശ്രദ്ധിച്ചു. അവർ പറയാതെ പറഞ്ഞതെന്താണെന്ന് .ചാത്തുവിനു മനസ്സിലായി. പുഴക്കടവ് ശൂന്യമായിരുന്നു. താൻ മാത്രമാണ് ഈ സന്ധ്യ മയങ്ങിയ നേരത്ത്, കുളിക്കാൻ വന്നിരിക്കുന്നത്. പുഴക്കടവിൽ കുറച്ചു നേരം അയാൾ മൂകനായിരുന്നു. പുഴ വെള്ളത്തിൽ ഇരുൾ പരക്കുന്നത് മങ്ങിയ നിലാവിൽ അയാൾ ദർശിച്ചു. അപ്പോഴും , മകനെക്കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സിൽ.
മകനോടൊത്ത് പുഴയിൽ കുളിക്കാൻ വന്നതും, അവനൊന്നിച്ച് ഉത്സവം കാണാൻ പോയതുമെല്ലാം അയാളുടെ ഓർമ്മയിൽ
തെളിഞ്ഞു വന്നു. തന്റെ മകന് ഗൾഫുനാട്ടിൽ നിന്നും വധശിക്ഷയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമോർത്ത് ആ പിതൃഹൃദയം
വ്യാകുലപ്പെട്ടു. ഈ നാട്ടുകാർക്കും, അവനെ വലിയ ഇഷ്ടമായിരുന്നല്ലൊ. അറിഞ്ഞു കൊണ്ട് തന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ എവിടെയും, തെളിവാണല്ലൊ പ്രധാനം. തന്റെ മകൻ വിനയൻ തെറ്റുകാരനല്ലെന്ന് തെളിയിക്കാ
നുള്ള യാതൊരു രേഖയും, അവന്റെ പക്കലില്ലായിരുന്നല്ലൊ. തന്റെ മൂത്ത മകനാണ് വിനയൻ. അവന് സൌദിയിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ കുടുംബമൊന്നു പച്ച പിടിച്ചു വരികയായിരുന്നു.അവിടെ നിന്നും, രണ്ടു വർഷം കഴിഞ്ഞു
ആദ്യത്തെ ലീവിൽ വന്നു തിരിച്ചു പോകുമ്പോഴാണ് അതു സംഭവിച്ചത്.
ലീവു കഴിഞ്ഞ് തിരിച്ചു പോകുന്ന ദിവസം , മൂന്നു മണിക്കൂർ മുമ്പെ തന്നെ വിനയൻ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തി. കാറിൽ നിന്നിറങ്ങി, ലഗ്ഗേജും മറ്റും, പുറത്തെടുത്തു. എൻട്രൻസിന്റെ മുന്നിലായി ഒരു മുപ്പത്തഞ്ചു വയസ്സു തോ
ന്നിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചിരുന്നു. അവർ വിനയനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ ധൃതിയിൽ വിനയന്റെ അടുത്തേക്ക് നടന്നു വന്നു.
” ,താങ്കൾ സൌദിയിലേക്കുള്ള ഫ്ലൈറ്റിലാണൊ പോകുന്നത് “?ആ സ്ത്രീ വിനയനോടു ചോദിച്ചു.
” അതെ ” വിനയൻ മറുപടി പറഞ്ഞു.
” എന്നാൽ എനിക്കൊരു ‘ഉപകാരം ചെയ്യാമൊ” ?
” എന്തുപകാരം ”
” എന്റെ ഭർത്താവ് സൌദിയിൽ ജോലി ചെയ്യുന്നുണ്ട്. ഭർത്താവിന്റെ സ്നേഹിതന്റെ കയ്യിൽ കൊടുത്തയക്കാമെന്നു വിചാരിച്ച്
ഞാൻ ഒരു ‘പാഴ്സൽ കൊണ്ടു വന്നതായിരുന്നു. പക്ഷെ സ്നേഹിതന് ഒരു ആക്സിഡന്റ് സംഭവിച്ചതുകൊണ്ട് യാത്ര
മാറ്റിവെച്ചെന്നുള്ള ഫോൺ വന്നതുകൊണ്ടാണ് , ഞാൻ താങ്കളോട് സഹായമഭ്യർത്ഥിച്ചത്.”
” ആ പാഴ്സൽ ഞാൻ നിങ്ങളുടെ ഭർത്താവിനെ ഏൽപ്പിക്കാം. പക്ഷെ ഞാൻ എങ്ങനെ നിങ്ങളുടെ ഭർത്താവിനെ തിരിച്ചറിയും.?” വിനയൻ പ്രതിവചിച്ചു.
” താങ്കൾ പാഴ്സൽ കൊണ്ടു പോവുകയാണെങ്കിൽ ഞാൻ ഇപ്പോൾ അദ്ദേഹത്തെ വിളിച്ചിട്ട് എന്തടയാളമാണ്
താങ്കൾക്ക് തിരിച്ചറിയാൻ വേണ്ടി കാണിക്കുക എന്ന് പറയാം ”
” ശരി”
ആ സ്ത്രീ കുറച്ചകലെ മാറി നിന്ന് ഫോൺ ചെയ്യുന്നത് വിനയൻ കണ്ടു.
” ഞാൻ ഭർത്താവിനോട് സംസാരിച്ചിരുന്നു. താങ്കളെ ക്കാത്ത് . സൌദിയിലെ എയർപ്പോർട്ടിന്റെ എൻട്രൻസിൽ തന്നെ നിൽ
ക്കാ മാണദ്ദേഹം പറഞ്ഞത്. ഒരു നീല ഷർട്ടും, ധരിച്ച്, ഒരു മത്സ്യാ കൃതിയിലുള്ള ഒരു കീ ചെയിൻ ഉയർത്തിക്കാട്ടാമെന്നു പറഞ്ഞിട്ടുണ്ട്. ഈ കീ ചെയിനിന്റെ നിറവും,നീല തന്നെയായിരിക്കും. “
ഇതു പറഞ്ഞ് തന്റെ കയ്യിലുള്ള പാഴ്സൽ വിനയനെയേൽപ്പിച്ച് ആ സ്ത്രീ നടന്നു മറഞ്ഞു. വിനയന് അസ്വഭാവികമായി ഒന്നും തോന്നിയതുമില്ല. വിനയൻ തന്റെ പെട്ടി തുറന്ന് ആ പൊതി ഭദ്രമായി തന്റെ പെട്ടിയിൽ വെച്ചു. സൌദി എയർപ്പോർട്ടിൽ
ഇറങ്ങിയ ശേഷം കസ്റ്റംസ് ചെക്കിംഗിനിടയിലാണ് ആ പൊതി അധികാരികളുടെ ശ്രദ്ധയിൽ പെട്ടത്. ആ സ്ത്രീ കൊടുത്തത്
കഞ്ചാവിന്റെ പൊതിയായിരുന്നു. ഒന്നുമറിയാത്ത പാവം വിനയൻ കുടുങ്ങി. കഞ്ചാവുമാഫിയയുമായി വിനയന് ബന്ധമുണ്ടെന്നുള്ള ഒരു നിഗമനത്തിലാണ് അവിടത്തെ കോടതി എത്തിച്ചേർന്നത്.
വിനയനെ ജെയിലിലേക്കു കൊണ്ടുപോയി.വിനയൻ പറഞ്ഞത് ആരും, വിശ്വസിച്ചുമില്ല . തന്റെ കൈയിൽ പൊതിയേൽപ്പിച്ച സ്ത്രീയെപ്പറ്റി ഒന്നും വിനയനറിയില്ല. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ തക്ക ഒരു തെളിവും ‘ വിനയന്റെ പക്കലുണ്ടായിരുന്നുമില്ല. മയക്കുമരുന്നു കടത്തിന് അവിടെ വധശിക്ഷയാണ്. അങ്ങനെ മരണപ്പെട്ട തന്റെ മകന്റെ ശവ ശരീരത്തെ കാത്താണ് ചാത്തു ഇരിക്കുന്നത്.
” മകന്റെ ശരീരം കാണാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ജയിലിൽ തന്നെ സംസ്ക്കരിച്ചോളും ചാത്തുമൂപ്പരെ ” എന്ന്
സോമൻ മാഷ് പറയുകയുണ്ടായി.പക്ഷെ,തനിക്ക് തന്റെ മകന്റെ ജഡമെങ്കിലും ഒരു നോക്കു കാണണം. അവനെ തന്റെ
മണ്ണിൽ തന്നെ സംസ്ക്കരിക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ചാത്തു. അവന്റെ ആത്മാവെങ്കിലും തന്റെ അരികി
ലുണ്ടാവുമല്ലൊ.
” അച്ഛാ, അച്ഛനിവിടെയിരിക്കുകയാണൊ. :
ഞാൻ നാളെ അച്ഛന്റെ അരികിലേക്കല്ലെ വരുന്നത് ” എന്ന ഒരു ശബ്ദം കേട്ട പോലെ തോന്നിയപ്പോഴാണ് ചാത്തു ചിന്തയിൽ നിന്നുമുണർന്നത്. വീണ്ടും ‘ ശൂന്യത തന്നെ പുൽകി നിൽക്കുകയാണൊ” , എങ്ങിനെയൊക്കെയൊ കുളിച്ചെ
ന്നു വരുത്തി വീടെത്തി . അവിടെ, സോമൻ മാഷും’ കുറച്ചാളുകളും, വന്നിരുന്നു.
പിറ്റെ ദിവസം, വിനയന്റെ ശവശരീരവും, പേറി ഒരു ആമ്പുലൻസ് ചീറിപ്പാഞ്ഞു വന്നു. ചാത്തുവിന് പത്തു
സെന്റു സ്ഥലമുള്ളതിൽ , ഒരു ഭാഗത്താണ് വിനയന്റെ ചിതയൊരുക്കിയത്. ആ ചിതയുടെ അരികിൽ , മകനെ ഒരു നോക്കുകൂടി കാണാൻ വേണ്ടി പോയ ചാത്തു അവിടെ കുഴഞ്ഞു വീണു. നാട്ടുകാർ ചേർന്ന് ചാത്തു മൂപ്പരെ ആശു.
പ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ‘ , വഴിയിൽ .. വെച്ചു തന്നെ, ചാത്തുവിന്റെ
ആത്മാവ് വിനയന്റെ ആത്മാവിന് കൂട്ടായി പോയിരുന്നു