ഒരു മലയോര ഗ്രാമം [ജിതേഷ്]

ഒരു മലയോര ഗ്രാമം
Oru Malayora gramam Author: ജിതേഷ്

നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട…..
ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും…
(പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )….

അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്‌….

മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനു ശേഷമാണ് നാട്ടിലെത്തിയത്….. പട്ടണത്തിൽ ആയതിൽ പിന്നെ ഇവിടുത്തെ ഈ ഇരുത്തം ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു….

ഇടയ്ക്ക് ഒരു മഴ ചെറുതായി പെയ്യുന്ന പോലെ തോന്നി….. എണീറ്റു…. പണവും കൊടുത്തു പോകാൻ നേരം ആണ് മുണ്ട് ബെഞ്ചിലെ ഒരു ആണിയിൽ തട്ടി വലിഞ്ഞു…..മനോജ്‌ വേഗം അതിങ്ങു വലിച്ചെടുത്തു….

ക്ലാസ്സ്‌ അവിടെ വെച്ചു പണം കൊടുത്തു…. തിരിഞ്ഞപ്പോഴാണ് അവിടെ മുന്നിലുള്ള മലയിലേക്ക് കയറാനുള്ള കാട്ടുവഴിയുടെ അടുത്ത് ഒരു പജീറോ നിർത്തിയിട്ടത് കണ്ടത്….

” ദാസേട്ട ഇതാരുടെ വണ്ടിയാ…” മനോജ്‌ ദാസേട്ടനോട് ആയി ചോദിച്ചു….

” അതാ കുന്നേൽ അവറാച്ചന്റെ മോന്റെ…. അതൊരു തല്ലുകൊള്ളി കേസ…. അവിടെ സെറ്റും ഒത്തു കള്ളുകുടിയും പിന്നെ പറയാൻ പറ്റാത്ത എല്ലാം ആണ്….. “ദാസേട്ടൻ….

” എന്നിട്ട് ഇതൊന്നും നാട്ടുകാര് ചോദിച്ചില്ലേ…. ” അവൻ ചോദിച്ചു…

ദാസേട്ടൻ മറുപടി ഒന്നും പറയാതെ അവനെ നോക്കി…..

” ദാസേട്ട…. എല്ലാർക്കും അയാളെ പേടി ആണോ… “മനോജ്‌ വീണ്ടും ആ വണ്ടി കിടന്ന ഭാഗത്തേക്ക്‌ നോക്കി ചോദിച്ചു….

” മ്മ്…. ചോദിച്ചു…. പക്ഷെ അവൻ തന്നത് ഇതായിരുന്നു…. ” അതും പറഞ്ഞു അരികിൽ വെച്ചു ഊന്നു വടി എടുത്തു കസേരയിൽ നിന്നും എണീറ്റ ദാസേട്ടൻ…. ഒരു കാല്……

ദാസേട്ടൻ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ” എനിക്കും ഒരു മോളുണ്ട്…. അതിനെ ഞാൻ നോക്കണ്ടേ…. ഈ നാട് വിട്ടു പോയാലോ എന്ന് വെച്ചതാ.. എതിർത്തിട്ടും ഒരു കാര്യവുമില്ല… നിയമം നോക്കിയപ്പോ അതും പണത്തിൽ മുങ്ങി…. “

” ദാസേട്ട എന്നെ ഒന്ന് അറിയിച്ചില്ല…. ” മനോജ്‌ ആകെ അസ്വസ്ഥത കൊണ്ടു….

“വേണ്ടടാ…. എന്തിനാ…. ഇവിടെ നീ വന്നപ്പോ പോലും ഞാൻ പറയാഞ്ഞേ വെറുതെ ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന് കരുതി തന്നെയാ… ദേ നീയൊന്നിനും പോകരുത്…. ലീവ് കഴിയ… പോക… അത് മതി… കേട്ടോ…. ” ദാസേട്ടൻ എന്റെ അടുത്തേക്ക് വന്നു തോളിൽ കൈ വെച്ചു പറഞ്ഞു….

അവൻ ഒന്നും പറഞ്ഞില്ല…. അപ്പോഴേക്കും ദാസേട്ടന്റെ മോളു സ്മിത പുറത്തു നിന്നും കയറി വന്നു…..

” നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ… ഞാൻ പറഞ്ഞിട്ടില്ലേ… സമയം രാത്രിയും….. ” ദാസേട്ടൻ അവളോട്‌ ചോദിച്ചു…..