ജാതകപൊരുത്തം

ഡാ…കിച്ചൂ ഞാൻ വെറുതെ പറയുന്നതല്ലടാ..അടിപൊളി കുട്ടിയാടാ..രശ്മി. നിനക്കുപറ്റും നിന്നെപോലെ തന്നെയാ.. എല്ലാവരോടും കട്ടകമ്പനിയാ..കാണാനും സൂപ്പർ. അവളിപ്പോൽ ലീവിലുണ്ടെടാ.നാളെ ഞായറാഴ്ചയല്ലേ നമുക്കൊന്നു പോയി കണ്ടാലോ..?

കിച്ചു: അജീ..നീ മിണ്ടാതിരുന്നോണം. നിനക്കെന്താ എന്നെ കെട്ടിക്കാണ്ട് നിനക്കറിയുന്നതല്ലെ എല്ലാം. ഇനിയിത് നീ അമ്മയോട് പറയണ്ട പിന്നെ എനിക്കു സമാധാനം തരില്ല .അല്ലെങ്കിൽ തന്നെ എന്നും പറയുന്നുണ്ട് അവിടൊരു കുട്ടിയുണ്ട് ഇവിടൊരു കുട്ടിയുണ്ട് ഒന്നു പോയി കാണാൻ..
ഇനിയിപ്പോ..ഇതുകൂടികേട്ടാൽ പിന്നെ ഇരിക്കപൊറുതി തരില്ല.
ഞാനങ്ങിനൊരു മൂഡിലല്ലാന്ന് നിനക്കറിയില്ലെ…

കിഷനും അജിത്തും ബാല്യകാലസുഹൃത്തുക്കളാണ്. വീട്ടുകാർക്കു വരെ അസൂയ തോന്നുന്ന ബന്ധം ‘രണ്ടിനും കൂടി ഒരു പെണ്ണിനെ കെട്ടിയാമതി ‘എന്നുവരെ പറയാറുണ്ട് അമ്മമാർ തമ്മിൽ..!

അജി: അല്ലാതെ പിന്നെ ഒരു പെണ്ണു തേച്ചെന്നു കരുതി ‘മാനസമൈന’പാടി നടക്കാനാ നിന്റെ ഉദ്ധേശൃം. മറ്റുള്ളവരെയൊക്കെ ഉപദേശിക്കുന്നതു കാണാലോ..അവളുപോയാ പോട്ടടാ..നമുക്ക് മറ്റവളെ വളയ്ക്കാമെന്നൊക്കെ..
എന്നിട്ടിപ്പോ സ്വന്തം കാര്യം വന്നപ്പോ നിനക്കു പറ്റണില്ലാലെ.
അതോ നീ അവളെയാണോ തേച്ചത് പൊട്ടാ…

കിച്ചു: ‘പൊട്ടൻ നിന്റെ അമ്മാച്ഛൻ’
അജി: കിച്ചൂ ഇതു നിന്റെ പഴയ ഗാമുഖി സ്വപ്നയേക്കാൾ നല്ല കുട്ടിയാടാ..പിന്നെ നിന്റെ ചുറ്റികളിയൊക്കെ അവൾക്കറിയാം .തേപ്പു കിട്ടിയ കഥയൊക്കെ ഞാനവളോട് പറഞ്ഞിട്ടുണ്ട് അവൾക്കു നിന്നെ നന്നായറിയാം. ഞാൻ ചുമ്മാ നിന്റെ കാര്യം സൂചിപ്പിച്ചിരുന്നു..

‘BAMS കഴിഞ്ഞു ചെന്നൈയിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് അജി.അവിടെ കൂടെ ജോലിചെയ്യുന്ന നഴ്സാണ്
രശ്മി.’
കിച്ചു: നിന്നോടാരാ എന്റെ കഥകളൊക്കെ അവളോട് പറയാൻ പറഞ്ഞെ മനുഷ്യനെ നാണം കെടുത്താൻ..’വൃത്തികെട്ടവനേ ‘

അജി: രശ്മി ഏതാണ്ട് നമ്മുടെ ലെവലിൽ പെട്ട കുട്ടിയാടാ.അല്ലാതൊരു നാണംകുണുങ്ങിപെണ്ണൊന്നുമല്ല.!
നീയൊന്നു കണ്ടുനോക്ക്!

അവളുടെ കണ്ണുകൾ കണ്ടാൽതന്നെ നിനക്കിഷ്ടാവും.പിന്നെ മുടിയും മുട്ടിനൊപ്പം മുടിയുണ്ട് പെണ്ണിന്
(കിച്ചുവിന്റെ ഭാര്യാസങ്കൽപ്പങ്ങളൊക്കെ നന്നായറിയാം അജിയ്ക്കു അതു മുതലെടുക്കുകയാണ്)

കിച്ചു: എന്നാ പിന്നെ നിനക്കു കെട്ടിക്കൂടെ സാത്താനെ എന്തിനാ എന്റെമേൽ കെട്ടിവെക്കണേ.?അജിയത് ചെയ്യില്ലാന്നു കിച്ചുവിനറിയാം.
കൂടെപഠിച്ച വേണി കട്ട വെയ്റ്റിംഗിലാണ്.(ചേച്ചിയുടെ കല്യാണം കഴിയാൻ)
എന്റെമോൻ വേണേൽ പെണ്ണുകെട്ടിയാ മതി..
ഇവിടാർക്കും വേണ്ടി ത്യാഗം ചെയ്യണ്ട..!
പിന്നെ തുണിയലക്കിതരാനും നൂറുകൂട്ടം വെച്ചുവിളമ്പാനൊന്നും എന്നെകൊണ്ട് പറ്റില്ല.
വേണേൽ ഒറ്റക്കങ്ങു ചെയ്താൽ മതി..!
അല്ലേൽ വല്ല പണിക്കാരേയും നിർത്തിക്കോ.!(കിച്ചുവിന്റെ അമ്മ ഭാഗ്യലക്ഷ്മിയാണ്)

കിച്ചു: എന്നാ പിന്നെ നമുക്ക് സാവിത്രീനെ പണിക്കു നിർത്തിയാലോ ?നാട്ടിൽ (അത്യാവശൃം കുപ്രസിദ്ധയാണ് മാതകതിടമ്പായ കറുത്തുരുണ്ട സാവിത്രീ..)
അകം തൂത്തുവാരുന്ന ചൂലിനാൽ പുറത്തു കിട്ടേണ്ട കുർബാന അജിയുടെ സന്ദർഭോചിതമായ ഇടപെടലുകൊണ്ട് മാറ്റിവെച്ചു അമ്മ.!

അജിമോൻ ഇത്രമാത്രം പറയുമ്പോൾ ഒന്നുപോയി കണ്ടുകൂടെ നിനക്ക് കിച്ചാ. (അച്ഛനാണ്)

ഒരാളെ ഒരപകടത്തിലേക്ക് പറഞ്ഞു വിടുമ്പോഴുള്ള സുഖം അജിയുടെ മുഖത്ത് കാണുന്നുണ്ട്.!

അജി: അമ്മെ..കുട്ടിയുടെ സ്വഭാവം ഞാനുറപ്പു തരുന്നു പിന്നെ എന്തായാലും ഒരു വർഷത്തിനുള്ളിൽ രശ്മിക്കു സർക്കാർ ജോലിയും കിട്ടും PSCറാങ്ക്ലിസ്റ്റിൽ പേരുണ്ട്.
നമ്മുടെ അത്ര സാമ്പത്തികമൊന്നുമില്ല. ചെറിയ വീടാണ് സാധാരണ കുടുംബമാണ്..

ലക്ഷ്മിയമ്മ: വീടും പണമൊന്നും വേണ്ട അജിയെ ..കിച്ചൂനു പറ്റിയ നമ്മുടെ വീടിനു കൊള്ളാവുന്നൊരു കുട്ടി
അതേ വേണ്ടൂ.
പിന്നൊരു കാരൃം ജാതകം നോക്കണം.ജാതകം നോക്കാണ്ടെ കല്യാണം കഴിച്ചിട്ടിപ്പോൾ ചേട്ടന്റെ മകളുടെ കാര്യം കണ്ടില്ലേ..

അജി അതു നമുക്കു നോക്കാം അമ്മേ ..ആദ്യം ഈ നിരാശാകാമുഖനു പെണ്ണിനെ ഇഷ്ടപ്പടുമോന്നു നോക്കട്ടെ.!

പിറ്റേന്നു രാവിലെ കാറെടുത്തു വിട്ടു രണ്ടും കൂടെ..
ഇടവപാതി തകർക്കുന്നുണ്ട്. അവരവിടെയെത്തുമ്പോൾ മഴ നിർത്താതെ പെയ്യുന്നുമുണ്ട് കാറിൽ നിന്നിറങ്ങാൻ പറ്റാത്ത മഴ .അവരുടെ വീട്ടിലേക്കാണേൽ കാറ് എത്തുകയുമില്ല ..അജി വിളിച്ചതനുസരിച്ച് രശ്മിയുടെ അച്ഛൻ രണ്ട് കുടകളുമായി വന്നു..രണ്ടു പേരും ഇറങ്ങി നടക്കുന്നു.

കിച്ചുവിനാണേൽ ഈ നടത്തം അത്രയ്ക്കു പിടിക്കുന്നുമില്ല..അജിയാണേൽ കിച്ചുവിനു മുഖം കൊടുക്കുന്നുമില്ല. സഹികെട്ട് കിച്ചു പറഞ്ഞു .തിരിച്ചു വീട്ടിൽ ചെല്ലട്ടേട്ടാ..നിനക്കുള്ളതു തരാം..
എന്താ പിറുപിറുക്കണെ..?
ഈ വഴിയും ചെളിയുമൊന്നും പിടിക്കുന്നുണ്ടാവില്ലാലേ..?( രശ്മിയുടെ അച്ഛനാണ്)

ഏയ് ഞങ്ങളു മഴയുടെ കാര്യം പറഞ്ഞതാ..(അജി)
മുറ്റത്തക്കത്തുമ്പോൾ വീടിനു കോലായിൽ ഒന്നു രണ്ട് സ്തീകൾ നില്പുണ്ട്
ഒരു ചെറിയ വീട്.
മുറ്റത്താണേൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്.

അകത്തേക്കു ക്ഷണിച്ചത് രശ്മിയുടെ അമ്മയാണ്..
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ടു തന്നെ ചെറിയൊരു പരിഭ്രമം ഇല്ലായ്കയില്ല കിച്ചൂന്.
വീട്ടുകാർക്കാണേൽ മകളുടെ സാറിന്റെ കൂട്ടുകാരനല്ലെ അതിനാൽതന്നെ ഒരു കരുതൽ കൂടുതലുണ്ട്.
വീട്ടിൽ ഒറ്റമകനാണല്ലെ..
അജിസാറു പറഞ്ഞു.. (പെണ്ണിന്റെ അമ്മാവിയാണ്)
ആ അതെ… ( കിച്ചു)
മാളൂ (രശ്മിയുടെ വിളിപ്പേരാ) ഇവർക്കു ചായ കൊണ്ടുവായോ… (അച്ഛൻ)

അണിയറയിൽ തങ്ങളുടെ സീനിനു കാത്തു നിൽക്കുന്ന നടീനടൻമാരെപോലെയാ നിൽപ്പ് പെണ്ണ്..
ചായ ആദ്യം നീട്ടിയത് അജിക്കായിരുന്നു..ഏയ് ആദ്യം ചെക്കനു കൊടുക്കാൻ പറഞ്ഞത് അജിതന്നെ ആയിരുന്നു..

കിച്ചുവപ്പോളും അവളുടെ കണ്ണുകളിലേക്കാണ് നോക്കിയിരുന്നത്..അജി പറഞ്ഞു ശരിയാണെന്നവനു തോന്നി ശരിക്കുമൊരു നക്ഷത്രതിളക്കമുണ്ടതിന്.ശരിക്കും പറഞ്ഞാൽ മുഖത്തേക്കുമാത്രമേ നോക്കിയുള്ളൂ..