kambi novels നിനക്കായ് 21

kambi novels നിനക്കായ് 21
Ninakkayi Part 21 Rachana : CK Sajina | Previous Parts

ഉമ്മ തിന്നുന്നില്ലെ കുഞ്ഞോൾ ചോർ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ,,,

മോള് തിന്ന് ഉമ്മയും ഇത്തയും പിന്നെ തിന്നും..,,

ഉമ്മ ആ പറഞ്ഞ വാക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണെന്ന് കുഞ്ഞോൾക്ക് അറിയാം …

വിശപ്പും കൊതിയും മാറ്റി നിർത്താൻ ആവാത്തത് കൊണ്ട് കുഞ്ഞോൾ ഉമ്മ പറഞ്ഞത് വിശ്വസിച്ച പോലെ ഭക്ഷണം കഴിച്ചു ,,,.

ഉമ്മ രണ്ടു മൂന്ന് വട്ടം കുഞ്ഞാറ്റയുടെ വാതിൽ തട്ടി വിളിച്ചു . മറുപടി ഒന്നും ഉണ്ടായില്ല. .,,,

അപ്പോയേക്കും കുഞ്ഞോൾ ഉറക്കം പിടിച്ചിരുന്നു. ..,

മക്കൾക്ക് ഇത് വരെ അറിയില്ല ഞാൻ പോവുന്ന ജോലി വീട്ടുപണിക്കല്ല ,,
ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാണ് എന്ന് …,
പറഞ്ഞാൽ മക്കൾക്ക് വിഷമാവും ,, .

ഹോട്ടലിലെ അടുക്കള ജോലി ആവുമ്പോ ആരും തന്നെ കാണില്ലല്ലോ …

ഹോട്ടൽ ജോലിക്ക് ഇടയിൽ
മുമ്പ് രണ്ടു തവണത്തെ പോലെ ഇന്നും ഞാൻ കുഴഞ്ഞു വീണു..

ഹോട്ടലിന്ന് മുതലാളി ഇന്ന് തീർത്തു പറഞ്ഞു
ഇനിയും ഇങ്ങനെ ആണേൽ ജോലിക്ക് വരണ്ട എന്ന് ,,

ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർ വിടുന്നുണ്ടായിരുന്നില്ല ,,
മക്കള് തനിച്ചാണെന്ന് പറഞ്ഞപ്പോൾ….
സ്വന്തം റിസ്ക്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു അവസാനം ഡോക്ടർ ,,,,,

മക്കളോട്. വൈകിയതിന്റെ കള്ളക്കഥ പറയാൻ
ഹോട്ടലിന്ന് ശമ്പളത്തിന്ന് പിടിക്കാൻ പറഞ്ഞിട്ട് ബിരിയാണി വാങ്ങിയത്..

മൂന്ന് ബിരിയാണി പാർസൽ ആണെന്ന് മക്കൾക്ക് മനസ്സിലാവാതിരിക്കാൻ ആണ്എല്ലാം കൂടി ഒന്നാക്കിയത് ….,,

കുഞ്ഞാറ്റ ഇങ്ങനെ അയാൽ .
ഞാൻ പോയാൽ കുഞ്ഞോൾ എന്താവും ?..

കുഞ്ഞാറ്റ അല്ലെ എന്റെ സ്ഥാനത്തു നിൽക്കേണ്ടത് ,,

കുഞ്ഞാറ്റയ്ക്ക് കല്യാണ പ്രായം കഴിയുന്നു ,
ഒരാളെ കൈ പിടിച്ച്‌
ഏല്പിക്കാം എന്ന് വെച്ചാൽ
എന്ത് എടുത്താ നടത്തേണ്ടത്…,,

ആരാ ഒന്ന് സഹായിക്കാൻ ഉള്ളത് ?..
ഈ നാട്ടിൽ ആരുമായും ഇത്ര വർഷമായിട്ടും ഒരടുപ്പത്തിനും പോയിട്ടില്ല..,,

കുഞ്ഞോളും വളർന്നു ഈ പത്താം ക്ലാസ് കഴിഞ്ഞാൽ എങ്ങനെയാ ഞാൻ എന്റെ കുട്ടിയെ പഠിപ്പിക്കേണ്ടത് ,

മിച്ചം വെക്കാൻ മാത്രം ഒന്നും ഇല്ല…,

വാടക നിത്യചിലവ് സ്കൂൾഫീസ് കറന്റ് ബില്ല് ഒക്കെത്തിനും കൂടി ഒരു മാസത്തെ ശമ്പളം തികയാറില്ല എന്നതാണ് സത്യം…,,

ഹസീന എങ്കിലും മുന്നോട്ട് വന്ന്…
കുഞ്ഞാറ്റയെ ആരെയെങ്കിലും കൈകളിൽ ഏല്പിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവാ…,,

ഹസിക്ക് അറിയാവുന്നതല്ലെ
കല്യാണ പ്രായം കഴിഞ്ഞിട്ടും വീട്ടിൽ ഇരിക്കുമ്പോ മനസ്സ് എവിടെയൊക്കെ വേദനിക്കും ജീവിതത്തോട് നിരാശ തോന്നും എന്നൊക്കെ..

ഇപ്പൊ കുഞ്ഞാറ്റ കരുതുന്നതും ഇതൊക്കെയും തന്നെ ആവാം ..,, ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന് .
എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് ;

ഹംന ഉണ്ടായിരുന്നെങ്കിൽ ഉമ്മാക്ക് ഇതൊക്കെ തരണം ചെയ്യാൻ മനോബലം ഉണ്ടാവുമായിരുന്നു ..,,

ഹസീന മൂത്തത് ആയിട്ടും
പക്വതയും കുടുംബത്തെ പറ്റിയുള്ള ചിന്തയും എല്ലാം ഹംനമോൾക്ക് ആയിരുന്നു …

എന്റെ മോളെ കണ്ണ് നിറഞ്ഞു കാണാറില്ല ഞാൻ
കാണിച്ചിട്ടില്ല അവൾ ..,,
ഇന്നും അത് അജ്ഞാതമായി തുടരുന്നു…,,

വാ…ഉമ്മാ. ചോർ തിന്നാം.

ആ വിളി കേട്ട് ഉമ്മ കണ്ണ് തുറന്നു നോക്കി വാതിൽക്കൽ കുഞ്ഞാറ്റ .

ഉമ്മാക്ക് അത് സ്വപ്നമായി തോന്നി.. ആവളങ്ങനെ വിളിച്ചിട്ടും പറഞ്ഞിട്ടും വർഷങ്ങൾ ആയി …,

കുഞ്ഞാറ്റ അടുക്കളയിലേക്ക് നടന്നു..

വിശപ്പ് കൂടിയപ്പോൾ വെള്ളം എടുത്തു കുടിക്കാം എന്ന് കരുതി അടുക്കളയിലേക്ക് പോവുമ്പോഴാണ്
ഉറങ്ങുന്ന കുഞ്ഞോൾക്ക് അരികിൽ ഇരുന്ന് കരയുന്ന ഉമ്മയെ കണ്ടത് ….,

അത് കണ്ടപ്പോൾ ഉള്ളിലൊരു നോവ് ഉണ്ടായി ..,

ഞാൻ ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഉമ്മയും പട്ടിണി ആയിരിക്കും ..,

ഞാൻ കാരണം ഉമ്മ പട്ടിണി കിടക്കേണ്ട എന്ന് കരുതി വിളിച്ചതാണ് .