നിനക്കായ് 29

നിനക്കായ് 29
Ninakkayi Part 29 Rachana : CK Sajina | Previous Parts

എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു….

കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു….,

ഡോക്ടര്‍ പറഞ്ഞത് ..
അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടു എന്നാണ് ,
ടീച്ചറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു…
അത്കൊണ്ട് അൻവറിന്റെ മുന്നിൽ ഹംന പോയി നിന്നാൽ ..അല്ലങ്കിൽ ഹംന ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ
അത് അൻവറിന്റെ ജീവന് പോലും ആപത്തു…
വാക്കുകൾ മുഴുകിപ്പിക്കാൻ ആവാതെ ടീച്ചർ വിതുമ്പി…,,,

കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല..

ടീച്ചർ തന്നെ സംസാരിച്ചു തുടങ്ങി ,, കുറച്ചു ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് പോലും ഞങ്ങൾക്ക് ലക്‌ഷ്യം ഉണ്ടായില്ല…,

ഭരണം വീണ്ടും മാറി ..
ആ മാറ്റം ഞങ്ങളെ ഒരുപാട് സഹായിച്ചു… രഹസ്യസ്വഭാവമുള്ള കേസായി ഇതിനെ പ്രേത്യേക അപ്പീൽ കൊണ്ട് മാറ്റി എടുത്തു…,,

ഹംന ജഡ്ജിയുമായി live വീഡിയോ കാൾ സംസാരിച്ചു..
പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നും
അൻവർ നിരപരാധി ആണെന്നും ഒക്കെ ..

പക്ഷെ അത്കൊണ്ട് പൂർണ്ണ പ്രയോജനം ഉണ്ടായില്ല
ജഡ്ജി മുഖവലിക്ക് എടുത്തത് അൻവറിന്റെ നോർമൽ കുറ്റസമ്മതവും കഴിഞ്ഞ വർഷങ്ങളിൽ ജയിലിൽ അൻവറിന്റെ ജീവിതവും ഒക്കെ വെച്ച്
ജഡ്ജി ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തി…,,,

അൻവറിൽ നിന്നും നിരപരാധി എന്നുള്ള തെളിവ് കിട്ടണം എന്നായി ജഡ്ജി

പക്ഷെ എങ്ങനെ…അൻവറിനോട് ഇത് പറയും . സത്യം അറിഞ്ഞാൽ അൻവർ എന്താവും എന്ന് പോലും അറിയില്ല ….,,

വീണ്ടും വർഷം ഒരുപാട് മാറ്റങ്ങളോടെ കൊഴിഞ്ഞു..

അങ്ങനെ ഇരിക്കുമ്പോഴാണ് അൻവറിന്റെ കൂടെ ജയിലിൽ ഉള്ള രാഹുൽ എന്നൊരാൾ പരോളിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഒരു പോലീസ് പറഞ്ഞിട്ട് അറിഞ്ഞത്….,,,

അയാളെ ഒത്തിരി അന്വേഷിച്ചു അവസാനം കണ്ടെത്തി ,, അപ്പോൾ അയാളുടെ പരോൾ തീരാൻ ഒരു ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളു….
മനു അവരോട് അൻവറിനെ കുറിച്ച് ചോദിച്ചു ,,

രാഹുൽ എന്ന ആ മനുഷ്യന്
അൻവർ ഒരു അനുജനെ പോലെ ആണെന്നും പാവമാണെന്നും പറഞ്ഞു കേട്ടപ്പോൾ,,,

മനു രാഹുലേട്ടനോട് സത്യങ്ങൾ പറഞ്ഞു.., കാരണം

അൻവറിന്റെ മോചനം അത് മാത്രമായിരുന്നു മുന്നിൽ ഉള്ള ലക്ഷ്യം
വിശ്വസ്തരായ ഓരോ കയ്യും കോർത്ത് പിടിക്കാൻ അതിനായി ഞങ്ങളെ പ്രേരിപ്പിച്ചു….,,,

പിന്നീട് സൈകാട്ടിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി….,,

അവരുടെ നിർദ്ദേശം ,
അൻവറിന്റെ രാത്രി ഭക്ഷണത്തിൽ ഒരു പൊടി എന്നും ചേർക്കാൻ..
രാഹുലേട്ടൻ ആ ജോലി ഇരു ചെവി അറിയാതെ അത് പോലെ ചെയ്തു ….
അൻവറിന് ഉള്ള ആദ്യത്തെ ട്രീറ്റ്മെന്റ് …,,

എന്നിട്ടോ ടീച്ചർ ?..
അൻവർക്കാക്ക് അത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ ?..
കുഞ്ഞാറ്റ പ്രതീക്ഷയോടെ ചോദിച്ചു…

അറിയില്ല മോളെ ..,
ഇന്ന് ഡോക്ട്റുടെ നിർദ്ദേശപ്രകാരം ഷബീർ പോയി രാഹുലേട്ടനെ കണ്ട് ഡോക്ടര്‍ പറഞ്ഞതൊക്കെ അറിയിച്ചു..

രാഹുലേട്ടൻ അൻവറിനെ ഇന്ന് ഹംനയുടെ പേരും പറഞ്ഞു കൊണ്ട് പ്രകോപിപ്പിച്ചു ….,,

ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയത് കൊണ്ട് അൻവർ വയലന്റ് ആയി ബോധം മറിഞ്ഞു വീണു..
അങ്ങനെ ഇപ്പൊ ഹോസ്പ്പിറ്റലിൽ ഉണ്ട്
ഞാൻ ഇങ്ങോട്ട് വരുമ്പോഴാണ് റിനീഷ ഫോൺ വിളിച്ചു പറഞ്ഞത് ,,

ഇനി എന്താ മോളെ തീരുമാനം ആ മോനെ വീണ്ടും ജയിലിലേക്ക് പറഞ്ഞയ്യക്കണ്ട .. ഉമ്മ കണ്ണീരോടെ പറഞ്ഞു..

കുഞ്ഞോളും കുഞ്ഞാറ്റയും അതിനെ പിൻ താങ്ങി…,,
അതെ ടീച്ചർ ഇനി അൻവർക്ക ജയിലിൽ പോവേണ്ട….

ടീച്ചർ . എവിടെയാ ഞങ്ങളുടെ ദീദി… ഞങ്ങൾക്ക് കാണണം ദീദിയെ ?
എവിടെയാ പറയ് പ്ലീസ് ടീച്ചർ
യാചിക്കുക ആയിരുന്നു കുഞ്ഞാറ്റ ,

അതൊക്കെ പറയാം വീണ്ടും
ഫോൺ വിളി വന്ന ടീച്ചർ അതെടുത്തു സംസാരിച്ചു…..,,

ആരാ വിളിച്ചത് കുഞ്ഞാറ്റ ഫോണിൽ സംസാരിച്ചു വന്ന ടീച്ചറോട് ചോദിച്ചു ,,

അൻവറിന്റെ ഇത്തു ആണ് വിളിച്ചത് ,
അൻവറിനെ ഹിപ്പ്നോട്ടിസത്തിന് കയറ്റിരിക്കുകയാണ് ,
ജഡ്ജും സാക്ഷ്യം വഹിക്കും അൻവറിന്റെ ശരിയായ മനസ്സ് അറിയുന്നതിന്….,,

ടീച്ചർ എത്ര നിയന്ത്രിച്ചിട്ടും കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു…,,

ഇനി എന്താ ടീച്ചറെ പേടിക്കാൻ ജഡ്ജി സത്യം തിരിച്ചറിയുമല്ലോ , ഹിപ്പ്നോട്ടിസത്തിൽ കൂടി …
കുഞ്ഞോൾ സന്തോഷത്തോടെ പറഞ്ഞു..,,

ഇനിയാണ് മോളെ ശരിയായ വെല്ലു വിളി ..
ടീച്ചർ ഭയത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു…

എന്താ മോളെ ?..
എന്താ പേടിക്കാൻ ഉള്ളത് ?..
ഉമ്മ ആധിയോടെ ചോദിച്ചു.

ഉമ്മാ… ഡോക്ടര്‍ അൻവറിന്റെ മനസ്സ് ചോദിച്ചറിയും ,,
അൻവർ പോലും അറിയാതെ ആണ് ഈ ഹിപ്പ്നോട്ടിസം
.. എല്ലാം പറഞ്ഞു തീരും മുമ്പ് ഡോക്ടര്‍‍ അൻവറിന്റെ ഉള്ളിൽ ഹംന ജീവിച്ചിരിപ്പുണ്ടെന്ന്….

ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ടീച്ചർ തുടർന്നു…,,

ആ സമയത്ത്‌

അൻവർ അതൊന്നും ഉൾ കൊള്ളതെ വൈലന്റ ആയി ഹിപ്പ്നോട്ടീസത്തിൽ നിന്നും ഉണർന്നാൽ ..,
ഒരു ..പക്ഷെ… ആ ജീവൻ പോലും ,,,,,

അത് കേട്ടതും നെഞ്ചിൽ വിരിച്ചു കൊണ്ടിരുന്ന ആശ്വാസതണൽ ഒരഗ്നിയായ് ആളി പടർന്നു ആ മൂന്ന് ശരീരത്തിലും ..,

ആ ഹിപ്പ്നോട്ടിസം വിജയിച്ചാൽ അൻവറിന്റെ നിരപരാധിത്വം ലോകം അറിയും…
അത് ഒരു വീഡിയോ ആക്കി പുറം ലോകത്തെ കാണിക്കും..,, ടീച്ചർ പറഞ്ഞു.

ഇപ്പൊ ആരാ മോളെ ഹോസ്പ്പിറ്റലിൽ ഉള്ളത് ?.
ഉമ്മ ചോദിച്ചു..

അൻവറിന്റെ ഉമ്മ ഇത്തു അളിയൻ ഷബീർ മനു റിനീഷ അവളുടെ ഭർത്താവ് ..
ഇത്ര പേർ ഇപ്പൊ അവിടെ ഉണ്ട് കൂടെ ആ ജയിൽ സൂപ്രണ്ടും ,,,

അയാളോ ?..
അയാൾ എന്തിനാ അവിടെ ഇനിയും അയാൾക്ക് മതിയായില്ലെ ?.
കുഞ്ഞാറ്റ അരിശത്തോടെ ചോദിച്ചു…,

അയാൾ ഇപ്പൊ ഒരു പാട് മാറി പോയി മോളെ
മുരുടൻ സ്വഭാവം അടക്കം …

അന്ന് അയാളുടെ മോൾ ഹംനയ്ക്ക് ഉണ്ടായ അതെ അനുഭവത്തിൽ കിടക്കുമ്പോ
റിനിഷയും അവളുടെ ഭർത്താവും മനുവും ആ ഹോസ്പ്പിറ്റലിൽ പോയിരുന്നു,,,,

അയാളെ മുഖത്തു നോക്കി രണ്ട് പറയണം എന്നത് റിനിയുടെ വാശി ആയിരുന്നു..

അയാളുടെ നെഞ്ചിൽ ഇപ്പൊ കുത്തി ഇറക്കിയാലെ വേദനിക്കൂ ഇല്ലങ്കിൽ അയാൾക്ക് എന്ത് ദുരന്തം ഉണ്ടായാലും തിരിച്ചറിവ് വരില്ല എന്ന് പറഞ്ഞിട്ടാണ് റിനീഷ പോയത്..,,

അന്നവൾ എന്തൊക്കെ പറഞ്ഞു എന്നറിയില്ല
പക്ഷെ അതോടെ അയാൾ ഒരുപാട് മാറിപ്പോയി ..

ഇപ്പൊ അയാളുടെ കൂടെ ഹെൽപ്പ് ഉണ്ടായത് കൊണ്ടാണ് അൻവറിനെ ഞങ്ങൾ ഉദ്ദേശിച്ച
ഹോസ്പ്പിറ്റലിൽ കൊണ്ട് പോവാൻ സാധിച്ചത് ….

അപ്പൊ ഹോസ്പ്പിറ്റലിൽ ഇല്ലങ്കിൽ എന്റെ ഹംനമോള് എവിടെയാ ടീച്ചറെ ,
ഉമ്മ ചോദിച്ചു

പറയാം ഉമ്മ അതിന് മുമ്പ്
അൻവറിന്റെ ഹിപ്പ്നോട്ടിസം കഴിയ്യും വരെ നമ്മുക്ക് മനസുരുക്കി നാഥനോട് പ്രാർത്ഥിച്ചിരിക്കാം ….

എല്ലാരും അതിനായി ഇരുന്നു
ഹൃദയം നുറുങ്ങി ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകൾ അൻവറിനായ് പ്രാർത്ഥിച്ചു തുടങ്ങി…,,

തുടരും……