നിനക്കായ് 27

നിനക്കായ് 27
Ninakkayi Part 27 Rachana : CK Sajina | Previous Parts

കുറെ നാളായല്ലോ ടീച്ചറെ കണ്ടിട്ട് .. കുഞ്ഞോൾ മുറ്റത്തു നിന്ന് ചോദ്യത്തോടെ വരവേറ്റു..,

തിരക്ക് ആയിരുന്നു കുഞ്ഞോളെ , ടീച്ചർ പുഞ്ചിരിയോടെ മറുപടി നൽകി

ടീച്ചർ അകത്തു കയറ്
ഉമ്മ സ്നേഹത്തോടെ ക്ഷണിച്ചു മനസ്സിൽ അപ്പോഴും ആ ചോദ്യം ഉയർന്ന് നിന്നു ഇത് ആരാണ് ?.

കസേരയിൽ ഇരുന്നു കൊണ്ട് ടീച്ചർ കുഞ്ഞാറ്റയോട് ചോദിച്ചു എങ്ങനെ ഉണ്ട് ?
കുഞ്ഞാറ്റെ ജോലിയൊക്കെ…

അതൊക്കെ നന്നായി പോവുന്നു ,, അങ്ങനൊരു ജോലി നേടി തന്നതിനും നന്ദി ഉണ്ട് ,,ഞങ്ങൾ ആരും ഇല്ലാത്തവരാണ് ..
എന്ന് കരുതി സഹായിച്ചു കൊണ്ട് നിങ്ങൾ പിന്നിൽ നിന്നും ചതിക്കാനോ മുതലെടുപ്പോ മനസ്സിൽ ഉണ്ടങ്കിൽ നടക്കില്ല ….!!
കുഞ്ഞാറ്റയുടെ സംസാരം കേട്ട് ഉമ്മയും കുഞ്ഞോളും ടീച്ചറും ചെറുതായി ഒന്ന് അന്തം വിട്ടു…

എന്താ..കുഞ്ഞാറ്റെ
ഇങ്ങനൊക്കെ പറയുന്നത് ?..
കുഞ്ഞാറ്റ എന്നെ അവിശ്വസിക്കുകയാണോ ?.
ടീച്ചർ തെല്ല് വിഷമത്തോടെ ചോദിച്ചു…,

കള്ളം പറയുന്നവരെ
എങ്ങനെയാ ഞങ്ങൾ വിശ്വസിക്കേണ്ടത് . ചോദ്യം കുഞ്ഞോളുടെ ആയിരുന്നു ,,

കുഞ്ഞോളെ കുഞ്ഞാറ്റെ എന്താ ഇത് ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുക നിങ്ങളെക്കാൾ മൂത്തതല്ലെ ടീച്ചർ ,,,,
ഉമ്മ രണ്ടു പേരെയും ശാസിച്ചു

സാരമില്ല ഉമ്മാ…
ചിലതു പറയാൻ വേണ്ടി തന്നെയാണ്‌ ഞാൻ ഇന്ന് വന്നതും..,,
പക്ഷെ അറിഞ്ഞില്ലാട്ടോ
എന്റെ കള്ള ടീച്ചറെ ഈ അനിയത്തിമ്മാർ കണ്ടു പിടിച്ചെന്ന്,,

അത് പറഞ്ഞത് പുഞ്ചിരിയോടെ ആണെങ്കിലും ടീച്ചറുടെ കണ്ണ് നിറഞ്ഞിരുന്നു ,,

അതിന് മുമ്പ് എനിക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കണം
എന്തെങ്കിലും ഉണ്ടാവുമോ ഉമ്മാ എനിക്ക് തിന്നാൻ ..,,

കുഞ്ഞാറ്റ എന്തോ പറയാൻ വാ തുറന്നതും ഉമ്മ കുഞ്ഞാറ്റയുടെ കൈയ്യിൽ മുറുകെ പിടിച്ചു അതിനൊരു വിലക്കിന്റെ ശക്തി ഉണ്ടായിരുന്നു….,,

ഇപ്പൊ എടുക്കാം ഭക്ഷണം
അതും പറഞ്ഞുമ്മ അടുക്കളയിലേക്ക് നടന്നു ,,

കുഞ്ഞാറ്റയും കുഞ്ഞോളും പിന്നൊന്നും സംസാരിച്ചില്ല..,,

******** ********* **********രാഹുലേട്ടന് പരോൾ പോയി വന്ന ശേഷം ഇതിപ്പോ മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ആള് കാണാൻ വരുന്നത് അല്ലെ ?..

അതെ ആത്മാർഥ ഫ്രണ്ട് എന്ന് പറയുന്നത് ഇവരെ പോലെ ഉള്ളവരാണ്
ഒരു ഭാഗ്യമാണ് ഇതൊക്കെ
രാഹുൽ അഭിമാനത്തോടെ പറഞ്ഞു…,,

അൻവർ പെട്ടെന്ന് ചാരി നിന്ന തൂണിന് കീഴിൽ ഊർന്ന് ഇരുന്നു…

അൻവർ …. എന്ത് പറ്റിയെടാ ?..
നിനക്ക് ഇത് ഇടയ്ക്ക് ഉണ്ടാവുന്നില്ലല്ലോ ..
അൻവറിന്റെ ക്ഷീണം കണ്ട് രാഹുൽ ചോദിച്ചു ..

കുറെ കലാമായി ഇങ്ങനെയാ രാഹുലേട്ടാ തലയ്ക്കുള്ളിൽ എന്തോ ഒരു മൂളലും ആകെ കലങ്ങി മറിയും പോലെ ..
അൻവർ തളർച്ചയോടെ പറഞ്ഞു…,,

എനിക്ക് അൻവറിനെ പണ്ട് ദുഷ്ടനായ ഒരു കൊലയാളി എന്നതിന് അപ്പുറം ഒന്നും അറിയില്ലായിരുന്നു….,
അത് കൊണ്ടാണ് അനിയന്റെ പ്രായമുള്ള അൻവറിനെ കേറി ഞാൻ ഭായ് എന്ന് വിളിച്ചത് പോലും ..

പിന്നീട് ഈ അച്ചടക്കവും വിനയവും ആര് ഉപദ്രവിച്ചാലും തിരിച്ചു മൗനം കൊണ്ട് പലപ്പോഴും കണ്ണ് നിറയ്ക്കുന്ന അൻവറിനോട് എനിക്ക് ഒരു ദയ തോന്നി..
രാഹുൽ പറഞ്ഞു

ഇപ്പൊ എന്താ ഭായ് മാറ്റി വിളിക്കാൻ കാരണം ഞാൻ ഇപ്പോഴും കൊലയാളി തന്നെയാ രാഹുലേട്ടാ .

എനിക്ക് തോന്നുന്നില്ല അൻവർ ഒരാളെ കൊല്ലും എന്ന് അതും പ്രാണനെ പോലെ കൊണ്ട് നടന്ന പെണ്ണിനെ …,

സത്യം പറ അൻവർ നീ എന്നോട് പറഞ്ഞതും ലോകത്തോട് വിളിച്ചു പറഞ്ഞതും കള്ളമല്ലെ ?..

അൻവറിന്റെ കണ്ണിലെ ആ പിടയ്പ്പ് രാഹുൽ ശ്രേദ്ധിച്ചു തൊട്ട് പിന്നാലെ ഉള്ള അൻവറിന്റെ വാക്കുകളും..

കള്ളമല്ല.. ഞാൻ തന്നെയാ കൊന്നത്
എന്റെ ഈ കൈ കൊണ്ടാ..
കുഴിച്ചിട്ടത് ,, അൻവർ വെപ്രാള പെട്ട്കൊണ്ട് പറഞ്ഞു….

അതിന് അൻവർ കൊക്കയിലേക്ക് തുണ്ടം തുണ്ടമായി എറിഞ്ഞു എന്നല്ലെ പറഞ്ഞത് ?
പിന്നെ എങ്ങനെ കുഴിച്ചിട്ടു ?.
രാഹുൽ ചോദിച്ചു ,,

ഒരു കള്ളം കയ്യോടെ പിടിച്ചു എന്നായപ്പോൾ അൻവറിന് പെട്ടെന്ന് ഭയമായി.
എല്ലാരോടും പറഞ്ഞത് കൊക്കയിലേക്ക് എറിഞ്ഞു എന്നാണ്.. പള്ളിക്കാട്ടിൽ അവൾ ഉറങ്ങുന്നത്
എനിക്കും ഉമ്മാക്കും മാത്രമേ അറിയൂ… പക്ഷെ ഇപ്പൊ തന്റെ വായിൽ നിന്ന് തന്നെ…
അൻവർ വിയർക്കാൻ തുടങ്ങി വല്ലാതെ,,

അൻവർ പേടിക്കണ്ട ഞാൻ ആരോടും പറയില്ല
എന്നോട് പറഞ്ഞൂടെ
ആ കുട്ടി എവിടെയാ ജീവിച്ചിരിപ്പുള്ളത് എന്ന് ?..

ഹംന ജീവിച്ചിരിപ്പില്ല …
ഇല്ല …. ഞാ… നാ.. ഞാനാണ്
…. കുഴിച്ചിട്ടത്…
അൻവർ സമനില തെറ്റിയപോൽ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു….

രാഹുലിന് ചെറുതായി ഒരു ഭയം തോന്നി
അൻവറിന്റെ ഭ്രാന്തമായ മാറ്റം കണ്ടിട്ട് .

എന്നിട്ടും രാഹുൽ വീണ്ടും വീണ്ടും ഹംന ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നു….,,

ഞാ..ന… ഞ….ൻ…
ഹംനാ… എന്ന
ഒരലർച്ചയോടെ അൻവർ ബോധം മറിഞ്ഞു.. വീണു

രാഹുൽ പൊലീസുകാരെ വിളിച്ചു കൂട്ടി ,
പൊലീസുക്കാർ അൻവറിനേയും കൊണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി…

രാഹുൽ ഓർത്തു . മിനി തനിക്ക് മാപ്പ് തന്ന്
തന്റെ മോചനത്തിനായി കാത്തിരിക്കാം എന്ന് പറഞ്ഞ്‌ എന്റെ നെഞ്ചോട് ചേർന്ന് കിടന്നപ്പോൾ അവളുടെ പവിത്രമായ കണ്ണീര് വീണ് എന്റെ നെഞ്ചം ചുട്ട്പൊള്ളുകയായിരുന്നു….,

പരോൾ കഴിയുവാൻ ഒരു ദിവസം ബാക്കി ഉള്ളപ്പോയാണ് ..
തന്റെ മുന്നിൽ ഇരുപ്പത്തിഒമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് വന്നതും…

അൻവറിനെ കുറിച്ച് എല്ലാം പറഞ്ഞു കേട്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പുരുഷനെ ആത്മാർത്ഥമായി സ്നേഹിച്ചു ..
അവനെ ഓർത്ത് വേദനിച്ചു ..
ബഹുമാനം തോന്നി …

പിന്നീട് ഇങ്ങോട്ട് അവർ പറഞ്ഞത് പോലെ
ഓരോ ദിവസവും ഞാൻ അൻവറിനോട് പെരുമാറി…
അവർ പറഞ്ഞത് പോലെ ഒക്കെ ചെയ്തു….

ഇത് വരെ കണക്കു കൂട്ടിയ പോലെ നടന്നു കാര്യങ്ങൾ..
ഇനി എല്ലാം നിന്റെ കയ്യിലാണ് ദൈവമേ ,
നീ ഇനിയും ആ പാവത്തിനെ പരീക്ഷിക്കല്ലെ ,
രാഹുൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു….,,

******* ************ ********

ടീച്ചർ പറ സത്യത്തിൽ ആരാ നിങ്ങള് ?..
എന്തിനാ.. ഞങ്ങളെ സഹായിച്ചത് ജോലി വാങ്ങി തന്നും… ഉപദേശിച്ചും സ്വന്തനിപ്പിച്ചും എന്തിനാണ് കൂടെ നിന്നത് ?..
കുഞ്ഞാറ്റ ഒറ്റ ശ്വാസത്തിൽ ചോദിച്ചു..

അപ്പോഴാണ് ടീച്ചറുടെ ഫോൺ ബെല്ല് അടിഞ്ഞത്..

ഫോൺ എടുത്ത് ചെവിയോട് ചേർത്തിട്ട് ഹലോ പറയാതെ കണ്ണടച്ച് ഇരുന്നു…,,

പെട്ടന്നാ മുഖം സന്തോഷം കൊണ്ട് വിടർന്നു..
അൽദഹംദുലില്ലാഹ് (ദൈവത്തിന് സർവ്വ സ്തുതിയും..
ആ ചുണ്ടുകൾ മൊഴിഞ്ഞു ,.

ഇല്ലാ…. ഈ കാളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു
ഇനി പറയണം എല്ലാം എല്ലാരോടും ,,
അവരതും പറഞ്ഞു കൊണ്ട് ഫോൺ വെച്ചു….,,

എന്നിട്ട് തന്നിൽ മാത്രം കണ്ണും നട്ടിരിക്കുന്ന ഉമ്മയെയും കുഞ്ഞാറ്റയേയും കുഞ്ഞോളെയും നോക്കി.. പുഞ്ചിരിച്ചു അതോടൊപ്പം മിഴി നിറഞ്ഞൊഴുകി…

ഞാൻ ആരാണെന്ന് ?..
എന്തിനാണ് നിങ്ങളെ സഹായിച്ചത് ?..
പറ്റുമ്പോയൊക്കെ ഓടി വന്ന് നിങ്ങൾക്ക് സ്വന്തനമായത് എന്തിനാണ് ?
ഇതൊക്കെയല്ലെ നിങ്ങൾക്ക് അറിയേണ്ടത് ,,,

ടീച്ചർ കണ്ണ് തുടച്ചു കൊണ്ട് വീണ്ടും തുടർന്നു..

എങ്കിൽ കേട്ടോളു …

ഇതിന്റെ ഉത്തരങ്ങൾ മാത്രമല്ല
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സത്യവും കൂടി അറിയണം ,

അത് കേട്ടതും ഉമ്മയുടെയും കുഞ്ഞാട്ടയുടെയും നെഞ്ചിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി വലിച്ച പോലെ നൊന്തു ….,,

ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ടപ്പോ ടീച്ചർ പറഞ്ഞു തുടങ്ങി…

എല്ലാം ക്ഷമയോടെ ഞാൻ പറഞ്ഞു തീരും വരെ നിങ്ങൾ കേൾക്കണം ഉൾകൊള്ളണം കാരണം എന്റെ വാക്കുകൾ വെറുമൊരു കഥ അല്ല …!!!
നെഞ്ച് പൊള്ളുന്ന
കണ്ണീര് വറ്റി ചോര ഒഴുകിയ ജീവിതം തന്നെയാണ് …. ,,

ഉമ്മയും കുഞ്ഞാറ്റയും കുഞ്ഞോളും ശ്വസിക്കാൻ പോലും മടിച്ചു
ഒരു വാക്ക് പോലും കേൾക്കാതായി പോവല്ലെ എന്ന് കരുതി …

ടീച്ചർ പറഞ്ഞു തുടങ്ങി
ഹംന അൻവർ പ്രണയ കഥ..
ഒടുവിൽ ഹംന പീഡിപ്പിക്കപ്പെട്ടതും…

മരവിച്ചു ഇരിക്കുന്ന മൂന്ന് പേരെ നോക്കി ടീച്ചർ തുടർന്നു പറഞ്ഞു …

അൻവർ എന്ന നിരപരാധിയെ കുറിച്ച്
അൻവർ എന്ന കൗമാര കാമുകന്റെ ജീവിതം
എങ്ങനെ ജയിലിൽ എത്തിപ്പെട്ടു എന്ന് ,,,

അൻവറിനെ ശപിച്ചതും വേറുത്തതും ഓർത്തു കൊണ്ട്
ചങ്ക് പിളരുന്ന വേദനയോടെ കുഞ്ഞാറ്റ പൊട്ടി കരഞ്ഞു ..

ടീച്ചർ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു….
ഉമ്മയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് കുഞ്ഞോളും തേങ്ങി…,

കരയാൻ പോലും ശക്തി ഇല്ലാതെ . തന്റെ മോൾ അനുഭവിച്ച ആ ക്രൂരമായ വേദനയെ കുറിച്ചോർത്ത്‌. തളർന്നിരുന്നു.. ഉമ്മ..

ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ഉമ്മ ടീച്ചറോട് എന്തോ ചോദിക്കാനായി തുടങ്ങിയതും….

ടീച്ചർ പറഞ്ഞു ,

ഉമ്മാ..എനിക്ക്
ഇനിയും പറയുവാൻ ഉണ്ട്

അൻവർ പോലും അറിയാത്തൊരു സത്യം !!

ടീച്ചർ അതും പറഞ്ഞു കൊണ്ട് ടേബിളിന്റെ മുകളിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു…

എന്താ.. ടീച്ചറെ ..എന്താ.. ഇനിയും ഞങ്ങൾ അറിയാതെ പോയ ആ സത്യം അൻവർക്കാക്ക് പോലും അറിയാത്ത ….,,, പൂർത്തി. ആക്കാൻ ആവാതെ
കുഞ്ഞാറ്റ ചോദിച്ചു…,,,

പറയാം മോളെ.
അതും പറഞ്ഞു കൊണ്ട് ടീച്ചർ അവിടെ ഉള്ള കസേരയിൽ ഇരുന്നു ….,

തുടരും….