ദുആ

“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ”

അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ്

എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ

ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും

ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ ഇരുന്നു ഞാൻ ഉമ്മയോട് ചോദിച്ചു എന്താണ് ഉമ്മ സൈറാക്ക് സംഭവിച്ചത് ഓളെങ്ങനെ വീണത്

അറിയില്ല മോനെ ശബ്‌ദം കേട്ട് ഉമ്മ അടുക്കളയിൽ നിന്നും വന്നുനോക്കുമ്പോൾ സൈറമോൾ താഴെ വീണുകിടക്കുന്നതാണ് കണ്ടത്

ഞങ്ങളുടെ കാത്തിരിപ്പ് നീണ്ടു സമയം രാത്രിയായി മരുന്ന് മണക്കുന്ന ആശുപത്രി വരാന്തകളിൽനിന്നും ആളുകളൊഴിഞ്ഞു
ഞാനും ഉമ്മയും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ തനിച്ചായി

നിശബ്ദത മാത്രം തളം കെട്ടിനിന്ന ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽനിന്നും ഞാൻ ആശുപത്രി വരാന്തയിലേക്ക് മാറിയിരുന്നു

നല്ല തണുത്ത ഇളം കാറ്റുവീശുന്നുണ്ട് ഓരോതവണ കാറ്റുവീശുമ്പോൾ മരുന്നിന്റെ ഗന്ധവും മൂക്കിലേക്കടിച്ച് കയറുന്നുണ്ട് വരാന്തയിലിരിക്കുന്ന എനിക്ക് കാണാൻ കഴിയും നീലാകാശവും വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളും ആ കാഴ്ച എന്നെ എന്റെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി
………………..

കല്യാണം കഴിഞ്ഞ് വർഷം അഞ്ചായിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ എനിക്കും സൈറാക്കും ഭാഗ്യം ഉണ്ടായില്ല

സമപ്രായക്കാരെല്ലാം അവരവരുടെ മക്കളുമായി ലാളിച്ചും കൊഞ്ചിച്ചും കളിക്കുന്നതെല്ലാം കാണുമ്പോൾ ഞങ്ങളുടെ ഖൽബിൽ ചെറിയ ന്നോവ് അനുഭവപ്പെടാറുണ്ടയിരുന്നു

എന്തുകൊണ്ടാണ് ഞങ്ങൾക്ക് മക്കളുണ്ടാകാത്തത് എന്നതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റുകൾ നടത്തി അതിന്റെ

റിപ്പോർട്ട് തരാൻ വേണ്ടിയാണ് അന്ന് ഡോക്ടർ രണ്ടുപേരോടും ആശുപത്രിയിൽ വരാൻ പറഞ്ഞത്

ചെന്നുകണ്ടപ്പോൾ ആദ്യം എന്നോട് പുറത്തിരിക്കാനും സൈറാട് തനിച്ച് സംസാരിക്കണമെന്നും ഡോക്ടർ പറഞ്ഞു

പുറത്തിരുന്ന ഞാൻ പലവട്ടം ചിന്തിച്ചു
എന്താണ് ഡോക്ടർക്ക് സൈറാട് മാത്രമായി പറയാനുള്ളതെന്ന്……… ഇനി എന്റെ കുറവുകൾകൊണ്ട് മാത്രമായിരിക്കുമോ
സൈറ ഗർഭം ധരിക്കാത്തത്..എന്റെ ചിന്തകൾ എന്നെ അലോസരപ്പെടുത്തി തുടങ്ങിയപ്പോഴാണ് വാതിൽ തുറന്ന് സൈറ പുറതേക്ക് വന്നത്

നല്ല സന്തോഷത്തിലായിരുന്നു സൈറ
ഇക്കാ ഒന്നും ബേജാറാകേണ്ട നമുക്ക് രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല പടച്ചോൻ നമ്മുടെ കൂടെയുണ്ട്