വഴി വിളക്ക്

മോളെ …….. മോളെ…………… രാധേ ……… രാധേ …….. അവിടെ ആരും ഇല്ലേ ? ഒന്നു ഇവിടം വരെ വരാൻ . ആ വിളിയും കേട്ടാണ് രാധ അടുക്കളയിൽ നിന്നും വന്നത്. എന്തിനാ ഇങ്ങനെ വിളികുന്നെ . ഞാൻ പറയാറില്ലേ രാവിലെ ഇങ്ങനെ ഒച്ച കാട്ടി വിളിക്കരുതെന്ന്. മോളെ ഒന്നു പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വന്നു എല്ലാകാര്യങ്ങളും ചെയ്തു താരാന്നു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് അത് മനസിലാകില്ല . മോള് സമയം പോയിന്നു പറഞ്ഞു ഒരു സാധനം തിന്നാതെയും കുടിക്കാതെയും പോകും. അതു ജോലി ചെയ്തു കൊണ്ടു വന്നിട്ടു വേണ്ടേ നമുക്ക് എന്തേലും വായിലോട്ടു പോകാൻ . എടി രാധേ നീ വഴക്കു പറയാതെ . കുറച്ചു സമയമായി വല്ലാത്ത വയറു വേദന . അപ്പി ഇടാൻ തോന്നി . അതാ അപ്പോൾ അങ്ങിനെ വിളിച്ചേ . നീ ഇവിടെ എത്തിയപ്പോഴേക്കും കാര്യം കഴിഞ്ഞു, നീ പോയി മോൾക്ക് വേണ്ടതൊക്കെ കൊടുത്തിട്ടു വന്നു എന്റെ കാര്യം ചെയ്താൽ മതി . ഇതും പറഞ്ഞു നിൽക്കുബോഴാണ് മോള് (ലക്ഷ്മി )അവിടേക്കു വന്നത്.

എന്നതാ ഇവിടെ ഒരു കല പില. ഒന്നു മില്ല മോളെ . രാധേ അവളെ പറഞ്ഞു വിടാൻ നോക്ക് എന്നു പറഞ്ഞു അച്ഛൻ മിണ്ടാതെ കിടന്നു. എന്താ അമ്മെ ഈ മുറിയിൽ എന്തോ ഒരു മണം പോലെ ? ലക്ഷ്മി നാലുപാടും നോക്കി . രാധ നീ വന്നു എന്തേലും കഴിച്ചു പോകാൻ നോക്ക് എന്നു പറഞ്ഞു അടുക്കളയിലേക്കു കൊണ്ടു പോകാൻ നോക്കി. എന്നാൽ ലക്ഷ്മി അതൊന്നും ശ്രെദ്ധിക്കാതെ മണം വരുന്നതിന്റെ ഉറവിടം അന്നേഷിക്കയായിരുന്നു. അവൾ അച്ഛന്റെ അടുത്തെത്തി. അച്ഛൻ പുതച്ചിരുന്ന ബെഡ് ഷീറ്റ് എടുത്തു മാറ്റാൻപോയപ്പോഴേക്കും അച്ഛൻ അവളെ തടഞ്ഞിട്ടു പറഞ്ഞു മോള് പൊക്കോ അച്ഛൻ അപ്പിട്ടതിന്റെ മണം ആണ്. അതുപറയുമ്പോൾ അച്ഛന്റെ കണിൽ നിന്നും കണ്ണുനീർ അടർന്ന് വീഴുന്നത് അവൾ കണ്ടു.

അവൾ അമ്മയോട് ചോറ് പിന്നെ എടുക്കാം ‘അമ്മ നമുക്ക് വേഗം അച്ഛനെ കഴുകി എടുക്കാം . അല്ലെങ്കിൽ ഇങ്ങനെ അധികനേരം കിടന്നാൽ സാവധാനം പുറം ഒക്കെ പൊട്ടും എന്നു പറഞ്ഞു വേഗം രാധയും ലക്ഷ്മിയും കൂടി അതെല്ലാം തുടച്ചെടുത്തു കസേരയിൽ ഇരുത്തി കുളിമുറിയിൽ കൊണ്ടു പോയി കഴുകി വൃത്തിയാക്കി തിരികെ കട്ടിലിൽ കിടത്തി. ആ സമയം അച്ഛന്റെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ധാരയായി ഒഴുകി കൊണ്ടിരിക്കുകയായിരുന്നു . ഇതു കണ്ടു ലക്ഷ്മി എന്താ അച്ഛാ കരയാൻ മാത്രം ഇപ്പോള് ഉണ്ടായത് എന്നു പറഞ്ഞു ആ കണ്ണുകൾ തുടച്ചു. അതുകണ്ടു രാധയുടെ കണ്ണിൽ നിന്നും

കണ്ണുനീർ പൊടിയുന്നത് കാണാതിരിക്കാണായി രാധ വേഗം അടുക്കളയിലേക്കു പോയി. അവൾ അച്ഛന്റെ നെറുകയിൽ മുത്തം കൊടുത്തു ഞാൻ തിരികെ വരുന്ന വരെ നല്ല കുട്ടിയായി കിടക്കണം എന്നു പറഞ്ഞു അടുക്കളയിലേക്കു പോയി.