ജീവിതമാകുന്ന നൗക – 9

അർജ്ജുവും അന്നയും പോയതോടെ ജോസ് ഭയങ്കര ദേഷ്യത്തിലാണ്. അച്ചായൻ്റെ അടുത്തു എന്തു പറയും. “ജോസച്ചായൻ ഇപ്പോൾ എൻ്റെ കൂടെ വാ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാം. അവർ പോയ വണ്ടിയുടെ ഞാൻ കുറിച്ചെടുത്തിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പറയാം. “ ലെന ജോസിനോടായി പറഞ്ഞു സുരേഷും മീരമാം കൂടി നിർബന്ധിച്ചതോട് ജോസ് ലെനയുടെ കൂടെ പോയി. വാഹനത്തിൽ കയറിയതും പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അന്ന പോയ വാഹനം തിരയാൻ നിർദേശം നൽകി. ലെന ഫോൺ വെച്ചതും സേർച്ച് വേണ്ടെന്ന് വെച്ച് കൊണ്ടുള്ള ADGP യുടെ നിർദേശം പോലീസ് കണ്ട്രോൾ റൂമിലെത്തി. ഇനി അവിടെ നിന്നിട്ട് കാര്യമൊന്നുമില്ലാത്തതിനാൽ പെണ്ണുങ്ങൾ എല്ലാവരും ഹോസ്റ്റലിലേക്ക് പോയി. ആൺപിള്ളേർ ക്ലാസ്സിൽ തന്നെയിരിക്കുകയാണ്. എല്ലാവരുടയും സംസാരം കുറച്ചു മുൻപ് അവിടെ നടന്ന സംഭവങ്ങളെ കുറിച്ചാണ്. ദീപു ഭയന്നിട്ടുണ്ട്. അർജ്ജുവും രാഹുലും അന്നയും കയറി പോയ വാഹനങ്ങൾ തൃശ്ശൂർ മുതലേ ഉണ്ടായിരുന്നു എന്നവനറിഞ്ഞത് അപ്പോൾ മാത്രമാണ് കാരണം ട്രാവലറിൽ ഉള്ള ആരും തന്നെ ബസ് തൃശ്ശൂരിൽ നിർത്തിയ കാര്യമൊന്നും അറിഞ്ഞിട്ടില്ല. കാര്യങ്ങളുടെ പോക്ക് തനിക്കനുകൂലമല്ല. ജയിലിൽ പോകാതിരിക്കാൻ ചെയ്‌ത പണി ഇപ്പോൾ ജീവൻ പോകും എന്ന നിലയിലായിട്ടുണ്ട്. അകെ ഉള്ള സമാധാനം കുറ്റകൃത്യത്തിന് തുല്യ പങ്കാളിയായി കീർത്തന ഉണ്ടെന്നുള്ളതാണ്. രമേഷ് എന്താണ് സംഭവം എന്ന് ഗോവ മുതൽ ചോദിക്കുന്നു. കാര്യങ്ങൾ ചെറുതായി സൂചിപ്പിച്ചപ്പോൾ തന്നെ ആൾ ആകെ അകെ ദേഷ്യത്തിലാണ്. കുറെ തെറി കേട്ടു തല്ലിയില്ലന്നേ ഉള്ളു. അവൻ്റെ അടുത്ത് ഫോട്ടോ എടുത്ത കാര്യം ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ ചെല്ലണം എന്നിട്ട് അവിടന്ന് വീട്ടിലേക്ക് പോകണം. ഇവിടത്തെ സിറ്റുവേഷൻ നോക്കിയിട്ട് തിരിച്ചു വന്നാൽ മതി. ഡയറക്ടർ മീര മാമിൻ്റെ ഓഫീസ് റൂമിൽ. മീര അവരുടെ കസേരയിൽ ഇരിക്കുന്നുണ്ട്. ഭർത്താവ് സുരേഷ് ഒന്നും മിണ്ടാതെ അവിടെ ഉള്ള സോഫയിൽ ഇരിക്കുകയാണ്. ഒപ്പം കീർത്തനയുമുണ്ട്. കീർത്തന പഞ്ച പാവമായി ആണ് അവിടെ ഇരിക്കുന്നത്. അന്ന അർജ്ജുവിൻ്റെ ഒപ്പം ചാടി കയറിപോയതു കൊണ്ട് തത്കാലം രക്ഷപെട്ടു. അതിൻ്റെ ആശ്വാസത്തിലാണ് അവൾ. ഒരു നടപടിയും എടുക്കാൻ പറ്റാത്ത അമർഷത്തിലാണ് മീര. കാരണം അർജ്ജുൻ്റെ കേസായത് കൊണ്ട് ഒരു നടപടിയും വേണ്ട എന്ന് ചെയർമാൻ അമ്മായിയപ്പൻ ഉത്തരവിട്ടു കഴിഞ്ഞു. അന്നക്കെതിരെ നടപടി എടുക്കാം എന്ന് വെച്ചാൽ അതും സാധിക്കില്ല. അന്നയുടെ പഠിപ്പ് തന്നെ നിർത്താൻ പോവുകയാണ് എന്ന് ജോസ് സൂചിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ദേഷ്യം മുഴുവൻ അരുൺ സാറിൻ്റെയും ബീന മിസ്സിൻ്റെയും അടുത്തു തീർക്കാനുള്ള പുറപ്പാടിലാണ് അവർ. ബോയ്‌സിനെ ഹോസ്റ്റലിൽ കൊണ്ടു വിടാനുള്ള ക്രമീകരണം നടത്താൻ പോയിരിക്കുകയാണ് അരുൺ. ബീന മിസ്സാകട്ടെ അരുൺ സാർ വരാൻ വേണ്ടി വെയ്റ്റ് ചെയ്‌ത്‌ നിൽക്കുകയാണ്. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… Kambikathakal: അമ്മയും പെങ്ങളും ഞാനും – 1 അരുൺ വരാൻ വൈകുന്ന ഓരോ മിനിറ്റിലും മീരയുടെ ദേഷ്യം കൂടി കൂടി വന്നു. രണ്ട് പേരും അകത്തോട്ട് കയറിയതും പൂര പാട്ട് തുടങ്ങി. ബീന മിസ്സ് എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവരുടെ ചീത്ത വിളിക്ക് മുൻപിൽ വായടക്കേണ്ടി വന്നു. 10 മിനിറ്റ് കയർത്തു കഴിഞ്ഞപ്പോൾ അവർ നിർത്തി. “മാം ഇനി ഞാൻ പറയട്ടെ “ “അരുൺ ഒന്നും പറയേണ്ട. നാളെ മെമ്മോ തരും, അതിന് ഉത്തരം തന്നാൽ മതി. നിങ്ങൾക്ക് ഇപ്പോൾ പോകാം” ബീന മിസ്സ് ഇപ്പോൾ കരയും എന്ന മട്ടിലാണ് നിൽക്കുന്നത്. അരുൺ സർ മിസ്സിനെ കൂട്ടി പുറത്തേക്കിറങ്ങി “മിസ്സ് ഇവിടെ തന്നെ നിൽക്കു. ഞാൻ പോയി ഒന്നുകൂടി സംസാരിച്ചിട്ട് വരാം.” അരുൺ ഓഫീസിലേക്ക് കിടന്നു വരുന്നു കണ്ട് മീരയും അവരുടെ ഭർത്താവ് സുരേഷും ഒന്നമ്പരന്നു. അവൻ നേരെ പോയി അവരുടെ മുൻപിലെ കസേരയിൽ ഇരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ ഫോണിൽ ഹോട്ടൽ കോറിഡോറിലെ വീഡിയോ പ്ലേയ് ചെയ്‌തു. ഫോണിൽ റെക്കോർഡ് ചെയ്‌ത ക്ലിയർ ആകാത്ത ആ വീഡിയോ അല്ല. മറിച്ച ത്രിശൂല ടീം കളക്ട ചെയ്‌ത്‌ ശേഷം അരുണിൻ്റെ ഫോണിലേക്ക് അയച്ചു കൊടുത്ത ക്ലിയർ ആയിട്ടുള്ള വീഡിയോ. അത് വരെ കത്തി നിന്ന മീരക്ക് വാക്കുകൾ കിട്ടാതെയായി. അവർ കീർത്തനയെ തുറിച്ചു നോക്കി. അപ്പുറത്തു സോഫയിൽ മാറി ഇരിന്ന സുരേഷ് സാറിനും കാര്യം മനസ്സിലായില്ല. പക്ഷേ അരുൺ സാർ വീഡിയോ പ്ലേ ചെയ്തപ്പോൾ തന്നെ കീർത്തനക്ക് താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായി. അവൾ ഒറ്റ കരച്ചിൽ “ചെറിയാമ്മേ ഞാനല്ല ആ ദീപുവാണ്. അവൻ എന്നെക്കൊണ്ട് ചെയ്യിച്ചതാണ്.” സുരേഷ് സർ മീരയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വീഡിയോ കണ്ടു. കീർത്തനയെ എങ്ങനെ ഇതിൽ നിന്ന് രക്ഷിക്കണം എന്നായിരുന്നു അവളുടെ ചെറിയമ്മ മീരയുടെ ചിന്ത. അതേ സമയം ഇത് പുറത്തായാൽ MLA കുര്യൻ എങ്ങനെ റിയാക്ട ചെയ്യുമെന്നായിരുന്നു സുരേഷിൻ്റെ ചിന്ത. “ഇത് വേറെ ആരും കണ്ടിട്ടില്ലല്ലോല്ലേ. സുരേഷ് വിനയത്തോടെ ചോദിച്ചു.” “ബീന മിസ്സും അർജ്ജുവും ഞാനും അല്ലാതെ ഇത് വേറെ ആരും തന്നെ കണ്ടിട്ടില്ല.” “ഇത് പുറത്താകാതിരിക്കാൻ നമ്മക്ക് എന്തു ചെയ്യാൻ പറ്റും.” ഈ സംഭവം ഒതുക്കാൻ തന്നെയും കൂടി കൂട്ട് പിടിക്കുകയാണ് എന്ന് അരുണിന് മനസ്സിലായി. പക്ഷേ ക്രൈം ചെയ്‌ത ആളെ വെറുതെ വിടുന്നത് അരുണിന് ഇഷ്ടമല്ല അത് ഒരു സ്റ്റുഡന്റ് ആണെങ്കിൽ കൂടി. അപ്പോഴാണ് അരുണിൻ്റെ ഫോൺ റിങ് ചെയ്‌തത്. സുരേഷ് ഫോൺ അരുണിന് തിരിച്ചു നൽകി. ജീവിയാണ് വിളിക്കുന്നത്. “നിങ്ങൾ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തു ഞാൻ ഇപ്പോൾ വരാം “ Kambikathakal: ചേടത്തിയുടെ മകളൾക്ക് എക്സാം അരുൺ പുറത്തേക്കിറങ്ങി. “അരുൺ ഒരു പ്രശ്നമുണ്ട്. അവർ രണ്ട് പേരുടെയും ഫോട്ടോസ് ദീപു എന്ന് ഒരു ക്ലാസ്സ്‌മേറ്റ് മൊബൈലിൽ എടുത്തിട്ടുണ്ട്. ബ്ലാക്‌മെയിലിംഗിന് ഉള്ള ശ്രമം ആണ്. ഫോട്ടോസ് പുറത്തായാൽ അത് വൈറൽ ആകും. ശിവയുടെ ഐഡൻറ്റിറ്റി പുറത്താകും. അതു കൊണ്ട് പെട്ടന്ന് ആക്ഷൻ എടുക്കണം. ഫോൺ നം. ഇവിടെ ടെക് ടീമിന് കൈമാറിയിട്ടുണ്ട്. ഡിവൈസ് ഈസിയായി സ്പൈക്ക് ചെയ്യാം എന്ന് അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്‌താൽ വേറെ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ ക്‌ളൗഡിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കില്ല. മൊബൈൽ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നെ അറിയിക്കണം” അത് കേട്ടതും അരുൺ സർ ക്ലാസ്സ് റൂമിലേക്ക് ഓടി. പക്ഷേ അപ്പോഴേക്കും ദീപു ഹോസ്റ്റലിലേക്ക് പോയിരുന്നു. അരുൺ വേഗം ജീവയെ വിളിച്ചു. “അവൻ ഹോസ്റ്റലിലേക്ക് പോയി. എൻ്റെ അടുത്തു വാഹനമില്ല ടീമിനെ അയച്ചാൽ ഞാൻ പോകാം. ഞാനാകുമ്പോൾ അവന് സംശയം തോന്നില്ല.” ജീവ കുറച്ചു നേരം ആലോചിച്ചു “വേണ്ട ഞാൻ ഹാൻഡിൽ ചെയ്തോളാം “ അരുൺ ഫോൺ കട്ടാക്കിയ ശേഷം ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് പോയി. അതേ സമയം ഹോസ്റ്റലിൽ എത്തിയ ദീപു രമേഷിനോട് സംസാരിച്ചു കോമ്പ്രോമിസ് ആക്കാൻ ശ്രമിക്കുകയാണ്. “ഡാ മൈനേ നീ എന്തു പണിയാൻ കാണിച്ചത്. അവൾക്കിട്ട് പണിയും എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു പണി പണിയും എന്ന് ഞാൻ വിചാരിച്ചില്ല , “കീർത്തന അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചെയ്‌തു പോയതാടാ.” “കീർത്തന പറഞ്ഞപ്പോൾ ചെയ്‌തു പോലും അതിന് അവൾ നിൻ്റെ ആരാ. നിനക്ക് അവന്മാരെ അറിഞ്ഞു കൂടെ ഇടിച്ചു നിൻെറ പരിപ്പിളക്കും. പോരാത്തതിന് ആ MLA കുര്യൻ്റെ മോളാണ് അന്ന എന്ന ബോധം എങ്കിലുമുണ്ടോ നിനക്ക്.” ദീപു ഒന്നും മിണ്ടിയില്ല. “നേരം വെളുത്താലുടൻ ഞാൻ വീട്ടിൽ പോവുകയാണ്. കുറച്ചു ദിവസം കഴിഞ്ഞു നിന്നെ വിളിക്കാം. നീ കാര്യങ്ങൾ എന്നെ അപ്ഡേറ്റ് ചെയ്‌താൽ മതി. “ “ഡാ നീ വീട്ടിൽ പോകേണ്ട അന്നയുടെ അപ്പച്ചി പോലീസ് അല്ലേ. അത് കൊണ്ട് വേറെ എവിടെയെങ്കിലും പോ പിന്നെ ഫോൺ ഓഫ് ആക്കിയേരെ. അല്ലെങ്കിൽ പോലീസ് നിന്നെ പോക്കും “ ദീപു ബാഗ് പാക്ക് ചെയാൻ തുടങ്ങിപ്പോൾ ഒരു മിസ്സ് കാൾ. അവൻ ഫോൺ എടുത്തു കീർത്തനയാണ്, തിരിച്ചു വിളിച്ചതും ഫോൺ കട്ടാക്കി. whatsappil കുറെ മെസേജ് ഉണ്ട് ക്ലാസ്സ് ഗ്രൂപ്പിൽ ഇപ്പോഴും ചർച്ചയാണ്. കീർത്തനയുടെ ഒരു മെസ്സേജ് കിടക്കുന്നുണ്ട് “അരുൺ സർ. വീഡിയോ പ്രോബ്ലം” ഇവൾ ഇത് എന്തു തേങ്ങയാണ് അയച്ചത്.” അവൻ വീണ്ടും വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ആണ്. Kambikathakal: ഞാന്‍ ജിമ്മിയുടെ അമ്മ – 1 ദീപു ചെറുതായി ഒന്ന് പേടിച്ചു. അപ്പോഴാണ് വേറെ ഒരു മെസ്സേജ് . പരിചയമില്ലാത്ത നമ്പർ. ‘”ARJUN ANNA PHOTOS” അർജ്ജുവും അന്നയും ഫോട്ടോസ്” ഒപ്പം ഒരു ലിങ്ക് ഉണ്ട്. അവൻ ഒന്ന് ഞെട്ടി. ഇനി കീർത്തന ഇത് പുറത്താക്കിയോ എന്നായി അവൻ്റെ ചിന്ത. അവൻ വേഗം തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്‌തു. ഒന്നും സംഭവിച്ചില്ല. ഫോൺ സ്ക്രീൻ ഒന്ന് മിന്നി. പിന്നെ ഓഫ് ആയി പോയി. ഓണക്കാൻ എത്ര ശ്രമിച്ചിട്ടും ഓണായില്ല. ചാർജ് തീർന്നതായിരിക്കും എന്ന് കരുതി അവൻ അത് ചാർജ് ചെയ്യാനായി കുത്തി വെച്ചു. എന്നിട്ട് വീണ്ടും പാക്കിങ്ങിലേക്ക് കടന്നു. അതിനു ശേഷം അവൻ ഫോണും എടുത്ത് രമേഷിനോട് യാത്ര പറഞ്ഞു ഇറങ്ങി. ത്രിശൂൽ ടെക്ക് ടീം : “സർ സ്പൈക്ക് വിജയിച്ചു. ഫോണിൽ നിന്ന് ഒരു ഡാറ്റയും ഇനി റിട്രീയവ് ചെയ്യാൻ സാധിക്കില്ല. സെക്കണ്ടറിയായി എവിടെയെങ്കിലും സ്റ്റോർ ചെയ്‌തിട്ടില്ലെങ്കിൽ പ്രശ്നമാണ്. “ “ശരി. എന്തായാലും എത്രയും പെട്ടന്ന് ഫോൺ പിടിച്ചെടുക്കാൻ അരുണിന് നിർദേശം കൊടുക്കണം. “ എന്നാൽ ഇതേ ഫോട്ടോസിൻ്റെ ഒർജിനൽ കീർത്തനയുടെ ഫോണിലും ദീപു ഭീക്ഷിണിപെടുത്താനായി അയച്ച കോപ്പി അന്നയുടെ ഫോണിലും ഉണ്ടെന്നുള്ള കാര്യം അവരാർക്കും അറിയില്ലായിരുന്നു. അരുൺ തിരിച്ചു ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് കയറാൻ നോക്കിയപ്പോൾ ബീന മിസ്സ് പ്രതീക്ഷയോടെ നോക്കുകയാണ്. അകത്തു എന്താണ് സംഭവിച്ചത് എന്നറിയാൻ ആണ്. “മിസ്സ് പൊക്കോ ഞാൻ ഇത് ഹാൻഡിൽ ചെയ്തോളാം. “ “എനിക്ക് പോകാൻ വണ്ടി ഇല്ല. ആറു മണിയാകാതെ ബസ്സ് സർവീസ് തുടങ്ങില്ല. ഞാൻ ഇവിടെ തന്നെ വെയിറ്റ് ചെയ്യാം.” “ശരി മിസ്സ്.” അരുൺ വീണ്ടും അകത്തേക്ക് കയറി “അരുൺ ഇരിക്കൂ.” കഴിഞ്ഞ തവണത്തെ പോലെയല്ല ഈ തവണ മീരയുടെ മനോഭാവം. സാമാന്യ മര്യാദ ഒക്കെ വന്നിട്ടുണ്ട്. ഓന്തു നിറം മാറുന്ന പോലെയാണെല്ലോ ഈ പെണ്ണുമ്പിള്ളയുടെ സ്വാഭാവം. അരുൺ മനസ്സിൽ ഓർത്തു. എങ്കിലും പുറത്തു കാണിച്ചില്ല, മീരയുടെ കെട്ടിയവൻ സുരേഷും വെളുക്കെ ചിരിച്ചു കാണിച്ചു. കീർത്തന മുഖം പൊത്തിയിരിക്കുന്നുണ്ട്. എങ്കിലും ചെവി ഇങ്ങോട്ട് വട്ടം പിടിച്ചിരിക്കുകയാണ്. “സർ നമുക്കിത് ആരും അറിയാതെ സോൾവ് ചെയ്യണം. അതിന് അരുൺ ഒന്ന് സഹകരിക്കണം. സുരേഷ് ആണ് പറഞ്ഞത്.” അരുൺ ഒന്നും മിണ്ടിയില്ല. ഫോട്ടോസ് പുറത്താകാതിരിക്കണം. പുറത്തായാൽ അർജ്ജുവിന് ആപത്താണ്. പിന്നെ അന്ന എന്ന കൊച്ചിൻ്റെ ജീവിതം നശിക്കും. ഏത് രീതിയിൽ പ്രശ്നമായാലും മീഡിയ മൊത്തം ഇളകും കാരണം MLA യുടെ മോളാണ് ഇര . “അരുൺ ഇപ്പോൾ അസിസ്റ്റ് പ്രൊഫസർ ഗ്രേഡ് സാലറി അല്ലേ വാങ്ങുന്നത്. മാനേജ്‌മെൻ്റെ പ്രൊഫസ്സർ ഗ്രേഡ് സാലറി തരാം. “ കൈക്കൂലി പെണ്ണുമ്പിള്ള ആൾ കൊള്ളാമെല്ലോ. “മാമും സാറും പറയുന്നതൊക്കെ ശരി. ഞാൻ സഹകരിക്കാം. പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ അപ്പുറത്തു അർജ്ജുവാണ്. അവൻ തിരിച്ചു ക്ലാസ്സിൽ വന്നാൽ കീർത്തനയുടെ ഗതി എന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ. അത് കൊണ്ട് എൻ്റെ അഭിപ്രായത്തിൽ കീർത്തനയുടെ പഠിപ്പ് നിർത്തുന്നതായിരിക്കും നല്ലത്.” “സർ ഒന്ന് അർജ്ജുവിൻ്റെ അടുത്ത് സംസാരിച്ചു നോക്ക്.” അപ്പോഴാണ് കീർത്തന എഴുന്നേറ്റ് അവരുടെ അടുത്തേക്കു വന്നു. അർജ്ജുവിൻ്റെ പേര് കേട്ടത് കൊണ്ട് മുഖത്തു ഭയമുണ്ട്. “ചെറിയമ്മേ ഞാൻ ഇനി ഇവിടെ പഠിക്കുന്നില്ല.” അതൊക്കെ വീട്ടിൽ ചെന്നിട്ട് തീരുമാനിക്കാം “മീര മാഡം ഒരു ഹെല്പ് വേണം ഇവിടെ കിടക്കുന്ന കോളേജിൻ്റെ ഇന്നോവയുടെ കീ ഒന്ന് തരാമോ ബീന മിസ്സിനെ വീട്ടിൽ കൊണ്ടുപോയി ആക്കാനാണ്.” സാധരണ ഗതിയിൽ അങ്ങനെയൊക്കെ ചോദിച്ചാൽ മീര ചീത്ത വിളിക്കേണ്ടതാണ്. പക്ഷേ ഇപ്പോൾ അരുണിനെ കൊണ്ട് ആവിശ്യമുണ്ട് അത് കൊണ്ട് അവർ വേഗം തന്നെ വണ്ടിയുടെ കീ കൈമാറി ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… കൂടുതൽ സംസാരിക്കാനില്ലാത്തത് കൊണ്ട് അരുൺ അവരുടെ ഓഫീസ് റൂമിൽ നിന്നിറങ്ങി. നേരെ ബോയ്‌സ് ഹോസ്റ്റലിൽ പോയി ജീവിയുടെ നിർദേശം വരെ കാത്തിരിക്കാനായിരുന്നു അരുണിൻ്റെ പ്ലാൻ. പക്ഷേ പുറത്തിറങ്ങിയതും കാര്യങ്ങൾ അറിയാനായി ബീന മിസ്സ് കൂടെ കൂടി. “സാറെ എന്തായി കാര്യങ്ങൾ?” “മിസ്സ് വാ ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കം. പോകുന്ന വഴിക്ക് കാര്യങ്ങൾ പറയാം.” ************** MLA കുരിയനെ നിലക്ക് നിർത്തുക എന്ന ഏറ്റവും വിഷമം പിടിച്ച കാര്യം എങ്ങനെ നടത്തണം എന്നാലോചനയിലാണ് ജീവ. രണ്ട് ഫൈലുകൾ റെഡിയാണ്. കുര്യൻ്റെയും അനിയൻ ജോസിൻ്റെയും ഇവിടത്തെയും ഗൾഫിലെയും ബിനാമി ഇടപാടുകളുടെ ചില രേഖകൾ. ഒരു മാസം മുൻപ് ഇങ്ങനെ ഒരു ഫയൽ തന്നെയുണ്ടായിരുന്നില്ല, എങ്കിലും ഇത് കൊണ്ട് പിടിച്ചു കെട്ടുക എളുപ്പമല്ല. ഇങ്ങനെയൊക്കെ വരുമെന്നറിഞ്ഞിരുന്നേൽ ഏതെങ്കിലും അഴിമതി കേസിൽ തളച്ചിടാമായിരുന്നു. അധികാരം നഷ്ടപ്പെടുമെന്ന് വന്നാൽ മാത്രമേ ഈ വർഗ്ഗം നിലക്ക് നിക്കു. അത് ജീവക്ക് ശരിക്കുമറിയാം. MLA അല്ല കേന്ദ്ര മന്ത്രിമാരെ വരെ ത്രിശൂലിന് വേണ്ടി വരച്ച വരയിൽ നിർത്തിയിട്ടുണ്ട് . പക്ഷേ ഇവിടെ പ്രശ്‍നം അർജ്ജുവിൻ്റെ ഐഡൻറ്റിറ്റി വെളുപ്പെടുത്താതെ എങ്ങനെ സാധിക്കും എന്നതാണ്. ജീവിയുടെ മനസ്സിൽ ഒരു ഉപായം തോന്നി. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാനുള്ള ഉപായം. തീക്കളിയാണ് എന്നാലും സാരമില്ല. വേറെ വഴി ഇല്ല. രണ്ട് ഫയലും എടുത്ത് ജീവ ഇന്നോവയിൽ കയറി പാലായിലേക്ക് MLA കുര്യൻ്റെ വീട്ടിലേക്ക് വിട്ടു. കുറച്ചു പോയപ്പോ തന്നെ ടെക്ക് ടീം വീണ്ടും വിളിച്ചു. Kambikathakal: ബാംഗ്ലൂർ വാല – 7 “സർ MLA കമ്മിഷണറുടെ വീട്ടിലേക്ക് പോന്നിട്ടുണ്ട്.” സിറ്റി പോലീസ് കമ്മിഷണർ ലെനയുടെ വീട്ടിൽ ജോസും ലെനയും പൊരിഞ്ഞ ചർച്ചയിലാണ്. ഇരു ചെവിയറിയാതെ അന്നയെ അർജ്ജുവിൻ്റെ അടുത്ത് നിന്ന് എങ്ങനെ വീണ്ടെടുക്കും. നാട്ടുകാർ അറിഞ്ഞാൽ പിന്നെ മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണം മുടങ്ങും. പിന്നെ അടുത്ത കൊല്ലം നടക്കുന്ന ഇലെക്ഷനിൽ അത് വിഷയമാകും. കാര്യങ്ങൾ അറിഞ്ഞപ്പോൾ കുരിയൻ തന്നെ ഒന്നും എടുത്ത് ചാടി ചെയ്യരുത് എന്ന് ആവശ്യപ്പെട്ടു. കാരണം MLA സ്ഥാനം അയാൾക്ക് അത്ര വലുതായിരുന്നു. അയാൾ അവിടെ എത്തിയിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു. ഏകദേശം ഏഴു മണിയോടെ കുര്യൻ അങ്ങേരുടെ അനിയത്തിയുടെ വീട്ടിൽ എത്തി. ജോസും ഉണ്ട്. നടന്ന കാര്യങ്ങൾ അവർ പറഞ്ഞു. “ജോസേ നീ അയച്ച ഗുണ്ടകൾക്ക് ശരിക്കും പണി കിട്ടിയോ? ഏതു ടീം ആണെന്ന് അറിഞ്ഞോ?” “അച്ചായാ കൊച്ചി ടീംസ് ആണെന്നാണ് ജെറി പറഞ്ഞത്. ബാക്കി ഒന്നുമറിയില്ല. അവന്മാർ എൻ്റെ പരിചയത്തിലുള്ള ഹോസ്പിറ്റലിൽ കയറ്റിയിട്ടുണ്ട്.” അങ്ങനെ ഒരു സംഭവം നടന്നതായി ലെന അറിയുന്നത് തന്നെ അപ്പോഴാണ്. “ഈ അർജ്ജുവിൻ്റെ പെരൻറ്റ്സ് ആരാണ്? ആ മേനോൻ്റെ മരുമകളെ വിളിച്ചു അവരുടെ മുഴുവൻ ഡീറ്റെയിൽസ് എടുക്കു “ “ഇപ്പൊ ചോദിച്ചിട്ട് പറയാം അച്ചായാ” ലെന അത് അറിയാൻ ഡയറക്ടർ മീരയെ വിളിച്ചു. അവർ ഫോൺ എടുത്തില്ല. “അച്ചായാ അവരുറങ്ങുകയായിരിക്കും ഫോൺ എടുക്കുന്നില്ല.” “ഇരു ചെവിയറിയാതെ നമ്മൾ അവളെ എങ്ങനെ കണ്ടു പിടിക്കും? നീ സൈബർ സെല്ലിൽ വിളിച്ചവളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കിട്ടുമോ എന്ന് നോക്കിക്കേ.” ലെന സൈബർ സെല്ലിൽ വിളിച്ചു ഫോൺ നമ്പർ കൊടുത്തതും അവളുടെ ഫോണിലേക്ക് ADGP യുടെ കാൾ എത്തി. വേണ്ടാത്ത കാര്യങ്ങളിൽ ഇടപപെടേണ്ട എന്ന താക്കീതു. ന്യായീകരിക്കാൻ തുടങ്ങിയതോടെ ചീത്ത വിളിയും. ചീത്ത വിളി ആയിരിക്കുമെന്നത് കൊണ്ട് അവർ പുറത്തു പോയാണ് സംസാരിച്ചത്. അതോടെ കാര്യങ്ങൾ കൈ വിട്ടു പോയി എന്നവർക്ക് മനസ്സിലായി. “അച്ചായൻ്റെ അടുത്ത് പറഞ്ഞു മുഖ്യമന്ത്രിയെ കൊണ്ട് വിളിപ്പിക്കണം ADGP യെ നിലക്ക് നിർത്തിക്കണം.” ലെന മനസ്സിൽ കരുതി. അത് പറയാൻ പോകുമ്പോളാണ് കറുത്ത ഇന്നോവ ഗേറ്റ് കടന്നു വന്നത്. കോളേജിൽ കണ്ട അതേ ഇന്നോവ കാറാണെന്ന് എന്ന് കമ്മീഷനേർക്ക് മനസ്സിലായി. ഗേറ്റിലെ പോലീസ് ഗാർഡ് വണ്ടി തടഞ്ഞെങ്കിലും ബാക്കിൽ ഇരിക്കുന്നയാൾ എന്തോ ID കാർഡ് എടുത്തു കാണിച്ചു. അതോടെ അയാൾ സല്യൂട്ട് അടിച്ചു വാഹനം കടത്തി വിട്ടു. പിൻ സീറ്റിൽ നിന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി. കൈയ്യിൽ ഫയലും പിന്നെ ഒരു ടാബ് ഉണ്ട്. Kambikathakal: മിനിസ്‌ക്രീന്‍ കോളനി – 1 “ആരാണ് ? എന്തു വേണം?” ലെന അല്പം ഈർഷ്യയോടെ ചോദിച്ചു. “MLA കുരിയൻ ഇല്ലേ . ഒന്ന് കാണണമായിരുന്നു.” ലെന അയാളെ കൂട്ടികൊണ്ടു അകത്തേക്ക് പോയി. ആരാണ് വന്നത് എന്ന് മനസ്സിലാക്കാത്തത് കൊണ്ട് കുര്യനും ജോസും ഒന്നും മിണ്ടിയില്ല. “ഞാൻ ഇവിടെ ഇരുന്നോട്ടെ.” എന്ന് പറഞ്ഞു കൊണ്ട് ജീവ അവിടെ സോഫയിൽ സ്വയമിരുന്നു. “ഞാൻ സ്വയം പരിചിയപ്പെടുത്താം എൻ്റെ പേര് രാജീവ് കുമാർ ഞാൻ അർജ്ജുവിൻ്റെ കസിൻ ചേട്ടനാണ്.” അത് കേട്ടതും ജോസ് ചാടി കയറി കോളറിൽ പിടിക്കാൻ പോയി. പക്ഷേ ജീവ അപ്പോൾ തന്നെ ഇരു കൈ കൊണ്ടും ജോസിൻ്റെ കൈയ്യിൽ കയറി പിടിച്ചു. “എവിടെയാടാ അന്ന ?” “അതിനെകുറിച്ച് സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്.“ ജീവ ജോസിൻ്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു. വന്നിരിക്കുന്നയാൾ ചില്ലറക്കാരൻ അല്ലെന്ന് ജോസിന് മനസ്സിലായി. ജോസ് പതുക്കെ പിൻവാങ്ങി “ജോസേ നീ അങ്ങോട്ടിരുന്നെ. അയാൾ എന്താണ് എന്ന് വെച്ചാൽ പറയട്ടെ.” കുര്യൻ പറഞ്ഞതോടെ ജോസ് അടങ്ങി. ജീവ കുര്യൻ്റെ നേരെ തിരിഞ്ഞു നിന്ന് സംസാരിച്ചു. “ഇവർ എന്താണ് സാറിൻ്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എന്നറിയില്ല. പക്ഷേ അർജ്ജു നിങ്ങളുടെ മോളെ കടത്തികൊണ്ട് പോയതല്ല.അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്.” കുരിയൻ കാര്യം മനസ്സിലായി. മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണത്തിന് നിർബന്ധിച്ചത് കൊണ്ടാണ് അന്ന പോയത് എന്ന്. എങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. അർജ്ജുവും ആയി എന്തെങ്കിലും അടുപ്പം ഉണ്ടോ എന്നായി അയാളുടെ ചിന്ത. ഇത് മനസ്സിലാക്കിയെന്നത് പോലെ ജീവ പറഞ്ഞു “അർജ്ജുവും അന്നയും തമ്മിൽ ഇഷ്ടത്തിലാണ്.” ഇത് കേട്ടതും ജോസിൻ്റെ കണ്ട്രോൾ പോയി “ഞങ്ങളുടെ കുടുംബത്തിലെ പെണ്ണിനെ കുറിച്ച് വേണ്ടാതീനം പറയുന്നോടാ ചെറ്റേ” ജീവ അൽപ നേരം ഒന്നും പറഞ്ഞില്ല. പകരം കൈയിൽ ഇരുന്ന ടാബ് തുറന്ന് അർജ്ജു അയച്ച ഫോട്ടോസ് കുരിയനെ കാണിച്ചു. ജോസും ലെനയും ടാബ് വാങ്ങി നോക്കി. അർജ്ജുവിനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അന്ന അവർക്കത് കണ്ട് വിശ്വാസമായില്ല. സ്തംഭിച്ചു നിൽക്കുന്ന അവരോടായി ജീവ പറഞ്ഞു “ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടെ മോളെ വിളിച്ചിറക്കാനോ ഒന്നും ശ്രമിക്കേണ്ട അവൾ സ്വയം നിങ്ങളുടെ അടുത്തക്ക് വരുമെന്നുണ്ടെങ്കിൽ വരട്ടെ. പക്ഷേ അധികാരവും കൈയൂക്കും കാണിക്കാനാണെങ്കിൽ നടക്കില്ല. അർജ്ജുവിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന് നിങ്ങൾക്ക് മനസ്സിലായികാണുമെല്ലോ” ജോസിനെ നോക്കികൊണ്ടാണ് ജീവ അവസാന വരി പറഞ്ഞത്. “അന്ന എവിടെയാണുള്ളത്”. ലെനയാണ് അത് ചോദിച്ചത്. അതിന് ജീവ ഒന്നും പറഞ്ഞില്ല. പകരം കുരിയനെ നോക്കികൊണ്ട് പറഞ്ഞു. “ഇലെക്ഷൻ ഒക്കെ വരുകയല്ലേ. ഇതൊക്കെ വലിയ പ്രശ്നമാക്കാനോ. പിള്ളേരെ അവരുടെ വഴിക്കു വിടുന്നതല്ലേ നല്ലത്. അപ്പൊ ഞാൻ പോകുന്നു. ഇത് ഇവിടെ ഇരിക്കട്ടെ. “ Kambikathakal: ഒരു അമേരിക്കന്‍ വെടിവെപ്പ് – 1 ഫൈലും ഒരു വിസിറ്റിംഗ് കാർഡും ടേബിളിൽ വെച്ചിട്ട് ജീവ അവിടന്ന് ഇറങ്ങി. കുരിയൻ മുൻപിൽ ഇരുന്ന കാർഡ് എടുത്തു നോക്കി. Rajeev Kumar, Officer Economics Offence Wing CBI (രാജീവ് കുമാർ ഓഫിസർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിബിഐ). തൻ്റെയും ജോസിൻ്റെയും രണ്ടു ഫൈലുകൾ ഒന്നിൽ തൻ്റെ പേര്. രണ്ടാമത്തേതിൽ ജോസിൻ്റെ പേര്. കുരിയൻ തൻ്റെ പേരിലുള്ള ഫയൽ തുറന്നു നോക്കിയതും കുരിയൻ വിയർക്കാൻ തുടങ്ങി. രഹസ്യമായി സൂക്ഷിച്ചിരുന്ന പല ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ. വിദേശത്തുള്ള ചില നിക്ഷേപങ്ങളുടെ ഡീറ്റെയിൽസ്. പുറത്തറിയാതെ ഇത്രയും സൂക്ഷിച്ചിരുന്ന കാര്യങ്ങൾ. അതോടെ അയാൾക്ക് ഭയമായി. പുറത്തായാൽ പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരും. ചിലപ്പോൾ ജയിലിലും. എതിരാളി ചില്ലറക്കാരനല്ല വെറും ഒരു രാത്രി കൊണ്ട് ഇത്രയും കാര്യങ്ങൾ തപ്പി എടുത്തിരിക്കുന്നു. സൂക്ഷിച്ചു കാര്യങ്ങൾ നീക്കിയില്ലെങ്കിൽ എല്ലാം അവതാളത്തിലാകും. കുരിയൻ്റെ കൈയിൽ നിന്ന് ഫയൽ വാങ്ങി നോക്കിയാ ജോസും ഞെട്ടി. എന്നാൽ ലെന വേറെ രീതിയിലാണ് ചിന്തിച്ചത്. ഈ രാജീവ് കുമാറിന്‌ ADGP യെ അറിയാമായിരിക്കും. അതായിരിക്കും ഓരോ പ്രവിശ്യവും തന്നെ തടഞ്ഞത്. എങ്കിലും ജോസിൻ്റെ ഗുണ്ടകളെ തല്ലിയതാരായിരിക്കും? ഒരു എത്തും പിടിയും കിട്ടുന്നില്ല. അവൾക്ക് അന്നയെ കുറിച്ചോർത്തപ്പോൾ പേടി തോന്നി. അർജ്ജുവിനെ കുറിച്ചും രാജീവ് കുമാറിനെ കുറിച്ചും രഹസ്യമായി അന്വേഷിക്കാൻ ലെന തീരുമാനിച്ചു. MLA കുരിയനെക്കാൾ വാശി ജോസിന് ആയിരുന്നു. കാരണം ആദ്യമായിട്ടാണ് ഗുണ്ടായിസം ഇറക്കിയിട്ട് അയാൾ തോൽക്കുന്നത്.