ജീവിതമാകുന്ന നൗക – 7

ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു. എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക് ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേഅവൾക്ക് കിട്ടിയതാകട്ടെ പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെയും . “ഏതു ഗതികെട്ട നേരത്താണ് ഇവളെ തന്നെ കിട്ടിയത്? പിള്ളേർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കൂടിയായി “ അവൻ ആരോടും പറയാൻ പോയില്ല. ക്രിസ്മസ് ഫ്രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതും അനുപമ അന്നയെ മാറ്റി നിർത്തി ചോദിച്ചു. “നിൻ്റെ ക്രിസ്മസ് ഫ്രണ്ട് ആരാണെടി?” അന്ന പോളിൻ്റെ പേര് എഴുതിയ പേപ്പർ കഷ്‌ണം അനുപമയെ കാണിച്ചു അനുപമ ആകട്ടെ ഒരു ചെറു ചിരിയോടെ അവളുടെ കൈയിൽ ഉള്ള ക്രിസ്മസ് ഫ്രണ്ടിൻ്റെ പേര് അന്നയെ കാണിച്ചു കൊടുത്തു. ‘അർജ്ജുൻ ദേവ്’ “എൻ്റെ ക്രിസ്മസ് ഫ്രണ്ടിനെ നിനക്ക് വേണമെങ്കിൽ തരാം. പിന്നെ പാര പണിയാനല്ല നിനക്ക് ഞാൻ തരുന്നത്. നല്ല ഒരു ഗിഫ്റ്റ ഒക്കെ കൊടുത്തു ഈ പ്രശനം അവസാനിപ്പിക്ക്. ആദ്യ സെമസ്റ്റർ കഴിയാൻ പോകുകയല്ലേ,” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അന്ന അനുപമയെ ഒന്ന് മുറുക്കെ കെട്ടി പിടിച്ചു. “ഡി താങ്ക്സ്.” “താങ്ക്സ് ഒന്നും വേണ്ട ട്രീറ്റ് ചെയ്‌താൽ മതി.” ടോണിക്ക് ഫ്രണ്ടായി കിട്ടിയത് ജെന്നിയെയാണ് രാഹുലാകട്ടെ ടോണയുമായി ഡീൽ ആക്കി അവനു കിട്ടിയ പേരും ജെന്നിയുടെ പേരുമായി വെച്ച് മാറി. വൈകിട്ടായപ്പോളേക്കും കുറെ പേരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണ് എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞറിഞ്ഞു. അർജ്ജുവാണ് അവളുടെ ക്രിസ്മസ് ഫ്രണ്ട് എന്ന് അമൃതയും അറിഞ്ഞു. വൈകാതെ ക്‌ളാസ്സിലെ കുറെ പേരൊക്കെ ഇത് അറിഞ്ഞു. എങ്കിലും അനുപമയുമായി വെച്ച് മാറിയതാണ് എന്ന് കാര്യം അവർക്കറിയില്ലായിരുന്നു. വൈകിട്ട് ഹോസ്റ്റലിൽ എത്തിയപ്പോൾ എന്തു ഗിഫ്റ്റ് വാങ്ങണമെന്ന് ചിന്തയിലായി അന്ന. ഫ്ലാറ്റിൽ എത്തി ജെന്നിയുമായുള്ള പതിവ് സല്ലാപം കഴിഞ്ഞപ്പോളാണ് രാഹുൽ ആ സന്തോഷ വാർത്ത അറിയിച്ചത്. ഡാ ജെന്നി പറഞ്ഞു അന്നയുടെ ക്രിസ്മസ് ഫ്രണ്ട് നീയാണെന്ന്. “ ഇനി ഇതിൻ്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും സെയിം ആൾ. തികച്ചും അസാധ്യമായ ഒരു കോമ്പിനേഷൻ. ആളുകൾക്ക് പറഞ്ഞു നടക്കാൻ ഒരു കാര്യം കൂടി. ഞാൻ മനസ്സിലോർത്തു രാഹുലമായിട്ട് പോലും വെച്ച് മാറാൻ സാധിക്കില്ല. “അതിലും നല്ല ഒരു വാർത്തയുണ്ട് എന്നിക്ക് ക്രിസ്മസ് ഫ്രണ്ടായി കിട്ടിയിരിക്കുന്നതും അവളെ തന്നയാണ് “ Kambikathakal: സൂര്യനെ പ്രണയിച്ചവൾ- 9 ആദ്യം അവൻ കുറെ നേരം ചിരിച്ചു. “ഡാ അവൾക്ക് വല്ല കൂടോത്രവും അറിയാമോ അല്ലാതെ ഇതെങ്ങനെ?” “ഡാ നീ ഇത് എങ്ങനെ ഒഴിവാക്കി എടുക്കാമെന്ന് പറ?” “ആ സുമേഷിനെ എങ്ങാനും വിളിച്ചു എക്സ്ചേഞ്ച് ചെയ്താലോ.” “ആ ബേസ്ഡ് നടന്നത് തന്നെ അവന് ആ റ്റീനയെ ആണ് കിട്ടിയിരിക്കുന്നത്. അവൻ ഇത് വെച്ച് അവളെ വളക്കാനാണ് നോക്കുന്നത്” അവസാനം അവൻ സിംപിളായി ഒരു സൊല്യൂഷൻ പറഞ്ഞു. “നീ ഒരു തേങ്ങയും ഗിഫ്റ്റായി കൊടുക്കേണ്ട, കാര്യം കഴിഞ്ഞില്ലേ” അന്ന യാകട്ടെ പിറ്റേ ദിവസം തന്നെ അർജ്ജുവിനായി ക്രിസ്മസ് സമ്മാനം തപ്പി തുടങ്ങി. ക്ലാസ്സ് കഴിഞ്ഞുള്ള സമയമാണ് അന്വേഷണം. കുറെ ഷോപ്പുകൾ കയറിയിറങ്ങിയെങ്കിലും അവൾക്ക് ഒരു ഗിഫ്റ്റിലും തൃപ്‌തിയായില്ല. മൂന്ന് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു ഷോപ്പിൽ ഒരു രാജകുമാരനും രാജകുമാരിയും ഡാൻസ് ചെയുന്ന ഒരു സ്ഫടികത്തിൻ്റെ ഗോളം കണ്ടെത്തി ഒറ്റ നോട്ടത്തിൽ തന്നെ അത് അവൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഇമ്പോർട്ടഡ് ഐറ്റമായതു കൊണ്ട് നല്ല വിലയുണ്ട്. വില അന്നക്ക് ഒരു പ്രശ്നമല്ല. പലപ്പോഴായി അവളുടെ പപ്പ കൊടുത്ത കാശ് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്നുണ്ട് അർജ്ജു തൻ്റെ ഗിഫ്റ്റ് സ്വീകരിക്കുമോ എന്നായി അന്നയുടെ ചിന്ത . അതോ ഗിഫ്‌റ്റ് കൊടുക്കുമ്പോൾ തന്നെ കിട്ടുമ്പോൾ തന്നെ അർജ്ജുൻ എറിഞ്ഞുടക്കുമോ. അത് കൊണ്ട് അന്ന ബുദ്ധിപൂർവം സെയിം പീസ് തന്നെ രണ്ടെണ്ണം വാങ്ങി. ഒരെണ്ണം അർജ്ജുൻ എറിഞ്ഞോടച്ചാലും രണ്ടാമെത്തെത് എടുത്തു കൊടുക്കാം. ആദ്യത്തേത് അർജ്ജുൻ കൊണ്ടുപോകുകയാണെങ്കിൽ രണ്ടാമത്തേത് തനിക്ക് സൂക്ഷിക്കാം. പിന്നെ രണ്ടു ബോക്സ് ഫെർറോറോഷർ ചോക്കോലേറ്റും വാങ്ങി. രണ്ടും വെവ്വേറെ നല്ല ക്രിസ്മസ് തീം റാപിൽ പൊതിഞ്ഞെടുത്തു. ക്രിസ്മസ് ദിനാഘോഷം അടുക്കും തോറും അന്നക്ക് ടെൻഷൻ കൂടി കൂടി വന്നു. അർജ്ജുവും ആകെ കൺഫ്യൂഷനിൽ ആണ്. ഗിഫ്റ്റ കൊടുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും മനസ്സിൽ എവിടെയോ ഒരു കുറ്റബോധം. താൻ ഗിഫ്റ്റ കൊടുക്കാതിരുന്നാൽ അന്ന മാത്രമായിരിക്കും ഒരു ഗിഫ്റ്റും ലഭിക്കാത്ത വ്യക്തി. അടുത്ത പ്രശനം അന്ന ഗിഫ്റ്റ തന്നാൽ എന്തു ചെയ്യണമെന്നുള്ളതാണ്. ഗിഫ്റ്റ് സ്വീകരിക്കാതിരുന്നാൽ അത് പരസ്യമായി അവളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അവസാനം എൻ്റെ ഈഗോ വിജയിച്ചു. അവസാനം ഒന്നും വാങ്ങി കൊടുക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ കോളേജിൽ ക്രിസ്മസ് ദിനം എത്തി. ഞാനും രാഹുലും കുറച്ചു നേരത്തെ തന്നെ എത്തി ചേർന്നു. രാഹുൽ ജെന്നിക്ക് ഒരു ടെഡി ബെർ പിന്നെ ഒരു ക്രിസ്മസ് കാർഡ് എല്ലാം കൂടി പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ട്. ഞാനാകട്ടെ കയ്യും വീശിയാണ് വന്നിരിക്കുന്നത്. എല്ലാവരും അടിപൊളിയായി ഡ്രസ്സ് ഒക്കെ ചെയ്താണ് എത്തിയിരിക്കുന്നത്. കാരണം അന്ന് ഡ്രസ്സ് കോഡ് നിര്ബന്ധമില്ലായിരുന്നു. ഹോസ്റ്റലിൽ നിന്ന് എല്ലാവരും നേരത്തെ എത്തിയിട്ടുണ്ട്. Kambikathakal: നന്മ നിറഞ്ഞവൾ ഷെമീന – 9 എല്ലാവരും ചേർന്ന് പുൽകൂട് ഒക്കെ ഉണ്ടാക്കി. പിന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ക്രിസ്മസ് ട്രീ എവിടെന്നോ കൊണ്ടുവന്നിട്ടുണ്ട്. കുറെ പേർ അത് ഡെക്കറേറ്റ ചെയുന്നുണ്ട്. അന്ന മുൻപന്തയിൽ തന്നെ ഉണ്ട്. കടും ചുവപ്പു നിറത്തിലുള്ള ഒരു വെസ്റ്റേൺ ഡ്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത്. ഞാൻ ക്ലാസ്സിലേക്ക് കടന്നു വന്നതും എന്നെ നോക്കി പുഞ്ചിരിച്ചു. രാഹുൽ നേരെ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റ് വിട്ട് പിൻ നിരയിലെ തന്നെ ഒരു മൂലയിൽ പോയിരുന്നു. ഫോട്ടോയിൽ പെടെരുതെല്ലൊ. ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്തു കഴിഞ്ഞതും എല്ലാവരും ക്രിസ്മസ് ഫ്രണ്ടിന് കൈമാറാൻ കൊണ്ടുവന്നിട്ടുള്ള ഗിഫ്റ്റുകൾ ക്രിസ്മസ്ട്രീയുടെ താഴയും പരിസരത്തുമായി നിരത്തി വെച്ചു. എൻ്റെ ഒഴികെസമ്മാനങ്ങൾ അവിടെ കാണും. പിന്നെ ഫോട്ടോ എടുക്കൽ തുടങ്ങി. സെൽഫിയും ഗ്രൂപ്പും ഒക്കെയായി. നിശ്ചൽ പോൾ അടിപൊളി ഡിജിറ്റൽ ക്യാമറ ഒക്കെ വെച്ച് പൊരിക്കുന്നുണ്ട്. പത്തു മണിയോടെ ഒഫീഷ്യൽ പരിപാടി ആരംഭിച്ചു. മീര മാം വന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ഒരു ചെറിയ ക്രിസ്മസ് സന്ദേശവും അതുക്കും മേലെ പരീക്ഷയാണ് വരുന്നത് അത് കൊണ്ട് പഠിക്കണം എന്ന വലിയ സന്ദേശവും നൽകി. അത് കഴിഞ്ഞതും അവർ അടുത്ത ക്ലാസ്സിലേക്ക് പോയി. പെണ്ണുമ്പിള്ളേക്ക് വേറെ പണിയൊന്നുമില്ലേ ക്രിസ്‌മസ്‌ ആഘോഷത്തിൻ്റെ ഇടയിലാണ് പരീക്ഷയെ കുറിച്ച് പറയുന്നത്. ബീന മിസ്സും, സൂസൻ മിസ്സും അരുൺ സാറും ഉണ്ട്. എങ്കിലും കാണികളുടെ റോൾ മാത്രം. മാത്യു ആണ് സാന്ത അപ്പൂപ്പൻ. ആദ്യം കരോൾ ഗാനം. കുറച്ചു കലാപരിപാടികൾ ഗെയിംസ് എല്ലാം അടിപൊളിയായി മുന്നേറി. “ഇനി നിങ്ങൾ എല്ലാവരും വെയിറ്റ് ചെയ്യുന്ന ക്രിസ്മസ് ഗിഫ്റ്റ കൈമാറ്റം. റോൾ നമ്പർ അനുസരിച്ചാണ് കൈമാറ്റം. നമ്പർ അനുസരിച്ചു താഴെ വന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് ഗിഫ്റ്റ എടുത്ത് അവരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണോ അവർക്ക് കൈമാറണം.” ബീന മിസ്സ് കാര്യങ്ങൾ വിശുദ്ധീകരിച്ചതോടെ സംഭവം കൈ വിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി. ഞാൻ കരുതിയത് ഗിഫ്റ്റ വെറുതെ എപ്പോഴെങ്കിലും കൈമാറിയാൽ മതി എന്നായിരുന്നു. ഇതിപ്പോ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറ്റം. പോരാത്തതിന് ടീച്ചിങ് സ്റ്റാഫും വന്നിരിക്കുന്നു. സംഭവം പാളി എന്ന് രാഹുലിനും മനസ്സിലായി അവൻ എന്നെ തിരിഞ്ഞു നോക്കി എന്താ ചെയ്യുക എന്നൊക്കെ ആംഗ്യം കാണിച്ചു ചോദിക്കിക്കുന്നുണ്ട്. അവൻ്റെ കോപ്പിലെ ഐഡിയ ആണെല്ലോ കൈയ്യും വീശി ചെല്ലുക എന്നത്. ആദ്യ റോൾ നം. വിളിച്ചതും അബി എഴുന്നേറ്റ് ചെന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് അവൻ കൊണ്ടുവന്ന ഗിഫ്റ്റ എടുത്തു സീനാ എന്ന് കുട്ടിയെ വിളിച്ചു ഒരു ഹാപ്പി ക്രിസ്‌മസ്‌ പറഞ്ഞു ഗിഫ്റ്റ് കൊടുത്തു. കുറെ പേർ ആർപ്പുവിളിച്ചു. Kambikathakal: പ്രകാശ്‌ന്‍റെ ജാക്കി വെപ്പ് – 1 മൂന്നാമതായി അന്നയുടെ ഊഴമാണ് ഞാൻ അങ്ങോട്ട് ചെല്ലേണ്ടി വരും അഞ്ചാമതായി ഞാനും. കൈയും വീശി വന്ന ഞാൻ എന്തു എടുത്തു കൊടുക്കാൻ. ക്രിസ്‌മസ്‌ ട്രീയുടെ അടിയിൽ നിന്ന് ചുമ്മാ ഏതെങ്കിലും എടുത്ത് കൊടുത്താൽ മാത്രം രക്ഷപെടാം. പക്ഷേ ഒർജിനലായി ഗിഫ്റ്റി വാങ്ങിയ ആൾ അപ്പൊ തന്നെ കണ്ടുപിടിക്കും. ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ എന്ന് ആരവം കേട്ടപ്പോളാണ് ഞാൻ മുന്നോട്ട് നോക്കിയത്. അവൾ സ്മാർട്ടായി നടന്നു ചെന്ന് നല്ല ഭംഗിയായി റാപ് ചെയ്‌ത ഒരു ഗിഫ്‌റ്റ എടുത്ത് തിരിഞ്ഞു നിന്ന് എന്നെ നോക്കി. ഞാൻ സീറ്റിൽ തന്നെ ഇരുന്നു. അവൾക്ക് ഗിഫ്റ്റൊന്നും കൊടുക്കാത്ത സ്ഥിതിക്ക് അവളുടെ കൈയിൽ നിന്ന് വാങ്ങുന്നത് ശരിയല്ലല്ലോ അന്ന പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം വരത്തിന് മാലയുമായി നിൽക്കുന്ന കന്യകയുടെ പോലെയാണ് അവളുടെ നിൽപ്പ്. കണ്ണിൽ ഒരു തിളക്കമൊക്കെയുണ്ട്. ക്ലാസ്സിൽ അതോടെ ‘അർജ്ജു’ ‘അന്ന’ ‘അർജ്ജു’ ‘അന്ന’ ‘അർജ്ജു ‘അന്ന’ അർജ്ജു’ ‘അന്ന’ എന്നായി ആരവം. പെണ്ണുങ്ങളടക്കം പലരും വിളിച്ചു കൂകുന്നുണ്ട്. പെട്ടന്ന് അവൾ ബീന മിസ്സിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞിട്ട് എന്നെ ലക്ഷ്യമാക്കി നടന്നു വന്നു. അതോടെ ക്ലാസ്സ് നിശബ്‌ദമായി. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവൾ വന്ന് ഗിഫ്റ്റ എൻ്റെ നേരേ നീട്ടി. എനിക്കെന്തോ അന്നേരം അവളെ അപമാനിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് നിന്ന് അത് സ്വീകരിച്ചു. “മെറി ക്രിസ്മസ് അർജ്ജു” അതോടെ ക്ലാസ്സിൽ ഹർഷാരവം മുഴങ്ങി. അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. അല്പനേരത്തിനകം അത് സങ്കടമായി മാറും. അവൾ സീറ്റിലേക്ക് പോയി. അടുത്തത് അനുപമ അത് കഴിഞ്ഞാൽ പിന്നെ ഞാൻ. കൈയും വീശി വന്നിട്ട് അവസാനം അവളുടെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. എൻ്റെ പേര് വിളിച്ചതും എല്ലാവരും പഴയതു പോലെ വിളിച്ചു കൂവി. ‘അർജ്ജു ‘അർജ്ജു’ ‘അർജ്ജു അർജ്ജു പക്ഷേ ഞാൻ അവിടെ സീറ്റിൽ തന്നെ ഇരുന്നു. പൊടുന്നെനെ ക്ലാസ്സ് നിശബ്ദമായി. എല്ലാവരും എന്നെ തിരിഞ്ഞു നോൽക്കുന്നുണ്ട്. രാഹുൽ മാത്രം തല കുമ്പിട്ടിരിക്കുകയാണ്. ബീന മിസ്സ് അർജ്ജുൻ എന്ന് വിളിച്ചു. കലിപ്പ് മോഡ് ആകാതെ ഒരു രക്ഷയുമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ എൻ്റെ മുഖത്ത് രൗദ്രത വരുത്തി എന്നിട്ട് ബീന മിസ്സിനെ കലിപ്പിച്ചു നോക്കി. സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൈയിലില്ല എന്ന് ആംഗ്യം കാണിച്ചു. ക്ലാസ്സിലെ അത് വരെയുള്ള സന്തോഷ് നിമിഷത്തിന് കരി നിഴൽ വീണിരിക്കുന്നു ബീന മിസ്സ് എന്നെ തുറിച്ചു നോൽക്കുന്നുണ്ട്. അവരെന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്നേൽ എന്ന് വരെ ഞാൻ ആശിച്ചു. അരുൺ സർ മിസ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞതും അവർ അടുത്ത ആളെ വിളിച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ക്ലാസ്സിൽ ആരവമൊന്നുമുണ്ടായില്ല. ഞാൻ ഒന്ന് അന്നയെ നോക്കി. ബാക്ക് നിരയിലെ പതിവ് സീറ്റിൽ തന്നയാണ് അവളിരിക്കുന്നത് അവളുടെ മുഖത്തെ സന്തോഷം ഒക്കെ മാഞ്ഞിരിക്കുന്നു. അവളാണ് എൻ്റെ ക്രിസ്മസ് ഫ്രണ്ട് എന്നത് ക്ലാസ്സിൽ ആർക്കും തന്നെ മനസ്സിലായിട്ടില്ല. പക്ഷേ അവൾ അത് ഊഹിച്ചെടുത്തു എന്ന് ഉറപ്പാണ്. കണ്ണുകളൊക്കെ ചെറുതായി നിറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. സമ്മാന കൈമാറ്റം മുന്നോട്ട് നീങ്ങിയപ്പോൾ പഴയ ലെവലിലേക്ക് ആഘോഷം തിരിച്ചു കയറി. പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം ഒരു മണിയായി. മുഴുവൻ പരിപാടിയും കഴിഞ്ഞപ്പോൾ ക്ലാസ്സിൽ എല്ലാവർക്കും തന്നെ മനസ്സിലായി എൻ്റെ ക്രിസ്മസ് ഫ്രണ്ട് അന്ന ആണെന്ന്. കാരണം അവൾക്കു മാത്രമേ ഗിഫ്റ്റൊന്നും കിട്ടാതിരുന്നുള്ളു. അവളുടെ കൂട്ടുകാരികൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമൃതയുടെ നോട്ടത്തിൽ നിന്ന് തന്നെ എന്നെ കുറിച്ചാണ് സംസാരം എന്ന് വ്യക്തം. ബീന മിസ്സും അടുത്ത് വന്നിട്ടുണ്ട്. അന്ന തന്ന ഗിഫ്റ്റുമെടുത്ത രാഹുലിൻ്റെ അടുത്തേക്ക് പോയി. ജെന്നിയുടെ മുഖത്തു എന്നോടൊരു പുച്ഛ ഭാവം. “എന്നെ ഇങ്ങനെ നോക്കേണ്ട. ഈ നിൽക്കുന്നവൻ്റെ ഉപദേശമാണ്. ഡാ ഞാൻ പുറത്തു പോകുകയാണ് നിൻ്റെ സല്ലാപം കഴിയുമ്പോൾ ഫോൺ വിളിച്ചാൽ മതി.” എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ക്ലാസ്സ്‌സിൽ നിന്ന് വെളിയിലേക്കിറങ്ങി. വരാന്തയിൽ എത്തിയപ്പോൾ ഞാൻ അന്നയുടെ അടുത്ത് ഒരു സോറി എങ്കിലും പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അവൾ പുറത്തേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി അവിടെ തന്നെ നിന്ന്. മിക്കവരും എല്ലാവരും ക്ലാസ്സിൽ തന്നയാണ്. അപ്പോഴാണ് ഔഡി കാർ അങ്ങോട്ട് വന്നത്. നോക്കിയപ്പോൾ മനസ്സിലായി അന്നയെ കെട്ടാൻ പോകുന്നവൻ , ആ ജിമ്മിയുടെ ചേട്ടൻ. എന്നെ കണ്ടതും അവൻ നോക്കി ചിറയാൻ തുടങ്ങി. ഞാൻ തിരിച്ചും. പെട്ടന്ന് അന്ന ഇറങ്ങി വന്ന് അവൻ്റെ കാറിൽ കയറി. അതോടെ അവൻ നോട്ടം മാറ്റി ഒന്നും സംഭവിക്കാത്ത പോലെ അവളോട് എന്ധോ സംസാരിച്ചുകൊണ്ട് അവൻ വണ്ടി എടുത്തു. കാറിൽ ഇരുന്നു കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ട് അവളുടെ മുഖത്തു അപ്പോളും സങ്കടം തളം കെട്ടി നിന്നിരുന്നു. “ആ സുമേഷിനോട് ചോദിച്ച ഫോൺ നം. വാങ്ങി ഒരു സോറി മെസ്സേജ് ഇട്ടേക്കാം” ഞാൻ മനസ്സിൽ കരുതി ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അവര് പോയതിനു പിന്നാലെ ഞാൻ കാറുമെടുത്ത കോളേജിൻ്റെ വെളിയിലേക്കിറങ്ങി. അന്ന കയറി പോയ ഓഡികാർ കുറച്ചു മാറി ഇങ്ങോട്ട് തിരിച്ചു നിർത്തിയിട്ടുണ്ട്. എന്താ ഇവർ പോകാത്ത എന്നാലോചിച്ചു ഞാൻ വണ്ടി മുന്നോട്ട് എടുത്തു. Kambikathakal: തിരുമേനിയുടെ മകള്‍ – 1 പെട്ടന്നാണ് ഒരു ജീപ്പ് എന്നെ മറികടന്ന് എൻ്റെ കാറിനു വട്ടം വെച്ച് നിർത്തിയത്. ജീപ്പിൽ നിന്ന് നാല് പേരോളം ചാടി ഇറങ്ങി. കൈയിൽ തടിക്കഷണം സൈക്കിൾ ചെയിൻ ഒക്കെ ഉണ്ട്. വടി വാൾ പോലെയുള്ള ഒന്നുമില്ല. അന്നയുടെ മറ്റവൻ്റെ ക്വോറ്റേഷനാണ് എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്ന് പെട്ടന്ന് തന്നെ ഇറങ്ങി. അവന്മാർ എന്നെ വളയുന്നതിന് മുൻപ് തന്നെ ആദ്യം കണ്ടവനെ ലക്ഷ്യമാക്കി ഓടി. എൻ്റെ വരവ് കണ്ടവർ അമ്പരന്നു എന്നുറപ്പാണ്. കാരണം എൻ്റെ നേരെ വന്ന അവൻ അവിടെ നിന്ന്. ആദ്യം നിന്നവനിട്ട് ഫ്ല ഒരു യിങ് കിക്ക്‌ അങ്ങ് കൊടുത്തു. കാലുകുത്തിയതും രണ്ടാമത് നിൽക്കുന്നവൻ്റെ മൂക്ക് നോക്കി ഒരൊറ്റ ഇടിയും. അതോടെ രണ്ടും താഴെ വീണു. അപ്പോഴേക്കും മൂന്നാമത് നിന്നവൻ മരക്കഷ്ണം എൻ്റെ തലയെ ലക്ഷ്യമാക്കി വീശി. ഞാൻ എളുപ്പത്തിൽ ഒഴിഞ്ഞു മാറി എന്നിട്ട് അവൻ്റെ അടി വയറു നോക്കി ഒരു ചവിട്ട് കൊടുത്തു അവനും മറിഞ്ഞു വീണു. അവൻ്റെ മുട്ട കലങ്ങി കാണുമെന്ന് ഉറപ്പാണ്. ഇതൊക്കെ കണ്ട നാലാമൻ മരവിച്ചു നിൽക്കുകയാണ്. എൻ്റെ മുഖത്തെ ചിരി കണ്ട് അവൻ ഞെട്ടി. ഞൊടിയടിയിൽ രണ്ടാമൻൻ്റെ കൈയിൽ നിന്ന് വീണ സൈക്കിൾ ചെയിൻ ഞാൻ കയ്യിലെടുത്തതും അവൻ തിരിഞ്ഞോടി. മൂക്കിൽ ഇടി കിട്ടിയവൻ എൻ്റെ നേരേ ചീറിയടുത്തു. അവൻ്റെ ഷർട്ട് മുഴുവൻ ചോരയാണ്. ഞാൻ ഒഴിഞ്ഞുമാറി മുന്നോട്ട് പോയ അവൻ്റെ മുട്ടുകാലിൻ്റെ വശത്തായി ചവിട്ടി. അവൻ്റെ കാലൊടിഞ്ഞു കാണണം. മൂന്നെണ്ണം താഴെ തന്നെ കിടപ്പാണ്. നാലാമൻ എങ്ങോട്ടോ ഓടി പോയിരിക്കുന്നു. അന്നയുടെ മറ്റവൻ ഔഡി കാർ പെട്ടന്നനെടുത്തു. സ്കൂട്ടാകാനുള്ള പരിപാടി ആണ്. കൈയിലിരിക്കുന്ന ചെയിൻ വേണെമെങ്കിൽ ചില്ലിലേക്കെറിയാം. എങ്കിലും എന്തുകൊണ്ടോ ഞാൻ ചെയ്തില്ല. വഴിയിൽ കൂടി പോകുന്ന ഏതാനും പേർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് നോക്കുന്നുണ്ട്. കോളേജ് ഗേറ്റിൽ നിന്ന് സെക്യൂരിറ്റി ഓടി എത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലെ ചില സ്റ്റുഡൻസ് എന്താണ് സംഭവം എന്ന് എത്തി നോക്കുന്നുണ്ട്. ഏതു നിമിഷവും ആരെങ്കിലും മൊബൈലിൽ റെക്കോർഡ് ചെയ്യാം. ഞാൻ വേഗം തന്നെ കാറുമെടുത്ത സ്ഥലം കാലിയാക്കി. അന്ന വേർഷൻ ;- ക്രിസ്‌മസ്‌ ട്രീ അലങ്കരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അർജ്ജുവും രാഹുലും കടന്ന് വന്നത്. ഞാൻ പുഞ്ചിരിച്ചു കാണിച്ചെങ്കിലും അവൻ പതിവ് പോലെ എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയി. ഫോട്ടോസ് അവോയിഡ് ചെയ്യാൻ ആണെന്ന് തോന്നുന്നു ഏറ്റവും പിന്നിൽ മൂലയിലെ ഒരു സീറ്റിൽ പോയിരുന്നു. അൽപം കഴിഞ്ഞു ക്രിസ്‌മസ്‌ ആഘോഷങ്ങൾ തുടങ്ങി. എല്ലാം പരിപാടികളും ഒന്നിലൊന്നു മെച്ചം. Kambikathakal: മോളേ… വിശേഷം വല്ലതും…? – 3 അവസാനം ക്രിസ്മസ് ഗിഫ്റ്റ കൈമാറുന്ന പരിപാടിയിലേക്ക് കടന്നു. റോൾ നം. വിളിക്കുന്നതിനനുസരിച്ച ക്രിസ്‌മസ്‌ ഗിഫ്റ്റ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറുന്നത്. അത് കൊണ്ട് അവന് സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും അവൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. എൻ്റെ ഊഴം വന്നതും ഞാൻ ഗിഫ്റ്റെടുത്തു അവനായി വെയിറ്റ് ചെയ്‌തു നിന്നു. ക്ലാസ് മൊത്തം ആവേശത്തോടെ ഞങ്ങളുടെ പേര് വിളിക്കുന്നുണ്ട്. പക്ഷേ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു പോലുമില്ല. ബീന മിസ്സിനോട് അനുവാദം ചോദിച്ചിട്ട് ഞാൻ ഗിഫ്റ്റുമായി അവൻ്റെ അടുക്കലേക്ക് തന്നെ ചെന്ന്. മെറി ക്രിസ്മസ് പറഞ്ഞുകൊണ്ട് സമ്മാനം കൈമാറി. ഒന്നും മിണ്ടാതെ അവൻ അത് എൻ്റെ കൈയിൽ നിന്ന് വാങ്ങി. അർജ്ജുന് ക്രിസ്‌മസ്‌ ഗിഫ്റ്റ കൈമാറാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. ഞാൻ കരുതിയത് പോലെ അവൻ അത് സ്വീകരിക്കാതെ ഇരിക്കുകയോ എറിഞ്ഞുടക്കുകയോ ചെയ്തില്ല. പക്ഷേ എൻ്റെ സന്തോഷത്തിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായുള്ളൂ. അർജ്ജുവിൻ്റെ ഊഴമായപ്പോൾ അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റതു തന്നെ ഇല്ല. മാത്രമല്ല ബീന മിസ്സിനെ വരെ കലിപ്പിച്ചു നോക്കുന്നുണ്ട്. അതോടെ ക്ലാസ്സ്‌ മൊത്തം ശോകം മൂടിലായി. അവൻ അങ്ങനെ പ്രവർത്തിക്കണമെങ്കിൽ അതിന് ഒരു കാരണമേ കാണൂ. ഞാനായിരിക്കണം അവൻ്റെ ക്രിസ്‌മസ്‌ ഫ്രണ്ട്. അതുകൊണ്ട് അവൻ ക്രിസ്‌മസ്‌ ഗിഫ്റ്റ കൊണ്ട് വന്നിട്ടില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പോലുമോർത്തില്ല. അവന് ഗിഫ്‌റ്റ് കൊടുക്കാനുള്ള ചിന്തയിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി ആർക്കാണ് കിട്ടിയിരുന്നത് എന്ന് ഞാൻ അന്വേഷിച്ചു പോലുമില്ല. അപമാനിക്കപെട്ടു എന്ന സഹതാപത്തോടെ ചിലരൊക്കെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ എനിക്കതിൽ വിഷമം ഒന്നും തോന്നിയില്ല. കാരണം ആരുടെയും സഹതാപം എനിക്കവിശ്യമില്ല അവൻ്റെ കൈയിൽ നിന്ന് ഒരു ഗിഫ്റ്റും ഞാൻ പ്രതീക്ഷിക്കാൻ പാടില്ല. എങ്കിലും ഒരു ക്രിസ്‌മസ്‌ ഫ്രണ്ട് ആയിട്ടു കൂടി എന്തെങ്കിലും ഒരു ഗിഫ്റ്റ്‌ തരാതിരിക്കാൻ മാത്രം അവൻ എന്നെ വെറുക്കുന്നുണ്ടോ? എൻ്റെ ഉള്ള് സങ്കടത്താൽ നിറഞ്ഞു. പരിപാടി കഴിഞ്ഞതും അമൃതയും അനുപമയും പിന്നെ ബീന മിസ്സും എന്നെ ആശ്വസിപ്പിക്കാനായി എത്തി അവർ എന്ധോക്കയോ പറയുന്നുണ്ട്. എൻ്റെ മനസ്സ് ശരിയല്ലാത്തതിനാൽ ഞാൻ മൂളുക മാത്രമാണ് ചെയ്‌തത്‌. അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ പുറത്തു നിൽക്കുന്നുണ്ട് ഒരു സർപ്രൈസ് ഉണ്ട് പോലും. എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ അർജ്ജുൻ നിൽക്കുന്നുണ്ട്. ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി. “എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?” Kambikathakal: അമ്മായി എന്റെ മാലാഖ – 1 “നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.” ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്. “ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്. എൻ്റെ ക്വറിയിലെ പണിക്കരാണ്. ആ തെണ്ടിയുടെ കാല് തല്ലിയൊടിക്കാനാണ് പറഞ്ഞിരിക്കുന്നത് ” ജോണിച്ചായൻ അത് പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്നാളി. എന്നാൽ കാറിൽ നിന്നിറങ്ങിയ അർജ്ജു നിമിഷ നേരം കൊണ്ട് അവന്മാരെ അങ്ങോട്ട് അക്രമിക്കുന്നതാണ് കണ്ടത്. അവൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു ഒരു കൊലച്ചിരി. ഒരുത്തൻ ഓടി പോയി. മൂന്നെണ്ണം നിലത്തു വീണു കിടക്കുന്നുണ്ട്. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞിരുന്നു. സംഭവം പാളി എന്ന് മനസ്സിലായതും ജോണിച്ചായൻ കാർ എടുത്തു സ്ഥലം കാലിയാക്കി. കാർ എടുത്തു പോകുന്ന ഞങ്ങളെ നോക്കി നില്ക്കുന്ന അർജ്ജുവിനെയാണ് ഞാൻ കണ്ടത്. അന്ന് എന്നെ ചുംബിക്കാൻ എന്ന പോലെ പിടിച്ചപ്പോൾ ഉള്ള അതേ ചിരി അവൻ്റെ മുഖത്തുണ്ടായിരുന്നു. ജോണിച്ചായൻ്റെ മുഖത്തു ഭയം നിറഞ്ഞിരുന്നു. ശീതികരിച്ച കാറിൻ്റെ അകത്തായിട്ടു കൂടി ആളാകെ വിയർത്തിരുന്നു. ജോണിച്ചായൻ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ നടന്നത്. “ജോണിച്ചായൻ എന്തു പണിയാൻ കാണിച്ചത്?”