സഹായം

എന്നാലും വെറും അമ്പതിനായിരം രൂപയുടെ കടത്തിന്റെ പേരില്‍ മോഹനനിതു ചെയ്തല്ലോ ….

കൂട്ടുകാരും നാട്ടുകാരുമൊക്കെ കത്തിയെരിയുന്ന വിറകുവെളിച്ചത്തിലേയ്ക്ക് നോക്കി വേദനയോടെ പറഞ്ഞു..

മോഹനന്‍ ഫോണെടുക്കാത്തതിന്റെ ദേഷ്യത്തില്‍ റഹീംക രാത്രി വീട്ടില്‍ ചെന്ന് കുടുംബത്തിന്റെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിനാണത്രെ ഇന്ന് പുലര്‍ച്ചെ ചരുമുറിയിലെ ഫേനില്‍….

എന്നാലും റഹീംക അങ്ങിനെ ചെയ്തത് മോശായിപ്പോയി …

നമ്മളൊക്കെ ഇവിടെയുണ്ടാവുമ്പോ വീട്ടില്‍ പോവുന്നതിന് മുമ്പേ ഒന്ന് പറയാമായിരുന്നു…

അമ്പതു പേര് ആയിരം രൂപ വച്ചെടുത്താല്‍ തീരുന്നതല്ലേയുള്ളൂ വീടുപണിയ്ക്ക് വാങ്ങിയ അവന്റെ കടം …

ഒരു ദുശ്ശീലവുമില്ലാത്ത അവനെ നമുക്ക് വിശ്വാസവുമായിരുന്നല്ലോ…