“ഇന്നെന്നാ കൊറേപ്പേരുണ്ടല്ലോ!”
ഷെൽട്ടറിന്റെ മുമ്പിൽ ബൈക്ക് നിർത്തി സമീപത്ത് നിന്നിരുന്ന രാഘവനോട് ജോസഫ് പറഞ്ഞു.
“കെ എം എസ്സും കല്യാണീം ഇല്ല…അതിന് പോകേണ്ടിയിരുന്ന ആളുകളാ,”
ബൈക്കിൽ നിന്നിറങ്ങുകയായിരുന്നു ജെന്നിഫറെ നോക്കി രാഘവൻ പറഞ്ഞു.
പാണ്ടിക്കടവ് റൂട്ടിലൂടെ സർവീസ് നടത്തുന്ന രണ്ടു ബസ്സുകളാണ് കെ എം എസ്സും
കല്യാണിയും.
“അയ്യോ അതെന്നാ?”
ജെന്നിഫർ പെട്ടെന്ന് ചോദിച്ചു.
രാഘവനിൽ നിന്നും കിട്ടിയ വിവരം അവളെ അന്ധാളിപ്പിച്ചു.
“ഫസ്റ്റ് ദിവസം തന്നെ ലേറ്റാവുവോ?”
“എപ്പഴാ സ്കൂളിലെത്തണ്ടേ?”
ജെന്നിഫറെ നിന്നും കണ്ണുകൾ മാറ്റാതെ രാഘവൻ ചോദിച്ചു.
“ഒൻപതിന്,”
“ഓ! അത്രേയൊള്ളോ?”
രാഘവൻ ചിരിച്ചു.
“പത്ത് മിനിട്ടാവുമ്പോ ഗന്ധർവ്വൻ വരൂല്ലോ. അതരമണിക്കൂറ് കൊണ്ട് സ്കൂളിലെത്തില്ലെ?
പിന്നെ എന്നാ?’
“ഫയങ്കര തിക്കും തെരക്കുവാരിക്കും അതിൽ…എന്നാലും വേണ്ടിയേല. സമയത്തിന് അങ്ങെത്തിയാ
മതി!”
ജെന്നിഫർ ആത്മഗതം പോലെ പറഞ്ഞു.
തിരുവാംകുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി
പാണ്ടിക്കടവിനടുത്തുള്ള പന്നിയങ്കര സ്കൂളിലേക്ക് പോകുന്ന ആദ്യത്തെ ദിവസമാണ് ഇന്ന്.
തിരുവാംകുന്ന് പാണ്ടിക്കടവിൽ നിന്ന് അറുപത് കിലോമീറ്റർ അകലെയാണ്. അതുകൊണ്ട്
വാടകവീട്ടിലായിരുന്നു ജെന്നിഫർ താമസിച്ചിരുന്നത്. മറ്റ് രണ്ട് അധ്യാപികമാരുടെ കൂടെ.
പന്നിയങ്കര സ്കൂളിലേക്ക് ഒരു ട്രാൻസ്ഫറിന് ശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ
കുറച്ചായി. ലോക്കൽ രാഷ്ട്രീയത്തിൽ അല്പമൊക്കെ പിടിപാടുള്ള ആളായിരുന്നു ജോസഫ് .
അതുകൊണ്ട് മാത്രമാണ് ബുദ്ധിമുട്ടിയാണെങ്കിലും ഇങ്ങനെ ഒരു ട്രാൻസ്ഫർ ശരിയാക്കിയത്.
“എടീ നല്ല ആളാരിക്കും,”
ജോസഫ് ചിരിച്ചു.
“നിന്റെ ഫ്രണ്ടും ബാക്കും ഇന്ന് പപ്പടം പോലെയാവൂല്ലോ…”
“അയ്യേ…”
ജെന്നിഫറെ വെപ്രാളപ്പെട്ട് ചുറ്റും നോക്കികൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇതെന്നാ അച്ചായാ പറയുന്നേ? ആൾക്കാര് കേക്കൂന്നെ!”
“പോടീ ഒന്ന്!”
അയാൾ ചിരിയുടെ പ്രകാശം കൂട്ടി.
“അതിന് ഞാൻ മൈക്ക് വെച്ചാണോ പറയുന്നേ?”
ജോസഫ് ജെന്നിഫറെട് ചേർന്നു നിന്നു.
“ഞാൻ പറയുന്നത് എന്റെ പുന്നാരിയോടല്ലേ? അവളല്ലാതെ ഒറ്റക്കുഞ്ഞിനും കേക്കത്തില്ല..”