എന്റെ കുട്ടുകാരന്റ സഹോദരിയുടെ കല്യാണത്തിനു ആണ് ആദ്യമായി എന്റെ ഉണ്ടക്കണ്ണിയെ
കണ്ടത്…….
ഫോട്ടോഗ്രാഫർ ആയതുകൊണ്ട് ഫോട്ടോഗ്രാഫി അവന് എനിക്ക് തന്നെ തന്നു. കല്യാണം കൂടണം
വർക്കും ചെയ്യണം,,,,
വൈകുന്നേരത്തെ ചടങ്ങിന് വീടു നിറയെ ആളുകൾ
കല്യാണപെണ്ണിന്റെ ചുറ്റും കൂട്ടുകാരികൾ…. ഓരോരുത്തരെ പിടിച്ചു നിർത്തി ഫോട്ടോ
എടുക്കാൻ ഞാൻ പെടുന്നപാട് അതെനിക്കു മാത്രമേ അറിയൂ..
എല്ലാർക്കും ഫോട്ടോസ് സൂപ്പർ ആയിരിക്കണം പക്ഷേ ഇങ്ങോട്ട് നോക്കാൻ പറഞ്ഞ അങ്ങോട്ട്
നോക്കും,,,,
ഒരുവിധത്തിൽ ഈ തിരക്കിനിടക്ക് ഫോട്ടോസും വിഡിയോസും(ഞാൻ മാത്രമല്ല കെട്ടോ എന്റെ
ചങ്ക്‌സും കൂടെ ഉണ്ടേ ) എടുക്കുന്ന തിരക്കിലായിരുന്നു ഞാൻ,
കൂട്ടുകാരൻ ആണേലും പെങ്ങള്ക്കുട്ടീടെ ഫോട്ടോസ് മുഴുവൻ ഇല്ലേൽ അവനെന്നെ കൊല്ലും……..
ഈ ഓട്ട പാച്ചിലിൽ കയറി ചവിട്ടിയത് എന്റെ ഉണ്ടക്കണ്ണിടെ ഷോളിൽ
എന്റമ്മോ എന്നെ നോക്കിയാ ഒരു നോട്ടം, സത്യം പറഞ്ഞ എന്നെ പേടിപ്പിക്കാൻ നോക്കിയതാ
പക്ഷേ ആ നോട്ടം കണ്ട് ഞാൻ ചിരിച്ചു പോയി
“സോറി അറിയാതെയാ “
വീണ്ടും അതെ നോട്ടം തന്നെ,” പോടീ ഉണ്ടക്കണ്ണി നിന്റെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും”
“(മനസിൽ പറഞ്ഞതാ കെട്ടോ )
അവസാനം ഷൂട്ട് കഴിഞ്ഞു ആവണിക്ക് ഒരു ബെസ്റ്റ് വിഷസ് അറിയിക്കാൻ അടുത്ത് ചെന്നപ്പോൾ
അവളാണ് എനിക്ക് പരിചയപ്പെടുത്തി തന്നത് ഇത് എന്റെ കുട്ടുകാരിയാ ശ്വേത, അവൾ
തിരിച്ചും പരിചയപ്പെടുത്തി എന്റെ ഏട്ടന്റെ കുട്ടുകാരനാ മെൽവിൻ
വളരെ പിശുക്കി അവളൊന്ന് ചിരിച്ചു (ഹും അവളുടെ ഒരു ചിരി )ഞാനും ജാഡ ഒട്ടും കുറക്കാതെ
ഒന്ന് ചിരിച്ചു
അടുത്തദിവസം പെണ്ണിന്റെ കൂടെ കണ്ടപ്പോൾ എന്റെ പൊന്നെ ഇന്നലത്തെക്കൾ സുന്ദരി…..
ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖം ആയതുകൊണ്ടാണോ എന്തോ കാണും തോറും അവൾക്കു
സൗന്ദര്യം കൂടി വരുന്നു….
എന്താണേലും കല്യാണ പെണ്ണിന്റെ ഫോട്ടോസിനേക്കാളും കൂടുതൽ ഫോട്ടോസ് ഫ്രെമിൽ കിട്ടിയത്
എന്റെ ഉണ്ടക്കണ്ണിടെ തന്നെ ആയിരുന്നു…..
ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇരുന്നതും ഒരുമിച്ചായിരുന്നു എന്താണേലും, അത്യാവശ്യം
വാചകമടിക്കാൻ അറിയുന്നതുകൊണ്ട് പെട്ടെന്ന് തന്നെ കൂട്ടായി…….
കൂട്ടുകാരിടെ ചേട്ടന്റെ ഫ്രണ്ട് ആയതുകൊണ്ട് ആയിരിക്കും അവളും ഫ്രീ ആയി മിണ്ടി
ഇന്നലത്തെ അത്ര ജാഡ ഇല്ല…….
കുറച്ച് കഴിഞ്ഞ് എന്റെ അടുത്ത് വന്ന് ഒരു ചോദ്യം…
എന്റെ ഒരു ഫോട്ടോ എടുത്ത് തരുമോന്ന്?
അതിനെന്താ അങ്ങോട്ട് നിന്നോളൂ ഒന്നല്ല, രണ്ടു ഫോട്ടോ എടുത്തു കൊടുത്തു
അടുത്ത ചോദ്യം “എപ്പോ തരും “?
ഇന്ന് തന്നെ തരാം, fbyil tag ചെയാം
എന്നാൽ ഒക്കെ…..
പിന്നെ അവിടൊക്കെ അവളെ നോക്കിയിട്ടും കണ്ടില്ല
വൈകിട്ട് വീട്ടിലെ സത്കാരത്തിനും എന്റെ കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു
പോരാൻ നേരം എന്തും വരട്ടെ എന്നു കരുതി അനിലിനോട് ചോദിച്ചു
എടാ ശ്വേതയെ കണ്ടില്ലലോ …..
എന്താ അളിയാ വീണു പോയോ….
ഏയ് പോടാ….
അവളു തിരിച്ചു പോയെടാ കല്യാണം കഴിഞ്ഞതും പോയി, അവൾക്കു നാളെ എക്സാം ഉണ്ട്….
ഇവളുടെ കല്യാണം കൂടാൻ വേണ്ടി മാത്രം വന്നതാ…
എന്നാ പിന്നെ കാണാം… അവിടെ നിന്നു അവനോട് യാത്ര പറഞ്ഞ് ഇറങ്ങി….
അടുത്തദിവസം ഫോട്ടോ റെഡിയാക്കി കക്ഷിക്ക് tag ചെയ്തു….
Messengeril ഒരു sms
Hii
“Am swetha “