തിരുവട്ടൂർ കോവിലകം 11

തിരുവട്ടൂർ കോവിലകം 11
Story Name : Thiruvattoor Kovilakam Part 11
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

വെള്ളിയിൽ കെട്ടിയ ആ പുലിമുഖത്തിന്റെ കണ്ണുകളുടെ സ്ഥാനത്ത് ശോണ വർണ്ണത്തിൽ രണ്ട് ചെറിയ രത്നങ്ങൾ പതിച്ചിട്ടുണ്ട്
അവ സദാ തിളങ്ങി കൊണ്ടിരിക്കുന്നു. ഊന്നുവടിക്ക് പിറകെ വന്ന കൈവിരലിൽ നവരത്ന കല്ലുകള്‍ പതിച്ച ഒരു തടിച്ച മോതിരവും ഉണ്ട് .

കാറിന്റെ ഡോർ തുറന്ന് അദ്ദേഹം പുറത്തേക്കിറങ്ങി ചുവന്ന പട്ടാണ് വേഷം മുഴുവനായും നരച്ച താടിയും മുടിയും പരന്ന നെറ്റി തടത്തിൽ നീളത്തിൽ വരച്ച ചന്ദനക്കുറി , നെരച്ച രോമാവൃതമായ നെഞ്ചില്‍ സ്വർണ്ണം കെട്ടിയ രുദ്രാക്ഷം.

തീക്ഷണമായി തിളങ്ങുന്ന കണ്ണുകള്‍
അദ്ദേഹം പതിയേ കോവിലകം ലക്ഷ്യമാക്കി നീങ്ങി . അദ്ദേഹം കോവിലകത്തിന്റെ ഗെയ്റ്റിന്റെ മുന്നിലേക്കെത്തിയതും ശ്യാമിനെ വിട്ട് ഉമയായ് മാറിയ അവന്തിക ഗെയ്റ്റിലേക്ക് തിരിഞ്ഞു കൂടെ തീഗോളവും കരി നാഗവും .
വല്ലാത്ത ശബ്ദത്തില്‍ അവൾ മൂളിക്കൊണ്ടിരുന്നു .

പെട്ടെന്ന് ആകാശം മേഘാവൃതമായി ആകാശത്ത് നിന്നും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടിയും മിന്നലും ശക്തി പ്രാപിച്ചു.
തൊടിയിലെ മരങ്ങളെല്ലാം ഇളകിയാടാൻ തുടങ്ങി കരിയിലകൾ അന്തരീക്ഷത്തിലേക്കുയർന്നു കാറ്റില്‍ കോവിലകത്തിന്റെ ഗെയ്റ്റുകൾ താനെ അടയാനും തുറക്കാനും തുടങ്ങി .
കാറില്‍ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയ പരികർമിയോട് തിരുമേനി ഇറങ്ങണ്ടാ എന്ന് കൈകൊണ്ട് ആഗ്യം കാണിച്ചു .

മുന്നോട്ട് നടന്നു നീങ്ങിയ തിരുമേനി കാറ്റിന്റെ ശക്തിയില്‍ പുറകോട്ട് വെച്ചു പോയി.

ഈ സമയം ഉമയായി മാറിയ അവന്തിക പൊട്ടിച്ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു അവളുടെ വായിൽ നിന്നും തീ വിമിക്കാൻ തുടങ്ങി .

“വീണ്ടും നീ വന്നു അല്ലേ “

മുരണ്ട് കൊണ്ടവൾ ചോദിച്ചു .

“വന്നതല്ല നീ വരുതിയല്ലേ “

തിരുമേനി മറുപടി പറഞ്ഞു .

“ഇനി നിനക്കെന്നെ തളക്കാൻ കഴിയില്ല ”
അവള്‍ ഉറക്കേ ഉറക്കേ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു .