നക്ഷത്രക്കുപ്പായം അവസാന ഭാഗം ⭐
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
Nakshathrakkuppayam | Author : _shas_ | All Parts
എന്താാണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു..പുറത്ത് വാതിലിന്നടുത്ത് നിന്നൊരു ബഹളം കേട്ടത്..ഒരു ഞെട്ടലോടെയാണവരാ ഭാാഗത്തേക്ക് നോക്കിയത്…
“ഷംസുക്കാ .. എന്താ..എന്തായിത്..?”
“അ..അറിയില്ല മോളേ..”
ആരവങ്ങളുടെ അകമ്പടിയോടെ അവർക്കുമുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു..
പന്തൽ പണിക്കാർ മുഴുവനും ഉണ്ട്..പോരാത്തതിന് കുറച്ച് അയൽ വാസികളും..
“ഓ..രണ്ടുപേർക്കും എന്നതാണാവോ ഇതിന്റെ ഉള്ളിൽ പണി..”
“ചുമ്മാ വർത്താനം പറഞ്ഞിരിക്കാൻ കേറിയതാവും ..പാവങ്ങൾ..”
“ഹും..ചങ്ങായിന്റെ പെരേൽ അടിഞ്ഞുകൂടി നിക്ക്ണത് ഇതിനാവും ലേ..നല്ല പീസ് സാധനാണല്ലോ..”
ഓരോരുത്തരുടെ വാക്കുകളും ഒന്നിനൊന്ന് മുന്തിയ തരത്തിലുള്ളതായിരുന്നു..എല്ലാം കേട്ടിട്ട് തരിച്ചു നിൽക്കായിരുന്നു ഇരുവരും..നിശ്ചലമായ പാദങ്ങൾ അനങ്ങുന്നില്ലാ..രക്തയോട്ടം നിർത്തിവെച്ച് അവ തന്നോട് പ്രതികാരം ചെയ്യുവാണോ എന്ന് തോന്നി ഷംസുന്..
ആ പിറുപിറുക്കൽ കേട്ടു കൊണ്ടാണ് ഖൈറുത്താ ഓടി വരുന്നതത്..
“എടീ ഷമീലാ…ഇയ്യ് പറീപ്പിച്ചു കളഞ്ഞല്ലോ ..കുരുത്തം കെട്ടവളേ..”
“ഉമ്മാ ..ഞാനൊരുതെറ്റും… ”
പറഞ്ഞു തീരും മുന്നേ ഉമ്മാന്റെ അടി അവൾക്ക് മേൽ തലങ്ങും വിലങ്ങും വീണിരുന്നു..
“ഉമ്മാ..ഞങ്ങളൊന്നു പറയട്ടേ..ഷമിനെ തല്ലല്ലി..”
അപ്പോഴേക്കും അജ്മലും ഷൈജലും അങ്ങെത്തി..
യാഥാർത്യങ്ങളെ കണ്ണുകൾ കൊണ്ടൊരു നിമിഷം വായിച്ചെടുത്ത അജ്മലിന്റെ കോപത്തിനാക്കം കൂട്ടാൻ മറ്റുള്ളവരുടെ വാക്കുകളും സഹായിച്ചു…അജ്മലിനെ കണ്ടത് ഷംസു ഓടിച്ചെന്നവന്റെ കൈകളിൽ പിടിച്ചു സത്യം അവനു മുന്നിൽ നിരത്താൻ ശ്രമിച്ചു..
“അജോ..ഞാനൊന്നു പറയ്ണത് കേൾക്ക്..സത്യമെന്താന്ന് വെച്ചാൽ…”
മുഴുമിക്കാത്ത വാക്കുകൾക്ക് മറുപടിയായി നൽകിയത് കരുത്തുറ്റ അജ്മലിന്റെ കരങ്ങളായിരുന്നു…
“പ്ഠേ..’
പ്രതീക്ഷിക്കാത്ത ആ അടിയുടെ വേദന മനസ്സിന്റെ ആഴങ്ങളിലെവിടെയോ പോയി പതിച്ചു..മുഖത്ത് വീണ പാടുകളേക്കാൾ അവനു നൊന്തുപോയത് തന്റെ പ്രിയ സ്നേഹിതൻ നൽകിയ സമ്മാനമായിരുന്നു…
ഷംസുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..അത് കണ്ടതും ഷമി ഉറക്കെ പൊട്ടിക്കരഞ്ഞു..
“പടച്ചോൻ പൊറുക്കൂല ഇക്കാക്കാ..ഈ ചെയ്തയിന്..”
അവളുടെ വാക്കുകൾക്ക് വില കൽപ്പിക്കാനവിടെയാരും ഉണ്ടായിരുന്നില്ലാ..ഖൈറുത്താ അവിടെയിരുന്നു തലക്ക് കൈയ്യും കൊടുത്ത് കരയുന്നുണ്ട്..
ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി അജ്മൽ ഷംസുവിന്റെ അടുത്തേക്ക് ചീറിയടുത്തു..
“ഒരു ചങ്ങായി ആയിട്ടല്ല..സ്വന്തം കൂടെപ്പിറപ്പായിട്ടാ ഞാൻ അന്നെ ന്റെ മനസ്സിൽ കയറ്റിയിരുത്തിയേ..ന്നിട്ടും നീ..വേണ്ടിയിരുന്നില്ല ഷംസുദ്ദീനെ..അനക്ക് ഇവളേ വേണമെന്ന് പറഞ്ഞീനേൽ അന്തസായി ഞങ്ങൾ കെട്ടിച്ചു തരേയ്നു….”
ദേഷ്യംകൊണ്ട് തീപാറുന്ന അജ്മലിന്റെ മുഖത്തപ്പോ ദയയുടെ ഒരംശം പോലും കാണാനായില്ല..
“ഛെ…ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയി ട്ടോ..എന്തിന് നിക്കാ..ഇവിടെ ഇനീം ഉളുപ്പില്ലാതെ..വേഗം സ്ഥലം കാലിയാക്കാൻ നോക്ക്..”
ഷൈജൽ അവന്റെ ചെവിയോടോരം ചെന്ന് സ്വകാര്യമായി പറഞ്ഞു..
“ഉമ്മാ..പ്ലീസ്..എന്താ ഉണ്ടായെ എന്നൊന്നു പറയാനെന്നെയൊന്നനുവദിക്ക്..”
ഷംസു ഖൈറുത്തായുടെ മുന്നിലിരുന്ന് യാചിച്ചു..
പക്ഷേ അതിനുത്തരം നൽകിയത്..ഷൈജലിന്റെ വാക്കുകളായിരുന്നു..
“ഇറങ്ങിപ്പോടാ ചെറ്റേ..കൈക്ക് പണി ണ്ടാക്കാതെ..”
ദയനീയതയോടെ അജ്മലിനെ നോക്കിയെങ്കിലും ഒരു കൂസലുമില്ലാതെയവൻ ഷൈജലിന്റെ വാക്കുകളെ അംഗീകരിക്കുകയായിരുന്നു..
മുറിവേറ്റ മനസ്സുമായി അവൻ പതിയേ അവിടെ നിന്നും പടിയിറങ്ങുമ്പോഴായിരുന്നു പിന്നിൽ നിന്നും ഷമീലയുടെ വിളി..
“ഷംസുക്കാ..നിക്കി..ഞാനും വര്ണ്..
എന്നെ മനസ്സിലാക്കാത്തവരുടെ വീട്ടിൽ ഞാനും ഇനി നിക്ക്ണില്ലാ..”
“ഷമീലാ..ഇയ്യ് എന്താപ്പോ പറഞ്ഞേ..”
ഒരു അന്ധാളിപ്പോടെ ഖൈറുത്താ ഷമീലയെ നോക്കി.. അവളുടെ വാക്കുകൾക്കെന്തുത്തരം പറയണമെന്നറിയാതെ ഷംസു നിസ്സഹായനായി..
“ഞാൻ വിളിച്ചിട്ടാ ഷംസുക്കാ റൂമിലേക്ക് വന്നത്..അപ്പോ ഞാനും ഇവിടന്ന് എറങ്ങണ്ടേ ഉമ്മാ...”
തലതല്ലി കരയുന്ന ഖൈറുത്താക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ഷംസുവും കനലെരിയുന്ന ഹൃദയത്തിൽ നിറയെ പകയുടെ വിത്തു വിതക്കപ്പെട്ടവനായി അജ്മലും…അപ്പോഴാണ് കൂട്ടത്തിൽ മുതിർന്ന ഹമീദ്ക്കാ അവർക്കിടയിലേക്ക് വന്നത്..
“അജോ..ഇത് നാലാളറിയ്ണ മുന്നേ ഓൻ ക്ക് ഓളെ കെട്ടിച്ചു കൊടുക്കാ നല്ലത്..”
അമർഷത്തോടെ എന്തൊക്കെയോ പുലമ്പികൊണ്ട് ഞെരിപിരികൊള്ളുന്ന അജ്മലിന് അതും കൂടി കേട്ടപ്പോ ദേഷ്യം ഇരച്ചു കയറി..അവൻ വീണ്ടും ഷംസുന് നേരേ ചാടിക്കയറാനൊരുങ്ങിയതും ഷൈജൽ തടഞ്ഞു..
“വിട്ടേക്ക് അജ്മലേ…
എവിടാച്ചാ പോയി തൊലയട്ടെ..”അതു പറയുമ്പോൾ ഷൈജലിന്റെ മുഖത്തൊരു ഗൂഢമായ മന്ദസ്മിതം തെളിഞ്ഞു നിന്നിരുന്നു..നന്ദി സൂചകമായി ഉടൻ തന്നെയാ ചിരി പണിക്കാരൻ വാസുവിനു കൈമാറുവാനും അവൻ മറന്നില്ല..ഏൽപ്പിച്ച ജോലി ഭംഗിയായി നിർവ്വഹിച്ചതിനുള്ള പാരിതോഷികം ഉടൻ തന്നെ പ്രതീക്ഷിക്കാമെന്ന് ആ മുഖഭാവത്തിലൂടെയവൻ വ്യക്തമാക്കി…
അപ്പോഴേക്കും ഹമീദ്ക്കാ വീണ്ടും അവർക്കിടയിൽ മദ്ധ്യസ്ഥത പിടിക്കാൻ വന്നു..
“ഖൈറോ..ഇങ്ങനെ കരഞ്ഞിട്ടെന്താ..രണ്ടിനേം കെട്ടിച്ചുവിടല്ലാതെ..ടാ ഷംസോ..
അനക്ക് അവളെ കെട്ടുന്നതിനെതിർപ്പൊന്നും ഇല്ലാലോ ലേ…”
“ഹമീദ്ക്കാ..യാഥാർത്യമെന്താന്ന് പറയാൻ ന്റെ അജു പോലും എനിക്കൊരവസരം തര്ണില്ലാലോ..ന്നാലും ഞാൻ കാരണം ന്റെ ചങ്കായ ചെങ്ങായിടെ പെങ്ങൾക്കൊരു ദോഷം വരുന്നുണ്ടെങ്കിൽ അതിനേതു വിധേനയും പ്രായശ്ചിത്തം ചെയ്യാൻ ഈ ഷംസുദ്ദീൻ ഒരുക്കാാ..”
മുഖം തിരിഞ്ഞു നിൽക്കുന്ന അജ്മലിന്റെ സമ്മതം കിട്ടിയില്ലേലും ആ സംഭവത്തിനൊരന്ത്യം കുറിക്കാൻ ഖൈറുത്താക്ക് മുമ്പിൽ മറ്റൊരു പോംവഴിയൂം ഉണ്ടായിരുന്നില്ലാ…
ഒരു കൂട്ടക്കരച്ചിലോടെ ആ രംഗം അവസാനിച്ചു..
അങ്ങനെ രണ്ട് നവ മിഥുനങ്ങളെ വരവേൽക്കാനായി ആ വിവാഹ പന്തൽ സാക്ഷ്യം വഹിച്ചു..പെങ്ങളുട്ടിയുടെ കല്യാണം എന്ന ആ ഒത്തിരി പ്രതീക്ഷകളും മോഹങ്ങളേയും തകർത്തു കളഞ്ഞ ഷംസുവും ഷമീലയും അജ്മലിന്റെ ഏറ്റവും വലിയ ശത്രുക്കളാായി..
സങ്കടക്കടലിന്റെ അലകൾ തീർത്ത ആ കല്യാണരാവും പകലും അങ്ങനെ അവസാനിച്ചു..ഷമീല ഷംസുവിന്റെ മണവാാട്ടിയായി അവന്റെ വീട്ടിലേക്ക് പോയി..ഒരുപാട് തവണ ഷംസു..അജുവിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയ്ക്കാനായ് ശ്രമിച്ചെങ്കിലും വെറുപ്പോടെ മുഖം തിരിക്കുകയാണവൻ ചെയ്തത്..
ഖൈറുത്തായും പല തവണ അവനോട് അതിനെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അജ്മൽ തയ്യാറായില്ലാ..കല്യാണം കഴിഞ്ഞിട്ടും തെളിയാത്ത മുഖവുമായാണവരെ കാണപ്പെട്ടത്..സോഫിയുടെ സ്വാന്തന വാക്കുകളാണല്പമെങ്കിലും അവർക്കാശ്വാസമായത്..
“ഉമ്മാ..ഇങ്ങൾ വിഷമിക്കാതിരിക്കി..എല്ലാം നമ്മക്ക് പറഞ്ഞു ശരിയാക്കാം.ഷംസുക്കാന്റെയും ഷമീന്റെയും ഭാഗത്ത് ഒരിക്കലും അങ്ങനൊരു തെറ്റ് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പറ്റ്ണില്ലാ..യാഥാർത്യം എന്നായാലും പുറത്തു വരാണ്ടിരിക്കില്ല..അതുവരേ നമ്മക്ക് കാത്തിരിക്കാം..”
സോഫി ഉമ്മാനെ സമാധാനിപ്പിച്ചുകൊണ്ടേയിരുന്നു..
“ന്നാലും മോളേ..എങ്ങനെ കഴിഞ്ഞിരുന്ന കുട്ട്യേളാ..അതോർക്കുമ്പോ….”
ഖൈറുത്താ ഒരു നെടുവീർപ്പോടെ തുടർന്നു..
“അതൊക്കെ പോട്ടെ..മോളേ..അന്റെ ഒപ്പം വന്നിനത് ആരൊക്കെയ്നു..”
“ആ..അതോ…നിക്കാഹ് ചെയ്ത് തന്നില്ലേയ്നോ അതാണ് അസീസ് ഉസ്താദ്..എനിക്കെന്റെ ഉപ്പാനെ പോലെയാ..പിന്നെ ആയമ്മയും എന്റെ അവടത്തെ ഫ്രണ്ട്സും..”
വാ തോരാതെ സംസാരിക്കുന്ന സോഫി എന്ന അനാഥ പെൺകുട്ടിയെ ഒരു വാത്സല്യം നിറഞ്ഞ കണ്ണുകളോടെ നോക്കി കാണുകയായിരുന്നു..
“മോളേ..ഇയ്യ് പോയി കിടന്നോ ഇനി.. ഓനിപ്പോ അവിടെ കാത്തിരുന്നു ഉറങ്ങിട്ടുണ്ടാവും..”
കയ്യിൽ ഒരു ഗ്ലാസ് പാലുമായി മരുമോളേ മണിയറയിലേക്ക് പറഞ്ഞു വിടുമ്പോഴും ആ മാതൃഹൃദയം സ്വന്തം മോളെ ഓർത്തു വിതുമ്പുന്നുണ്ടായിരുന്നു..
അന്ന് എല്ലാ പ്രതീക്ഷകൾക്കും തിരികൊളുത്തി മണിയറയിലേക്ക് കാലെടുത്തു വെച്ച സോഫി… പക്ഷേ..ഒട്ടു പ്രതീക്ഷിക്കാത്തൊരു നോവിനു സാക്ഷിയാവേണ്ടി വന്നു…
അതും പറഞ്ഞ് ആതിര ഒന്നു നിർത്തി..
ഒരു കഥയുടെ ആലസ്യത്തിൽ അവളെ മാത്രം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന അനസിനു ബാക്കി അറിയാനുള്ള ജിജ്ഞാസയായിരുന്നു…
“പറ ആതിരാ..പിന്നെയെന്താ അവരുടെ ജീവിതത്തിൽ സംഭവിച്ചേ…”
“അത്…..”
ആതിര കഥ പാതിവെച്ചു നിർത്തിയത് മറ്റൊന്നുമല്ല..
അകലെ നിന്നും വരുന്ന സോഫിയുടെ നിഴൽ അവൾക്ക് കാണാമായിരുന്നു..
“അനൂ..സോഫി വരുന്നുണ്ട്..തൽക്കാലം നമുക്കിതിവടെ നിർത്താം..ഇല്ലെങ്കിൽ ഇതിന്റെ പേരിലാവും ഇവിടെ പുകില്..”
അനസ് തല ചെരിച്ചൊന്നു നോക്കി..വാടിത്തളർന്ന മുഖവുമായി ഉമ്മറപ്പടി കയറി വരുന്ന സോഫിയെ കണ്ടപ്പോൾ ഇടനെഞ്ചിലെന്തോ ഒരു വിങ്ങലനുഭവപ്പെട്ടു..
ആ മുഖത്തേക്കൊന്നു നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ശ്രമം വിഫലമാവുകയായിരുന്നു…
തിരിച്ചൊരു പുഞ്ചിരി പ്രതീക്ഷിച്ചെങ്കിലും ആ മുഖത്തേക്കൊരു നിമിഷം നോക്കി നിന്ന ശേഷം അവനെ നിരാശപ്പെടുത്തിക്കൊണ്ട് ധൃതിയിൽ അവൾടെ മുറിയിലേക്ക് നടന്നു..
“അനൂ..നീ ഇപ്പോ പൊയ്ക്കോ.. അവിടെ എന്തോ പ്രശ്നമുണ്ടായിണ്..അല്ലാതെ ഈ സമയത്തിങ്ങനെ കണ്ണും ചുവപ്പിച്ചോണ്ടവൾ വരൂലാ..”
“ഉം..ശരി ആതിരാ..ഞാൻ ഇറങ്ങുവാ..നീ ചോദിച്ചറിയ് അവളുടെ പ്രശ്നങ്ങളൊക്കെ..”
ആതിരയുടെ ഫോൺ നമ്പറും വാങ്ങി അവിടെ നിന്നിറങ്ങുമ്പോഴും ഉത്തരം കിട്ടാത്തൊരുപാട് ചോദ്യങ്ങൾ കൊണ്ടവൻ അലയുകയായിരുന്നു..
അപ്പോഴും കമിഴ്ന്ന് കിടന്നു തേങ്ങിക്കരയുന്ന സോഫിയുടെ ശബ്ദം ആതിരക്ക് കേൾക്കാമായിരുന്നു..
“സോഫീ..”
പിറകിൽ വന്നു ചുമലിൽ തട്ടി വിളിച്ചപ്പോൾ പതിയെ എഴുന്നേറ്റവൾ ആതിരക്ക് അഭിമുഖമായിരുന്നു..
കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീർ മുത്തുകളെ കൈകൾ കൊണ്ട് തുടച്ചുമാറ്റിയവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു..
“എന്താടാ..എന്തുപറ്റി..”
വിറപൂണ്ടു നിൽക്കുന്ന താടിയെല്ലുകളെ വിരലുകളാാൽ താങ്ങി നിർത്തികൊണ്ട് ആതിര കാര്യമന്വേഷിച്ചു..
“ഇന്നും..അയാൾ വല്ലതും…?”
“ഊം..”
.കാര്യം വിശദീകരിച്ചപ്പോൾ ആതിരയിലും ഒരു ഞെട്ടലുണ്ടായി..
കാമം മൂത്ത് ആവേശം കൊണ്ട് കയറിപ്പിടിച്ച കാസിം മുതലാളിയുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചോണ്ടാ ഇവൾ ഓടി പോന്നത്..പണം കൊണ്ട് എന്തും നേരിടാൻ കഴിവുള്ള അയാളിനി അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ലാ..
“സോഫീ..എന്തായിനി ചെയ്യാ..”
“അറിയില്ല ടാ എനിക്കൊന്നും..ഞാൻ കാരണം നീയും കുഞ്ഞും….”
“എന്റെ കാര്യം …..അതോർത്ത് നീ വെഷമിക്കണ്ട മോളേ..നിന്നെ സുരക്ഷിതമായൊരിടത്തെത്തിക്കുന്നവരെ ഈ ആതിര കൈവിടൂലാ..അതൊന്നുമല്ലല്ലോയിപ്പോ പ്രോബ്ലം..ആ കാസിം മുതലാളി…”
ആലോചനകൾക്കൊരറ്റമില്ലാാതെ ഇരുവരും എത്രനേരമങ്ങനെയിരുന്നെന്ന് നിശ്ചയമില്ലാ…ആ ചിന്തകൾക്കൊരു തടസ്സം സൃഷ്ടിച്ചുകൊണ്ടായിരുന്നു അനസിന്റെ ഫോൺ വന്നത്…
“ഹലോ..ആതിരാ വിവരങ്ങളൊക്കെ ഞാനറിഞ്ഞു..കാസിം മുതലാളി വിളിച്ചിരുന്നു…”
കാസിം മുതലാളിയുടെ ബിസിനസ് പാർട്ട്ണറാണ് അനസ് എന്നത് ആതിരാക്കൊരു പുതിയ അറിവായിരുന്നു..
അനസിന്റെയും ആതിരയുടേയും സംഭാഷണത്തിൽ നിന്നൊന്നും വ്യക്തമാവാാത്ത സോഫി അവളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരിന്നു..
അല്പം ഭീതി കലർന്ന സ്വരത്തോടെയായിരുന്നു ആതിരയുടെ ഓരോ മറുപടിയും
വറ്റി വരണ്ടുണങ്ങുന്ന തൊണ്ടയിലേക്ക് ഉമിനീർ ചാലിച്ചിറക്കി വ്യക്തമാവാത്ത സംഭാഷണത്തിനു വേണ്ടിയവളും കാതോർത്തിരുന്നു..
അരമണിക്കൂർ നീണ്ടു നിന്ന ആ സംഭാഷണത്തിനവൾ വിരാമമിട്ടത് ആശ്വാസത്തിന്റെയൊരു നെടുവീർപ്പുമായിട്ടായിരുന്നു..
“എന്താടാ..എന്താ അനസ്ക്കാ പറഞ്ഞേ..”
“ആ.. നീ വേഗം റെഡിയാവ്..നാളെ രാവിലെ അനസ് നിന്നെ കൊണ്ടോവാൻ വരും..”
“എങ്ങട്..?”
കണ്ണും മിഴിച്ച് നിൽക്കുന്ന സോഫിയെ കണ്ടപ്പോ ഒരു പുഞ്ചിരിയോടെ ആതിര മറുപടി നൽകി..
“എടീ പെണ്ണേ..നിനക്കൊരു ജോലി ശരിയായിട്ട്ണ്ട് അത്രമാത്രം അറിഞ്ഞാ മതി..അവിടെ നീ സുരക്ഷിതയായിരിക്കുമെന്നെനിക്കുറപ്പുണ്ട്..അങ്ങനെയല്ലാത്തൊരിടത്തേക്ക് നിന്നെ ഞാൻ പറഞ്ഞയക്കോ..”
രാവിലെ അനസ് വന്നു കൂട്ടി കൊണ്ടോവുമ്പോ ചോദിച്ചില്ല.
എങ്ങോട്ടാണെന്ന്..അറിയണമെന്നുമുണ്ടായിരുന്നില്ല..കാരണം ആതിരയുടെ വീട്ടിൽ നിന്നെങ്ങനേലും ഒന്നു മാറി നിന്നാ മതിയായിരുന്നു അവൾക്കും..താൻ കാരണം ആരും ബുദ്ധിമുട്ടാവരുത്..
കാറിന്റെ പിൻസീറ്റിലിരുന്നു പുറത്തെ കാഴ്ചകളെ അലസതയോടെ നോക്കി കാണുകയായിരുന്നു സോഫി..
“എന്താ സോഫീ..ന്നെ വെറും ഡ്രൈവറാക്കിയിരുത്തിയിരിക്കാണോ..എന്തേലുമൊന്ന് പറയടോ..”
അതിനു മറുപടിയെന്നോണം ശബ്ദമില്ലാത്തൊരു ചിരി അവനു സമർപ്പിച്ചു കൊണ്ട് വീണ്ടുമവൾ മൗനത്തെ കൂട്ടുപിടിച്ച് അകലെ സൂര്യൻ മേഘങ്ങൾക്കിടയിലൂടങ്ങനെ ഒളിച്ചുകളിക്കുന്നയാാ കാഴ്ചകളിലേക്ക് മിഴികളും നട്ടിരുന്നു..
“ഇയാൾക്ക് വിരോധമില്ലെങ്കിൽ പറയാമോ.. ഇയാൾടേം അജ്മലിന്റേയും ജീവിതത്തെ കുറിച്ച്…”
പ്രതീക്ഷയോടെയാ മുഖത്തേക്കൊന്നു നോക്കിയെങ്കിലും നിരാശയുളവാക്കുന്ന മറുപടിയായിരുന്നവളുടെ ഭാഗത്ത് നിന്നുമുണ്ടായത്..
“പ്ലീസ് അനസ്ക്കാ..ഞാനിന്ന് ഓർക്കാനിഷ്ടപ്പെടാത്തൊരു അധ്യായമാ അത്..”
“ഓ..സോറി സോഫീ..ഇഷ്ടമില്ലാച്ചാൽ പറയണ്ടാ..ഞാൻ വെറുതേ..”
ഛെ..ചോദിക്കേണ്ടിയിരുന്നില്ലാ..സങ്കടം നിഴലിക്കുന്നയാ മുഖത്ത് വീണ്ടും കാർമേഘം മൂടിക്കെട്ടാൻ താൻ കാരണമായല്ലോയെന്നോർത്തവനു കുറ്റബോധം തോന്നി..
ഓർക്കാനിഷ്ടപ്പെടാത്തതായിരുന്നിട്ടും ഓർമ്മകളെ പിടിച്ച് ബന്ധിക്കാനവൾക്കാവുമായിരുന്നില്ലാ..
എങ്ങനോർക്കാതിരിക്കും സ്വന്തമായാരുമില്ലാതിരുന്നെ സോഫിക്ക് സ്വന്തമായൊരു വീടുണ്ടായിരുന്നു..അജ്മലിക്കാന്റെ വീട്..
പക്ഷേ കയറി വന്ന ആ ദിവസത്തിന്റെ തുടക്കം തന്നെ പ്രശ്നങ്ങളുമായിട്ടായിരുന്നു..ഓർമ്മകളെ അയവിറക്കി കൊണ്ടവളാ ആദ്യരാത്രിയുടെ മണിയറയിലേക്കൊന്നെത്തിനോക്കി..
ഒരു മണവാട്ടിയുടെ നാണവും മുഖത്ത് പൂശി മണിയറ വാതിൽ വിടവിലൂളൊന്നൊളിഞ്ഞു നോക്കിയപ്പോൾ കൂർക്കം വലിച്ചുറങ്ങുന്ന അജ്മലിനെയായിരുന്നു സോഫി കണ്ടത്..
ഇത്ര പെട്ടെന്ന് ഉറങ്ങിയോ..
“ഇക്കാ..അജുക്കാ..ഇങ്ങളുറങ്ങിയോ..ഇക്കാ..”
ഗാഢനിദ്രയിലാണ്ടിരിക്കുന്ന അജ്മലിനെ ഒത്തിരി കുലുക്കി വിളിച്ചെങ്കിലും ഒരു അനക്കവുമില്ലാ..
സങ്കടമോ നിരാശയോ എന്തൊക്കെയോ അവളുടെ മുഖത്ത് മിന്നി മറഞ്ഞെങ്കിലും സാരമില്ലെന്ന വാക്കിനാൽ മനസ്സിനെ തടഞ്ഞു നിർത്തി..
ബന്ധനത്തിലമർന്നു കിടക്കുന്ന സമ്മാനങ്ങൾ അവൾക്ക് മുന്നിൽ നിരന്നു നിൽക്കുന്നുണ്ടായിരുന്നു..ഓരോന്നും നോക്കുന്നതിനിടയിൽ അവസാനം അവളുടെ നോട്ടം അവളന്നു സമ്മാനിച്ച ആ പളുങ്കു ശില്പത്തിൽ ഉടക്കി നിന്നു..കയ്യിലെടുത്ത് എന്തോ ചിന്തയിലാണ്ടിരിക്കവേ..പെട്ടെന്നായിരുന്നു പിറകിലൊടൊരു കൈ അവളുടെ തോളിലമർന്നത്..ഞെട്ടിത്തരിച്ചുകൊണ്ട് പുറകിലേക്ക് നോക്കിയപ്പോ അജ്മൽ..
“ഇക്കാ..ഇങ്ങളുറങ്ങില്ലെയ്നോ..”
“അയ്യടാ അങ്ങനങ്ങുറങ്ങാനോ..ഇന്ന് നമ്മളെ ആദ്യരാത്രിയല്ലേ..ഇന്നല്ലേ ഞാനെന്റെ രാജകുമാരിയെ സ്വന്തമാക്കിയ ദിനം..സ്വപ്നത്തിന്റെ തേരിലേറി സ്വർഗത്തിലേക്കൊരുമിച്ച് കൈപിടിക്കേണ്ടേ നമുക്ക്..”
“ഉം..”
പ്രണയാർദ്ദമാായൊരു പുഞ്ചിരി അവനു നൽകിക്കൊണ്ട് നവ ജീവിതത്തിന്റെ യവനിക തുറന്നു..അമ്പിളി വാനിൽ നിന്നും മേഘക്കീറുകൾക്കിടയിൽ പോയൊളിച്ചു..നക്ഷത്രക്കൂട്ടങ്ങൾ നാണത്താൽ കൺ ചിമ്മി..
പ്രണയഗീതങ്ങൾ പാടികൊണ്ട് രാപ്പാടിക്കിളികൾ ചില്ലയിൽ കൂട്ടുകൂടി..
“സോഫീ.,”
അരക്കെട്ടിലൂടെ കൈകൾ ചേർത്തവൻ സോഫിയെ തന്നിലേക്കടുപ്പിച്ചു..
നാണത്താൽ കുനിഞ്ഞു നിൽക്കുന്ന ശിരസ്സുയർത്തി ആ വദനം കൈക്കുമ്പിളിൽ കോരിയെടെത്തു മാന്മിഴി കണക്കെ കൂമ്പിയടഞ്ഞ മിഴികളിൽ പതിയേ ചുണ്ടുകളമർത്തി..ഹർഷപുളകിതയായി നിൽക്കുന്ന അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു…
“എന്തായെന്റെ പൊന്നുമോളൊന്നും മിണ്ടാത്തേ..എന്തെങ്കിലും പറയ് മുത്തേ..”
വാക്കുകൾക്ക് വേണ്ടി പരതിനടന്നോപ്പോ പെട്ടെന്ന് നാവിൽ തടഞ്ഞത് ഷംസുവിന്റെയും ഷമീലയുടേയും നാമങ്ങളായിരുന്നു..
“അജുക്കാ..ഷംസുക്കാ ഒരു തെറ്റും ചെയ്തിട്ടില്ലാന്നാ ന്റെ മനസ്സ് പറയ്ണേ..”
അതു കേട്ടതും അജ്മലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..കെട്ടിപ്പിടിച്ച കരങ്ങൾ കൊണ്ട് അവൻ സോഫിയെ തള്ളിമാറ്റി..
“സോഫീ…അനക്കിതല്ലാതെ വേറെ ഒന്നും ന്നോട് പറയാനില്ലേ..ഒരുത്തനുവേണ്ടിയവൾ വക്കാലത്ത് പറയാൻ വന്നിരിക്കുന്നു..മറക്കാൻ ശ്രമിക്കാ ആ എരണം കെട്ടോന്റെ മോന്ത..അതിന്റെ എടയിലാ ഓളൊരു ഒലക്കമ്മേലെ……എന്റെ കൂടെ നിക്കാണേൽ അതെന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാവണം അല്ലാതെ വല്ലോർക്കും വേണ്ടിയാവരുത്..”
സോഫിയാകെ വിറച്ചുപോയി..ആദ്യാമായാണത്ര കനത്ത ശബ്ദം അവനിൽ നിന്നും നേരിടുന്നത്..അവളുടെ കണ്ണീൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി..അരുതാത്തതെന്തോ പറഞ്ഞുപോയ പോലെയവൾ ഒരക്ഷരം ഉരിയാടാതെ മുഖം കുനിച്ചു നിന്നു..
“ഒരുപാട് തവണ എന്നോട് പറഞ്ഞതാ ഷൈജൽ… അവരെ രണ്ടുപേരേയും ചേർത്ത്..അന്നൊന്നും ഈ അജ്മൽ അത് വിശ്വസിച്ചില്ലാ..നെഞ്ചിലേറ്റി നടന്നവനൊടുവിൽ ഹൃദയം പറിച്ചോണ്ട് പോയി..ചതിയൻ..കൂടെ നടന്നിട്ടൊടുവിൽ..ന്നെ പറ്റിച്ചോണ്ട്.. ആകെ സമ്പാദ്യമുണ്ടായീനത് കുറച്ച് അഭിമാനായിരുന്നു..അതും ഇല്ലാണ്ടാക്കി…പുറത്തെറങ്ങി നടക്കാൻ വയ്യ നിക്കിപ്പോ..അറിയോടീ…അറിയോന്ന്..”
അജ്മലിന്റെ ആ ഗർജനം കേട്ട് മിഴിച്ചു നിൽക്കായിരുന്ന് സോഫി..
എന്തൊക്കെയോ പുലമ്പിക്കൊണ്ടവൻ ബെഡിലേക്ക് മറിഞ്ഞു വീണു…
ആ സൗഹൃദത്തിനു അന്ത്യം കുറിക്കാൻ കാരണക്കാരനാരാണെന്ന് മനസ്സിലാക്കാൻ സോഫിക്കധികം സമയം വേണ്ടി വന്നില്ലാ..
ഷൈജൽ..!!പക്ഷേ..എന്തിന്…??അജ്മലിക്കാാന്റെ മനസ്സിൽ പകയുടെ വിഷം പുരട്ടി ഇത്രേം മാറ്റിയെടുക്കാനെങ്ങനെ കഴിഞ്ഞെന്നോർത്തപ്പോഴവൾക്ക് അത്ഭുദം തോന്നി.തുടരെത്തുടരെയുള്ള ഷൈജലിന്റെ വിലയിരുത്തലിനു മുമ്പിൽ കീഴടങ്ങേണ്ടി വന്നതാവാംഅജ്മലിക്കാ..അല്ലാതൊരിക്കലും . ഇങ്ങനൊരു മനം മാറ്റത്തിനു വഴിയില്ലാ..
എത്ര നേരമങ്ങനെ തരിച്ചു നിന്നുപോയതെന്നോർമ്മയില്ലാ..അപ്പോഴേക്കും അജ്മൽ നിദ്രകളിലഭയം പ്രാപിച്ചിരുന്നു
അനുസരണയില്ലാതൊഴുകിയിറങ്ങുന്ന കണ്ണുനീരിനു മുന്നിൽ പരാജയം സമ്മതിച്ചവൾ കട്ടിലിന്റെ ഒരറ്റത്ത് അവന്റെ കാലിൻ ചുവട്ടിലാായി തറയിലിരുന്നു കൊണ്ട് തല ബെഡിൽ ചായ്ച്ച് അങ്ങനെ മഴങ്ങിപ്പോയി.. ആദ്യരാത്രിയുടെ ഓർമ്മകളെ നോവുകളുടെ ഏടുകളിലേക്കെഴുതിവെച്ച് അന്നത്തെ രാത്രിക്ക് സമാപ്തിയായി..സോഫിയുടെ സങ്കടത്തിൽ പങ്കുചേരാൻ വിളിക്കാതെ വന്ന അതിഥിയെ പോലെ നല്ലൊരു മഴ രാത്രിയുടെ യാമങ്ങളിലെപ്പോഴോ വിരുന്നെത്തി…
തോരാതെ പെയ്ത മഴക്ക് ശക്തികൂടിയതോടെ ജനലരികിൽ കിടന്ന അജ്മലിന്റെ മുഖത്തേക്ക് ജലകണങ്ങൾ ചീറ്റിയടിച്ചു ..നേർത്തൊരു സുഖമുള്ള കുളിരായി മഴത്തുള്ളികൾ മിഴികളിൽ പതിച്ചപ്പോഴവൻ പതിയെ കണ്ണുകൾ തുറന്നു..സുബ് ഹി ബാങ്കിന്റെ അലയൊലികൾ അകലെ പള്ളി മിനാരങ്ങളിൽ നിന്ന് നേർത്തൊരു ശബ്ദവീചികളുമായവന്റെയരികിലേക്കൊഴുകിയെത്തിയിരുന്നു.. യാഥാർത്ത്യങ്ങളെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്തപ്പോൾ ഇന്നലെയുണ്ടായ സംഭവങ്ങൾ അവനിൽ ഓടിയെത്തി..തീർത്തുമൊരു കുറ്റബോധ മനസ്സുമായി അവന്റെ കണ്ണുകൾ സോഫിക്ക് വേണ്ടി പരതി നടന്നെങ്കിലും അവിടെയെങ്ങും അവളെ കണ്ടെത്താനായില്ലാ..ചെയ്തുപോയ തെറ്റിനെ മനസ്സാ ശപിച്ചുകൊണ്ടവനോരോ ചുവടു വെക്കുമ്പോഴും അവളുടെ നാമം ഉരുവിടുന്നുണ്ടായിരുന്നു..
സോഫിയേയും തിരഞ്ഞും കൊണ്ടവൻ .ചാരിയിട്ട വാതിൽ മലർക്കേ തുറന്നുകൊണ്ട് റൂമിന്റെ വെളിയിലേക്കിറങ്ങി..എല്ലായിടത്തും തിരയുന്നതിനിടയിലാണ് നിസ്ക്കാരറൂമിന്റെ അരണ്ട വെളിച്ചത്തിൽ നിന്നൊരു തേങ്ങൽ കേട്ടത്..അത് സോഫിയുടേതാണെന്ന് തിരിച്ചറിയാനവനധിക സമയം വേണ്ടി വന്നില്ല..സങ്കടവും കുറ്റബോധവും കൂടിക്കലർന്ന മനസ്സുമായി അവൻ അവളുടെയരികിലേക്ക് ചെന്നു..
ഇലാഹായ റബ്ബിനോട് മനം നൊന്ത് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നവൾ..കരച്ചിലിന്റെ ശബ്ദം ഇടക്കിടെ കേൾക്കാം..
“സോഫീ…ന്നോട് ദേഷ്യാണോ നിനക്ക്”
മങ്ങിയ വെളിച്ചത്തിലും സോഫി കണ്ടു..നിറഞ്ഞു നിൽക്കുന്ന പ്രാണേശ്വരന്റെ മിഴികളെ..അല്പസമയം അവൾ മൗനം പാലിച്ചു.പ്രതികരണം ലഭിക്കാത്തതവന്റ്റെ മനസ്സിൽ കൂടുതൽ സങ്കടത്തിനു കാരണമായി..മുട്ടുകുത്തി അവൾക്കു മുന്നിലിരിന്നു ഒരായിരം ക്ഷമയുടെ പൂച്ചെണ്ടുകൾ അവൾക്കു സമ്മാനിച്ചു…
“മോളേ..ക്ഷമിക്ക്..ഇക്ക ഇങ്ങനെയായിപ്പോയി ..പെട്ടെന്ന് ദേഷ്യപ്പെടും..വേറെ ഒന്നും ചിന്തിക്കാൻ കഴിയൂല അപ്പോ..അതോണ്ടാ അപ്പോ ഞാനങ്ങനെ…ആ കുമ്പസാരം അവൾക്ക് മുന്നിലൊരു സഹതാപത്തിന്റെ കോട്ട പണിതു..”
“സാരല്യ ഇക്കാ..പെട്ടെന്നങ്ങനൊക്കെ കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റീലാ..എന്റിക്കാക്ക് സങ്കടാായോ..”
സങ്കടങ്ങൾ പരസ്പരം ഏറ്റുപറഞ്ഞവിടെ ഇരുവരും ഒരു കണ്ണീർപുഴ ഒഴുക്കി..
“ആഹാ..രണ്ടുപേരുമെന്തായിവിടെ വല്ല കരച്ചിൽ മത്സരവും നടത്ത്ണ്ടോ… ”
അതും പറഞ്ഞോണ്ടായിരുന്നു ഖൈറുത്താ അങ്ങോട്ട് കടന്നുവന്നത്..
“ന്തേയ്..ന്നിം കൂടെ കൂട്ടോ..”
“അതില്ലാ..ഇതു ഞങ്ങൾ ഭാര്യേം ഭർത്താവും തമ്മിലുള്ള കാര്യാ..”
അജ്മലങ്ങനെ പറയുമ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളെ ഉമ്മായിൽ നിന്നൊളിപ്പിക്കാനായി മുഖത്തൊരു പുഞ്ചിരി വിടർത്തി അവൾ തലയും കുനിച്ചു നിന്നതേയുള്ളു..
“മോളേ..അന്നോട് പറയാൻ വിട്ടതാ..ഇവനൊരു മുൻശുണ്ഠിക്കാരനാ..ദേഷ്യം വന്നാ എന്താ പറയാന്ന് ഓനെന്നെ നിശ്ചയണ്ടാവൂലാ..അതോണ്ട് ന്റെ മോളതൊന്നും കാര്യാക്കരുത് ട്ടോ..”
“ഉം..”ഒന്നു മൂളിക്കൊണ്ടവൾ മനസ്സുകൊണ്ട് പടച്ചവനോട് നന്ദി പറയുന്നുണ്ടായിരുന്നു..
“അജോ..അന്നോടും കൂടിയാ പറഞ്ഞേ..ന്റെ സോഫി മോളെ ഇനി വെറ്തനെ കണ്ണീര് കുടിപ്പിക്കരുതെന്ന്..”
പറഞ്ഞു കഴിഞ്ഞപ്പോയേക്കും ഖൈറുത്താന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“അത് പറഞ്ഞാപോരേ ഉമ്മാ ഇങ്ങളെന്തിനാ കരയ്ണേ…”
“പോ കുട്ട്യേ..ഞാൻ കരഞ്ഞിട്ടൊന്നും ല്ലാ..”
അതും പറഞ്ഞു മൂവരും ചിരിച്ചു..ചിരിയുടെ മറവിൽ കണ്ണീർകണങ്ങളെ ഒളിപ്പിച്ചുകൊണ്ട്..
ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ പാരിലെ സൗന്ദര്യ ലഹരികളിൽ പൊന്നാടയണിയ്ച്ചങ്ങനെ പുഞ്ചിരി തൂകി നിന്നു.. ഖൈറുത്താനെ വീട്ടുജോലികളിൽ സഹായിച്ചും മറ്റും അങ്ങനെ സമയത്തോടവൾ ഏറ്റുമുട്ടി..
കളിയും ചിരിയുമായങ്ങനെയങ്ങനെ അവരുടെ ദാമ്പത്യജീവിതം ഒരു മാസം പിന്നിട്ടു..അജു ഹമീദ്ക്കാന്റെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയി തുടങ്ങി..ഉത്തരവാദിത്തത്തോടെയും ഭംഗിയായും ജോലിചെയ്തുകൊണ്ടിരുന്ന അവനെ കാഷ്യറായി പിന്നീട് നിയമിച്ചു..അങ്ങനെയിറരിക്കെയാണ് ഹമീദ്ക്കായുടെ മകൻ ഫസലുന്റെ ദുബായിലെ ഒരു ഷോപ്പിലേക്കൊരാളെ ആവശ്യമായി വരുന്നത്..
“അജോ..ന്റെ മോൻ ഫസലുന്റെ ഷോപ്പിലേക്ക് ഒരാളെ ആവശ്യണ്ടെന്ന്..ഓനത് പറഞ്ഞപ്പോ നിക്ക് പെട്ടെന്ന് ഓർമ്മ വന്നത് അന്റെ മുഖാ..ന്താ ഇയ്യ് ഒരു കൈ നോക്ക്ണോ..ഇതുപോലെത്തെ ജോലിയൊക്കെ തന്നെയാ അവിടേം.” മറുപടിക്കായി അജ്മലിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഹമീദ്ക്കാനോടെന്തുത്തരം പറയണമെന്നവനറിയില്ലായിരുന്നു..
“അത് പിന്നെ..നിക്ക് ആഗ്രഹൊക്കെ ഉണ്ട് ഹമീദ്ക്കാ ന്നാലും പെരക്കാരോട് കൂടി ഒന്നാലോചിക്കട്ടെ..”
“ആ ..അയിക്കോട്ടേ..നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം പറാഞ്ഞാ മതി..”
സോഫിക്കും ഖൈറുത്താക്കും ഒട്ടും ആഗ്രഹമില്ലേലും വീടിന്റെ കടങ്ങളും കല്യാണം വഴി ഉണ്ടായ കടങ്ങളും അതിനു മുമ്പേ ഉണ്ടായ അപകടങ്ങളിൽ നിന്നും ഉണ്ടായ വണ്ടീടെ നഷ്ടങ്ങളുംഅതൊന്നും നാട്ടിൽ കിട്ടുന്ന നക്കാപിച്ച കൊണ്ട് തീരൂലാ എന്നാ അജ്മലിന്റെ വാദത്തിനു മുന്നിലവർക്ക് സമ്മതം മൂളേണ്ടി വന്നു..
അങ്ങനെ ഒടുവിൽ അജ്മൽ ഇരുവരുടേയും അനുവാദത്തോടെ വിദേശത്തേക്ക് പോവാൻ തയ്യാറായി..
“അജോ..ഇയ്യ് പോയി വരുമ്പോ ഉമ്മ ഇനി ഉണ്ടാവോന്ന് പറയാൻ പറ്റൂലാ..അന്റെ ചോരയല്ലേ ഷമീല ..അനക്ക് ഓളോടെങ്കിലും ഒന്നു മിണ്ടിയാലെന്താ..കല്യാണം കഴിഞ്ഞിത്രേം ആയിട്ട് ഓല് വന്ന് പോവാ അല്ലാണ്ട് ഒരു സത്കാരം ഇതുവരേ നമ്മൾ കഴിച്ചീണോ..ന്റെ കുട്ടിക്ക് എത്രമാത്രം ഉള്ളിൽ സങ്കടണ്ടാവും..”
അതും പറഞ്ഞ് ഖൈറുത്താ നിന്ന് വിതുമ്പാൻ തുടങ്ങി..അജ്മൽ സോഫിയുടെ മുഖത്ത് നോക്കിയപ്പോഴുണ്ട് ആംഗ്യഭാഷയിൽ അവളുടെ യാചന..
“ഇക്കാ..പ്ലീസ്..സമ്മയിക്ക്..”
എല്ലാം കൂടിയായപ്പോ അജ്മൽ സമ്മതം മൂളി..
സത്ക്കാരത്തിന് ഷമീയും ഷംസുവിനേയും കൂടാതെ ഷൈജലും ഓർഫനേജിലുള്ള സോഫിയുടെ അംഗങ്ങളേയും എല്ലാം ക്ഷണിക്കപ്പെട്ടു..എല്ലാവരോടും വേണ്ട വിധത്തിൽ ആതിഥേയ മര്യാദ കാണിച്ച അജ്മൽ ഷംസുവിൽ നിന്നു മാത്രം ഒരകലം പാലിച്ചിരുന്നു. ഒരു കാലത്ത് ആ വീടിന്റെ മുക്കിലും മൂലയിലും വരേ സ്വാതന്ത്ര്യം ലഭിച്ചിച്ചിരുന്ന ഷംസുവിന് ഭാര്യവീടായിട്ടും തീർത്തും ഒരന്യനെപ്പോലെ തോന്നി..ഓരോ നിമിഷവും ഇറങ്ങിയോടാനുള്ള അനുഭവങ്ങൾ നേരിട്ടിട്ടും സ്നേഹം വറ്റാത്ത ആ മനസ്സ് എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു പാവയെപ്പോലെ നിന്നു..ഷൈജലിന്റേയും അജ്മലിന്റേയും പൊട്ടിച്ചിരിയാൽ ആ വീട് ശബ്ദമുഖരിതമായിരുന്നു..കഴിഞ്ഞുപോയ കാലത്തെ ഓർമ്മകളെ അയവിറക്കിയപ്പോൾ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഓളം തള്ളിയിരുന്നു..
“ഷംസോ..”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞപ്പോൾ ഖൈറുത്താ..
“ഇയ്യ് ഒന്നോണ്ടും വിഷമിക്കണ്ട മോനേ..ഒക്കെ ശരിയാവും..ഓനെ അനക്കറിയ്ണപോലെ മറ്റാർക്കാ അറിയാ..” ആശ്വാസവാക്കുകൾ അവർക്കു മുന്നിൽ ചൊരിയുമ്പോഴും അതിനെത്ര കാലത്തെ കാത്തിരിപ്പ് വേണ്ടി വരുമെന്ന് പറയാൻ ഖൈറുത്താക്ക് കഴിയുമായിരുന്നില്ലാ..
“സാരല്യ ഉമ്മാ..ന്റെ അജു എന്നെങ്കിലും ന്നെ മനസ്സിലാക്കും അതുവരേ കാത്തിരിക്കാൻ ഈ ഷംസു തയ്യാറാ..”
“ഇക്കാ ..നമുക്കിറങ്ങാം..”
ഷമീല വന്ന് ഷംസുനോട് പറഞ്ഞു..
“മോളേ ഇങ്ങൾ രണ്ടാളും അജൂനോടെന്തേലും രണ്ട് വാക്ക് മിണ്ട്..ഇങ്ങളും ഓനെപ്പോലാാവാണോ..”
“വേണ്ട ഉമ്മാ..ഇത്രേം ആൾക്കാരെ വിളിച്ചിട്ടും ഞങ്ങളോടൊന്നു മിണ്ടാനോ ചിരിക്കാനോ ഇക്കാക്ക മറന്നുപോയിക്ക്ണ്..അജ്മൽക്കാന്റെ ചോര തന്നെയല്ലേ ഞാനും..നിക്കുംണ്ട് വാശിയൊക്കെ..”
രണ്ടു മക്കളുടെയും മത്സരത്തിനു മുന്നിൽ ആ ഉമ്മ ഒരു നിസ്സഹായയായി നിന്നു..
എന്തു ചെയ്യാനാ..അക്കാര്യം പറഞ്ഞങ്ങോട്ട് ചെന്നാ മതി ..കുരച്ച് ചാടിക്കൊണ്ടായിരിക്കും അജുന്റെ മറുപടി..
അതെങ്ങനാ..ഓന്റെ ഉപ്പാന്റെ സ്വഭാവാ ഓനിക്ക് ..ഒരാളെ വെറുത്താ പിന്നെ വെറുത്തതാ..അതിനി ആരു പറഞ്ഞിട്ടും കാര്യല്ലാ..പടച്ചോൻ തന്നെ ആ മനസ്സില് മറവിയുടെ ഒരു മൂടുപടമിടണം..
ഒരിക്കല് ചോദിക്കാൻ പോയ സോഫിക്ക് തന്നെ കിട്ടി വേണ്ടുവോളം…ഇത്രയധികം എന്റെ കുട്ടീടെ മനസ്സ് മാറിപ്പോയല്ലോ.. പടച്ചോനേ..വീണ്ടും ന്റെ കുട്ട്യോളെ ഒന്നാാക്കണേ..
“ഒക്കെ ശരിയാവും മ്മാ…”
ഉമ്മാന്റെ ആ ആവലാതി കേട്ടോണ്ടാായിരുന്നു സോഫി അങ്ങോട്ട് വന്നത്..
ഒരു നെടുവീർപ്പോടെ ഖൈറുത്താ ആ സങ്കടങ്ങൾക്ക് മീതെ ഒരു തിരശ്ശീലയിട്ടു..
അപ്പോഴും അജ്മൽ പകൽകിനാവിന്റെ ലോകത്തൂടൊരു യാത്രയിലായിരുന്നു..
ഒടിഞ്ഞു തൂങ്ങിയ ഒരു ചാരു കസേരയിൽ തിരികെട്ടുപോയ സൗഹൃദത്തിന്റെ മങ്ങലേൽക്കാത്ത ഓർമ്മകളെ ഒരിക്കൽ കൂടിയവൻ പൊടിതട്ടിയെടുക്കുന്നുണ്ടായിരുന്നു..അതേ …കൂടെയാടിത്തീർത്ത ജിവിതമെന്ന നാടകത്തിലെ മുഖ്യ വേഷധാാരിയായ ഷംസു..അവനെക്കുറിച്ചായിരുന്നു ആ ഓർമ്മകൾ..
..എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും അവനോടൊരുമിച്ചുള്ള ആ നിമിഷങ്ങൾ ഓളം തള്ളി മനതാരിലേക്ക് അലയടിച്ചു കൊണ്ട് കടന്നു വരികയായിരുന്നു….പലപ്പോഴും ഒറ്റക്കിരുന്നു കൊണ്ടുള്ള ആലോചനകളും ചിരികളും അതിനുള്ള തെളിവായിരുന്നു..അതു പക്ഷേ മനസ്സിലാാക്കാൻ സോഫിക്കോ ഉമ്മാക്കോ കഴിഞ്ഞിരുന്നില്ലാന്ന് മാത്രം..
ഓരോ ദിനങ്ങളും അവന്റെ മനസ്സിലൊരു നീറ്റൽ സൃഷ്ടിച്ചുകൊണ്ട് കടന്നു പോവുന്നുണ്ടായിരുന്നു..എല്ലാം മറക്കാനൊരോളിച്ചോട്ടമെന്ന പോലെയവൻ അധിക സമയവും സോഫിയുടേയോ ഷൈജലിന്റേയോ കൂടെ ചിലവഴിക്കുമായിരുന്നു..ഉള്ളിലടിഞ്ഞു കൂടിയ നൊമ്പരമെന്താന്നാരേയും അറീക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത്..
“സോഫീ..വേഗം റെഡിയാവ്..നമ്മൾക്ക് പുറത്ത് വരേ ഒന്നു പോയിട്ട് വരാ..കൊണ്ടോവാൻ കുറച്ച് ഡ്രസ്സും സാധനങ്ങളൊക്കെ വാങ്ങിക്കാനുണ്ട്..”
അജ്മലിനു പോവാനിനി ഏതാനും ദിവസങ്ങളേ ബാാക്കിയുള്ളു..സങ്കടമുണ്ടേലും സോഫിക്കു മുമ്പിലത് പ്രകടിപ്പിക്കാതെയവൻ കഷ്ടപെടുന്നുണ്ടായിരുന്നു….പക്ഷേ സോഫിയുടെ മനസ്സിൽ ആകെ ഒരു സങ്കടം..
“ഇയ്യ് എന്താ പെണ്ണേ ആലോചിക്ക്ണേ..വേഗം ഡ്രസ്സ് മാറിട്ട് വാ..”
സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഒരു സൽ വാറായിരുന്നു വേഷം…വെളുത്ത ചുരിദാറിൽ ചുമന്ന പൂക്കൾ കൊണ്ട് തുന്നിയൈരുന്ന ഒരു പുടവയായിരുന്നു അത്..
പ്രണയാർദ്ദമായ മിഴികളോടെ അവൻ അവളെ നോക്കി
“സോഫീ…”
“ഊം..”
“ഈ വേഷത്തിൽ ന്റെ മോളൊരുപാട് സുന്ദരിയാാട്ടോ..
പച്ച പട്ടണിഞ്ഞ പ്രകൃതിയും നിലാവിൽ പുഞ്ചിരി തൂകി നിൽക്കുന്ന പൂർണ്ണേന്ദുവുമെല്ലാം എന്റെ ഈ സോഫിയുടെ വദനം കണ്ടാൽ മുട്ടു മടക്കി പരാജയം സമ്മതിക്കും..”
സോഫിയുടെ ആ തുടുത്ത കവിൾത്തടം കൈക്കുമ്പിളിൽ കോരിയെടുത്തവൻ തന്റെ പ്രേമഭാജനത്തെ ചേർത്തു നിർത്തി..
“ഒന്നു പോ ഇക്കാ..സുഖിപ്പിക്കാതെ..”
അജ്മലിന്റെ ആ വർണ്ണന കേട്ട് അവൾ ചിരിച്ചുപോയി..
“സത്യമായിട്ടും മുത്തേ..”
“ഓ..ആയിക്കോട്ടെ സമ്മതിച്ചു..ന്നാ പോവാം ലേ..”
ഉമ്മാനോട് സലാം പറഞ്ഞിറങ്ങി ഇരുവരും
കടകൾ തോറും കയറിയങ്ങി നാലഞ്ചു കൂട്ടം ഡ്രസ്സ് ഒക്കെ വാങ്ങിച്ചു..പോക്കുവെയിലിന്റെ പൊൻ വെളിച്ചത്തിൽ കടൽത്തിരകൾക്കെണ്ണമിട്ടും കക്കകളിൽ ചായം തേച്ച് എണ്ണച്ചട്ടിയിൽ കോരിയെടുത്ത കടുക്കപൊരിയും നിരനിരയായി നിൽക്കുന്ന കുപ്പിഭരണിയിൽ അഹങ്കാാരത്തോടെ തലയുയർത്തി നിൽക്കുന്ന ഉപ്പിലിട്ടതും മറ്റും സ്വന്തമാക്കി
വിശാലമായ ആ മണൽതിട്ടയിൽ തൊട്ടുരുമ്മിയിരിക്കുന്ന കാമുകീ കാമുകന്മാർക്കൊപ്പം അവരും ഇരുന്നു..
നെയ്തെടുത്ത സ്വപ്നങ്ങൾക്കൊരു രൂപം നൽകിയവയെ വർണ്ണിച്ചുകൊണ്ട്…
വർണ്ണനയും കേട്ടോകൊണ്ടിരിക്കവേയാണൊരു കുഞ്ഞുബോൾ അവർക്കരികിലേക്കുരുണ്ടു വന്നത്..തൊട്ടുപിറകിൽ കിന്നരിപല്ലുകൾക്കൊണ്ടൊരു പാൽപുഞ്ചിരി തൂകിയൊരു കുട്ടിക്കുറുമ്പനും..
ഓമനത്തം നിറഞ്ഞ ആ കുഞ്ഞു മുഖത്തേക്കവൾ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
“എനിച്ച് ആ ബോളൊന്നു തര്വോ..?”
കുണുങ്ങി കുണുങ്ങിയുള്ള അവന്റെയാ ആ ചോദ്യത്തിനുത്തരം നൽകിയത് സോഫിയായിരുന്നു..
“മോനൂസിന്റെ പേരു പറഞ്ഞാ തരാം.
പറയ്..”
“ല്ലാ..ഞാമ്പറയൂലാ..”
ചുമന്ന കുഞ്ഞു ഷർട്ടിലൊരു കുഞ്ഞു സൺഗ്ലാസും തൂക്കിയിട്ടിട്ടുണ്ടായിരുന്നു..ബ്ലാക്ക് ജീൻസും അവന്റെ നിരനിരയായ പാൽ പല്ലുകൾ പുറത്തുകാട്ടിയപ്പോൾ തുടുത്ത ആ കവിളിൽ നുണക്കുഴി വിരിഞ്ഞിരുന്നു …
“കുഞ്ഞൂസേ..ഇവിടെ നിക്കായിരുന്നോടാ..വാ ഇങ്ങട് ..”
എന്നും പറഞ്ഞ് അവന്റെ ഉമ്മ രണ്ടുപേരേയും നോക്കി ഒരു പുഞ്ചിരി പാസാക്കിയ ശേഷം അവനേയും കൊണ്ട് നടന്നകന്നു..
കുഞ്ഞൂസ് തന്റെ കുഞ്ഞിക്കാ..!!!!
…മനതാരിലെവിടെയോ തട്ടിതടഞ്ഞ് ആ നാമം അവളുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കൊരു തിരിതെളിയ്ച്ചു..
“കുഞ്ഞൂസേ..ഓടിവായോ…”
“ന്താ…ന്ത്താ.. സോപീ ഇയ്യ് ഇങ്ങനെ നെലോളിക്ക്ണേ..”
“കുഞ്ഞിക്കാ…എനക്ക് നടക്കാൻ വെയ്ക്കൂല..ന്റെ കാല്..”
കാലു കല്ലിൽ തട്ടി ചോര കുടുകുടാ ഒഴുകുന്നു..അന്ന് അഞ്ചു വയസ്സായ തന്നേം കൊണ്ട് പള്ളിക്കൂടം വിട്ട തന്റെ കുഞ്ഞിക്കാ ഏന്തി വലിഞ്ഞു വീട്ടിലെത്തിയെ..
“ന്തിനാ കുഞ്ഞൂസേ ഇയ്യ് ഓളെം പിടിച്ചു വലിച്ചിങ്ങനെ കൊണ്ടോന്നെ..അന്റെ ഊര പോയിണ്ടാവും..”
“അത് സാരല്യ അമ്മായി..വലുതായാലും ന്റെ സോപിനെ ഞാൻ തന്നെ ചൊമക്കണ്ടേ”
അന്നു അങ്ങനെ പറഞ്ഞയാൾ എപ്പോഴെങ്കിലും എന്നെക്കുറിച്ചോർത്തിണ്ടാവോ ആവോ..അന്ന് ഉപ്പാ ന്നെ ഓർഫനേജിൽക്ക് കൊണ്ടോരുമ്പോ ഇനി ഒരിക്കലും തിരികെ വരാത്ത ഈ സോഫിയെ ഓർത്ത
കരഞ്ഞിട്ടുണ്ടാവുമോ..?
കണ്ണു നനഞ്ഞു രണ്ടുതുള്ളി അശ്രുകണങ്ങൾ അജ്മലിന്റ്റെ കൈകളിലേക്കുറ്റി വീണതവളറിഞ്ഞിട്ടുണ്ടായിരുന്നില്ലാ..
“സോഫീ…ടാ എന്തുപറ്റി…??”
അജ്മലിന്റെ ചോദ്യം കേട്ട് സ്ഥലകാലബോധം വന്ന അവൾ അവന്റെ തോളിലേക്ക് ചാരി നിന്നു..
“ഇക്കാ..നമുക്ക് പോവാം…”
ദൂരെയാ ചക്രവാള സീമയിൽസൂര്യ കിരണങ്ങൾ സാഗരം ലക്ഷ്യമാക്കി മുങ്ങിത്താഴുമ്പോൾ പുടവകളിൽ പറ്റിപ്പിടിച്ച
മണൽതരികളെ തട്ടിമാറ്റിയവർ എഴുന്നേറ്റു..
ഓർഫനേജ് വരേ ഒന്നു പോവണമെന്നുണ്ടായിരുന്നു..പക്ഷേ ഒന്നിനും ഒരു മൂഡ് തോന്നിയില്ലാ..
അങ്ങനെ ഒഴിഞ്ഞ പാതയിലൂടെ ബസ്റ്റാഡ് ലക്ഷ്യം വെച്ച് നടക്കവേ അപ്രതീക്ഷിതമായി ഷൈജലിനെ കണ്ടുമുട്ടുന്നത്..ഒരുപാട് നിർബന്ധിച്ച് ഇരുവരേയും അവൻ വണ്ടിക്കകത്ത് കയറ്റി.. എന്തോ സാധനം വാങ്ങാനായി വഴിയോരത്ത് ആ വാഹനത്തെ നിർത്തിയിട്ട് ഷൈജൽ അജ്മലിനെയും കൂട്ടി അടുത്തുള്ള ഒരു ഷോപ്പിലേക്ക് കയറി..
കാറ്റിന്റെ താളത്തിനൊത്ത് അലക്ഷ്യമായി പറന്നു നടക്കുന്ന ഷാൾ പിടിച്ചു നിർത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു..അവിചാരിതമായി പെടുന്നനെ അവൾ കണ്ടു..ആ നാലു ചക്രവാഹനത്തിന്റെ കണ്ണാടിച്ചില്ലുകൾക്കിടയിൽ ഇടവേളകൾ കണക്കാക്കി തന്നെ വീക്ഷിക്കുന്ന ആ മുഖത്തെ..
വീണ്ടും വീണ്ടും തുറിച്ചു നോക്കുന്നുണ്ടാായിരുന്നു ആ മുഖത്തിന്റെ ഉടമയെ..പക്ഷേ മിഴികൾ തുറക്കാനാവാത്ത വിധം തലക്കെന്തോ വേദന വന്ന് അവളെ അതിൽ നിന്നും തടസ്സപ്പെടുത്തി..മിഴികൾ ചിമ്മി വീണ്ടും നോക്കിയെങ്കിലും ഒടുവിൽ അവളറിഞ്ഞു തന്റെ മിഴികൾ താനേ അടയുകയാാണെന്ന്..
അബോധാവസ്ഥയിൽ നിന്നുണരുമ്പോൾ വീട്ടിലെ കട്ടിലിൽ പുതച്ചുറങ്ങുന്ന സോഫിയാായിട്ടവൾ മാറിയിരുന്നു..
കഴിഞ്ഞതൊന്നും ഓർത്തെടുക്കാനാവാാതെയവളുടെ മനസ്സ് വിങ്ങി..
അന്ധാളിപ്പോടെ മിഴികളും തുറന്ന് കിടക്കുന്ന സോഫിയുടെ അടുത്താായി അജ്മൽ വന്നിരുന്നു..
“സോഫീ..മോളെ..ഇപ്പോ എങ്ങനെയുണ്ട്..”
“ഇക്കാ..ഞാൻ ..ഞാനെങ്ങനാ..കാറിൽ ഇരുന്നതേ എനിക്കോർമ്മയുള്ളൂ..”
“ആണോ..കണ്ട ജ്യൂസും മറ്റും കുടിക്കുമ്പോ ഓർക്കണായിരുന്നു…ഇയ്യൊന്നും അറിഞ്ഞില്ലാല്ലോ അന്റെ ഭാഗ്യം.. ”
ഞങ്ങൾ സാധങ്ങൾ പർച്ചേയ്സ് ചെയ്തോണ്ടിരിക്കുമ്പോ നമ്മളിരുന്ന കാറ് അതിലൊരാൾ മോഷണം നടത്താനൊരു ശ്രമം നടത്തി..അപ്രതീക്ഷിതമായി അവിടെ എത്തിപ്പെട്ട നമ്മൾ ബീച്ചിൽ നിന്ന് കണ്ട ആ കുട്ടിയുടെ ഉമ്മയില്ലേ ….ഇയാളെ തിരിഞ്ഞുകളി കണ്ട് ശ്രദ്ധിച്ചപ്പോയാ മനസ്സിലായേ..പിന്നെ ആളെ വിളിച്ചു കൂട്ടുവായിരുന്നു..ഇയ്യ് നല്ല ഉറക്കാാന്നാ കരുതിയേ..പിന്നെയാ മനസ്സിലായേ ബോധമില്ലാതെ കിടക്കുവാന്ന്..”
എല്ലാം കേട്ടപ്പോ സോഫിക്ക് എന്തോ ഒരു അപായ സൂചന തോന്നി..
തല പിന്നേം വെട്ടിപിളരുന്ന പോലെ…
“എണീറ്റേ…സമയെത്രായീന്നറിയോ..പത്തുമണി കഴിഞ്ഞു….ഇനി വല്ലതും കഴിച്ചിട്ട് കിടക്കാ..”
അതും പറഞ്ഞോണ്ടായിരുന്നു..ഖൈറുത്താ കടന്നു വന്നത്..
“എനിക്കൊന്നും വേണ്ടുമ്മാ..”
“അതു പറഞ്ഞാ പറ്റൂലാ..ഞാനിവടെ ഉണ്ടാവുമ്പോ ഇയ്യ് പട്ടിണികിടക്കേ.. അതൊന്നു കാണണല്ലോ..” അജ്മൽ അവളെ പിടിച്ചെഴുന്നേൽപ്പിക്കാനൊരു ശ്രമം നടത്തി..
“വേണ്ട ഇക്കാ..
വിശക്ക്ണില്ലാ..വല്ലാത്ത വേദനയും..ഞാനൊന്നു കുളിക്കട്ടെ.. ഉമ്മാ..”
“അതാ നല്ലത് ..തലക്ക് തണുത്ത വെള്ളം അങ്ങോട്ട് ചെല്ലുമ്പോ വേദനക്കൊരാശ്വാസം ഉണ്ടാവും..”
“അല്ല സോഫീ..ഞാനൊരു കാര്യം ചോദിക്കട്ടേ…നിനക്കാാരേലും ശത്രുക്കളായിട്ടുണ്ടോ..”
അജ്മലിന്റെ ചോദ്യത്തിനു മുമ്പിൽ അവളൊന്നു പകച്ചു നിന്നു…
“ഇ..ഇല്ലാാ..എന്തേയ്..”
“അല്ലാ..അന്ന് ഹോസ്പിറ്റലിന്ന് ഓടിച്ചതും ഹോസ്റ്റലിന്ന് ആക്രമിക്കാൻ വന്നതും ഇന്ന് നടന്നതും എല്ലാം കൂടി ചേർത്ത് വായിക്കുമ്പോ എന്തോ ഒരപായ സൂചനപോലെ..ചിലപ്പോ എന്റെ തോന്നലാവും..സാരല്യാാ..ഇയ്യ് പോയി കുളിച്ച് വാ..”
തോന്നലല്ലാ ഇക്കാ..ഉള്ളത് തന്നെയാ..അവർക്കാവശ്യം എന്നെയാ..അതിനിടയിലേക്ക് ഞാനെന്റെ ഇക്കാനെ വലിച്ചിയക്കില്ലാ..കാരണം എനിക്കത്രക്കിം ഇഷ്ടാ ന്റെ ഇക്കായെ..അവരുടെ ആക്രമണോദ്ദേശ്യം എന്താന്ന് ഈ സോഫിക്ക് മാത്രേ അറിയൂ ഈ സോഫി മാത്രം അറിഞ്ഞാ മതി..എന്നൊക്കെ ഉറക്കെ പറയണമെന്നുണ്ടായിരുന്നു..പക്ഷേ…വയ്യ..അറിഞ്ഞോണ്ട് ഈ സോഫിക്കതിനു പറ്റൂലാ..
“ന്താസോഫീ ഇയ്യ് സ്വപ്നം കാണുവാണോ..പോയി കുളിച്ചിട്ട് വാ..”
ക്ഷീണിച്ച ആ മുഖത്തൊരു പുഞ്ചിരി വിരിയ്ച്ചവൾ ബെഡിൽ നിന്നെഴുന്നേറ്റു..
“മോളേ..സൂക്ഷിക്കണേ..അവിടെക്ക് വെളിച്ചം കൊറവാ..ഇഴ ജന്തുക്കൾ വല്ലതും ണ്ടാവും…”
അജ്മലിനു കഴിക്കാനുള്ള ചോറ് വിളമ്പുന്ന തിരക്കിനിടയിൽ ഖൈറുത്താ വിളിച്ചു പറഞ്ഞു..
“ശരി… ഉമ്മാ..”
കുളിക്കാനായി തോർത്തും ഡ്രസ്സും എടുത്തവൾ പുറത്തെ ബാത്ത്രൂമിലേക്ക് നടന്നു..
പെട്ടെന്ന് ആ രംഗം കണ്ടു സോഫി ഞെട്ടി..
കണ്ഠത്തിൽ കുരുങ്ങി കിടക്കുന്ന വാക്കുകൾക്കായവൾ ഒരു നിമിഷം പരതി..എങ്ങനെയൊക്കെയോ ചവച്ചു തുപ്പിയ വാക്കുകൾ കൊണ്ട് അവൾ ആർത്തു വിളിച്ചു…
“ഇക്കാാാാ…ഇക്കാാ…ഓടിവാാാാ..”
സോഫിയുടെ കരച്ചിൽ കേട്ട് ഖൈറുത്തായും അജ്മലും ഓടിവന്നു..കാര്യമെന്താാണെന്ന്മനസ്സിലാവാതെ അവർ സോഫിയെ നോക്കി..പേടിച്ചരണ്ട് ബാത്ത്രൂമിന്റ്റെ ഒരുവശം മാറി നിൽക്കുന്ന സോഫിയെയാണവർ കണ്ടത്.കയ്യിൽ ഡ്രെസ്സും തോർത്തുംചുരുട്ടി പിടിച്ചിരിക്ക്യ്ന്നുണ്ടായിരുന്നു..
“എന്താ സോഫീ..എന്താാ..എന്തിനാ ഇയ്യ് നെലവിളിച്ചേ…”
“അവിടെ …അവിടെ ഒരാൾ..”
ഒരു വിധം എങ്ങനെയ്ക്കെയോ പറഞ്ഞൊപ്പിച്ച് സോഫി നിന്നു കിതച്ചു.
“എവടെ..?”
അതും പറഞ്ഞ് അജ്മൽ പിറകുവശത്തെ മുറ്റത്തേക്കിറങ്ങിചെന്നു..
“മോനേ..അജോ സൂക്ഷിക്കണേ..”
അജ്മൽ അവിടെയെല്ലാം അരിച്ചുപെറുക്കിട്ടും ആരേയും കണ്ടെത്തിയില്ല..
“സോഫീ അനക്ക് വെറുതേ തോന്നിയതാവും..അവിടൊന്നും ഒരു ജീവി പോലും ഇല്ലാ…”
“അല്ല ഇക്കാാ… ഞാൻ കണ്ടതാാ..അയാൾ…”
“ന്റെ സോഫീ അനക്ക് തലക്കു മാത്രല്ല പ്രശ്നം കണ്ണിനും ഉണ്ട്ട്ടോ…ഞാന് ചുമ്മാ ന്റെ ഒരു സംശയം ചോദിച്ചൂന്ന് കരുതി…. അതെന്നെ മനസ്സിലിട്ട് നടന്നോണ്ട് തോന്നിയതാ അനക്ക്..”
സോഫിയുടെ ആ വെളിപ്പെടുത്തൽ അംഗീകരിക്കാൻ അജു തയ്യാറാായില്ലാ..
പക്ഷേ സോഫിക്ക് ഉറപ്പുണ്ടായിരുന്നു അവിടെ ഒരാളുണ്ടായിരുന്നു..ഇളക്കി മാറ്റിയ ഓടിന്റെ വിടവിലൂടെ തുറന്നു പിടിച്ച മിഴികളുമായി തന്നെ തുറിച്ചു നോക്കുന്നയൊരാൾ..
അന്ന് രാത്രി ഭക്ഷണവും കഴിഞ്ഞ് എല്ലാവരും നിദ്രയിലേക്ക് വഴുതി വീണ സമയം..എന്തോ ശബ്ദം കേട്ടു കൊണ്ടാായിരുന്നു ഖൈറുത്താ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്…കാതോർത്തപ്പോൾ വീടിന്റെ പുറത്തു നിന്നും പതിഞ്ഞ ശബ്ദത്തിൽ ആരുടേയോ കാല്പെരുമാറ്റം കേൾക്കുന്നുണ്ടായിരുന്നു ..സമയം ഏകദേശം ഒരുമണിയായിക്കാണും …. കാല്പെരുമാറ്റത്തിന്റെ ശബ്ദം നിലച്ചപ്പോൾ പെട്ടെന്ന് ഞെട്ടിച്ചുകൊണ്ട് വാതിൽ പാളികളിൽ ശക്തിയോടെ മുട്ടാൻ തുടങ്ങി… ധ്രുതഗതിയിൽ മിടിക്കുന്ന നെഞ്ചിടിപ്പിന്റെ താളം വകവെക്കാതെയവർ അജ്മലിന്റെയടുത്തേക്കോടി…..ആരായിരിക്കും…??അപ്പോഴും ഇടവേളകളില്ലാതെയുള്ള ആ ശബ്ദം അവരെ അലോസരപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു….ആരായിരിക്കും ഈ സമയത്ത്.. എന്നൊരു ചോദ്യചിഹ്നവുമായവർ
മൂന്നുപേരും ഒരുമിച്ച് തെല്ലൊരാധിയോടെ വാതിലിന്നടുത്തേക്ക് നടന്നടുത്തു…
അസമയത്ത് വാതിലിൽ ഉള്ള തട്ടലും മുട്ടലും ഖൈറുത്താന്റെ മനസ്സിൽ ഭീതിയുടെ നിഴൽ വിരിച്ചു..
“അജോ..നിക്ക് ..നിക്ക് പോവല്ലേ..ഞാനിപ്പോ വരാ..”
എന്നും പറഞ്ഞ് അടുക്കളയിലേക്കോടി..
ഉമ്മാന്റെ കയ്യിലുണ്ടായിരുന്ന ആയുധം കണ്ട് അജ്മലോന്നു ഞെട്ടി..
“ഇതെന്താമ്മാ ..ഒലക്കയോ..”
“ശ്ശ്ശ്ശ്..മെല്ലെ പറയ് അജോ…പൊറത്ത് ആരാ വന്നെന്ന് നമ്മക്കറീലല്ലോ..കള്ളന്മാരാണേൽ വല്ല ആയുധോം ഉണ്ടാവും കയ്യില്..”
“ആ..പിന്നേയ്..കള്ളമ്മാർ വാതിലിൽ മുട്ടി തൊറപ്പിച്ചോണ്ടല്ലേ കക്കാൻ വര്ണത്..ഇങ്ങൾ പേടിക്കാണ്ട് വര്ണ്ടോ..”
സോഫിനെ നോക്കിയപ്പോ പേടിച്ചരണ്ട മുഖവുമായതാ നിൽക്ക്ണു അവളും.
“ബെസ്റ്റ്..രണ്ട് പേടിത്തൂറികളും അവിടെ നിന്നാ മതി..ഞാൻ നോക്കിക്കോളാ ആരാന്ന്”
ഉടുത്ത മുണ്ടൊന്നു മുറുക്കിയുടുത്ത്
ലവലേശം കൂസലുമില്ലാതെ അജ്മൽ പോയി ഉമ്മറപ്പടിയിലെ വാതിൽ മെല്ലെ തുറന്നു… അകത്തേക്ക് വലിച്ചു കയറ്റിയ ശ്വാസോച്ഛാസത്തെ പുറത്തേക്ക് വരാൻ പോലുമനുവദിക്കാതെ പിന്നിൽ ഖൈറുത്തായും സോഫിയുമുണ്ടായിരുന്നു.. ഓങ്ങിപ്പിടിച്ച ആ ആയുധവുമായി ഒരുങ്ങി നിൽക്കുന്ന ഖൈറുത്താക്ക് മുമ്പിലേക്ക് പെട്ടെന്നാണൊരാൾ ചാടി വീണത്…
“സർപ്രൈസ്…”
എന്ന് ഈണത്തിൽ പറഞ്ഞുകൊണ്ടയാൾ മുന്നിലേക്ക് വന്നപ്പോ പെട്ടെന്നൊരു മിന്നൽപ്പിണർ ശരീരത്തിലൂടിഴഞ്ഞു കയറിയപോലെ തോന്നിയവർക്ക്.
ഒരു നിമിഷത്തിന്റെ ഞെട്ടൽ മാറിയതോടെ
ഭീതി നിറഞ്ഞ മനസ്സുകളിൽ പെട്ടെന്നൊരാശ്വാസത്തിന്റെ നെടുവീർപ്പുയർന്നു വന്നു..
ഹാവൂ….
“ഒലക്ക..ന്റെ റപ്പായ്യ്യേ ..ഇങ്ങളെയ്നോ..”
അജ്മൽ ഊരക്കും കയ്യ് കൊടുത്തങ്ങനെ ദേഷ്യം കടിച്ചമർത്തി നിന്നു..
“ആ..നമ്മളെന്നെ..ഇതെന്താ ഇത്താത്താ ഇങ്ങൾ ഒലക്ക്യൊക്കെയായിട്ട്…”
“ന്റെ റപ്പിയേ..അനക്ക് പറഞ്ഞിട്ട് വന്നൂടെയ്നോ.ഇയ്യ് അല്ലേയ്നോ കല്യാണത്തിന്റെ ഒരാഴ്ചമുന്നേ വിളിച്ചപ്പോ കല്യാണത്തിനു മാത്രല്ല അടുത്ത കാലത്തൊന്നും ലീവ് കിട്ടൂലാ പറഞ്ഞെ..ന്നിട്ട് ഇപ്പോ ഓന്റൊരു സർപ്രൈസ്…ഇപ്പോ കാണായിരുന്നു..” ഒലക്ക ഒരു മൂലയിൽ ചാരി വെച്ചുകൊണ്ട് ഖൈറുത്താ പറഞ്ഞു..
സോഫിയാകെ എന്തുപറയണമെന്നറിയാതെ ഒരു പരിഭ്രമത്തോടെ നിൽക്കായിരുന്നു..മാത്രവുമുല്ല അവളുടെ ചിന്ത മുഴുവനും നേരത്തെ തന്നേയും തുറിച്ചു നോക്കി കൊണ്ടിരിക്കുന്ന ആ വ്യക്തിയെക്കുറിച്ചായിരുന്നു..ആ കണ്ണുകളും ഇയാളുടെ കണ്ണുകളുമായി ഒരു സാമ്യവും തോന്നുന്നില്ലാ..പക്ഷേ നേരത്തെ കണ്ട ആ മുഖവും ടൗണിൽ പോയപ്പോ കണ്ട ആ മുഖവും ഒരുപോലെയാായിരുന്നു…അപ്പോ… ആ വ്യക്തി അതാരായിരിക്കും…
“അല്ലാ..ഇവടെ പുതിയ ഒരാള് വന്നിട്ടെന്താ പതുങ്ങി നിക്ക്ണേ..ഇങ്ങോട്ടൊന്നു വന്നേ ഞമ്മളൊന്നു കാണട്ടേ..
ഒരു ചമ്മലോടെയവൾ ഉമ്മാന്റെ അരികിലേക്ക് നീങ്ങി നിന്നു..
“ഓൾക്ക് അന്നെ അറീലല്ലോ റപ്പിയേ അതോണ്ടാ..സോഫി മോളെ..ഇതെന്റെ ഒരേയൊരു ആങ്ങള..റഫീഖ്..റപ്പി എന്നോ റപ്പായി എന്നൊക്കെ വിളിക്കാ..അങ്ങു ബോംബേയിൽ .ഓരോ ബിസിനസ്സുമായി നടക്കുന്നു…ഇത് വരേ ഒരു പെണ്ണും പെടക്കോയിം ഒന്നും ആയില്ലാ..ഓൻ ക്ക് വേണ്ടാന്നും പറഞ്ഞിരിപ്പാ..ഇപ്പോ വയസ്സാണേൽ പത്ത് നാപ്പത്തഞ്ചായി..ന്നാലും കുട്ടിക്കളിക്കൊരു കുറവൂല്ല”
“മതി ഇത്താത്തോ നമ്മളെ പുകഴ്ത്തിയേ..അതൊക്കെപോട്ടെ എവടെ നമ്മളെ ചെമിക്കുട്ടി..”
ഷമീലയുടെ പേരു കേട്ടതും അജ്മൽ തലതിരിച്ചും കൊണ്ട് റൂമിലേക്ക് നടന്നു..
സോഫിയും ഖൈറുത്തായും മുഖത്തോട് മുഖം നോക്കി..
“എന്താ ഇത്താത്ത ഇങ്ങളൊന്നും മിണ്ടാത്തേ…ഷമി..”
“ഇയ്യ് ഇവടെ വാ റപ്പിയേ..അടുക്കളേല് വല്ലതും ഉണ്ടോ നോക്കട്ടേ..അനക്ക് വിശക്ക്ണില്ലേ..”
അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു..
കാര്യങ്ങളെല്ലാം ഖൈറുത്താ വിശദീകരിച്ചപ്പോ റഫീഖ്ന് വല്ലാത്ത മനപ്രയാസം തോന്നി..
ലീവിനു നാട്ടിലെത്തിയാലുള്ള ആകേ സന്തോഷം എന്നു പറയുന്നത് അജുന്റ്റേയും ഷംസുവിന്റ്റേയും കൂടെയുള്ള ആ സമയം ചിലവഴിക്കലാണ്..ജോളിയായി പച്ചപരവതാനി നിറഞ്ഞ പുൽപ്പാടങ്ങളിൽ പോയി മതി വരുവോളം കാല്പന്തുമായി ഓടിയും മഴപെയ്ത് നിറഞ്ഞ തോടുകളിൽ നേരം ഇരുട്ടും വരേ പരസ്പരം തല്ലുകൂടി കുളിച്ചതും വഴിവക്കിൽ നിന്ന് ഇരുവരും ചൂളം വിളിച്ച് വഴിയേ പോയ പെണ്ണ് തന്റെ മോന്തക്ക് വന്ന് ചെരുപ്പൂരി തല്ലിയതും പോലീസുകാരൻ കൈകാണിച്ചപ്പോൾ മാമനു വയറിളക്കം ഹോസ്പിറ്റലിൽ കൊണ്ടോവണമെന്ന് പറഞ്ഞിരുവരും തടിതപ്പിയതും അങ്ങനെയെന്തെല്ലാം…
എങ്ങനെയെങ്കിലും അവരെ ഒന്നിപ്പിക്കണം..പക്ഷേ എങ്ങനെ..അവനിനി പോവാൻ ദിവസങ്ങൾ മാത്രമേ ഉള്ളു..
റഫീഖ് പരമാവധി ആ സൗഹൃദത്തിലൊരു തണൽ വിരിക്കാൻ ശ്രമിച്ചെങ്കിലും
അജ്മലിന്റെ വാശിക്കു മുന്നിൽ മുട്ടുകുത്തേണ്ടി വന്നു..
അതുപോലെ തന്നെ
സോഫിയും അജുവും എന്തെങ്കിലും പറഞ്ഞു തുടങ്ങിയാ അതവസാനിക്കുന്നത് ഷംസുവിലായിരിക്കും..
“എന്റെ പൊന്നു സോഫീ അനക്ക് ന്നോടിത്തിരി സ്നേഹമുണ്ടെങ്കിൽ ഷംസുനെ കുറിച്ച് ന്നോട് പറയരുത്..ന്റെ ദിവസം തന്നെ പോയിക്കിട്ടും.. ”
പിന്നീടുള്ള ദിനങ്ങളിൽ അവൾ കഴിയുന്നതും ഷംസു എന്ന നാമം എടുത്തിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..
അങ്ങനെ സന്തോഷം നിറഞ്ഞ ആ ദിനങ്ങളെ പിടിച്ചടക്കാനെന്നപോലെ ആദിനവും വന്നണഞ്ഞു.. നാളെയാണ് അജ്മലിന് പ്രവാസലോകത്തേക്ക് ചേക്കേറേണ്ട ദിവസം..
പോവുന്നതിനു മുന്നേ തന്നെ
വീടിന്റെ മുഴുവൻ ചുമതലയും റഫീഖിനെ ഏൽപ്പിച്ചിരുന്നു ..സോഫിയുടെ അകാരണമായ ഭയം എന്നായിരുന്നതിന് അജ്മലിന്റെ മറുപടി…പെട്ടി കെട്ടാനും മറ്റുമായി ഷൈജലും റഫീഖും മുന്നിലുണ്ടായിരുന്നു..എല്ലാം നോക്കിയും കണ്ടും ഒരന്യനെപോലെ നിശബ്ദം ഷം സു നിന്നു.. റഫീഖിനു മനസ്സിലാവും അവന്റെ വിഷമം പക്ഷേ എന്തു ചെയ്യാനാാ..
നാളെ വരാനിരിക്കുന്ന ആ വേർപാാടിന്റെ നിമിഷങ്ങളിലേക്കണയാൻ നാഴികകൾ മാത്രം ബാക്കി നിൽക്കേ
ഒരു തേങ്ങലിന്റെ ശബ്ദം കേട്ടാണ് സോഫി ഉണർന്നത്..
ആദ്യമൊരു സ്വപ്നം പോലെ തോന്നിയെങ്കിലും മിഴികൾ തുറന്നപ്പോൾ അത് തന്റെ അരികിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവളും ഞെട്ടിയത്..
“ഇക്കാ..ഇങ്ങളുറങ്ങില്ലേ…”
മറുപടിയായി ഒരു ദയനീയമായ നോട്ടമായിരുന്നു..പിന്നീടതൊരു കരച്ചിലിനു വഴിമാറിക്കൊടുത്തു.
തന്നെയും കെട്ടിപ്പിടിച്ച് കരയുന്ന അജ്മലിനെ എങ്ങനെ സ്വാന്തനപ്പെടുത്തണമെന്നറിയാതെ അവൾ അന്ധാളിച്ചു നിന്നു…
“എന്താ ഇക്കാ..എന്തിനാ ഇങ്ങൾ കരയ്ണേ..പറയ്..”
“സോഫീ..ഞാൻ പോണോ…എനിക്കിങ്ങളെയൊന്നും വിട്ട് പോവാൻ തോന്ന്ണില്ലാ..”
“ഇക്കാാ…”
എന്തുത്തരം പറയണമെന്നറിയാതെ അവളും കരഞ്ഞു..ഇതു വരേ വലിയ് വീമ്പിളക്കി എല്ലാറ്റിനും തന്നെ കളിയാക്കിക്കൊണ്ടിരുന്നയാളാ ഇപ്പോ തന്റെ മുന്നിലിരുന്നൊരു കൊച്ചുകുട്ടിയെപ്പോലിരുന്ന് കരയുന്നത്..ശരിക്കും അവൾക്കതിശയമാണ് തോന്നിയത്..
“ഇക്കാ ..കരയല്ലേ..ന്റെ ഇക്ക ഇത്രക്കും പാവായിരുന്നോ..ഇക്കാ കടങ്ങളെല്ലാം… വീട്ടിട്ട്…. വേഗം ഇങ്ങട്ട് പോര്..നമ്മക്ക് പഴയത് പോലെ….. ജീവിതം… തുടങ്ങാലോ..”
അത്രേം അവൾ പറഞ്ഞൊപ്പിച്ചതെങ്ങനാന്ന് നിശ്ചയമില്ലാ..തന്നേക്കാൾ വേദനയുണ്ടായിട്ടുമെല്ലാം കടിച്ചമർത്തുന്ന അജുനെ കണ്ടപ്പോളവൾക്ക് സഹതാപം തോന്നി..
നാളത്തെ അവസ്ഥ ഓർത്തപ്പോൾ മിഴികൾ ഇറുക്കിയടച്ച് അവന്റെ മാറോട് ചേർന്നു…ഇരുവരുമങ്ങനെ നിദ്രയുടെ വരവിനും വേണ്ടി കാത്തിരുന്നു..
മൗനം കൊണ്ടൊരു കഥ രചിച്ച് അവർ ഇരുളിന്റെ ഏതോ അഗാധതയിലേക്ക് കണ്ണും നട്ടിരുന്നു.
എപ്പോഴാ ഉറങ്ങിപ്പോയതെന്നറിയില്ലാ..ഖൈറുത്താന്റെ വിളിയിലാണവർ അന്നത്തെ ദിവസത്തിലേക്ക് കാലെടുത്തുവെച്ചത്..
“മോളേ…എണീക്ക് സമയം ആറു മണിയായിണ് ട്ടോ..അജൂനേം കൂടി വിളിച്ചോ..സുബ് ഹിപ്പോ കലാഹ് ആവും..”
ഉറക്കിൽ നിന്നും ഞെട്ടിയവൾ മൊബൈലെടുത്ത് നോക്കി..ഓർമ്മയിലൊന്നും ഇന്നുവരേ ഇത്രേം വൈകിയെണീറ്റിട്ടില്ലാ..ഓർഫനേജിലെ ചിട്ടയാണ് സുബ് ഹിക്ക് മുന്നേ എഴുന്നേൽക്കാ എന്നുള്ളത്..ജോലിയെല്ലാം തീർത്ത് അജൂനേം വിളിച്ചുണർത്തിയവൾ അടുക്കളയിലോട്ട് ചെന്നു..ഉച്ചയാവുമ്പോഴേക്കും നൂറുകൂട്ടം പണിയുള്ളത്..നാലുമണിയാവുമ്പോഴേക്കും അജുന് ഇറങ്ങാനുള്ളതാ….അജ്മലിന് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഉണ്ടാക്കാൻ അവളു മറന്നില്ലാ..
ഉച്ചഭക്ഷണത്തിന് അയൽ വാസികളും കൂട്ടുകാരുമായി പലരും വന്നെത്തിയിരുന്നു..
ഭക്ഷണമെല്ലാം കഴിഞ്ഞപ്പോഴേക്കും മൂന്നുമണി കഴിഞ്ഞിരുന്നു….ഒരു പ്രവാസിയുടെ കണ്ണീരിന്റെയും നൊമ്പരങ്ങളുടെയും ഭാണ്ഠവും പേറി പോവാനുള്ള ഒരു വാഹനവും അവനെയും കാത്ത് വീട്ടുമുറ്റത്തുണ്ടായിരുന്നു..
എപ്പോഴും ഒട്ടിച്ചേർന്നിരിക്കുന്ന ആ ഇണപ്രാവുകൾ പിരിയുന്നത് കാണാനാവതെ അന്തരീക്ഷം പോലും ഇരുണ്ടു മങ്ങി..മഴമേഘങ്ങൾ അവയുടെ ദുഖം രേഖപ്പെടുത്തികൊണ്ട് മണ്ണിൽ വീണു മരിച്ചു..
“ഖൈറോ..ഓനോടിങ്ങോട്ടിറങ്ങാൻ പറയ്..പുറത്തിറങ്ങാൻ പറ്റാത്ത മഴയാ..കുറച്ചൊന്നടങ്ങിയാ ആ വണ്ടീൽക്ക് കയറെയ്നു..”
“ആയിക്കോട്ടേ ഹമീദ്ക്കാ..”
“അജോ..”
ഖൈറുത്താന്റെ ആ വിളിയിലും ഒരു ഇടർച്ച കാണാമായിരുന്നു.
“ദാ..മ്മാ വര്വാ..”
എന്നും മറുപടി കൊടുത്ത് അജു സോഫിയുടെ അരികിലിരുന്നു..
“സോഫീ…ഇയ്യൊന്നെണീക്ക്..ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ കരയല്ലേന്ന്.ഇറങ്ങ്ണ നേരവും ഇയ്യ് ന്നെ കണ്ണീരോണ്ടാണോ യാത്രാക്ക്ണെ..”
കണ്ണു തുടച്ചുകൊണ്ട് സോഫി എണീറ്റു..
“ന്നാ ഞാനിറങ്ങട്ടെ മോളേ..”
“ഊം..”
കുനിഞ്ഞു നിന്ന തലയാട്ടികൊണ്ടവൾ സമ്മതം മൂളി..ഉരുണ്ടു വീഴുന്ന കണ്ണുനീർതുള്ളികൾ ഇടക്കിടെ കാവിപ്പിടിപ്പിച്ച തറയിൽ വീണു ചിന്നിചിതറുന്നതവനു കാണായിരുന്നു..
“അയ്യേ..ഇങ്ങനെ കരഞ്ഞാൽ ഞാാൻ പോയാലിനി കരയാൻ കണ്ണീരു ബാക്കിയിണ്ടാവോ മോളേ..”
കുനിഞ്ഞു നിന്ന മുഖം പിടിച്ചുയർത്തി നെറ്റിയിലൊരു മുത്തവും നൽകി നിറഞ്ഞു വന്ന മിഴികളിലേക്ക് തന്നെ ഉറ്റു നോക്കി..
“ഞാൻ പോയി വരട്ടേ ..”
അരുതെന്ന് പറഞ്ഞാൽ നിൽക്കൂലാ..ആയിക്കോട്ടേ എന്നുപറയാൻ മനസ്സും സമ്മ്തിക്ക്ണില്ലാ..ഏതോ നിർവികാരതയോട് കൂട്ടുപിടിച്ചവൾ നിശ്ചലതയിൽ ലയിച്ചു നിന്നു..
സലാം പറഞ്ഞിറങ്ങുന്നയവന്റെ നിറമിഴികൾ സോഫി കാണാതിരിക്കാൻ കൺചിമ്മികൊണ്ടവയെ യാത്രയാക്കി …കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് കമിഴ്ന്നു വീഴുന്ന സോഫിടെ തേങ്ങലുകൾ അവന്റെ മനസ്സിൽ വേദനയുടെ ഒരു ഗർത്തം തന്നെ സൃഷ്ടിച്ചു..
പുറത്തിറങ്ങിയപ്പോൾ ഒരു മൂലയിൽ വിതുമ്പിക്കൊണ്ടവിടെ ഖൈറുത്താ ഉണ്ടായിരുന്നു..
ഉമ്മാ…
എന്നു വിളിച്ചതും പൊട്ടിച്ചിതറാൻ വെമ്പി നിന്നിരുന്ന കണ്ണുനീരവിടെ അണപൊട്ടിയൊഴുകി..മുത്തങ്ങൾ വാരിവിതറുന്ന ഒരു ഉമ്മയുടെ വാത്സല്യം അവിടെ പരന്നൊഴുകി…
എല്ലാവരോടുമൊരു നോട്ടം കൊണ്ട് യാത്രപറഞ്ഞുകൊണ്ടിരിക്കുന്നയവന്റെ കണ്ണുകൾ ഒരു മുഖത്തെ മാത്രം വീണ്ടും വീണ്ടും തിരഞ്ഞുകൊണ്ടേയിരുന്നു..
യാത്രയയപ്പിനായെത്തിയവരെ കൂട്ടത്തിലുള്ളവരെയെല്ലാം അവൻ വീണ്ടും വീണ്ടും നോക്കി..
നിറകണ്ണുകളായി ഉമ്മ, ഷമീല , ഹമീദ്ക്ക, ആയിശുത്താ,സുബൈർക്കാ..ഷൈജൽ,റപ്പി മാമൻ..ജനലഴിയും പിടിച്ച് തന്നെ നോക്കി വിതുമ്പുന്ന സോഫി എല്ലാാവരും ഉണ്ട് ..ഒരാളൊഴികെ ഷംസു…
ഖൽബിൽ നിന്നടർത്തിമാറ്റാനാവാത്ത തന്റെ ഉറ്റ ചങ്ങാതി ഷംസു..
അവനെവിടെ..??അതുവരേ പിടിച്ചു നിന്നിരുന്ന കണ്ണീർകണങ്ങൾ ഷംസു എന്ന ആ നാമത്തിനു വേണ്ടിയവിടെ യുദ്ധം ചെയ്തു…
ഒരായിരം ചോദ്യങ്ങൾ മനസ്സിൽ മൊട്ടിട്ടു..
അല്ലെങ്കിൽ ഞാനെന്തിനവനെ തിരയണം.. പോയി തൊലയട്ടെ എവിടാച്ചാൽ
ചതിച്ചതല്ലേ ന്നെയവൻ..ന്റെ പെങ്ങളെ അവനു ഇഷ്ടാച്ചാൽ നൂറുവട്ടം ഈ അജ്മൽ സമ്മതിക്കൂലെയ്നോ..ന്നിട്ട് നന്മക്ക് നെരക്കാത്ത തെണ്ടിത്തരം ചെയ്തിരിക്ക്ണ്..
അപ്പോഴേക്കും ഷൈജലിന്റെ കാറിൽ നിന്നുള്ള് ഹോണടി ശബ്ദം മുഴങ്ങി..
“വാ..അജോ ഇറങ്ങാം ഇനിം വൈകണ്ട..”
അതും പറഞ്ഞ് റഫീഖ് വണ്ടിക്കരികിലേക്ക് നടന്നു..
ഏവരോടും സലാം പറഞ്ഞിറങ്ങിയ അവൻ പിന്നെ പുറകോട്ടൊന്ന് നോക്കിയില്ലാ..
ചുമരിനെ മറയാക്കികൊണ്ട് അപ്പോഴും ഒരു മനസ്സ് അവിടെ നിന്നു തേങ്ങുന്നുണ്ടായിരുന്നു..
തന്റെ സാമീപ്യം കൂട്ടുകാരനിൽ ഈർഷ്യമുളവാക്കുമെന്ന് കരുതി സുഹൃത്തിന്റെ യാത്രപറച്ചിൽ ഒളിഞ്ഞു നിന്നും കാണുന്ന ഒരു കാഴ്ചക്കാരനായി…..ഷംസു...
അജ്മൽ നിറഞ്ഞ കണ്ണുകൾ കൊണ്ട് തിരഞ്ഞത് ഷംസു എന്ന സുഹൃത്തിനെയാണെന്നും ഷംസു കണ്ണു തുടച്ചത് അജ്മലിനു വേണ്ടിയാണെന്നും അറിയാവുന്ന ഒരേയൊരാൾ…സോഫി..അവളിതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
“സോഫീ..ഇറങ്ങ് സ്ഥലമെത്തി..”
അനസ് തട്ടി വിളിച്ചപ്പോയായിരുന്നു അലഞ്ഞു നടന്നിരുന്ന മനസ്സ് തിരികെയെത്തിയത്..
“ന്താാ സോഫീ..ഇയാൾ സ്വപ്നം കാാണുവായിരുന്നോ..എന്തൊക്കെയോ പിച്ചും പേഴും ഒക്കെ പറയ്ണ കേട്ടല്ലോ..ആരാ നിന്നെ ആക്രമിക്കാൻ വന്നേ…”
“അത്..” ഒന്നു ഞെട്ടിയ അവൾ എന്തുപറയണമെന്നറിയാതെ വിക്കി..
പടച്ചോനേ ഞാൻ എന്തൊക്കെയാാ പറഞ്ഞത്…അനസ്ക്കാ എല്ലാം കേട്ടോ..അരമണിക്കൂർ പോയതെന്തേ താനറിയാഞ്ഞത്..
ഡോറും തുറന്ന് കാത്തിരിക്കായിരുന്ന അനസിന്റെ മുഖത്തേക്കൊരു ശങ്കയോടെ നോക്കികൊണ്ടായിരുന്നവൾ ഇറങ്ങിയത്..
കാറിൽ നിന്നുമിറങ്ങിയ അവൾ ചുറ്റിലുമൊന്നു കണ്ണോടിച്ചു…ആഡംബരം വിളിച്ചോതുന്ന ഇരുനില വീട് പ്രൗഢിയോടെ അവൾക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നുണ്ട്..ഇന്റർലോക്കിട്ട മുറ്റത്തെ ഭംഗി കൂട്ടാനെന്നോണം മതിലുകൾ പടുത്തുയർത്തിരിക്കുന്നു..
..
സംശയ ഭാവത്തോടെയവൾ അനസിനെയൊന്നു നോക്കി..
”സോഫീ..ഇന്നു മുതൽ നിനക്കീവീട്ടിലാണ് ജോലി..ഹോം നേഴ്സായിട്ട്..ഇവടത്തെ കുഞ്ഞിനെ നോക്കുന്നതാണ് കാര്യമായുള്ള പണി…”
എന്തു ജോലിയും സ്വീകരിക്കാനെന്നോണം പാകപ്പെടുത്തിയ മനസ്സുമായിട്ടായിരുന്നു സോഫി ഇറങ്ങിത്തിരിച്ചതും അത്കൊണ്ടു തന്നെ അതത്ര വലിയ അദ്ഭുതമായിട്ടവൾക്ക് തോന്നിയില്ലാ..
അങ്കണവും കടന്ന് അവർ സിറ്റൗട്ടിലേക്ക് കാലെടുത്തു വച്ചതും
ഒരു കുട്ടി ഓടി വന്ന് അവന്റെ ഷർട്ടിൽ പിടിച്ചു തൂങ്ങി..
“പ്പച്ചീ…”
പിന്നാലെ ഓടിക്കിതച്ചു കൊണ്ടൊരു സ്ത്രീയും…
സോഫി ആശ്ചര്യത്തോടെ അനസിനെ നോക്കി..
അപ്പോ ഇത് അനസിക്കാന്റെ വീടായിരുന്നോ..ഇതാണോ ആതിര പറഞ്ഞ ആ ഉമ്മയില്ലാത്ത കുട്ടി…
പിങ്ക് കളറിലുള്ള ഒരു ഫ്രോക്കണിഞ്ഞ് മുടി ഇരു വശത്തേക്കും പിന്നിയിട്ടിട്ടുള്ള ഒരു കൊച്ചു സുന്ദരി..മൂന്നു വയസ്സാാവുന്നേയുള്ളു..സഹതാപത്തോടെയുള്ള മനവുമായി ആ കുഞ്ഞിന്റെ കൊഞ്ചലും ആസ്വദിച്ചു കൊണ്ടവൾ നിന്നു..
“ന്റെ മോനേ..രാവിലെ മുതൽ പായുന്നുണ്ട് ഞാനീന്റെ പിനാലെ..ന്നാലെന്തേലും ഇത്തിരി വെള്ളം വയറ്റിന്റാത്തെത്തീണങ്കിലല്ലേ..”
ഉമ്മാന്റെ പരിഭവത്തിനു മറുപടി പറയാതെ തന്നെയവൻ സോഫിയെ പരിചയപ്പെടുത്തി..
“ഉമ്മാ..ഇത്.. ഇതാണ് ..സോഫി…”
അപ്പോഴായിരുന്നവർ സോഫിയെ ശ്രദ്ധിച്ചത്..
സോഫിമോൾ.!!!
“മോളേ..”
എന്നും വിളിച്ചവർ സോഫിയുടെ അടുത്തേക്കോടി ചെന്നു..
വാരിപ്പുണർന്നവർ നെറ്റിയിൽ ഒരു മുത്തം കൊടുത്തു..അപ്പോഴേക്കും അനസിന്റെ തോളിൽ ആ കൊച്ചു സുന്ദരി സ്ഥാനം പിടിച്ചിരുന്നു..
സൈനബത്താന്റെ പ്രവൃത്തി കണ്ടിട്ട് അദ്ഭുതത്തോടെ കണ്ണും മിഴിച്ചിരിക്കായിരുന്നു സോഫി..
ഈ ഉമ്മാക്കിതെന്താ.
ആരാാന്ന് പോലും അറിയാത്ത എന്നെ യിങ്ങനെ കെട്ടിപ്പിടിക്ക്ണതൊക്കെ..അല്ലേൽ ഇവരിങ്ങനെ തന്നാണോ..
അപ്പോഴാണ് അനസ് പിന്നിൽ നിന്നുമ്മാനെ കണ്ണിട്ട് കാണിച്ചത്..
സോഫിയുടെ സംശയാതീതമായ കണ്ണുകളെ മറികടക്കാനെന്നോണം അവരു പെട്ടെന്ന് മറ്റൊരു വിഷയമവിടെ എടുത്തിടുകയും ചെയ്തു..
“മോളായിരുന്നല്ലേ ഒരിക്കലെന്റെ മോനേ രക്ഷിച്ചത് ..ഇവൻ പറഞ്ഞ് കുറേ കേട്ടിട്ടുണ്ട്..”
ഒരു പുഞ്ചിരി കൊണ്ട് മറുപടി നൽകി സോഫി കുഞ്ഞിനു വേണ്ടി അനസിനു നേരെ കൈ നീട്ടി..
വല്യുമ്മയും ഉപ്പച്ചിയും മാത്രമുള്ള ആ ലോകത്തേക്ക് മറ്റൊരു അതിഥിയുടെ കടന്നു വരവ് കൗതുകത്തോടെയാണ് ആ കുഞ്ഞു മനസ്സ് വരവേറ്റത്..അല്പനേരമൊന്നു മടിച്ചെങ്കിലും പിന്നീട് സോഫിയുടെ അടുത്തേക്കവൾ ചാടി..
“ന്താ മോള്ടെ പേര്.. ”
“ഇചാ തച്ലീ…കൊച്ചുത്തീന്നാ പ്പച്ചി വിളിച്ചാട്ടോ..”
“ഏഹ്..എന്ത്..”
“ഇഷാ തസ്ലിൻ.. ..നാവു വഴങ്ങി വര്ണേള്ളു..”
അനസായിരുന്നു മറുപടി പറഞ്ഞത്..
“ങ്ങലാണോ ന്റെ മ്മച്ചി..”
അപ്രതീക്ഷിതമായ
ആ ചോദ്യം സോഫിയിൽ ഒരു നൊമ്പരമുണ്ടാക്കി..അവൾ കൊച്ചുട്ടിയെ മുത്തങ്ങൾ കൊണ്ട് മൂടി..
ഇവളെപ്പോലെ തന്നെ കുട്ടിക്കാലത്ത് ഉമ്മ നഷ്ടപ്പെട്ടതോണ്ട് തനിക്കും ആ വേദന മനസ്സിലാവും..എന്നാ നിക്കെന്റെ ഉമ്മാനെ ആറു വയസ്സു വരേയെങ്കിലും കിട്ടി..എന്നാലിവൾക്കോ..പാവം..
അവരു തമ്മിലുള്ള സംഭാഷണം അങ്ങനെ നീണ്ടുപോയി.. അതും നോക്കി കൊണ്ട് നിറഞ്ഞ മനസ്സാലെ അനസും സൈനുത്തായും…
“മോളിരിക്ക് ഞാൻ വല്ലതും കുടിക്കാനെടുക്കട്ടേ..”
അതും പറഞ്ഞ് അടുക്കളയിലോട്ട് പോയ ഉമ്മാന്റെ പിന്നാലെ അനസും..
“ഉമ്മാ..ഇങ്ങളൊതെന്തു പണിയാ ചെയ്തേ.. ഇങ്ങളോടിന്നലെ ഞാൻ പറഞ്ഞ് തന്നതൊക്കെ മറന്നോയോ..”
ഒരു കൊച്ചു പരിഭവത്തോടെയാണവനത് പറഞ്ഞത്..
“അത് പിന്നെ ന്റെ ചോരന്നല്ലേ കുഞ്ഞോ ഓളും..എത്രകാലം കൂടിട്ട് കാണ് ണതാ..അത് പറഞ്ഞാ അനക്ക് മനസ്സിലാവൂല..”
“അതൊക്കെ ഇനിക്ക് അറിയാം ഉമ്മാ..അറിയാഞ്ഞിട്ടല്ല..പക്ഷേ. ഇങ്ങളിപ്പോ ഓളെ അമ്മായി ആണെന്നും ഞാനോളെ കുഞ്ഞിക്കാ ആണെന്നൊക്കെ പറഞ്ഞാല് ഓക്ക് തിരിച്ചൊരു ചോദ്യണ്ടാവും ..ഇത്രേം കാലം ഇങ്ങളൊക്കെ ഏടെയ്നിന്ന്..അതിനെന്തുത്തരാ ഉമ്മ കൊടുക്കാ..”
സൈനുത്താ നിരാശയോടെ തലയും കുനിച്ചിരുന്നു..
“അതാ മ്മാ പറഞ്ഞേ.എല്ലാം നമ്മക്ക് സാവധാനം പറയാ..ഇപ്പോ എല്ലാം പറഞ്ഞാൽ ഓള് പിന്നെ ഇവടെ നിക്കാൻ കൂട്ടാക്കൂല…”
“ഉം..ആയിക്കോട്ടേ കുഞ്ഞോ..ഇയ്യ് പറയാാണ്ടെ ഞാനായിട്ടൊന്നും ഈ ഉമ്മ പറയ്ണില്ല .
പോരേ അനക്ക്..”
അപ്പോഴേക്കും സോഫിയും ഇഷമോളും അടുക്കളയിലോട്ട് വന്നു..
“അല്ലാ…ന്താപ്പോ ഇത്..അപ്പോയേക്കും ഇയ്യ് താത്താനെ കയ്യിലെടുത്തോ കൊച്ചുട്ടിയ്യ്യേ…”
“ഉമ്മാമാ..റ്റാറ്റാ അല്ലാ ..ചോപ്പിമ്മാ..”
നിരയൊത്ത കുഞ്ഞുപല്ലുകൾ കാട്ടിയവൾ കുലുങ്ങിചിരിച്ചപ്പോൾ ആ വീടു പോലും ആ സന്തോഷത്തിൽ പങ്ക് ചേരുന്നതുപോലെ അനസിനു തോന്നി..
അങ്ങനെ സോഫിയുടെ കൊച്ചുട്ടിയും കൊച്ചുട്ടിയുടെ ചോപ്പിമ്മയുമായവർ മാറി.. അങ്ങനെ സോഫിയിലൂടെ പുതിയൊരു മാറ്റത്തിനവിടെ തുടക്കമിട്ടു..നൊമ്പരങ്ങൾക്കു മാത്രം സാക്ഷിയായ ആ വീട്ടിൽ സന്തോഷം തിരതല്ലാൻ തുടങ്ങിയിരുന്നു..
———————————–
ഖൽബിൽ എരിഞ്ഞ് കത്തുന്ന മുറിപ്പാടുകളോടെന്തോ പക വീട്ടാനെന്ന പോലെയായിരുന്നു അജ്മൽ ഓരോ സിഗരറ്റും വലിച്ചു തീർക്കുന്നത്..
സംസാരമില്ലാ..ഭക്ഷണമോ വെള്ളമോ വേണമെന്നില്ലാ..തൊട്ടതിനും പിടിച്ചതിനുമെല്ലാം അവൻ ഖൈറുത്താനോട് തട്ടിക്കയറി..ഇടക്ക് മൂടി പുതച്ച് കിടക്കും..ഉറക്കത്തിലെന്തൊക്കെയോ പിച്ചും പേയും പറയും..
പല രാത്രികളിലും ഉമ്മാ അവന്റെ അരികിൽ പോയിരിക്കും..ചുട്ടുപൊള്ളുന്ന പനി അവന്റ്റെ ശരീരത്തെയാകെ തളർത്തിയിരുന്നു..
ഖൈറുത്താ എന്തൊക്കെ പറഞ്ഞിട്ടും അവന്റെ പുകവലിക്കൊരു മാറ്റവും ഉണ്ടായില്ലാ..
ചൂലും കയ്യിൽ പിടിച്ച് കൊണ്ടാ ഉമ്മ മകന്റെ അവസ്ഥ കണ്ടൊന്ന് നെടുവീർപ്പിട്ടു..
“അജോ..ആരെ തോൽപ്പിക്കാനാ ഇയ്യീ വലിച്ച് കൂട്ട്ണേ..ഗൾഫിൽ പോയി ണ്ടാക്കിയ സമ്പാദ്യം ന്റെ മോനിങ്ങനെ പുകച്ച് വിട്ടോ..എത്ര പറഞ്ഞാലും മനസ്സിലാവാത്തൊരു സാധനം…”
“ഉമ്മാ ..ഇങ്ങളൊന്നു മിണ്ടാണ്ടിരിക്ക്ണ്ടോ..ഞാൻ വലിക്ക്ണത് ന്റെ സൗകര്യത്തിനാ അല്ലാതെ ആരേം തൊള്ളേല് ഉള്ളത് കേൾക്കാൻ വേണ്ടീട്ടല്ലാ..അതാരും നോക്കേം വേണ്ടാ..”
“ആ വേണ്ടാ ടാാ വേണ്ടാാ..ഞാൻ നോക്കാൻ വര്ണും ല്ലാ..ഇങ്ങനെ പൊകച്ച് പൊകച്ച് ഇല്ലാണ്ടാവാനായിരിക്കും ന്റെ മോന്റെ വിധി..”
ഉമ്മാന്റെ പരിഭവങ്ങളും ശാസനകളും കേട്ട് ഭ്രാന്ത് കയറിയ അവനപ്പോഴേക്കും കണ്ണിൽ കണ്ടതിനോടെല്ലാം ദേഷ്യം തീർക്കാൻ തുടങ്ങിയിരുന്നു.. …ഫർണിച്ചറുകളും വസ്ത്രങ്ങളും തുടങ്ങി പലതും അവന്റെ ദേഷ്യത്തിനിരയായി..അതിനിടയിൽ പെട്ട് ഞെരിഞ്ഞമർന്ന ആ പളുങ്കു കൊണ്ട് നിർമ്മിതമായിരുന്ന ആ ഗിഫ്റ്റ് പെട്ടെന്നാണവന്റെ കണ്ണിൽ പെട്ടെത്..അതവന്റെ ദേഷ്യത്തേ ഒന്നും കൂടെ ആളിക്കത്തിക്കുന്ന തരത്തിലാക്കിയിരുന്നു..അവളുടെ ഓർമ്മകളവശേഷിക്കുന്ന എല്ലാം അവിടെ നിന്നും അരിച്ചുപെറുക്കിയവൻ പുറത്തേക്കോടി..
ഒരു കയ്യിൽ മണ്ണെണ്ണ കുപ്പിയും മറുകയ്യിലൊരു ചാക്കുമായോടുന്ന അജ്മലിന്റെ പിന്നാലെ ഖൈറുത്തായും ഓടി..
“അജോ..നിക്ക് മോനേ..ഇയ്യെന്താ കാാട്ട്ണേ ..ഉമ്മൊന്ന് പറയട്ടേ..”
ആ ഓട്ടം അവസാനിച്ചത് പിന്നാമ്പുറത്തെ മുറ്റത്തെ ഒരു മൂലയിലാായിരുന്ന്..
മതിലിനോട് ചേർന്നു കിടക്കുന്ന മണ്ണിലവൻ ചാക്കിലുണ്ടായിരുന്ന സാധങ്ങളെല്ലാം ചെരിഞ്ഞു ..മണ്ണെണ്ണ പാത്രം അപ്പാടെ കമിഴ്ത്തി…എല്ലാം സോഫിയുടേത് മാത്രമായിരുന്നു…
തടയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഖൈറുത്താനെ തള്ളി മാറ്റിയവൻ സോഫിയുടെ ഓർമ്മകളെ അഗ്നിക്കിരയാക്കാനൊരുങ്ങവേ പെട്ടെന്നായിരുന്നു ഉമ്മറത്ത് നിന്നും പരിഭ്രാന്തിയോടൊരു വിളി കേട്ടത്..
“അജ്മൽക്കാാാാ…
ഇവിടാരുല്ലേ..അജ്മൽക്കാാ..ഇവിടൊന്ന് വേഗം വരിൻ..ഒരർജന്റ് കാര്യം പറയാൻണ്ട്…”
സിറ്റൗട്ടിൽ നിന്നും ആരുടേയോ പരിഭ്രാന്തിയോടെയുള്ള വിളികേട്ട ഉടനെ രണ്ടുപേരും അങ്ങോട്ടോടി..പരന്നൊഴുകിയ മണ്ണെണ്ണയുടെ ഗന്ധം അപ്പോഴുമവിടെ തളം കെട്ടി നിന്നിരുന്നു..
പന്തലുപണിക്കാരൻ ഫായിസ്..പണ്ട് തന്റെ കല്യാണത്തിന് പന്തലിടാൻ വന്നപ്പോ കണ്ടതാ..ഇപ്പോ മൂന്നു വർഷായില്ലേ..ഇവനിപ്പോ ന്താ ഇവിടെ..!!
“ന്താ ഫായിസേ..ന്തിനാ ഇയ്യ് വിളിച്ചേ..” നെറ്റി ചുളിച്ചു കൊണ്ട് അജ്മൽ ചോദിച്ചു..
“അജ്മൽക്കാ .ഞാൻ കണ്ട്.. ആ ഷൈജലിനെ…അജ്മൽക്കാന്റെ ജീവിതം തകർത്ത് മൂന്നുമാസായി ഒളിവിൽ കഴിയ്ണ ആ ഷൈജലിനെ.. കവലയിൽ ണ്ട്..ഇപ്പോ പോയാ പിടിക്ക്യാ…”
നിറഞ്ഞ ആവേശത്തോടെയാണവനത് പറഞ്ഞ് തീർത്തത്..
അതു കേട്ടപ്പോ പക്ഷേ ഖൈറുത്താന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു..
ഇനി സംഭവിക്കാൻ പോകുന്ന ദുരന്തത്തിനാായവർ കാതോർത്തു…പക്ഷേ അജ്മലിന്റെ കണ്ണുകളിൽ പ്രതികാരം ആളിക്കത്തി.. പല്ലുകൾ ഞെരിച്ച് കൈപ്പത്തികൾ ചുരുട്ടി ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ അങ്ങനെ നിന്നു..പീന്നീടവൻ അകത്തേക്കോടി..
“ഫായിസേ..ഇയ്യ് ന്റെ കുട്ടിനെ കൊലക്ക കൊടുക്കാനായിട്ടെറങ്ങ്യാണോ…മോനേ അജോ… നിക്ക്…”
അതും പറഞ്ഞ് ആ ഉമ്മ അകത്തോട്ട് നോക്കി ആർത്തു വിളിച്ചു…കാരണം ആ പോക്കെന്തിനാന്ന് ഖൈറുത്താക്ക് നല്ലപോലെ അറിയായിരുന്നു..ദിവസങ്ങളായി അണച്ചു കൂട്ടിവെച്ച ആ കത്തി ഷൈജൽ എന്ന വ്യക്തിയേയും കാത്ത് അവിടെ കട്ടിലിന്നടിയിൽ കിടപ്പുണ്ടായിരുന്നു..ആദ്യം ഷൈജൽ പിന്നേ സോഫി..അതായിരുന്നവന്റെ മനസ്സിലെ കണക്കുകൂട്ടൽ
“ഖൈറുത്താ..ഷൈജലിനെ പോലെ ഒരു തെമ്മാടിനെ ഒതുക്കാൻ അജ്മലിക്കാനെ പോലുള്ളവർക്കേ കഴിയൂ..മൂന്നു വർഷം മുമ്പ് ന്റെ പെങ്ങളോട് ഓൻ ചതികാട്ടിയതിന് ഓനെ കൊല്ലാൻ കഴിയാത്ത സങ്കടമേ നിക്ക് ഇന്നും ഉള്ളൂ..”
“അതുമിതും പറയാണ്ടെ പൊയ്ക്കോ ഫായിസേ ന്റെ പെരേന്ന്…നിക്ക് ആണായിട്ടോനൊരുത്തനേയുള്ളു..ഇത്രീം പോറ്റി വലുതാക്കി കണ്ടോരോട് അടി കൂടാനല്ല..മരിക്കുമ്പോ ഇത്തിരി വെള്ളം കിട്ടോല്ലോന്ന് കരുതീട്ടാാ..”
ഫായിസിനെ ആട്ടിപ്പായിച്ച് ഖൈറുത്താ അജ്മലിന്റരികിലേക്കോടി..അണച്ചു മൂർച്ചം കൂട്ടി മിനുക്കിയ കത്തി തന്റെ ഇരയെ തേടിയവന്റെ അരയിൽ ഭദ്രമായി കിടന്നു..പോവാനൊരുങ്ങി ഷർട്ടിന്റെ ബട്ടൻസ് ഇടുമ്പോയേക്കും ഖൈറുത്താ അവനെ തടഞ്ഞു.
“അജോ.. പറയ്…ഇയ്യിത് എന്തിനുള്ള പുറപ്പാാടാ…”
“കൊല്ലാൻ..”
ഒട്ടും കൂസലില്ലാതെ
ഒറ്റവാക്കിലൊരുത്തരം കൊടുത്തുകൊണ്ടവൻ പോവാനൊരുങ്ങിയതും വീണ്ടും ഖൈറുത്താ അവന്റെ കയ്യിൽ മുറുകേ പിടിച്ചു..
“ന്നാ കൊല്ല്..ആദ്യം അന്റെ ഉമ്മാനെ തന്നെ ആയ്ക്കോട്ടേ..ഇങ്ങനെ കണ്ണീരു കുടിപ്പിക്ക്ണതിലും ഭേദം അന്റെ കയ്യോണ്ട് തന്നെ മരിക്ക്ണതാ..”
“ഉമ്മാ..ങ്ങള് ന്നെ വിടി…എനിക്ക് പോണം ..പോയേ പറ്റൂ..ന്റെ ജീവിതമില്ലാണ്ടാക്കിട്ട് ഓനങ്ങനെ സുഖിക്കാൻ ഞാൻ വിടൂലാ..സോഫിയനേയും..രണ്ടിനേം കൊല്ലണമെനിക്ക്..”
“അജോ..ഓര് തെറ്റ് ചെയ്തിണേൽ അയിനുള്ള ശിക്ഷ പടച്ചോൻ കൊടുത്തോളും..പടപ്പുകൾക്ക് അതില് കയ്യിടാൻ പറ്റൂലാ..”
ഉമ്മാന്റെ കൈ ബലമായി പിടുവിടിച്ചവൻ വീണ്ടും നടന്നു..വാതിലോളമെത്തിയപ്പോയേക്കും ഉമ്മാ ഓടിയവന്റെ കാലിൽ വീഴുന്നുണ്ടായിരുന്നു..
“പൊന്നുമോനേ..ഞാൻ അന്റെ കാലു പിടിക്കാം മോനേ..വിട്ടേക്ക് ഓരെന്തോ ആയിക്കോട്ടെ..”
“ഇല്ല മ്മാ… ഇങ്ങളെന്ത് പറഞ്ഞിട്ടും കാര്യല്ല..ചോര നീരാാക്കി അന്യനാട്ടിൽ പോയി ഞാനുണ്ടാക്കിയെട്ത്ത സമ്പാാദ്യം മുഴുവൻ സോഫിയക്ക് വേണ്ടി ആയിരുന്നു..ആ സ്നേഹത്തിനു വേണ്ടി..പണം കയ്യില് കുന്നു കൂടിയപ്പോ ഓളെന്നെ മറന്ന് വേറൊരുത്തനെ കൂടെ പൊറുക്കാൻ ധൈര്യം കാട്ടിലേ..എന്റെ ജീവിതവും തൊലച്ച്…ഇല്ലാ ..ഈ ജന്മം രണ്ടാൾക്കും മാാപ്പ് കൊടുക്കാനീ അജ്മലിനു പറ്റൂലാ..”
കാലുകൾ ശക്തമായൊന്നു കുടഞ്ഞവൻ ഉമ്മാന്റെ ആ പിടുത്തത്തിൽ നിന്നും മോചിതനാാായി..തറയിലിരുന്ന് ആ ഉമ്മാ യാാചനയോടെ നിലവിളിച്ചു..
“അജോ..ഉമ്മ പറയ്ണതൊന്ന് കേൾക്ക് മോനേ ..പോവല്ലേ…”
ഉമ്മാന്റെ വാക്കുകളനുസരിക്കാൻ പക നിറഞ്ഞ അവന്റെ മനസ്സനുവദിച്ചില്ലാ..സമ്പാദ്യങ്ങളാാൽ സ്വന്തമാക്കിയ ആ ഷിഫ്റ്റ് കാറും ഓടിച്ചോണ്ടവൻ പോവുന്നത് കണ്ണിൽ നിന്നും മറയുന്നത് വരേയും നോക്കിക്കൊണ്ട് ആ ഉമ്മ കണ്ണീർ വാർത്തു..
പെട്ടെന്ന് എന്തോ ഓർമ്മവന്നപോലെ ചാടി എഴുന്നേറ്റവർ ഫോണിന്റെ അടുത്തേക്കോടി..
ഷമീലയുടെ നമ്പറിലേക്ക് ആ വിളി ഓടിയെത്തി..
ഫോണെടുത്തതും പറയാാനാവാതെ ഒരു പൊട്ടിക്കരച്ചിലാായിരുന്നു..
“ന്താാ മ്മാാ..ന്തിനാ..ന്തിനാ ഇങ്ങള് കരയ്ണേ..”
ഉമ്മാന്റെ ആ കരച്ചില് കേട്ട് ഷമീലാക്ക് ആകെപ്പാാടെ സമാധാനമില്ലാതായി..
“മ്മാ..ഇങ്ങള് ന്നേം കൂടി ബേജാറാാക്കാതെ…ന്താാന്ന് പറയ്..”
ഷമീലയുടെ നിർബന്ധത്തിനൊടുവിൽ എങ്ങനെയൊക്കെയോ തേടിപ്പിടിച്ച വാക്കുകളെ കൂട്ടിച്ചേർത്തവർ പറഞ്ഞൊപ്പിച്ചു..
“മ്മാാ..ഇങ്ങള് വിഷമിക്കല്ലി…ഷംസുക്കാ സാധനമെടുക്കാാനായിട്ട് ടൗണിൽ പോയിരിക്കാാ..ഇപ്പോ വരും…വന്നാാ ഉടനെ ഞങ്ങളങ്ങട് വരാ..ളുഹ്രിനു മുന്നായിട്ട് തന്നെ…”
അതും പറഞ്ഞ് ഫോൺ വെക്കുമ്പോഴും ഖൈറുത്താ ഒരു സമാധനവുമില്ലാാണ്ടങ്ങനെ ഓടി നടക്കായിരുന്നു..കാാരണം ആ മനസ്സിലെ ആധി അജ്മലിനെ കുറിച്ച് മാത്രമായിരുന്നു..
എല്ലാ പെരേലും പെൺകുട്ടികളെയോർത്താാവും വേവലാതി..എന്നാൽ തനിക്കോ ഇവടൊരുത്തനുണ്ട്..എന്തു ചെയ്യാനുമൊരു പേടിയുമില്ലാത്തോൻ..
ഷമീലയുടെ ഭാഗത്തന്നൊരു തെറ്റ് വന്നുപോയീണെങ്കിൽ ഇന്നവളെ പൊന്നു പോലെ നോക്കാനൊരാളും തങ്കം പോലത്തെ ഒരു മോനുമുണ്ട്…മനസ്സുമായെന്തൊക്കെയോ കലപില കൂട്ടിയവർ പൊന്നുമോനു വേണ്ടി വിധിയോട് കേഴുകയായിരുന്നു..
ഷംസുവിന്റെ വാക്കുകൾക്കൊരിക്കലും അജ്മലിന്റെ മനസ്സിൽ സ്ഥാനമുണ്ടാവില്ലാാന്നറിഞ്ഞിട്ടും വരാനിരിക്കുന്ന ദുരന്തത്തെ തനിച്ചു നേരിടാനാവാത്ത ആ മനസ്സ് ഷംസുവിന്റേയും ഷമീലയുടേയും വരവിനു വേണ്ടി ഉത്കണ്ഠയോടെ കാത്തിരുന്നു..
പടച്ചോനേ..ന്റെ കുട്ടിക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന പ്രാർത്ഥനയുമായി…
ഷൈജലിനേയും തിരഞ്ഞു കൊണ്ട് അജ്മലിന്റെ കാർ അതിവേഗം മുന്നോട്ട് കുതിച്ചു..ഫായിസ് പറഞ്ഞ സ്ഥലത്തു നിന്നും മാറി ഒരു പെട്രൂൾ പമ്പിന്റടുത്ത് വെച്ച് ഷൈജലിന്റെ കാർ അവന്റെ ശ്രദ്ധയിൽ പെട്ടു..റോഡിനോരം സൈഡാക്കി നിർത്തി ഷൈജലിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന തിളങ്ങുന്ന ആ ആയുധം കയ്യിലെടുത്തു ക്രൂരമായ ഒരു ചിരിയോടെ അതിൽ ചുംബിച്ചു..
അപ്പോഴേക്കും ഷൈജലിന്റെ വണ്ടി പതുക്കെ റോട്ടിലേക്കിറങ്ങിയിരുന്നു..പിന്നെ താമസിച്ചില്ലാ..അതിനു പിന്നാലെ ഒരു ഭ്രാന്തനെപ്പോലെ അജ്മലും… ജീവിതത്തിലെല്ലാം നഷ്ടപ്പെട്ടെന്നു കരുതുന്ന അവന് മുന്നും പിന്നുമൊന്നും നോക്കാനുണ്ടായിരുന്നില്ലാ..
പെട്ടെന്ന് ശരീരത്തിനെന്തോ വല്ലാാത്ത ക്ഷീണം പോലെ.. പക്ഷേ മനസ്സിൽ കത്തിജ്വലിക്കുന്ന പ്രതികാരാഗ്നി അവന്റെ ലക്ഷ്യത്തെ ഒരണു പോലും പിറകോട്ട് വെക്കാനനുവദിച്ചില്ലാ..കൊല്ലണം..ഒരുപാട് തവണ മുറിവേല്പിച്ച് ഇഞ്ചിഞ്ചായി കൊല്ലണം..തന്നോട് ചെയ്ത ചതിക്ക് അതിനേക്കാൾ നല്ലൊരു ശിക്ഷ വേറെയില്ലാ..ആളൊഴിഞ്ഞൊരു സ്ഥലത്തെത്തുവാനായവൻ കാത്തിരുന്നു..
ഷൈജലു നേരെ പോയത് കാസിംക്കായുടെ ബ്രഡ് കമ്പനിയിലേക്കായിരുന്നു..പുറത്തു വരുന്നത് വരേ കാത്തിരിക്കാമെന്ന് കരുതി കുറച്ച് നേരം നിന്നപ്പോളെന്തോ അവന് അകത്തേക്ക് പോവാനൊരു ഉൾവിളിപോലെ തോന്നി..
ജോലിക്കാരുടെ കണ്ണു വെട്ടിച്ചവൻ മാനേജറുടെ റൂമിന്നടുത്തെത്തിയപ്പോൾ പതിഞ്ഞ സ്വരത്തിലുള്ള സംസാരം കേട്ടത്..സംസാാരം പിന്നീട് വാക്കു തർക്കത്തിലേക്ക് വഴിമാറി..ഷൈജലിന്റെ ശബ്ദത്തിനു ഘനം കൂടിയപ്പോൾ വിഷയത്തിനായവൻ കാതോർത്തു..
“താനെന്ത് തന്തയില്ലായ്മയാണെടോ കാട്ടിക്കൂട്ടിയത്..തന്റെ ഈ നെറികെട്ട കാമപ്രാന്തോണ്ട് നഷ്ടമയാത് ഒന്നും രണ്ടും രൂപയല്ല ലക്ഷങ്ങളാ ലക്ഷങ്ങൾ..”
“അതുപിന്നെ …ഷൈജലേ ഞാനൊപ്പോയത്തൊരാവേശത്തിൽ..”
.കാസിംക്കാ തല ചൊറിഞ്ഞും കൊണ്ട് തുടർന്നു…
“ഓളെ ആ മൊഞ്ച്ണ്ടല്ലോ..ആരേയുമൊന്ന് ഹരം പിടിപ്പിക്ക്ണതാ..”
ഷൈജൽ ആർക്കു വേണ്ടിയാണ് കെണിയൊരുക്കിയതെന്നറിയാനവന്റെ മനസ്സ് വെമ്പി..
“ഇയ്യ് വെഷമിക്കണ്ട ഷൈജലേ.. സോഫിയ ഈ ഭൂമിലോകത്തെവിടെ ഉണ്ടേലും ഈ കാസിംഭായ് കണ്ടെത്തിയിരികും..ഇയ്യ് ധൈര്യായിട്ട് അന്റ്റെ ബോസിനോട് പറയ്..കൂടാതെ ബോസിനെതിരെ ഓളെ കയ്യിലുള്ള ആ തെളിവുകളും…എന്താ പോരേ അനക്ക്..”
ഒരു ഞെട്ടലോടെയായിരുന്നു അജ്മൽ പിന്നീടുള്ള അവന്റെയോരോ വാക്കുകളും ശ്രവിച്ചത്…
“ആ..അതുമതി..കാസിംക്കാ..ഓളെ നമ്മളും ഒന്ന് മോഹിച്ചതാ..അതിനു വേണ്ടിയായിരുന്നു ഷംസു എന്ന കൂട്ടുകാരനെ കള്ളക്കഥയുണ്ടാക്കി തമ്മിലകറ്റിയതും ആ മണ്ടൻ അജ്മലിനോടടുത്ത് കൂടിയതും..പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി….എന്നാലെന്താ ഇപ്പോഴും ആ വിഡ്ഡിത്തത്തിന്റെ മാറാപ്പും ചുമന്ന് അജ്മൽ എന്ന ആ തെണ്ടി ഒഴന്ന് നടക്കുമ്പോൾ കാര്യങ്ങൾ നമുക്ക് കുറച്ചൂടെ അനുകൂലമായി വന്നിരിക്ക്വാാ..എപ്പോ പെണ്ണിനെ കുടുക്കാൻ ശ്രമിച്ചാലും ഓളെ പിന്നാലെ രക്ഷകനായാരേലും ഉണ്ടാവും..ഇനി പ്രശ്നല്ല്യാ….ഇപ്പോ സോഫിയക്കെന്ത് സംഭവിച്ചാലും ചോദിക്കാനൊരു പുല്ലും വരൂലാ…”
എല്ലാം കേട്ട അജ്മലിന് നിക്കപൊറുതിയില്ലാതെയായി ..വാതിൽ തള്ളി തുറന്നവൻ തിളങ്ങുന്ന ആ ആയുധവുമേന്തി ഷൈജലിനെ ലക്ഷ്യം വെച്ച് പാഞ്ഞടുത്ത്…
“ടാാാാ…”
അപ്രതീക്ഷിതമായ ആ ആക്രമണം ഷൈജലിൽ ഒരു ഞെട്ടലുണ്ടാക്കി..എന്തു ചെയ്യണമെന്നറിയാതെ നിന്നയവൻ പെട്ടെന്ന് പിന്നോട്ട് മറിഞ്ഞു..
പക്ഷേ പെട്ടെന്നായിരുന്നത് സംഭവിച്ചത്..
അജ്മലിന്റെ കണ്ണിലെന്തോ ഇരുട്ട് കയറുന്നപോലെ..കാഴ്ച മങ്ങി…അവ്യക്തമായ കണ്ണുകളിലൂടെയവൻ ഓരോരുത്തരേയും മാറി മാറി നോക്കി..കയ്യിലുണ്ടായിരുന്ന ആയുധം അവന്റെ പിടിയിൽ നിന്നും മോചിതനായി താഴേക്കൂർന്ന് വീണു…കൂടെ തളർന്നവശനായി അജ്മലും..
ശത്രുവിന്റെ പതനം ഉറപ്പായതോടെ ഷൈജലിൽ നിന്നും നഷ്ടപ്പെട്ട ധൈര്യം തിരികെയെത്തി..
ഒരു ദയാദാക്ഷിണ്യവും നൽകാതെ അവൻ കിടന്നലറി..
“തല്ലിക്കൊന്ന് പുറം തള്ളെടാ.ഈ തെണ്ടിയെ..”
നിര നിരയായി നിന്നിരുന്ന കാസിംഭായിടെ കാവൽ ഭടന്മാർ ഇത് കേട്ടതും അജ്മലിന്റെ മേൽ ചാടി വീണു..തളർന്നുകിടക്കുന്നയവനെ അവനെ തലങ്ങും വിലങ്ങും ആക്രമിച്ചവർ യജമാനനോട് കൂറു കാട്ടി..കൂട്ടത്തിലൊരുവൻ പറഞ്ഞു..
“ഇവൻ മരിച്ചെന്നാ തോന്നുന്നേ..”
അജ്മലിന്റെ രക്തം വാർന്ന മുഖം കണ്ട് സഹതാപം തോന്നിയൊരുത്തനത് തിരുത്തി..
“മതിയെടാ വിട്ടേക്ക്..ശരീരത്തിലൊരല്പം ശ്വാസം ബാക്കിയുണ്ടേലിവൻ പോയി രക്ഷപ്പെട്ടോട്ടേ..ഇനി ഇടിച്ചു ചതക്കാനേതായാാലും ഇവന്റെ ദേഹത്തൊന്നുല്ലാ…നെഞ്ചിൻ കൂട് വരേ ഇടിച്ചു കലക്കീണ്..”
മരണത്തോട് മല്ലടിച്ച് ആ തറയിൽ കിടന്നവൻ ഞെരങ്ങുമ്പോഴും രണ്ടേ രണ്ടു വാക്കുകളവന്റെ ചുണ്ടുകളേറ്റു പറയുന്നുണ്ടായിരുന്നു…
“സോഫീ….വെ….വെള്ളം ….വെ…..ള്ളം..”
പതിയെ ആ ശബ്ദം നേർത്ത് നേർത്തില്ലാതായി..
————————————-
അനസിന്റെ വീട്ടിലെ ജീവിതവും കൊച്ചുട്ടിയുടെ സാമീപ്യവും ഒരു പരിധിവരേ സോഫിക്ക്
സങ്കടങ്ങളിൽ നിന്നുമൊരു മോചനം നകിയിരുന്നു..എങ്കിലും ഒരിക്കലുമോർക്കാൻ ഇഷ്ടപ്പെടാത്ത….ഹൃദയത്തിലേറ്റ ആ മുറിപ്പാടിലേക്കാരോ വീണ്ടും കല്ലെറിയുന്നപോലെ..വേദനയായവ വീണ്ടും വീണ്ടും പച്ച പിടിക്കുന്ന പോലെ..
ഉച്ചഭക്ഷണം കഴിക്കാനായി സോഫിയെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറേ നേരായി സൈനുത്താ..
ഈ പെണ്ണ് നിസ്ക്കരിക്കാൻ പോയിട്ട് കുറേ നേരായല്ലോ..ഇവളിതെവിടെപ്പോയി..
“സോഫീ..മോളേ. സോഫീ..”
മറുപടിയൊന്നും കേൾക്കുന്നില്ലാ..എഴുന്നേറ്റവർ അവളെത്തേടി റൂമിലെത്തിയപ്പോൾ
നിസ്ക്കാരപ്പായയിലിരുന്നു വിതുമ്പുന്ന കാഴ്ചയായിരുന്നു കണ്ടത്..
“മോളേ…”
സോഫി തലതിരിച്ചൊന്നു നോക്കി..
കരഞ്ഞു കലങ്ങിയ കണ്ണുകൾ ചുവന്ന് കൺതടങ്ങളിൽ തുടിപ്പ് വന്നിരുന്നു..അതുകണ്ടപ്പോ സൈനുത്താന്റെ മനസ്സും നൊന്തു..
“ന്റെ മോളെന്തിനാ ഇങ്ങനെ കരയ്ണേ..”
ആ ചോദ്യംകൂടി കേട്ടതോടെ കെട്ടിക്കിടക്കുന്ന നൊമ്പരങ്ങൾ വീണ്ടും ബന്ധനത്തിൽ നിന്നും മോചനം നേടിയവിടെ കുതിച്ചു ചാടി..ഒരു പൊട്ടിക്കരച്ചിലിന്റെയകമ്പടിയോടെയവൾ സൈനുത്താന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
സോഫിയുടെ ആ കരച്ചിൽ നിസ്ക്കാരറൂമിന്റെ വാതില് കടന്നു ഭക്ഷണം കഴിഞ്ഞ് കൊച്ചുട്ടിയേയും മടിയിലിരുത്തി കളിപ്പിച്ചുകൊണ്ടിരിക്കയായിരുന്ന അനസിന്റെ കാതുകളിലേക്കൊഴുകിയെത്തി..
അവനു സഹിക്കാവുന്നതിലപ്പുറമായിരുന്നത്..മോളെ ഒരു കസേരയിലിരുത്തി
കരച്ചിലിന്റെ കാരണമന്വേഷിക്കാൻ ചെന്നപ്പോൾ കണ്ടത് ഉമ്മാനെ കെട്ടിപ്പിടിച്ച് കരയുന്ന സോഫിയെ ആയിരുന്നു..
“മോളേ..പറയ്..ന്താ കാര്യംച്ചാൽ ഈ ഉമ്മാനോട് പറയ്..”
തലയുയർത്തിയവൾ സൈനുത്തായെ നോക്കി..
“മോളേ..രണ്ടുമാസം കൂടെ നിന്നിട്ടും ഇനിയും അനക്ക് ഞങ്ങളന്യരാണോ..”
“അല്ല ഉമ്മാ..അല്ലാ..ഇങ്ങളങ്ങനെ പറയല്ലേ..ഒരു ജോലിക്കാരിയായിട്ടും എന്നെ സ്വന്തം മോളെ പോലെ കണ്ടവരാ നിങ്ങൾ..എനിക്ക് പറയാനാവും എല്ലാാം ഇങ്ങളോട്…അല്ലാ.ഇങ്ങളോട് മാത്രേ പറയാൻ കഴിയൂ…അല്ലാതെയീലോകത്ത് എന്നെ സ്നേഹിക്കാൻ മറ്റാരാ ഉള്ളേ..”
അപ്പോഴുമവളുടെ കണ്ണുകളിൽ നിന്നും കണ്ണീർകണങ്ങൾ മത്സരിച്ചൊഴുകുന്നുണ്ടായിരുന്നു..ആ രംഗം കാണാനാവതില്ലാത്ത അനസ് അല്പം മറഞ്ഞു നിന്നു..അവൾക്ക് പറയാനുള്ളതെന്തെന്ന് കാതോർത്തുകൊണ്ട്..
“ഇങ്ങനെ കരയാണ്ടിരിക്കെന്റെ കുട്ട്യേ..ഞങ്ങളൊക്കെയില്ലേ അനക്ക്..ഞങ്ങളെ അന്റെ സ്വന്തക്കാരായിട്ട് തന്നെ കൂട്ടിക്കോ..”
ഒരു നിമിഷം അടർന്നു വീണുകൊണ്ടിരിക്കുന്ന കണ്ണുനീർത്തുള്ളികളെ കൈകൊണ്ടൊപ്പിയെടുത്തവൾ തുടർന്നു…
“ഉം..ഞാൻ പറയാം ഉമ്മാാ..ആ രാത്രിയെ ക്കുറിച്ച്…എന്റെയെല്ലാ സ്വപ്നങ്ങളേയും തകർത്തെറിഞ്ഞ ആ സംഭവത്തെ ക്കുറിച്ച്..”
കുട്ടിക്കാലത്തേ ഓർമ്മകളിലെ സോപി എന്ന തന്റെ കളിക്കൂട്ടുകാരിക്ക് പറയാനുള്ള നോവിന്റെ കഥ കേൾക്കാൻ തൊല്ലൊരാകാംക്ഷയോടെ ഒരു വാതിലിനെ മറയാക്കിയവൻ നിന്നു..
അപ്പോയവളുടെ കണ്ണുകളിൽ തിളങ്ങിയത് എരിഞ്ഞടങ്ങിയ കിനാവിന്റെ നൊമ്പരമാണോ നഷ്ട സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളക്കുമെന്ന പ്രതീക്ഷയാാണോ എന്ന് തിരിച്ചറിയാനവനും കഴിഞ്ഞില്ലാ..വിതുമ്പലോടെയവൾ പറഞ്ഞുതുടങ്ങി…
” ചെറുപ്പം മുതലേ കണ്ണുനീരായിരുന്നെന്റെ കൂട്ട്..ഉമ്മ പോവുന്ന വരേ സന്തോഷത്താൽ ആറാടിയ ആ ജീവിതം ഉമ്മ മരിച്ചതോടെ എന്നേയും വിട്ട് അകന്നുപോയിരുന്നു..
ഇളയമ്മയുടെ തലയണമന്ത്രത്തിലൂടെ മനസ്സുമാറിയ ഉപ്പ എന്നോടൊരു ദയവുകാട്ടി..കൊന്നില്ലാ…ഓർഫനേജിന്റെ പടികളിൽ ദിനങ്ങളെണ്ണി കഴിയുമ്പോഴും ന്റെ ഉപ്പ എനിക്ക് എല്ലാമായിരുന്നു..എന്നെക്കൊണ്ടോവാൻ ഉപ്പ തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാതാകും വരേ…
സാമ്പത്തികമായി നഷ്ടത്തിലായിരുന്ന ആ ഓർഫനേജിൽ ആരെങ്കിലും തന്ന് സഹാായിക്കുന്ന ഭക്ഷണങ്ങളും വസ്ത്രങ്ങളും മാത്രമായിരുന്നു ഞങ്ങൾക്കാശ്രയം..
കുറച്ച് കാലങ്ങൾക്ക് ശേഷം അത് മറ്റൊരാളുടെ അധീനതയിലാായി..അങ്ങനെ ഞങ്ങളെ ഓരോരുത്തരേയും ഓരോ സമ്പന്ന കുടുംബക്കാരുടെ വീടുകളിലേക്ക് ദത്തെടുത്തു..ഞങ്ങൾ ഇരുപത് പേരായിരുന്നു..ഓരോരുത്തരും ഓരോ വീടുകളിലേക്കായി പറഞ്ഞയക്കപ്പെട്ടു..”
“അവിടേയും കഷ്ടകാലം എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു..അവിടത്തെ ഗൃഹനാഥൻ.., ഉസ്താദിന്റെ നിർബന്ധപ്രകാരം എന്നെ അവിടെ പാർപ്പിച്ചിരിക്കുകയായിരുന്നു..എന്നെ അവിടെ നിർത്തുന്നതിലൊരിക്കലും അവിടത്തെ ഉമ്മാക്ക് യോജിപ്പുണ്ടായിരുന്നില്ലാ..അവരുടെ അസംതൃപ്തി അവർ പല വിധത്തിലും എന്നോട് കാണിച്ചു തുടങ്ങി….എനിക്കുവേണ്ടിയവർ ഒരു ചൂരൽ തന്നെ കരുതിയിരുന്നു..ജോലികളിലുള്ള പിഴവുകൾക്കനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടിക്കൂടി വന്നു..
എല്ലാ മാസവും ഞങ്ങളെ സന്ദർശിക്കാനായിട്ട് എല്ലാവീടുകളിലും കയറിയിറങ്ങാറുണ്ടായിരുന്നു ഉസ്താദ്..എന്റെ അരികിൽ വരുമ്പോ ഇവരെക്കുറിച്ച് പറയാൻ വേണ്ടി പലവട്ടം ഞാൻ തുനിഞ്ഞതാ അപ്പോഴൊക്കെ ആ സ്ത്രീ പിറകിൽ നിന്നെന്തൊക്കെയോ ആഗ്യഭാഷയിലെന്നെ ഭീഷണിപ്പെടുത്തുമ്പോ പിന്മാറും..അതിനേക്കാാൾ വലിയ ശിക്ഷയെ പേടിച്ച്…
പിന്നീട് എനിക്ക് മനസ്സിലായി അവിടെത്തെ ഉപ്പാക്ക് ഗൃഹനാഥനെന്ന പേരു മാത്രമേ ഉള്ളുവെന്ന്..ആ സ്ത്രീ കാണാതെ പലപ്പോഴും എന്നെ സ്നേഹിച്ചിരുന്ന ആ പാവം ഉപ്പായേയും എന്നേയും ചേർത്തവർ എന്തൊക്കെയോ പറഞ്ഞുണ്ടാക്കി.ഒരു എട്ടു വയസ്സുകാരിക്ക് അതിന്റെ അർത്ഥമെന്താന്ന് പോലും തിരിയാത്തൊരു കാലമായിരുന്നത്….
ഒരിക്കൽ അവരുടെ ഈ പ്രവൃത്തികൾ കണ്ടോണ്ട് കയറിവന്ന ഉസ്താദ് അവരോട് കയർത്തു സംസാരിച്ചെങ്കിലും
എന്നെക്കുറിച്ചെന്തൊക്കെയോ ഇല്ലാ വചനങ്ങൾ അവരും നിരത്തി..അന്ന് ആദ്യമായി ചെയ്യാത്ത കുറ്റത്തിനു മുന്നിൽ ഞാൻ തെറ്റുകാരിയായി..
സ്നേഹമെന്തന്നറിയാത്ത ,മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ സ്ത്രീയോടൊപ്പം
ഒരു വർഷത്തോളംകഴിച്ചുകൂട്ടിയ എന്നെ
അപ്പോ തന്നെ ഉസ്താദ് കൂട്ടികൊണ്ടുപോയി…
പിന്നീട് കുറച്ചുകാലം ഉസ്താദിനോടും കുടുംബത്തോടുമൊപ്പം .പട്ടിണിയായിരുന്നെങ്കിലും എന്നെ അദ്ദേഹം പഠിപ്പിച്ചു..ഏതെങ്കിലും കാലം സ്വന്തംകാലിൽ നിൽക്കാനുള്ള പ്രാപ്തി നേടാൻ വേണ്ടിയായിരുന്നത്..പിന്നെ കുറച്ചുനാളുകൾക്കകം ഉസ്താാദിന്റെ പരിചയത്തിലുള്ള മറ്റൊരു ഓർഫനേജിൽ…
അപ്പോഴും അനസ് ഓർത്തിരുന്നത് കുഞ്ഞുകാലത്ത് സോഫിക്ക് വേണ്ടി തേടി നടന്നിരുന്ന ആ നാളുകളെയായിരുന്നു..അന്ന് ഞങ്ങൾക്കരികിലെത്തീനേൽ ന്റെ സോഫി…പാവം…
ഒരു നെടിവീർപ്പിനെ പുറന്തള്ളിയ ശേഷം അവൾ വീണ്ടും തുടർന്നു..അവരുടെ കാരുണ്യമായിരുന്നെന്നെ ഹോസ്പിറ്റലിലെ ജോലിയിൽ വരേ എത്തിച്ചത്..പക്ഷേ അവിടെ വെച്ചാാണ് ഞാൻ ഒരാളെ കണ്ടുമുട്ടുന്നത്..ക്രൂരതയുടെ പര്യായമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരാളെ….അയാൾ…
“ആരാാ..ആരായിരുന്നു സോഫീ ആ. ആൾ..!!”
ചുമരിനപ്പുറം നിന്ന് നിറഞ്ഞ ആകാംക്ഷയാൽ അവനായിരുന്നത് ചോദിച്ചത്..
സോഫി ഒരു നിമിഷം ഒന്നു നിർത്തി സൈനുത്താന്റെ മുഖത്തേക്കൊന്നു നോക്കി..
സൈനുത്താ തലകൊണ്ടവളോട് ആഗ്യം കാണിച്ച് ..
“പറഞ്ഞോ മോളെ..ഓനെ അനക്ക് വിശ്വസിക്കാ..”
“എന്നിട്ട്..”അനസിനു ക്ഷമയില്ലായിരുന്നു..
വീർപ്പുമുട്ടുന്ന മനസ്സുമായവൾ തുടർന്നു..
അന്നൊരു ദിവസം..അതേ ..ഞാനോർക്കുന്നു അന്നുമുതലാായിരുന്നു ശരിക്കും പ്രശ്നങ്ങൾക്കു തുടക്കം കുറിക്കുന്നത്…
ആ രാതി അവളുടെ ഓർമ്മയിലൂടൊരു നിമിഷം കടന്നു പോയി..പെട്ടെന്നവൾ കണ്ണുകൾ ഇറുകെയടച്ചു..കൈപ്പത്തികളാൽ മുഖം മറച്ചു ഒന്നു വിതുമ്പി..
“സോഫീ…പറയ്..അന്നുരാത്രി എന്താ..ണ്ടായേ…”
അനസിനു വീണ്ടും വീണ്ടും ചോദിച്ചു..
“സാറേ….ഇവിടാരൂല്ലേ….സാറേ… ”
പെട്ടെന്നായിരുന്നൊരാൾ പുറത്ത് നിന്ന് വിളിച്ചത്..
“ആരാാ വന്നേ നോക്കിയാ കുഞ്ഞോ…”
ഉമ്മാ അങ്ങനെ പറഞ്ഞപ്പോളവൻ..
സിറ്റൗട്ടിലേക്കൊന്നെത്തി നോക്കി..
ഒരു ഭിക്ഷക്കാരൻ..!!
ഇയാൾക്കൊക്കെ വരാാൻ കാണ്ടൊരു നേരം…
എഴുന്നേറ്റു പോയി ഒരു പത്തുരൂപാ നോട്ടയാൾക്ക് നൽകി…. അപ്പോഴായിരുന്നു അനസ് അയാളെ അടിമുടിയൊന്നു വീക്ഷിച്ചത്..
അറുപഴഞ്ചൻ കോലം..മുഖത്തെന്തോ ഒരു കള്ളലക്ഷണം ഒളിഞ്ഞിരിപ്പുണ്ടോ..അനു നിമിഷം തെറ്റിദ്ധാരണയിൽ നിന്നു പിന്തിരിഞ്ഞു..
ഹേയ്..അങ്ങനെ ചിന്തിക്കാനേ പാാടില്ലാ.. അവരും ഞാനുമെല്ലാം പടച്ചോന്റെ പടപ്പുകളാണ് ….അല്ലെങ്കിലെന്തിനാപ്പോ ഞാനതൊക്കെ നോക്ക്ണേ..
അത്തരം ചിന്തളെയവിടെ ഉപേക്ഷിച്ചിട്ട്
ധൃതിയിൽ ബാക്കി കേൾക്കാനായി സോഫിക്കരികിലെത്തി..
“പറ സോഫീ..പിന്നെ ന്താ സംഭവിച്ചേ..”
മനസ്സിനല്പം ശാന്തത വന്ന ശേഷം അവൾ വീണ്ടു തുടർന്നു..
അജ്മൽക്കാന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായ ആ ദിവസം
ഓർഫനേജിലെ ആയമ്മയെ വിളിക്കാനായിരുന്നു അന്നുരാത്രി ഞാൻ ആശുപത്രി വരാന്തയിലൂടെ നടന്നത്..രാത്രി ഏകദേശം പന്ത്രണ്ട് മണിയൊക്കെ ആയിണ്ടാവും..റേഞ്ച് തേടി ഞാനെത്തിയത് ഒഴിഞ്ഞൊരു ഡോക്ടേർസ് റൂമിന്റെ അടുത്തായിരുന്നു..
വിളിക്കാനായി നമ്പർ ഡയൽ ചെയ്തോണ്ടിരിക്കുമ്പോ പെട്ടെന്ന് ഒരു മുറിയിൽ നിന്നൊരു പതിഞ്ഞ സംസാരവും ഒരു ചെറുപ്പക്കാരന്റെ നിലവിളിയും കേട്ടു..പിന്നെ അത് നേർത്തില്ലാതാവുന്നതും…
ആറൂമിൽ ആ സമയത്ത് സാധാരണയായങ്ങനെയാരും ഉണ്ടാവാറുള്ളതല്ല..വെളിച്ചം അങ്ങനെ പുറത്തേക്ക് കടക്കുന്ന രീതിയിലുള്ളതല്ല..അതിനുള്ളിലാരോ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ചാരിയിട്ട ജനല്പാളികൾ മെല്ലെ തുറന്നു..ആ വിടവിലൂടെ മെല്ലെ ഒന്നെത്തിനോക്കി..അപ്പോഴായിരുന്നു ഞെട്ടിക്കുന്നൊരു കാഴ്ച ഞാൻ കണ്ടത്..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി..ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ശ്വാസം വിടാൻ പോലും മറന്ന് ഞാനങ്ങനെ നിന്നു..
അനസിനേയും ഉമ്മയേയും ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് സോഫി കഥ തുടർന്നു..
“ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതൊന്നു പിടിച്ചുലച്ചു..
സ്വയം മറന്നങ്ങനെ നിന്ന ഞാാൻ പെട്ടെന്നൊരു ബുദ്ധി തോന്നി അതെന്റെ ഫോണിൽ ഷൂട്ട് ചെയ്യാൻ തുടങ്ങി..”
“സോഫീ..മോളേ..ഇയ്യ് ന്ത് കാഴ്ചയാ അവിടെ കണ്ടേ…”
ഉമ്മ അതു ചോദിച്ചപ്പോളൊരു തരം ഭീതി അവളുടെ കണ്ണുകളിൽ കാണാമായിരുന്നു..
“അത്…ഉമ്മാ…
അത് പറയാൻ മാത്രമുള്ള ശക്തിയൊന്നും എന്റെ നാവിനില്ലാ..ന്നാലും പറയാതിരിക്കാനും വയ്യ..നാളൊരു നാൾ ഈ സോഫിയില്ലാണ്ടായാൽ..ഇതെല്ലാം ആരെങ്കിലുമൊന്നറിഞ്ഞിരിക്കണ്ടേ..”
“അറം പറ്റുന്ന വാക്കൊന്നും പറയല്ലേ മോളേ..അങ്ങനൊന്നും സംഭവിക്കൂലാ..”
ഒരു നേർത്ത പുഞ്ചിരിയാ ചുണ്ടുകളിൽ വിരിയ്ച്ചവൾ വീണ്ടും തുടർന്നു..
“അതെന്താാന്നു വെച്ചാൽ…
ആക്സിഡന്റെ പേരിൽ അന്നു വൈകുന്നേരം അവിടെ അഡ്മിറ്റു ചെയ്ത ഒരു യുവാവിനെ….രണ്ട്മൂന്നുപേർ കൊല്ലാൻ ശ്രമിക്കുന്നത്..”
“കൊല്ലാനോ എന്തിനു…!!?”
“അതേ..കൊല്ലാൻ… ആ ക്രൂരതക്ക് ചുക്കാൻ പിടിച്ചത്..അയാളായിരുന്നു..ഡോ.അനിൽ”
ആ പേരു കേട്ടപ്പോ തന്നെ അനസിന് ആളെ മനസ്സിലായി..ഒരിക്കൽ താൻ അയാൾക്കു മുന്നിൽ ജീവനുവേണ്ടി കേണത്..
” നിസ്സാരമായ ആക്സിഡന്റുകേസുകളേ..അതും നാഥനില്ലാത്തതാണേൽ അയാളത് പെരുപ്പിച്ചവർക്ക് മരണമെന്നൊരു വിധിയെഴുതും.. അവിടെ അയാളുടെ ജീവനെ ഇല്ലാതാക്കി ആ ജീവൻ മറ്റൊരാൾക്ക് പകുത്തു നൽകുന്ന ബിസിനസ്സിൽ കോടികൾ സമ്പാദിച്ച ക്രൂരനായ മനുഷ്യനായിരുന്നയാൾ..എന്നിട്ട് ആ ശരീരത്തിൽ നിന്നെന്തെല്ലാം അടർത്തി മാറ്റാനാവുമോ അതെല്ലാം അയാൾ…
അതിനൊത്താശ ചെയ്യാനായിട്ട് കുറേ പേരും..മരിച്ചെന്നു കരുതിയ ആ യുവാവിനെ കീറിമുറിക്കാനൊരുങ്ങുമ്പോ ബോധം തെളിഞ്ഞ അയാളെ ചുറ്റിക കൊണ്ടടിച്ചു കൊല്ലുന്ന ഭയാനകമായ ഒരു കാഴ്ചക്കായിരുന്നു ഞാൻ ദൃക്സാക്ഷിയായത്..”
പറഞ്ഞു നിർത്തി സോഫി നിന്ന് കിതച്ചു..തരിച്ചു നിന്നുകൊണ്ട് അനസും പിന്നെ സൈനുത്തായും ആ രംഗംമുന്നിൽ കാാണുകയായിരുന്നു..സോഫിയുടെ ചുണ്ടുകൾ തുടർന്നു പറയുന്നതും ശ്രവിച്ചുകൊണ്ട്..
“പെട്ടെന്നായിരുന്നു എന്റെ ഫോൺ റിംഗ് ചെയ്തത്..അതോടെ ഞാനവിടെ നിന്നും ഓടി ..എന്റെ പിന്നാാലെയായവരും..അങ്ങനെ പലതവണ അവരെന്നെ ആക്രമിക്കാനായി ശ്രമിച്ചു..ആരുടേയോ പ്രാർഥനകൊണ്ടാവാം ഇന്നും ഞാൻ ജീവനോടെ…ഇങ്ങനെ ഒരു തെളിവ് എന്റെ കയ്യിലുണ്ടോ എന്നവർക്ക് സംശയം മാത്രമേ ഉള്ളൂൂ..പക്ഷേ അതേതു സമയം വേണമെങ്കിലും അവർക്ക് മനസ്സിലാായേക്കാം..മാത്രവുമല്ല ഞാനിവടെയാണെന്നറിഞ്ഞാൽ നിങ്ങളുടെ ജീവനും അപകടത്തിലായേക്കാം..”
“സോഫീ..എന്നിട്ടെവിടെയത്..??ഇപ്പോഴും നിന്റെ കയ്യിൽ….?”
“ഇല്ലാാ..അതിപ്പോഴും അജ്മൽക്കാന്റെ വീട്ടിൽ ഭദ്രമായിരിപ്പുണ്ടെന്നാണെന്റെ വിശ്വാസം..”
“എന്നിട്ട് നിങ്ങൾക്കിടയിലിങ്ങനൊരു പ്രശ്നണ്ടായത് എങ്ങനെയാ മോളേ..”
ആകാംക്ഷയോടെയായിരുന്നു ഉമ്മയുടെ ആ ചോദ്യം..
“എന്റെ ജീവന്റെ സുരക്ഷക്ക് അജ്മലിനെപ്പോലെത്തെ ഒരാൾ തന്നെ വേണമെന്ന ആതിരയുടെ നിർബന്ധപ്രകാരമാണ് ഞാൻ ആ ഇഷ്ടത്തെ സ്വീകരിച്ചതും അത് വിവാഹത്തിലെത്തിച്ചേർന്നതും…
അവിടുന്നും പല അനുഭവങ്ങളും നേരിടേണ്ടി വന്നെങ്കിലും ഒന്നും അജ്മലിക്കാനെ അറീച്ചില്ല..ആ മനുഷ്യനേക്കൂടി ഇതിലേക്ക് വലിച്ചിഴക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ലാ എന്നതാവും ശരി..
ഈ തെളിവ് കിട്ടാതെ എന്നെ അങ്ങനെയങ്ങു കൊല്ലുകേല എന്നെനിക്കറിയായിരുന്നു..
ഏറെ പ്രതീക്ഷകളോടെയായിരുന്നു അജ്മൽക്കാ അന്ന് മണലാാരണ്യത്തിലെ നിധി തേടി യാത്രയായത്..പക്ഷേ അജ്മൽക്കാ പോയതു മുതൽ ഈ സോഫി ഒറ്റപ്പെട്ടുപോയതുപോലെ..നിദ്രാദേവി പലപ്പോഴും പിണങ്ങിക്കൊണ്ടെന്റെരികിൽ നിന്നും മാറി നിന്നു..
കണ്ണടക്കുമ്പോഴോടിയെത്തുന്ന നിഴൽ രൂപങ്ങൾ യാതൊരു ദയയും കാണിക്കാതെയെന്റരികിൽ ഒരു സത്വമായി..രാക്ഷസരൂപം പ്രാപിച്ച് അവയെന്നോട് പ്രതികാരം തീർത്തുകൊണ്ടേയിരുന്നു..ഓരോ ദിവസവും ഞാൻ അജ്മൽക്കാനെ വിളിച്ച് നിലവിളിച്ചു..കാരണം ഇക്കാ കൂടെയുണ്ടാവുമ്പോ കിട്ടിയ ആ സുരക്ഷിതത്വം തന്നെയായിരുന്നു..
അജ്മൽക്കാ പോയതിനു ശേഷം വീടിനൊരു കാവലായി റഫീഖ് മാമ ഉണ്ടായിരുന്നു.അതുകൊണ്ടാണോ അറീല ഇത്രേം കാലം അവർക്കെതിരെ ഞാനൊന്നും പ്രതികരിക്കാത്തതുകൊണ്ടാണോന്നും അറീല തൽക്കാലത്തേക്ക് എല്ലാം കെട്ടടങ്ങി.
എന്റെ പേടിയും സങ്കടവും കണ്ടിട്ട് അവിടെത്തെ ഉമ്മാ അജ്മലിക്കാനെയെപ്പോഴും പോരാൻ നിർബന്ധിക്കുമായിരുന്നു..പക്ഷേ കടങ്ങൾ വീട്ടി പോരാനായിരുന്നു അജ്മലിക്കാന്റെ തീരുമാനം..ഒടുവിൽ ഉമ്മാന്റെ നിർബന്ധപ്രകാരം എന്നേ ഇക്കയുടെ അടുത്തേക്ക് കൊണ്ടോവാൻ തീരുമാനിച്ചത്..അതിനായി ഉടൻ നാട്ടില് വരുന്നെന്നും പറഞ്ഞു..പക്ഷേ
വരാമെന്ന് പറഞ്ഞ തലേന്നാാൾ…..”
ഓർക്കാനിഷ്ടപ്പെടാത്ത ആ രാത്രിയവളുടെ മുന്നിലൂടെ ഒരിക്കൽക്കൂടി കടന്നുപോയി.. ഇന്നലെ കഴിഞ്ഞപോലെ..
അന്ന് ഞങ്ങളുടെ അയൽ വാാസിയായ മൈമൂനത്താന്റെ വീട്ടിലൊരു മംഗളകർമം നടക്കുന്ന ദിവസം..അതേ …അവരുടെ മകൾ സാബിറയുടെ വിവാഹം..
“സോഫി മോളേ..ഞാൻ കല്യാണവീട് വരേയൊന്നു പോയി വരാട്ടോ..”
ഖൈറുത്താ ധൃതിയിൽ ഡ്രെസ്സ് മാറുന്നതിനിടയിൽസോഫിയോട് പറഞ്ഞു.
“എവ്ടാ മ്മാ കല്യാണം..”
“ആഹാ.
നല്ലയാള് കെട്ടിയോനെ ഓർത്തോർത്ത് അയൽ വാസികളേം ബാക്കിള്ളോരേം ഒക്കെ മറന്നോ ഇയ്യ്..”
“അതുമ്മാ. ഞാൻ..”
നാണംകൊണ്ടവൾ തല കുനിച്ച് നിന്നു..
“ഉമ്മ പോയി വാ .
ഞാനില്ലാ,..”
“ഉം..അല്ല മോളേ ഓനിന്ന് രാത്രി ഇങ്ങെത്തോ അല്ലെങ്കിൽ നാളെ രാവിലെയോ..”
“ഒന്നും ഉറപ്പായിട്ടില്ല മ്മാ…”
“ആ..ഏതായാലും ഞാൻ വേഗം പോയിട്ട് വരാ..ആരെങ്കിലും പോവാഞ്ഞാ മോശാ..പിന്നേയ്..റപ്പിമാമനും വര്ണ്ട്..ഇയ്യ് വാതിലൊക്കെ നല്ല പോലെ കുറ്റിയിട്ട് കിടന്നാ മതി ട്ടോ..”
ഒന്നു തലയാട്ടികൊണ്ട് സമ്മതം കൊടുത്തവൾ
കിനാവുകൾ നിറം പിടിപ്പിച്ച് മണിയറ അലങ്കരിച്ചു കൊണ്ടിരിക്കവയേയാണ് പുറത്ത് നിന്നൊരു കോളിംഗ്ബെൽ..
സംശയത്തിനൊരു നിമിഷം പോലും കൊടുക്കാതെയവൾ ഉമ്മറത്തേക്കോടി ..
മനസ്സ് നിറയെ അജ്മലിന്റെ വരവെന്ന പ്രതീക്ഷയായതോണ്ടാവണം രണ്ടാമതൊന്നാലോചിക്കാനവൾ അവസരം നൽകാതിരുന്നതും..
പക്ഷേ നിരാശയായിരുന്നു ഫലം..ഒരുപക്ഷേ അജ്മൽക്കാ ഇനി എവിടേലും ഒളിഞ്ഞിരിപ്പുണ്ടേലോ..സർപ്രൈസ് തരാനാവും..സമയം പോലും തെളിയ്ച്ച പറഞ്ഞിട്ടില്ലാലോ..
തൂണിലും തുരുമ്പിലെന്ന പോലെ എല്ലാായിടത്തും പരതിയിട്ടും ആരേയും കണ്ടെത്താനായില്ലാ..
കതകു കുറ്റിയിട്ട് വീണ്ടും അകത്തു വന്ന് വരാനിരിക്കുന്ന സുന്ദരമുഹൂർത്തങ്ങളെ താലോലിച്ചിരിക്കവേ പെടുന്നനേയാണവൾക്ക് മുന്നിലേക്ക് ഷൈജലെന്ന തെമ്മാടി ചാടി വീണത്..കുറച്ചു നിമിഷങ്ങളങ്ങനെ ചലനമില്ലാതെ നിന്ന സോഫി യാഥാർത്യങ്ങളെ വീണ്ടെടുത്ത് ഓടാാനൊരുങ്ങവേ..പെട്ടെന്നയാളവളെ ശക്തിയായി പിടിച്ചുവലിച്ചു നിലത്തിട്ടു..
“സോഫീ..നീ ഞാൻ പറയുന്നതൊന്നനുസരിക്കണം..പ്ലീസ്..ഒരുപാട് കാലമായുള്ള എന്റൊരാഗ്രഹമാണ്..നിന്നോടൊത്ത് ഒരു രാത്രി പങ്കിടുക എന്നുള്ളത്..”
“ഛെ..!നാണം കെട്ടവനെ..വിടെന്നെ..നിന്റെ യാഗ്രഹമൊരിക്കലും നടക്കാൻ പോണില്ലാ..ന്റെ അജ്മൽക്കാനെ ചതിക്കായിരുന്നില്ലേ നീ.. നീയെന്തുകരുതിയെന്നെപറ്റി..നിന്നെപോലെയുള്ള ചെറ്റകൾക്ക്…”
“നിർത്ത് ..നിർത്ത്..പറയട്ടേ സോഫീ..ഞാൻ പറഞ്ഞത് എന്റൊരാഗ്രഹം മാത്രമാ..ഇയാളെ ദേഹത്തൊരു പോറൽ പോൽക്കുമേൽക്കതെ ഞാൻ വിട്ടേക്കാം പക്ഷേ നീയെനിക്കൊരുപകാരം ചെയ്യണം..”
എന്ത് എന്ന ഭാവത്തിൽ നെറ്റിയും ചുളിച്ച് നോക്കിയ സോഫിയെ നോക്കി അയാൾ ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു..മൂന്നു വർഷങ്ങൾക്ക് മുന്നെ സോഫിയുടെ ഫോണിൽ പകർത്തിയെടുത്ത ആ ദൃശ്യങ്ങൾ..
“ഇല്ലാ..എന്റേൽ ഇല്ലാാ അങ്ങനെയൊന്നും..ഉണ്ടെങ്കിലും തരാനും പോണില്ലാ…”
ഷൈജലിന്റെ കൈകൾ സോഫിയുടെ ദേഹത്ത് മുറുകിയപ്പോൾ സർവ്വ ശക്തിയുമെടുത്ത് അവന്റെ മുഖത്തേക്കവളുടെ കൈകൾ ആഞ്ഞുവീശി..
സോഫിയുടെ കൈകൾ ആ മുഖത്ത് പതിഞ്ഞതും പുറത്ത് നിന്നും ആരുടെയൊക്കെയോ കൈകൾ കോളിംഗ്ബെല്ലിലമർന്നു..
ഒരു ഞെട്ടലോടെയവൾ ഒരടി പുറകോട്ടു വെച്ചുപോയി..ഷൈജലിന്റെ മുഖത്തപ്പോൾ ക്രൂരമായൊരാനന്ദം അവൾ തെളിഞ്ഞു കണ്ടു..അടിയുടെ പാടിൽ കൈകളമർത്തിയവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി..ചിരിയല്ലാ ഒരു ചെകുത്താന്റെ അട്ടഹാസമാണതെന്നവൾക്കു തോന്നി..
“തൊറക്കെടീ..തൊറക്ക്..എല്ലാരും കാണട്ടെ നിന്റെ പവിത്രത..”
എന്തുചെയ്യണമിനിയെന്നറിയാതെ അവളങ്ങനെ തരിച്ചു നിൽക്കുമ്പോഴായിരുന്നു പുറത്ത് നിന്നുംആരുടേയൊക്കെയോ അലർച്ച ഉയർന്നു വന്നത്..
“തൊറക്കെടീ വാതില്..അല്ലേൽ ഞങ്ങളിനി ചവിട്ടിപ്പൊളിക്കണോ….”
“ചോരനീരാക്കിയൊരുത്തനങ്ങ് മരുഭൂമില് ണ്ടല്ലോ..ഞങ്ങളൊന്നു കാണട്ടെ പതിവ്രത ചമയ്ണ ഭാര്യയുടെ കാമലീലകൾ..”
പല തരത്തിലുള്ള കമന്റുകൾ നേരിട്ട് അവളുടെ കാതുകളിലേക്കൊഴുകിയെത്തിയപ്പോൾ സ്വയം ഉരുകിയില്ലാതാവുന്ന പോലെയവൾക്ക് തോന്നി..താൻ കുടുങ്ങിയിരിക്കുന്നു..ഷൈജൽ എന്ന ഈ ചെകുത്താൻ തന്നെ കുടുക്കിയിരിക്കുന്നു..
ഇല വന്ന് മുള്ളില് വീണാലും മുള്ളു വന്ന് ഇലയിൽ വീണാാലും മോശമാവുന്നത് ഇല തന്നെ..ഇവിടെ എല്ലാ കേടും ഇലയായ തന്റെ തലയിലേക്ക് മാത്രമായിരിക്കും.
ഗത്യന്തരമില്ലാതെ വേഗത കൂടിയ നെഞ്ചിടിപ്പോടെയും വിറക്കുന്ന കാലടികളോടെയും അവൾ വാതിലിന്നടുത്തേക്ക് നീങ്ങി..
വാതിൽ തുറന്നതും മിന്നലടിക്കുന്ന മൊബൈൽ ഫ്ലാഷിന്നിടയിലെവിടെയോ സത്യമങ്ങനെ കുടുങ്ങിക്കിടന്നു..
ഒരുപാട് മുഖങ്ങളവൾക്കു നേരെയപ്പോഴും പരിഹാസത്തിന്റെ പൂച്ചെണ്ടുകളർപ്പിക്കുണ്ടായിരുന്നു..
ഞാനൊരു തെറ്റും ചെയ്തിട്ടില്ലായെന്നുറക്കെ പറഞ്ഞവൾ കരയുന്നുണ്ടെങ്കിലും ചെവികൊള്ളാനാരും തയ്യാറല്ലായിരുന്നു..കാരണം അതിനേക്കാൾ ശക്തമായിരുന്നവിടെയുള്ള തെളിവുകൾ..
അപ്പോഴേക്കും അവർക്കു മുന്നിൽ നിരത്തിയ ഷൈജലിന്റെ കുമ്പസാരം ഏവരും സ്വീകരിച്ച് കഴിഞ്ഞിരുന്നു..
“ഞാൻ…ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ..എല്ലാം ഈ സോഫീ കാരണാ..ഇവൾ വിളിച്ച് കേറ്റീതാ എന്നെ..”
തല്ലാനോങ്ങിയ നാട്ടുകാർക്ക് മുന്നിൽ അവൻ നൽകിയ മറുപടി കേട്ട്
കണ്ണും മിഴിച്ചു ഒരു ഞെട്ടലോടെയവനെ നോക്കിക്കൊണ്ടിരിക്കേ പെട്ടെന്നായിരുന്നൊരു കാറ് ഹോർണടിച്ചാ വീടിന്റെ പടിക്കലേക്ക് എത്തിച്ചേർന്നത്..
അജ്മൽ!!!
മൂന്നു വർഷങ്ങൾക്കു ശേഷം അരികിലെത്തിയ പ്രിയതമനെ കണ്ടപ്പോഴവളുടെ കണ്ണുകൾ വിടർന്നു..ആ നെഞ്ചിലമർന്ന് സത്യം ഉറക്കെ വിളിച്ച് പറഞ്ഞ് കരയാനവളുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു..പക്ഷേ
വീടിന്റെ മുന്നിലൊരാൾക്കൂട്ടം കണ്ടവനും പകച്ചു….പതിയെ യാഥാർത്യം മനസ്സിലാക്കിയപ്പോൾ പിന്നീടവടെ നടന്നതെല്ലാം വർണ്ണനകൾക്കപ്പുറമായിരുന്നു..
അജ്മലിന്റെ നിഴൽ കണ്ട ഷൈജലപ്പോഴേക്കും അരങ്ങിൽ നിന്നും മെല്ലെ അപ്രത്യക്ഷമായിരുന്നു..ചെയ്തു തീർക്കാനുള്ളതെന്തോ ചെയ്തെന്ന സതൃപ്തിയിൽ…
ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെ മനോനില തെറ്റിയ ഭ്രാന്തനെപ്പോലെ അജ്മൽ വാവിട്ടു കരഞ്ഞു..അത് കണ്ടു നിക്കാനാവാതെ സോഫിയാാ കാാൽക്കൽ വീണു കരയുന്നുണ്ടായിരുന്നു
“ഇക്കാ..ഇവരൊന്നും പറയ്ണത് വിശ്വസിക്കല്ലേ ..ഞാനൊരു തെറ്റും..”
പറഞ്ഞി തീരും മുമ്പേ കാലുകൊണ്ടൊരു തൊഴിയായിരുന്നവൾക്ക് സമ്മാനം..
തലയടിച്ച് അവൾ ചുമരിലേക്ക് മറിഞ്ഞു വീണു…അപ്പോഴേക്കും ഖൈറുത്താ അവർക്കരികിലേക്കോടിയെത്തി…
“മോനേ..അജോ..ഇയ്യ് എന്തത്താ പറയ്ണേ..ഓളങ്ങനെ ചെയ്യൂല അജോ..”
“ഓ..ചെയ്യൂലേ..പറയിപ്പിക്കണ്ട ന്നെക്കൊണ്ട് .. പിന്നെ ന്തെത്താ ഞാനീ കണ്ടൊക്കെ..ഇനി ഇങ്ങളും കൂടി ഒത്താശ ചെയ്തു കൊടുത്താണോ മരുമോളിങ്ങനെ പെഴച്ചു പോയത്..”
“അജ്മലേ നിർത്ത്…നിർത്ത്..” കേൾക്കാനാവതില്ലാതെ ആ ഉമ്മ രണ്ടു ചെവിയും പൊത്തിക്കരയുന്നുണ്ടായിരുന്നു.പിന്നീടവൻ നാട്ടുകാരുടെ നേർക്ക് പാഞ്ഞടുത്തു..
“എന്തുകാഴ്ച കാണാൻ നിക്കാ ഇവടെ..പൊയ്ക്കൂടേ എല്ലാർക്കും…ഇവള്
സോഫിയ ..ന്റെ ഭാര്യ…ആയിരുന്നു..പക്ഷേ..ഇപ്പോ ഇവളെന്റെ ഭാര്യ അല്ല..ഒരു തേവിടിശ്ശി..എല്ലാർക്കും മനസ്സിലായല്ലോ..ഇനി പോവാൻ നോക്ക്..ന്റെ വീടിന്റെമുറ്റത്തിന്ന് പോവാൻ..”
അതും പറഞ്ഞവൻ വീടിനുള്ളിലേക്ക് കയറി..
അവനങ്ങനൊക്കെ അലറിയെങ്കിലും ചിലർ അവനെ നോക്കി സഹതപിച്ചും ചിലർ അതാസ്വദിച്ചും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു..
.
വീണ്ടും സോഫി അവന്റെ ദയക്ക് വേണ്ടിയാ കാൽക്കൽ വീണു യാചിച്ചു..താളംതെറ്റിയ മനസ്സുമായവൻ അവൾക്ക് നേരെ ചീറിയടുത്തു..
”ഇറങ്ങിപ്പോടീ ഇവിടുന്നു…വെറുത്തുപോയി നിന്നെ..ഇനി നീ എന്നല്ല നിന്റെ നിഴൽ പോലും എനിക്ക് മുന്നിൽ കാണണ്ടാ..കാണാനെനിക്കിഷ്ടമില്ലാ”
ആ വാക്കുകൾക്കവളെദഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു..മുടിക്കുത്തിനു പിടിച്ചുകൊണ്ടവളെ പുറത്തേക്കിട്ടവൻ വാതിൽ ശക്തിയായി വലിച്ചടച്ചു..
പുറത്താക്കപ്പെട്ട അവൾ എന്തുചെയ്യണമെന്നറിയാതെ ആ ഇരുളിൽ ഒരാശ്രയത്തിനായി കേണൂ..പരിചിത മുഖങ്ങളിലേക്കെല്ലാം നോക്കിയെങ്കിലും എല്ലാാവരും പതിയേ വാതിലടച്ച് അവരവരുടെ വീടുകളിലേക്കുൾവലിഞ്ഞു..
സോഫി എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണീർതുള്ളികൾ വറ്റി വരണ്ടിരുന്നു..പക്ഷേ അപ്പോഴേക്കും നിറഞ്ഞു തൂവിയ നാലു കണ്ണുകൾ അവൾക്കു മുന്നിൽ കണ്ണീരിന്റെയൊരു അരുവി ഒഴുക്കുന്നുണ്ടായിരുന്നു..
പുച്ഛം കലർന്നൊരു ചിരിയോടെയായിരുന്നവൾ മുഴുമിപ്പിച്ചത്..
“സമയം അപ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു..പിന്നീട് ഇരുളിനെ തുണയാക്കി എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ എനിക്ക് പിന്നാലെ നാലഞ്ചുപേർ എന്നെ ലക്ഷ്യം വെച്ചോടി വരുന്നത് ഞാനറിഞ്ഞു..അത് ഡോ.അനിലിന്റെ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിയാനധിക സമയം വേണ്ടി വന്നില്ല..ഒരുപാട് ഓടി ഞാൻ എത്തിപ്പെട്ടത് സുഹ് റയുടെ വീട്ടിലെ ആലയിൽ ആയിരുന്നു..അന്ന് രാത്രി ആ നാൽക്കാലികൾക്കൊപ്പം തൊഴുത്തിൽ കഴിച്ച് കൂട്ടി..”
അത്രേം കേട്ടപ്പോഴേക്കും അനസിനൊന്നു പൊട്ടിക്കരയണമെന്ന് തോന്നി..നിറഞ്ഞ കണ്ണുകളോടെ അവൻ എഴുന്നേറ്റു റൂമിലേക്ക് നടന്നു..പെട്ടെന്നാായിരുന്നവനത് ശ്രദ്ധിച്ചത്..
“കൊച്ചുട്ടി…!!”
കൊച്ചുട്ടിയെവിടെ..അലങ്കോലമായ റൂമിലെവിടെയും കൊച്ചുട്ടിയെ കണ്ടില്ല..
“മോളേ കൊച്ചുട്ടീ…”
ആ വിളി വീടിന്റെ ചുമരുകളിൽ പ്രതിധ്വനികൊണ്ടു.. മുക്കിലും മൂലയിലും തന്റെ ജീവന്റെ ജീവനായ പൊന്നുമോളേയും തിരഞ്ഞവൻ ഓടി..
മോളെയും തിരഞ്ഞുകൊണ്ടവൻ അകത്തളത്തിലൂടെയെല്ലാം നടന്നെങ്കിലുമൊരു നിഴൽ പോലും കണ്ടെത്താനായില്ലാ..ആധി നിറഞ്ഞ മനസ്സുമായവൻ ഉമ്മാന്റെ അടുത്തേക്കോടി..
സൈനുത്തായും സോഫിയും അപ്പോഴും ഇതൊന്നുമറിയാതെ കഥയിൽ മുഴുകിയിരിപ്പായിരുന്നു..
“ന്റെ മോൾ ഒന്നോണ്ടും ഇനി വിഷമിക്കണ്ട..ഞങ്ങൾക്ക് മോളോട് ഒരു പ്രധാനപ്പെട്ട കാര്യം…”
“ഉമ്മാാാാ…”
പറഞ്ഞു തീർക്കും മുന്നേ അനസ് സൈനുത്താന്റെ അരികിലേക്കോടിയെത്തി..
“മ്മാാ..ന്റെ മോള്…ന്റെ കൊച്ചുട്ടി…കാണുന്നില്ലാ..അവിടേടിം കാണുന്നില്ലാ..”
വാക്കുകൾക്ക് വേണ്ടി തപ്പിതടഞ്ഞോണ്ടവൻ നിന്നു വിതുമ്പി..
ഒരു ഞെട്ടലോടെയിരുവരും നിന്നയിരുപ്പിൽ നിന്നറിയാതെ എഴുന്നേറ്റു പോയി..
“ന്തെത്താ കുഞ്ഞോ ഇയ്യ് പറയ്ണേ..ഓളവിടെ എവിടേലും കാണും..”
“ഇല്ല മ്മാ..ഞാാനീ പെരേലിനി നോക്കാനൊരിടവും ബാക്കില്ല..”
അതും പറഞ്ഞുകൊണ്ടവൻ വിതുമ്പി..
ഒരു ഞെട്ടലോടെ അതു കേട്ട ഇരുവരും പൊന്നുമോളുടെ പേരും വിളിച്ചു കൊണ്ട് നാലും പാടും ഓടി..
“മോളേ…ന്റെ കൊച്ചുട്ടീ..മ്മച്ചീടെ പൊന്നെവടെയാ ഒളിച്ചിരിക്ക്ണേ ..ഒന്നിങ്ങോട്ടിറങ്ങിവാ മോളേ..”
വെപ്രാാളത്തോടെയുള്ള ആ വല്യുമ്മാന്റെ വിളി നാലു ചുവരുകൾക്കുള്ളിൽ മറ്റൊലി കൊണ്ടു..
“മോളേ ..കൊച്ചോ..മതി നിന്റെ ഒളിച്ചുകളി..ഇങ്ങ് പൊറത്ത വാ..ചോപ്പിമ്മ തോറ്റ്..”
ഉത്തരമില്ലാത്ത ആ വിളിയും പ്രകൃതിയിൽ ലയിച്ചില്ലാാണ്ടായി..സോഫിക്ക് വല്ലാത്ത കുറ്റബോധം തോന്നി..പടച്ചോനേ എല്ലാം താൻ കാരണമാണല്ലോ..തന്റെ ചരിത്രം പറയാൻ തുടങ്ങീതു കൊണ്ടാണല്ലോ മോളെ ക്കുറിച്ചുള്ള ശ്രദ്ധ എല്ലാരിൽ നിന്നും മറന്നു പോയതും..
ഇനി ആ ഡോക്ടറുടെ ഗുണ്ടകാാളാരെങ്കിലും കൊച്ചുട്ടിയെ..
ഓർത്തപ്പോൾ നെഞ്ചിലൂടൊരു ഭീതി ആളിക്കത്തി..
അനസിന്റെ സംശയം മറ്റൊന്നായിരുന്നു..സോഫിയുമായി സംസാരിച്ചോണ്ടിരിക്കുമ്പോ പടി കടന്നത്തെത്തിയ ആ ഭിക്ഷക്കാരനെ ക്കുറിച്ച്..അങ്ങനാണേൽ പടച്ചോനേ ന്റെ കുട്ടി..
അനസ് തളർന്ന് തറയിലിരുന്നു പോയി..
“അനസ്ക്കാ..ഇങ്ങനെ തളർന്നിരിക്കേണ്ട സമയമല്ലിത്..എണീക്ക്..എന്തേലും ചെയ്യ്..”
തളർന്ന കണ്ണുകളോടെയവൻ സോഫിയെ നോക്കീ..
“സോഫീ ഞാനെന്ത് ചെയ്യാനാ..എനിക്കൊന്നും അറീലാ..”
അപ്പോഴാണ് മലർക്കെ തുറന്നിട്ട ഗേറ്റ് അവരുടെ ശ്രദ്ധയിൽ പെട്ടത്..
എപ്പോഴും അടഞ്ഞു കിടക്കാറുള്ള ഈ ഗേറ്റ് ആരാ ഇങ്ങനെ തുറന്നിട്ടത്..പുറത്ത് നിന്നു വരുന്നവർക്കായി ഒരു ചെറിയ വാതിലാണ്..
സംശയത്തോടെ ഇരുവരുമൊന്ന് നോക്കിയ ശേഷം ഗേറ്റിനരികിലേക്കോടി..
അപ്പോഴും സൈനുത്താ സമനില തെറ്റിയവരേ പോലെ മോളെയും വിളിച്ച് ഓടി നടക്കുന്നുണ്ടായിരുന്നു..
ഗേറ്റും കടന്നവർ റോട്ടിലെത്തിയതും ഇരു വരും രണ്ടു വശത്തേക്കോടി.. കാണുന്ന മുഖങ്ങളിലെല്ലാം അവളാ കുഞ്ഞുമുഖത്തെ തിരഞ്ഞു..പ്രതീക്ഷയോടെ..
അരക്കിലോമീറ്ററോളമെത്തിയപ്പോൾ അവളാ കാഴ്ച കണ്ടു..ഒരു പൊട്ടുപോലെ..
കണ്ണും മിഴിച്ചവൾ വീണ്ടും വീണ്ടുമങ്ങോട്ട് നോക്കി..
കൊച്ചുട്ടി!!!
അതേ..കൊച്ചുട്ടി തന്നെ..ഏതോ ഒരാൾ അവളുടെ കൈകൾ ബലമായി പിടിച്ചിട്ടുണ്ട്..കുതറിമാറാൻ അവളും ശ്രമിക്കുന്നുണ്ട്.
“മോളേ…കൊച്ചൂ…”
ഉറക്കേ വിളിച്ചോണ്ടവൾ ആ ഭാഗത്തേക്കോടി..
“ബിട്..കൊച്ചൂനെ ബിടാനാാ പർഞ്ഞേ..”
കൊച്ചുട്ടിയും ആ യുവാവും തമ്മിലുള്ള മൽപ്പിടുത്തതിനിടയിലേക്ക് വെപ്രാളത്തോടെ സോഫി വന്നു ചാടി..
“ചോപ്പിമ്മാ കൻടോ..ഈ കൊരങ്ങനെന്നെ ബിടില്ലാ..”
ആ യുവവിനെയൊന്ന് തുറിച്ചു നോക്കിയ ശേഷം സർവ്വശക്തിയുമെടുത്തവൾ അയാളെ ആഞ്ഞു തള്ളി..
“എന്റമ്മേ..”
ഒരു നിലവിളിയോടെ
ചളിപുരണ്ട റോട്ടിലേക്കയാൾ മറിഞ്ഞുവീണു..സോഫിയുടനെ കൊച്ചുട്ടിയെ വാരിയെടുത്ത് മുത്തങ്ങൾ കൊണ്ട് മൂടി..
അമ്പരന്നു നിന്ന അവൻ ചാടിയെഴുന്നേറ്റ് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..അപ്പോഴേക്കും സോഫിയുടെ കനത്ത ശബ്ദം ഇടതടവില്ലാതെ അയാളെ ആക്രമിച്ചോണ്ടിരുന്നു..
“ചേച്ചീ..ഞാനൊന്നു പറയട്ടെ..”
“പട്ടാപകൽ കുട്ടിയെ മോഷ്ടിക്കാനിറങ്ങിയിരിക്കാ ഓരോരുത്തര് തന്നെയൊക്കെ പിടിച്ചു പോലീസിലേൽപ്പിക്കാ വേണ്ടത്..”
അപ്പോഴേക്കും അനസ് എവിടുന്നോ ഓടിയെത്തി..
“മോളേ കൊച്ചുട്ടീ…എവിടെയ്നു ഇയ്യ് തീ തീറ്റിച്ചു കളഞ്ഞല്ലോ ഞങ്ങളെ..”
“അനസ്ക്കാ..മോളൊരു നായക്കുട്ടിയെ പിന്നാലെ ഓടികളിച്ച് വര്ണതാ ഞാൻ കണ്ടത്..ഇവടത്തെ കൊച്ചാണെന്നറിഞ്ഞപ്പോ പിടിച്ചു വലിച്ച് കൊണ്ടോരെയ്നു..അതിനാ ഈ ചേച്ചിയിങ്ങനെ”
“ആ..പിടിക്കപ്പെട്ടാൽ അങ്ങനെ പല ന്യായങ്ങളും പറയാനുണ്ടാവും..”
മോളേയും ചേർത്തുപിടിച്ചുകൊണ്ടായിരുന്നു സോഫിയുടെ മറുപടി..
“സോഫീ ഇയ്യ് മോളേയും ആയിട്ടങ്ങട് ചെല്ല് ഞാൻ വരാ..ഉമ്മ വിഷമിക്ക്ണ്ടാവും..”
അതും പറഞ്ഞയാാൾക്കു നേരെ തിരിഞ്ഞ് അനസ് തുടർന്നു..
“അരുൺ..ഇവടെ വന്നേ..നീ ക്ഷമിച്ചേക്കെടാ..ഒരുപാട് നന്ദിയുണ്ട് ട്ടോ..ന്റെ മോളെ നീ കണ്ടില്ലായിരുന്നേൽ…”
ഒരു അഞ്ഞൂറ് രൂപ അവന്റെറെ കയ്യിൽ പിടിപ്പിച്ച്
.
“ഇതൊരു പ്രതിഫലമല്ലാട്ടോ.. നഷ്ടപ്പെട്ടെന്ന് കരുതിയ ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങളിലേക്കെത്തിച്ചു തന്നതിനുള്ള പാരിതോഷികം അങ്ങനെ കണ്ടാാ മതി.. പിന്നെ ഓള് പറഞ്ഞൊന്നും കാര്യാക്കണ്ടാട്ടോ ”
അവനോടതും വിളിച്ചുപറഞ്ഞവർക്കരികിലേക്ക് നടക്കുമ്പോ അവനറിയുന്നുണ്ടായിരുന്നു മാതൃത്വത്തിന്റെ ഒരു നനുത്ത സ്പർശം..
“പ്പച്ചീ..ഈ ചോപ്പിമ്മ ന്തെത്തിനാ ങനെ കരീണേ..മോൽക്കൊന്നും പറ്റീലാല്ലോ..”
“മോളെ..ഇയ്യെന്തിനാ ഞങ്ങളോടൊന്നും പറയാണ്ടെ റോട്ടിലേക്കിറങ്ങ്യേ..ഞങ്ങളൊക്കെ പേടിച്ചിലേ കൊച്ചുട്ടിയെ കാണാഞ്ഞ്..”
“പ്പച്ചീ..കൊച്ചൂട്ടിക്കൊന്നും പറ്റൂലാ അയിന്..എപ്പലും മുത്ത് നബി(സ) സൊലാത്ത് ചൊല്ലീനേല് പടച്ചോൻ കാക്കും ന്ന് ചോപ്പിമ്മ അല്ലേ ന്നോട് പർഞ്ഞീനെ.പിന്നെ പൊർതെർങ്ങുമ്പല്
بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ
(ബിസ്മില്ലാഹി, തവക്കല്‍ത്തു അലല്ലാഹ്,വ ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’)
‘എന്ന് പർഞ്ഞാല് ഒരു കല്ലനും കൊന്റൊവൂലല്ലോ”
അക്ഷര സ്ഫുടതയോടെയത് തന്റെ മോള് പറഞ്ഞപ്പോ സോഫിയെ ക്കുറിച്ചോർത്തഭിമാനമാണയാൾക്ക് തോന്നിയത്..
“ന്നാലും പറയാണ്ട് പോയാല് ഞങ്ങളൊക്കെ പേടിക്കൂലെ മോളെ ..ഇനി അങ്ങനെ ചെയ്യൂലല്ലോ ന്റെ മോള്..”
“ല്ലാ റ്റോ ചോപ്പിമ്മാ..മോളിനി അങ്ങനൊന്നും ചെയ്യൂല”
..അതും പറഞ്ഞ തലകുലുക്കിയാ സുന്ദരിക്കുട്ടി ഒരു കൈ സോഫിയുടേയും ഒരു കൈ അനസിനേയും പിടിച്ച് തൂങ്ങിക്കൊണ്ട് വീടിനെ ലക്ഷ്യമാക്കി നടന്നു..
അപ്പോഴും അവരറിഞ്ഞിരുന്നില്ല..നിർത്തിയിട്ട ആ കാറിനുള്ളിൽ നിന്നും രണ്ടു കണ്ണുകൾ അവരെ മാത്രം വീക്ഷിക്കുന്നത്….ഇറങ്ങിപ്പോന്ന നാൾ മുതൽ
സോഫി എന്ന പെണ്ണിനു വേണ്ടി രാപ്പകൽ തേടി നടക്കുന്ന അയാൾ…അയാളായിരുന്നു അത്..
കാസിം ഭായ്..
*************************************
“സോ..ഫീ..സോഫീ…”
പാതി തുറന്ന മിഴികളാൽ അജ്മൽ സോഫിയെന്ന നാമം ഉരുവിടുന്നുണ്ടായിരുന്നു..ഒരു മന്ത്രം പോലെ ..
അല്ല അതൊരു തേങ്ങലായിരുന്നു..ചെയ്തുപോയ തെറ്റിനു വേണ്ടിയുള്ളൊരു പ്രായശ്ചിത്തം.
അപ്പോഴേക്കും അവനു മുന്നിൽ കാവലിരുന്ന സിസ്റ്റർ മരിയ ഡോക്ടറുടെ അടുത്തേക്കോടി..
മിഴികൾ തുറന്നവൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു..മരുന്നിന്റെ ഗന്ധം ശരിക്കും മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു..ശരീരമൊന്നനക്കാൻ വയ്യ..
തളർന്ന ശരീരവുമായവൻ ചുറ്റിലുമൊന്നു നോക്കി..
“ഹലോ മിസ്റ്റർ അജ്മൽ ഓർക്കുന്നുണ്ടോ എന്നെ..”
ഡോ.നവാസ്..!!
ഉത്തരം പറയുന്നതിനു പകരമൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു…
“ഡോക്ടർ ഞാനെങ്ങനാ ഇവടെത്തിയെ…ആരായെന്നെ..?”
“അതൊക്കെ പറയാം അജ്മൽ..പണ്ടത്തെ സ്വഭാവത്തിനൊരു മാറ്റവുമില്ലാലേ..ഒത്തിരി വാങ്ങിച്ചു കൂട്ടിട്ടുണ്ടല്ലോ..”
നിറഞ്ഞുവന്ന കണ്ണുകളാായിരുന്നതിനുള്ള ഉത്തരം നൽകിയത്..
“ഹേയ്..സാരമില്ലെടോ ഞാൻ ചുമ്മാ ചോദിച്ചെന്നേ ഉള്ളു..ഇയാളിപ്പോ റെസ്റ്റെടുക്കൂ..”
കാര്യങ്ങളെല്ലാം ഞാനറിഞ്ഞു അവരിലൂടേ..ഡോക്ടർ പുറത്തേക്ക് വിരൽ ചൂണ്ടി..
ഐ സി യു വിന്റെ ചില്ലുവാതിലിനു മുന്നിലപ്പോഴും രണ്ടു മുഖങ്ങൾ അജ്മലിനു വേണ്ടി പ്രാർത്ഥനയോടെയിരിപ്പുണ്ടായിരുന്നു..
സുഹ് റയും അവളുടെ അനിയൻ ഷാഫിയുമായിരുന്നത്..
ഡോക്ടറുടെ അനുമതിയോടെ അകത്തേക്ക് പ്രവേശിച്ച അവര് ആശ്ചര്യത്തോടെയവനെത്തന്നെ നോക്കുന്നുണ്ടായിരുന്നു..
“നിങ്ങളാണല്ലേ അജ്മൽക്കാ..സോഫി പറഞ്ഞൊരുപാട് കേട്ടിട്ടുണ്ട്..എന്തിനാ ഒറ്റക്ക് ആ രാക്ഷസന്റെ മുന്നില് ചെന്ന് ചാടിയേ..എന്തും ചെയ്യാൻ മടിക്കാത്തോനാ..ഞങ്ങൾ കണ്ടോണ്ട് രക്ഷപ്പെട്ടു..”
എന്തൊക്കെയോ സുഹ് റ പറയുന്നുണ്ടെങ്കിലും അവന്റെ കാതുകളിൽ അവൻ കേട്ടത് ഒരു പേര് മാത്രായിരുന്നു സോഫി…
സോഫി എന്നു കേട്ടതും വാടിത്തളർന്നയാ മുഖത്ത് ഒരു ആകാംക്ഷവിരിഞ്ഞു നിന്നു..
“സോഫിയോ…എവടെ ന്റെ സോഫി..നിക്ക് കാണണം ന്റെ സോഫിയെ..”
ഒരു കൊച്ചുകുട്ടിയെപ്പോലിരുന്നവൻ കരയാൻ തുടങ്ങി..
അപ്പോഴേക്കും സിസ്റ്റർ ഓടിയെത്തി.
“ഏയ് ന്താദ്..നിങ്ങളൊന്നു പുറത്ത് പോയേ..ഇയാളെ ശരീരം പകുതിയിലേറെയും വീക്കായിരിക്കാ…ഇങ്ങനെ കരഞ്ഞാല് തലയിലെ സ്റ്റിച്ചിനെ വരേ ബാധിക്കും..”
അതും പറഞ്ഞ് സിസ്റ്റർ അവരെ പുറത്താക്കി..
“പോവല്ലേ…ന്റെ സോഫി എവ്ടാ ഉള്ളെന്ന് പറഞ്ഞിട്ട് പോ..സോഫീ…”
അജ്മൽ എങ്ങനെയൊക്കെയോ തലപൊക്കി അവരോട് യാചിച്ചു..
പുറത്തുകടക്കുമ്പോഴും സുഹ് റ വിളിച്ചു പറയുന്നുണ്ടായിരുന്നു..
“ഇക്കാന്റെ വീട്ടിൽ ഞങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട് ട്ടോ അവരുടനേയെത്തും.. ”
അപ്പോഴേക്കും സിസ്റ്റർ മയങ്ങാനുള്ള ഇഞ്ചക്ഷൻ നൽകി..
ഇരുൾ വീണ ആ ചുവരുകൾക്കുള്ളിൽ ഓർമ്മകൾക്കു തിരികൊളുത്തിയപ്പോഴേക്കും നിദ്ര വന്നവനെ തഴുകി കൊണ്ട് കടന്നുപോയിരുന്നു..
ഉറക്കമുണർന്നപ്പോഴേക്കും അവൻ വാർഡിലെ ബെഡിൽ ആയിരുന്നു.. രോഗികൾക്കൊപ്പം വന്ന ബന്ധുക്കളുടെ കലപില ശബ്ദം അവനിൽ അരോചകമുണ്ടാക്കി..താൻ ആക്രമിക്കപ്പെട്ട പകൽ അവസാനിച്ചിരിക്കുന്നുവെന്ന് അങ്ങിങ്ങായി തെളിഞ്ഞു നിന്ന ട്യൂബ് ലൈറ്റുകൾ അവനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു..
ഉറക്കച്ചടവ് വിട്ടുമാറാതെ പാതി തുറന്ന കണ്ണുകളുമായവൻ ചുറ്റിലുമൊന്നു വീക്ഷിച്ചു..ഓരോരുത്തരും അവരവരുടെ ലോകത്തെ സംഭവ വികാസങ്ങളുടെ വർണ്ണനകളിൽ മുഴുകികൊണ്ടിരിക്കയാണ്..
താനിപ്പോഴും ഒറ്റക്കാണോ..
അപ്പോഴാണവൻ തന്റെ അരികിൽ നിന്നുയർന്നു വന്ന ആ സംസാാരം ശ്രദ്ധിച്ചത്..
“ഉമ്മാ..ന്നാ ഞങ്ങൾ പോവാൻ നോക്കട്ടെ..ഇക്കാക്ക എണീറ്റ് ഇനി ഞങ്ങളെ ഇവടെ കണ്ടാല് ഉമ്മാക്കായിരിക്കും അതിനുള്ള ചീത്ത മുഴുവനോം കേൾക്കാ…”
അത് കേട്ടതും അജ്മലിന്റെ കണ്ണുകളിൽ നനവു പടർന്നു..
കൈകളുയർത്തിയവൻ ഷമിയുടെ കൈത്തണ്ടയിൽ മുറുകേ പിടിച്ചു..
ഞെട്ടിത്തരിച്ച് നോക്കിയപ്പോൾ അജ്മലിന്റെ നിറകണ്ണുകൾ അവളോട് മാപ്പിനാായി കേഴുമ്പോലെയാണവൾക്ക് തോന്നിയത്..
“ഷമീ….ഷം..സു…ഷംസു എവടെ..”
അദ്ഭുതത്തോടെ അവൾ ഉമ്മാന്റെ മുഖത്തേക്ക് നോക്കി..ഉമ്മയും അതേ മുഖഭാവത്തിലായിരുന്നു..യാന്ത്രികമായവൾ കൈകൾ പുറത്തേക്ക് ചൂണ്ടി..
“പുറത്ത്..ഷംസുക്കാ പുറത്തുണ്ട്..ഇക്കാക്കാ..”
.സന്തോഷം കൊണ്ടവൾക്കൊന്നു തുള്ളിച്ചാടണമെന്നു തോന്നി.
തളർന്ന കണ്ണുകളുമായവൻ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു..ഇടക്കിടെ താാൻ കിടക്കുന്നിടത്തേക്കവൻ എത്തി നോക്കുന്ന തന്റെ ഷംസൂനെ..
” ഇഷ്ടാാവൂലാന്ന് കരുതിട്ടാ ഷംസുക്കാ അവിടെത്തന്നെ….ഞാൻ വിളിക്കണോ.. ഇക്കാക്കാ..”
വേണ്ട എന്നവൻ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട്..മെല്ലെ കിടന്ന കിടപ്പിൽ നിന്നും മെല്ലെ എഴുന്നേറ്റു..
“മോനേ..ഇയ്യ് എങ്ങോട്ടാ എണീക്ക്ണേ..മെല്ലെ..വീഴും..ബാത്ത്രൂമിൽക്കാണേൽ ഞാനാക്കി തരാ..”
ശരീരത്തിനു വല്ലാത്ത വേദനയുണ്ട്..എണീക്കാൻ വയ്യാത്തത്രേം തളർന്നു പോയിരിക്കുന്നു..മനസ്സിന്റെ ധൈര്യം കൊടുത്തവൻ മെല്ലെ നടക്കാൻ ശ്രമിച്ചു..ഒന്നു വീഴാൻ ഭാവിച്ചപ്പോൾ പിടിക്കാൻ ശ്രമിച്ച ഷമിയുടെയും ഉമ്മാന്റെയും കൈകൾ വിടുവിച്ച് വീണ്ടും അവൻ മെല്ലേ വേച്ചു വേച്ചു വാർഡിന്റെ അറ്റത്തുള്ള ആ കവാടം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..
പിന്തിരിഞ്ഞു നിൽക്കുന്ന ഷംസുവിന്റെ തോളിൽ കൈവച്ചപ്പോഴേക്കും അടിതെറ്റി അജ്മൽ താഴേക്ക് വീഴാൻ ഭാവിക്കവേ ഷംസുവിന്റെ കൈകൾ അവനെ താങ്ങി നിർത്തി..നിറഞ്ഞ കണ്ണുകളോടെയവൻ പ്രിയകൂട്ടുകാരന്റെ മുന്നിൽ കൈകൂപ്പി..
“ക്ഷമിക്കെടാ..എന്നോട്..”
കേട്ടത് സത്യമോ സ്വപ്നമോയെന്നറിയാതൊരു നിമിഷം സ്തബ്തനായി നിന്ന ഷംസു പിന്നെ കൂട്ടുകാരനെ കെട്ടിപ്പിടിച്ചൊരു കരച്ചിലായിരുന്നു..
ആ കണ്ണീരിന്റെ കാരണമെന്തന്നറിയാതെ പലരും അവരെത്തന്നെ നോക്കികൊണ്ട് കടന്നുപോയി..ചിലർ അന്തംവിട്ടപോലെ ആ രംഗത്തിനു സാക്ഷിയായി നിന്നു..അപ്പോഴേക്കും ഒഴുകി വന്ന കണ്ണീരിനെ തട്ടത്തിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി ഷമിയും ഖൈറുത്തായും അങ്ങോട്ടെത്തിയിരുന്നു..
പിന്നീട് ഷംസുവിന്റെ കൈകളിൽ താങ്ങിയവൻ നടന്നു..മൂന്നുവർഷത്തെ കഥകളല്ല അവർക്കു പറയാനുണ്ടായിരുന്നത് ഒരു ആയുഷ്കാലം മുഴുവനുള്ള കഥകൾ..
ഇതുവരെ നടന്ന കഥകൾ ഷംസുവിന്റെ മുന്നിൽ നിരത്തുമ്പോൾ സോഫി എന്ന നാമത്തിനു മുന്നിൽ ശബ്ദം ഇടറുന്നതവന് കാണാമായിരുന്നു..
“ന്റെ..സോഫി… സോഫി ഇപ്പോ എവിടാ..ഷംസു..എനിക്കൊന്ന് കാണണം ആ കാലിൽ വീണെനിക്ക് മാപ്പ് പറയണം..
ഓളെ ആ ഗുണ്ടകൾ കൊല്ലും ..അതിനുമുന്നേ രക്ഷിക്കണം ന്റെസോഫിനെ..”
“ഇയ്യ് ഇങ്ങനെ വിഷമിക്കല്ലേ അജോ..നമ്മക്ക് കണ്ടുപിടിക്കാം..എത്രേം പെട്ടെന്ന്..ഇയ്യ് ഇനി കുറച്ച് വിശ്രമിക്ക്..വല്ലാണ്ട് കിതക്ക്ണ്ട്..കുറച്ചേരം കിടക്ക്..”
നിർബന്ധിച്ചവനെ കട്ടിലിൽ കിടത്തുമ്പോഴും ആ ചുണ്ടുകൾ ആ നാമം ഉരുവിടുന്നുണ്ടായിരുന്നു..സോഫീ..സോഫീ.. സോ..ഫീ..വീണ്ടും മയക്കത്തിലേക്കവൻ വഴുതി വീണു..
ഒരു നെടുവീർപ്പോടെ അവന്റെ മുഖത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഷംസു..
“പേഷ്യന്റിന്റെ കൂടെ ആണുങ്ങളായിട്ടാരാ ഉള്ളത്…”
തലയുയർത്തി ഷംസു നെഴ്സിന്റെ മുഖത്തേക്കൊന്നു നോക്കി..
“ഡോക്ടർ ഒന്നുകാണാൻ പറഞ്ഞിട്ടുണ്ട്..”
ഷംസുവിന്റെ വരവും കാത്തു ഡോ.നവാസ് അടക്കം രണ്ടുമൂന്നു പേരവിടെ ഇരിപ്പുണ്ടായിരുന്നു..
“ഹലോ..മിസ്റ്റർ ഷംസുദ്ദീൻ..വരൂ.. വരൂ..ഇരിക്കൂ..”
അവനു നീക്കിയിട്ട ചെയറിൽ ഇരിപ്പുറപ്പിക്കുമ്പോൾ എന്തോ ഒരു അപായ സൂചന അവന്റെ മനസ്സിൽ മിന്നി മറഞ്ഞിരുന്നു…
“ഷംസുദ്ദീൻ..ഞങ്ങൾക്ക് പറയാനുള്ളതിത്തിരി സാഡായ കാര്യമാണ്…അജ്മലിനെക്കുറിച്ച്..സമാധാനപരമായി നിങ്ങൾ അതു കേൾക്കണം..ഉൾകൊള്ളണം..”
ഡോക്ടർ നവാസ് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോയേക്കും ഷംസുവിന്റെ തൊണ്ടവറ്റിവരളുമ്പോലെ..ഒരു നിമിഷം ശ്വാസം നിന്നുപോയാനെപ്പോലെ അങ്ങനെ നിന്നയവൻ പെട്ടെന്ന് മനോനില തെറ്റിയവരെപ്പോലെ എന്തൊക്കെയോ പരാക്രമങ്ങൾ കാണിക്കാൻ തുടങ്ങി..ഡോക്ടർമാർക്കു പൊലും നിയന്ത്രിക്കാനാവാത്ത വിധം…
വീണ്ടുമൊരു മുപ്പതു ദിനരാത്രങ്ങൾ കൂടി അവർക്കിടയിലൂടെ കടന്നു പോയി..അപ്പോഴേക്കും സോഫി അനസിന്റെ വീട്ടിലെ ഒഴിച്ചുകൂടാൻ പറ്റാത്തൊരംഗമായി മാറിക്കഴിഞ്ഞിരുന്നു..എന്തിനും ഏതിനും സോഫീ..എന്ന നാമം മാത്രം..
“സോഫീ..ഇന്നത്തെ പത്രെവ്ടെ..”
“ആ ടീപ്പോയിടെ മേലെ ഉണ്ട് അനസ്ക്കാ അവിടെ നോക്ക്…”
“മോളേ.. സോഫീ.. ഇന്നെന്താാ ചായക്ക് കടിണ്ടാക്ക്യേ..”
“ഇഡ്ഡലിം സാമ്പാറും ആണുമ്മാ…”
“ചോപ്പിമ്മാ ത്ര നേരായി ഈ കൊച്ചുട്ടി ബിളിച്ച്ണേ..ങ്ങോത്തൊന്ന് വര്വോ..ന്റെ കാര്യം നോക്കാാനാരുല്ലേ ബടേ”
“ദാ..എത്തി പൊന്നേ..ന്തിനാ ചോപ്പിമ്മന്റെ കൊച്ചൂസ് വിളിച്ചേ പറയ്…”
“അതില്ലേ..ഇന്നല്ലേ നിച്ച് പുത്യേ ബാഗും കൊടിം ഒക്കെ മേങ്ങാൻ പോണ്ടേ..”
“അതിനു മോളൂസിന്റെ ഉപ്പച്ചി ഒറ്റക്ക് നമ്മളെ പോവാന് വിടൂലാല്ലോ..”
“പ്പച്ചി വര്ണ്ടാ..മ്മക്ക് ഒത്തക്ക് പോവാ..ന്റാപ്പം ചെയ്യാ..ഈ കൊച്ചൂസൊന്ന് ആലൊയിക്കറ്റെ..”
“സോഫീ..സോഫീ ഒന്നിവടെ വാ..”
അപ്പോഴേക്കും സിറ്റൗട്ടിൽ നിന്നും അനസിന്റെ വിളി വന്നു..
“ന്നാലെന്റെ സുന്ദരിക്കുട്ടി ഇവടെ ഇരുന്നോണ്ട് ആലോയിക്ക് ട്ടോ..അപ്പോഴേക്കും പ്പച്ചി ന്തിനാ വിളിച്ചേ നോക്കീട്ട് വരാ..”
അപ്പോഴേക്കും വിടർത്തിപ്പിടിച്ച ന്യൂസ്പേപ്പറുമായി അനസ് സോഫിക്കരികിലെത്തി..
“സോഫീ.. ഇതു കണ്ടോ..”
ആകാംക്ഷയോടെ സോഫി പത്രത്താളുകളിലേക്കൊന്നെത്തി നോക്കി…
‘യുവാാവിനെ തല്ലിചതച്ച കേസിൽ ബേക്കറി ഉടമസ്ഥനും സുഹൃത്തും അറസ്റ്റിൽ..’
മാവൂർ: യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന ബേക്കറി ഉടമസ്ഥനായ കാസിംഭായിയും സുഹൃത്ത് ഷൈജലിനേയും പോലീസ് അറസ്റ്റ് ചെയ്തു..
“ഹാവൂ സമാധാാനം…വെറുതല്ല കുറച്ചുകാാലായിട്ടിയാാളെ പുറത്തേക്കൊന്നും കാണാഞ്ഞേ..ഒളിവിലായ്നു ലേ..”
സോഫിയുടെ മുഖത്തും ആ ആഹ്ലാദം തങ്ങി നിന്നിരുന്നു..
“അനസ്ക്കാ ഞാാൻ കൊച്ചുട്ടിനേം കൊണ്ടൊന്ന് ഷോപ്പിങിനു പോയി വരട്ടേ..സ്ക്കൂൾ തുറക്കല്ലേ ആദ്യായിട്ട് പോവുമ്പോ പുതിയതൊക്കെ വാങ്ങിക്കണ്ടേ..”
“ഉം..വേണം..ഞാൻ വരണോ..?”
“വേണ്ട ഇക്കാ..ഞങ്ങൾ പൊയ്ക്കോളാ..”
സമാധാനത്തിന്റെ ആ നല്ല ദിനം സമ്മാനിച്ച പടച്ചവനോട് നന്ദി പറഞ്ഞുകൊണ്ടിരുവരുമൊരു യാത്രക്കൊരുങ്ങി..
“സൂക്ഷിക്കണേ സോഫീ..അയാൾ അകത്തായീന്നുള്ളത് ശരിയാ..പക്ഷേ കാശ് വാരിയെറിഞ്ഞ് പുറത്തിറക്കാൻ കഴിവുള്ളോർ പുറത്തുണ്ടാവുമ്പോ ഈ അറസ്റ്റിനൊന്നും ഒരു വിലയും ഉണ്ടാവൂലാ..”
“ആയിക്കോട്ടേ അനസ്ക്കാാ.. ഞങ്ങൾ പോയി വരട്ടേ..”
ആഹ്ലാദത്തോടെയുള്ള കൊച്ചുട്ടിയുടേയും സോഫിയുടേയും ആ പോക്ക്
നിറഞ്ഞ മനസ്സോടെ അനസും സൈനുത്തായും നോക്കിക്കാണുകയാായിരുന്നു..
“ചെറുപ്പത്തിലിതുപോലെ ന്റെ കയ്യും പിടിച്ച് നടന്നോരാ ങ്ങള് രണ്ടാാളും..എല്ലാം ഇന്നലെ കഴിഞ്ഞപോലെ…”
ഓർമ്മകളെ അയവിറക്കികൊണ്ടിരിക്കെ സൈനുത്താ പറഞ്ഞു..
“പിന്നേയ് കുഞ്ഞോ..ഇനിം ഇയ്യ് ഓളോടതൊന്നും മറച്ചു വെക്ക്ണത് ശരിയല്ല ട്ടോ..പറയണം ..ഒക്കെ പറയണം..”
ഉമ്മാന്റെ വാക്കുകളെ ശരിവെച്ചുംകൊണ്ടവനും തലകുലുക്കി..
“ഉം..പറയണം ന്ന് രണ്ടീസായി ഞാനും വിചാരിക്ക്ണ്..”
“കുഞ്ഞോ…ഓളെ വർത്താനത്തിലൂടെ ഇനിക്ക് മനസ്സിലാക്കാൻ പറ്റിയേ..ഞ്ഞി ആ അജ്മലു ആയിട്ട് മുന്നോട്ട് പോവാൻ പറ്റൂലാന്നാ..ന്തെന്നാണേലും ഇയ്യോളെ മനസ്സറിയണം..ഇയ്യ് ഓളെ മുറച്ചെറുക്കാനാന്നറിഞ്ഞാല് പണ്ടുണ്ടാായീനെ ആ ഇഷ്ടം ഇപ്പളും ഉണ്ടാാവും ന്ന് നിക്കുറപ്പാ..”
“ഉമ്മാ..ഇങ്ങളിങ്ങനെ സ്വാർത്ഥത കാണിക്കല്ലി..ഓളെ ഇഷ്ടന്താാച്ചാാല് അതേ നടക്കൂ..എനിക്കോളെ സന്തോഷാാ വലുത്..”
അർഹത ഉള്ളതേ ആഗ്രഹിക്കാൻ പാടുള്ളൂന്ന് ന്റെ മോനെ പഠിപ്പിച്ചത് ഓന്റെ ജീവിതം തന്ന്യാ..പടച്ചോനേ..ഖൈറായത് ഞങ്ങൾക്ക് കാണിച്ചു തന്നേക്കണേ..എന്ന പ്രാർത്ഥനയുമായി ആ ഉമ്മ അടുക്കളയിലേക്ക് ഉൾവലിഞ്ഞു..
ഒരു സ്വാതന്ത്ര്യം കിട്ടിയപോലെ സോഫിയും കൊച്ചുട്ടിയും ഓരോ ഷോപ്പുകൾ തോറും കയറിയിറങ്ങി..കൊച്ചുട്ടിക്ക് ഇഷ്ടമുള്ള ഐസ്ക്രീം ചോക്ലേറ്റ് ടോയ്സ് തുടങ്ങി അവൾ പറയുന്നതെന്തും വാങ്ങിച്ചു കൊടുക്കാൻ സോഫി തയ്യാറായിരുന്നു..അവസരം ഓരോന്നും മുതലെടുത്തോണ്ട് ഓരോന്ന് പറയാൻ കൊച്ചുട്ടിയും മത്സരിച്ചു..റോഡിലൂടിഴഞ്ഞു നീങ്ങുന്ന സൈക്കിളും മിന്നൽ വേഗത്തിൽ കുതിച്ചുപായുന്ന സൂപ്പർഫാസ്റ്റ് ബസ്സ് വരേ അവളുടെ സംശയത്തിനിരയായി..വർണ്ണനകൾ കൊണ്ട് ക്ഷമയോടെ അവയെ നേരിട്ടുകൊണ്ടാായിരുന്നു സോഫിയുടെ ഓരോ ചുവടുകളും..
ഓരോന്നും പറഞ്ഞവർ ഒരൊഴിഞ്ഞ പാതയിലെത്തിയതും
പെട്ടെന്നായിരുന്നു പിറകിൽ നിന്നാരോ വിളിച്ചത്…
“മിസിസ് സോഫിയാ അജ്മൽ..”
അപ്രതീക്ഷിതമായ ആ വിളി സോഫിയിൽ ഒരു ഞെട്ടലുണ്ടാക്കി..
ആ ശബ്ദത്തിന്റെ ഉറവിടം തേടി പിറകോട്ട് തിരിഞ്ഞതൊരല്പം ഭീതിയോടെയായിരുന്നു..
അപ്പോ
വഴിയോരത്തൊരു ഇരുചക്രവാാഹനവും ചാരി നിന്നുകൊണ്ടൊരാൾ…
ആളെ കണ്ടതും അവളിലത് തെല്ലൊരമ്പരപ്പുണ്ടാക്കി..
“ഈ മുഖം ഓർമ്മയുണ്ടോ ആവോ..”
“ഷംസുക്കാ..!!!”
അവളറിയാതെ നാവ് ആ നാമം ഉരുവിട്ടു..
“ഹാഊ
. അപ്പോ നമ്മളൊന്നും മറന്നില്ലാലേ..”
അവളുടെ ആ നേർത്ത പുഞ്ചിരിയിൽ എല്ലാ ഭാവങ്ങളും മിന്നിമറഞ്ഞന്നതാായി ഷംസുനു തോന്നി..
“ബുദ്ധിമുട്ടാവില്ലേൽ എനിക്ക് സോഫിയോട് കുറച്ച് നേരം സംസാരിക്കണേയ്നു ..”
.
സംശയം കലർന്ന മുഖഭാവവുമായി കൊച്ചുട്ടി അപ്പോഴും ഇരുവരേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു..
“ഈ കുട്ടി…?”
“ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തേയാ..”
ഷംസു അവളുടെ തലയിലൊന്നു തലോടിക്കൊണ്ടിരിക്കവേ പെട്ടെന്നവൾ തെന്നിമാറിയൊരു കുറുമ്പു കാട്ടി..
“ന്നാലും സോഫിക്ക് അന്ന് ഓടിപ്പോരുമ്പോ ഈ ഷംസുന്റെ വീടിനെ കുറിച്ചൊന്ന് ചിന്തിക്കായിരുന്നു..അത്രക്കന്യനാക്കിലേ ന്നെം ഷമിനേം…ഓക്കെ ..സാരല്യ..”
ഒരു പരിഭവത്തോടെ ഷംസു തുടർന്നു..
“അന്നും ഇന്നും സോഫിക്ക് വേണ്ടി ആ വീടിന്റെ കവാടം തുറന്നു തന്നെയിരിപ്പുണ്ടാവും..സോഫിയുടെ വരവും പ്രതീക്ഷിച്ച്..”
“ഷംസുക്കാ.ഞാനിപ്പോ അതിനെപ്പറ്റിയൊന്നും ചിന്തിക്ക്ണില്ല.. എല്ലാ ഓർമ്മകളേം സോഫി ഇപ്പോ വേരോടെ പിഴുതെറിഞ്ഞിരിക്കാണ്..ഇനി അതൊന്നും ഓർത്തെടുക്കാനും ആഗ്രഹല്യാ..”
“അതിനു കഴിയോ ഈ സോഫിക്ക്…”
“കഴിയും…കഴിയണം..അത്രക്കുണ്ടല്ലോ അവിടുന്നു കിട്ടിയ അനുഭവങ്ങള്..”
ദൃഢനിശ്ചയത്തഓടെയുള്ള സോഫിയുടെ വാക്കുകൾക്ക് മറുത്തൊന്നും പറയാൻ ഷംസുനും ഉണ്ടായിരുന്നില്ല..
“അതൊക്കെ പോട്ടേ സൊഫീ..ഞാൻ സോഫിയെ തേടി നടന്നത് ഒരു കാര്യം അറിയാനാണ്..ഒരു മാസമായി നിന്നെ തേടി അലയാത്ത സ്ഥലങ്ങളില്ലാാ..”
“എന്ത് കാര്യം..? ”
സംശയത്തോടെയവൾ ഷംസുവിനെ തന്നെ ഉറ്റു നോക്കി..
“അന്ന് ഹോസ്പിറ്റൽ വരാന്തയിലൂടെ ഓടി വന്ന് അജ്മലിന്റെ കൈകളിലേക്ക് ഭീതിയോടെ മറഞ്ഞുവീഴുന്നതിനു തൊട്ടുമുമ്പേ എടുത്ത
ആ വീഡിയോ ക്ലിപ്പാാണ് എനിക്കാവശ്യം..”
“എന്ത്…??”
ഒരമ്പരപ്പോടെ സോഫി ഷംസുവിനെ നോക്കി..
“ഞാനിതെങ്ങനെ അറിഞ്ഞെന്നായിരിക്കും സോഫി ഇപ്പോ ചിന്തിക്ക്ണത് ലേ..
വെറുതേ ഇനി അത് ചിന്തിച്ച് തലപെരുപ്പിക്കണ്ടാ..എല്ലാം അജ്മൽ മനസ്സിലാക്കി കഴിഞ്ഞു..ഓനിപ്പോ പഴയ അജ്മലേയല്ല..ഒരുപാട് മറിയിരിക്കുന്നു..സോഫിയുടെ ജീവൻ അപകടത്തിലാന്നറിഞ്ഞതു മുതൽ പിന്നെ എനിക്ക് സ്വൊര്യം തന്നിട്ടില്ലാ ഓന്..”
“ഷംസുക്കാ അതുമിതും പറഞ്ഞെന്റെ മനസ്സ് മാറ്റാൻ നോക്കണ്ട ഇങ്ങള്..എന്നെ ജീവനോർത്താരും വേവലാതിപ്പെടേം വേണ്ടാ… അന്ന് അജ്മൽക്കാ പറഞ്ഞത് മുഴുവൻ ഒരു മുറിവായെന്റെ മനസ്സിലുണ്ട്..അതങ്ങനെയൊന്നും മായാനും പോണില്ലാ..”
കൊച്ചുട്ടിയെ ചേർത്തു പിടിച്ചവൾ അവനെതിരായി മുഖം തിരിച്ചു നിന്നു..
“വേണ്ട സോഫീ..ഒന്നും മായ്ക്കണ്ടാ..സോഫീടെ സ്ഥാനത്താാരായിരുന്നാാലും അങ്ങനെത്തന്നെയല്ലേ പറയൂ..ഞാൻ പറഞ്ഞല്ലോ ഞാൻ വന്നത് അതിനൊന്നും അല്ലാാ.ഒരു ചെറിയ കേസിൽ ഷൈജൽ അടക്കം എല്ലാരും ഇപ്പോ അകത്താ..ആ കേസ് ഒന്നൂടി ബലപ്പെടാാന് ഈ തെളിവും കൂടി ആവശ്യാണ്..പ്ലീസ്
.പറയ്..സോഫീടെ എന്നല്ല..ഒരുപാട് ജീവന്റെ രക്ഷക്കു വേണ്ടിറ്റുള്ള ഒരപേക്ഷയാണിത്..പിന്നെ…കമ്മീഷണർ എനിക്ക് വേണ്ടപ്പെട്ടയാളാണ്… നേരിട്ട് ഈ തെളിവുകളെല്ലാം ഹാജറാക്കിയാൽ തീർച്ചയായും ആ ഡോ.അനിലും ഷൈജലും ഒക്കെ കുടുങ്ങും..പ്ലീസ്..സോഫി..”
ഒരു യാചനയുടെ സ്വരത്തിലായിരുന്നവൻ ഓരോ വാക്കുകളും പറഞ്ഞു തീർത്തത്..
ഓർത്തപ്പോൾ അവൾക്കും തോന്നി ഓരോ വാക്കുകളിലും ശരി ഒളിഞ്ഞു കിടപ്പുണ്ട്..ഇനിം തന്റെ കയ്യിലത് സൂക്ഷിക്ക്ണതോണ്ടെന്തു കാര്യം..ഏല്പിക്കണം ആരേലും..ഷംസുക്കാനെ വിശ്വസിക്കാം..എന്നും നന്മക്ക് മാത്രം കൂട്ട് നിൽക്കുന്നയാളാണ്..
പിന്നീടവൾ ഷംസുവിന്റെ മുഖത്തേക്കൊന്നു നോക്കി..അപ്പോഴും അവൻ അവളുടെ നാവിൽ നിന്നും വീഴുന്ന ഉത്തരത്തിനായി കാത്തിരിക്കുകയായിരുന്നു..
“ഷംസുക്കാ…അത്..അജ്മലിക്കാന്റെ വീട്ടിലാ ഉള്ളേ…”
“അജ്മലിന്റെ വീട്ടിലോ..എവടെ..അവിടെവ്ടാ ഉള്ളേ..”
അറിയാനുള്ള ആകാംക്ഷ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു..
സോഫി പരിസരമൊന്നു വീക്ഷിച്ചു..പിന്നെ മെല്ലെ അവനോടടുത്തു നിന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
“വിവാഹത്തിനു കുറച്ചീസം മുന്നെ ഞാൻ അജ്മൽക്കാക്ക് ഒരു ഗിഫ്റ്റ് കൊടുത്തീനു..ഗ്ലാസു കൊണ്ടുള്ള ഒരു ശില്പം..അതിന്റെ ഉള്ളിലായിട്ട് തിരുകി വെച്ചിട്ടുണ്ട് എന്റെ മെമ്മറികാർഡ്..അതിലാ ഉള്ളെ..”
“താങ്ക്യൂ സോഫീ..താങ്ക്യൂ വെരിമച്ച്..ഞാനിപ്പോ തന്നെ അത് എത്തേണ്ടിടത്തെത്തിക്കാൻ നോക്കട്ടേ..”
.അവൻ പെട്ടെന്ന് തന്നെ പോവാനായി ബൈക്കിലേക്ക് കയറി…
സ്റ്റാർട്ട് ചെയ്ത് പോവാാനൊരുങ്ങുമവേ അവൻ കൈകളിൽ ചേർത്തുപ്പിടിച്ച ആ പത്രത്താളുകൾ അവൾക്ക് നേരേ നീട്ടി..
“പിന്നെ ..സോഫീ..ഇതില് നിനക്കൊരുപാട് സന്തോഷം നൽകുന്ന ഒരു വാർത്തയുണ്ട് ട്ടോ.വായിച്ചുകഴിയുമ്പോ…മനസ്സിലല്പം ദയ ആ മനുഷ്യനോട് തോന്നിയാല് വരാൻ മറക്കരുത്..നിന്റെ കാലു പിടിക്കാനൊരവസരം കൊടുക്കാൻ വേണ്ടിയെങ്കിലും..”
അതു പറഞ്ഞപ്പോഴാാ വാക്കുകളൊന്നിടറിയോ..പൊടി പറത്തിക്കൊണ്ടവൻ അകലേക്ക് മായുന്നത് വരേ അവളങ്ങനെ നിന്നു..
പിന്നെ ചുരുട്ടിവെച്ച ആ ന്യൂസ്പേപ്പറിലേക്കവളുടെ ശ്രദ്ധ തിരിച്ചു..
എന്തായിരിക്കും ഷംസുക്കാ ആ പറഞ്ഞതിന്റെ പൊരുൾ…
ജിജ്ഞാസയോടെയവൾ ആ പത്രത്താളുകൾ മെല്ലെ നിവർത്തി..
ഒരു വട്ടമേ നോക്കിയുള്ളു..ഫോട്ടോ സഹിതമുള്ള ആ വാർത്ത കണ്ടവൾ ഞെട്ടിത്തരിച്ചുപോയി..
‘ ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സഹായം തേടുന്നു..
അകത്തെന്തോ വീണുടയുന്ന ശബ്ദം കേട്ടാായിരുന്നു ഷമി അങ്ങോട്ടോടി ചെന്നത്..
“ന്റെ പടച്ചോനേ..ഈ പൂച്ചളെ കൊണ്ട് മൻഷ്യൻ തോറ്റല്ലോ..എല്ലാറ്റിനേം കൂടെ തച്ചുകൊല്ലും ഞാൻ..ഒരു സാധനോം എവിടേം വെക്കാൻ കൊള്ളൂലാാച്ചാൽ..”
പ്രാകി കൊണ്ട് അങ്ങെത്തിയപ്പോൾ കണ്ടത് വല്യ ഒരു കാടൻ പൂച്ചനെ തന്നെയ്നു.
“അല്ലാ..ഷംസുക്കാ ഇങ്ങളെയ്നോ..ഇങ്ങക്കെന്താ ഇവടെ ഇക്കാക്കന്റെ റൂമിൽ..”
വാരിയിട്ട സാധനങ്ങളിലേക്കൊരമ്പരപ്പോടെ നോക്കികൊണ്ടായിരുന്നവളുടെ ചോദ്യം..
“അല്ലാ..ഞ്ഞി എന്തേലും നെരത്തി പരത്തിടാനുണ്ടോന്നൊന്ന് നോക്കിക്കാണി.”
.
“അത്.
പിന്നെ ഞാനൊരു സാധനം തെരയെയ്നു ഷമ്യേ..അജ്മലും ഉമ്മയും എത്താനായിക്ക്ണോ ആശുപത്രീന്ന്..”
“പിന്നല്ലാണ്ട് ഓര് രാവിലെ നേരത്തേ പോയല്ലേ..ഇപ്പം ങ്ങടെത്താനായിണ്ടാവും
അതിരിക്കട്ടെ ഇക്കാ ഇങ്ങളെന്താപ്പോ തെരഞ്ഞോണ്ടിരുന്നേ..”
ചിതറിക്കിടക്കുന്ന സാധങ്ങളോരോന്നും അടക്കിപെറുക്കി വെക്കുന്നതിനിടയിൽ ഷമി ചോദിച്ചു..
“അത് പിന്നെ ഞാനൊരു….”
പറഞ്ഞോണ്ട് പിറകിലേക്ക് തിരിഞ്ഞതും അവനു മുന്നിലായി അജ്മലും ഖൈറുത്താായും..
നീരു വന്ന് വീർത്ത മുഖത്ത് സംശയത്തിന്റെ കണികകൾ ബാക്കിയാാക്കി അവൻ ഷംസുവിന്റെ മുഖത്തേക്കു തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു..
വിളറിയ മുഖവുമായൊരു നിമിഷം ഷംസു എന്തുപറയണമെന്നറിയാതെയങ്ങനെ നിന്നു..പിന്നെ നാവിൻ തുമ്പില് വന്ന ഒരു ഉത്തരത്തെ അവർക്കു മുമ്പിലേക്കെറിഞ്ഞു..
“ഞാനീ റൂമൊക്കെ ….ഒന്നു ….വൃത്തിയാക്കാന്ന് കരുതി…”
വിക്കി വിക്കി പറഞ്ഞൊപ്പിച്ചോണ്ടവൻ മെല്ലെ വിഷയം മാറ്റി.
“അല്ലാ..ഇങ്ങളെങ്ങനാപ്പം വന്നേ …വണ്ടിന്റെ ഒച്ചൊന്നും കേട്ടില്ലാലോ..”
“അതെങ്ങനാാ കേൾക്കാ…രണ്ടിന്റേയ്ം ഒച്ചീം പടേം അങ്ങ് റോട്ട്മ്മല്‌വരേ കേൾക്കാ..”
അതും പറഞ്ഞോണ്ട് ഡ്രസ്സുമാറാനായ് ഖൈറുത്താ റൂമിലേക്ക് പോയി..
“മോനൂസെവ്ടെ ഷമ്യേ..”
“മോനൊറങ്ങാ മ്മാ..”
അപ്പോഴേക്കും ഷംസു വേഗം പോയി അജൂനെ താങ്ങി ഒരു കസേരയിൽ ഇരിക്കാൻ സഹായിച്ചു..
.
നീരുവെച്ച ശരീരം അജ്മൽ എന്ന ആ യുവാവിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു..ആരോഗ്യവും ചുറുചുറുക്കും നിറഞ്ഞ ആ ശരീരത്തെ രോഗം പിടിച്ചടക്കി അവന്റെ യുവത്വത്തെ കവർന്നെടുത്തു ..ആഴ്ചയിൽ മൂന്ന് തവണയുള്ള ഡയാലിസിസ് എല്ലാം കൂടി കഴിയുമ്പോ ഒരു സംഖ്യ തന്നെ ആ കുടുംബം വഹിച്ച്..അതുകൊണ്ട് തന്നെ ക്രമേണ അവർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു..
അജ്മലിന്റെ ആ അവസ്ഥ ഷംസുന് കണ്ടു നിൽക്കാനാവുന്നതല്ലായിരുന്നു..നിറയുന്ന കണ്ണുകൾ അജ്മൽ കാണാതിരിക്കാനായവൻ പലപ്പോഴും അവനു മുഖം കൊടുക്കാതൊഴിഞ്ഞുമാറുമായിരുന്നു..അജ്മലിനെ ചെയറിലേക്ക് ചാരിയിരുത്തി കൊണ്ടവൻ പോകാനൊരുങ്ങവേ പെട്ടെന്നവൻ ഷംസുവിന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടു..
“ഇത്തിരിനേരം ന്റെ അടുത്തൊന്നിരിക്കടാ..”
ദയനീയതയോടെയുള്ള അജുന്റെ യാചനക്കു മുമ്പിൽ അവന്റെ ചങ്ക് പൊട്ടിപിളരുന്നപോലെ തോന്നി..
“അജോ…ന്താദ്..ഇയ്യ് ന്നേം കൂടി…”
അവന്റെ കൈകളിൽ മുറുകേ പിടിച്ച് മനസ്സിനു ധൈര്യം കൊടുക്കവേയാണ് പ്രതീക്ഷിക്കാത്ത മറ്റൊരു ചോദ്യം അവന്റെ നാവിൽ നിന്നും വീണത്..
“ഷംസോ..ഇയ്യ് ഓളെ കണ്ടു ലേ..”
എന്തുത്തരം നൽകണമെന്നറിയാതവൻ വിയർത്തു കൊണ്ടിരിക്കേ അജ്മൽ വീണ്ടും ചോദ്യം ആവർത്തിച്ചു..
“പറയ്..ഇയ്യ് സോഫിനെ കണ്ടില്ലേ ടാ..”
“ഉം..കണ്ടു..”
“ന്നിട്ട്..ന്നിട്ട് ഓള് വന്നില്ലേ ടാാ..”
.
“അത്…ഓള് വരും അജോ..വന്നോളും..”
“ഇല്ലെടാ..ഓള് വരൂലാ..ന്റെ സോഫി വരൂലാ..അത്രക്ക് ന്നെ വെറ്ക്ക്ണ്ടാവും..നിക്കറിയാ..ഒന്നു കാണാൻ ..മരിക്ക്ണെയ്നു മുന്നെ ഒന്നു മാപ്പ് പറയാനെങ്കിലും നിക്ക് കഴിയോ ഷംസോ..”
“അജോ..ഇയ്യ് എന്തെത്താ പറയ്ണേ..അനക്ക് ഒന്നും സംഭവിക്കൂലാ..”
ഒരു പുച്ഛഭാവത്തിലൊന്നു ചിരിച്ചുകൊണ്ടവൻ അകലങ്ങളിലേക്ക് കണ്ണും നട്ടിരുന്നു..പെടുന്നനെ എന്തോ ഓർമ്മവന്നപോലെയവൻ ഷംസുനെ നോക്കി..
“ഇയ്യ് ചോയ്ച്ചോ ഓളോട്…ആ തെളിവിനെ പറ്റി..”
ആകാംക്ഷയോടെയവൻ
ഷംസുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി..
“ഉം….ചോദിച്ച്”
“ന്നിട്ട് ..ന്നിട്ടെന്താ പറഞ്ഞേ ..ഓളെ കയ്യിലുണ്ടോ ഓരെ കുടുക്കാനുള്ള തെളിവൊക്കെ..”
“ഊം..അത് ഇവടെയാാ..കല്യാണത്തിനു മുന്നേ ഓൾ അനക്ക് തന്നീനെ ഗിഫ്റ്റിന്റെ അകത്തെന്നാ പറഞ്ഞേ..ഞാനതിവിടെ തെരയെയ്നു കുറേ നേരായിട്ട്.. ഏടേം നോക്കിട്ട് കണ്ടില്ലാാ..”
ഒരു ഞെട്ടലോടെയാായിരുന്നു അജ്മൽ അത് കേട്ടത്..
“എന്ത്…? ആ ഗിഫ്റ്റിലോ…അത് ഞാൻ…”
പെട്ടെന്നവനെന്തോ ഓർത്തിട്ടെന്നപോലെ സർവ്വ ശക്തിയും സംഭരിച്ചാ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു..
അപ്പോഴും അവന്റെ മനസ്സിൽ സോഫിയുടെ ആ സ്വരം മുഴങ്ങുന്നുണ്ടായിരുന്നു..
‘അജ്മൽക്കാ…ഈ സമ്മാാനം നല്ലപോലെ സൂക്ഷിക്കണേ..ഇതിലെന്റെ ജീവൻ ഒളിഞ്ഞിരിപ്പുണ്ട്..’
അന്നവൾ പറഞ്ഞതിനിങ്ങനെയൊരർത്ഥമുണ്ടായിരുന്നെന്നവനൊരിക്കലും നിനച്ചിരുന്നില്ലാ..
ശരിക്ക് നടക്കാൻ പോലും വയ്യാത്ത അവന്റെയാാ തത്രപ്പാട് കണ്ട് ഷംസുവിനും ആകെ ആധി കയറി..
“അജോ..നിക്ക് ഇയ്യെങ്ങട്ടാ പോണേ..”
വാാതിൽ പടിയിൽ തെന്നിവീഴാൻ പോയ അജുനേ അവൻ പെട്ടെന്ന് പോയി താങ്ങി..ഷംസുവിന്റെ കരങ്ങളെ ബലമായി പിടിച്ചുമാറ്റിയവൻ ലക്ഷ്യസ്ഥാനം നോക്കി വേദനയെ വെല്ലു വിളിച്ചു നടക്കാൻ തുടങ്ങി..
സുഹൃത്തിന്റെ വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന അവനും അജ്മലിന്റെ പിറകെയോടി..
രണ്ടുപേരുടെയും ആ ഓട്ടം അവസാനിച്ചത് അന്ന് കത്തിച്ചാമ്പലാക്കാൻ വേണ്ടികൂട്ടിയിട്ട സോഫിയുടെ ഉടയാടകൾക്കു മുന്നിലായിരുന്നു..പകുതിയിലധികവും മണ്ണിനാൽ മൂടപ്പെട്ടിരുന്നു..അതിലേക്കൊരു നിമിഷം വേദനയോടെങ്ങനെ നോക്കി നിന്ന അവൻ സ്വയം ശപിക്കുന്നുണ്ടായിരുന്നു..
പിന്നെ കുനിഞ്ഞു നിന്ന് ഭ്രാന്തമായൊരാവേശത്താൽ അവിടം കൈകൾ കൊണ്ട് മാന്തിയെടുക്കാൻ തുടങ്ങി..
“അജോ..ഇയ്യെന്താായീ കാാട്ട്ണേ..”
ഷംസു അവനെ തടയാൻ ശ്രമിച്ചെങ്കിലും പരാജിതനായി പിന്മാറേണ്ടി വന്നു…മണ്ണിൽ പൂണ്ടു കിടക്കുന്ന പുടവകളും ഫാൻസി ഓർണമെന്റ്സുകളുമെല്ലാം തന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോലെയവനു തോന്നി…ഏറെ പരതിയിട്ടും അങ്ങനൊരു സാധനമവനു കണ്ടെത്തനായില്ലാ..
ക്ഷീണിച്ച ശരീരവും മനസ്സുമാായിട്ടവൻ ആ മണ്ണിലിരുന്ന് വാവിട്ടു കരഞ്ഞു..
“ഇവടെ..ഇവടാായിരുന്നെടാ ഞാനത് കളഞ്ഞേ..തോറ്റുപോയെടാ ഞാൻ..”
പ്രിയപ്പെട്ട കൂട്ടുകാരനെ എങ്ങനെ സമാാധാനിപ്പിക്കണമെന്നറിയാതെ ഷംസുവും..എല്ലാം നോക്കി കണ്ടുകൊണ്ട് നിറഞ്ഞ കണ്ണുകളുമായവർക്കു പിന്നിലാായി ഖൈറുത്തായും ഷമിയും.. ഉണ്ടായിരുന്നു..
“ഷംസോ…ഞാനിനി എന്താ ചെയ്യാാ ടാ..ന്റെ സോഫിനേ…സോഫിനേ ഓര് കൊല്ലും..നിക്ക് ഒന്നും ചെയ്യാൻ കഴിയ്ണില്ലല്ലോ ടോ..”
“ന്താ അജോ..ഇയ്യ് ഇങ്ങനെ വെഷമിക്കല്ലേ..ഞങ്ങളൊക്കെല്ലേ ഇവടെ..സോഫിനെ ആരും ഒന്നും ചെയ്യൂലാ..”
“ഇല്ലടാ…വിട്ടുകൊടുക്കൂലാ ഞാനോര്ക്ക് ന്റെ സോഫിനെ…ആ ഡോക്ടർ..ഷൈജൽ ..കൊല്ലണം നിക്കെല്ലാരേം…ഞാൻ മരിക്ക്ണേന്റെ മുന്നേ നിക്കത് ചെയ്യണം…ന്നിട്ട് ….ന്റെ സോഫി…ജീവിക്കണം.. സമാധാനായിട്ട്…
ജീവിക്കണം…”
വാക്കുകളെ മുഴുമിക്കാനാാവാത്തത്രേം കിതക്കുന്നുണ്ടായിരുന്നു..
“അജോ..ഇയ്യിപ്പം എണീക്ക്..നമ്മക്ക് അകത്ത് പോവാ…ഇതല്ലേൽ വേറെ ഒരു വഴി പടച്ചോൻ തുറന്നു തരും..”
“വേണ്ടാ…..ഷം..സോ..ഞാാ…ഞാൻ..വിധി ന്നോടിത്രെം ക്രൂരത കാാട്ട്ണതെന്തിനാടാ..”
അതും പറഞ്ഞോണ്ടജ്മൽ ചുമരിനോട് ചേർന്നൊരു കല്ലിൽ ചാരിയിരുന്നു..
“മോനേ..അജോ..ഇങ്ങനെ വെയിലും കൊണ്ടിവടെയിരിക്കാണ്ടിയ്യകത്ത് വാ കുട്ട്യേ..കുറച്ചേരം കെടക്ക്..”
ഷംസു ഉമ്മാനെ തടഞ്ഞു..അവിടെ കുറച്ചേരം ഇരുന്നോട്ടെ എന്ന ആംഗ്യത്തോടെ..അവന്റെ നിറഞ്ഞ കണ്ണുകളെ അംഗീകരിച്ചോണ്ട് ഉമ്മ അവിടുന്ന് പിന്മാറി..
“കഴിയൂല മ്മാ..നിക്ക് കഴിയ്ണില്ലാ … ഇതൊക്കെ കണ്ട് നിക്കാൻ…റപ്പിമാമനെങ്കിലും ഉണ്ടായിനേൽ..എന്നാ റപ്പി വരാ..”
“നിക്കറീല ഷംസോ…അന്ന് സോഫിനേ ഇറക്കിവിട്ടപ്പോ അജുനോട് കച്ചറണ്ടാക്കി ഇവടെന്ന് എറങ്ങിയതാ..വിവരങ്ങളൊക്കെ ഞാൻ പറഞ്ഞീണ്..ഒഴിവുപോലെ വരെയ്ക്കും ..”
ഒരു നെടുവീർപ്പോടെയവർ രംഗം വിട്ടു..
.
അജ്മലിനു ഓർമ്മകൾക്ക് തിരികൊളുത്താനൊരവസരം കൊടുത്തുകൊണ്ട്…
എടുത്തുചാട്ടം കൊണ്ട് താനില്ലാണ്ടാക്കിയത് എത്രയേറേ മൂല്യമുള്ളതായിരുന്നതെന്നോർത്തവൻ വിങ്ങിപ്പൊട്ടി..എത്രപേരുടെ ജീവനാണയാൾക്കു മുന്നിലിനിയും ബലിയാടാവാൻ പോവുന്നത്…എല്ലാം താൻ കാരണം…
കണ്ണുമടച്ചാ മുഖത്തെ മാത്രം മനസ്സിൽ ധ്യാനിച്ചവനങ്ങനെ ചുമരിനോട് ചാരിക്കിടക്കുകയയിരുന്നു..എത്ര നേരം
അങ്ങനെയിരുന്നെന്നോർമ്മയില്ലാ..
കണ്ണിലേക്ക് തുളച്ചു കയറിയ വെളിച്ചം അവനോടെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..പതിയെ എഴുന്നേൽക്കാനൊരുങ്ങവേ പെട്ടെന്നവൻ വെറുതേ ആ വെളിച്ചത്തിന്റെ ഉറവിടം തേടി..ഒരു ഗ്ലാാസുപോലെയെന്തോ ഒന്നിൽ നിന്നാണാവെളിച്ചം മുഖത്തേക്ക് മിന്നിമറയുന്നത്..
സൂക്ഷിച്ച് നോക്കി..എന്തോ ഒരു പ്രതീക്ഷയുടെ നാമ്പവിടെ മൊട്ടിട്ടു..പതിയെ നടന്നതിന്റെ അരികിലേക്കടുത്തതും അതു കണ്ടവന്റെ കണ്ണുകൾ വിടർന്നു…
ഇത്ര നേരം താനെന്താണോ തിരഞ്ഞത്..അത്..അതു തന്നെ..തന്റെ പ്രിയപ്പെട്ടവൾ തനിക്കു സമ്മാനിച്ചയാ പളുങ്കു ശില്പം…
അതിരറ്റ ആഹ്ലാദത്തോടെയവൻ കൊച്ചുകുട്ടികളെപ്പോലെ ഷംസുനെയാർത്തു വിളിച്ചു..
അവന്റെയാ ആനന്ദത്തിൽ പങ്കു ചേരാാനെന്നോണം എവിടുന്നോ ഒരു കുളിർകാറ്റവിടെ ഒഴുകിയെത്തി..
“അജോ..ഇത്…ഇതോണ്ടിനി ഒരു കാര്യണ്ടാവോ ടാ..ഇത്രേം കാലം മണ്ണില് കിടന്നതല്ലേ”
ഷംസുവിന്റെ ആ നിഗമനം തെളിഞ്ഞുനിന്ന ആ മുഖത്തെ പുഞ്ചിരി മാഞ്ഞവിടെ നിരാശയുടെ കാർമേഘം ഉരുണ്ടു കൂടിയിരുന്നു..
**************************************
രണ്ടുനാൾ പിന്നിട്ടിട്ടും
പത്രത്താളുകളിൽ തെളിഞ്ഞു കണ്ട ആ വാർത്ത വിശ്വസിക്കാനാാവാത്തൊരവ്സ്ഥയിലായിരുന്നി സോഫി.. എന്തുകൊണ്ടോ ആ ഷോക്കിൽ നിന്ന് മുക്തയാവാനവൾക്കാവുന്നില്ല….ഒരു കാലം തന്റെ എല്ലാാമെല്ലാമായിരുന്നയാൾ..അജ്മൽക്കാ..ഇന്ന് സ്വന്തം ജീവനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ യാചിക്കുകയോ….!!!
സ്വന്തം ഭർത്താവാണ് പക്ഷേ..ആ ഭർത്താവെന്ന വാക്കിനൊത്തിരിയർത്ഥങ്ങളുമുണ്ട്..അവയിലൊന്നാണ് സംരക്ഷകൻ..ആരുടെയൊക്കെയോ വാക്കുകൾക്കടിമപ്പെട്ട് ഇരുട്ടിലേക്ക് തള്ളിവിട്ട അയാൾക്ക് ചേരുമോ ആ നാമം..
സൈനുത്തായും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളുടെ മാാറ്റങ്ങൾ..
“കുഞ്ഞോ..സോഫിമോൾക്ക് രണ്ടീസാായിട്ട് എന്തോ ഒരു മാറ്റംണ്ട്..ഒരു മിണ്ടാട്ടോം ല്ലാ.ചോയ്ക്ക്ണതിനു മാത്രം മറുപടിം തന്നിട്ട് ഒരൊറ്റ പോക്കാണ്..”
“അതിങ്ങക്ക് വെർതേ തോന്ന്ണതാവും ഉമ്മാ..”
അനസങ്ങനെ പറഞ്ഞെങ്കിലും അവനും ശ്രദ്ധിക്ക്ന്നുണ്ടായിരുന്നു അവളുടെ ഈ നിശബ്ദത..
“അല്ല കുഞ്ഞോ ഉള്ളത തന്ന്യാ.ഇനിക്ക് തോന്ന്ണത് ഓളൊറ്റക്കാന്ന്ള്ള സങ്കടാാന്നാ..ഇയ്യ് ഇഞ്ഞിങ്കിലും ഓളോടൊന്ന് പറഞ്ഞോക്ക്യാ കുഞ്ഞോ..ഓൾക്കൊരു നല്ല ജീവിതം കിട്ടിയാൽ ഈ സങ്കടങ്ങളൊക്കെ മാറുവെങ്കിലോ.. അങ്ങിനെങ്കിലും ന്റെ മോൾക്ക് ഇത്തിരി സമാധാനം കിട്ടട്ടേ..”
“പറയാം ഉമ്മാ..ഒക്കെ… കുറച്ചൂടെ കഴിയട്ടേ”
“ആ..പറയണം..ഇപ്പോ തന്നെ പറയണം..അന്റെ മ്മാനോടനക്ക് സ്നേഹണ്ടേൽ ഇനിം നീട്ടികൊണ്ടോവര്ത്..”
ഉമ്മാന്റെ നിർബന്ധത്തിനു വഴങ്ങിയവൻ എല്ലാം അവളോട് തുറന്നു പറയാൻ തനന്നെ തീരുമാനിച്ചു..
“കൊച്ചുട്ടി സ്ക്കൂൾ വിട്ട് വന്നില്ലേ ഉമ്മാ..
“ആ വന്ന്..ആദ്യായിട്ട് സ്ക്കൂളില് പോയതല്ലേ..അയിന്റെ വിശേഷങ്ങള് കുറേ പറഞ്ഞങ്ങനെ ഉറങ്ങിപ്പോയി..”
അപ്പോഴും ആലോചനകളിൽ മുഴുകിയങ്ങനെ ജനലഴികളും പിടിച്ച് വിദൂരതയിലെങ്ങോ കണ്ണും നട്ടിരിക്കായിരുന്നു സോഫീ, അതുകൊണ്ട് തന്നെ അനസിന്റെ ആഗമനമൊന്നും അവൾ അറിഞ്ഞതേയില്ലാ..
“സോഫീ…”
അതിവേഗം മിടിക്കുന്ന ഹൃദയവുമായവൻ വിളിച്ചു.
ഒരു ഞെട്ടലോടെയവളൊന്നു പുറകോട്ട് തിരിഞ്ഞു..
“എന്താ സോഫീടെ പ്രശ്നം..?
രണ്ടീസായിട്ടൊരു ഉഷാറും ല്ലാലോ..”
കണ്ണീർ ചാലിട്ടൊഴുകിയ മുഖത്തൊരു പുഞ്ചിരി വിരിയ്ക്കാനവൾ ശ്രമിക്കുന്നുണ്ടായിരുന്നു..
“ഒന്നുല്ലാ അനസ്ക്കാ..”
“എനിക്കറിയാാ…പഴയതൊക്കെ ഓർത്താവും ലേ..സോഫിക്ക് ഇവടെ എന്തെങ്കിലും കുറവ് ണ്ടെങ്കില് പറയണം ട്ടോ..”
“അങ്ങനൊന്നുല്ലാ അനസ്ക്കാ..”
“ഉം..കൊച്ചുട്ടിക്ക് സോഫിയെന്ന് വെച്ചാൽ ജീവനാ..സോഫിക്ക് തിരിച്ചങ്ങോട്ടും അങ്ങനെയാന്നറിയാം..ന്റെ കൊച്ചുട്ടിയുടെ സന്തോഷമാ എനിക്കേറ്റവും വലുത്..”
വാക്കുകളെ ലക്ഷ്യത്തിലേക്കെത്തിക്കാനൊരു വഴി തേടിക്കൊണ്ടിരിക്കാായിരുന്നവൻ..
“പിന്നെ സോഫിയോടെനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..”
“എന്ത് കാര്യം ..?
അദ്ഭുതത്തോടെയവൾ മിഴിച്ചു നോക്കിയെങ്കിലും ആ വാക്കുകൾ അവളിലെന്തൊക്കെയോ സംശയം ജനിപ്പിച്ചിരുന്നു.. പെട്ടെന്നവളുടെ മിഴികളിലെന്തെക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു..എന്തർത്ഥമാണതിനു നൽകേണ്ടതെന്നു തിരിച്ചറിയാാവാനാത്ത വിധമായിരുന്നു അത്…
അനസിനു പറയാാനുള്ളതെന്താണെന്നറിയാനായവൾ അവന്റെ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു..
എങ്ങനെ പറയണമെന്നറിയാതെ നില്ല്ക്കുന്നയവന്റെ നെറ്റിത്തടങ്ങളിൽ വിയർപ്പു പൊടിയുന്നതവൾക്ക് കാണാമായിരുന്നു..
“പറ അനസ്ക്കാ എന്തുകാര്യാമാ പറയാനുണ്ടെന്ന് പറഞ്ഞത്..”
“അ…അത്…ഞാൻ…സോഫീടെ..”
“ഞാൻ സോഫീടെ ജീവിതത്തിലേക്ക് വരട്ടേ എന്നായിരിക്കും ലേ…”
അവനു നിന്നു വിയർത്ത വാക്കുകളെ പൂരിപ്പിച്ചത് അവളുടെ പുച്ഛം കലർന്ന സ്വരമായിരുന്നു..
അതു കേട്ടപ്പോൾ അനസ് അന്ധാളിച്ചു നിന്നു..
“അത് ..സോഫീ…ഞാൻ..”
“ഇതിനു വേണ്ടി അനസ്ക്കാ നിന്നു വിയർക്കണമെന്നില്ലാ..അല്ലാ..നിങ്ങളെന്താാ എന്നെപറ്റി കരുതിയിരിക്ക്ണേ..നിങ്ങളെനിക്ക് അഭയം തന്നു എന്നുള്ളതൊക്കെ ശരിയാ..എന്നു വെച്ച്…ഞാനെന്റെ ജീവിതമൊന്നും ആർക്കും തീറെഴുതി വെച്ചിട്ടില്ല..”
ഉച്ചത്തിലുള്ള സോഫിടെ സംസാരം കേട്ട് പകച്ചു നിൽക്കുകയായിരുന്നു അനസ്..ഇടക്കെപ്പോഴോ കൊച്ചുട്ടിയും ഉറക്കമുണർന്നങ്ങോട്ട് എത്തി നോക്കി..നൊഞ്ചുപൊട്ടുന്ന വേദനയോടെ സൈനുത്തായും എല്ലാം കേൾക്കുന്നുണ്ട്..
“സോഫീ..ഞാൻ.. അങ്ങനൊന്നും….”
“എനിക്കറിയാ അനസ്ക്കാ..എല്ലാർക്കും അവരവുടെ സന്തോഷങ്ങൾക്കാായി മാത്രം എന്നെ ചൂഷണം ചെയ്യാനായി നല്ലോണം അറിയാ..എന്റെ മനസ്സിലൊരു സ്ഥാനമുണ്ടായിരുന്നു ഇങ്ങക്ക്...ഇങ്ങൾ പറയാനൊരുങ്ങി വന്ന കാര്യം നേരത്തേ ഉമ്മ എന്നോട് സൂചിപ്പിച്ചതാ.അത് ഉമ്മാക്ക് തോന്നിയൊരു വിഢ്ഡിത്താാണെന്നായിരുന്നു ഞാൻ കരുത്യേ..ഇത്രേം വിവരോം വിദ്യാഭാസോം ഉള്ള ഇങ്ങളും ഇങ്ങനെ ചിന്തിക്കൂന്ന് ഞാൻ കരുതില്ല..കുറേ നോവിപ്പിച്ചീണേലും ഞാനിന്നും വേറെ ഒരുത്തന്റെ ഭാര്യ തന്നെയാ..അതുപോലും ചിന്തിക്കാനുള്ള ബുദ്ധി കൂടി ഇല്ലാണ്ടായിപ്പോയല്ലോ ഇങ്ങക്ക്…കഷ്ടം..”
“അതിനു.സോഫീ..ഞാനെന്താ പറഞ്ഞത്..”
“മതി..നിർത്തിക്കാളി .അനസ്ക്കാം.എനിക്ക് കേൾക്കണ്ട ഇനിയൊന്നും…”
കൈകൊണ്ട് ഒരു തടയിട്ടവൾ മുഖം തിരിച്ചു കളഞ്ഞു..
എല്ലാാം കേട്ട് സ്തംബ്ദനായി നിൽക്കുകയായിരുന്നവൻ..ഒരു നിമിഷമവൻ നെഞ്ചിൽ കൈവെച്ച് പോയി..ശ്വാസോച്ഛാസത്തിനു വേണ്ടിയവൻ പാടുപെട്ടു..
അപ്പോഴും അവന്റെ മനസ്സവൾക്കു മുന്നിലെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
‘സോഫീ..നീ ഈ അനസിനെ മനസ്സിലാക്കിയില്ലാലോ..ഞാൻ പറയാൻ വന്നതെന്താന്ന്..
ഞാൻ സോഫീടെ കുഞ്ഞിക്കയാണെന്നായിരുന്നു..കുഞ്ഞുനാളിൽ നീ തന്ന വാാക്കുകളിലേറേയും ഈ സോഫി കുഞ്ഞിക്കാന്റെയാണെന്നായിരുന്നു..ആ ജീവിതം തിരിച്ച് ചോദിക്കാാനല്ല ഞാൻ വന്നത്..ആ കണ്ണു നിറയുന്നത്, ആ മുഖം വാടുന്നതൊന്നും ഇന്നും നിക്ക് സഹിക്കിണില്ല സോഫീ..നിനക്കിഷ്ടല്ലാത്തൊരു ജീവിതത്തിലേക്കൊരിക്കലും ഞാൻ നിന്നെ ക്ഷണിക്കൂല ..പക്ഷേ നീ ആ കണ്ണ് നിറക്കല്ലേ ന്റെ ഖൽബ് പിടക്കുന്നുണ്ട്..’
നിറഞ്ഞ കണ്ണുകൾക്കു മുമ്പിൽ തോറ്റു കൊടുത്തവൻ കുനിഞ്ഞ ശിരസ്സുമായി മെല്ലെ തിരിഞ്ഞു നടന്നു..അടർന്നു വീണുകൊണ്ടിരിക്കുന്ന കണ്ണുനീർതുള്ളികളെ മെല്ലെ കൈകൾ കൊണ്ടൊപ്പിയെടുക്കവേ പെട്ടെന്നൊരു മിന്നായം പോലെ ആ വാർത്ത അവന്റെ മിഴികളിലുടക്കി..മേശപ്പുറത്ത് നിവർത്തിയിട്ട ആ പത്രത്താളുകളിലെ ആ വാർത്ത…
കണ്ണുകൾ തുറിച്ചു കൊണ്ടവൻ ആ വാർത്ത വായിച്ചു..
‘ഇരു വൃക്കകളും തകരാറിലായ യുവാവ്….’
ഇടം കണ്ണാലെ സോഫിയെ തിരിഞ്ഞു നോക്കുമ്പോൾ അവളപ്പോഴും ജനലഴിയും പിടിച്ചു കൊണ്ട് തലയും താഴ്ത്തി നിൽക്കുകയായിരുന്നു…
സോഫിയുടെ ആ പ്രതികരണത്തിന്റ്റെ കാരണമെന്തെന്നറിയാൻ അവനു കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ലാ..അവൾ കാണാതെ കൈകൾ കൊണ്ടാ പേപ്പർ കഷ്ണങ്ങളെയവൻ വാരിക്കൂട്ടി..
റൂമിന്റെ പടികടന്നപ്പോഴേക്കും വിതുമ്പുന്ന മുഖവുമായി ഉമ്മ..അവനെ കണ്ടതും അവരാ മാറിലേക്ക് വീണു..
“മോനേ…കുഞ്ഞോ…..”
സങ്കടം നിഴലിക്കുന്ന മുഖത്ത് പുഞ്ചിരി വരുത്തി അവൻ ഉമ്മാനെ സമാധാനിപ്പിച്ചു..
“ന്താ ..മ്മാ..ഇങ്ങളെന്തിനാ കരയ്ണേ..”
“ഞാനല്ലേ ന്റെ കുട്ടിനെ വെറ്തേ ആശിപിച്ചേ”
“ഹ.. ഹ..ഹ..ആശിപ്പിച്ചെന്നോ..ആര്..എന്താശിപ്പിച്ചെന്നാാ ..എന്തൊക്കെയാാ ന്റെ ഉമ്മ പറയ്ണേ..
ഇങ്ങക്കറീലേ ഉമ്മാ..ഈ അനസിനൊന്നും ആശിക്കാനുള്ള അർഹതല്ലാന്ന്…”
“മോനേ..”
“സാരല്യ മ്മാാ..സോഫിക്ക് അവൾടേതായ പ്രശ്നങ്ങളും ഇഷ്ടങ്ങളും ഒക്കെ ണ്ടാവും അതൊക്കെ നമ്മളല്ലേ നിറവേറ്റി കൊടുക്കേണ്ടേ..എല്ലാം ഓളെ ഇഷ്ടം പോലെ നടക്കട്ടേ..ഇങ്ങളൊരിക്കലും ഓളെ വെറുക്കല്ലേ..”
അതും പറഞ്ഞവൻ നടന്നകലുമ്പോൾ ഒരിക്കൽ കൂടി ഉമ്മാനെ ഒന്നു തിരിഞ്ഞു നോക്കി….
“ഉമ്മാ…ഇനി ഓളോട് പറയാൻ പോണ്ടാ ട്ടോ പഴയതൊന്നും…ഓളെ മനസ്സിന്ന് ഈ അമ്മായിയും കുഞ്ഞിക്കായും എന്നോ അകന്നു പോയിക്ക്ണ്..അതങ്ങനെ തന്നെ നിന്നോട്ടേ..നമ്മളെ മനസ്സിലുണ്ടല്ലോ ..അ..തുമതി.”
ഇടറി വീണ ആ വാക്കുകൾക്കൊരുത്തരം നൽകാതെയവർ ശിരസ്സു കുനിച്ചു..
എല്ലാം കണ്ടെന്തെക്കെയോ മനസ്സിലാക്കിയ
കൊച്ചുട്ടി ഓടിപ്പോയി റൂമിന്റെ ഒരു മൂലയിലിരുന്നു തേങ്ങിക്കരഞ്ഞു..അപ്പോഴും അവളുടെ മാറോട് ചേർത്തുകൊണ്ടൊരു ഫ്രയിം ചെയ്തും വെച്ച ഫോട്ടോ ഉണ്ടായിരുന്നു..കെട്ടു കഥപോലെ കേട്ടു പഴകിയ കഥയിലെ നായികയായ അവളുടെ ഉമ്മയുടെ..അവൾ കണ്ടിട്ടില്ലാത്ത ഉമ്മയുടെ…
നേരമേറെ ഇരുട്ടി തുടങ്ങിയിട്ടും അനസെന്തോ ആലോചനയിൽ തന്നെ മുഴുകികൊണ്ടിരിപ്പാണ്..ഒരു വേള ആ ശരീരത്തില് ശ്വാസമിരിപ്പുണ്ടോയെന്നുപോലും സംശയിച്ചു പോകുന്ന രീതിയിലാായിരുന്നത്..നോവിന്റെ കയ്പുനീരവനു പകർന്നു കൊടുത്ത വേദനയോടെ നിൽക്കുകയായിരുന്ന സൈനുത്താക്ക് അവന്റെയരികിലേക്ക് ചെന്നു ആ ചിന്തകൾക്ക് ഭംഗം വരുത്താനെന്തോ മടി തോന്നി..
കരഞ്ഞു കലങ്ങിയ കുഞ്ഞികണ്ണുകളെ പൈപ്പുവെള്ളത്തിന്റെ സഹായത്താൽ കഴുകി തുടച്ച് കൊച്ചുട്ടി ഉപ്പാന്റെ അരികിലേക്കു ചെന്നു..
ആ മടിത്തട്ടിലേക്കേന്തിവലിഞ്ഞ് കയറുന്നയവളെ പിടിച്ചു മടിയിലിരുത്തി ആ നെറ്റിയിൽ ഒരു മുത്തം നൽകി..
സാധാരണ ചറപറാ സംസാരിക്കുന്ന ആ മുഖത്തപ്പോൾ ദുഃഖം തളം കെട്ടി നില്ക്കുന്നുണ്ടാായിരുന്നു..
മൗനമായി വാനിലേക്ക് നോക്കിയിരിക്കുന്നയവളെ കണ്ടപ്പോൾ അനസിന് അദ്ഭുതമാണ് തോന്നിയത്..
“ഇന്നെന്തേ ന്റെ വായാടിക്കുട്ടിക്ക് പ്പച്ചിനോടൊന്നും പറയാനില്ലേ..”
നിഷ്കളങ്കമായ ആ മുഖത്തപ്പോയൊരു സംശയഭാവം തെളിഞ്ഞു വന്നു..
“ഉപ്പച്ചീ..ഈ നച്ചത്രക്കുപ്പായം ന്ന് പർഞ്ഞാ ന്താ..”
“നക്ഷത്രക്കുപ്പായം ന്ന് പറഞ്ഞാലിപ്പോ ന്താ..നക്ഷത്രങ്ങളിടുന്ന കുപ്പായം അല്ലാണ്ടെന്താാ..”
“അപ്പോ..കൊച്ചിട്ടീടെ മ്മച്ചിം ണ്ടാവൂലേ നച്ചത്രകുപ്പായോം ഇറ്റോൻട് ആകാശത്തില്..”
മകളുടെ വിചിത്രമായ സംശയം കേട്ട് ആ ഉപ്പ ഒന്നമ്പരന്നു..
“മ്മച്ചി സ്വർഗത്തിലല്ലേ ണ്ടാവാ..മോളൂസിനോടാരാ ഇതൊക്കെ പറഞ്ഞേ..”
“ന്റെ ക്ലാച്ചിലെ കാവ്യ മോള് പർഞ്ഞല്ലോ..മരിച്ചുപോയോല് ആകാശത്തില് നച്ചത്രക്കുപ്പായോം ഇട്ടോണ്ട് നമ്മലേ നോക്കി ചിരിച്ചൂന്ന്..കന്റോ കന്റോ പ്പച്ചീ..മോളൂസിന്റെ മ്മച്ചി നമ്മലെ നോക്കി ചിരിച്ച്ണ്..”
ഇരുളിലൊന്നു കൺചിമ്മിയ താരകത്തെ നോക്കി
അത്യ്ധികം ആഹ്ലാദത്തോടെയുള്ള കൊച്ചുട്ടിയുടെ പ്രകടനത്തിനു മുന്നിൽ തെറ്റു തിരുത്താനും അവനു തോന്നിയില്ലാ..
.”പ്പച്ച്യേ….കൊച്ചുറ്റിന്റെ മ്മച്ചി പാവെയ്നോ..”
“ഊം…ന്തേ മോളൂ…”
“മോൽക്ക് ന്റേയ് ന്നിറ്റ് മ്മച്ചിനേ കാനാാൻ കഴിയാഞ്ഞേ..മോൽടെ മ്മച്ചീക്ക് കൊച്ചുട്ടിനേ ഇസ്ടല്ലെയ്നോ..”
“പിന്നേേേ…ഒരുപാട് ഇഷ്ടയെനു..പിന്നെ പടച്ചോൻ വിളീച്ചാ പോവാണ്ടിരിക്കാൻ പറ്റ്വോ മോളൂസേ..”
“ന്നിറ്റാണോ മ്മച്ചി പോയേ..പാവം ന്റെ മ്മച്ചി..”
“അതിന് മോൾക്കിപ്പോ ഒരു മ്മച്ചിണ്ടല്ലോ..മോൾടെ ചോപ്പിമ്മ…”
“മാന്റാാ ..നിച്ചിഷ്റ്റല്യാ ചോപ്പിമ്മനേ…”
“അതെന്താാ മോളൂ..മോൾടെ സ്വന്തം സോഫിമ്മച്ചിയാന്ന് പറഞ്ഞിട്ടിപ്പോ ന്താ പറ്റിയേ..”
“ന്നിട്ട് മോൾ കണ്ടല്ലോ ന്റെ പ്പച്ചിനോട് വഴക്ക് കൂട്നേ..നല്ല കുട്ടിയള് വഴക്കൊന്നും ണ്ടാക്കൂലാാന്ന് പ്പച്ചി ല്ലേ കൊച്ചൂനോട് പർഞ്ഞീനേ..”
അപ്പോ സോഫി പറഞ്ഞതെല്ലാം മോൾ കേട്ടിരിക്കുന്നു..അത് തിരുത്തിയില്ലേൽ എന്നും ഇവളുടെ മനസ്സിലതൊരു കറയായി കിടക്കും..ബുദ്ധിപൂർവ്വം തന്നെ അവനത് നേരിടുകയും ചെയ്തു..
“കൊച്ചൂട്ടി..അത് സോഫിമ്മാക്ക് വിശന്നോണ്ടല്ലേ..അങ്ങനൊക്കെ പർഞ്ഞേ..വിശന്നാല് ന്റെ മോളും അങ്ങിനാണല്ലൊ..”
“വിശക്ക്ണ്ടേല് കുറേ ചോറ് ൺല്ലോ അതൊക്കെ തിനൂടെ..”
“ചോപ്പിമ്മക്ക് നൂഡിൽസാണ് പോലും വേണ്ടത്..നമ്മക്ക് പോയി വാങ്ങിക്കൊടുക്കാാ ട്ടോ..അപ്പോ പിന്നെ ചോപ്പിമ്മാന്റെ ദേഷ്യൊക്കെ മാറും..”
“ഉം ഉം…അയ്യേ..ഈ ചോപ്പിമ്മാന്താ..ചെറ്യകുട്ടിയാ.. ”
കുണുങ്ങി ചിരിച്ചവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു..രണ്ടു പേരുടേയും കഥകൾ അങ്ങനെയങ്ങനെ നീണ്ടുപോയി
..
അവരുടെ ആ സംസാരം ചുമരുകൾ തുളച്ചു കയറി സോഫിയുടെ കാതുകളിലേക്കും ഒഴുകിയെത്തിയിരുന്നു..
അനസിനോടൊങ്ങനൊക്കെ പറഞ്ഞുപോയതിലവൾക്ക് വല്ലാതെ കുറ്റബോധമുണ്ടാായിരുന്നു.. അതിനിടയിലാണ് കൊച്ചുട്ടിയുടെ ആ വിലയിരുത്തലും..എന്താണ് തനിക്കപ്പോ സംഭവിച്ചേ..ഒരു ഉമ്മ എന്ന് സ്ഥാനത്ത് നിന്നൊരു നിമിഷം താൻ വ്യതിചലിച്ചുപോയതോണ്ടല്ലേ ആ കുഞ്ഞു മനസ്സിൽ നിന്നങ്ങനൊരു വാക്ക് വരാനിടയായതും….എല്ലാം കൂടിയവൾക്ക് ഭ്രാന്ത് പിടിക്ക്ണ പോലെ തോന്നി..എല്ലാവരുടേയും വെറുപ്പ് വാങ്ങിക്കൂട്ടിയെന്തിന്..
പോണം…എങ്ങോട്ടേലും..ഇനിം അനസ്ക്കാനെ ഫേസ് ചെയ്യാൻ തനിക്കാവൂലാാ..കൊച്ചുട്ടിക്ക് ഉമ്മയായി അനസ്ക്കാക്ക് നല്ലൊരു ഇണയായി എവിട്വ്യെങ്കിലും ഒരു നല്ല പെണ്ണ് ജീവിച്ചിരിപ്പുണ്ടാവും…
വേദന തിന്നു വിശപ്പടക്കി ആ രാത്രിയുടെ യാമങ്ങളോരോന്നും അവളുടെ മുന്നിലൂടിഴഞ്ഞു നീങ്ങി.
..പ്രഭാതം സൂര്യനെ വരവേറ്റിട്ടും അടുക്കളയിൽ നിന്നും പതിവുപോലുള്ള ശബ്ദ കോലാഹലങ്ങളൊന്നും കേൾക്കാത്തതിനാൽ സൈനുത്താ അടുക്കളയിലേക്കൊന്നെത്തിനോക്കി..പാതിവിനു വിപരീതമായവടെ നിശബ്ദത തളം കെട്ടി നിന്നിരുന്നു..
സോഫിയെന്തേ..എണീറ്റില്ലേ..
സാധാരണ ഇങ്ങനെ ഉറങ്ങാറുള്ളതല്ലല്ലോ..സംശയവും പേറിയവർ സോഫിയുടെ മുറിയിലേക്ക് കടന്നു ചെന്നു..പക്ഷേ അവിടെയെവിടെയും അവൾടെ നിഴൽ പോലും കണ്ടെത്താനായില്ലാ..ആധിയോടെയവർ അനസിന്റെ അരികിലേക്കോടാനൊരുങ്ങുമ്പോഴായിരുന്നു ഭംഗിയായി വിരിച്ചിട്ട ബെഡ്ഷീറ്റിൽ പുറത്തുനിന്നും വീശുന്ന മന്ദമാരുതന്റെ താളത്തിനൊത്ത് തെന്നിക്കളിക്കുന്ന ഒരു കടലാസു കഷ്ണം അവരുടെ ശ്രദ്ധയിൽ പെട്ടത്..
വിറക്കുന്ന കൈകളാലതെടുത്ത് നിവർത്തിനോക്കി..
‘പ്രിയപ്പെട്ട അനസ്ക്കാക്ക്…’
സ്വന്തം ചോര വിട്ടകന്ന സങ്കടം അംഗീകരിക്കാനാവാത്തതോണ്ടാവണം അത് മുഴുമിക്കാനാവാതെയവർ അനസിന്റെയരികിലേക്കോടി..
സുബ് ഹി നിസ്ക്കാരവും കഴിഞ്ഞ് കൊച്ചുട്ടിയേയും കെട്ടിപ്പിടിച്ച് വെറുതേയങ്ങനെ കിടക്കുകയായിരുന്നു അനസ്..സോഫി വന്ന നാളു തൊട്ട് സോഫിക്കൊപ്പം കിടക്കാറുണ്ടായിരുന്നയവൾ ഇന്നലെന്തോ അതിനു വിസമ്മതിക്കുകയായിരുന്നു..
ഓടിക്കിതച്ചു വരുന്ന ഉമ്മാനെ കണ്ടെന്തോ പന്തികേടു തോന്നിയ അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റിരുന്നു..
“ന്താ..മ്മാാ..ന്തിനാ ഇങ്ങളിങ്ങനെ…”
“കുഞ്ഞോ…സോഫി മോൾ…മോള് പോയി..ദാ ഈ എഴുത്തും എഴുതി വെച്ചിക്ക്ണ്..ഉമ്മാന്റെ കണ്ണുകളിലിപ്പോ ഇതിന്റാത്തുള്ള അക്ഷരങ്ങളൊന്നും തെളീല കുഞ്ഞോ..”
നിറഞ്ഞു വന്ന ആ കണ്ണുകൾ കാാണാൻ ധൈര്യമില്ലാതവൻ എഴുത്തിലേക്ക് ശ്രദ്ധപ്തിപ്പിച്ചു…
‘പ്രിയപ്പെട്ട അനസ്ക്കാക്ക്..
നിങ്ങളെന്നോട് ക്ഷമിക്കണം..എന്റെ മാനസികാവസ്ഥ ശരിയല്ലാാത്തതുകൊണ്ടായിരുന്നു എനിക്കങ്ങനെയൊക്കെയപ്പോ…കൊച്ചുട്ടിയുടെ ഉമ്മയായിരിക്കാനെനിക്കിനി ഒരു യോഗ്യതയുമില്ലാ..കൊച്ചുട്ടിക്ക് വേണ്ടി അനസ്ക്കാ മറ്റൊരു വിവാഹത്തിനു തയ്യാറാവണം ..ഇതെന്റെയൊരപേക്ഷയാണ്..ഞാൻ പോവാണ്..
ഒരിക്കൽക്കൂടി ക്ഷമക്ക് വേണ്ടി യാചിച്ചു കൊണ്ട്…
സ്നേഹപൂർവ്വം സോഫി..’
എല്ലാം വായിച്ചൊരു നെടുവീർപ്പോടെ ആ എഴുത്തവൻ ബെഡിലേക്കിട്ടു..രണ്ടു കൈകൾ കൊണ്ടും താടിയെല്ലിനെ താങ്ങി നിർത്തികൊണ്ട്..അവന്റെ മുഖത്ത് പ്രത്യേക ഭാവമാറ്റങ്ങളൊന്നും പ്രകടമാവാത്തതു കണ്ട് സൈനുത്താക്ക് അദ്ഭുതമായി..
“കുഞ്ഞോ..ഇയ്യ് ഇതെന്താാലോചിച്ചിരിക്കാാ..
ഓളെവ്ടാ നോക്കണ്ടേ നമ്മക്ക്..”
അതിനു മറുപടിയായവൻ ആ ന്യൂസ്പേപ്പർ ഉമ്മാാക്ക് നേരെ നീട്ടി..
“എല്ലാാറ്റിനും മറുപടി ഇതിലുണ്ടുമ്മാ..സോഫി എത്തും..സുരക്ഷിതമായ സ്ഥലത്ത് തന്നെ…”
നിവർത്തിപ്പിടിച്ച പത്രത്താളുകളിൽ അച്ചടിമഷി പുരണ്ട ആ വാക്കുകൾ കണ്ട് സൈനുത്താ ഒരു ഞെട്ടലോടെ ആ ബെഡിലങ്ങനെയിരുന്നു പോയി…
*********************************
സമയം പതിനൊന്നരയായിരിക്കുന്നു..ഉച്ചക്കലേക്കുള്ള ചോറിന് ഇപ്പോയെങ്കിലും അരി ഇട്ടങ്കിലേ സമയത്തിന് വല്ലതും കഴിക്കാൻ പറ്റൂ..ഖൈറുത്താ വേഗം തീ കൂട്ടാൻ പോയി..രാവിലെത്തന്നെ ഒന്നും കഴിച്ചിട്ടില്ലാ..അല്ലേലും ആർക്കായിപ്പോ ഇവടെ തിന്നാൻ വേണ്ടിയത്…ഒരിക്കൽ അടുപ്പൂതി ചുമച്ച് അസുഖം കൂടിയതാ..അങ്ങനെയാ അന്ന് അജ്മൽ ഗ്യാസ് അടുപ്പ് വാങ്ങി തന്നത്..എല്ലാ കഷടകാലവും മാറീനു..ഇപ്പോ വീണ്ടും ഈ വീട് പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു പോവാണല്ലോ പടച്ചോനേ…ഓരോന്നോർത്തോണ്ടങ്ങനെ കത്തിപ്പിടിക്കാത്ത അടുപ്പിനോട് ദേഷ്യം തീർക്കവേ നോവിന് നിറം കൂട്ടാനൊരു സംഗീതം ഒഴുകിയെത്തിയത്..
?…അളവു നോക്കാനാവുകില്ല..അത്രമേലാ സ്നേഹമെന്നിൽ..
നാളുതോറും എന്റെ മുത്തേ ..നീ പകർന്നില്ലേ…
പകരമില്ലാ ഭൂമുഖത്ത് എന്റെ ഖൽബിൻ തീ കെടുത്താൻ..
മഴ നിലാാവായ് നിന്റെ മുത്തം മാത്രമല്ലാാതെ..
കണ്ണുനീർപന്തല്ലിൽ വാടുന്ന പൂവുകൾ തേങ്ങവേ..
കാത്തു നിൽപ്പൂ നിന്നെ ഞാൻ ഖൽബിന്റെ ജാാലക വാതിലിൽ…???
മൊബൈലിൽ നിന്നൊഴുകി വന്ന ശോകാർദ്രമായ മാപ്പിളപ്പാട്ട് അജ്മലിന്റെ മുറിയിൽ നിന്നാണെന്നാലോചിക്കാൻ ഖൈറുത്താക്ക് അധിക സമയം വേണ്ടി വന്നില്ലാ..കാരണം കുറച്ച് ദിവസാായിട്ട് ഇതാണവന്റെ ചിന്ത..സോഫി..സോഫി എന്ന പേരു മാത്രം..
മോളേ..സോഫീ..എവടെപ്പോയിക്കിടക്കാാ നീ..എവിടാന്നറിഞ്ഞാാൽ അവീടെ വന്നീ ഉമ്മ കാലു പിടിച്ചോളാം ന്റെ പൊന്നു മോനു വേണ്ടി..ഇനിം നിക്ക് കാണാൻ വയ്യ ഈ സങ്കടം..
അങ്ങനെ മറക്കാത്ത ഓർമ്മകളും നിലക്കാത്ത കണ്ണുനീരും ആ കുടുംബത്തിന്റെയോരോ നിമിഷങ്ങളും കവർന്നെടുത്തുകൊണ്ടിരിക്കവേ പെട്ടെന്നായിരുന്നതിനൊരു തടസ്സം നൽകി പുറത്തു നിന്നാരോ കോളിംഗ്ബെല്ലടിച്ചത്..
അതു ശരിക്കും ഖൈറുത്തായിൽ ഒരു ഞെട്ടലു തന്നെയാണ്…കാരണം അജ്മലിനെ സന്ദർശിക്കാൻ വരുന്ന അതിഥികളാണെപ്പോ എപ്പോഴും വീട്ടിൽ..ഇടവേളകളില്ലാതെ വിരുന്നെത്തുന്ന അവർക്കറിയില്ലല്ലോ ഇവടെ പഞ്ചസാരയും ചായപ്പൊടീം ഒന്നുല്ലാന്നുള്ള കാര്യം ..രണ്ടു വീടുകളിലേയും ചെലവു നോക്കാാനുള്ളത് ഷംസു എന്ന ഒരു പാവം ഒപ്പിച്ചുണ്ടാക്കുന്നതാണെന്ന്..
എന്തു തന്നെയായാലും ഈ വീടിന്റെ സങ്കടം ഇതിനുള്ളിൽ തന്നെ തളച്ചിടണമെന്നുറച്ച തീരുമാനത്തോടെയവർ വാതിൽ തുറന്നു..
ഫായിസ്….അന്നു താൻ പുറത്താട്ടിവിട്ട ഫായിസ്..
ചുളിഞ്ഞ നെറ്റിത്തടത്തോടെയവർ ഫായിസിനെ തുറിച്ചു നോക്കി…
സങ്കടം നിഴലിക്കുന്നയാ മുഖത്തിനപ്പോ എന്തൊക്കെയോ അവരോട് പറയാനുണ്ടായിരുന്നു…
പടി വാതിലിൽ ഫായിസിന്റെ മുഖം കണ്ടതും ഖൈറുത്താന്റെ മുഖത്ത് രോഷം ആളിക്കത്തി…അവനു വേണ്ടി തുറന്ന ആ വാതിൽ വലിയൊരു ശബ്ദത്തോടെയവർ വലിച്ചടച്ചു…
“ഖൈറുത്താ ഇങ്ങള് വാതിൽ തുറക്കി..എനിക്ക് പറയാനുള്ളതൊന്നു കേൾക്കിൻ..”
പിന്തിരിഞ്ഞവർ അടുക്കളയിലേക്ക് പോവാനൊരുങ്ങവേ വീണ്ടും അവർക്ക് മുന്നിലവൻ കെഞ്ചി കൊണ്ടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
“പ്ലീസ് ഒന്നു തൊറക്കി..എനിക്ക് വളരേ പ്രധാനപ്പെട്ടൊരു കാര്യം ഇങ്ങളോട് പറയാൻണ്ട്..”
യാചനയോടെയുള്ള അവന്റെ സ്വരവും പറയാനുള്ളതെന്താണെന്നറിയാനുള്ള ജിജ്ഞാസയും കാരണം അവന്റെ മുന്നിലാവാതിൽ വീണ്ടും തുറക്കപ്പെട്ടു..
“ഫായിസേ മതിയായില്ലേ അനക്ക് ഇനിം.
..ഒരിക്കൽ ഇയ്യ് ന്റെ കുട്ടിനെ കത്തീം എടുപ്പിച്ചോണ്ടിവടെന്ന് പറഞ്ഞയച്ചില്ലേ..കിട്ടീലേ അന്ന് ന്റെ കുട്ടിക്ക് പള്ള നിറച്ചും..ദാ ജീവച്ഛവമായി കിടക്ക്ണ്ട്..അകത്തു പോയി പറയ് ഇനീം.. ന്നിട്ട് ബാക്കിള്ള ജീവനും കൂടിയങ്ങെടുത്താാളാ…”
ഖൈറുത്താന്റെ ആ ഗർജനത്തിനു മുന്നിൽ ഫായിസ് ശിരസ്സു കുനിച്ചു നിന്നു..
“അജ്മലിന്റെ ഉമ്മാാ..ക്ഷമിക്കി ന്നോട്..ങ്ങളിങ്ങനെ ശവത്തിൽ കുത്ത്ണപോലെ പറയല്ലി..ഇങ്ങനൊന്നും ആയിത്തീരും ന്ന് ഞാനൊരിക്കലും കരുതില്ലാാ..”
അടങ്ങാത്ത ദേഷ്യവുമായവരപ്പോഴും പല്ലും ഞെരിച്ചു നിന്നു..
“എനിക്കറിയാ ഇങ്ങക്കെന്നോട് ദേഷ്യായിരിക്കും ന്ന്..അതോണ്ടെന്നാ ഷംസുക്കാ എന്നോടെല്ലാം പറഞ്ഞിട്ടും ഞാൻ വരാൻ മടിച്ച് നിന്നേ..പക്ഷേങ്കില് അതിനൊരു പ്രായശ്ചിത്തം ചെയ്യാൻ കൂടിയാ ഞാനിപ്പോ വന്നത്..”
“പ്രായശ്ചിത്തോ..എന്ത് പ്രായശ്ചിത്തം…??
അവനു പറയാാനുള്ളതെന്താന്നറിയാനവർ നെറ്റിചുളിച്ചു..
“ഷംസുക്കാനെ ഞാനൊരാഴ്ച മുന്നേ കണ്ടിനു..അപ്പോയാാ ന്നോട് കാര്യങ്ങളൊക്കെ പർഞ്ഞേ..ആ കൂട്ടത്തില് സോഫീനെ തെരഞ്ഞു നടക്ക്ണ കാര്യവും പറഞ്ഞീനി..”
“ആ..അതോണ്ട്…?”
“നിങ്ങൾ തെരഞ്ഞു നടന്നീനെ ആ സോഫിനെ ഞാന് കയ്യോടെ കൂട്ടി കൊണ്ടോന്ന്ക്ക്ണ്..”
അതു കേട്ടതോടെ ഖൈറുത്താന്റെ കണ്ണുകൾ വിടർന്നു…
“എവടെ…എവിടെ ന്നിട്ട് സോഫിമോൾ..”
ചുമരിന്റെ മറവിൽ എല്ലാം ശ്രവിച്ചുകൊണ്ട് നിശബ്ദം നിൽക്കയായിരുന്നു സോഫി മെല്ലെ പുറത്തേക്ക് വന്നു..
“മോളേ സോഫീ..”
വിടർന്ന കണ്ണുകളുമായവർ ഓടിപ്പോയി സോഫിയെ കെട്ടിപ്പിടിച്ചു..
ഇരുവരും അവിടെയൊരു ആനന്ദക്കണ്ണീർ പൊയിക്കുന്നതൊരു നിർവൃതിയോടെ നോക്കികാണുകയായിരുന്നു ഫായിസ്..
“ഇന്നെനിക്ക് റെയിൽ വേ സ്റ്റേഷന്റെ അടുത്തായൊരു വീട്ടിലായിരുന്നു പണി..അപ്രതീക്ഷിതമായാാണ് ഞാൻ കണ്ടത്…എങ്ങോട്ടോ പോവനായി ധൃതിയിൽ നടന്നുപോവുന്ന സോഫിയെ..കരഞ്ഞു കാലു പിടിച്ചയിനു ശേഷാ ന്റെ കൂടെ പോന്നേ..”
ഒന്നു നിർത്തിക്കൊണ്ടവൻ ചോദിച്ചു
“ഖൈറുത്താ ഷംസുക്കാ എവടേ..വന്നില്ലേയ്നോ ഇന്ന്..”
സോഫിയെ കണ്ട സന്തോഷത്തിലെല്ലാ ദേഷ്യവും അവരിൽ നിന്നും മാഞ്ഞു പോയിരുന്നു..
“ഓനെന്തോ കേസിന്റെ കാര്യത്തിനായിട്ട് കോടതി വരേ പോയിക്കാ..പിന്നെ സോഫിമോൾ തന്ന എന്തോ ഒരു തെളിവിനെപറ്റിയൊക്കെ പറയ്ണകേട്ടു അത് കൊടുത്താല് ഷൈജലൊക്കെ കുടുങ്ങൂന്ന്..അത് കൊടുക്കാനെങ്ങാണ്ടോ ആണു പോയേ…”
“ഊം..തക്കതായ ശിക്ഷ തന്നെ കിട്ടട്ടേ ആ തെമ്മാടിക്ക്.. പിന്നെ ഖൈറുത്താ..ഞാനൊന്ന്.
അജ്മലിക്കാനെ കണ്ടോട്ടെ..”
“.ആ..ഇയ്യ് വാ ഫായിസേ..മോളെ ..ഇയ്യും ഇങ്ങകത്തേക്ക് കയറിവാ..”
ഫായിസിന്റേയും ഖൈറുത്താന്റേയും പിന്നിലായി തുടിക്കുന്ന ഹൃദയവുമായി സോഫിയും നടന്നു നീങ്ങി..
എന്തു പറയും… എങ്ങനെ തുടങ്ങുമെന്നൊരാശങ്കക്ക് തിരികൊളുത്തിയായിരുന്നു അവളുടെയോരോ ചുവടുകളും..
അജ്മലിന്റെ റൂമിന്നടുത്തെത്തിയതും ഫായിസും ഖൈറുത്തായും മെല്ലെ സോഫിക്ക് വേണ്ടി വഴിമാറിക്കൊടുത്തു…
ഒരൊറ്റ തവണയേ നോക്കിയുള്ളു..ആ കാഴ്ചയവളുടെ ഹൃദയത്തെ കീറിമുറിക്കുന്നത് പോലെയാണവൾക്ക് തോന്നിയത്.
ഉത്തരമില്ലാത്തൊരു പിടി ചോദ്യങ്ങളുമായി ഉത്തരത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു യുവാവ്..കണ്ണുകളപ്പാടെ കരുവാളിച്ച് തളർന്നുപോയിട്ടുണ്ട്..മുഖം വീർത്ത് ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു..ഇത് തന്റെ പ്രിയതെമെനെന്ന് വിശ്വസിക്കാൻ തന്നെ അവളല്പ സമയമെടുത്തു..
പിന്നീടവളുടെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകാൻ തുടങ്ങി..അതു പീന്നീട് പൊട്ടിക്കരച്ചിലിനു വഴിമാറി..
ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകളെ പായിച്ചപ്പോഴവൻ …..അവൻ കണ്ടു..നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുമായി ചുമരിൽ ചാരി വിതുമ്പുന്ന തന്റെ സോഫിയെന്ന മാലാഖയെ..
ആയിരം വർഷം തപസിരുന്നപ്പോൾ മുന്നിൽ പ്രത്യക്ഷപ്പെട്ടൊരു വനദേവതെയെപ്പോലെയാണപ്പോയവനു തോന്നിയത്..
അവളെ കണ്ടതും ചാടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യം കവർന്നു തിന്നുന്ന രോഗം അവനെ അതിനനുവദിച്ചില്ലാ..
എങ്ങനെയൊക്കെയോ തലയുയർത്തിയവൻ നിറകണ്ണുകളുമായി സോഫിക്കു മുമ്പിൽ കൈക്കൂപ്പി..പിന്നെ തളർന്നാ ബെഡിലേക്ക് തന്നെ മറഞ്ഞു വീണു..
മോനേ എന്നും വിളിച്ചും കൊണ്ടങ്ങോട്ട് ഓടിച്ചെല്ലാനിരുന്ന ഖൈറുത്തായെ അപ്പോൾ ഫായിസ് തടഞ്ഞു..അവന്റെ നോട്ടത്തിൽ നിന്നെല്ലാം മനസ്സിലാക്കിയ അവര് പതിയേ പിറകോട്ട് നിന്നു..
അജ്മലിന്റെ ആ അവസ്ഥയിൽ മനം നൊന്ത് സോഫി ഓടിച്ചെന്നവന്റെ കൈപ്പിടിച്ചു..എല്ലാ തെറ്റുകളും വെറുപ്പും അവിടെ കണ്ണു നീർകൊണ്ടവർ മായ്ച്ചു കളയുകയായിരുന്നു..
ഒത്തിരി വാക്കുകൾ കണ്ണുകൾകൊണ്ടവർ കൈമാറിക്കൊണ്ടിരുന്നു…എന്നുമാത്രമല്ല അവരുപോലുമറിയാതെ മൗനമായവരുടെ മനസ്സുകൾ പരസ്പരം സംസാരിച്ചു തുടങ്ങിയിരുന്നു..
“മറവിയുടെ മൂടുപടമണിഞ്ഞെന്നെയിരുളിലേക്ക് തള്ളിയിട്ടതും നിങ്ങളല്ലേ അജ്മൽക്കാ…അരുതേയന്ന വാക്കിനാലെത്ര വിലപിച്ചിട്ടും മങ്ങിയ കാഴ്ചകളാൽ നിറം കെട്ടുപോയ ആ മനതാരിൽ നിന്നെന്നെ അടർത്തിമാറ്റിയതെന്തിനാാ..ഒറ്റപ്പെട്ടുപോയില്ലേ ഈ സോഫി..
പൊട്ടിക്കരയാൻ മാത്രം വലിപ്പമുണ്ടാായിരുന്നു അങ്ങെന്നോട് കാട്ടിയ ഓരോ ചുവടുകൾക്കും..തളർന്ന മനസ്സുകൊണ്ടതിനും ശക്തിയില്ലാതായിപ്പോയെന്നു മാത്രം..”
അവളുടെയാ കണ്ണീരിന് അവന്റെ മനവും മറുപടി നൽകുന്നുണ്ടായിരുന്നു..
“എല്ലാം തിരിച്ചറിഞ്ഞോടി വന്നപ്പോഴേക്കും
ഓർമ്മകളുടെ ചില്ലുകൊട്ടാരം തകർത്തെറിഞ്ഞ് മറവിയുടെ കോട്ട പണിതത് നീയല്ലേ സോഫീ..എന്നിട്ടുമെന്തിനായിപ്പോ പരിഭവമെന്ന ആയുധം കൊണ്ടെന്നെ മുറിവേൽപ്പിക്കുന്നത്..
ക്ഷമിക്കെന്നോട്..ഇതുപോൽ യാചിക്കാനിനിയെന്നിലവശേഷിക്കുന്നത് ഏതാനും ശ്വാസ നിശ്വാസങ്ങൾ മാത്രമാണ്…”
ദയനീയമായി സംസാരിക്കുന്ന മനസ്സിന്റെ ഭാഷ മനസ്സിലാക്കിയ കണ്ണുകൾ കണ്ണീരൊഴുക്കി പരസ്പരം വിട്ടുവീഴ്ചകൾക്കു തയ്യാറായി..
ഈ കാഴ്ച കണ്ടോണ്ടായിരുന്നു ഷംസുവും റഫീഖ് മാമനും അങ്ങോട്ടെത്തിയത്..
സോഫിക്ക് വേണ്ടി വാദിച്ച് അജ്മലിന്റെ അനിഷ്ടവും സമ്പാദിച്ചിറങ്ങിപ്പോയ റഫീഖ് ആ കാഴ്ച കണ്ടങ്ങനെ മതിമറന്നു നിന്നു..
അങ്ങനെയോരോ ഓരോ ദിനങ്ങളും നല്ല നിമിഷങ്ങളേയും കൊണ്ടകന്നകന്നു പോയിക്കൊണ്ടിരുന്നു..അജ്മലിന്റെയവസ്ഥ കൂടെക്കൂടെ മോശം അവസ്ഥയിലേക്കും..
സഹായ ഹസ്തങ്ങൾ പതിയേ നിലച്ചു തുടങ്ങി..ഇനി വിൽക്കാൻ ബാക്കിയുള്ളത് ആ വീടും അതിനോടും ചുറ്റുമുള്ള സ്ഥലങ്ങളും മാത്രം..
മുമ്പുണ്ടായിരുന്ന അവസ്ഥയെ ഭയന്ന് അജ്മൽ അതിനുമാത്രം അനുവദിച്ചില്ലാ…
താൻ പോയാലും ഉമ്മയും സോഫിയും തെരുവിലേക്കിറങ്ങേണ്ടി വരരുതെന്ന് മാത്രായിരുന്നപ്പോഴും അവന്റെ മറുപടി..
കിട്ടാവുന്നവരുടേ മുന്നിലെല്ലാം കൈനീട്ടി ഓരോ ദിവസവും ഒപ്പിക്കുന്നുണ്ട്..
വൃക്കമാറ്റിവെക്കലിനു വേണ്ടി ആശുപത്രിയിൽ പേരു രജിസ്റ്റർ ചെയ്തെങ്കിലും ചേർന്ന ബ്ലഡ്ഗ്രൂപ്പ് കിട്ടാത്തതിനാലും പണത്തിന്റെ കുറവും എല്ലം കൂടി ആ കുടുംബത്തെ തളർത്തിക്കൊണ്ടിരുന്നു..
പൂർത്തിയാവാത്ത സ്വപ്നങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട് വരാനിരിക്കുന്ന വിധിയെ സ്വീകരിക്കാൻ നിസ്സഹായതോടെ തയ്യാറെടുത്തും കൊണ്ടാായിരുന്നു ഓരോ നിമിഷവും അവർ കഴിച്ചു കൂട്ടിയത്..
വേദനയോടെയവന്റെ കരച്ചില് കേട്ട് സഹിക്കാതാവുമ്പോയവൾ അവനു കാണാതെയെവിടെയെങ്കിലും പോയി പൊട്ടിക്കരയും..
പണമൊക്കാത്തതിന്റെ പേരിൽ അന്നാദ്യമായി ഡയാാലിസിസ് മുടങ്ങി..സമയം വൈകിയതിനെ തുടർന്ന് ശരീരവും പ്രതികരിച്ചു തുടങ്ങി..
ഇനിയെന്തു ചെയ്യുമെന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായൊരു ഫോൺ കോൾ അവരെ തേടിയെത്തിയത്..
അതു മറ്റാരുടേതുമായിരുന്നില്ലാ..
ഡോ.നവാസ്!!
പ്രതീക്ഷയറ്റു നിൽക്കുന്ന അവരുടെ മുഖങ്ങൾക്കൽപ്പം ആശ്വാസത്തിന്റെ തെളിനീരുമായാാട്ടായിരുന്നദ്ദേഹത്തിന്റെയാ കോൾ വിരുന്നെത്തിയത്..
അജ്മലിന്റെ ചികിത്സക്കുള്ള ചിലവ് ഒരാളേറ്റെടുത്തിരിക്കുന്നു എന്ന സന്തോഷവാർത്തയായിരുന്നുവത്….
ഉടനെ ഹോസ്പിറ്റലിലെത്തണമെന്നും..
തങ്ങളോട് ദയ കാണിക്കാൻ ശ്രമിച്ച ആ നല്ല മനസ്സാരുടേയാണെങ്കിലും നന്മവരുത്തണേയെന്ന പ്രാർത്ഥനയോടവർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു..
ഹോസ്പിറ്റലിന്റെ വരാന്തയിലൊരൊഴിഞ്ഞ കോണിലിരുന്നു ചുമരിൽ ചാരിയിരിക്കുകയായിരുന്നു അജ്മൽ.. ഡയാലിസിസ് കഴിഞ്ഞപ്പോ ഇന്നെന്തോ വല്ലാത്ത ക്ഷീണം..
കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ…
സോഫിയാണെങ്കിൽ മരുന്നു വാങ്ങിക്കാനായി പോയതാണ്…ഷംസു പുറത്തെന്തോ ആവശ്യത്തിനും..
ഇത്തിരി കനിവിനായവൻ ആരോടൊക്കെയോ കേഴുന്നുണ്ട്…പക്ഷേ എല്ലാാവരും അവരവരുടേ ജീവിതത്തെ നിറം പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു..
ദാഹിച്ചിട്ട് തൊണ്ട വരളുന്നു..ശബ്ദം പുറത്ത വരാാതിരുന്നവൻ നിന്ന് കിതച്ചു..ഇവിടെ അവസാനിക്കാൻ പോവുകയാാ എല്ലാം…
.സോഫീ..എവടെയാ..നീ… ഞാാൻ…പോവാ….ഒന്നു വാ..
തപ്പി തടഞ്ഞ വാക്കുകളാൽ ചുണ്ടുകളെന്തൊക്കെയോ മന്ത്രിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരാൻ മടിച്ചു കൊണ്ടങ്ങനെ തൊണ്ടയിൽ കുരുങ്ങി നിന്നു…
പെട്ടെന്നായിരുന്നവന്റെ മുന്നിലേക്കൊരു വെള്ളത്തിന്റെ ബോട്ടിലുമായൊരു കൈ നീണ്ടത്..
തളർന്ന കണ്ണുകളുമായി അജ്മൽ തലയുയർത്തി ആ മുഖത്തേക്കൊരു നിമിഷം അദ്ഭുതത്തോടെയങ്ങനെ നോക്കിനിന്നു..
ഒരു നിമിഷം അങ്ങനെ നോക്കി നിന്ന ശേഷം വിറക്കുന്ന ചുണ്ടുകളോടെയവൻ ചോദിച്ചു..
“ഷൈജലേ.. നീ..നീയോ…”
“അതേടാ..ഞാൻ തന്നെ…അന്റെ കാലൻ ….ഷൈജൽ….നിന്നെയീ അവസ്ഥയിൽ കണ്ട് സന്തോഷിക്കാൻ തന്നെയാാ ഞാനിപ്പോ വന്നത്..
ന്നാ..കുടിക്ക്…ഇയ്യ് അങ്ങനങ്ങട്ട് ചാവാൻ പറ്റൂലല്ലോ..ഇയ്യ് പോയാൽ എനിക്കൊരെതിരാളിയെയല്ലേ നഷ്ടപ്പെടാ..”
അതും പറഞ്ഞവൻ അടപ്പു തുറന്ന ആ വെള്ളത്തിന്റെ ബോട്ടിൽ ഒരു ദയയുമില്ലാതെയവന്റെ വായിലേക്ക് തിരുകി.
.ഷൈജലിന്റെയാ പ്രവൃത്തിയിലൊന്നെതിർക്കാൻ പോലുമാവാതവൻ പിടഞ്ഞു..മാത്രമല്ല ബാക്കിവെന്ന വെള്ളം അവന്റെ തലക്കുമുകളിലൂടൊഴിച്ചവൻ അതിലൂൂടൊരാനന്ദം കണ്ടെത്തി..കിതച്ചുകൊണ്ട് ശ്വാസത്തിനു വേണ്ടി പ്രയാസപ്പെടുന്ന അജ്മലിനെ നോക്കിയവൻ പൊട്ടി പൊട്ടിചിരിക്കുകയായിരുന്നു..
“താനെന്താടാ എന്നെപറ്റി കരുതിയേ..തന്റെയൊപ്പം ഒരു മിത്രായിട്ട് കൂടെ നിന്നങ്ങോട്ട് ഒലത്തുമെന്നോ..അല്ലാ എവടെ അന്റെ മണവാട്ടി..എനിക്ക് ഓളെയാ കാണേണ്ടെ…ഞങ്ങൾക്ക് വേണ്ടി ഓളെ കയ്യിലെന്തോ തെളിവ്ണ്ട് പോലും ..ന്നാ പിന്നെ അതൊന്നു കണ്ടിട്ട്
തന്നെ ബാക്കി….അന്റെ മുന്നിലിട്ട് പിച്ചിചീന്തണം എനിക്ക് ഓളെ..ഇയ്യ് എന്താ ചെയ്യ്ണേ ഒന്നു കാണണല്ലോ..”
ആശുപത്രി വരാന്തയിലെ ആ ഒഴിഞ്ഞ കോണിലൂടെ നടന്നുപോകുന്നവരൊന്നും പതിഞ്ഞ സ്വരത്തിലുള്ള ഷൈജലിന്റെ ആക്രോശങ്ങളും ദയനീയതയോടെ വിതുമ്പുന്ന അജ്മലിന്റെ രോദനങ്ങളും കേൾക്കാതെ പോയി..
സോഫീ…ഇങ്ങോട്ട് വരല്ലേ സോഫീ..എവിടാണേലും രക്ഷപ്പെട്.. ഈ ദുഷ്ടൻ നിന്നെ….അതൂടി കണ്ടു നിൽക്കാൻ നിന്റെ ഇക്കാക്കിനി വയ്യ മോളേ..
“എന്തോന്നാടാ ഇയ്യ് പിറുപിറുക്കണേ…എവടെ അന്റെ സോഫീ..ആ സൗന്ദര്യം ഞാനൊന്നാസ്വദിക്കട്ടേ… ആ സൗന്ദര്യറാണി മനസ്സിലിങ്ങനെ പൂത്തുലയാൻ തുടങ്ങീട്ട്…”
പറഞ്ഞു തീർന്നില്ലാ…സർവ്വശക്തിയുമെടുത്ത് കാലുയർത്തി അജ്മൽ ഷൈജലിന്റെ അടിവയറ്റിലൊരൊറ്റ തൊഴി വെച്ചുകൊടുത്തു…
അങ്ങനൊരു പ്രതികരണം ഷൈജൽ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ലാ.. അതൊകൊണ്ട് തന്നെയവൻ അടി തെറ്റി മറിഞ്ഞു വീണു..
അല്പ സമയമങ്ങനെയന്തംവിട്ടു വീണു കിടന്ന ഷൈജൽ പെട്ടെന്ന് തന്നെ യാഥാർത്യം മനസ്സിലാക്കി ചാടിയെണീറ്റ് അജ്മലിന്റെ നേർക്കു കുതിച്ചു…
“കാറ്റു പോവാനായിട്ടും തന്റെയൊന്നും അഹങ്കാരത്തിന് ഒരു കുറവൂംല്ലാ അല്ലേടോ.”
അതും പറഞ്ഞവൻ അജ്മലിന്റെ ഷർട്ടിന്റെ കോളറയിൽ പിടിച്ചു മാർബിൾ പതിച്ച് മിനുക്കിയ തറയിലേക്കവനെ വലിച്ചിട്ടു
…നിലത്തേക്കൂർന്ന് വീണ അജ്മൽ വേദന കൊണ്ട് പുളഞ്ഞു..നുരഞ്ഞു പൊങ്ങിയ ദേഷ്യം തീർക്കാനായി
ഷൈജൽ അവന്റെ നേർക്ക് കാലു ഉയർത്തി ചവിട്ടാനൊരുങ്ങവേ പെട്ടെന്നായിരുന്നു മറ്റൊരു ഭാഗത്ത് നിന്നും അപ്രതീക്ഷിതമായൊരടി അവന്റെ മേൽ പതിഞ്ഞത്..
കണ്ണിൽ നിന്നും പൊന്നീച്ച പാറിയ പോലെ..അടികൊണ്ട ഭാഗത്തെക്കൊന്നു തിരിഞ്ഞു നോക്കിയ അവൻ മിഴിച്ചു നിന്നു..തനിക്കെതിരെ എതിർത്ത ആ മനുഷ്യനാരാണേലും കയ്യൂക്കുള്ളവനാണ്..മാത്രവുമല്ല
ഒന്നിനു പിറകേ ഒന്നായി ഓരോരുത്തരും തനിക്കു നേരെ പാഞ്ഞടുക്കുന്നതും അവൻ കാണുന്നുണ്ടാായിരുന്നു..പന്തികേട് മനസ്സിലാക്കിയവനുടനെ തന്നെ അവിടെനിന്നോടി മറഞ്ഞു..
തന്നെ പിടിച്ചെഴുന്നേൽപ്പിച്ച് ബെഞ്ചിനു മുകളിലിരുത്തുന്നയാളെ അതിശയത്തോടെയാണജ്മൽ നോക്കിയത്..അവന്റെയാ നോട്ടത്തിൽ അയാളോടത്രക്കും ബഹുമാനവും നന്ദിയും നിറഞ്ഞു നിന്നിരുന്നു.
അജ്മലിന്റെ അതിശയത്തോടെയുള്ള നോട്ടത്തിനു മറുപടിയായയാൾ നൽകിയത് നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു..
“നിങ്ങൾ…..?”
മുഖത്ത് തെളിഞ്ഞു വന്ന ആ പുഞ്ചിരി മായ്ക്കാതെ തന്നെയയാൾ ഉത്തരം നൽകി..
” എന്റെ പേര് അനസ്…!!”
ആപേരു കേട്ടതും അജ്മലിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു..
സോഫി പറഞ്ഞ അടയാളങ്ങളോരോന്നും ഒത്തിണങ്ങിയവൻ..
“അനസ്..? നിങ്ങളുടെ വീട്ടിലായിരുന്നോ സോഫി…?”
“ഉം…അതേ..”
“സോഫി …പറഞ്ഞിട്ട് …ഒ..ഒരുപാട്..കേട്ടിട്ടുണ്ട്..നി.. നിങ്ങളെപ്പറ്റി…”
കിതച്ചു കൊണ്ടവനെങ്ങനൊക്കെയോ അത്രേം പറഞ്ഞൊപ്പിച്ചു..
“ഇപ്പോ ഒന്നും സംസാരിക്കണ്ട അജ്മൽ..കുറച്ച് റെസ്റ്റെട്ക്കൂ..”
അനസിന്റെ വാക്കുകളനുസരിക്കാതെയവൻ വീണ്ടും പറഞ്ഞു തുടങ്ങി..
“എ..എനിക്കൊരു …കാര്യം…പറയാനുൻട്..”
അടുത്തിരിക്കാൻ അനസിനോടു കൈകൊണ്ടാഗ്യം കാണിച്ചു..അജ്മലിന്റെ ചുമലിൽ തടവിക്കൊണ്ട് അനസ് അവന്റെയരികിലായിരുന്നു…
കിത്ച്ചു കൊണ്ടിരിക്കുന്നതിനാൽ
അവന്റെ സ്വരം വല്ലാതെ താഴ്ന്നിരുന്നു..
“ന്റെ..സോഫീ..അ..അവൾക്..ഞാ..ഞാൻ പോയാൽ…പിന്നെ ..ന്റെ സോഫീ..
കൈവിടരുതേ..
ന്റെ…ന്റെ സോഫിയെ…”
അതും പറഞ്ഞോണ്ടവൻ അനസിന്റെ കൈകൾ കൂട്ടിപ്പിടിച്ചു..
അല്പ സമയം അന്ധാാളിച്ച് നിന്നയവൻ ആ കൈകൾ മെല്ലെയടർത്തി മാാറ്റിയവന്റെ ചുമലിൽ തട്ടി..
“അജ്മൽ..എന്തായിത്..സമാധാനായിട്ടിരിക്കൂ..നിങ്ങൾക്കൊന്നും സംഭവിക്കില്ലാ..”
അനസിന്റെ സമാാധാന വാക്കുകൾക്കൊന്നും അജ്മലിന്റെ മനസ്സിനെ തണുപ്പിക്കാനാവുമായിരുന്നില്ല..
ആതിര വർണ്ണിച്ച അജ്മൽ!
സോഫി പറഞ്ഞുകേട്ട അജ്മൽ
അവയിൽ നിന്നെല്ലാാം എത്രെയോ അന്തരമുണ്ടിപ്പോ തന്റെ മുന്നിൽ നിൽക്കുന്ന അജ്മലിനെന്നവനു തോന്നി..
മരുന്നും വാങ്ങിയോടിക്കിതച്ചെത്തിയ സോഫിയും അവളുടെ പിന്നാലെ അജ്മലിന്റെ അപകടം കേട്ടറിഞ്ഞോടി വന്ന ഷംസും ഒരേസ്വരത്തിൽ ചോദിച്ചു..
“എന്താ അജ്മൽക്കാ ഇങ്ങളെ മുഖത്തൊരു പാട്..”
“അജോ.പറയ്….ആരാ ഇവടെ വന്നീനേ..
പുറത്തൂന്ന് ഒരു സംസാരം കേട്ടല്ലോ..”
രണ്ടുപേരുടേയും ചോദ്യത്തിനായവൻ ഉത്തരം നൽകിയത് ഇതായിരുന്നു..
“ആരു വരാൻ..പാട് ഞാൻ നിലത്തേക്കൊന്നു വീണുപോയി..
ഈ അനസാ ന്നെ പിടിച്ചെഴുന്നേൽപ്പിച്ചേ…”
അപ്പോഴായിരുന്നു സോഫി പുറം തിരിഞ്ഞു നിൽക്കുന്ന അനസിനെ ശ്രദ്ധിക്കുന്നതും…
കേട്ടു കേൾവിയുള്ള അനസ് എന്ന യുവാവിനെ പരിചയപ്പെടുന്ന തിർക്കിലായിരുന്നു ഷംസു ..സോഫിയുടെ തറപ്പിച്ചുള്ള നോട്ടത്തിലെന്തോ അപാകത തോന്നിയ അനസ് ഉടനെ തന്നെയവിടുന്നു യാത്രപറഞ്ഞിറങ്ങി…
“അനസ്ക്കാ..ഒന്നവിടെ നിക്കി…”
സോഫിയുടെ വിളികേട്ട് അവനൊന്നു പിന്തിരിഞ്ഞു നിന്നു..
“അജ്മൽക്കാ എപ്പോഴും പറയാറുള്ള കാര്യമായോണ്ട് എന്താ ഇങ്ങളോട് പറഞ്ഞേയെന്നെനിക്ക് ഊഹിക്കാവുന്നതേയുള്ളു..അതോണ്ട് എനിക്ക് നിങ്ങളോടൊരു കാര്യേ പറയാനുള്ളൂ..ദയവായി ഇങ്ങളെന്റെ അജ്മൽക്ക മരിക്കാനായിട്ടൊന്നും പ്രാർത്ഥിക്കരുതേ..”
“സോഫീ…നീ…നീയെന്തൊക്കെയാാ..”
അനസിന്റെ ഹൃദയം വിങ്ങിപ്പൊട്ടി..കണ്ണുകളത് ഏറ്റുവാങ്ങാതിരിക്കാനായവൻ ഒത്തിരി പാടുപെടുന്നുണ്ടായിരുന്നു..
“ഇങ്ങൾ വിചാരിക്ക്ണ പോലെ അജ്മൽക്കാനേ സ്നേഹിക്ക്ണ മാതിരി എനിക്കിങ്ങളെ സ്നേഹിക്കാൻ കഴിയൂലാ..പിന്നെ ഒരു കാര്യവും കൂടി ഇനി ദയവായി ഇങ്ങൾ അജ്മൽക്കാന്റെ മുന്നിലേക്ക് വരരുത്..ഇതെന്റെ അപേക്ഷയാാണ്..ഒരുമിച്ച് കണ്ട സ്വപ്നങ്ങളുണ്ടൊരുപാട് അതിലെന്നും ജീവിക്ക്ണതെന്റെ അജ്മൽക്കാ മാത്രമാണ്..”
മറുത്തൊരു മറുപടി നൽകും മുന്നേ സോഫി നടന്നകന്നിരുന്നു..
സോഫിയുടെ വാക്കുകൾ ക്രൂരമ്പുകളായവന്റെ ഹൃദയത്തിൽ തുളച്ചു കയറി..
ഇല്ല സോഫീ..ഈ അനസൊരിക്കലും നിന്റെ ജീവിതത്തിലെ സന്തോഷം അടർത്തിമാറ്റാൻ വന്നതല്ല..വരികയും ഇല്ലാ..
എന്റെ ആഗമനം നിന്റെ മനസ്സിലൊരു വെറുപ്പ് സൃഷ്ടിച്ചെടുത്തെങ്കിൽ പൊറുക്കുക എന്നോട്..
സോഫീ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കരുതെന്ന് പറയാനർക്കും അവകാശമില്ലല്ലോ..പക്ഷേ അത് തിരിച്ചു കിട്ടണമെന്ന് വാശിപിടിക്കുമ്പോഴാണ് എല്ലാവരും തോറ്റുപോവുന്നതും..ഞാനൊരിക്കലും സോഫീടെ സ്നേഹത്തിനു വേണ്ടി വാശിപിടിക്കൂലാ..പക്ഷേ എന്നെങ്കിലും നീ തിരിച്ചറിയും ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നെന്ന്.
അറ്റമില്ലാത്ത വീഥിയിലൂൂടെയാ നാലു ചക്രവാാഹനമങ്ങനെ ചീറിപായുമ്പോയും അനസിന്റെ മനതാാരിൽ അലയടിച്ചുകൊണ്ടിരുന്നത് സോഫിയുടെ ആ കടുത്ത വാക്കുകളായിരുന്നു…ദുഃഖഭാരം കൂടിയ ഹൃദയത്തിന്റേ വേദന കുറക്കാനായി കണ്ണുനീർ കണ്ണിലൂടൊഴുകി തുടങ്ങും തോറും മുന്നോട്ടുള്ള പാതകൾ അവ്യക്തമായിക്കൊണ്ടിരുന്നു..
എങ്ങനെയൊക്കെയോ വീടിന്റെ ഗേറ്റിനരികിൽ എത്തിച്ചേർന്നപ്പോഴേക്കും കണ്ണീരിനെ വഴിയിരികിലവൻ ഒഴുക്കിത്തീർത്തിട്ടുണ്ടായിരുന്നു….തന്നെ പ്രതീക്ഷിച്ചു കഴിയുന്ന രണ്ട് ജീവനുണ്ടിവിടെ…ഈ കണ്ണൊന്നു നനഞ്ഞാലവരുടെ ഖൽബ് പിടക്കും..ഇല്ലാ..അതിനൊരവസരം ഈ അനസുണ്ടാാക്കില്ലാ എന്ന ദൃഢനിശ്ചയത്തോടെയായിരുന്നവന്റെയോരോ ചുവടുകളും…
“എനിക്ക് മേണ്ടാ ഞാൻ കയിക്കൂലാാ..ഇങ്ങള് ചോപ്പിമ്മനെ കൂട്ടികൊണ്ടുവാ..അപ്പോയീ കൊച്ചുട്ടി കഴിച്ചോളാാ…”
“ന്റെ പൊന്നുമോളല്ലേ ഒന്നു കഴിക്ക്..ചോപ്പിമ്മാനെ കൂട്ടിക്കൊണ്ടാരാാൻ ഉപ്പച്ചി പോയിക്ക്ണ് മോളേ…”
“ഇല്യാാ ഇങ്ങള് ന്നോട് വെർതെ പറയാ..എത്രീസയി ഇങ്ങലിന്നെ പറ്റിക്ക്നേ..ചോപ്പിമ്മക്ക് നൂഡിൽസ് മാാങ്ങി കൊടുക്കാാഞ്ഞിട്ടല്ലേ പെണങ്ങി പോയേ..ഇപ്പം കൊണ്ടോരണം..
ചോപ്പിമ്മാനെ..”
“ചോപ്പിമ്മ വരും മോളെ..അങ്ങനെ വരണേൽ ആ മാമനു മരിക്കണം..ന്നാ ചോപ്പിമ്മ വരും..”
.
അവരുടെ സംഭാഷണം കേട്ടുകൊണ്ടാായിരുന്നു തകർന്ന മനസ്സുമായി അനസ് അങ്ങോട്ട് കയറി ചെന്നത്…
“ഉമ്മാാാാ……
ഇങ്ങളെന്താ ന്റെ കുട്ടിനോട് പറഞ്ഞു കൊടുക്ക്ണേ ..ഒരാളെ സന്തോഷം ഇല്ലാാണ്ടാാക്കീട്ട് വേണോ നമ്മള് സന്തോഷിക്കാൻ…”
അനസിന്റെ അപ്പോഴത്ത ആ വരവിനെ സൈനുത്തായും പ്രതീക്ഷിച്ചതായിരുന്നില്ല.
“ഞാൻ പിന്നെ എന്താ അന്റെ മോളോട് പറഞ്ഞ് കൊടുക്കേണ്ട്യേ…നൊണ പറഞ്ഞ പറഞ്ഞ് ഞാൻ മടുത്തു..എന്നെങ്കിലുംസോഫി ഈ പെരേൽക്ക് തന്നെ വരും ന്നുള്ള പ്രതീക്ഷ അനക്കും ഇല്ലേ…അതോണ്ടല്ലോ കുഞ്ഞോ ഇയ്യ് ഈ പെരെന്റെ ആധാരം പണയം വെച്ച് ഓനെ ചികിത്സിക്കാനെറങ്ങിയേക്ക്ണത്.. ”
“അല്ല മ്മാ..അല്ലാാ..അതിനു അങ്ങനെ ഒരു കണക്കില്ലാ..ന്റെ സോഫി..ഞാൻ കുഞ്ഞുനാൾ മുതലേ നെഞ്ചിലേറ്റി നടക്ക്ണ സോഫിം.ഓളെ സന്തോഷം മാത്രം കണ്ടാാ മതിയുമ്മാ ഈ കുഞ്ഞൂന്..പിന്നെ ആധാരം പണയം വെക്കേണ്ടി വന്നത്…കാസിംഭായി ജാമ്യത്തിലെറങ്ങീണ് അദ്ദേഹത്തോട് ഞാൻ ചോയ്ച്ചീണ് എന്റെ വിഹിതം തരാൻ ..അതുവരേക്കും മതി..അതോർത്തൊന്നും ഉമ്മ ബേജാറാവണ്ട..”
“മോനേ …ഞാൻ…..”
“എനിക്കറിയാം ഉമ്മാ..ഉമ്മക്ക് ന്നോടും ന്റെ മോളോടും ഉള്ള സ്നേഹാ ഇങ്ങനൊക്കെ പറയിപ്പിക്ക്ണേന്ന്..പക്ഷേ മറ്റുള്ളോർക്കും ണ്ടാവൂലേ അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെ..അവരുടെ ലോകത്ത നമ്മുടെ സ്ഥാനം വെറും പൂജ്യമായിരിക്കും..അങ്ങനെ പിടിച്ചടക്കിയുള്ള സ്നേഹം ഈ അനസിനും മോൾക്കും വേണ്ടാ..ഒരിക്കലും നടക്കാത്ത മോഹത്തിനു വേണ്ടി ന്നെ പോലെ ന്റെ കുട്ടീം ഇങ്ങനെ ഉരുകിത്തീരണോ മ്മാാാ”
അതും പറഞ്ഞു വിതുമ്പിക്കരയുകയായിരുന്നവൻ..എല്ലാ സങ്കടങ്ങളും പൊതുവേ ഉള്ളിലൊതുക്കി പുഞ്ചിരി തൂകാറുള്ള പൊന്നുമോൻടെ ആ അവസ്ഥ ആ ഉമ്മക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു…
അടർന്നു വീണുകൊണ്ടിരിക്കുന്ന അവന്റ്റെയാ കണ്ണീർ കണങ്ങളെ തോൽപ്പിച്ചുകൊണ്ടാായിരുന്നു പിന്നീടാാ ഉമ്മാന്റെ പൊട്ടിക്കരച്ചിലവിടെ അരങ്ങേറിയത്..
എല്ലാം കണ്ടെന്തൊക്കെയോ മനസ്സിലാാക്കിയ കൊച്ചുട്ടിയും അവർക്കിടയിൽ നിന്നെന്തിനോ തേങ്ങിക്കരഞ്ഞു…
ഷൈജലിന്റെ ആ വാക്കുകൾ അജ്മലിന്റെ മനസ്സിന് വല്ലാത്തൊരാഘാാതമായിരുന്നു സൃഷ്ടിച്ചത്..ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട അവന്റെ മനസ്സിൽ സോഫിയെക്കുറിച്ചുള്ള വേവലാതി നിറഞ്ഞു നിന്നു..
അതോണ്ട് തന്നെ അസുഖം മൂർച്ഛിക്കാനത് കാരണവുമായി..
ഡയാലിസിസ് കഴിഞ്ഞ് വീട്ടിൽ പോയെങ്കിലും അജ്മലിന്റെ അവസ്ഥ കുറച്ച് മോശമായതിനാൽ അവിടെയങ്ങനെ നിലനിർത്താനവർക്ക് സമാധാനമില്ലായിരുന്നു..ഒന്നുമില്ലേൽ ഡോക്ടറുടെ അടുത്താണെന്ന് സമാധാനിക്കെയെങ്കിലും ചെയ്യാലോ എന്നും കരുതിയായിരുന്നു അജ്മലിനെയവർ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്..
ഇന്നലെ മുതൽ ശ്വാസം മുട്ടൽ വല്ലതെ കൂടിയിട്ടുണ്ട്..കണ്ടു നിൽക്കുന്നവർക്ക് തന്നെ വല്ലാത്ത പ്രയാസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നത്..
പിന്നെയെങ്ങനെയവന്റെ ചങ്കായ ഷംസുനത് താങ്ങാനാവും..
“ഡോക്ടർ..വയ്യാാ ഡോക്ടർ..ഇനിം അവന്റെയീ അവസ്ഥ കണ്ടു നിൽക്കൻ നിക്ക് കരുത്തില്ലാ..”
അതും പറഞ്ഞോണ്ടവൻ ഡോക്ടർ നവാസിന്റെ അരികിലിരുന്നു പൊട്ടിക്കരഞ്ഞു..
“റിലാക്സ്..ഷംസുദ്ദീൻ..റിലാക്സ്..
എനിക്ക് മനസ്സിലാവും നിങ്ങളെ അവസ്ഥ.പക്ഷേ എന്തു ചെയ്യാനാ.. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് ..
.കാരണം അജ്മൽ എനിക്കത്രക്ക് വേണ്ടപ്പെട്ടൊരു വ്യക്തി കൂടിയാണ്..”
ഡോകടർ അദ്ദേഹത്തിന്റെ നിസ്സഹാായത വെളിപ്പെടുത്തി…
“ഡോക്ടർ…ന്റെ കിഡ്നിയെന്നല്ലാ ഹൃദയം വരെ ഞാനെന്റെ ചങ്ങായിക്ക് കൊടുക്കാൻ തയ്യാറാ..അത് അവനു ചേരൂലാങ്കിൽ പകരം ന്റെതാർക്കേലും കൊടുത്തിട്ടെങ്കിലും അതിന് ചേർന്നതൊന്നു ഒപ്പിക്ക് ഡോക്ടർ ..പ്ലീസ്..”
“എന്താ മിസ്റ്റർ ഷംസുദ്ദീൻ നിങ്ങൾ പറയുന്നേ..ഇതെന്താ കളിപ്പാട്ടോ മറ്റോ ആണോ പരസ്പരം മാറ്റിക്കളിക്കാൻ..അജ്മലിന് ചേർന്ന ഒന്നേയുള്ളു..അത് അജ്മലിന്റെ ഉമ്മാന്റേതാ..അതാണെങ്കിൽ ഓൾ റെഡി വീക്കാണ്..അത് മാറ്റിവെച്ചതോണ്ട് വല്യ ഉപകാരമുണ്ടെന്ന് തോന്ന്ണില്ലാ..
സമീപ പ്രദേശത്തുള്ള ഹോസ്പിറ്റലില്ലാം ഞാൻ ഇയാൾക്ക് മേച്ചാായ കിഡ്നിയെപറ്റി അന്വേഷിച്ചോണ്ടിരിക്കാ..എവിടെ നിന്നെങ്കിലും കിട്ടാതിരിക്കില്ലാ..നിങ്ങൾ സമാധാനപ്പെട്…അതുവരേ നമ്മക്ക് ഡയാലിസിസ് ചെയ്യ്ണത് മുടങ്ങാതെ നോക്കാം…
ഏതായാാലും ഈ അവസ്ഥയിൽ അവനിവിടെ നിൽക്കട്ടേ..അതാ നല്ലത്..”
അതും പറഞ്ഞ് ഡോക്ടർ മുന്നിൽ നിന്നകലുമ്പോഴും അവൻ കാണുന്നുണ്ടായിരുന്നു ദൂരെ നിന്നും…..,
ശ്വാസത്തിനായി പാടുപെടുന്ന ഉറ്റമിത്രമായ അജ്മലിനേയും വിധിയോടേറ്റുമുട്ടാൻ തയ്യാറായിക്കൊണ്ട് വിങ്ങുന്ന മനസ്സുമായി അവനരികിൽ നിന്നവന്റെ നെഞ്ചിൽ തലോടിക്കൊണ്ടിരിക്കുന്നൊരനാഥപെണ്ണ് സോഫിയേയും..
.അജ്മലിന്റെ ദിവസം എണ്ണപ്പെട്ടു കൊണ്ടിരിക്കയാണെന്ന് ഷംസുവിന് തോന്നി…
തന്റെ പ്രിയ സ്നേഹിതനു കൊടുക്കാം ഞാൻ എന്റെ ശരീരത്തിന്റെ ഏതവയവം വേണമെങ്കിലും..പക്ഷേ അതോണ്ട് കാര്യമില്ലല്ലോ ..ചേരാത്തത് ചേർത്താൽ നഷ്ടങ്ങളുടെ എണ്ണം കൂടുകയല്ലേ ഉള്ളൂ..
എങ്ങനെയാ അജോ നിന്നെ ഞാനീ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടത്..
അവനൊഴുക്കിയ കണ്ണീരിനു സാക്ഷി പറയാൻ ആശുപത്രി വരാന്തയിലെ ഓരോ ഒഴിഞ്ഞ മൂലകൾക്കും സാധിക്കുമായിരുന്നു..
സോഫി പുറത്തുപോയ സമയം നോക്കി..അജ്മൽ ഷംസുനെ അടുത്തു വിളിച്ചു..
“ഷംസോ..എനിക്ക് ജീവിക്കാൻ കൊതിയാവ്ണ് ടാ..ന്റെ സോഫിയോടൊപ്പം..”
ഓരോ വാക്കും പുറത്തേക്ക് കടന്നത് തളർച്ചയുടെ സ്വരമാായിട്ടായിരുന്നു..
“അജോ..ഇയ്യ് ഇങ്ങനെ തളരല്ലേ..നിനക്കൊന്നും സംഭവിക്കൂലാ..”
അവന്റെ കൈ കൂട്ടിപ്പിടിച്ചാശ്വസിപ്പിക്കുമ്പോഴും എങ്ങനെയൊന്നൊരു ചോദ്യം അവനിൽ അപ്പോഴും അവശേഷിക്കുന്നുണ്ടായിരുന്നു..കാരണം ഒരു കിഡ്നി മാറ്റിവെക്കാനുള്ള ചിലവ്..പിന്നെ ഈ ഡയാലിസിസിന് എത്രകാലമിങ്ങനെ ഇവന്റെ ജീവൻ പിടിച്ചു നിർത്താനാവും..കിഡ്നിക്ക് വേണ്ടി മാസങ്ങളായി രജിസ്റ്റർ ചെയ്തവരുടെ ഒരു ക്യൂ ആണ് ഡോക്ടർ നേരത്തെയെന്റെ മുന്നിൽ നിരത്തിയത്..അതു മറികടന്നെങ്ങനെ ….
“ഷംസോ..ഇയ്യെന്താ ആലോചിക്ക്ണേന്ന്…ഞാൻ പറയട്ടേ…എന്റെ മുഖത്ത് നോക്കി ശുദ്ധമായൊരു നുണപൊട്ടിക്കുമ്പോഴും അതെങ്ങനെയെന്നൊരു ചോദ്യചിഹ്നമല്ലേ അന്റെ മനസ്സിലിപ്പോ..”
അതും പറഞ്ഞോണ്ട് അജ്മൽ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി..
അതുകേട്ട് പരിഭ്രാന്തിയോടെ ഷംസുവും..
കൂടെയുള്ളവരെല്ലാം വിങ്ങിപൊട്ടുമ്പോഴും
ആ ചിരി ആ ആശുപത്രി കെട്ടിടത്തെ മുഴുവൻ പിടിച്ചു കുലുക്കുന്നത് പോലെയാണ് ഷംസുവിനപ്പോ തോന്നിയത്…
വാർഡിലുള്ള രോഗികളുടേയും ബന്ധുക്കളുടേയുമെല്ലാം സഹതാപം നിറഞ്ഞ നോട്ടം അവനിലേക്ക് പതിക്കാൻ തുടങ്ങിയപ്പോ ഷംസു മെല്ലെ അവനെ തട്ടി വിളിച്ചു..അത് പിന്നെ പതിയെ കണ്ണീരിനു വഴിമാറിക്കൊടുത്തു..
“ന്റെ സോഫീ.. ഓളെ കാര്യം ഓർക്കുമ്പോഴാ നിക്ക്..ഒരിക്കലും ഒറ്റക്കാക്കൂലാ പറഞ്ഞൊരിക്കൽ കൈ പിടിച്ചു കൊണ്ടോന്നവളെ..ആ ഷൈജൽ എന്ന ദുഷ്ടന്റെ വാക്കുക് കേട്ടടർത്തിമാറ്റി..ഇപ്പോ വീണ്ടും അവൾ…അവനെന്റെ സോഫീനെ കൊല്ലൂലെ ടാ..”
“ഇല്ലാ അജോ..മറ്റെന്നാൾ അവരുടെ കേസിന്റെ വിധി വരും..അതിലേക്കീ തെളിവൂടെ ചാർത്തികൊടുത്താല് അടുത്ത കാലത്തൊന്നും പുറം ലോകം കാണൂലാന്നാ ജയരാജൻ വക്കീല് പറഞ്ഞേ..അതോർത്തിനി ഇയ്യ് ബേജാറാവണ്ടാാ..”
ഷംസു അതു പറഞ്ഞതോടെ
ആശ്വാസത്തിന്റെയൊരു നെടുവീർപ്പപ്പോൾ അജ്മലിൽ നിന്നും ഉയർന്നു വന്നിരുന്നു…
അന്ന് രാത്രിയെന്തോ
ഉമ്മാനേയും സോഫിയേയും തനിച്ചാാക്കാൻ തോന്നീലാ..
ഷംസു ഭക്ഷണം വാങ്ങിക്കാനായി പുറത്തു പോയ സമയത്തായിരിന്നു സിസ്റ്റർ ഓടി വന്നത്..
സോഫിയാ മാഡം നിങ്ങളെ ഡോക്ടർ വിളിക്കുന്നു..
ന്തിനാപ്പോ പതിവില്ലാതെ…
സംശയഭാവത്തിലവർ പരസ്പരം നോക്കി..
“ഇയ്യ് എന്തായാലും ഒന്നും പോയി നോക്കീട്ട് വാ മോളേ..’
അജ്മൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു..അതുകണ്ടപ്പോ സോഫിക്കെന്തോ വിളിക്കാൻ തോന്നിയില്ലാ..വല്ലപ്പോഴും കനിഞ്ഞ് കിട്ടുന്ന ഉറക്കമാണ്..ഉറങ്ങിക്കോട്ടേ പാവം..
ആ ഉറക്കിനെന്തോ അസാധാരണത്വം ഉണ്ടോ..ഉമ്മ കാണാതെയവൾ മെല്ലെയവന്റെ നെഞ്ചിൽ കൈവെച്ചു നോക്കി..ഉയർന്നുപൊങ്ങുന്ന നെഞ്ചിൻ താളം അവൾക്കൊരാശ്വാസം നൽകി..
അജ്മലിന്റെയടുത്ത് ഉമ്മാനെയാക്കി അവൾ ഡോക്ടറേ കാണാനായി പോയി..
ഡോക്ടറെ അന്വേഷിച്ചെത്തിയപ്പോൾ റൂമിലുണ്ടായിരുന്ന നേഴ്സാാണതിനുത്തരം നൽകിയത്
“ഡോക്ടർ കേഷ്യാലിറ്റിയാണ്..ഒരാക്സിഡന്റ് കേസ് നോക്കിക്കൊണ്ടിരിക്കാ..ഇപ്പോ വരും..നിങ്ങൾ വൈറ്റു ചെയ്യൂ…”
നിരനിരയാായിട്ടിരിക്കുന്ന ചെയറിൽ സ്ഥാനം പിടിച്ചവളങ്ങനെ തലയും കുനിച്ചിരുന്നു..
നേരേ നോക്കിയാൽ ഡോക്ടറേ കാണാം..ഡോക്ടർ നവാസും വേറേയും ചില ഡോക്ടർമാരും കൂടി നിന്ന് കൊണ്ടെന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. അതിനിടയിലുള്ള ചെറിയ വിടവിലൂടവൾ കണ്ടു.. രക്തത്തിൽ കുളിച്ചൊരു രൂപം..ഒന്നേ നോക്കിയുള്ളു തല കറങ്ങ്ണ പോലെ..ഇതിനു മുന്നേ ഒരുപാട് കണ്ടിട്ടുള്ളതാ..പക്ഷേ എന്തോ..ഇപ്പോ പഴയ ധൈര്യമെല്ലാം നഷ്ടമാായപോലെ..
ഹോ…എന്തൊക്കെയാാ ഇവിടെ…
ജീവനു വേണ്ടി പൊരുതുന്ന എത്രെയെത്ര ജീവിതങ്ങൾ…
അവസാനിക്കാറായ ജീവിതത്തിനു വേണ്ടി കാത്തിരിക്കുന്ന ചിലർ..ചിലരെ പെട്ടെന്ന് വിധിയങ്ങ് തട്ടിയെടുത്ത് കളയും എങ്കിൽ ചിലരോ സ്വയം വിധിയെ ഏറ്റുവാങ്ങുന്നവർ..
സ്വന്തക്കാരകന്നു പോവുമ്പോഴുള്ള ആ വേർപാട്..അതൊരു വല്ലാത്ത നോവു തന്നെയാ..
ഹേയ്..വിധീ.
നീ ചിരിച്ചോ..ഒരിക്കൽ നീയെന്റെ ജീവനായ ഉമ്മാനെ അകറ്റി..പിന്നെയെന്റെ നേർക്ക് നീട്ടിയ വാത്സല്യത്തിന്റെ കരങ്ങൾ എന്റെ അമ്മായിയേയും കുഞ്ഞിക്കായും… അവരേയും എന്നിൽ നിന്ന് തട്ടിമാറ്റി….ഇനിയുള്ളതെനിക്ക് അജ്മൽക്കാാ മാത്രമാണ്..കഴിഞ്ഞില്ലേ ന്നോടുള്ള നിന്റെ പ്രതികാരം..
കുനിഞ്ഞ ശിരസ്സുമായി വിധിയോട് തർക്കിച്ചിരിക്കവേയാണ് ആരുടേയൊ കൈകൾ അവളുടെ തോളിൽ സ്പർശിച്ചത്..
ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ ആശ്ചര്യം കൊണ്ടവളുടെ മിഴികൾ വിടർന്നു..
“ആതിരാ..!!!നീ…”
“ഓഹോ..അപ്പോ നീ…എന്റെ പേരു മറന്നിട്ടില്ലാാലേ..”
“ആതിരാ..നീയെന്താ ഇവടെ..”
“ഞാനൊരാഴ്ചയായിട്ട് ഇവടാ സോഫീ..നമ്മുടെ ഈ പഴയ ഹോസ്പിറ്റലിൽ…”
“ആണോ…എന്നിട്ട് ഞാനറിഞ്ഞില്ലാലോ..ഞാനിതെത്ര വട്ടം വന്നതാ..”
“അത്പോട്ടെ സോഫീ..
നീയെന്താ ഇവടെ..
.അജ്മലിനേയും കൊണ്ട് വന്നതാവും ലേ..നീയെന്റെ കോൾ ഒന്നും എടുക്കാറില്ലേലും ഞാനെല്ലാം അറിയാറുണ്ടായിരുന്നു..”
“സ്വന്തമാായവരെല്ലാം അകന്നുപോവാ..നീ..നീയ് ന്നെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേടാ… ന്റെ മാനസികാവസ്ഥ..”
“സോറീ ടാ..പിന്നെ സോഫീ…..അനസ്…”
“പ്ലീസ് ആതിരാ..ഈ സമയത്തും നിനക്കെങ്ങനെപറയാൻ തോന്നുന്നു അനസ്ക്കാനെ പറ്റി..ന്റെ ഇക്കാ അവിടെ മരണത്തോട് മല്ലിട്ട് കിടക്കാ അറിയോ..”
അതു പറയുമ്പോഴും സോഫിയുടെ കണ്ണുകളിൽ നനവു പടർന്നിരുന്നു..
“സോ..സോറി ടാ..ഞാനത്രക്കങ്ങോട്ട് ചി..”
അപ്പോഴേക്കും ക്യാഷാലിറ്റിയിൽ നിന്നുയർന്നു വന്ന കരച്ചിൽ അവരുടെ സംഭാഷണത്തിനൊരടിവരയിട്ടു..
“ടാ..ഞാനങ്ങോട്ട് ചെല്ലട്ടേ ..ആ ആക്സിഡന്റാായി കൊണ്ട് വന്ന പേഷ്യന്റ് മരണപ്പെട്ടെന്ന് തോന്നുന്നു..”
അതും പറഞ്ഞ് ആതിര
പരിഭ്രാന്തിയോടെ അങ്ങോട്ടോടി…
വിധിയോട് പടപൊരുതി തോറ്റുകൊണ്ടതാ ഒരു ജീവൻ കൂടി പൊലിഞ്ഞു പോയിരിക്കുന്നു..പുച്ഛം കലർന്നൊരു ചിരിയായിരുന്നപ്പോൾ സോഫിയുടെ ചുണ്ടിൽ വിരിഞ്ഞത്…
അപ്പോഴും ആരുടേയൊക്കെയോ കൂട്ടക്കരച്ചിലുകൾ അവളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു…അല്ലാാ ആരുടേയോ അല്ലാ…തന്റേതു തന്നേ..അത് തനിക്ക് തന്നെ അസഹനീയമായി കൊണ്ടിരിക്കുന്നു…ഇത് വരാനിരിക്കുന്ന വിധിയുടെ മുന്നറീപ്പോ…അതോ….
ഇരുകൈകളാലവൾ കാതുകൾ പൊത്തിപ്പിടിച്ചു കൊണ്ടങ്ങനെയിരുന്നു..പതിയെ പതിയെ ആ കരച്ചിലങ്ങനെ നേർത്തു നേർത്തു വന്നു..
ധൃതി പിടിച്ച് നടന്നു വരുന്ന ഡോക്ടറേ കണ്ടപ്പോഴായിരുന്നു സോഫിക്ക് എന്തിനാ വന്നതെന്ന ബോധം തന്നെ ഉണ്ടായേ…
“ആ സോഫീയാാ..പെട്ടെന്ന് വരൂ..കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്…”
അല്പം ശങ്കയോടെയായിരുന്നവൾ ഡോക്ടറുടേ റൂമിലേക്ക് കടന്ന് ചെന്നത്..
“പിന്നേ..അജ്മലിനെ പെട്ടെന്ന് തന്നെ ഓപ്പറേഷനു വേണ്ടി തയ്യാറാക്കിക്കോളൂ..ഇപ്പോ മരണപ്പെട്ട ആ ആക്സിഡന്റ് കേസിലെ വ്യക്തിയുടെ കിഡ്നി അജ്മലിനു മേച്ചാവും…അയാളുടെ സമ്മതം കിട്ടീട്ടുണ്ട്..വേഗം ..അധിക സമയം നമുക്ക് മുന്നിലില്ലാാ ..അറിയാലോ…ആവശ്യമുള്ള സാധങ്ങളെല്ലാം ഞാൻ ആതിരാന്റെ കൈവശം എഴുതികൊടുത്തിട്ടുണ്ട്..”
അതും പറഞ്ഞ് ഡോക്ടർ എങ്ങോട്ടോ ധൃതിയിൽ നടന്നുപോയി..
എല്ലാം കേട്ടിട്ടും സോഫി അങ്ങനെ തരിച്ച് നിന്നു..
ഒരടി മുന്നോട്ട് നീങ്ങുന്നില്ലാ..മരവിച്ച് കിടക്കുന്നത് പാതങ്ങളാണോ മനസ്സാണോയെന്നവൾക്ക് നിശ്ചയമില്ലായിരുന്നു.
“സോഫീ..നീയിതെന്തെടുക്കാ ….വാ എന്റെ കൂടെ..ഡോക്ടർ പറഞ്ഞത് കേട്ടില്ലേ പെട്ടെന്ന് തയ്യാറാവാൻ..”
ആതിര വന്നു കുലുക്കി വിളിച്ചപ്പോഴാണവളുടെ ശ്വാസം നേരേ വീണത്..
“ആതിരാ..ഞാ…ഞാൻ….ന്റെ…അജ്മൽക്കാാ..”
“ആ..മോളേ..നിന്റെ അജ്മൽക്കാനെ തിരിച്ചെടുക്കാൻ വേണ്ടി തന്നെയാാ ഡോക്ടർ അതൊക്കെ പറഞ്ഞേ..”
അപ്പോഴേക്കും ഷംസുവും അങ്ങോട്ടേക്കോടിയെത്തി..
വിവരമറിഞ്ഞ അവനും ഇതേ അവസ്ഥയിലങ്ങനെ നിന്നു..കാരണം മറ്റൊന്നായിരുന്നില്ലാ. ജീവിതത്തിൽ നേരിടാനിരിക്കുന്ന ഈ പരീക്ഷയുടെ ഫലം ജയമോ..പരാജയമോ എന്ന ചോദ്യചിഹ്നം മാത്രമായിരുന്നതിനർത്ഥം..
“രണ്ടുപേരും ഇങ്ങനെ അന്തം വിട്ട് നിന്നാലെങ്ങനാ…നമുക്കജ്മലിനെ രക്ഷിക്കണ്ടേ..”
“വേണം..”
ഇരുവരും ഒരേ സ്വ്രത്തിലായിരുന്നു മറുപടി…
പിന്നീടെല്ലാാം വളരെ ദ്രുതഗതിയിലായിരുന്നു …
പെട്ടെന്നായതു കൊണ്ട് റഫീക്മാമനും ഷമിയും എത്തീട്ടില്ലാാ..
ഉമ്മാാാാ….
സോഫീീീ…….
ഷംസൂൂൂ..
എല്ലാാവരേയും മാറി മാറി വിളിച്ചുകൊണ്ട് ചിരിച്ചുകൊണ്ടകത്തേക്ക് കടക്കുമ്പോഴും ആ മിഴികളെന്തിനോ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
ഓപ്പറേഷൻ തിയ്യേറ്ററിനകത്തേക്ക് കയറുന്നതിനു തൊട്ടു മുന്നേയായി ഡോക്ടർ ഷംസുവിനേയും സോഫിയേയും വിളിച്ചു..
“ചാൻസ് ഫിഫ്റ്റി ഫിഫ്റ്റിയാണ്..ഒരു ശതമാനമെങ്കിലും പോസിറ്റീവ് ഭാഗത്തേക്ക് തൂങ്ങുന്നുവെങ്കിൽ അത് നിങ്ങളുടെ പ്രാർത്ഥനയുടെ ഫലം കൊണ്ടായിരിക്കും..സോ..പ്രാർത്ഥിക്കുക..എല്ലാം മുകളിലുള്ളവന്റെ കൈകളിലാണ്..ഞങ്ങൾ അതിനൊരു കാരണക്കാർ മാത്രം…”
ഡോക്ടറുടെ നാവിൽ നിന്നും കേട്ട തൃപ്തികരമല്ലാത്ത മറുപടിക്കു മുന്നിൽ പകച്ചു നിന്നുകൊണ്ടിരുവരും തങ്ങൾക്കു മുമ്പിലടഞ്ഞ വാതിലിലേക്ക് ഉത്കണ്ഠയോടെങ്ങനെ നോക്കി നിന്നു….
ഓപ്പറേഷൻ തിയ്യേറ്ററിനു മുന്നിലിരിക്കുന്ന
ഓരോ സെക്കന്റുകൾക്കും ഓരോ മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതു പോലെയാണവർക്കനുഭവപ്പെട്ടത്..
ആരും പരസ്പരം സംസാരിക്കുന്നില്ലാ…ആ നിശബ്ദതയിൽ ഒരാളുടെ നെഞ്ചിടിപ്പ് മറ്റൊരാൾക്ക് ശ്രവിക്കാനാവുമെന്ന് തോന്നിപ്പിക്കുന്നത്രേയും ഉണ്ടായിരുന്നുവതിന്..
ധൃതിയിൽ ചില ഡോക്ടർമാർ അകത്തേക്ക് കയറിപ്പോവുന്നു..ചിലർ ഓടിക്കിതച്ചു പുറത്തേക്ക് വരുന്നു..
അടക്കിപ്പിടിച്ച ശ്വാസവുമായി അവർ നിമിഷങ്ങൾ തള്ളി നീക്കി..
തലേദിവസത്തെ ഉറക്കൊഴിച്ചിലിനിടയിലെപ്പോയോ സോഫിയൊന്നു മയങ്ങിപ്പോയി..
ഡോക്ടറുടെ കൈകൾ തോളിൽ സ്പർശിച്ചപ്പോയാണവൾ ഞെട്ടിയുണർന്നത്..
“സോറീ സോഫിയാ..അജ്മലിനെ…
ഞങ്ങൾക്ക് രക്ഷിക്കാനായില്ലാാ..”
തലകുനിച്ചു നിൽക്കുന്ന ഡോക്ടർക്കു മുന്നിലവൾ നിന്നട്ടഹസിച്ചു..
“ഒരു ദിവസം…ഒരു ദിവസം കൂടിയെങ്കിൽ അങ്ങിനെ..കൂടെയുണ്ടാവുമായിരുന്നില്ലേ ന്റെ അജ്മൽക്കാ ….കീറിമുറിച്ചതെന്തിനാ വെറുതേ..”
ഡോക്ടറുടെ ആ പവിത്രത നിറഞ്ഞ കുപ്പായത്തിന്റെ കോളർ ശക്തിയായി കുലുക്കി കൊണ്ടവൾ കരഞ്ഞു..
“മോളേ…. സോഫി മോളെ..ന്താായിത്…ന്തായ്യി കാട്ട്ണേ..”
ഖൈറുത്താ കുലുക്കി വിളിച്ചപ്പോളാണവളാ മയക്കത്തിൽ നിന്നുണർന്നത്..
അപ്പോ താൻ കണ്ടത് സ്വപ്നമായിരുന്നോ
നിന്നു കിതച്ച് കൊണ്ടൊരു ദീർഘനിശ്വാസം വിട്ടപ്പോഴാണവളാ കാഴ്ച കണ്ടത്..
വെള്ള മൂടിയ ഒരു മൃതദേഹം സ്ട്രക്ചറിൽ പതിയേ ആരുടേയൊക്കെയോ സഹായത്താൽ അവളുടെ മുന്നിലൂടെയുരുണ്ടു നീങ്ങുന്നുണ്ടായിരുന്നു…
“അജ്മൽക്കാാ…..ന്റെ ഇക്കാ…”
എന്നുപറഞ്ഞ് അലമുറയിട്ടവൾ അതിന്റെ പിന്നാലെയോടി..
അവൾക്ക് പിന്നാലെയാായി ഷംസുവും..
ഓടിച്ചെന്നവൻ സോഫിയുടെ കൈകളിൽ പിടുത്തമിട്ടു..
“സോഫി…നിക്ക്..ഇയ്യെങ്ങോട്ടോ ഈ ഓട്ണേ..”
“ഷംസുക്കാാ..ന്റെ അജ്മൽക്കാ..അതാ ഓര് കൊണ്ടോവ്ണാ..”
അതും പറഞ്ഞവൾ ഏങ്ങലടിച്ച് കരയുകയായിരുന്നു
“സോഫീ..അത് അജ്മലല്ലാ..അജ്മലിന് തന്റെ അവയവങ്ങളിലൊന്നു പകുത്തു നൽകിയ നല്ലൊരു മനസ്സിന്റെ ഉടമയാ..ആക്സിഡന്റിൽ പെട്ട ആ വ്യക്തി..പോസ്റ്റുമോർട്ടത്തിനു വേണ്ടി കൊണ്ടോവാാ..”
ഒരു നിമിഷം സത്യമേത് മിഥ്യയേതെന്നറിയാതവൾ മിഴിച്ചു നിന്നു..
“അജ്മലിന്റെ കാര്യം ഒന്നും പറയാറായിട്ടില്ലാ..ബോധം തെളിഞ്ഞെങ്കിൽ മാത്രമേ വല്ലതും……..
ഡോക്ടർ പറഞ്ഞതും ഇയ്യും കേട്ടതല്ലേ സോഫീ…പ്രാർത്ഥിക്കാൻ..ഇങ്ങനെ കരഞ്ഞോണ്ട് എന്ത് കാര്യാ ഉള്ളേ..മനസ്സറിഞ്ഞ് പ്രാർത്ഥിക്ക്..സോഫിയെപോലുള്ളൊരു അനാഥയുടെ പ്രാർത്ഥന പടച്ചോന് തട്ടിക്കളയാൻ പറ്റൂലാ..”
ഒരു ഭ്രാന്തിയെപ്പോലെയവൾ ആ തറയിൽ നിന്നെന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി..അജ്മലിനു വേണ്ടി രക്ഷിതാവിനോടുള്ള ഒരു കേഴൽ ആയിരുന്നു അത്..
നിമിഷങ്ങളും മണിക്കൂറുകളും അവർക്കിടയിലൂടിഴഞ്ഞു നീങ്ങി..
പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന അവർക്കിടയിലേക്കൊടുവിൽ ദൈവദൂതനെപോലെ ഡോക്ടർ കടന്നു വന്നു..
വട്ടക്കണ്ണട ഊരിയവർ മുഖമൊന്നു തുടച്ച്…ഡോക്ടർക്ക് പറയാനുള്ള വാക്കുകൾക്ക് വേണ്ടിയവർ ഐ സി യുവിന്റെ നിശബ്ദതയിൽ ആകാംക്ഷയോടെ ചെവിയും കൂർപ്പിച്ചിരുന്നു..
“അജ്മൽ കണ്ണു തുറന്നിട്ടില്ലാ..എന്നാലും നമുക്കാശ്വസിക്കാം ..അയാളുടെ ശ്വാസഗതി ഇപ്പോ നോർമൽ ആണ്.”
കേട്ട വാർത്തക്ക് നന്ദി കുറിക്കാൻ വീണ്ടും വീണ്ടുമവർ ഡോക്ടർക്കു മുമ്പിൽ കൈകൂപ്പി..
“നന്ദി പറയേണ്ടത് എന്നോടല്ലാ..ഒരു വലിയ പരീക്ഷണത്തിൽ നിന്നും നിങ്ങളെ കൈപിടിച്ചു കയറ്റിയ പടച്ചവനോടാണ്..പിന്നെ ഓരോരുത്തരാായിവേണെങ്കിൽ കയറി കണ്ടൊളൂ..”
ആനന്ദക്കണ്ണീർ പൊഴിച്ചു കൊണ്ടിരിക്കേ ആ വാക്കുകൾ കേട്ടതും ഖൈറുത്താ പൊന്നുമോന്റെയരികിലേക്കോടി..ആ ഓട്ടത്തെ വെല്ലുന്നതായിരുന്നു സോഫിയുടേത്..ഉമ്മാനെ മറികടന്നവൾ ഓടിയപ്പോ..പിന്നിൽ നിന്നും ആ ഉമ്മ നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
അതേ..അതാണു ശരി എന്നംഗീകരിച്ചു കൊണ്ട്..
*************************************
മൂന്നുമാസങ്ങൾക്ക് ശേഷം…..
“അജോ..എന്ത് ഇരിപ്പാ ഇത് ..വേഗം ചോറ് തിന്ന് റെഡിയാവാൻ നോക്ക് ..നമുക്ക് ഹോസ്പിറ്റലിൽ പോണ്ടേ..”
പത്രത്തിലേക്ക് തന്നെ കണ്ണും നട്ടിരിക്കയായിരുന്നു അജ്മൽ..
“ഷംസോ..ഇത് നോക്ക്.. ഷൈജലിനും ഡോ.അനിലിനും ജീവപര്യന്തം തടവ്..കാസിംഭായിക്ക് 10 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ..”
“ആ..ഞാൻ കണ്ടു..മാധ്യമങ്ങളത്രെന്നെ കൊട്ടിഘോഷിച്ചിട്ടില്ലേലും ആരെയോ കൊന്ന കേസിലാ ശിക്ഷ ഇത്രേം കൂടിയതെന്നാ കേട്ടത്..അല്ലാ..എവടെ അന്റെ സോഫി ..”
“ആ..അകത്തുണ്ട്..കുറേ നേരായി ഒരുങ്ങാൻ തൊടങ്ങീട്ട്..”
ഒരു ചെറു ചിരിയോടെ ഷംസു അവളെ നീട്ടി വിളിച്ചു..
“സോഫീ നമ്മൾ കല്യാണത്തിനല്ല ഹോസ്പിറ്റലിലേക്കാട്ടോ പോണേ..”
“ആണോ വല്യ കോളായിപ്പോയി..നമ്മളെ ഒരുക്കൊക്കെ എപ്പോഴോ കഴിഞ്ഞിക്കി..ഇങ്ങളെ ചങ്ങായിയാ ഇനിം ഒരുങ്ങിക്കഴിയാത്തേ..”
“ആ..പിന്നെ ഷംസോ ഇന്ന് ഒന്നു രണ്ട് സ്ഥലത്തൂടെ വേറേ പോവാനുള്ളതാ മറക്കണ്ടാാ..”
“മറന്നിട്ടില്ലാാ അജോ..എല്ലാ ആഴ്ച പോവുമ്പോഴും കേൾക്ക്ണതാണല്ലോ…ഒന്ന്.. അനക്ക് പൈസ തന്ന് സഹായിച്ചയാൾ..പിന്നെ നിന്നെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കാരണക്കാരനായ അയാളുടെ വീട്ടിൽ അല്ലേ..അതിന് ഡോക്ടറും കൂടി വിചാരിക്കണ്ടേ..ഓരെ ഡീറ്റെൽസ് ഡോക്ടർ സാറിന്റെ കയ്യിലല്ലേ ഉള്ളേ..അത് കിട്ടാണേൽ നമ്മളെപ്പോഴേ റെഡി..”
“ഏടോക്കെ പോവാണേലും ആദ്യം എന്തേലും കഴിച്ചിട്ട് മതി ബാക്കി..”
അതും പറഞ്ഞ് ചോറും കറികളും മേശപ്പുറത്ത് നിരത്തുന്ന തിരക്കിലായിരുന്നു ഷമിയും ഖൈറുത്തായും..
പടിയിറങ്ങിപ്പോയ സന്തോഷം പതിയേ ആ വീട്ടിലേക്ക് തിരിച്ചെത്തി തുടങ്ങി..
നഷ്ടപ്പെട്ടെന്ന് കരുതിയ സ്വപ്നങ്ങളെ തിരിച്ചു പിടിക്കാൻ പൂർവ്വ സ്ഥിതിയിലേക്കെത്തിയെന്ന ഡോക്ടറുടെ ആ വാക്കുകേൾക്കാനവർ മൂവരും ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി..
പ്രതീക്ഷ പോലെ തന്നെ ഡോക്ടറുടെ ഉത്തരവും മറിച്ചായിരുന്നില്ല..
“മിസ്റ്റർ അജ്മൽ
യു ആർ പെർഫെക്ട്റ്റിലി ഓൾ റൈറ്റ് നൗ..”
മൂന്ന്യ്പേരുടേയും മുഖത്തൊപ്പോഴൊരു സന്തോഷത്തിന്റെ പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു..
ചെക്കപ്പൊക്കെ കഴിഞ്ഞിറങ്ങാറായപ്പോൾ
അജ്മൽ ഡോക്ടറോട് അപേക്ഷിച്ചു
“..ഡോക്ടർ..ഇനിയെങ്കിലും ഒന്നു പറഞ്ഞൂടെ ഞങ്ങളോട് കനിവു കാട്ടിയവരെ കുറിച്ച്..ന്റെ ചികിത്സക്കു സഹായം തന്നതും പിന്നെ അവസാന ഘട്ടത്തിൽ കനിഞ്ഞു നൽകിയ……….
അവരില്ലെങ്കിൽ ഞാൻ …”
“അതൊക്കെ കഴിഞ്ഞുപോയ കാര്യല്ലേ അജ്മൽ..”
“അതു പറഞ്ഞാ പറ്റൂല ഡോക്ടർ..ഞങ്ങളുടെ ഒരു സമാധനത്തിനു വേണ്ടിയെങ്കിലും… ഞങ്ങൾക്കും ചില കടമകളൊക്കെയില്ലേ”
ഷം സു ഇടയിൽ കയറിപ്പറഞ്ഞു..
ഒന്നു മടിച്ചു നിന്നെങ്കിലും പിന്നീടെല്ലാം പറയാൻ ഡോക്ടർ നവാസ് തയ്യാറടെത്തു..
“അജ്മലിന്റെ ചികിത്സക്കുള്ള എല്ലാ സഹായങ്ങളും തന്നത് മറ്റാരുമല്ല അത് സോഫിയുടെ തന്നെ ഒരു ബന്ധുവാണ്..”
“ങ്ഹേ..ന്റെ ബന്ധുവോ.. ”
സോഫിയടക്കം മൂന്നു പേരും അതു കേട്ടതോടെ
സംശയത്തോടെ നെറ്റിചുളിച്ചു..
“അതിന് ഡോക്ടർ സോഫിക്ക് അങ്ങനെ ബന്ധുക്കളൊന്നുല്ലല്ലോ..”
“ആരു പറഞ്ഞു അജ്മൽ ഇല്ലാാന്ന്…സോഫി പറയട്ടെ..സോഫിക്ക് ഒരമ്മായിയും ഒരു കുഞ്ഞിക്കായും ഉണ്ടല്ലോ…”
“ആ..അതേ..പക്ഷേ…അവർ…”
“അതേ…അവരാണ് ഞാൻ പറഞ്ഞ ബന്ധുക്കൾ..”
ഡോക്ടർ പറഞ്ഞു വരുന്നതെന്താന്നറിയാതെ മിഴിച്ചു നിൽക്കായിരുന്നു അവർ..
“സോഫിയെ ഒരു
സങ്കടത്തിൽ നിന്ന് രക്ഷിക്കാ എന്നുള്ളത് അവരുടേം കൂടി ബാധ്യതയാണല്ലോ…”
സോഫിയുടെ മനസ്സ് സന്തോഷത്താൽ തുടികൊട്ടുന്നുണ്ടായിരുന്നു..
“ഡോക്ടർ ..ആരാ അവർ..അവരിപ്പോ എവടാ ഉള്ളേ..”
“ഒക്കെ പറയാം സോഫി വെയ്റ്റ്..”
ഡോക്ടർ നവാസ് പെട്ടെന്ന് തന്നെ ഡ്യൂട്ടി റൂമിലുണ്ടായിരുന്ന ആതിര നെഴ്സുമായി കണക്ട് ചെയ്തു..
“ഹലോ ആതിരാാ..അജ്മലെന്ന പേഷ്യന്റിന്റെ കേസ് ഡീറ്റെയിൽസുമായി ഉടനേ വരൂ..”
സോഫിയുടെ മനസ്സിൽ ആരാണെന്നറിയുവാനുള്ള ജിജ്ഞാസ അലതല്ലികൊണ്ടേയിരുന്നു..
താനിത്രേം കാലം കാണാൻ കാത്തിരുന്ന തന്റെ കുഞ്ഞിക്കാ..അമ്മായി..ഇതാ ഇപ്പോ തന്റെ കണ്ണെത്തും ദൂരത്തുണ്ടെന്ന്…തനിക്കുവേണ്ടിയവർ തന്റെ അജ്മൽക്കാനെ രക്ഷിച്ചെന്ന്..പടച്ചോനേ..ഞാനിതെന്താ ഉറങ്ങുവാണോ..സ്വപ്നമാണോ ഇതെല്ലാം..
കേട്ടതു വിശ്വസിക്കാാനാവാതെയവൾ
..വീണ്ടും വീണ്ടും കണ്ണുകൾ കൂട്ടിത്തിരുമ്മുന്നുണ്ടാായിരുന്നു..
ആതിര കൊണ്ടു വന്ന ഫയൽ ഡോക്ടർ നവാസിനെ ഏൽപ്പിച്ചു..ഡോക്ടർ അതിൽ പ്രത്യേകം അടയാളപ്പെടുത്തിയ ആ അഡ്രസ്സ് അവർക്കിടയിലേക്ക് വെച്ചു കൊടുത്തു..
കണ്ണുകൾ തുറന്നു പിടിച്ച് മൂവരും ആ അഡ്രസ്സ് വായിച്ചു..
അനസ്..
ചാലിയിൽ
താമരശ്ശേരി..
ആ പേരു കണ്ടതും സോഫിയുടെ നെഞ്ചിലൂടൊരു മിന്നല്പിണർ പാഞ്ഞുപോയതു പോലെ തോന്നി..ഇരിക്കുന്ന ചെയറടക്കം ഒരടി പിന്നോക്കം നീങ്ങിപ്പോയവൾ..
പിന്നെ അറിയാതെ നാവ് അതിന്റെ ഉത്തരം തേടി..
“ഇത്..?”
“ആ.. ഇവൻ തന്നെയാണ് സോഫീ നീ ഇത്രേം കാലം കാത്തിരുന്ന നിന്റെ കുഞ്ഞിക്കാാ…”
സോഫിക്ക് അവളുടെ കാതുകളെ വിശ്വസിക്കാൻ കഴിയാത്ത വിധത്തിലാായിരുന്ന ഡോക്ടറുടെ ഓരോ വാക്കുകളും
സോഫി സംശയത്തോടെ ആതിരയുടെ കണ്ണുകളിലേക്ക് നോക്കി..
വിശ്വസിക്കാാമെന്ന അർത്ഥത്തിൽ അവളപ്പോൾ തലയനക്കുന്നുണ്ടായിരുന്നു..
“ന്നിട്ട് ഇത്രേം കാാലം..ഇവരൊന്നും ന്നോട് പറഞ്ഞില്ലാാലോ..ശരിയാക്ക്ണ്ട് ഞാൻ..വാ അജ്മൽക്കാ നമുക്കിപ്പോ തന്നെ പോവാം അങ്ങട്…”
അദ്ഭുതം വിട്ടുമാറാാത്ത മനസ്സുമാായവൾ പോവാൻ ധൃതികാട്ടി..
“സോഫീ..ഒരഞ്ചു മിനിട്ട് വെയ്റ്റ് ചെയ്യണേ…ഞാനും വരുന്നു..നിക്കും അനസിനെയൊന്നു കാണേണ്ടതുണ്ട്..ഞാൻ ഭക്ഷണമൊന്നു കഴിച്ചോട്ടേ..”
അപേക്ഷയോടെ ഡോക്ടർ സോഫിയുടെ മുഖത്ത് നോക്കി..
“ആയിക്കോട്ടേ..ഇപ്പോ തന്നെ സമയം നാലുമണിയായില്ലേ ഇങ്ങള് കഴിച്ചിട്ട് വരിൻ.. നമൊക്കൊരുമിച്ച് പോവാം ..”
ഷംസു ആയിരുന്നതിനു മറുപടി പറഞ്ഞത്..
ഡോക്ടറേയും കാത്ത് പുറത്തിരിക്കുമ്പോഴും സോഫിക്ക് പറയാനുള്ളത് അവളുടെ കുഞ്ഞിക്കാന്റെ കുറുമ്പുകളും കുട്ടിക്കാലത്തെ ഓർമ്മകളും ആയിരുന്നു…എല്ലാറ്റിനും തലകുലുക്കികൊണ്ടൊരു പുഞ്ചിരിയോടെ അജ്മൽ കേട്ടുകൊണ്ടിരുന്നു…
“ന്നാലും ന്റെ അജ്മൽക്കാ ഞാനിത്രേം കാലം ഓരെ കൂടെ നിന്നിട്ട് ഒരു വാക്കെന്ന്നോട് പറഞ്ഞില്ലാലോ..കുട്ടിക്കാലത്തും ഇങ്ങനെ തന്നെയ്നു ന്റെ കുഞ്ഞിക്കാ…”
വീണ്ടും പറഞ്ഞു തുടെങ്ങുമ്പോഴേക്കും ഷംസു ഇടയിൽ കയറി..
“ന്റെ പൊന്നു സോഫീ..പറഞ്ഞെന്നെ പറയാണ്ട്..ആ അജ്മലിന് കുറച്ചു സ്വൈര്യം കൊട്ക്ക്..ഓന് കൊറച്ച് റെസ്റ്റെടുത്തോട്ടേ..”
“ഇങ്ങള് പോ ഷംസുക്കാ…ഞാനിന്റെ അജ്മൽക്കാനോടല്ലേ പറയ്ണേ..അതിന് ഇങ്ങക്കെന്താാ..”
“ഓള് പറഞ്ഞോട്ടേ ഷംസോ..ഓളെ സന്തോഷം ഒരിക്കലും നമ്മക്ക് അനുഭവിക്കാൻ കഴിയൂലാ..നഷ്ടപ്പെട്ടെന്ന് കരുതിയോരെ തിരിച്ചു കിട്ടിയതല്ലേ..”
“ആഹ്..അതൊക്കെ ശരിയെന്നെ അജോ..പക്ഷേങ്കില് ഇനിക്കുള്ളൊരു സംശയം..അവടെ എത്തിയാല് ഓള്..നിക്ക് ന്റെ അജ്മൽക്കാനെ വേണ്ട കുഞ്ഞിക്കാനേ മതീന്ന് പറയോന്നാ…”
അതു കേട്ടപ്പോ സോഫിയുടെ മുഖത്തൊരു സങ്കടം നിഴലിച്ചു നിന്നിരുന്നു..മുഖം വീർപ്പിച്ചവൾ തലയും കുനിച്ചു നിന്നു…
ഷംസുക്കാ പറഞ്ഞതും ശരിയാണ്..
ഒരിക്കൽ തന്റെ ജീവിതം അത് തന്റെ കുഞ്ഞിക്കാക്ക് വേണ്ടിയുള്ളതാാണെന്ന് പറഞ്ഞ കയ്യിലടിച്ചു സത്യം ചെയ്തവളാ താൻ..പക്ഷേ വിധി..ഇന്ന്…അതിനെന്തുത്തരമാണ് അനസിനു നൽകേണ്ടതെന്നവൾക്ക് ഒരെത്തും പിടിയും കിട്ടിയിരുന്നില്ലാ..
ഭക്ഷണവും കഴിഞ്ഞവർ ഡോക്ടറുടെ കൂടേ അനസിനെ കാണാനായി തിരിച്ചു..
ഡോക്ടരും ആതിരയും ഒരു കാറിലും പിന്നിലവരെ ഫോളോ ചെയ്തു കൊണ്ട് ഷംസുവും അജ്മലും സോഫിയും മറ്റൊരു കാറിലുമായിരുന്നു യാത്ര…
പോകുന്ന വഴികളെല്ലാം സുപരിചിതമാായിരുന്ന സോഫി അപ്പോഴും പുലമ്പുന്നുണ്ടായിരുന്നു..
” അല്ലാ..അജ്മൽക്കാ..ഈ ഡോക്ടർക്കെന്താ വഴി തെറ്റിയോ..ഇതിലൂടല്ലാാ പോവൽ..ഞാൻ കണ്ടിട്ടുള്ളതല്ലേ..”
“സോഫീ..ഇയ്യ് മിണ്ടാണീരുന്നോ..അല്ലേൽ ഞാനിപ്പോ തുണി തിരുകേ..ഡോക്ടർ വഴിയറിയാണ്ടെ എങ്ങോട്ടോ പോവോ..”.
“ഓ..ഞാനൊന്നും മിണ്ട്ണില്ലാാ പോരേ..” മുഖം വീർപ്പിച്ചവൾ ഒരു സൈഡിലൊതുങ്ങിയിരിക്കുമ്പോഴും അവളോർക്കായിരുന്നു ഒരിക്കൽ അനസ്ക്കാന്റെ കൂടെ ആദ്യമായി വീട്ടിലേക്ക് വന്നതു..ഒരു പക്ഷേ ഇതിലൊക്കെയാവും പോയത്.അതെന്നും നോക്ക്ണ അവസ്ഥയിലല്ലേയ്നല്ലോ താൻ..
ഡോക്ടറുടെ കാർ ഫോളോ ചെയ്ത് വന്ന അവരെത്തിപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായ മറ്റൊരു സ്ഥലത്തായിരുന്നു..
ഡോക്ടർക്ക് വഴിതെറ്റിയെന്ന് കരുതി തലയിട്ട് നോക്കിയ ഷംസുവിനു പക്ഷേ പിന്നീട് ഫോളോ ചെയ്യാൻ കാറിന്റെ പൊടിപോലും കണ്ടില്ലാ..
പക്ഷേ തൊട്ടടുത്ത നിമിഷം തന്നെ ആശ്ചര്യം തോന്നുന്ന മറ്റൊരു കാഴ്ചക്കവർ ദൃക്സാക്ഷിയായി..ആ കാഴ്ച കണ്ടദ്ഭുതത്തോടെയവർ മുഖത്തോട് മുഖം നോക്കി നിന്നു..
ആ കാഴ്ച കണ്ടദ്ഭുതം വിട്ടുമാറാതെ ഷംസു ചോദിച്ചുപോയി..
“എന്തായിത്…?”
അവർക്കു മുന്നിലായി റോഡിന്റെയൊരു വശത്ത് വലിച്ചു കെട്ടിയ പഴകിതുടങ്ങിയൊരു ഫ്ലളക്സ്..
അതിന്റെ പലഭാഗങ്ങളും കീറിയിട്ടുണ്ടായിരുന്നു..അതിനു താഴെയായി ആ ഫോട്ടോയിലേക്ക് നോക്കി വിതുമ്പുന്ന സുഹ് റ
കണ്ണുകൾ തുറിച്ചു കൊണ്ടവരാ അക്ഷരങ്ങൾ ചേർത്തു വെച്ച് വായിക്കാൻ തുടങ്ങി
‘ കാസിംഭായിയുടെയും സംഘത്തിന്റെയും ഗുണ്ടാവിളയാട്ടത്തിൽ അക്രമണത്തിനിരയായ ശാഫിയുടെ……..’
പിന്നെയുള്ള ഭാഗങ്ങൾ കീറിയിട്ടുണ്ട്..
അതിന്റെ അടിയിലായി
‘………..കൊലയാളികളെ അറസ്റ്റു ചെയ്യുക’
എന്നായിരുന്നു..ഫോട്ടോയും അങ്ങിങ്ങായി കീറിയിട്ടുണ്ടായിരുന്നു..
ഒരു ഞെട്ടലോടെയാണ് സോഫി അത് വായിച്ചു തീർത്തത്..അതിലെ ഡേറ്റും
അജ്മലിന്റെ ഓപ്പറേഷൻ നടന്ന ഡേറ്റും ഒന്നു തന്നെയായിരുന്നു..
ഒന്നും മനസ്സിലാവാതങ്ങനെ തരിച്ചു നിൽക്കുമ്പോഴായിരുന്നു കുറച്ചപ്പുറത്തായൊരു കെട്ടിടത്തിന്റെ തുറന്നിട്ട ഒരു ഗേറ്റും കടന്ന് ഡോക്ടർ നവാസും ആതിരയും വരുന്നതു കണ്ടത്..
“സോറി അജ്മൽ..ഞാൻ..എനിക്കിവിടെ തന്നെ ചെറിയ ഒരു ക്ലിനിക്ക് ഉണ്ട്..അവിടെ കുറച്ച് രോഗികളും ആരുമില്ലാതെ അനാഥരായിപ്പോയ കുറച്ച് മനുഷ്യ ജന്മങ്ങളും ഉണ്ട്..അവർക്കുള്ള ഭക്ഷണ സാധനങ്ങളെത്തിക്കാൻ വേണ്ടി പോയതാ..എന്നാ പിന്നെ വരൂ..”
ഡോക്ടർ വന്നിറങ്ങാൻ പറഞ്ഞപ്പോൾ
തെല്ലൊരമ്പരപ്പോടെയാണവർ പുറത്തേക്കിറങ്ങിയത്..
“ഡോക്ടർ..ഇ.. ഇതെന്തായിവടെ..”
“അതോ…
മനസ്സിലായില്ലേ അജ്മൽ ഇവടന്ന് കുറച്ചങ്ങോട്ട് നടന്നാൽ നാാഥന്റെ വിളിക്കുത്തരം നൽകി നമ്മളെല്ലാം കിടക്കേണ്ട ഒരു സ്ഥലമുണ്ട്…ഒരു ഖബർസ്ഥാൻ”
“അവിടെ..?”
അമ്പരപ്പോടെയുള്ള അജ്മലിന്റെ ചോദ്യത്തിനു ഒരു പുഞ്ചിരിയോടെയായിരുന്നു ഡോക്ടറുടെ മറുപടി..
“അത് പിന്നെ..
വരാതെ പറ്റില്ലല്ലോ…
അജ്മലിന്റെ ആരോഗ്യമുള്ള ശരീരത്തിലിപ്പോഴും തുടിക്കുന്നൊരവയവം ഇവിടെ കിടക്കുന്നയൊരാളിന്റേതാവുമ്പോ..”
തെല്ലൊരു സംശയത്തോടെ
ഡോകടറെയനുസരിച്ച് മൂവരും മെല്ലെ അങ്ങോട്ട് നടന്നു നീങ്ങി..
അപ്പോ…അപ്പോ ശാഫിയായിരുന്നോ അന്ന് ആ അക്സിഡന്റിൽ..
ശാഫിയുടെ കിഡിനിയായിരുന്നോ അജ്മൽക്കാക്ക് വേണ്ടി… വിശ്വസിക്കാൻ കഴിയാത്ത സംശയങ്ങളുടെ ഭാണ്ഠക്കെട്ടുമായി സോഫി അജ്മലിന്റേയും ഷംസുവിന്റെ പിറകിലായി നടന്നു നീങ്ങി..
അന്നത്തെ പകലിനോട് യാത്രപറഞ്ഞ് സൂര്യ വെട്ടം കുറേശ്ശേയായി മങ്ങിത്തുടങ്ങി..സോഫിയുടെ ഓർമ്മകളിലപ്പോഴും ഷാഫിയുടെ മുഖം നിറഞ്ഞു നിന്നിരുന്നു..
ഒരുമിച്ച് പങ്കിട്ട് കഴിച്ചു കൂട്ടിയ ഓരോ നിമിഷങ്ങളും അവളുടെ മനസ്സിൽ മിന്നിമറയാൻ തുടങ്ങി..
പക്ഷേ അജ്മലിന്റെ മനസ്സിൽ മറ്റെന്തൊക്കെയോ ആയിരുന്നു..രാവിലെ ഷംസു പറഞ്ഞ ആ വാക്കുകൾ…
ആരെയോ കൊന്ന കേസിലാണ് ഷൈജലിന്റെ ശിക്ഷ ഇത്രെം കൂടിയതെന്ന്..അത് സുഹ് റയുടെ സഹോദരൻ ഷാഫിയെ ആയിരുന്നോ..അന്ന് മരണത്തോട് മല്ലടിച്ച് കിടന്ന തന്നെ ആശുപത്രിയിലേക്കെത്തിച്ച ആ കുടുംബത്തിന്റെ വിധിയോർത്ത് അവന്റെ മനസ്സും നൊമ്പരപ്പെടുന്നുണ്ടായിരുന്നു
.കാടു പിടിച്ചു കിടക്കുന്ന ആ പള്ളിക്കാട്ടിലെ ഒരു വശത്തായധികം പഴക്കംചെന്നിട്ടില്ലാത്ത ഒരു ഖബറിന്നരികിലെത്തിയപ്പോൾ അദ്ദേഹം നടത്തം അവസാനിപ്പിച്ചു..
മീസാൻ കല്ലിനു താഴെയായൊരു ശിലാ ഫലകത്തിൽ പെട്ടെന്നായിരുന്നു മൂവരുടേയും കണ്ണുകളുടക്കിയത്..അതിൽ കൊത്തിവെച്ച ആ നാമത്തിലേക്കൊരു തവണയേ നോക്കിയുള്ളു…
“അനസ്…!!!!”
മൂന്നുപേരും ഒരുപോലെയൊന്നു ഞെട്ടിത്തരിച്ചു…
“എന്ത്..!! ഡോക്ടർ!! എന്തായിത്…?..”
ആ ഞെട്ടലിൽ നിന്നും മുക്തനാവാതെ തന്നെ അജ്മൽ ഡോക്ടറുടെ മുഖത്തേക്ക് നോക്കി..
“അതേ അജ്മൽ ..നിങ്ങൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഒരേ ഒരു ഉത്തരമേയുള്ളു.. അനസ്.”
അപ്പോഴും നിശ്ചലമായ പാദങ്ങളുമായി ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു സോഫി..
എന്ത്…അനസ്ക്കാ മരിച്ചെന്നോ…ഇല്ലാാ..ഞാനിതു വിശ്വസിക്കില്ലാാ
“പറയാമായിരുന്നില്ലേ ഡോക്ട്ർ എപ്പോഴെങ്കിലുമൊന്ന്…..”
ഷംസുവിന്റേയ്ം അജ്മലിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
കേട്ട സത്യം വിശ്വസിക്കാനാവതെയപ്പോഴും തരിച്ചു നിൽക്കായിരുന്നു സോഫി..
“ഉം..പറയാാമായിരുന്നു..പക്ഷേ..അന്നു ഞാനത് പറഞ്ഞിരുന്നെങ്കിൽ സോഫിക്കൊരുപക്ഷേ അജ്മലിനെ ഇതുപോലെ കെയർ ചെയ്യാൻ പറ്റിയെന്ന് വരില്ലാ…”
ഡോക്ടറുടെ വാക്കുകൾക്ക് തുടർച്ചയെന്നോണം പിന്നീട് പറഞ്ഞതെല്ലാം ആതിര ആയിരുന്നു..
“അതേ..സോഫീ…നിന്റെ സന്തോഷം ആഗ്രഹിക്കുന്ന അനസും ആഗ്രഹിച്ചത് അതു തന്നെയായിരിക്കും..നിനക്കോർമ്മയുണ്ടോ മൂന്ന് വർഷങ്ങൾക്ക് നമ്മുടെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്ന രക്തത്തിൽ കുളിച്ച അനസ‌് എന്ന യുവാവിനെ ..അന്നു തുടങ്ങിയതാ.അവനു നിന്നോടുള്ള കടപ്പാട്..
അന്ന് ഉള്ളിൽ പൊട്ടിമുളച്ച ഇഷ്ടം നിന്റെ കല്യാണം കഴിക്കണമെന്നാഗ്രഹത്തിൽ കൊണ്ട് ചെന്നെത്തിക്കുകയായിരുന്നു..വീട്ടുകാർ ഒരനാഥപെണ്ണിനെ വിവാഹം കഴിക്കാനെതിർത്തതും പിന്നെ അവസാനം സമ്മതം കിട്ടി നിന്നേയും തിരഞ്ഞോസ്പിറ്റലിലെത്തിയപ്പോഴേക്കും നമ്മൾ ഡോ.അനിലിനേയും ഗുണ്ടകളേയും പേടിച്ച് അവിടെ നിന്നും സ്ഥലം മാറിയിരുന്നു..ഹോസ്പിറ്റലിന്ന് പോരുമ്പോ നീ കൊടുത്ത ആ പഴയ ഓർഫനേജിന്റെ അഡ്രസ്സില്ലേ..അതും തേടിപ്പീടിച്ചവൻ നിന്റെ യാ പഴയ ഓർഫനേജിന്റെ പടിക്കലെത്തി ..അന്വേഷണത്തിലൂടെയവൻ തിരിച്ചറിയുകയാായിരുന്നു നീയവന്റെ ബാല്യകാല സഖിയാണെന്നുള്ള സത്യം..പിന്നീടൊത്തിരി അലഞ്ഞു നടന്നെങ്കിലും ഫലമുണ്ടായില്ലാ..
പിന്നെ അപ്രതീക്ഷിതമായാണ് കാസിംഭായിടെ അരികിലെത്തുന്നതും നിന്നെ കൂട്ടികൊണ്ടോവുന്നതും എല്ലാം..
ഒരുപാട തവണ നിന്നോട് പറയാൻ ശ്രമിച്ചതാ അവര്..പക്ഷേ അതിന്റെ പേരിൽ നീയകന്നുപോവുമെന്ന് കരുതിയവർ പേടിച്ചു..”
ആതിരഒന്നുപറഞ്ഞു നിർത്തി.. അതിന്റെ ബാക്കി ഡോകടറുടെ ഊഴം പോൽ അദ്ദേഹം പറഞ്ഞു തുടങ്ങി..
“അന്നു സോഫി അജ്മലിന്റെയരികിൽ അനസിനെ കണ്ടില്ലേ..അന്നവൻ ശരിക്കും കാണാൻ വന്നത് അജ്മലിനെയല്ല എന്നെയായിരുന്നു..അജ്മലിന്റെ ചികിത്സക്കുള്ള പണം ഏറ്റെടുക്കുന്നു എന്ന വാഗ്ദാനം നൽകുവാനായിട്ട്..പോവുമ്പോ അവനെന്നോടൊരു കാര്യം പറഞ്ഞു
അജ്മലിനു ചേർന്ന കിഡ്നിയാണെങ്കിൽ ദാനം ചെയ്യാനൊരുക്കമാണെന്നും പറയാാനായിരുന്നു അത്.
അന്ന് അറീക്കാമെന്ന് പറഞ്ഞ് ഞാനവനെ പറഞ്ഞു വിടുമ്പോൾ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തേടുകയായിരുന്നു..അയാൾക്കതിന്റെ ആവശ്യമെന്തെന്ന്
പിന്നീട് ഞാനറിഞ്ഞു അയാൾ വീടിന്റെ ആധാരം പണയപ്പെടുത്തി കൊണ്ടാണിങ്ങനൊരു സഹായം നിങ്ങളിലേക്കെത്തിച്ചതെന്ന്.. ..എല്ലാം അയാൾക്ക് സോഫിയോടുള്ള ഇഷ്ടം അതായിരുന്നെല്ലാാറ്റിനും പ്രേരകമായിരുന്നത്..”
“അന്ന് അജമൽ നിങ്ങളിൽ നിന്നു മറച്ചുവെച്ചൊരു സംഭവമുണ്ട്..ഷൈജലിന്റെ ആക്രമണം..അന്ന് അനസിന്റ്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ അജ്മൽ രക്ഷപ്പെട്ടെങ്കിലും ഷൈജൽ ആ പക മനസ്സിൽ കുറിച്ചിട്ടു…
എല്ലാ സങ്കടങ്ങളും ആതിരയുമായി പങ്കുവെച്ച് മടങ്ങുമ്പോയായിരുന്നു അനസ് ആ കാഴ്ച കണ്ടത്..നാലഞ്ചുപേർകൂടി ഒരു യുവാവിനെ തല്ലിചതക്കുന്നു..അത് ശാഫിയായിരുന്നു..സുഹ് റയോട് അപമര്യാദയായി പെരുമാറിയ കാസിംഭായിയോട് ചോദിക്കാൻ ചെന്നതിനുള്ള സമ്മാനമായിരുന്നു..ഒരു വിധം അവനേയും രക്ഷപ്പെടുത്തി ഹോസ്പിറ്റലിലാക്കി മടങ്ങുമ്പോ ഒരിക്കലും അനസ് കരുതിയിട്ടുണ്ടാവില്ല അടുത്തഊഴം തന്റേതായിരിക്കുമെന്ന്..അവനെ ഇല്ലാതാക്കുക എന്നുള്ളത് കാസിംഭായിടെ കൂൂടെ ആവശ്യമായിരുന്നു..കാരണം
ബിസിനസ്സിന്റെ ലാഭവിഹിതം കൊടുക്കാതെ കഴിയുമല്ലോ..
മരണ സമയത്തും സോഫിയെ ഒന്നു കാാണണമെന്നയിരുന്നവനെന്നോട് ആഗ്രഹം പ്രകടിപ്പിച്ചത്..അതിനു വേണ്ടി സോഫിയെ ഞാൻ വിളിപ്പിച്ചു കാഷ്യാലിറ്റിയുടെ മുന്നിലിരുത്തിച്ചു..നേരിട്ട് കണ്ടാലതും സോഫിക്കിഷ്ടാാവൂലാന്ന് കരുതിട്ടാവും അവൻ ദൂരെ നിന്നും കാാണാൻ ആഗ്രഹിച്ചത്..
കണ്ണിമ വെട്ടാതെയുള്ള ആ നോട്ടത്തിലൊരു നിമിഷം ആ ശ്വാസം നിലച്ചു പോയോ എന്ന് വരേ ഞങ്ങൾ സംശയിച്ചു പോയിട്ടുണ്ട്..
സത്യം പറയാലോ ന്റെ ജീവിതത്തിലിന്നുവരേ ഞാൻ കണ്ടിട്ടില്ലാ ഇതുപോലെയാത്മാർത്ഥ നിറഞ്ഞൊരു സ്നേഹം….
സോഫീ..നീ മനസ്സിലാാക്കാതെ പോയൊരു കാര്യമുണ്ട്..എല്ലാ സ്നേഹബന്ധങ്ങളും സ്വന്തമാക്കണമെന്ന വാശിയിൽ അവസാനിക്കുന്നതായിരിക്കില്ല..പക്ഷേ ആ സ്നേഹം നമ്മൾ തിരിച്ചറിയുമ്പോഴേക്കും അല്ലെങ്കിൽ ആഗ്രഹിക്കുമ്പോഴേക്കും അവര് നമ്മെ വിട്ട് കാാണാത്തത്രേയും ദൂരത്തേക്ക് മാഞ്ഞുപോയിട്ടുണ്ടാവും……”
ഡോക്ടറുടെ വാക്കുകളോരോന്നും അവളുടെ ഹൃദയത്തിലേക്കൊരു നോവായി പടർന്നിറങ്ങി..
തരിച്ചു നിന്നിരുന്ന അവളുടെ മുഖഭാവം പെട്ടെന്ന് മാറി ഒരു പൊട്ടിക്കരച്ചിലോടെയവൾ ബോധമില്ലാതെയാ പള്ളിക്കാട്ടിലെ മണ്ണിലേക്ക് മറിഞ്ഞു വീണു…
ബോധമറ്റു കിടക്കുന്ന സോഫിയേയും താങ്ങി അജ്മലും ഷംസുവും ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഓടുമ്പോൾ മിന്നായം പോലെയവർ മറ്റൊരു ഫ്ലക്സ് കണ്ടു..നേരത്തേ കണ്ടതുപോലെത്തെ തന്നെയുള്ള മറ്റൊന്നു..
പക്ഷേ മങ്ങലേൽക്കാതെ കീറിപ്പൊളിയാതെ അനസിന്റെ മുഖം അതിൽ ജ്വലിച്ചു നിന്നിരുന്നു.. വിറക്കുന്ന ചുണ്ടുകളോടെ ആ വാക്കുകളെയവർ വായിച്ചെടുത്തു…
‘ കാസിംഭായിയുടെയും സംഘത്തിന്റെയും ഗുണ്ടാവിളയാട്ടത്തിൽ അക്രമണത്തിനിരയായ ശാഫിയുടെ സംരക്ഷണം ഉറപ്പു വരുത്തുക…
അനസിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക ‘ എന്നായിരുന്നു അത്…
ഏറെ നേരത്തിനു ശേഷം മിഴികൾ തുറക്കുമ്പോഴും അവളുടെ ചുണ്ടുകൾ ആ നാമം വിളിച്ചു കൊണ്ടേയിരുന്നു..
കുഞ്ഞിക്കാാ..ന്റെ കുഞ്ഞിക്കാാ…ഞാനിത്രേം കാലം കാത്തിരുന്നത്…ഇതിനായിരുന്നോ..
അടർന്നു വീഴുന്ന ഓരോ കണ്ണുനീർ തുള്ളികളിലും അവന്റെ നാമം ചിതറിത്തെറിച്ചു…
ഡോക്ടറും ആതിരയും പലരീതിയിലും അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അകന്നു മാറി നിൽക്കുന്ന അജ്മലിനെ കണ്ണുകൾ കൊണ്ടാംഗ്യത്തോടെ അവൾക്കരികിലേക്ക് ക്ഷണിച്ചുകൊണ്ട് ഡോക്ടർ തുടർന്നു പറഞ്ഞു…
“സോഫീ…നിന്റെ ചിരിക്കുന്ന മുഖം കാണാനായിരുന്നു അനസെപ്പോഴും ആഗ്രഹിച്ചത്..എന്നും നിന്റെ ഓർമ്മകളിൽ ജീവിക്കാനായിരിക്കണം ഒരു പക്ഷേ അവനങ്ങനെയൊരു ത്യാഗവും ചെയ്തത്..അജ്മല്ലിന്റെ പുനർജന്മത്തിലൂടെയവൻ ജീവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ കണ്ണീരും അവനു വേദനയായിരിക്കും..തിരിച്ച് നിനക്കും സ്നേഹമുണ്ടേൽ നീ കരയരുത്..”
ഡോക്ടറുടെ വാക്കുകൾ മനസ്സിലാക്കിയവൾ
തലയുയർത്തി അജ്മലിനെയൊന്നു നോക്കി..പിന്നെയവനെ കെട്ടിപ്പിടിച്ചൊത്തിരി നേരം കരഞ്ഞു…അടർത്തിമാറ്റാനോ അരുതെന്ന് പറയാനോ ആരും പോയില്ലാ..കരയട്ടെ..എല്ലാ സങ്കടങ്ങളും കണ്ണീരിലൊലിച്ചില്ലാതാവട്ടേ..
ഒരിടവേളക്ക് ശേഷം ഡോക്ടർ ഒരു കാര്യം കൂടി ഓർമിപ്പിച്ചു…
“സോഫീ..അനസ് മാത്രേ മറഞ്ഞു പോയിട്ടുള്ളു…അനസിന്റെ ജീവനായ രണ്ടു മനുഷ്യജന്മങ്ങളുണ്ടിവിടെ..”
ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയ സോഫി കണ്ടു..തനിക്കു നേരെ ഓടിയടുക്കുന്ന കൊച്ചുട്ടിയേയും വിങ്ങുന്ന മനസ്സുമായി മന്ദം നടന്നു വരുന്ന അമ്മായിയേയും..
സോഫിയെ കണ്ടതും .. അടക്കിപ്പിടിച്ച അവരുടെ കണ്ണുനീരവിടെ ഒഴുകിത്തുടങ്ങി..
“ചോപ്പിമ്മാ..കൊച്ചുറ്റീടെ…. പ്പച്ചി…പോയി..
കൊച്ചുറ്റീനേം ഉമ്മൂമാനേം ..കൊന്റോവാാതെ..മ്മച്ചീന്റെ എട്ത്തേക്ക് ..പോയി..
കൊച്ചുറ്റീക്കും… ഉമ്മൂമാക്കും…ഞ്ഞി ആരൂലാ ചോപ്പിമ്മാാ….”
ഏങ്ങലടിച്ചു കരയുന്ന കൊച്ചുട്ടിയുടെ വാക്കുകൾ കൂടി നിന്നവരുടെയെല്ലാം കണ്ണുകൾ നനയ്ക്കുന്നതായിരുന്നു..
കൊച്ചുട്ടിയെ വാരിയെടുത്തവൾ കവിളിലൊരു മുത്തം നൽകി…
“ആരാ..പറഞ്ഞെ..ന്റെ മോൾക്ക് ആരുല്ലാന്ന്…ഈ ചോപ്പിമ്മയാ ഇനി മോൾടെ ഉമ്മ..ഇതാണ് മോൾടെ പ്പച്ചി..”
അജ്മലിനെ ചൂണ്ടിയവൾ കൊച്ചുട്ടിക്ക് പരിചയപ്പെടുത്തി..
അജ്മൽ അവളെ വാങ്ങിയെടുത്തു നിറകണ്ണുകളോടെ നെറ്റിയിൽ ഒരു മുത്തം നൽകി..
“ഡോക്ടർ..ഇവരെ രണ്ടാളെയും ഞങ്ങൾ കൊണ്ടുപോവാ..ഇവരെ ഞങ്ങൾക്ക് വേണം ..ഞങ്ങളുടെ വീട്ടിലെ അംഗങ്ങളായി..”
ഒരു പുഞ്ചിരിയോടെ ഡോക്ടർ അജ്മലിന്റെ വാക്കുകൾക്കനുവാദം നൽകുമ്പോഴും ഒരു തൂണിന്റെ മറവിൽ മാറി നിന്ന് ഷംസു വിതുമ്പുകയായിരുന്നു..
അപ്പോഴേക്കും അവിടെ ചികിത്സയിലായിരുന്ന ഷാഫിയും സുഹ് റയും മറ്റു അന്തേവാസികളും അവിടെ ഒരുമിച്ചു കൂടിയിരുന്നു..
“പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്..അതെന്താന്നു വെച്ചാൽ അജ്മലിനോടും സോഫിയോടും മാത്രമാായിട്ടുള്ളതല്ല..നിങ്ങളോടോരോരുത്തരോടും കൂടിയുള്ളതാണ്..”
ഡോക്ടർക്ക് പറയാാനുള്ളതെന്തെന്നറിയാനവരെല്ലാവരും ശ്രദ്ധയോടെ കാതും കൂർപ്പിച്ചു നിന്നു..
“ദാമ്പത്യ ജീവിതത്തിൽ തെറ്റും തെറ്റിദ്ധാരണകളും സ്വാഭാവികമാാണ്..ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ തീരാവുന്നതേയുള്ളു അതിൽ പലതും..കാാര്യ കാരണങ്ങളില്ലാതെയവയെ ഊതിപ്പെരുപ്പിക്കാതെ പടച്ചവനായി കൂട്ടിയോജിപ്പിച്ച ബന്ധത്തിൽ പവിത്രത കാണുക…
മാത്രവുമല്ലാ..എടുത്തുചാട്ടവും മുൻകോപവും നഷ്ടങ്ങൾ വരുത്തി വെക്കുന്നത് നിങ്ങൾക്കുമാത്രമല്ല നിങ്ങളെ സ്നേഹിക്കുന്നവർക്കും കൂടിയായിരിക്കും..
പിന്നെ എല്ലാ ഇഷ്ടങ്ങളും ശുഭകരമായിക്കൊള്ളണമെന്നില്ല..അത് നഷ്ടമാവാൻ അതിലെന്തെങ്കിലും കാരണവുമുണ്ടായേക്കാം..എന്തെന്നാൽ നിനക്ക് നല്ലതെന്ന് തോന്നുന്നത് മാത്രമേ പടച്ചവൻ നിനക്കു സമ്മാനിക്കൂ..”
ഡോക്ടറുടെവാചകങ്ങളോരോന്നും ശരിവെക്കുന്നതായിരുന്നു കൂടി നിൽക്കുന്നവരോരോരുത്തരുടേയും മുഖഭാവങ്ങൾ…
എവരോടും യാത്ര പറഞ്ഞവരവിടുന്നിറങ്ങുമ്പോഴേക്കും സമയം എട്ടുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു..
അപ്പോഴേക്കും അജ്മലിനോടിണങ്ങിച്ചേർന്ന കൊച്ചുട്ടി അവന്റെ തോളിലേറി സ്ഥാനം പിടിച്ചു..
നടന്നു നീങ്ങുമ്പോൾ ഇരുട്ടു പരന്ന വാനിലേക്കു നോക്കിയവളുടെ കണ്ണുകളെന്തോ തിരഞ്ഞു നടന്നു..തൊട്ടടുത്ത നിമിഷം തന്നെയാ കുഞ്ഞിക്കണ്ണുകൾ സന്തോഷത്താൽ വിടർന്നു..
അങ്ങു വാനിൽ തന്നെ നോക്കി കൺചിമ്മുന്ന രണ്ടു താരകങ്ങൾ!!!..
അതേ..!!കൊച്ചുട്ടിയുടെ ഭാഷയിൽ നക്ഷത്രക്കുപ്പായമണിഞ്ഞ രണ്ടു താരകങ്ങൾ!!!…
(അവസാനിച്ചു….)
സ്നേഹപൂർവ്വം ഷാസ്…
ഷഖീലഷാസ്..
മാവൂർ
{ആത്മാവിലൊഴുകി വന്ന ഭാവനകളെ അക്ഷരകൂട്ടങ്ങളാൽ തുന്നിച്ചേർത്തതാണീ ‘നക്ഷത്രക്കുപ്പായം’..
തികച്ചും സാങ്കൽപ്പികതയിൽ മൊട്ടിട്ട ഈ നോവലിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു വിധ ബന്ധവുമില്ലാ..ഉണ്ടെന്ന് തോന്നിയെങ്കിൽ അതു വെറും യാദൃശ്ചികം മാത്രം..}
ഈ നോവലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി അറീയ്ക്കണേ..