അഡ്വക്കേറ്റ് സുമലത അരവിന്ദിനെയും, ദേവികയെയും മാറി മാറി നോക്കി.
ദേവിക വല്ലാത്തൊരു നിർവികാരതയോടെ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു.
“ദേവിക ”
സുമലത ദേവികയെ നോക്കി..
“മോളെ ബന്ധം വേര്പെടുത്തുക എന്നത് വളരെ നിസ്സാരമാണ്. പക്ഷെ സന്തോഷത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് വളരെ പ്രയാസവുമാണ്. അവിടെ പരസ്പര വിശ്വാസവും, സ്നേഹവുമാണ് വേണ്ടത്…
നിങ്ങളുടെ കഴിഞ്ഞിട്ട് വെറും ഒരു ആഴ്ച ആയതേയുള്ളൂ. പരസ്പരം മനസ്സിലാക്കുവാനുള്ള സമയം പോലും കിട്ടിയിട്ടില്ല. അതിനു മുൻപ് വിവാഹമോചനം വേണം എന്ന് പറയാൻ മാത്രം എന്ത് പ്രശ്നമാണ് നിങ്ങക്ക് ഉള്ളത്??
“എനിക്ക് ഒരു പ്രശ്നവും ഇല്ല ഡോക്ടർ. ഇവൾക്കാണ് പിരിയണം എന്ന് നിർബന്ധം. വേറെ വല്ല ബന്ധവും അവൾക്കുണ്ടാവും. വെറുതെ എന്റെ ജീവിതം നശിപ്പിച്ചു.
ഒരു പുരുഷനാൽ കഴിയുന്ന എല്ലാ അർത്ഥത്തിലും ഞാൻ അവളെ സന്തോഷിപ്പിച്ചിട്ടുണ്ട്.. ”
അരവിന്ദ് പുച്ഛഭാവത്തിൽ ദേവികയെ നോക്കി. അവൾ അപ്പോഴും നിർവികാരഭാവത്തിൽ തന്നെ ആയിരുന്നു.
“അരവിന്ദ്.. ഒന്ന് പുറത്തേയ്ക്കു ഇരിക്കൂ. ഞാൻ ദേവികയോട് തനിച്ചു സംസാരിക്കട്ടെ
അരവിന്ദ് പുറത്തേയ്ക്കു ഇറങ്ങി.
പുറത്തെ കസേരയിൽ ഇരിക്കുമ്പോൾ അരവിന്ദ് ചിന്തിക്കുകയായിരുന്നു…
“എന്തായിരിക്കാം അവൾക്കു പറ്റിയത്. വിവാഹം ഉറപ്പിച്ചതിനു ശേക്ഷവും, വിവാഹ ദിവസവും അവൾ വളരെ സന്തോഷവതിയായിരുന്നു…
അവൾക്കു ചെറിയ പനി ഉണ്ടെന്നു അവളുടെ അച്ഛൻ പറഞ്ഞത് ഓർക്കുന്നു. അല്ലാതെ മറ്റു കുഴപ്പമൊന്നും തോന്നിയില്ല.
ആദ്യരാത്രി… ഒരു പുരുഷനാൽ കഴിയുന്ന സുഖവും, അനുഭൂതിയും അവൾക്കു നൽകി..
ഇനി അവൾ അതിൽ കൂടുതൽ പ്രതീക്ഷിച്ചു കാണുമോ,????
ഞാൻ ഒരു കഴിവ് കെട്ടവനാണെന്ന് അവൾ കരുതിയോ????
“മാഡം വിളിക്കുന്നു ”
ജൂനിയർ അഡ്വക്കേറ്റിന്റെ ശബ്ദമാണ് അവനെ ഓർമയിൽ നിന്നുണർത്തിയത്.
അകത്തേക്ക് കടക്കുമ്പോൾ തന്നെ കണ്ടു ദേവികയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ..
അവൻ അന്താളിച്ചു നിന്നു..
“ദേവികേ… മോള് കുറച്ചു നേരം പുറത്തിരിക്കു. ഞാൻ അരവിന്ദിനോട് സംസാരിക്കാം. ”
ദേവിക അരവിന്ദിന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് നടന്നു.
“അരവിന്ദ് ഇരിക്കൂ. ”
“ഞാൻ പറയുന്ന കാര്യങ്ങൾ അരവിന്ദ് ശ്രദ്ധയോടെ കേൾക്കണം. ഒരു പെൺകുട്ടി വിവാഹിതയായി മറ്റൊരു വീട്ടിലേയ്ക്ക് വരുന്ന ദിവസം.. ആ ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്…
അത് വരെ അച്ഛന്റെയും, അമ്മയുടെയും ഓമനയായി വളർന്ന അവൾ ഭർത്താവിന്റെ വീട്ടിലേയ്ക്ക് വരുന്നത് ഒരുപാട് ഭയത്തോടും, പ്രതീക്ഷകളോടും കൂടിയാണ്…