പ്രതികാരം – 1അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു“ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. ”“ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം ”“അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ ”“അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം.”

അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്

“നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അകലെ മരുതയിൽ നിന്നാണ് രണ്ടാമത്തെ ബോഡി കിട്ടിയത് . മൃകീയ കൊലപാതകം തെന്നെ യാണ് സംഭവിച്ചിട്ടുള്ളത് . ഒരു സീരിയൽ കില്ലാറിന്റെ ഉദയമല്ലേ കാണുന്നത് . പോലീസ് എല്ലാം എന്താണ് കാണിക്കുന്നത് . പോലീസിന്റെ അനാസ്ഥ കൊണ്ട് ഇനി എത്ര കൊലപാതങ്ങൾ ഉണ്ടാകും …….”

അങ്ങനെ വാർത്ത നീണ്ട് പോയിഅവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി

കുളി കയിഞ്ഞ് ഇറങ്ങിയ അവൾ യൂണിഫോം എടുത്തു ധരിച്ചു അതിലെ പേര്

*അരുന്ധതി IPS *DGP ROOM“ഇത് വലിയ ഒരു ഇഷ്യൂ ആണ് . മീഡിയ അവടെ കിടന്ന് ഉള്ള സംസാരം നമ്മൾ കേൾക്കുന്നതല്ലേ . അവരുടെ പാർച്ചിൽ കേട്ട തോന്നും നമ്മളെ കയ്യിൽ പ്രേതികളെ കിട്ടിയിട്ട് നമ്മൾ പിടിക്കാത്തതാണ് എന്ന് . ANYWAY ഞാൻ ഇതിന്റെ അന്വേഷണത്തിന് പുതിയ ഒരു ടീം ഫോം ചെയ്തിട്ടുണ്ട് നിങ്ങൾ മൂന്നും പിന്നെ ഒരുവനും വരാൻ ഉണ്ട് അവൻ വന്നാൽ നമ്മക്ക് ഒഫീഷ്യൽ മീറ്റിംഗ് തുടങ്ങാം ”

മുന്നിൽ നിൽക്കുന്ന അരുന്ധതി അടക്കമുള്ളവരോട് DGP പറഞ്ഞു നിർത്തിഅപ്പോയെക്കും പുറത്ത് നിന്ന് പെർമിഷൻ വേടിച് ഒരുവൻ അകത്തേക്ക് കടന്നു

*ഇച്ചായൻ *

അവനെ കണ്ട അരുന്ധതി അറിയാതെ മൊഴിഞ്ഞു3months later

Police head quarters (രഹസ്യ മുറി )“എന്റെ ചേട്ടായിയും ചേട്ടത്തിഅമ്മയും കുറച്ചു ബുദ്ധിമുട്ടി അല്ലെ എന്നെ കണ്ട് പിടിക്കാൻ ”

“നീ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് കഴിഞ്ഞ നാല് മാസത്തിൽ ഏഴ് കൊലപാതകങ്ങൾ എന്തിന് ”

അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ മറുചോദ്യം വന്നു“എട്ടായി ഒന്നും കൂടി ലുക്ക്‌ വെച്ചു ട്ടോ . ആ മീശ പൊളി ”

അവന്റെ ചോദ്യത്തിന് ഒരു വിലയും കൊടുക്കാതെ അവൻ പറഞ്ഞു

“നിന്നോട് ഞാൻ അതാണോ ചോദിച്ചത് ”

മുന്നിലിരിക്കുന്ന പോലീസ് കാരൻ അലറി“കൂൾ എട്ടായി കൂൾ . നിങ്ങക്ക് റീസൺ അറിയണം അതല്ലേ പറയാ mr അലക്സ് IPS പിന്നെ അരുന്ധതി IPS നിങ്ങൾ അവിടെന്ന് ഇറങ്ങി വരുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് നിങ്ങൾ ആലോചിച്ചോ . ഓർമ വെച്ച നാൾ മുതൽ നിങ്ങൾ രണ്ടുമായിരുന്നു എനിക്ക് എല്ലാം നിങ്ങളുടെ വാശിക്ക് നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞ് പോലും നിങ്ങൾ നോക്കിയില്ല ““അതെല്ലാം ഇവിടെ പറയണ്ട കാര്യം”“എട്ടായി മരണം മുന്നിൽ കണ്ടിട്ടുണ്ടോ . തന്റെ ജീവനും ജീവിതവും ആയിരുന്നവൾ ചോരയിൽ കുളിച് ഒരിറ്റ് ശ്വാസത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടോ . അവസാനം തന്റെ കയ്യിൽ വെച്ച് അവൾ അവസാന ശ്വാസം വരെ നിലച്ചിട്ടുണ്ടോ . അത് കണ്ട് ആർത്തു കരഞ്ഞിട്ടുണ്ടോ..”

മുന്നിലിരിക്കുന്നവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അലക്സിന്റെ ഉള്ളവും ഒന്ന് നൊന്തു

“മനസിലായില്ല . റീസൺ ഇതുവരെ പറഞ്ഞില്ല “അലക്സ്

“നിങ്ങൾ അവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടോ . അവരുടെ ശരീരത്തിൽ ഓടിയാത്ത ഒരു എല്ലുമില്ല ചതയാത്ത ഒരിടവുമില്ല . ജീവനോടെ അവന്റെ തൂങ്ങിയാടുന്നത് അറുത്തു എടുത്തു ”

ബാക്കി പറയാൻ തുടങ്ങിയപ്പോ അരുന്ധതി മുഖത്തു ഒരു അടിയായിരുന്നു

“നീ ഇങ്ങനെ പ്രതികാരം ചെയ്യാൻ കാരണമാണ് ഇത്ര നേരം ചോദിച്ചത് . അതിന് നീ പഴമ്പുരാണം വിളമ്പുന്നോ “

“നിങ്ങക്ക് അത് വെറും പഴമ്പുരാണം ആയിരിക്കും. എന്നാൽ അത് എന്റെ ജീവിതമാണ് . എന്തായാലും ഞാൻ അത് പറയില്ല . നിങ്ങൾ എന്റെ ജീവിതത്തിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി നിങ്ങൾക്ക് ഉള്ള എല്ലാ ഉത്തരവും അവിടെ ഉണ്ട് ”

ഇനി അവൻ ഒന്നും പറയില്ല എന്ന് അറിയുന്നത് കൊണ്ട് അവർ പുറത്ത് പോയി . അല്ലെങ്കിലും അവന്റെ വാശി ഏറ്റവും കൂടുതൽ അറിയുന്നത് അവർക്കണല്ലോ

അവർ പോകുന്നത് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . ഒരുതരം സൈക്കോ ചിരി.

എന്റെ ഇവിടത്തെ ആദ്യ കഥയാണ് . സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാകണം .ഇത് ഒരു സൈക്കോ റിവഞ്ചു സ്റ്റോറി ആണ് . ഇവിടെ പോസ്റ്റ്‌ ചെയ്യാൻ കാരണം വരുന്ന പല പാർട്ടുകളിലും 18+ കണ്ടന്റ് വരും എന്നത് കൊണ്ട് . എന്ന് പൂർണമായി ഒരു കമ്പി കഥ അല്ല . കമ്പി ഒരു ചെറിയ ഭാഗം മാത്രംബാക്കി നിങ്ങളും അപിപ്രായം അനുസരിച്ച് വരുംനിഴൽ