ഗീത !!!

മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ്‌ എഗൈന്‍…. ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ.. “ക്യാ ബോല്‍തീ ഹേ തും ” എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം… എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നുതുടര്ന്ന് വായിക്കുക… ഗീത !!!

യാത്രാമൊഴി

ഈ മഴക്കാലവും എല്ലായിപ്പോഴുമെന്ന പോലെ നിന്നിലേക്കുള്ള പിൻനടപ്പാണ് രേവതി. എവിടെയോ വെച്ചു മറന്നു പോയൊരു കളിപ്പാട്ടം തിരിച്ചു കിട്ടുന്നത് പോലെ ആവും ഇനിയൊന്നു നിന്നെ കണ്ടാൽ… കണ്ടാൽ മാത്രം മതി പെണ്ണേ….ഒന്നു കാണണം.. അതിനാണ് ഈ യാത്ര… അവസാനം നാം കണ്ടു പിരിഞ്ഞതീ കാവിന്റെ നടയിൽ വെച്ചാണ്. മഴപ്പാറൽ ചീറിയടിച്ച ആ വൈകുന്നേരത്ത് ചുറ്റു വിളക്കിന്റെതുടര്ന്ന് വായിക്കുക… യാത്രാമൊഴി

അല്ലിയാമ്പൽ കടവിലെ നീലതാമര

ഏഴു വ൪ഷങ്ങൾക്കു ശേഷ൦ നാട്ടിലേക്കുള്ള യാത്രയാണ്.ട്രയിനിൽ ആഗ്രഹിച്ചതുപോലെ ജനാലക്കടുത്തു തന്നെ സീറ്റുകിട്ടി.പണ്ടുമുതലുള്ള ശീലമാണ് കാഴ്ചകളാസ്വദിച്ചങ്ങനെ , എന്നാലെന്റെ ഈ അലോസരപ്പെട്ട മനസുമായെങ്ങനെയാണ് ഭ൦ഗിയാസ്വദിക്കുക!പുറ൦ മോടികൊണ്ട് കരുത്തുറ്റതാണു ഞാനീ സന്ചരിക്കുന്ന ട്രയി൯ ,എന്നെ പോലെ .പക്ഷെ ഉള്ളിലെരിയുന്ന കനലു൦ ചിതറുന്ന തീപ്പൊരിയു൦ ആരു കാണാ൯.തെറ്റൊന്നു൦ ചെയ്യാതെ തന്നെ കുറ്റബോധ൦ കൊണ്ടു വീ൪പ്പുമുട്ടുന്ന നീരപരാധിയായൊരപരാധിയാണ് ഞാ൯. വണ്ണാന്തോടെന്ന ഗ്രാമത്തിലാണ്തുടര്ന്ന് വായിക്കുക… അല്ലിയാമ്പൽ കടവിലെ നീലതാമര

ആത്മസഖി

എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്.. ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ വെറുതെയൊന്ന് ഓടി പോവാറുണ്ട്..നിറം മങ്ങാതെ കിടക്കുന്ന ഓർമ്മകളൊരു ചാറ്റൽ മഴയായ് നെഞ്ചിലേക്ക് പതിയെ പെയ്തിറങ്ങാറുണ്ട്…. ഏട്ടന്റെ വിവാഹ ദിവസമായിരുന്നു അന്ന്.. ഏടത്തിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ കല്ല്യാണ ചെക്കന്റെ അനിയൻ എന്നതുടര്ന്ന് വായിക്കുക… ആത്മസഖി

അമ്മനൊമ്പരങ്ങൾ

തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്. ശ്ശൊ… അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും.തുടര്ന്ന് വായിക്കുക… അമ്മനൊമ്പരങ്ങൾ

പൂവാകകളുടെ കാവൽക്കാരൻ

എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചുതുടര്ന്ന് വായിക്കുക… പൂവാകകളുടെ കാവൽക്കാരൻ

അവൾ – ഹഫീസയുടെ കഥ

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾതുടര്ന്ന് വായിക്കുക… അവൾ – ഹഫീസയുടെ കഥ