ഒരുത്തി അനുരാഗം

ഹായ് ഗയ്സ്സ്,

ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നത്. അങ്ങനെ ഒരു ലൌ സ്റ്റോറി ആണ് ഞാനിവിടെ എഴുതാൻ ശ്രമിച്ചത്. ആദ്യത്തെ പരീക്ഷണം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അതെല്ലാം മനസ്സിലാക്കി വായിച്ച് അഭിപ്രായങ്ങൾ പറയുക. ഇഷ്ടപ്പെട്ടാൽ ❤️ചെയ്യുക. നല്ലതും മോശവുമായ അഭിപ്രായങ്ങൾ പരിഗണിച്ചേ അടുത്ത ഭാഗങ്ങൾ എഴുതുന്നുള്ളൂ. നിങ്ങൾ പറയുന്ന മാറ്റം വരും ഭാഗങ്ങളിലായി വരുത്താം. അപ്പോ⚡ കഥയിലേക്ക്.



“ആരാണവൾ

ശ്ശേ മുഖം വ്യക്തമാകുന്നില്ല

അല്ല ഇത് അവളല്ലേ?

എന്നാലും അവൾ എന്താണ് ഇവിടെ?”



പെട്ടെന്ന് എന്തോ കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ ആണ് സ്വപ്നം ആണെന്ന് മനസ്സിലാകുന്നത്. തുറന്നിട്ടിരിക്കുന്ന ജനലിൽ കുടി പുറത്തേക്ക്

നോക്കുമ്പോൾ മഴ തകർത്തടിക്കുന്നു.



“ശ്ശേ എന്നാലും അവൾ എന്തിനായിരിക്കും എന്റെ സ്വപ്നത്തിൽ വന്നത്”.



അതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ മുമ്പിൽ അടുത്ത ഇടി ⚡. Just Miss. കുറച്ചൂടി മുമ്പിലേക്ക് ആയിരുന്നെങ്കിൽ എന്നെ തെക്കോട്ട് എടുക്കാമായിരുന്നു.



“മൈര്”



മനസ്സിൽ പറഞ്ഞ് ചായ കുടിക്കാനായി എഴുന്നേറ്റപ്പോൾ ദേ വീണ്ടും



Got the man with the plan right here

Bringin’ swag with the man right here

Livin up and sippin’ on beer

Yeah, clap for me man right here



അപ്പോൾ നിങ്ങൾ വിചാരിക്കും ഇതാരാണ് ഇവിടെ ഇപ്പോ ഇറക്കിയതെന്ന്.

വേറെ ആര് എന്റെ ഫോൺ തന്നെ. Its My Ringtone Guys chill!!!!



ഞെട്ടി പണ്ടാരമടങ്ങി ഇരിക്കുമ്പോ ആണ് പാട്ട് കേട്ട് ഉറങ്ങിപോയ കാര്യം ഓർത്തത്. Earphones Disconnect ആക്കാനും മറന്ന് പോയി.

എന്റെ പൊന്നടാവേ ഇതെന്താ ഞെട്ടലിന്റെ സംസ്ഥാനസമ്മേളനമോ.



“അല്ല ഇതാരാണാവോ ഈ സമയത്ത് എന്നെ വിളിക്കാൻ”



Displayൽ നോക്കിയപ്പോൾ ഏതോ ഒരു Unknown നമ്പർ



പെട്ടന്ന് കോൾ കണക്ടാക്കി.



“ഹലോ”



“ഹലോ”



അപ്പുറത്ത് ഒരു കിളിനാദം. അത് കേട്ടപ്പോൾ എന്റെ മനസ്സിലെ വർഷങ്ങളായി ഉറങ്ങിപ്പെക്കുന്ന കോഴി സടകുടഞ്ഞെഴുന്നേറ്റു.

അല്ല ഒരു പെറുപ്പക്കാരനും സർവോപരി സദ്ഗുണ സമ്പന്നനും ഉന്നതകുല ജാതനുമും സിംഗിളും ആയ എനിക്ക് അങ്ങനെ തോന്നിയതിൽ

എന്തെങ്കിലും തെറ്റ് പറയാനൊക്കുവോ? അല്ല നിങ്ങൾ തന്നെ പറ.



“ഹലോ ഈസ് ഇറ്റ് ആന്റണി”



“Yep, Who is this”

ഞാൻ ഇംഗ്ലീഷിൽ ഒരു പുലി ആണെന്ന് അങ്ങ് ആ കൊച്ച് വിചാരിക്കട്ടെ.



“അല്ലെങ്കിൽ ഈ കൊച്ചിനേയും കൊതിപ്പിച്ചിട്ട് അങ്ങ് കടന്ന് കളഞ്ഞാലോ”



“ഫ്ഭാ, ആദ്യം ഒരെണ്ണത്തിനെ വളക്കാൻ പഠിക്ക്” അല്ല ഇതാരപ്പാ എന്ന് ആലോചിച്ചപ്പോ അതെന്റെ ഉള്ളിന്നാന്ന് ഒരു ഉൾവിളി.

വേറെ ആര് എന്റെ മനസ്സ് തന്നെ. ഈയിടയായി എന്നെ ഭരിക്കാൻ വരല് കൂടുതലാണ് ഈ തെണ്ടിക്ക്.



“Are you there Antony?”



“Yeah Tell me”



“ഇത് ആമസോണിൽ നിന്നാണ്.കഴിഞ്ഞ ആഴ്ച്ച താങ്കൾ പങ്കെടുത്ത Campus Interviewൽ താൻ Place ആയിട്ടുണ്ട്. Salary Packageന്റെ കാര്യങ്ങൾ താങ്കൾക്ക് H.R ആയി സംസാരിക്കാം. ഈ വരുന്ന ഞായറാഴ്ച്ചയ്ക്കുള്ളിൽ Bangaloreൽ Report ചെയ്യണം. ബാക്കി വിവരങ്ങൾ ഞാൻ വാട്സാപ്പിൽ ഷെയർ ചെയ്യാം. If You have any doubt related, let me know and feel free to contact me. Anyway Congrats.

See you at Bangalore. Bye



“അല്ല എന്താണു ഇവിടിപ്പോ സംഭവിച്ചേ ആരാണോ എന്തരോ എന്തോ പടക്കം പൊട്ടിച്ചത്.”



സർവ്വ കിളിയും പാറി ഇരിക്കുന്ന എനിക്ക് വീണ്ടും ഉൾവിളി.

“എടാ പൊട്ടാ നിനക്ക് ജോലി കിട്ടി എന്ന്.”



പോയ കിളികളെ എല്ലാം തിരിച്ച് പിടിച്ച് എണ്ണീറ്റ് അമ്മയെ വിളിച്ച് കാര്യം അങ്ങ് പറഞ്ഞു. OP Amma. Amma Happy. അമ്മയോടാണല്ലോ അല്ലെങ്കിലും ആണകുട്ടികൾക്ക് കുറച്ചൂടി അടുപ്പം. പിന്നെ ചേച്ചിയോടും കാര്യം പറഞ്ഞ് അച്ഛനോട് സംസാരിച്ച് ഫോൺ വെച്ചു.



അല്ല നിങ്ങൾ ഇപ്പോ വിചാരിക്കും ഞാൻ ഇപ്പോ എവിടയാന്ന്. അല്ല ചങ്ങായിമാരെ ധൃതി വെക്കല്ലെ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നല്ലേ പഴഞ്ചൊല്ല്.



അപ്പൊ പ്രീയമുള്ള സുഹൃത്തുക്കളെ. ഇതുവരെയായും എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ആന്റണി. തെക്കേപ്പറമ്പിൽ ജോണിന്റേയും അന്നാമ്മയുടേയും ഇളയ പുത്രനായ ഞാൻ CET(Collage of Engineering Trivandum)ൽ അവസാന വർഷ CS Engineering വിദ്യാര്ർഥി കൂടിയാണ്. വീട് നമ്മുടെ മധ്യതിരിവിതാംകൂറിൽ തന്നെ. അതന്നെ നമ്മുടെ ആലപ്പുഴയിൽ. മുമ്പ് കേട്ടത് Campus Selectionൽ Placed ആയതാണ്. വീട്ടിൽ അച്ഛൻ,അമ്മ,ചേച്ചി. അച്ഛൻ നാട്ടിലെ വല്യ പ്രമാണിയാണ്. നാട്ടിലെ എല്ലാവർക്കും തെക്കേപ്പറമ്പിലെ ജോൺ എന്നു കേട്ടാലേ നൂറു നാവാണ്. വെറുതെ പറഞ്ഞതല്ല കേട്ടോ. നാട്ടിലെ ഏത് കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ എന്റെ അച്ഛൻ കാണും. അത്യാവിശ്യം പൊതുപ്രവർത്തനവും ഉണ്ട്. രാഷ്ടീയം ഇല്ല കേട്ടോ. ഇടക്കിടക്ക് സമുഹ വിവാഹങ്ങളും അച്ഛൻ നടത്താറുണ്ട്. ചുരുക്കം പറഞ്ഞാൽ ആ നാട്ടിലെ ചെറിയ നാട്ടുരാജാവാണെന്നും പറയാം.പിന്നെ എന്റെ അമ്മക്കുട്ടി അന്നാമ്മ ഗൃഹനാഥ ആണ്. സ്നേഹത്തിന്റെ പര്യായമാണ് അന്നാമ്മ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, അത്രയ്ക്കും പാവമാണ് എന്റെ അന്നക്കുട്ടി. അപ്പനും അമ്മയും പഴേ പ്രണയജോടികളാണ്.പണ്ട് കല്യാണത്തിന് അന്നമ്മയുടെ അപ്പൻ അതായത് എന്റെ അപ്പാപ്പൻ എതിർത്തപ്പോൾ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് വന്ന് കല്യാണം കഴിച്ച വീരപുരുഷൻ ആണ് എന്റെ അപ്പൻ Bro. പിന്നെ എന്റെ ചേച്ചി വക്കീലാണ്. High Courtൽ ഒരു കൊടികെട്ടിയ വക്കീലിന്റെ ജൂനിയറായി പ്രാക്ടിസ് ചെയ്യുന്നു. അത്യാവിശ്യം ജോലിത്തിരക്കുള്ള ഒരു വ്യക്തി കൂടിയാണവൾ. ഓർമ്മ വെച്ച കാലം മുതൽ എന്റെ ഏതു കാര്യങ്ങൾക്കും കൊടിയും പിടിച്ച് അവൾ എന്റെ കൂടെ ഉണ്ട്.



Back To Present



ഹോസ്റ്റലിൽ നിന്ന് ഇന്നാണ് ഇറങ്ങേണ്ടത്. ഓർത്തപ്പോൾ നെഞ്ചിൽ ഒരു കൊളുത്തുവലി. നീണ്ട 4 വർഷം അടിച്ചുപൊളിച്ച് നടന്ന എന്റെ കോളേജ്, ഇനി ഞാനവിടില്ല എന്ന് ഓർത്തുകൊണ്ടിരുന്നപ്പോ notifications.



ആരാന്നല്ലെ, നേരത്തെ വിളിച്ച പെണ്ണ് തന്നെ. ഒരു ആഴ്ച്ചയ്ക്കകം ജോയിൻ ചെയ്യണം എന്ന് പറഞ്ഞായിരുന്നു മെസ്സേജ് കുടെ കമ്പനി details and location. Oru Thumps up ഇട്ട് അപ്പുറത്ത് ദിവാകരൻ ചേട്ടന്റെ കടയിൽ നിന്ന് ചായയും കുടിച്ച് പറ്റും തീർത്ത് ഞാനെന്റെ Hostelൽ നിന്ന് പടിയിറങ്ങുകയാണ് സുഹൃത്തുക്കളെ.

അങ്ങനെ പത്മനാഭന്റെ മണ്ണിൽ നിന്നും എന്റെ സ്വന്തം നാടായ ആലപ്പുഴയിലേക്ക്.



വിട്ടിൽ എത്തിയപ്പോ രാത്രി 2 മണി. ചേച്ചിയെ വിളിച്ച് കതകും തുറന്ന് അകത്ത് കയറി ഒരു കുളിയും പാസാക്കി കിടന്നു. നല്ല ക്ഷീണം ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിയും പോയി.

രാവിലെ കുണ്ടിക്ക് വെയിലടിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. എഴുന്നേറ്റപാടെ ഫോണും എടുത്ത് കക്കൂസിലേക്ക് ഒരു ഓട്ടം ആയിരുന്നു. എന്തിനാന്ന് ചോദിച്ചാൽ അതിന് തന്നെ. 2 . (നല്ലത് ചിന്തിക്കു ലോകമേ…..)



ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ച് ഒരുമ്മയും കൊടുത്തപ്പോഴാണ് ആ തെണ്ടിയെ ഞാൻ കാണുന്നത്. എന്റെ ബാല്യകാലസഖി അലീന. എന്റെ കൂടെ LKG മുതൽ പഠിച്ച എന്റെ ചങ്ക്. അന്നും ഇന്നും എന്റെ നിഴലായി കാണുന്ന എന്റെ ഉറ്റ തോഴി.



“ഡീ നാറീ, നിനക്ക് വീടും കുടിയും ഒന്നും ഇല്ലേ”?

“അയിന് നി ഏതാടാ” എന്ന അവൾടെ മറുചോദ്യം കേട്ടപ്പോൾ ഒന്നും കഴിക്കാതെ തന്നെ വയർ നിറഞ്ഞു.

ഞങ്ങൾ തമ്മിൽ ഇത് പതിവായതുകൊണ്ട് അമ്മയും ഇതിന്റെ ഇടയിൽ കേറിയില്ല.

നിറം സിനിമയിലെ കുഞ്ചക്കോ ബോബനെപ്പോലയും ശാലിനിയെപ്പോലെയും ആണ് ഞങ്ങൾ. അപ്പോ ഏതാണ്ട് മനസ്സിലായിക്കാണില്ലെ ഞങ്ങൾ തമ്മിലുള്ള ബന്ധം.



ഒരാഴ്ച്ചയ്ക്കുള്ളിൽ Bangalore ജോയിൻ ചെയ്യേണ്ടതുകൊണ്ട് അവളുമായി ടൌണിൽ പോയി എല്ലാ കാര്യങ്ങളും സെറ്റാക്കി പോകേണ്ട തിവസത്തെ പ്ലെയിൻ ടിക്കറ്റും ശരിയാക്കി ഉച്ചക്കൽത്തെ ഭക്ഷണം പുറത്ത് നിന്ന് കഴിച്ച് ഒരു സിനിമസും കണ്ടാണ് ഞങ്ങൾ തിരിച്ചെത്തിയത്.



പിന്നെ രാത്രിയാണ് അച്ഛനെ നേരിട്ട് ഒന്ന് കാണുന്നത്. അച്ഛന് ഒരു സലാമും കൊടുത്ത് ചേച്ചിയുടെ റൂമിലോട്ടൊറ്റ ഓട്ടമായിരുന്നു.എന്റെ Reserve Bank അവൾ ആയിരുന്നു. അങ്ങനെ അവൾടെ കയ്യിൽ നിന്ന് കുറച്ച് കാശ് സെറ്റാക്കി പിന്നെ ഞങ്ങൾ ഒന്നിച്ച് ഉറങ്ങി.



അങ്ങനെ എനിക്ക് പോകണ്ട ദിവസം വന്നു. എല്ലാവരോടും യാത്ര പറഞ്ഞ് അമ്മയെ കെട്ടിപിടിച്ച് ഒരു ഉമ്മയും കൊടുത്ത് അച്ഛന് ഒരു സലാമും നൽകി ചേച്ചിയുടെ Defenderൽ ഞാനും അവളും അലീനയും കൂടി യാത്ര തിരിച്ചു.



അങ്ങനെ നെടുമ്പാശ്ശേരിയിൽ എത്തി അവരോട് യാത്രയും പറഞ്ഞ് വെയിറ്റ് ചെയ്യുമ്പോഴാണ് അച്ഛന്റെ വക ഒരു 200000Rs ഈ ഉള്ളവന്റെ അക്കൌണ്ടിലേക്ക് ഇടുന്നത്. അതും നോക്കി ഇരുന്നപ്പോൾ Announcement കേട്ടു. അങ്ങനെ അവിടെ നിന്ന് യാത്രയും തിരിച്ച് ഒടുക്കം Bangalore എത്തുകയും ചെയ്തു.



അവിടെ നിന്ന് അന്നയച്ച Locationലേക്ക് ഒരു ടാക്സിയും വിളിച്ച് എത്തി Fresh ആയി. എല്ലാവരേയും വിളിച്ച് ഞാൻ എത്തി എന്നു ധരിപ്പിച്ച് ഒരുറക്കമായിരുന്നു. ഫോൺ ശബ്ദിക്കുന്നതുകേട്ടാണ് പിന്നീട് ഉറക്കമുണർന്നത്. നോക്കുമ്പോ Companyൽ നിന്നാണ്. അങ്ങനെ ജോയിൻ ചെയ്യേണ്ട തീയതിയും അറിഞ്ഞ് ബാക്കി എല്ലാം സെറ്റാക്കുകയും ചെയ്തു.



അങ്ങനെ ജോയിൻ ചെയ്യേണ്ട ദിവസമായി. നേരത്തെതന്നെ കംപനിയിൽ എത്തി അവിടെ Report ചെയ്തു. അവർ H.Rന് ആയി വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒടുക്കം എന്റെ മുമ്പിൽ കൂടി കണ്ടാൽ 28 വസസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി മിന്നൽപോലെ പോയി. മുഘം ശരിക്കും വ്യക്തമായിരുന്നില്ല. പിന്നീട് അവിടുത്ത പിയൂൺ H.R എന്നെ വിളിക്കുന്നു എന്ന് പറഞ്ഞ് അവരുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഡോർ തുറന്നതും മുമ്പിലുള്ള ആളെ കണ്ട് ഞാൻ അനങ്ങാതെ പ്രതിമപോലെ നിന്നു.





തുടരും…………

-ഡോക്ടർ ലൌ