എന്റെ മകൾ

ഉമ്മാ….. ഇന്ന് എവിടെ പോയി എന്റെ സുന്ദരി മോള് ഇന്ന് എന്താ അറിയില്ല നിന്റെ മോള് സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ ഒരേ ഇരിപ്പാ ഞാൻ എന്ത് ചോദിച്ചിട്ടു ഒരക്ഷരം പറയുന്നില്ല അത് എന്തുപറ്റി

ചിന്നുമോളെ…….. ഉപ്പാന്റെ മോൾക്ക്‌ എന്തുപറ്റി ഉപ്പമ്മ പറഞ്ഞല്ലോ എന്റെ മോള് ഇന്ന് ഒന്നും മിണ്ടിയില്ലന്ന് എന്താ എന്റെ സുന്ദരികുട്ടിക്കി ഉപ്പാനോട് പറ

എന്നോട് മിണ്ടണ്ട…… അച്ചോടാ അത് എന്തുപറ്റി എന്റെ മോള് നല്ല പിണക്കത്തിലാണല്ലോ ?

ഉപ്പാനോട് ഇങ്ങനെ പിണങ്ങല്ലേ ഉപ്പാക്ക് വിഷമം ആവില്ലേ എന്നോട് മിണ്ടാണ്ട പറഞ്ഞില്ലേ ശോ…….എന്താ പറ്റിയത് എന്ന് പറ എന്റെ മോള് !

ഇന്നലെ സ്കൂളിൽ മീറ്റിംഗ് ഉണ്ട് എന്ന് ഞാൻ ഉപ്പാനോട് പറഞ്ഞതല്ലേ എന്നിട്ട് ഉപ്പ വന്നില്ല എന്നെ ട്ടീച്ചർ ഒത്തിരി വഴക്ക് പറഞ്ഞു എന്നോട് ഉപ്പാക്ക് ഒരു സ്നേഹവും ഇല്ല അതുകൊണ്ട് അല്ലേ ഇങ്ങനെ !

എന്റെ ചിന്നുമോളെ ഉപ്പാക്ക് മറന്നു പോയതാ

കുട്ടികൾ എന്നോട് ചോദിച്ചു നിന്റെ ഉമ്മ എവിടെ എന്ന് നിന്റെ ഉമ്മാക്ക് വന്നാൽ പോരെ മീറ്റിംഗിന് എന്ന്

ഉപ്പാ എന്റെ ഉമ്മ എവിടെ എനിക്കി വേണം എന്റെ ഉമ്മയെ

ഞെട്ടിപോയി ഞാൻ അവളെ ആ ചോദ്യം കേട്ടപ്പോൾ ഇന്നുവരെ അവൾ ഉമ്മാനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല പക്ഷേ ഇന്ന്

ഉപ്പാ എന്താ മിണ്ടാത്തെ പറ എന്റെ ഉമ്മ എവിടെ എനിക്കി അറിയണം എന്റെ എവിടെ പോയതാ എന്ന്

എന്റെ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഉമ്മയുണ്ട് അവരെ വിളിക്കാൻ എല്ലാ ദിവസവും അവരെ ഉമ്മമ്മാര് വരും പക്ഷേ എനിക്കി മാത്രം ഇല്ല

അവളെ കുഞ്ഞ് കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി ഞാൻ എന്ത് പറയു എന്റെ മോളോട് പടച്ചോനെ

മോനെ……. എന്റെ കുട്ടിക്കി വിഷമം ആയി ലെ……. അവൾക്ക് വിവരം വെച്ച് വരുവാ ഇനി അവൾ ചോദിക്കും അവളെ ഉമ്മാനെ

എത്ര കാലം എന്റെ മോൻ അവളിൽ നിന്ന് എല്ലാം മറച്ചു വെക്കും അവളോട്‌ എല്ലാം തുറന്ന് പറഞ്ഞുടെ എന്റെ കുട്ടിക്കി

നീ പറയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പറയാതെ ഇരുന്നത് അല്ലെങ്കിൽ ഞാൻ എല്ലാം പറഞ്ഞേനെ !

വേണ്ട ഉമ്മാ എന്റെ മോള് അറിയരുത് അവളെ ഉമ്മ മരിച്ചു പോയതാണ് എന്ന്

പിന്നെ അവൾക്ക് സഹിക്കാൻ പറ്റില്ല പിന്നെ നീ എന്താ അവളോട്‌ പറയാൻ പോവുന്നത് ഉമ്മയെ ചോദിക്കുമ്പോൾ

അന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒരു വിവാഹം കഴിക്കാൻ പക്ഷേ നീ കേട്ടില്ല

പറയാൻ എല്ലാവർക്കും പറ്റും പക്ഷേ എന്റെ റസിയുടെ സ്ഥാനത്ത്‌ വേറെ ഒരു പെണ്ണിനെ എനിക്കി ചിന്തിക്കാൻ പോലും പറ്റില്ല !!

മോനെ ഉമ്മാക്ക് പ്രായം ആയി വരുകയാ

ഈ ഉമ്മ ഇനി എത്ര കാലം ഉണ്ടാകും എന്ന് ഒന്നും പറയാൻ പറ്റില്ല …

ഉമ്മാ എന്താ പറഞ്ഞു വരുന്നത് എന്റെ മോൻ വേറെ ഒരു വിവാഹം കഴിക്കണം

ഉമ്മാ……… എനിക്കി അതിന് പറ്റും എന്ന് തോന്നുണ്ടോ ?

നിനക്ക് വേണ്ടിയല്ല നിന്റെ മോൾക്ക്‌ വേണ്ടി