കാലമാടന്‍

കത്തിയമര്‍ന്ന ചിതയുടെ അരുകില്‍ നിന്നും…അവസാന കഴ്ച്ചകാരനും വഴിപിരിഞ്ഞു….അപ്പോഴും അല്പം മാറി ഇരുളില്‍ ഒരു കറുത്ത രൂപം നിശബ്ദമായി നില്പുണ്ടായിരുന്നു…..പതിവിനു വിപരിതമായി പെട്ടെന്ന് ആകാശം മേഘാവൃതമായി….വൃക്ഷ തലപ്പുകളേ ആട്ടിയുലച്ചു കൊണ്ട്…എവിടെ നിന്നോ വന്നൊരു കാറ്റ് അവിടമാകേ ആഞ്ഞു വീശി….കാറ്റേറ്റ് ചാരം മൂടിയ ചിതയിലേ കനലുകള്‍…മിന്നാം മിന്നികളേ പോലേ പലവട്ടം മിന്നി തിളങ്ങി….പ്രകൃതി താണ്ഡവ ഭാവം പൂണ്ടു….കലിയോടേ ഇടിയും,മിന്നലും..കലിയടങ്ങാതേ പെരുമഴ തകര്‍ത്തു പെയ്യ്തു…ദൂരേ കരിമ്പന കൂട്ടത്തിനു മുകളിലെന്ന വണ്ണം ഒരു കൊള്ളിയാന്‍ മിന്നി….പനയില്‍ തൂങ്ങി കിടന്ന വവ്വാലുകള്‍ ചിറകടിച്ചെങ്ങോ പറന്നു പോയി…ഇണ പിരിഞ്ഞേതോ കാനന പൈങ്കിളി ഇരുളില്‍ തേങ്ങി കരയുന്ന ശബ്ദം….ഇരുളിലേ ആ കറുത്ത രൂപം അവിടേ നിന്നും എവിടെയോ അപ്രതിക്ഷമായി…….
കാറ്റില്‍ ആടിയുലഞ്ഞ ജനലുകളും വാതിലും അയ്യാള്‍ അതിവേഗം കൊട്ടിയടച്ചു…..നാശം കറണ്ടിന്ന് വരില്ലാന്നാ തോന്നണേ…എന്ന് സ്വയം പിറുപിറുത്തു കൊണ്ട്…അണഞ്ഞു പോയ മെഴുകു തിരി നാളത്തിന് അയ്യാള്‍ വീണ്ടും ജീവന്‍ പകര്‍ന്നു…..അതിനു ശേഷം അടുത്തു കണ്ട കട്ടിലിന്മേല്‍ കയറി..അലസമായി കിടന്നു…അപ്പോഴും അയ്യാളുടെ മനസ്സില്‍ ഒരേ ഒരു ചോദ്യം മാത്രം….അവള്‍ എന്തിനതു ചെയ്യു…ഇന്നലേ കാണുമ്പോഴും വളരേ ഉല്ലാസവതി ആയിരുന്നല്ലോ…?
നല്ലൊരു കുട്ടിയായിരുന്നു….ആരേയും കോതിപ്പിയ്ക്കുന്ന പ്രകൃതമായിരുന്നു അവളുടേത്….എനിയ്ക്കും അവളേ വലിയ ഇഷ്ടമായിരുന്നു….സ്ഥിരമായി തന്‍റെ ബസ്സിലേ യാത്രകാരിയായിരുന്നിട്ടു പോലും.. ഇതു വരേ അവളോട് തന്‍റെ ഇഷ്ടം പറയാന്‍ തോന്നില്ല….ഒരു പക്ഷേ പറഞ്ഞാല്‍ ഉള്ള സ്നേഹം കൂടി പോയാലോ…അയ്യാള്‍ പലതും ചിന്തിച്ചുകൊണ്ടങ്ങിനേ ഉറക്കത്തിലേയ്ക്കു വഴുതിപോയി……
,,,,കനകന്‍,,,,,അവന്‍….ഒരു ബസ്സിലേ ക്ലീനറാണ്….ഓട്ടം കഴിഞ്ഞ് ബസ്സ് പാര്‍ക്കു ചെയ്ത് കഴുകി വൃത്തിയാക്കാനും….വണ്ടിയുടെ പാട്സുകള്‍ സൂക്ഷിയ്ക്കാനും..വേണ്ടിവന്നാല്‍ ജോലികാര്‍ക്ക് താമസിയ്ക്കാനും വേണ്ടി വാടകയ്ക്കെടുത്ത വീടായിരുന്നു അത്….ചിലദിവസങ്ങളില്‍ കനകന്‍ അവിടേയാണ് കിടക്കാറ്…..പതിവു പോലേ ഇന്നും അവന്‍ അവിടേ കിടക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു…ലക്ഷ്മിയുടെ മരണം അവനേ ആകേ തളര്‍ത്തിയിരുന്നു…തന്‍റെ ഇഷ്ടം അവളോട് പറഞ്ഞിരുന്നില്ലാ…എന്നിരുന്നാലും…അവന് ലക്ഷ്മിയേ അത്രയേറേ ഇഷ്ടമായിരുന്നല്ലോ..?

ലക്ഷ്മി മരിയ്ക്കുന്നതിനു കുറച്ചു നാള്‍ മുന്‍പേ…അടുത്ത വീട്ടിലേ ഒരു പയ്യനും ആത്മഹത്യ ചെയ്തിരുന്നു….എന്താണ് കാര്യമെന്ന് ആര്‍ക്കും ഇപ്പോഴും ഒരു അറിവും ഇല്ല….വെറുതേ ഒരു മരണം…..അല്ലെങ്കിലും ഇപ്പോഴത്തേ പിള്ളാര്‍ക്ക് മരിയ്ക്കാന്‍…. പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാലോ……അഭിയുടെ മരണത്തിന്‍റെ നടുക്കും നാട്ടുക്കാരില്‍ നിന്നു മാറുന്നതിന് മുന്‍പ്…..ദേ…ലക്ഷ്മിയും…
പുറത്ത് മഴയും കാറ്റും വാശിയോ തിമിര്‍ത്തു പോരാടുന്നുണ്ടായിരുന്നു….അടുത്തെവിടെയോ മരങ്ങള്‍ കടപുഴകി അലച്ചു വീഴുന്ന ശബ്ദം….കനകന്‍ മയക്കത്തില്‍ നിന്നും… പതിയേ മിഴികള്‍ തുറന്നു….ഉരുകി തീരാറായ മെഴുകുതിരിയില്‍ നിന്നും വീണ്ടും ഒരെണ്ണത്തിനു കുടി വെളിച്ചം പകര്‍ന്നു….കഷ്ടം ഈ നാശം പിടിച്ച കറണ്ട് ഇതു വരേ വന്നില്ലല്ലോ..?….ഇനി തല്‍ക്കാലം വരുമെന്ന് തോന്നണില്ല…..നേരം ഒരു പാടായിരിയ്ക്കുന്നു…..മയങ്ങി പോയതിനാല്‍ സമയം പോയതറിഞ്ഞില്ല…..രാവിലേ നേരത്തേ എഴുന്നേല്‍ക്കേണ്ടതാണ്…അവന്‍ വീണ്ടും പതിയേ കട്ടിലിലേയ്ക്കു ചാഞ്ഞു….
പിച്ചി പൂവിന്‍റെ വല്ലാത്ത സുഗന്ധം അവിടമാകേ പതിയേ നിറയാന്‍ തുടങ്ങി…..ഈ നേരത്ത് ഇങ്ങിനെ ഒരു സുഗന്ധം പതിവില്ലല്ലോ..? ചിലപ്പോള്‍ പുറത്തെവിടേ യെങ്കിലും പൂക്കള്‍ വിരിയുന്നുണ്ടാവും….രാത്രിയിലാണല്ലോ ഇത്തരം പൂക്കള്‍ വിരിയാറ്…..നല്ല തണുപ്പ് അവന്‍ പുതപ്പെടുത്ത് തലവഴി മൂടി ചുരുണ്ടു കുടി ഉറങ്ങാന്‍ തയ്യാറായി……ബസ്സില്‍ വരുന്ന തരുണി മണികളില്‍ പലരും അവന്‍റെ സ്വപ്നങ്ങളിലേ കൂട്ടുകാരികളായി മാറി…..അവരോടൊത്തുള്ള ലീലാവിലാസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കതകില്‍ ആരോ തട്ടി….
തുടരേ…തുടരേ…..നിര്‍ത്താതേയുള്ള തട്ടുക്കേട്ട് അവന്‍ സ്വപ്ന ലോകത്തുനിന്നും ഇറങ്ങി വന്നു……ആരാണാവോ ഈ നേരത്ത് വതിലില്‍ മുട്ടുന്നത്…..അടിച്ചു പൂസായ വല്ല പാമ്പുകളാകുമോ…?..തെല്ലു നീരസത്തോടേ അവന്‍ മെഴുകുതിരിയുമായി വാതിലിനടുത്തേയ്ക്കു നീങ്ങി…..അപ്പോഴും വാതിലിന്മേലുള്ള മേളം തുടരുന്നുണ്ടായിരുന്നു……കതക് തല്ലി പൊളിക്കണ്ട…..ദേ വരുന്നു…എന്ന് പറഞ്ഞു കൊണ്ടവന്‍ വാതിലിന്‍റെ ഓടാമ്പല നീക്കി വാതില്‍ പതിയേ തുറന്നു…..മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ പുറത്തു നില്‍ക്കുന്ന ആ കറുത്ത രൂപത്തിന്‍റെ മുഖം …..ഒരു മിന്നായം പോലേ കാണുവാനേ അവനു കഴിഞ്ഞുള്ളു…..അപ്പോഴേയ്ക്കും വീശിയടിച്ച കാറ്റിനാല്‍ ആ തിരി നാളം പോലിഞ്ഞു പോയി…..ആടുത്തുവന്ന ആ കറുത്ത രൂപത്തേ കണ്ടപാടേ ഒരു വൃത്തികെട്ട അലര്‍ച്ചയോടേ തറയിലേയ്ക്കവന്‍ കുഴഞ്ഞു വീണു…….