നിനക്കായ് 31
Ninakkayi Part 31 Rachana : CK Sajina | Previous Parts
അനൂ ” നിനക്ക് അറിയാമോ ?..
ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ
നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,,
അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…,
എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,,
അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച …
എന്റെ അനുവിനെ രക്ഷിക്കാൻ ഈ ലോകത്തോട് ഞാൻ അഭമാനിക്കപ്പെട്ടവൾ ആണെന്ന് പറയാൻ ഞാൻ ഒരുക്കമായിരുന്നു…
വരുന്ന എന്ത് ഭവിഷത്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു…
ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ…
ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു…..,
നിനക്ക് അറിയോ അനു ?..
പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ
നമ്മുടെ മനു ഇപ്പൊ ഒരു ips ആണ് ,,
അലസതയോടെ ipsന് ചേർന്നിരുന്ന മനു
നമ്മുടെ കാര്യം അറിഞ്ഞ ശേഷം….!
പിന്നീടുള്ള
മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു..
നിന്റെ അടുത്ത് എത്തുവാൻ വേണ്ടി …!!
നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,,
തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ ..
കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,,
പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും …
ഉമ്മയെ റിനീഷ കണ്ടു.
ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,,
എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,,
**************************
ഇത്തു പറഞ്ഞു തുടങ്ങി..
വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ..
ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ..
നിങ്ങളെ കാണണം എന്നായി….
ഫ്ലാറ്റിലേക്ക് ഹംനയെ കൊണ്ട് വരിക എന്നത് ഞങ്ങൾക്ക് സുരക്ഷിതം അല്ലെന്ന് തോന്നി..,,
ഉമ്മയെയും കൂടപിറപ്പുകളെയും ഞങ്ങളുടെ വീട്ടിൽ രഹസ്യമായി കൂട്ടി കൊണ്ട് വന്ന് ഹംനയെ കാണിക്കാം എന്ന് കരുതി..
അങ്ങനെ ഞാനും എന്റെ ഇക്കയും റിനീഷയും ഫ്ലാറ്റിലേക്ക് വന്നു.
അവിടെ പുതിയ താമസക്കാർ ആയിരുന്നു..,
അന്വേഷിച്ചപ്പോൾ അറിഞ്ഞു . നിങ്ങൾ ആ നാട്ടിൽ നിന്നും പോയെന്ന്..
മൂത്ത മകളും ഭർത്താവും അത് വേറെ ആൾക്ക് വാടകയ്ക്ക് കൊടുത്തും എന്ന്.., നിരാശയോടെ ആണ് ഞങ്ങൾ അന്ന് അവിടുന്ന് മടങ്ങിയത് ,,,
എവിടെ ആണെന്നോ എന്താണെന്നോ ആർക്കും അറിയില്ല ഹംനയെ അന്ന് ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല…!
ഒരിക്കൽ അവിചാരിതമയാണ് റിനി ഉമ്മയെ ഹോസ്പ്പിറ്റലിൽ വെച്ച് കണ്ടത് ,
ബാക്കി പറഞ്ഞത് റിനീഷയാണ് ..
ഉമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് വന്ന ആളോട്
ഞാനും ഇക്കയും ഒന്നും അറിയാത്ത മട്ടിൽ കാര്യം എന്താണെന്ന് അന്വേഷിച്ചു..
ഹംനയുടെ ഉമ്മാന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി..
അത് മറച്ചു വെച്ച് കൊണ്ട് ആ ഉമ്മ ഇടയ്ക്ക് കയറി പറഞ്ഞു..
” ഹോ.. ഹോസ്പ്പിറ്റലിലോ ?.
അത് എന്നെ ആയിരിക്കൂല മോളെ,, ഞാൻ എന്തിനാ.. ഹോസ്പ്പിറ്റലിൽ “
ഉമ്മ വെപ്രാളപ്പെടേണ്ട !
എനിക്ക് നല്ല ഓർമ്മയുണ്ട്
ഉമ്മാന്റെ ഹംന മരിച്ചു എന്ന് ലോകം വിശ്വസിച്ചിട്ട്. അന്നേക്ക് അഞ്ചാം വർഷം ആയിരുന്നു….
കുഞ്ഞാറ്റ ഓർത്തു അന്ന് ഉമ്മ വൈകിയാണ് വന്നത്
ബിരിയാണിയും കൊണ്ട് … അന്ന് താൻ ഗർവിച്ചിരുന്നു..
ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ട്…
റിനി , തുടർന്നു പറഞ്ഞു
ഉമ്മ എന്ത് ജോലിക്കാണ് പോയതെന്ന് നിങ്ങൾ അറിയണം ,,
നിങ്ങൾ അറിയാതിരിക്കാൻ ആണ്
ഇടയ്ക്ക് കയറി ഉമ്മ സംസാരിച്ചത് എന്ന് എനിക്കറിയാം…..,,
റിനീഷ ഇത്ത പറയ്.. എന്ത് ജോലിക്കാണ് ഉമ്മ പോയതെന്ന് ഞങ്ങൾക്ക് അറിയണം ,, കുഞ്ഞാറ്റ പറഞ്ഞു……
കഴിഞ്ഞ കുറെ വർഷമായി ഉമ്മ ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാരി ആയിട്ടാണ് നിങ്ങളെ ഒന്നും അറിയിക്കാതെ പോറ്റിയത് .
രണ്ട് മൂന്ന് വട്ടം അങ്ങനെ സുഗമില്ലാതായി എന്നും അയാൾ പറഞ്ഞു ഞങ്ങളോട് ….
അന്ന് ഉമ്മ അറിയാതെ ഉമ്മയെ പിൻതുടർന്ന് നിങ്ങളെ വീട് കണ്ടെത്തി.
റിനീഷ പറഞ്ഞു നിർത്തി
ഹൃദയംപൊട്ടി താനി നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് കുഞ്ഞാറ്റ ആഗ്രഹിച്ചു….
ഉമ്മയുടെ ആകാംഷ അപ്പോഴുംഹംനയെ കാണാനായിരുന്നു
ആദിയോടെ ഉമ്മ വീണ്ടും ചോദിച്ചു ,,
എന്നിട്ട് എവിടെ എന്റെ ഹംന മോള്‍ ?..
ഇത്തു ഒരു കുസൃതി, ചിരിയോടെ പറഞ്ഞു
നമ്മുടെ ആ കള്ളി ടീച്ചർ ആണ് ഉമ്മാന്റ്റെ ഹംന ….
ഇപ്പൊ ഹംനയല്ല അത് സഫയാണ് നിങ്ങടെ സഫ ടീച്ചര്‍ ,,,,,…
കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും ആ വാക്കുകൾ അവിശ്വസനീയമായി തോന്നി..
ഉപദേശിച്ചും സ്നേഹിച്ചും കൂടെ ഉണ്ടായത് ദീദി എന്നോ ?..
ഉമ്മാനോട് ഉണ്ടായ എന്റെ അനാവിശ്യ വെറുപ്പ്
ജോലിക്ക് എന്നോട് പോകുവാനും ഉമ്മനോട് ഇനി പോവരുതെന്ന് പറയാനും പറഞ്ഞത് … എന്നെ നന്മ ചിന്തിപ്പിച്ചത് എന്റെ ദീദി ആണെന്നോ ,,
കുഞ്ഞാറ്റ ഓരോ സെക്കന്റും പുതിയ തിരിച്ചറിവുകളിൽ വെന്തുരുകി കൊണ്ടിരുന്നു
അതെ ഉമ്മ ഹംന. തന്നെയാണ് അത്
റിനീഷ പറഞ്ഞു…..,
അപ്പൊ….അപ്പൊ.. അതെന്റെ പൊന്ന് മോൾ ആണെന്നോ ?..
അല്ല … ന്റെ കുട്ടിയെ കണ്ട നിക്ക് തിരിച്ചറിഞ്ഞൂടെ ?..
ഉമ്മ ആശങ്കയും അത്ഭുതവും ചേർത്ത്
ചോദിച്ചു
ഹംനയുടെ പഴയ മുഖം ഉമ്മയെ പോലെ തിരിച്ചറിയുന്ന ഒരുപാട് പേർ ഉണ്ട് ,,
ഹംനയ്ക്ക് പുറത്തിറങ്ങണ്ടെ ?.. മോനുന്റെ കൂടെ ജീവിക്കണ്ടേ ?…
ആരും. നാളെ അവളെ നോക്കി , സഹതാപിക്കാനോ
ചോദ്യങ്ങൾ കൊണ്ട് വിഷമിപ്പിക്കാനോ പാടില്ല…
അതിന് വേണ്ടി ഒരു പ്ലാസ്റ്റിക്ക് സർജറി മാത്രമാണ് ഉപായം.,,,,
അത് ചെയ്യുകയും ചെയ്തു…
മാഷാ അല്ലാഹ് എന്ന് അറിയാതെ ഹംനയുടെ ഉമ്മ ഉറക്കെ പറഞ്ഞു പോയി…
******** ********** ********
മുഖം മാത്രം അല്ലാട്ടോ അനു
എനിക്ക് പുതിയ പേരും ഇട്ടു
സഫ എങ്ങിനുണ്ട്,,
ചിരിക്കുകയും അതെ സമയം കരയുകയും ചെയ്തു കൊണ്ടവൾ പറഞ്ഞു…
അൻവറിന്റെ മുഖത്തു നോക്കിയപ്പോൾ അവിടൊരു പുഞ്ചിരി വിടരുന്ന കണ്ടപ്പോൾ സഫ (ഹംന )കുളിർപൊഴിഞ്ഞ പോൽ
എണീറ്റ് നിന്നു…
അനു മഴക്കത്തിൽ ആണെന്ന് കരുതി താൻ പറഞ്ഞ എല്ലാം അനു കേട്ട്ഇരിക്കുന്നു ,,
ആനന്ദവും ആഹ്ലാദവും കൊണ്ട് കൈ കൊണ്ട് മുഖം മറച്ചുപിടിച്ച് പൊട്ടി കരഞ്ഞു…,,
ഹംനാ…..
ആ വിളി അനു വർഷങ്ങൾക്ക് മുമ്പ് പ്രണയത്തോടെ വിളിച്ച അതെ ഫീൽ തോന്നി അവൾക്ക്
ഹംന കൈകൾ താഴ്ത്തി അൻവറിനെ നോക്കി,,
കണ്ണുകൾ നിറഞ്ഞിട്ട് ആ പ്രിയപ്പെട്ട മുഖം കാണാൻ പറ്റുന്നില്ല ഒരായിരം വാക്കുകൾ ചുണ്ടുകളിൽ വിറച്ചു നിഷ്പ്രഭമായി പോയ്….
എന്താ ഡീ .. ഇങ്ങനെ കരയുന്നെ , നീ ഈ ഭൂമിക്ക് മുകളിൽ ഉണ്ടെന്ന് അറിഞ്ഞാൽ മരണത്തിന്ന് പോലും ഞാൻ തിരിച്ചു വരില്ലെ ഡാ…
തൊണ്ട ഇടറി കൊണ്ടായിരുന്നു അൻവറിന്റെ ആ ചോദ്യം .,
ബെഡിൽ എണീറ്റ് ഇരുന്ന് കൊണ്ട് അൻവർ തുടർന്നു.
ഡോക്ക്റ്റർ പറഞ്ഞ പലതും ഒരു മങ്ങിയ ഓർമ്മ പോലെ എന്റെ ഉള്ളിൽ ഉണ്ടായി…
നിന്റെ സാന്നിത്യം നീ എന്റെ കൈയിൽ അമർത്തിയപ്പോൾ തന്നെ എനിക്ക് അനുഭവപ്പെട്ടു….
അപ്പോയെ കണ്ണ് തുറക്കാൻ നിന്നതായിരുന്നു . നീ ഒറ്റയ്ക്ക് സംസാരിക്കുന്നത് കേട്ടപ്പോൾ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തണ്ട എന്ന് കരുതി..
ആദ്യം മുതൽ അവസാനം വരെ ഞാൻ ഇപ്പൊ ഉണർന്ന മനസ്സോടെ കേട്ടു എല്ലാം…
നീ ആർക്ക് മുന്നിൽ സഫ ആയാലും .
എനിക്കെന്റെ ഹംന തന്നെയാ ,,
എനിക്ക് വേണം എന്റെ പെണ്ണായി എന്റെ മാത്രമായിട്ട് ..
അതും പറഞ്ഞു കൊണ്ട് അൻവർ ഹംനയുടെ കൈയിൽ പിടിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു….
******** ****** ******* *****
നേരിട്ട് എല്ലാത്തിനും സാക്ഷി ആയ ജഡ്ജി അൻവറിനെ കുറ്റ വിമുക്തൻ ആക്കി …,
അൻവറിന്റെ സത്യാവസ്ഥ
പ്ലാസ്റ്റിക്ക് സർജറി ചെയ്യും മുമ്പ് എടുത്ത ഹംനയുടെ വീഡിയോ പുറം ലോകത്ത് എത്തി ,,
ഇപ്പോഴും ഹംന വിദേശത്തു ജീവിച്ചിരിപ്പുണ്ട് എന്നും ആയിരുന്നു അവസാന കൂട്ടി ചേർക്കൽ ,,,
മാസങ്ങൾക്ക് ശേഷം..
ദീദി … ദീദി വിദേശത്തു ഉണ്ടെന്ന് എല്ലാരും ഇനി വിശ്വസിക്കു…., കുഞ്ഞോൾ ചോദിച്ചു ,,
വിശ്വസിക്കട്ടെ അതിനല്ലെ ഈ ചെയ്തതൊക്കെ
ആ ഹംന വിദേശത്തു ജീവിക്കട്ടെ ആരൊക്കെയോ പിച്ചി ചീന്തി വലിച്ചെറിഞ്ഞ ശരീരം അവിടെ ഉണ്ടെന്ന് ഞാനും കരുതുന്നു ..
സഫ എന്ന എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കിടയിൽ ഞാൻ സന്തോഷവതിയാണ് ..
അവൾ പറഞ്ഞു.,,,
നമ്മുടെ ഇത്ത മാത്രം ഇത് വരെ ആയിട്ടും ഒന്ന് വന്നതോ വിളിച്ചോ ഇല്ല ..,,
ഇത്ത വല്ലാതെ മാറി പോയി.
സാരമില്ല സന്തോഷയി ജീവിക്കട്ടെ ,,
ഹംന ഓർത്തു …..
ദീദി ഇത് കണ്ടോ ഫോൺ നീട്ടി കൊണ്ട് കുഞ്ഞാറ്റ ചോദിച്ചു ,
നമ്മുടെ ഫ്ലാറ്റിൽ താമസിച്ചവർ …..
പറഞ്ഞു തീരും മുമ്പ് സഫ ഫോൺ വാങ്ങി നോക്കി..
അതൊരു ഓൺലൈൻ ന്യൂസ് ആയിരുന്നു
വാഹനപകടത്തിൽ 3 യുവാക്കൾ മരണപ്പെട്ടു …
സഫാ…. അകത്ത് നിന്ന് അൻവറിന്റെ വിളി കേട്ടപ്പോൾ സഫ ഫോൺ കുഞ്ഞാറ്റയ്ക്ക് നൽകി അകത്തേക്ക് നടന്നു…,
പടച്ചോൻ ശരിയായ നീതി അഞ്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് പേർക്കും ഒരുപോലെ നടപ്പിലാക്കിയിരിക്കുന്നു…!
ഹൃദയത്തിൽ അവശേഷിച്ച അവസാന ഭാരവും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു ….
പ്രണയിച്ചു മതിവരാത്ത തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചായുമ്പോൾ അവൾ പറഞ്ഞു ,
ഇനി നിനക്കായ് മാത്രം… നിന്റെതായ് ,, നമ്മൾ ഒന്നാവും അനു എല്ലാ വിധത്തിലും ,..
അപ്പൊ ഇനി സമയം വേണമെന്ന് പറയില്ലല്ലോ ?..
അൻവർ ചോദിച്ചു
തുടുത്ത മുഖത്തെ നാണം ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ഇല്ല…..
_____________ശുഭം_____________
ഈ കഥ ഇവിടെ തീരുന്നു
തുടർന്ന് എഴുതാൻ
സപ്പോർട്ട് തന്ന
വായിച്ചു വിലപ്പെട്ട അഭിപ്രായം തന്ന് കൂടെ നിന്ന എല്ലാവർക്കും #സാജിന യുടെ ഹൃദയംനിറഞ്ഞ നന്ദി