നിനക്കായ് 28
Ninakkayi Part 28 Rachana : CK Sajina | Previous Parts
നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,,
ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി
ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ്
ജയിലിൽ അല്ല..,
ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്…
അവിടെ വെച്ചല്ലെ എന്റെ മോള് പോയത്
ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,,
ഇതാണ് ഞാൻ പറഞ്ഞത്..
ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. ….
മനസ്സ് കേൾക്കുന്നില്ല മോളെ
അറിയാതെ പൊട്ടി പോവാ… തട്ടം കൊണ്ട് കണ്ണുനീർ തുടച്ച് ഉമ്മ പറഞ്ഞു..
ഇനി അൻവർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കരുത് രക്ഷപ്പെടുത്തണം അതാണ് ലക്‌ഷ്യം ,,, ടീച്ചർ പറഞ്ഞു
വേണം ടീച്ചർ .. ദീദി മരിച്ചു പോയിട്ടും ,, ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്റെയും കുഞ്ഞോളുടെയും ജീവന് ഭീഷണിയിൽ ആണെന്ന് മനസ്സിലാക്കി …..
ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കുറ്റസമ്മതം നടത്തി … എന്റെ ദീദിയോടുള്ള വാക്ക് പാലിച്ചു കൊണ്ട് ശിക്ഷ ഏറ്റ് വാങ്ങി പാവം അൻവർക്ക…,,
കുഞ്ഞാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു നിർത്തി
ശരിയാണ് കുഞ്ഞാറ്റ പറഞ്ഞത്.
ഹംനയ്യുടെ അവസാന മൊഴികൾ ആണ്. ..
അൻവറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് …
ആരും അറിയില്ലെന്ന് വാക്ക് താ അനു എന്ന് ഹംന പറഞ്ഞപ്പോൾ അനുവിന്റെ ഉമ്മ ഹംനയ്ക്ക് സത്യം ചെയ്യിപ്പിച്ചു ..,, വെള്ളം ചോദിച്ചു കുടിച്ച ശേഷം ഹംന കണ്ണടച്ചു …
അവിടം മുതൽ എല്ലാം മാറി മറഞ്ഞു..
പെട്ടന്നാണ് വാതിലിൽ ആരോ തട്ടി വിളിച്ചത് .
ആ സമയത്ത് ഉമ്മയും അൻവറും നിന്നുരുക്കി ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുപാട് തവണ മുട്ട് തുടർന്നപ്പോൾ ..
ഉമ്മ പോയി വാതിൽ തുറന്നു
ഉമ്മാക്കും അനിയനും സര്‍പ്രൈസ് ആക്കി വന്ന ഇത്തയും അളിയനും ആയിരുന്നു അത് ..!
ഇത്തുവിനെ കണ്ടതും ഉമ്മ പൊട്ടി കരഞ്ഞു
പിന്നീട് കാര്യങ്ങൾ ധരിപ്പിച്ചു…
ഇത്തു ഓടി വന്ന് നോക്കുമ്പോ കണ്ടത് ഹംനയെ കെട്ടി പിടിച്ചിരിക്കുന്ന അനിയനെ ആണ് …
ചങ്ക് പൊട്ടുന്ന വേദനയോടെ ഇത്തു അനിയനെ നോക്കി മണിക്കൂറുകൾക്ക് മുമ്പ്
തന്നോട് ഫോണിൽ ഇത്തുവും അളിയനും വേഗം വരാൻ നോക്ക് എന്ന് പറഞ്ഞ മോനിപ്പോ ഇങ്ങനെ…
അൻവറിന്റെ തലയിൽ തഴുകി കൊണ്ട് ഇത്തു വിളിച്ചു മോനെ ….
എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് അൻവറിന്റെ ആ വാക്കുകൾ വന്നത്..
ഉമ്മാ… ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല
വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ .. ആര് ചോദിച്ചാലും.
നീ എന്താ പറഞ്ഞു വരുന്നത്
അനു .. എന്താ നിന്റെ ഉദ്ദേശം ?…
ചോദ്യം അളിയന്റെ ആയിരുന്നു
എന്നാൽ പയ്യെ പയ്യെ അവർക്ക് മനസ്സിലായി ഉമ്മയെയും ഹംനയേയും അല്ലാതെ മറ്റൊന്നും അൻവറിന്റെ മനസ്സിൽ ഇപ്പൊ ഇല്ലെന്ന് ….
മയ്യത്ത് നിസ്ക്കാരം കൂടി നടത്തുന്ന കണ്ടപ്പോൾ ആ മൂന്ന് ജന്മങ്ങൾ വിറങ്ങലിച്ചു നിന്നു ….
കാരണം
അപ്പോഴും ഹംനയിൽ ശ്വാസം നിലച്ചിരുന്നില്ല…
എന്റെ മോള് മരിച്ചിട്ടില്ലെന്നോ ?..
എന്താ ടീച്ചർ പറഞ്ഞത് എന്റെ മോള് ഇപ്പോഴും ഉണ്ടോ ടീച്ചറെ …
ആ ഉമ്മ നിലവിളിയോടെ ചോദിച്ചു ,,,
ക്ഷമിക്ക് ഉമ്മ ഞാൻ പറഞ്ഞു തീരും വരെ
കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ തുടർന്നു
നിസ്ക്കാരം കഴിയും മുമ്പ് അളിയനുംഇത്തയും ഹംനയെ എടുത്ത് മറ്റൊരു മുറിയിലേക്ക് മാറ്റി..,
പക്ഷെ ആർക്കും തിരിച്ചെടുക്കാൻ ആവാത്ത വിധം അൻവറിന്റെ മാനസിക നില തെറ്റിയിരുന്നു …
അൻവർ ശൂന്യമായ കട്ടിലിൽ നിന്ന് ഹംനയെ രണ്ട് കൈകൊണ്ടും കോരിയെടുത്തു…
കണ്ട് സഹിക്കാൻ ആവാതെ ഉമ്മ അൻവറിനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു ..
അൻവർ ശൂന്യമായ കൈകളിൽ ഹംന ഉണ്ടെന്ന വിശ്വാസത്തിൽ കാറിൽ കയറി .
പിന്നിൽ അളിയനും ഇത്തയും അൻവർ അതൊന്നും അറിഞ്ഞില്ല …
പള്ളിക്കാട്ടിൽ വെച്ച് തുറന്ന് വെച്ച കുഴിമാടത്തിൽ കിടത്തിയ പോലെ പൊട്ടി കരഞ്ഞു
അപ്പോഴാണ് ആ ഫോൺ വന്നത് …
അത് ഈ ഉമ്മാന്റെ ആയിരുന്നു..
ഇല്ലെ ?…ഉമ്മാ
ടീച്ചർ ഹംനയുടെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു ,,
ഉമ്മ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു..
അതെ ഹസീനയുടെ ഭർത്താവിന്റെ വീട്ടിലെ വിരുന്ന് കഴിയും മുമ്പ് ഞാൻ അവിടുന്ന് ഇറങ്ങി…
ഹംന വീട്ടിൽ ഒറ്റയ്ക്ക് അല്ലെ എന്നോർത്തിട്ട്…
ഹസീന കുഞ്ഞോളെയും കുഞ്ഞാറ്റയേയും അവിടെ തന്നെ നിർത്തി ,,,,
വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ആകെ വാരി വലിച്ചിട്ട് രക്തവും ഒക്കെ ആയി,,
പടച്ചോനെ കയ്യും കാലും വിറച്ചിട്ട് ഞാൻ അൻവറിനെ വിളിച്ചു.
പക്ഷെ എത്ര ശ്രെമിച്ചിട്ടും കിട്ടിയില്ല ,,,,
വേറെ ആരോടെങ്കിലും പറയാൻ ഉള്ള ധൈര്യവും ഉണ്ടായില്ല…..,
ഒരു പെൺകുട്ടിയല്ലെ ,,
കുറെ നേരം വിളിച്ചപ്പോ ലാസ്റ്റ് കിട്ടി…..
ഇപ്പോഴും എനിക്കത് ഓർമ്മയുണ്ട്
ആ മോന്റെ വിറങ്ങലിച്ച ശബ്ദ്ദവും ഹംനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് വെറുക്കരുതെന്നും പറഞ്ഞു ,,,
അത് ഓർത്തിട്ട് മാത്രമാണ് എല്ലാരും നിർബന്ധിച്ചിട്ടും ഞാൻ കോടതിയിൽ ആ മോനിക്ക് എതിരായ് പറയാൻ പോവാതിരുന്നത് ,,,
കുഞ്ഞാറ്റ മുഖം പൊത്തി കരഞ്ഞു… എത്ര നിരപരാധികൾ ആണ് റബ്ബേ ഞാൻ വെറുത്തതും പ്രാകിയതും മനസ്സ് കൊണ്ട് ഒരായിരം വട്ടം കുഞ്ഞാറ്റ എല്ലാരെ കാലിലും വീണ് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു….,,
അല്പസമയത്തിന് ശേഷം ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ..
ഇത്തുവും അളിയനും മഴയിൽ കുളിച്ചു നില്‍ക്കുന്ന അൻവറിനെ വീട്ടിൽ കൊണ്ട് പോവാൻ പരമാവധി ആ രാത്രി ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല..,
അൻവറിന്റെ അബോധമനസ്സ് തള്ളി മാറ്റിയ ഇത്തു തല ഇടിച്ചു വീണ് ബോധം പോയി … അളിയൻ ഇത്തുവിനെ നോക്കുമ്പോയേക്കും അൻവർ കാറും കൊണ്ട് അവിടെ നിന്നും പോലീസ് സേറ്റഷനില്‍ എത്തി കുറ്റം ഏറ്റ് എടുത്ത് കിയ്യടങ്ങിയിരുന്നു….
ഹംനയ്ക്ക് കൊടുത്ത വാക്ക് അൻവർ പാലിച്ചപ്പോ
ഹംനയുടെ അനുജത്തിമ്മാരെ ജീവൻ ആരും അപായപ്പെടുത്താതിരിക്കാൻ അൻവറിന്റെ വീട്ട്ക്കാരും നിസഹരായി നോക്കി നിന്നു…
അളിയന്റെ ബെസ്റ്റ് ഫ്രണ്ടായ ഗൈനകോളജിസ്റ്റിന്റെ സഹായത്തോടെ ആരും അറിയാതെ അൻവറിന്റെ പഴയ തറവാട്ടിൽ ഹംനയുടെ ചികിത്സ നടന്നു ….,,
അബോധാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ഹംന ഒന്നും അറിഞ്ഞില്ല ,,
ബോധം വരുമ്പോൾ അൻവറിനെ കുറിച്ച് അന്വേഷിക്കുന്ന ഹംനയെ ഇത്തുവും അളിയനും ഉമ്മയുമൊക്കെ ഓരോ കള്ളങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു….,,
രണ്ടു വർഷത്തിനോളം എടുത്തു ഹംന പഴയ പോലെ അവാൻ..
ഇത്തുവും ഉമ്മയും ഹംനയെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ,,,
ആ ഷോക്കിൽ ഹംന കുറച്ചു ദിവസം കരയാനോ ആരോടും സംസാരിക്കാനോ തയ്യാറായില്ല…. പിന്നീട് ഹംനയ്ക്ക് തോന്നി
തന്റെ അൻവറിനെ മോചിപ്പിക്കണം തനിക്ക് സംഭവിച്ചത് ലോകം അറിയണം എന്ന് അതിനുത്തരവാതികളാണ് അനു അല്ല ശിക്ഷ അനുഭവിച്ചുക്കേണ്ടതെന്നും,,,,
തന്റെ പഴയകാല കൂട്ടുകാരി റിനീഷയുമായി ഹംന സംസാരിച്ചു .. ആ കൂട്ടായ്മയിൽ അൻവറിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ ഷെബീറും മനുവും ഉണ്ടായിരുന്നു .
ഹംന ജീവനോടെ ഉണ്ടെന്ന് സ്വന്തം കൂടിപ്പിറപ്പുകളോടോ ഇണകളോടോ പോലും
പങ്കു വെക്കാതെ കൂട്ടുക്കാർ ആത്മാർത്ഥമായി ഹംനയ്ക്കും അൻവറിനും ഒപ്പം നിന്നു….,,
എന്നാൽ ആരും ഹംനയെ ലോകത്തിനു മുന്നിൽ നിർത്താൻ ആഗ്രഹിച്ചില്ല
അതിന് ആദ്യത്തെ തടസം ആ ഉമ്മ തന്നെ ആയിരുന്നു…
എന്റെ മോൻ ആ വാക്ക് പാലിക്കാൻ ആണ് ഇത്ര വർഷം അവിടെ കിടന്നത്
പോരാത്തതിന് ഇപ്പോഴും ഹംനമോളെ അനിയത്തിമ്മാരും ഉമ്മയും സുരക്ഷിതർ അല്ല…
ന്റെ കുട്ടി രക്ഷപ്പെടണം പക്ഷേങ്കിൽ അവൻ ആഗ്രഹിക്കും പോലെ ഇതൊന്നും ലോകത്തിന് മുന്നിൽ അറിയാതെ തന്നെ… അൻവറിന്റെ ഉമ്മ പറഞ്ഞു…,,
അതൊരു മകന്റെ സ്വാർത്തയായ ഉമ്മ ആയിരുന്നില്ല ശരിക്കും ഒരു മാലാഖ
ആ ഉമ്മാനെ അങ്ങനെ വിശേഷിപ്പിക്കാനെ സാധിക്കു…. കാരണം സ്വന്തം മോൻ ജയിലിൽ കഴിയുമ്പോൾ ഇങ്ങനെ സംസാരിക്കാനും ചിന്തിക്കാനും മറ്റൊരു ഉമ്മാക്കും സാധിക്കില്ല…
അത്രയ്ക്ക് ക്ഷമയും ശുഭപ്രതീക്ഷയും ആയിരുന്നു ഉമ്മാക്ക്…
ടീച്ചർ കണ്ണ് തുടച്ചു
വീണ്ടും വെള്ളം എടുത്തു കുടിച്ചു…
ഞങ്ങൾക്ക് മുമ്പിലുള്ള വലിയൊരു വെല്ലു വിളി
ആ സമയത്തെ ഭരണം ആയിരുന്നു…
ആരാണോ ഹംനയെ ഉപദ്രവിച്ചത് അവരുടെ പിതാക്കൾ അത്രയ്ക്ക് പൊളിറ്റിക്കൽ പവർ ഉള്ളവർ ആയിരുന്നു ..
അത്രയ്ക്കും വരിഞ്ഞു കെട്ടിയിരുന്നു അൻവറിനെ അവർ ,,
ഞങ്ങൾ കാര്യത്തോട് അടുക്കുംന്തോറും അൻവറിന് ജയിലിൽ ശിക്ഷ കൂടി എന്ന് അവിടെ ഉള്ള ഒരു കോൺസ്റ്റബിൾ വഴി അറിഞ്ഞു…
പുതിയ സൂപ്രണ്ടിനെ കൂടി നിയമിച്ചു എന്നറിഞ്ഞു
അതാണെങ്കിൽ ഒരു പിശാചിന്റെ സ്വഭാവം ,,,
വേദനയോടെ നിരാശയോടെ ഞങ്ങൾ കുറച്ചു പിന്നോട്ട് നീങ്ങി .. അപ്പോഴാണ് അൻവർ ജയിലിൽ നിന്ന് അപകടം പറ്റി ഹോസ്പ്പിറ്റിലിൽ ആയത് ..,,
അവിടെ നിന്നും രക്ഷപ്പെട്ട
അൻവറിനെ പോലീസ് തിരയുന്ന നേരത്തൊക്കെ ഒരുപക്ഷെ അതിനേക്കാൾ വേഗതയിൽ അന്വേഷിച്ചിരുന്നു അളിയനും ഷബീറും മനുവും ഒക്കെ ചേർന്ന് …,
വീട്ടിലേക്ക് ഉമ്മയെ കാണാൻ വരുമെന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല..
എന്നാൽ ഇത്തുവിന്റെ
നിർദ്ദേശ പ്രകാരം പള്ളിക്കാട്ടിൽ പാതിരായ്ക്ക്
പോയപ്പോൾ കണ്ടത്
പള്ളികാട്ടിലെ മൂലയ്ക്ക് ഒരു കബറും കെട്ടി പിടിച്ചു ഹംനയെ വിളിച്ചു കരയുന്ന അൻവറിനെയാണ്,,,,
മതി മോളെ ഉമ്മാക്ക് ഇനി കേൾക്കാൻ ഉള്ള ശക്തി ഇല്ല കൽബ് പൊട്ടി പോവും.
എന്റെ പൊന്ന്മോളെ ഇങ്ങനെ സ്നേഹിക്കാൻ എനിക്ക് പോലും ആവൂല…
ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു….,,,,
ടീച്ചർ തുടർന്നു
അന്ന് അളിയനും ഷെബിയും അടുത്തു പോവുംബോയേക്കും ശബ്ദ്ദം കേട്ട് അൻവർ ഓടി പോയി..
പിറ്റേന്ന് അറിഞ്ഞത് കോടതിയിൽ കിയ്യടങ്ങി എന്നാണ്,,,,
അളിയൻ വിശ്വസ്തനായ ഒരു സൈകാട്ട്സ്റ്റിനു മുന്നിൽ അൻവറിന്റെ കാര്യം അവതരിപ്പിച്ചു..
പക്ഷെ
അദ്ദേഹം പറഞ്ഞ കാര്യം കേട്ട് ഞങ്ങൾ എല്ലാവരും തളർന്നു പോയി ഉമ്മാ….
തുടരും……